I'm 25. എനിക്ക് ഏഴാം ക്ലാസ്സിലാണ് ആദ്യമായി പീരിയഡ്‌സ് ആയത്. അതിനു മുൻപ് സ്കൂളിൽ വെച്ച് ക്ലാസ് തന്നതുകൊണ്ടു ഏകദേശം ഐഡിയ ഉണ്ടായിരുന്നു. അതുവരെ അമ്മ ഒന്നും പറഞ്ഞുതന്നിട്ടില്ലായിരുന്നു. വിജയദശമിക്ക് അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. ഞാൻ കരഞ്ഞു. അമ്മ പോയി അച്ഛനോട് പറഞ്ഞു. അമ്പലത്തിൽ പോക്ക് നിർത്തി. എന്ത് ചെയ്യണം എന്ന് പറയുന്നതിന് പകരം ആദ്യമേ പറഞ്ഞത് എങ്ങും തൊടരുത്. വീടിനുള്ളിൽ കയറരുത് എന്നായിരുന്നു. ഒറ്റ നിമിഷം കൊണ്ട് ലൈഫ് മാറി. പിന്നെ നിയന്ത്രണങ്ങൾ മാത്രം. നാട്ടുകാരെ അറിയിച്ചു ആഘോഷിക്കാൻ ഉള്ള പ്ലാൻ ഞാൻ ആദ്യമേ പൊളിച്ചു. എന്റെ ക്ലാസ്സിലെ ഫ്രണ്ട്സ് അറിഞ്ഞാൽ കളിയാക്കുമെന്നു പറഞ്ഞതുകൊണ്ട് അത് മാറിക്കിട്ടി. അതിനേക്കാൾ ബന്ധുക്കൾ അറിഞ്ഞു വരുന്നതും സംസാരിക്കുന്നതും ഒക്കെയായിരുന്നു എന്റെ പ്രശ്നം. പിന്നീട് പീരിയഡ്‌സ് ആയാൽ റെസ്റ്റ് എടുക്കാൻ സമ്മതിക്കില്ലായിരുന്നു. ബ്ലഡ് നല്ലതുപോലെ പോകണമെങ്കിൽ നല്ലപോലെ ജോലി ചെയ്യണമത്രേ. അച്ചാർ, തൈര് ഒന്നും തൊടാൻ പാടില്ല, അലമാര തൊടാൻ പാടില്ല, അച്ഛന്റെ ഡ്രസ്സ് എടുക്കാൻ പാടില്ല, കുളിക്കാതെ എങ്ങും തൊടാൻ പാടില്ല. രാവിലെ എഴുന്നേറ്റു കുളിക്കാതെ വീടിനുള്ളിൽ കയറാൻ പാടില്ല, ഞാൻ എഴുന്നേറ്റു പോയി കഴിഞ്ഞാൽ അമ്മ വെള്ളം തളിക്കുന്നത് കണ്ടിട്ടുണ്ട്. എന്തിനാണോ എന്തോ... കുഞ്ഞു വീടായിരുന്നതിനാൽ ഒത്തിരി അസൗകര്യങ്ങൾ ഉണ്ടായിരുന്നു. നിലത്ത് പായവിരിച്ചാണ് കിടത്തിയിരുന്നത്. പീരിയഡ്‌സ് കഴിഞ്ഞാൽ പായയും തലയിണയും ബെഡ്ഷീറ്റും എല്ലാം കഴുകി ഉണക്കി ആരും കാണാതെ മാറ്റിവയ്ക്കണം. കൂട്ടുകാരുടെ വീട്ടിൽ ഒന്നും ഇല്ലെന്നു പറയുമ്പോൾ ഇവിടത്തെ നിയമം ഇങ്ങനെ ആണെന്നാണ് പറഞ്ഞത്. എങ്കിലേ ഐശ്വര്യം വരൂ എന്ന്. ഡിഗ്രിക്കു പഠിക്കുമ്പോൾ ഇനി മുതൽ പാഡ് മാത്രമേ ഉപയോഗിക്കൂ എന്നു വാശിപിടിച്ചു തുണി ഉപയോഗിക്കുന്നത് നിർത്തി. തുണി വെയിലത്തിട്ടു ഉണക്കി വൃത്തിയായി സൂക്ഷിക്കണം എന്ന് പറയുന്നതിനേക്കാൾ അത് അച്ഛനോ അനിയനോ കാണാതെ വയ്ക്കണം എന്നായിരുന്നു.. അച്ഛനും അനിയനും അറിയാതെയിരിക്കാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അന്നൊക്കെ. എങ്ങനെ ആർത്തവശുചിത്വം പാലിക്കണം എന്നതിനേക്കാൾ ശുദ്ധി, അശുദ്ധി എന്നൊക്കെയാണ് അമ്മ പറഞ്ഞുതന്നിട്ടുള്ളത്. ഞാൻ കുറേകാലം കഷ്ടപ്പെട്ടത് മിച്ചം. ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള കഥകൾ ആണ്. ഇതിലും വലിയ കോമഡി എന്താണെന്നു വെച്ചാൽ പുതിയ വീടുപണിതപ്പോൾ എന്റെ റൂമിൽ നിന്ന്മാത്രം പുറത്തേക്കൊരു വാതിൽ പണിതു. പീരിഡ്സ് ടൈമിൽ വേറെ റൂമിൽ കയറാതെ മുറ്റത്തേക്ക് ഇറങ്ങാൻ! ഇതൊക്കെ പോരാഞ്ഞിട്ട് വേദന സഹിച്ചു പഠിക്കണം എന്നുള്ള ഉപദേശവും. സ്കൂളിലും ഇതേ ഉപദേശം തന്ന ടീച്ചർ ഉണ്ട്. എങ്കിലേ പ്രസവ വേദന സഹിക്കാൻ പറ്റുള്ളൂ എന്ന്. വീട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് മാറിയിട്ടും കുറെ കാലം ഈ വക ആചാരങ്ങൾ ഒക്കെ ഹോസ്റ്റലിൽ ഞാൻ തുടർന്നിരുന്നു... പീരിയഡ്‌സ് ഇല്ലാത്ത സമയം നോക്കിയാണ് വീട്ടിലേക്ക് വന്നിരുന്നത്. പിന്നെ കൂട്ടുകാരുടെ ഇൻഫ്ലുവെൻസ് കൊണ്ട് മാറി. ഇപ്പൊ ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. തൈരും അച്ചാറും കേടാവില്ല എന്ന് അമ്മയ്ക്ക് തെളിവ് സഹിതം കാണിച്ചുകൊടുത്തു.. 'അമ്മ ഇപ്പോൾ പരാതി പറയുന്നുണ്ട്, സ്വഭാവം മാറിപ്പോയി, അനുസരണ ഇല്ല എന്നൊക്കെ... ഞാൻ ഒക്കെ ചിരിച്ചു തള്ളും. സത്യം പറയാലോ നല്ല സമാധാനമുണ്ട്. പറഞ്ഞിട്ട് കാര്യമില്ലാത്തോണ്ട് ഇപ്പൊ അമ്മ ഒന്നും പറയാറില്ല.. എന്ന് പീരിയഡ്‌സ് മണ്ടത്തരങ്ങൾ മൂലം ചുമ്മാതെ കഷ്ടപ്പെട്ട ഞാൻ, ഒപ്പ്.
