INTERVAL | EP 03 | സത്യൻ സിംഹാസനം പ്രേംനസീർ - എസ് ഭാസുരചന്ദ്രൻ |

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 19

  • @AdvSIShah
    @AdvSIShah Рік тому +3

    പ്രിയ സാർ- മനോഹരമായ അവതരണം. സൂക്ഷ്മമായ വിശകലനം. ഇടയ്ക്ക് ഒരു പൊടിക്ക് നർമ്മവും. ചപ്പാത്തിയും പഴഗുണ്ടും എന്ന പ്രയോഗം ചിരിപ്പിച്ചു. 'ഡയലോഗിന്റെ മാർബിൾ ഫിനിഷ് ' എന്ന ആലങ്കാരിക പ്രയോഗം കൊള്ളാം.
    സത്യന്റെ കലയെ പറ്റി ഇതിനേക്കാൾ ആധികാരികമായി ആരും പറഞ്ഞു കാണില്ല. നസീർ ഒരു നടൻ ആയിരുന്നില്ല എന്നു വിചാരിച്ചും പറഞ്ഞും നടക്കുന്നവർക്ക് ഉള്ളുള്ള മറുപടി
    പ്രകൃതത്തിൽ നിന്ന് മാറി- സിനിമയുടെ നിഗൂഢത വെളിപ്പെടുത്തുന്നതിലെ അഭംഗി പറഞ്ഞതിനോടും നൂറുശതമാനം യോജിപ്പ്. പ്രിയദർശൻ ശ്രദ്ധിച്ചുവെങ്കിൽ.

  • @shibugangadharan6795
    @shibugangadharan6795 Рік тому +2

    ഒരു സിനിമയുടെ സാങ്കേതികത്വം പ്രേക്ഷകർ അറിയേണ്ട കാര്യമില്ലെങ്കിലും ,ചില സംവിധായകരും സാങ്കേതിക പ്രവർത്തകരും അവരുടെ മിടുക്ക് കാണിക്കാൻ അത് പറഞ്ഞ് കൊണ്ട് നടക്കും.... പക്ഷേ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കുന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല...
    ഭാസുര ചന്ദ്രൻ ടെച്ച് ശെരിക്കും മനസ്സിൽ തൊടുന്നു...
    ആശംസകൾ സർ

  • @hapspy
    @hapspy Рік тому +1

    Nice work ❤

  • @ajithav.s610
    @ajithav.s610 Рік тому +1

    അഭിനയത്തിന്റെ , സിനിമയുടെ സൂക്ഷ്മതലങ്ങളെ ഹൃദ്യമായി തൊടുന്ന അവതരണം 👌

  • @d4manfilmclub
    @d4manfilmclub Рік тому +1

    🙏ഗുഡ്

  • @rajagopathikrishna5110
    @rajagopathikrishna5110 Рік тому +1

    അഭിനയ ചിന്തകൾ രസകരമായി.

  • @ajithkumar7679
    @ajithkumar7679 Рік тому +1

    സത്യൻ മാഷ് അല്ലെങ്കിൽ സത്യൻ സാർ ജീവിച്ചിരുന്നെങ്കിൽ 111 വയസായേനെ ഓർക്കുക

  • @kuriancc456
    @kuriancc456 Рік тому +2

    സത്യനെപ്പോലെ ഒരു മഹാനടന്‍ ഇന്ന് ലോക സിനിമയിലില്ല. മലയാള സിനിമയില്‍ അഭിനയത്തില്‍ ഈസിനെസ്സ് കൊണ്ടുവന്നത് മോഹന്‍ലാലല്ല സത്യന്‍ മാഷ്‌ ആണ്. മമ്മൂഞ്ഞ് ജീവിതത്തിലും,സിനിമയിലും ഇന്നും അനുകരിക്കുന്നത് സത്യന്‍ മാഷെ ആണ്,അത് ഇന്നത്തെ തലമുറയ്ക്ക് സത്യന്‍ മാഷെ അറിയാത്തത് എട്ടുകാലി മംമൂഞ്ഞിന്‍റെ ഭാഗ്യം. പ്രേം നസീര്‍ മീശ വച്ചാലും,വടിച്ചാലും ഒരുപോലെ സുന്ദരനാണ്.എട്ടുകാലി മമ്മൂഞ്ഞ് മീശ വടിച്ചാല്‍ ആള്‍ക്കുരങ്ങാണ്

  • @SureshBabu-bk6yv
    @SureshBabu-bk6yv Рік тому

    👍

  • @jishasarath8711
    @jishasarath8711 Рік тому

    ❤❤❤❤

  • @ajithkumar7679
    @ajithkumar7679 Рік тому +2

    സത്യൻ മാഷിന്റെ പൗരുഷവും, ക്യാമറ ഫിഗറും പ്രതിപാദിച്ചു കണ്ടില്ല, മാത്രമല്ല വാഴ്വേവേമായ ത്തിലെയും കരിനിഴ ലിലെയും, ഭാവഅഭിനയത്തെ ക്കുറിച്ച് ഒന്നും പറഞ്ഞില്ല