എന്റെ അനുഭവം.. 🙂 4th standardil വെച്ചാണ് ഞാൻ first periods ആയത് . ഞാൻ അത്രയും ചെറുപ്പത്തിലേ ആകുമെന്ന് കരുതിയിട്ടില്ലായിരുന്നത് കൊണ്ടായിരിക്കാം എന്റെ അമ്മയും അച്ഛനും ഇതിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞു തന്നിട്ട് ഇല്ലായിരുന്നു. Classil വെച്ച് പഠിപ്പിച്ചു കൊണ്ടു ഇരുന്നപ്പോൾ എനിക്ക് തല കറങ്ങി , ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ ബെഞ്ചിൽ blood ആയി എന്റെ പാവാടയിലും. Miss ഉടൻ തന്നെ എന്റെ അടുത്ത് വന്നു, എന്നെ വിളിച്ചു കൊണ്ടു പോയി. But, classile ഒരു കുട്ടിക്കും ഇതെന്താണ് എന്ന് മനസിലാവാത്തത് കൊണ്ടു എന്നെ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കി , അടുത്ത് ഇരുന്ന മറ്റേതോ ഒരു പെൺകുട്ടി പറയുന്നത് കേട്ടു ' എടി അവൾക്ക് blood cancer ആണ് ' 😄😅. അതൊക്കെ കേട്ടു, പേടിച്ചു ഞാൻ ബാത്റൂമിലേക് മിസ്സിന്റെ കൂടെ പോയി. എനിക്ക് miss dress മാറി തന്നു, pad വെച്ച് തന്നു. എനിക്ക് ഒന്നും തന്നെ മനസിലാവുന്നില്ലായിരുന്നു. പിന്നെ, എന്നെ sick റൂമിൽ കിടത്തിയിട്ട് എന്റെ അമ്മയെ വിളിപ്പിച്ചു. അമ്മ വന്നു എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. പിന്നെ അച്ഛൻ എനിക്കിഷ്ടമുള്ളത് ഒക്കെ വാങ്ങി കൊണ്ടുവന്നു, പക്ഷെ എനിക്ക് ഒന്നും തന്നെ കഴിക്കാൻ തോന്നിയില്ല. അമ്മ എനിക്ക് pad വെക്കുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി തന്നു , പക്ഷെ എന്റെ വകയിലൊരു അമ്മായി പറഞ്ഞതാണ് ശെരിക്കും comedy ' മോളെ ഇനി ആൺകുട്ടികളും ആയിട്ട് അധികം മിണ്ടാൻ ഒന്നും പോവരുത്!!! ' , പൂജ മുറിയിലേക്ക് പോവരുത് ' , but അതിന്റെ ഒക്കെ കാരണം ചോദിച്ചിട്ട് ആരും ഒട്ട് പറഞ്ഞതും ഇല്ല 🤣.അമ്മ അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞു എന്ന് മാത്രം. പക്ഷെ ഒരുപാട് നാൾ അതെന്റെ ഉള്ളിൽ ഒരു ചോദ്യ ചിഹ്നം ആയിരുന്നു. പിറ്റേ ദിവസം ഞാൻ classil ചെന്നപ്പോൾ എല്ലാ കുട്ടികളും എന്റെ അടുത്ത് നിന്നു ഒരു അകലം പാലിക്കുന്നത് ഞാൻ കണ്ടു , പിന്നെ ഞാൻ എന്റെ best friendsinod അമ്മ പറഞ്ഞത് പോലെ എല്ലാം പറഞ്ഞു കൊടുത്തു, അവർക്കൊക്കെ അതൊരു അത്ഭുതം ആയിരുന്നു. പിന്നെ എപ്പോഴോ അമ്മ പറഞ്ഞു തന്നു , periods ആയി കഴിഞ്ഞ് മറ്റു ആൺകുട്ടികളും ആയി അധികം അടുത്ത് ഇടപെട്ടാൽ ചിലപ്പോ pregnant ആവുമെന്ന് ഒക്കെ , എന്നിട്ടും ആ procedure എങ്ങനെ happen ആകുന്നു എന്നൊന്നും ആരും പറഞ്ഞില്ല. 8th വെച്ച് ഒരു കൂട്ടുകാരി ആണ് detail ആയിട്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത്, പക്ഷെ പിന്നീട് മനസിലായി അതിലും ഒരുപാട് തെറ്റുകൾ ഉണ്ടായിരുന്നു എന്ന് . 9th വെച്ച് reproduction chapter വന്നപ്പോൾ ഞാൻ ഉൾപ്പടെ ഉള്ള കുട്ടികൾ classil ചിരിച്ചത് ഇന്നും ഓർക്കുന്നു. 😐പക്ഷെ അതൊക്കെ എന്തിനായിരുന്നു, ഇത്രയ്ക്കു എല്ലാരും നാണിച്ചത്. Proper Sex Education ഈ നാട്ടിൽ വേണം. അത് എത്രയും നേരെത്തെ ആക്കുന്നുവോ അത്രയും നല്ലത്.. അല്ലെങ്കിൽ പല wrong informations കുട്ടികളിലേക്ക് എത്തും , പലതും അറിയാൻ അവർക്ക് curiosity കൂടും. പല തെറ്റുകളിലേക്കും നയിക്കും. 🙌
@@myownviewonly3760 🤷♀️അതേത്. ഇതെന്റെ lifeile അനുഭവം ആണ് ഹേ. എന്റെ കൂടെ പഠിച്ചവർ ഒക്കെ വളരെ വൈകി periods ആയപ്പോൾ ഞാൻ മാത്രം ചെറുപ്പത്തിലേ... hmm.. അതും ഇതിനെയൊക്കെ still ഒരുതരത്തിൽ taboo ആയി കാണുന്ന ഈ ഒരു society il
വിശ്വാസം ചില ഘട്ടങ്ങളിൽ യുക്തിസഹമായ വിശദീകരണങ്ങൾ നൽകാൻ കഴിയുമെങ്കിലും സ്ത്രീവിരുദ്ധമായ അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടതാണ്.ഇത്തരം അനാചാരങ്ങളിൽ് ഏറ്റവും കൂടുതൽ Suffer ചെയ്യേണ്ടി വരുന്നത് സ്ത്രീകൾക്കാണ്.ഏറെ മാറ്റങ്ങൾ ഇന്നത്തെ കാലത്ത് വന്നിട്ടുണ്ടെന്നാലും ഇരുട്ടകറ്റാനുള്ള ശ്രമങ്ങൾ നിരന്തരമായി നടത്തേണ്ടതുണ്ട്.
ഈ ചാനൽ ഒരു നല്ല വിദ്യാലയമാണ്. ഓരോ വീഡിയോയും നല്ല ക്ലാസ്സുകളാണ്. പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും പുതിയ അറിവുകളാണ്. എല്ലാത്തിനുമുപരി നിങ്ങളിരുവരും നല്ല അധ്യാപകരാണ്- വിദ്യാർത്ഥികളെ മികച്ച രീതിയിൽ വാർത്തെടുക്കുന്ന നല്ല അധ്യാപകർ! ഇനിയുമേറെപ്പേർ ഇവിടത്തെ വിദ്യാർത്ഥികളാകുമെന്നതിൽ സംശയമില്ല.വിവരവും വിവേകവുമുളള ഒരു ജനതയെ ഈ വിദ്യാലയം സൃഷ്ടിക്കുമെന്നതിലും സംശയമില്ല!
Period time ൽ ചായ ഇട്ടുകൊടുത്തത് കുടിച്ചു പോയല്ലോ എന്ന് കരുതി ശുദ്ധയാകാൻ ചാണകവെള്ളം കുടിച്ച ഒരു അമ്മൂമ്മ ഉണ്ടായിരുന്നു.. അമ്മൂമ്മയ്ക്ക് നിത്യശാന്തി നേരുന്നു 😊😊🙏🙏🙏🙏
ഞാൻ ശരിക്കും ഒരു വിവരദോഷി ആയിരുന്നു എന്നു തിരിച്ചറിഞ്ഞു ചേട്ടന്റെ വീഡിയോസിലൂടെയാണ്. ഇന്നത്തെ എന്റെ ചിന്തകളിൽ വന്ന മാറ്റത്തിനു ഫുൾ ക്രെഡിക്ട് മല്ലു അനലിസ്റ്റ് നു ആണ്
എനിക്ക് periods ടൈമിൽ നല്ല mood swing ഉണ്ടാവാറുണ്ട്.. അത്കൊണ്ട് തന്നെ periods ടൈമിൽ അമ്മയെ irritate ചെയ്യരുതെന്ന് എന്റെ 5 വയസുള്ള മോനോട് husband പറഞ്ഞു കൊടുക്കാറുണ്ട്.. അവനത് ഇപ്പൊ മനസിലാക്കി നിക്കാറും ഉണ്ട്.. പക്ഷെ അമ്മയ്ക്ക് periods ആണെന്ന് അവൻ പറയുന്നത് വേറെ ആരെങ്കിലും കേൾക്കുമ്പോ അവരുടെ മുഖത്തുള്ള അത്ഭുതവും അമ്പരപ്പും ഒന്നു കാണേണ്ടത് ആണെന്റെ സാറേ... 😊
തമിഴ് നാട്ടിൽ ഗാസ ചുഴലിക്കാറ്റ് അടിച്ചപ്പോൾ ആർത്തവം കാരണം വീടിനു സമീപം ഒറ്റക് കുടിലിൽ കഴിയേണ്ടി വന്ന പെൺകുട്ടി മരിച്ചു പോയ സംഭവം ആണ് വിവേക് ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത്.
ആദ്യമായി ആർത്തവം സംഭവിക്കുമ്പോൾ ആചാരപ്രകാരം ആഘോഷിക്കുകയും പിന്നീട് ആഘോഷങ്ങളിൽ നിന്നും ആചാര സംരക്ഷണം പറഞ്ഞ് അകറ്റി നിർത്തുകയും ചെയ്യുന്നു. what an irony
എന്റെ അമ്മയെ ഓർക്കുമ്പോൾ എനിക്കഭിമാനം തോന്നുന്നു.... ഞങ്ങളെ രണ്ട് പെൺ മക്കളേയും ഇമ്മാതിരി ഒരു പൊട്ടത്തരങ്ങളും പറഞ്ഞ് പഠിപ്പിച്ചിട്ടുമില്ല ഒരു മണ്ടൻ ആചാരങ്ങളും പിൻന്തുടരാൻ നിർബന്ധിച്ചിട്ടുമില്ല....
ഒരു എയ്തീസ്റ്റ് ആയി മാറിയതിനു ശേഷം നിങ്ങൾ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട് ചിന്തകൾക്ക് അതിർവരമ്പുകൾ ഇല്ല എന്ന ഒരു തിരിച്ചറിവ്... അറിയാൻ ഇനിയും ഒരുപാടുണ്ട് എന്ന തിരിച്ചറിവ്...😊
Except that the things he said about Christianity are factually incorrect. When there are a lot of christians in India, he had to resort to an Orthodox Church in Russia 🤣 to prove Period is taboo in Christianity.
താങ്കൾ കേട്ടതിൽ only one എന്ന് പറയുന്നതായിരിക്കും ശരി. @Sudev And, fact check ചെയ്യുമ്പോൾ ഇതിലെ പല പരാമർശങ്ങളും ശരി ആയി തോന്നുന്നില്ല. ഈ പറഞ്ഞതിനും അപ്പുറം വലിയ കഥകളുണ്ട് പുരാണങ്ങളിൽ 'ശുദ്ധമായ' ആർത്തവത്തെ പറ്റി.