  • @chank1789
    @chank1789 Рік тому

    മലയാള സിനിമ കണ്ട ഏറ്റവും സുന്ദരൻ മമ്മൂട്ടിയാണ്
    അതു കഴിഞ്ഞാൽ മോഹൻലാൽ.
    പ്രേംനസീർ അദ്ദേഹത്തിൻ്റെ യൌവ്വനകാലത്തെ നടൻമാരിൽ ഏറ്റവും സുന്ദരനായിരുന്നു എന്നു മാത്രം. അഭിനയത്തിൻ്റെ കാര്യത്തിൽ നസീർ പരാജയമായിരുന്നു എന്നതും വസ്തുതയാണ്.

    • @ajithkumar7679
      @ajithkumar7679 Рік тому +2

      ക്യാമെറയ്ക്കു എല്ലാ ആംഗിൾ ഉലും പ്രേം നസീർ സുന്ദരനായിരുന്നു, ക്യാമറാമാൻ പലരും പറഞ്ഞിട്ടുള്ളതാണ്

    • @chank1789
      @chank1789 Рік тому

      @@ajithkumar7679 പ്രേംനസീർ സുന്ദരനായിരുന്നില്ല എന്നല്ല ഞാൻ പറയുന്നത്. മലയാള സിനിമ കണ്ട ഏറ്റവും സുന്ദരൻ പ്രേംനസീറാണ് എന്നു പറയുന്നതിനോടാണ് യോജിക്കാത്തത്. .

    • @santhoshramachandran9994
      @santhoshramachandran9994 Рік тому

      മലയാള സിനിമയിൽ ശ്രീരാമനും, ശ്രീകൃഷ്ണനും, മഹാബലിയും, കടമറ്റത്തു കത്തനാരും, വടക്കൻ പാട്ടിലെ വീര നായകന്മാരായും, അഭിനയിക്കാൻ കഴിഞ്ഞ ഒരേ ഒരു നടനേ നമുക്കുള്ളൂ... ശ്രീ മമ്മൂട്ടിയ്ക്കൊന്നും ഒരു ദൈവിക തേജസ്സുള്ള കഥാപാത്രം അഭിനയിച്ചു ഫലിപ്പിയ്ക്കാൻ കഴിയില്ല....

    • @santhoshramachandran9994
      @santhoshramachandran9994 Рік тому

      അതേ അഭിനയത്തിൽ പരാജയപ്പെട്ട നടൻ ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമയിൽ നായകൻ ആയി അഭിനയിച്ചു ഗിന്നസ് റെക്കോർഡ് ഇട്ടത്. അഭിനയിക്കാൻ അറിയാത്ത നടന്റെ ചുമലിൽ ആണ് മലയാള സിനിമ വ്യവസായം പതിറ്റാണ്ടു കളോളം നിലനിന്നത്. അഭിനയിക്കാൻ അറിയാത്ത നടന് വേണ്ടി മാത്രമാണ് അദ്ദേഹംത്തിന്റെ ശബ്ദത്തിൽ 3000ൽ അധികം ഗാനങ്ങൾ പാടി ഗാന ഗന്ധർവ്വൻ, ഗാന ഗന്ധർവ്വൻ ആയത്.അഭിനയിക്കാൻ അറിയാത്തതു കൊണ്ടാണ് കൊണ്ടാണ് തിയേറ്ററുകൾ ഹൗസ് ഫുൾ ആയി വടക്കൻ പാട്ടു ചിത്രങ്ങൾ അടക്കം നിർമ്മിക്കപ്പെട്ടത്. അഭിനയിക്കാൻ അറിയാത്തത് കൊണ്ടാണ് ഇന്നും അദ്ദേഹം അഭിനയിച്ച സിനിമകളിലെ പാട്ടുകൾ ആളുകൾ പാടിക്കൊണ്ട് നടക്കുന്നത്. ഓണം വന്നാൽ പോലും ഇന്നും എവിടെയും കേൾക്കുന്നത് അദ്ദേഹം പാടി അഭിനയിച്ച സിനിമകളിലെ പാട്ടുകൾ ആണ്.