Okei ഇനി ഞാൻ എന്റെ അനുഭവം പറയാം... 10ത് std ഇരിക്കുമ്പോഴാണ് ഞാൻ എന്റെ first periods കടന്നത്... അതിന്ന് മുമ്പ് friends പറഞ്ഞു കേട്ടിട്ടുണ്ട്... Menstruation കഴിഞ്ഞാൽ നമ്മൾ വലുതായി പിന്നെ ഇക്കാകമാരുടെ അടുത്തൊന്നും കളിക്കാൻ പറ്റൂല എന്നൊക്കെ.... ആദ്യത്തെ periods കഴിഞ്ഞു രാത്രി ഒറങ്ങാൻ പോവുമ്പോ i was seriously tensed.. അത്രയും കാലം brothernte ഒപ്പം ഒരേ ബെഡിൽ കിടന്ന ഞാൻ മാറിക്കിടക്കണോ വേണ്ടേ എന്ന്... ഉമ്മ മാറിക്കിടക്കാൻ പറയുമായിരിക്കും എന്നൊക്കെ കരുതി... But to be frank.. എന്റെ ഉമ്മാക്ക് അത് വലിയ ഒരു issue തന്നെ അല്ലായിരുന്നു.. എല്ലാ ദിവസത്തെ പോലെ ഇക്കാക്കന്റെ ഒപ്പം കിടന്നു... Still today the same practice goes on❤️ I love my family a lot.. Not to creating the taboos... And not creating extra dramas❤️
എന്തിനാണ് ഇതിനൊക്കെ ഇത്ര അശുദ്ധി എന്ന് മനസ്സിലാവുന്നില്ല. എന്റെ അമ്മൂമ്മ ഭയങ്കര dialogue ആയിരുന്നു. First menstruation ഉണ്ടായപ്പോൾ മാറി ഇരിക്കണം കിടക്കണം എന്നൊക്കെ. അമ്മ അച്ഛൻ ചേട്ടൻ strong support ആയി നിന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അങ്ങനെയുള്ള മനോഹരമായ ആചാരങ്ങൾ ഒന്നും എനിക്കും നേരിടേണ്ടി വന്നില്ല💯💕
ചിലപ്പോ ഈ സമയത്തെ ശാരീരിക പ്രശ്നങ്ങൾ കാരണം സ്ത്രീകൾ തന്നെ ആ സമയത്തു പാചകം ചെയ്യേണ്ടതില്ല, sex ഒഴിവാക്കാം, ആയാസമുള്ള ജോലികൾ വേണ്ടെന്ന് വെക്കാം എന്നൊക്കെ തീരുമാനിച്ചതായിരിക്കാം ഇങ്ങനെ വലുതായി വലുതായി നിയമങ്ങൾ ആയി തീർന്നത്. ഒരു സമയത്തു menstrual hygiene അത്ര നല്ല രീതിയിൽ അല്ലാത്തത് ആയിരുന്നത് കൊണ്ടാവാം അവർ തങ്ങൾക്ക് ആ time-ൽ വേറേ ഒരു സ്ഥലം ജീവിക്കുവാൻ വേണം, ആരാധനാലയങ്ങളിൽ പോവാതിരിക്കാം എന്നൊക്കെ തീരുമാനിച്ചത്. പക്ഷേ പിന്നീട് അതൊക്കെ നിയമങ്ങൾ ആയി തീർന്നു. അതിന്റെ കൂടെ പലതും കൂട്ടി ചേർക്കപ്പെട്ടു. അങ്ങനെ ആയിരിക്കാം ഇന്നും തുടർന്ന് പോരുന്ന വിശ്വാസങ്ങൾ ഉണ്ടായിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോ പക്ഷേ menstrual hygiene എല്ലാവരും തന്നെ keep ചെയ്യുന്നുണ്ട്. എന്നിട്ടും അവർക്ക് choose ചെയ്യാൻ സാധിക്കാത്ത പോലെ നീ അശുദ്ധ ആണ് എന്ന് അടിച്ചേല്പിക്കപ്പെടുകയാണ് പല അവസരങ്ങളിലും. ഇത് കേട്ടപ്പോൾ ഒരു കഥ ആണ് ഓർമ്മ വന്നത്. പണ്ട് ഒരു വീട്ടിൽ മരണശേഷം ഉള്ള ആണ്ടു ചടങ്ങു നടക്കുകയായിരുന്നു. അന്നത്തെ ആചാരം അനുസരിച്ചു പള്ളിയിൽ നിന്ന് അച്ചൻ വന്നു ആഹാരം ആശിർവദിച്ച ശേഷം മാത്രമേ എല്ലാവരും കഴിക്കാൻ പാടുള്ളു. പക്ഷേ ഒരു പൂച്ച അവിടെ വച്ചിരുന്ന എന്തോ ഭക്ഷണം കഴിക്കാൻ ഇടയായി. അപ്പോൾ വീട്ടിലെ അമ്മ പറഞ്ഞു: പൂച്ചയെ ഒരു കുട്ടയിൽ അടച്ചു വെക്കൂ പൂച്ചയെ കൂടെ ആശീർവദിപ്പിക്കാം അപ്പോ കുഴപ്പം ഇല്ലല്ലോ എന്നു. അങ്ങനെ അച്ചൻ വരുന്ന വരെ പൂച്ച കുട്ടയിൽ കിടന്നു. അടുത്ത വർഷം അമ്മ പറഞ്ഞു ആ പൂച്ചയെ എടുത്ത് കുട്ടയിൽ ഇട്ടേക്ക് ഇല്ലേൽ കഴിഞ്ഞ വർഷത്തെ പോലെ അത് കട്ട് തിന്നും. വീണ്ടും പൂച്ച അച്ചൻ വരുന്ന വരെ കുട്ടയിൽ കിടന്നു. അങ്ങനെ ഓരോ വർഷവും ചെയ്യാൻ തുടങ്ങി. അവസാനം എല്ലാവരും കരുതി ഒരു ആണ്ടു ചടങ്ങു നടന്നാൽ ഭക്ഷണം പാകം ചെയ്യുന്ന മുതൽ അച്ചൻ വരുന്ന വരെ ഒരു പൂച്ച കുട്ടയിൽ കിടക്കണം. വീട്ടിൽ പൂച്ച ഇല്ലാത്തപ്പോഴും അതിനു വേണ്ടി അവർ പൂച്ചയെ കണ്ടെത്തി തുടങ്ങി. അങ്ങനെ അതൊരു ആചാരം ആയി. ഇങ്ങനെ ആണ് പല ആചാരങ്ങളും നിലവിൽ വരുന്നത്.
ശെരിയാണ്... ഇവിടെ ഒരു വീട് വെയ്പ്പ് നടക്കുവാണ്. അവരുടെ പഴയ വീട് back side ഓടും ഫ്രണ്ട് ടെറസും ആണ്. ഓടിട്ട ഭാഗം ഇടിച്ചു കളഞ്ഞ് ടെറസ് part നിർത്താൻ വേണ്ടി ആണ്. പുതിയ വീട് അതിനു തൊട്ട് ഫ്രണ്ടിൽ ആയാണ് വെക്കുന്നത്. ഇപ്പൊ വെക്കുന്ന വീടിനു പുറത്തു sunshade തട്ട് അടിച്ചപ്പോൾ back sideil ചെയ്തില്ല. Reason ചോദിച്ചപ്പോൾ അവിടുത്തെ പയ്യൻ പറഞ്ഞത് ബാക് sideil sunshade വാർത്താൽ ചിലപ്പോൾ എന്തെങ്കിലും ദോഷം കാണും ചേച്ചി എന്നാണ്. ആ ചെക്കന് 20 വയസ് ആവുന്നതെ ഉള്ളു... ഇങ്ങനെ അന്ധവിശ്വാസം കൊണ്ട് വളർന്നാൽ എന്ത് ചെയ്യാനാണ്...
കൂടുതൽ വിശ്വസനീയമായ വീക്ഷണം, മിക്കവാറും എല്ലാ ആചാരങ്ങളും ദുരാചാരങ്ങളും ഉണ്ടായത് ഇങ്ങനെയാണെന്ന് തോന്നുന്നു, നല്ലതിന് വേണ്ടി ആരംഭിച്ച് കാലക്രമേണ എന്തിനാണെന്നറിയാതെ എന്തോ ആയിതീർന്ന ആചാരങ്ങൾ
സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും പലപ്പോഴും പിന്നോട്ട് വലിക്കുന്നവയാണ് നമ്മുടെ മത മാമൂലുകൾ, സ്ത്രീകൾ ആജീവനാന്തം പുരുഷനാൽ സംരക്ഷിക്കപെടേണ്ടവൾ ആണെന്നും മറ്റുമാണ് കാഴ്ച്ചപാട്. ഇത്തരം തെറ്റായ ചിന്തകൾക്ക് എതിരേ ശബ്ദം ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്..
കുറച്ച് നാള് മുൻപ് ഒരാളോട് ഈ വിഷയത്തെപ്പറ്റി ചർച്ച ഇണ്ടായി. ആർത്തവം ആശുദ്ധം ആണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.
hahahah.. njanum shramichittundu.. അമ്പലത്തിനു ചുറ്റും ഉള്ള ഒരു എനർജി നെ കുറിച്ച് പറഞ്ഞു പുള്ളി എന്റെ വാ അടപ്പിച്ചു...അ എനർജി നെ കുറിച്ച് വല്യ ബോധം ഇല്ലാത്ത കൊണ്ട് ഞൻ argument നിർത്തി
💕👌 *ഞങ്ങൾ ഇതിൽ കൂടുതൽ എന്തു പറയാൻ ആണ്, ഇതേ വിശ്വാസങ്ങൾ വിശ്വസിച്ചു നടക്കുന്ന ഫാമിലി ആണ് ഈ വീഡിയോ കാണുന്ന മിക്കവരുടെയും കൂടെ ഉള്ളത്.* *നമ്മൾ മാറി ചിന്തിച്ചു തുടങ്ങിയാലും.. കൂടെ ഉള്ളവർക്ക് മാറ്റം ഇല്ലങ്കിൽ അത് ഒരു ബുദ്ധിമുട്ടാണ്.* *എന്തായാലും ഞാൻ ഈ ഗുഹ മനുഷ്യരുടെ പ്രവർത്തികളിൽ എതിരായിരുന്നു.* *Mallu analyst ഇങ്ങനെഉള്ള content ചെയ്യുന്നത് കൊണ്ട്...ഇപ്പഴും ഗുഹയിൽ കല്ലുകൾ കൂട്ടി കത്തിച്ചു ഇരിക്കുന്ന കുറച്ചു പേരോട് പറഞ്ഞു മനസിലാക്കുന്നതിനു പകരം ഇത് അങ്ങ് പിടിച്ചിരുത്തി കാണിക്കും* 😜
"" ഒരു പെണ്ണിനെ മറ്റെല്ലാ ദിവസത്തേക്കാൾ സ്നേഹിക്കേണ്ട,ചേർത്ത് നിർത്തേണ്ട ,സംരക്ഷിക്കേണ്ട ,ദിവസങ്ങൾ എന്നാൽ ഇന്നും പലർക്കും വിധിക്കപ്പെട്ടത് അശുദ്ധ എന്ന വിളികളും ഒഴിവാക്കലുകളും മാത്രമാണ് .... ""
Mensuration timeil പെണ്ണുങ്ങൾക്ക് സൂപ്പർ പവർ കിട്ടും എന്ന് വിചാരിച്ച പഴേ ആൾക്കാർ കറക്റ്റ് ആണ്. എന്റെ girlfriend ആ timeil Monster ആയി മാറും. ഞാൻ ആണ് എപ്പോഴും victim 🤣
കഴിഞ്ഞ ഓണത്തിന്റെ സമയത്ത് എനിക്ക് periods ആയിരുന്നു അപ്പോ അമ്മ എന്നോട് പറഞ്ഞു ഇത്തവണ പൂക്കളം നീ ഇടേണ്ട അത് ദോഷമാണെന്ന്, അടുത്ത ദിവസം രാവിലെ എണീറ്റു പൂക്കളം ഇട്ടുകൊണ്ട് ഞാൻ എന്റെ പ്രധിഷേധം അറിയിച്ചു 💪 ഇപ്പോഴും നമ്മുടെ അമ്മാമാരുടെ ചിന്താഗതി എല്ലാം പഴഞ്ചൻ ആണ് അവരുടെ മുൻ തലമുറയിൽ നിന്ന് അവർക്കത് കിട്ടി അത് നമുക്കും തരാൻ നോക്കുന്നു പക്ഷെ നമ്മൾ അതിനെ എതിർക്കുക തന്നെ വേണം.
നല്ല കാര്യം എന്ത് എന്നാൽ ഞങ്ങളുടെ പുതിയ തലമുറ ആർത്തവം തുറന്ന് സംസാരിക്കുന്നത് കൊണ്ട്.. ഇതിലൊന്നും.. വല്യ കാര്യം ഇല്ല എന്ന ബോധം.. ഞങ്ങൾക്ക് ഉണ്ട്.. സാധരണ ഒരു കാര്യം പോലെ അങ്ങു പോകും.. മൂക്കോലിപ്പ് ആണെന് പറയുന്ന പോലെ.. ഞങ്ങൾ mensus ആടാ എന്ന് പറയുന്നു.. അത്രേ ഉള്ളു.. 💛 ആണ്സുഹൃത്തിനോട് ആയാലും.. പെൻസുഹൃത്തിനോട് ആയാലും.. അത്രേ ഉള്ളു..
@@aryab6017 പഴയ തലമുറയെ പറ്റി ഓർത്ത് സമയം കളയണ്ട.. അതിൽ മാറ്റം വന്ന കുറച്ച് പേര് ഉണ്ട്.. ഇല്ല എന്ന് അല്ല.. നമ്മൾ മുന്നോട്ട് പോവുക്ക.. അടുത്ത തലമുറയെ എങ്കിലും.. രക്ഷിക്ക് അത്രേ വേണ്ടു..