    • @chank1789
      @chank1789 Рік тому

      @@santhoshramachandran9994 പഴയ പാട്ടുകൾ ഇപ്പോഴും പാടി നടക്കുന്നത് സിനിമയിൽ ആ പാട്ടുകളുടെ രംഗത്ത് പ്രേംനസീർ ആയതുകൊണ്ടോ പാടിയത് യേശുദാസ് ആയതുകൊണ്ടോ അല്ല; കേൾക്കാൻ ഇമ്പമുള്ളവയും പാടാൻ എളുപ്പമായവയുമായതുകൊണ്ടാണ്. യേശുദാസിനെ ഗാനഗന്ധർവ്വൻ എന്നു വിളിച്ചിരുന്നത് അദ്ദേഹം പ്രേംനസീറിനുവേണ്ടി പാടിയതുകൊണ്ടല്ല;അദ്ദേഹത്തിൻ്റെ സ്വരമാധുരി കണക്കിലെടുത്താണ്. പ്രേംനസീർസിനിമകൾക്കുവേണ്ടി പാടിയ പാട്ടുകളേക്കാൾ മനോഹരമായി മറ്റ് നടൻമാരുടെ സിനിമകൾക്കുവേണ്ടി യേശുദാസ് പാടിയിട്ടുണ്ട്. ഒരു പാട്ട് നന്നാവുന്നത് ഗായകൻ്റെ ശബ്ദവും സംഗീതവും വരികളും ഒരുപോലെ നന്നാവുമ്പോഴാണ്. പിന്നെ ഞാൻ പ്രേംനസീറിൻ്റെ ശത്രുവൊന്നുമല്ല. നസീറും സത്യനും ഷീലയുമൊക്കെ അഭിനയിച്ച പഴയ സിനിമകൾ ടി.വി.യിലും യുട്യൂബിലുമൊക്കെ ഞാൻ ഇടക്കിടെ കാണാറുണ്ട്. എന്നെ ആകർഷിക്കുന്നത് അവയിലെ മണ്ണിൻ്റെ മണമുള്ള കഥകളും അതോടൊപ്പം തീർച്ചയായും മനോഹരമായ ഗാനങ്ങളുമാണ്. സത്യൻ ,പ്രത്യേകിച്ചും ആ കാലഘട്ടവും പരിഗണിക്കുമ്പോൾ അസാദ്ധ്യ നടൻതന്നെയാണ്. അതുപോലെ ഷീലയും പല സിനിമകളിലും വളരെ മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നതായിക്കാണാം. നസീറിന് അഭിനയിക്കാൻ തീരെ അറിയില്ലായിരുന്നു എന്നൊന്നും ഞാൻ പറയില്ല. പക്ഷേ,ഒരേ ദിവസം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നതുകൊണ്ട് പല സിനിമകളിലും അഭിനയം വഴിപാടായി മാറിയതുകാണാം. കൂടാതെ അദ്ദേഹത്തിൻ്റെ മനസ്സിൻ്റെ മൃദുലതയും അദ്ദേഹത്തിൻ്റെ അഭിനയത്തേയും ഡയലോഗുകൾ പറയുന്ന രീതിയേയും പല സിനിമകളിലും സ്വാധീനിച്ചതായി തോന്നാറുണ്ട്. വളരെ ഗൌരവത്തോടെ പറയേണ്ടതായ ഡയലോഗുകൾക്ക് നസീർ പറയുമ്പോൾ പലപ്പോഴും ആവശ്യത്തിന് ഗൌരവം ഇല്ലാതായിപ്പോകുന്നതായി കാണാറുണ്ട്. പിന്നെ സൂപ്പർസ്റ്റാർ പദവി... പണ്ടുകാലത്ത് പല നടൻമാരേയും താരങ്ങളാക്കിയത് അഭിനയമസയിരുന്നില്ല. സിനിമകളിലെ കഥയും യേശുദാസിൻ്റെ പാട്ടും അടിതടയും ഒക്കെയായിരുന്നു. അതോടൊപ്പം മുഖസൌന്ദര്യത്തിനും പ്രത്യേകം സ്ഥാനമുണ്ടായിരുന്നു. ദാരിദ്ര്യവും പൊരിവെയിലിലെ കാർഷികവേലകളും കാരണം മെലിഞ്ഞുണങ്ങി വാടിക്കരിഞ്ഞ അവസ്ഥയിലായിരുന്ന ബഹുഭൂരിപക്ഷം ജനങ്ങൾക്ക്, സ്ക്രീനിൽ (ചായംതേച്ച് കൂടുതൽ മിനുക്കുകകൂടി ചെയ്ത) തിളങ്ങുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന നായക നടൻമാരോടും നായികനടിമാരോടും ആരാധന തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പിന്നെ ഒരു നടൻ അല്ലെങ്കി നടി സൂപ്പർസ്റ്റാർ പദവിയിലെത്തിക്കഴിഞ്ഞാൽ പിന്നീടങ്ങോട്ട് കഥയോ അഭിനയമോ ഒന്നും പരിഗണിക്കാതെതന്നെ അവരുടെ സിനിമകൾ കാണാനായി ജനങ്ങൾ തിയേറ്ററുകളിലേക്കോടുന്ന പതിവ് എന്നുമുള്ളതാണ്.