കമെന്റുകൾ വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. We are improving. നമ്മളെ കൊണ്ടേ ഇതൊക്ക മാറ്റാൻ കഴിയുള്ളൂ. ചെയ്യാൻ പാടില്ലെന്ന് പറയുന്ന കാര്യങ്ങൾ അങ്ങ് ചെയ്ത് ഒരു കുഴപ്പവുമില്ലെന്ന് കാണിച്ചുകൊടുക്കുക. ഇനിയുമുണ്ട് കുറെ അന്ധവിശ്വാസങ്ങൾ, അതൊക്ക പിഴുതെറിയാൻ നമ്മളെ കൊണ്ടേ പറ്റൂ... 💪💪💪
അടക്കി ഒതുക്കി നിർത്താൻ പതിനായിരം കാരണങ്ങളുടെ കൂടെ ഒന്നുകൂടി.... ആർത്തവം അത്രേ ഉള്ളു.. പക്ഷെ ഇപ്പോഴത്തെ ന്യൂജൻ പെൺകുട്ടികൾ ഒരുപാട് മാറി ചിന്തിക്കുന്നുണ്ട് എന്നത് ആശ്വാസം😌
@@sandeepgecb1421 ഒരുപാട് manipulate ചെയ്യുന്ന family ആണെങ്കിൽ കഷ്ടപ്പാടാണ് ...പക്ഷെ അമിതമായ ദൈവവിശ്വാസം തന്നെയാണ് അടിച്ചമർത്തലുകൾ തുടങ്ങുന്ന ഇടം...അങ്ങനെ അല്ലാത്ത ഒരു ദൈവവിശ്വാസത്തെ കുറിച്ചോ മതവിശ്വാസത്തെ കുറിച്ചോ ചിന്തിക്കാൻ പോലും മനുഷ്യർക്ക് പറ്റില്ല ...അതില്ലാതിടത്തോളം പാട് തന്നെയാണ്...അപ്പോൾ ഒറ്റ കാര്യമേ ചെയ്യാനുള്ളു....അവിശ്വാസത്തിൽ വെള്ളം ചേർക്കാതിരിക്കുക...family ശ്രദ്ധിച്ചാൽ ചെലപ്പോ പ്രശ്നമാകും...മൈൻഡ് ചെയ്യരുത്..അത്രേ ഉള്ളു
സത്യമാണ് ബ്രോ. പണ്ട് അമ്മ മറ്റൊരു റൂമിൽ കിടക്കുകയും ആരുമായും ഇടപെഴുകാത്തതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അമ്മയുടെ അടുത്തു പോയ എനിക്ക് കുറെ ചീത്ത കേൾക്കുകയും, എന്റെ അമ്മയെ എനിക്ക് തൊടാൻ പാടില്ല എന്ന് പറഞ്ഞവരോട് ഞാൻ അമ്മയെ തൊട്ടാൽ shock അടിക്കുമോ എന്ന് ചോദിച്ചതിന് ഒരുപാട് പരിഹാസം കേട്ടിട്ടുമുണ്ട്... ഇതിൽ ഏറ്റവും ദുസ്സഹനീയമായ അവസ്ഥ എന്തെന്നുവെച്ചാൽ, അന്ന് ഞങ്ങൾ തറവാട്ടിൽ താമസിക്കുന്ന കാലത്ത് അമ്മ കിടന്നിരുന്ന room, വീട്ടിലെ ഏറ്റവും മോശം മുറി, ഒരു fan ഇല്ല, കട്ടിൽ ഉണ്ടെങ്കിലും അതിൽ മെത്തയില്ല... So Sad... അതിനു ശേഷം ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ഇപ്പോൾ എന്റെ അമ്മയും അനുജത്തിയും ഈ സമയത്തു വേറെ മുറിയിൽ ഒന്നും പോകാറില്ല, അവർ happy ആണ് safe ആണ്...
ആർത്തവ സമയത്ത് വീട്ടിൽ കട്ടിലിൽ കിടക്കാൻ സമ്മതിക്കാത്തത് കൊണ്ട് ഹോസ്റ്റലിൽ വച്ചും തറയിൽ ഷീറ്റ് വിരിച്ചു കിടന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു(While doing PG in Genetics😝). ഞങ്ങൾ ബാക്കിയുള്ള ഫ്രണ്ട്സിന്റെ നിരന്തരമായുള്ള പരിശ്രമത്തിലൂടെ(കുറെ കളിയാക്കേണ്ടി വന്നു ) അവളുടെ ആ ചിന്ത മാറ്റിയെടുത്തു. പക്ഷെ അവധിക്കു നാട്ടിൽ പോകുമ്പോ ആൾക്ക് പിന്നെ നിലത്തു കിടക്കാൻ മടിയായി. അമ്മയുടെ അടുത്ത് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ചെന്ന അവൾ അനുസരണ ഇല്ലാത്തവൾ ആയി, അവൾക്ക് ഇതൊക്കെ പറഞ്ഞു കൊടുത്ത ഞങ്ങൾ, വഴി തെറ്റിക്കുന്ന കൂട്ടുകാരുമായി. ആദ്യം മാറേണ്ടത് സ്ത്രീകൾ തന്നെയാണ്. വരും തലമുറയിലേക്ക് ഇമ്മാതിരിയുള്ള അന്ധവിശ്വാസങ്ങൾ പകർന്നു കൊടുക്കാതിരിക്കാൻ നമുക്ക് ശ്രെദ്ധിക്കാം. Let them live without any barriers. Let them enjoy their life.
എന്റെ അമ്മയുടെ അമ്മ മരിച്ചപ്പോൾ ചെറിയമ്മക്ക് പീരീഡ്‌സ് ആയിരുന്നു, അതുകൊണ്ട് തന്നെ കർമങ്ങളും മറ്റും ചെയ്യുമ്പോൾ ചെറിയമ്മ മാത്രം അകന്ന് മാറി നിൽക്കേണ്ടി വന്നു, അമ്മ മരിച്ചപ്പോ ആർത്തവം ആയതു കൊണ്ട് മാത്രം മാറി നിൽക്കേണ്ടി വന്ന അവരെ ഓർത്ത് എനിക്ക് sad ആയി.....😔
മതവിശ്വാസത്തിന്റെ ഭാഗമായി ഇപ്പോഴും ഇത് കൊണ്ട് നടക്കുന്നവരുണ്ട്.. ഒരു ഓർത്തഡോക്സ് ഫാമിലി ആയത് കൊണ്ട് തന്നെ ഇപ്പോഴും ഇതിൽ പല ബുദ്ദിമുട്ടുകളും ഞാൻ ഇപ്പോഴും ഫേസ് ചെയ്യുന്നതാണ്.. എത്ര മനസിലാക്കികൊടുക്കാൻ ശ്രമിച്ചാലും അത് ചെവികൊള്ളാൻ പോലും തയ്യാറാവാത്ത വിധം അടിമപ്പെട്ടു പോയ ആളുകൾ...പക്ഷെ മറ്റുള്ളവരോട് ഷെയർ ചെയ്യാനോ, പീരിയഡ്‌സിനെ പറ്റി സംസാരിക്കാനോ എനിക്ക് മടിയൊന്നും തോന്നിയിട്ടില്ല... അതിനെ സ്വഭാവികമായി കാണാൻ കഴിയാത്തതാണ് പ്രശ്നം.
@@jerene6804 അങ്ങനെ ഉള്ള തിരിച്ചറിവുകൾ ഉള്ളവരാണല്ലോ ഇപ്പൊ ഉള്ളവരും വളർന്നു വരുന്നവരും.. അപ്പോൾ ഇത് തന്നെ വീണ്ടും ആവർത്തിക്കില്ല... പക്ഷെ അതിനേക്കാൾ കൂടുതൽ എന്താണെന്ന് എല്ലാവരിലും ഒരുപോലെ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അതിനാണ് നമുക്ക് കഴിയേണ്ടത്
@@anaghaunnikrishnan6622 yeah.. ഞാന്‍ പറയാന്‍ കാരണം എനിക്ക് അറിയുന്ന കുറച്ച് പേര്‍ കല്യാണം കഴിച്ചു കഴിഞ്ഞ് ,അവര് അന്ധവിശ്വാസങ്ങള്‍ എതിരു പറഞ്ഞത് തന്നെ പ്രവർത്തിക്കാൻ തുടങ്ങി. ചോദിച്ചപ്പോള്‍ അവര്‍ ആയിട്ട് എന്ത് മാറ്റം വരാന്‍ പോകുന്നത്, അവരുടെ അമ്മമാര്‍ ജീവിച്ചത് പോലെ കഴിഞ്ഞിട്ട് ഒരു കുഴപ്പം ഉണ്ടായില്ലെന്ന് 😅
@@jerene6804 ഞാനും കല്യാണം കഴിഞ്ഞത് തന്നെയാ.. പക്ഷെ നമ്മൾ ഫേസ് ചെയ്യുന്ന സന്ദർഭങ്ങൾ ഇനി ഉള്ളവർക്ക് ഉണ്ടാകാതിരിക്കാൻ ശ്രമിക്കണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണല്ലോ.. so അത് കൊണ്ട് ഒരു കാരണവശാലും എന്റെ അഭിപ്രായങ്ങളിലും ആശയങ്ങളിലും മാറ്റം ഉണ്ടാവുകയില്ല 😊😊
8th ൽ പഠിക്കുമ്പോഴാണ് ആദ്യമായി സാനിറ്ററി നാപ്കിൻ വാങ്ങാൻ കയറിയത്. പൊതിഞ്ഞ് തരണോ എന്ന് കടയിൽ നിന്ന ചേച്ചി ചോദിച്ചപ്പോൾ വേണ്ടന്ന് പറഞ്ഞു. അന്ന് ആ പാക്കറ്റ് വാങ്ങി സ്കൂൾ ബാഗിൽ കയറ്റുന്ന കുട്ടിയുടെ മുഖത്ത് നോക്കി അടുത്ത് നിന്നിരുന്ന 'ചേട്ടൻ ചിരിച്ച ചിരിയാണ് ജീവിതത്തിൽ കണ്ടിട്ടുള്ള അശുദ്ധമായ ചിരികളിൽ ആദ്യത്തേത്....
I am Hindu ..But done schooling in a Christian school...There were a church in our school compound..I used to goes to church every day including period days.but was not allowed to enter to the temple nearby... from there onwards I really respect Christianity
വല്ല കഞ്ചാവും കൊടുപോകുന്ന പോലെ സാനിറ്ററി നാപ്കിൻ കൊണ്ടുപോയിരുന്ന കാലം.. ഒരു പ്രളയം വരേണ്ടിവന്നു അതൊന്നു മാറാൻ.. ഇതൊക്കെ മനുഷ്യ സഹജം ആണെന്ന് തിരിച്ചറിയാൻ ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.. ഇതൊക്കെ ആരോട് പറയാൻ ... മതം പറയുന്നതിലോക്കെയും ശാസ്ത്രം കുത്തികയറ്റാൻ ഉള്ള ശ്രമങ്ങൾ അല്ലേ ഇപ്പൊ നടക്കുന്നത്... ആർത്തവ അശുദ്ധി ന്യായീകരിക്കാൻ energy യെ കൂടുപിടിച്ചിരിക്കുവല്ലെ ചിലർ..
യോനിയിൽ നിന്നും വന്നതുകൊണ്ട് ആണ് അശുദ്ധം എങ്കിൽ ഞാനും നീയും ഒക്കെ പിന്നെ സ്വർണ കട്ട പൊട്ടി വന്നതാണോ 🙄 , Respect the process , rather than feeling disgust ❤️❤️ Editz: ഒരു മെഡിക്കൽ വിദ്യാർത്ഥി എന്ന നിലയ്ക്ക് പറയുകയാണ് , ഗർഭിണി ആയ സമയത്ത് ഒരു സ്ത്രീയുടെ ശരീര മാറ്റങ്ങൾ , അവൾക്ക് തന്നെ കേടു വരുത്തി തന്റെ കുഞ്ഞിന് പോഷണം കൊടുക്കുന്നു , ഒരു കോടി ജന്മം കടപ്പെട്ടിരിക്കും 🙏🙏❤️
ആർത്തവ സമയത്താണ് സ്ത്രീകളെ ഏറ്റവും ചേർത്ത് നിർത്തേണ്ടത്.. എന്റെ ഭാര്യ അവളുടെ ആർത്തവ സമയത്തു പറയും അവൾക്ക് കാല് മുറിയുന്നത് പോലെ ഉള്ള വേദന ആണ് ഉള്ളതെന്ന്.. ആ സമയത്തൊക്കെ അവളെ എന്നത്തേയും പോലെ ചേർത്ത് നിർത്താറുണ്ട്..
വിദ്യസമ്പന്ന ആയ ഒരു പെണ്ണ് കുട്ടി പറഞ്ഞതാണ് എനിക് ഇത് കണ്ടപ്പോൾ ഓർമ വന്നത് ആർത്തവ സമയം സ്ത്രീകൾ തുളസിയിൽ തൊട്ടാൽ തുളസിയില വാടി പോകും എന്നൊക്കെ🤦 അനുഭവം ആണ് പോലും എന്തരോ എന്തോ😁
ബാല്യത്തിൽ വാത്സല്യ നിധിയായ അച്ഛൻ ഊണ് കഴിക്കാൻ ഇരുന്നപ്പോൾ കറിയിൽ ഞാൻ ഒന്ന് തൊട്ടു എന്ന് പറഞ്ഞു ഊണ് കഴിക്കാതെ എഴുന്നേറ്റു പോയി.. അന്ന് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.. ഈ അനുഭവം എന്റെ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾക്കും സമാനമായ ഒരു അനുഭവം ഉണ്ടായിയെന്ന് പറഞ്ഞു.. പറമ്പിൽ കൂടെ നടന്നപ്പോൾ തെന്നി വീഴാൻ പോയി, കയറിപ്പിടിച്ചത് വാഴയിൽ.. ഈ സമയത്ത് വാഴയിൽ തൊട്ടതിനു വഴക്ക് കേൾക്കേണ്ടി വന്നു.. വാഴ കുലക്കില്ല പോലും.. നമ്മൾ ഒത്തിരി ബഹുമാനിക്കുകയും നമ്മളെ ഒത്തിരി സ്നേഹിക്കുകയും ചെയ്യുന്ന അച്ഛനമ്മമാർ നമ്മളോട് അയിത്തം കാണിക്കുമ്പോൾ ബാല്യത്തിൽ അർത്തവം വരുന്ന പെൺകുഞ്ഞുങ്ങൾ എത്രമാത്രം അരക്ഷിതാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..😥
ഈ വീഡിയോ thumb nail കണ്ടപ്പോൾ തന്നെ "അയ്യേ" എന്ന് പറഞ്ഞവരും, family യോട് ഒപ്പം ഈ വീഡിയോ കാണാന്‍ സാധിക്കാതെ ഇരിക്കുന്നവരോടും ഒരു വാക്ക്...., " സുഹൃത്തുക്കളേ... സമയം അതിക്രമിച്ചിരിക്കുന്നു... നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. മാറാല പിടിച്ച നിങ്ങളുടെ ചിന്തകൾ മാറ്റിക്കൊണ്ട് നിങ്ങൾ മാറിയില്ലെങ്കിൽ.... സമൂഹം മാറുമ്പോള്‍ നിങ്ങൾ മറവിയിൽ ആയിപ്പോകും.. തീര്‍ച്ച!!! Unni vlogs ലെ Unni യുടെ വാക്കുകൾ കടമെടുത്തു കൊണ്ട് നിര്‍ത്താം.... മാറ്റം..., അത് ആരംഭിച്ചു കഴിഞ്ഞു.... 🔥🔥"
@@NanduMash അതേ... ഒത്തിരി hate comments വന്നിരുന്നു. അത് മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടോ, അതോ മറുപടി കൊടുക്കാൻ ഇല്ലാഞ്ഞിട്ടോ ആവാം. എന്തായാലും അവിടുത്തെ comments കണ്ട് ആരും നന്നാവും എന്ന് തോന്നുന്നില്ല.. പരസ്പരം അതും ഇതും പറഞ്ഞ് hate ചെയ്യാം എന്നല്ലാതെ.. So off ആക്കിയത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്.
ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന സമൂഹം ഇന്നില്ല!!! പക്ഷേ ഇവിടെ നിന്നും യഥാർത്ഥത്തിന്റെ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തെ നോക്കി കാണാൻ കഴിയുന്നവരുടെ എണ്ണം നിങ്ങൾ ഉയർത്തുകയാണ്....! Love for both of you Quality of thinking ❤️🙌
എന്റെ അമ്മൂമ്മ പണ്ടിങ്ങനെയായിരുന്നു... കുറേ അനുഭവിച്ചു. സഹികെട്ടപ്പോൾ ഞാൻ യുക്തിയോടെ ചിന്തിക്കാൻ തുടങ്ങി. എന്തു നിയമം പറഞ്ഞാലും അനുസരിക്കാൻ മനസില്ല എന്നു പറഞ്ഞ് അഹങ്കാരിയായി..... ധിക്കാരിയായി.. സർവോപരി സ്വതന്ത്രയായി😌 പെൺകുട്ടികൾ മിക്കവീടുകളിലും അധികപറ്റാണെന്നു തോന്നിയിട്ടുണ്ട്... അങ്ങനെയുള്ളപ്പോൾ വീട്ടുകാർക്കു വേണ്ടി നമ്മൾ നല്ല കൊച്ചാവേണ്ട കാര്യമില്ല... നമ്മൾക്കിഷ്ടമുള്ളതു പ്രവർത്തിക്കാൻ ദൈവം തരുന്ന അവസരമാണ് ആർത്തവം. അപ്പോഴാണല്ലോ ഓരോരോ തീണ്ടാ നിയമങ്ങളുമായി വരുന്നത്. ഇപ്പോഴും ഞാനടക്കം കിണറ്റിൽ നിന്നു വെള്ളം കോരില്ല. ഇപ്പോഴാ അതുമൊരു തെറ്റായ ശീലമാണെന്നു മനസിലായത്. അല്ല മറ്റുള്ളവർ അങ്ങനെയാക്കിയത് ആണ്.. ഓരോരോ മണ്ടത്തരങ്ങളെഴുന്നള്ളിക്കുന്ന കാരണവന്മാർ അതാണ് ഏറ്റവും വലിയ ശാപം.അവരൊരിക്കലും മാറാൻ പോണില്ല. നമ്മൾ മാറണം,അതല്ലേ കുറച്ചൂടി എളുപ്പം.
സത്യം പറഞ്ഞാൽ എനിക്ക് ഇതിനെ കുറിച്ച് മനസിലായത് friends പറഞ്ഞു തന്നിട്ടാണ്. അതും 10th ൽ പഠിച്ചപ്പോൾ. Parents എന്തുകൊണ്ട് ഇത് ആണ്മക്കൾക്ക് പറഞ്ഞു കൊടുക്കുന്നില്ലെന്ന് മനസിലാവുന്നില്ല. But അടുത്ത generation ഈ കാര്യത്തിൽ ഒക്കെ blessed ആണ്. കാരണം ആർത്തവം എന്താണെന്നും അതിന്റെ ആവശ്യകത എന്താണെന്നും ഇന്ന് എല്ലാവർക്കും അറിയാം. അതിനെ കുറിച്ചുള്ള ഒരു അന്ത വിശ്വാസവും നമ്മുടെ generation നെ ബാധിക്കുന്നില്ല. അതുകൊണ്ട് ഇനി വരുന്ന തലമുറക്ക് നമ്മൾ എല്ലാം കൃത്യമായി പറഞ്ഞു കൊടുക്കും. അവരുടെ generation മുതൽ എങ്കിലും ഈ അന്ധവിശ്വാസം എന്നെന്നേക്കുമായി നിൽക്കുമെന്ന് പ്രതീക്ഷിക്കാം.
ശബരിമല സീസണിൽ ചെങ്ങന്നൂർ, തിരുവല്ല ഭാഗത്ത് KSRTC ബസ്സിൽ ചെറുപ്പക്കാരികളായ സ്ത്രീകൾ കയറുന്നതിൽ വിലക്കിയ വാർത്ത മുൻപ് കേട്ടിരുന്നു. മലയ്ക്ക് പോകുന്ന അയ്യപ്പൻമാർ അശുദ്ധരാകാതിരിക്കാനാണത്രെ. ( ധാരാളം ആളുകൾ അവിടെ നിന്നു പമ്പയിലേക്ക് ബസ്സിൽ യാത്ര ചെയ്യാറുണ്ട്). മറ്റുള്ളവരുടെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യം തന്നെ നിഷേധിക്കുന്നത് എന്ത് കഷ്ടമാണ്.
എന്റെ ചെറുപ്പകാലത്ത് വീട്ടിൽ സ്ഥിരമായ കേട്ടിരുന്ന ഒരു സംഭവമാണ് 'അമ്മ പുറത്തായി' എന്നത്. മൂന്നു ദിവസത്തേക്ക് അമ്മ അടുക്കളയിൽ കേറില്ല. ആരെയും തൊടുകയും ഇല്ല. 3 ദിവസത്തെ home quarantine! പോരാത്തതിന് തറയിൽ വെറും പായ വിരിച്ചാണ് കിടന്നുറങ്ങുക. എന്റെ വിവാഹം കഴിഞ്ഞ ശേഷം ഭാര്യയുടെ ആർത്തവസമയത്ത് ഞങ്ങൾ ഒരേ ബെഡ്ഡിൽ കിടക്കുന്നത് കണ്ട അമ്മ ദേഷ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഇതിൽ ഒരു തെറ്റുമില്ലെന്ന് ഞാൻ എത്ര വാദിച്ചിട്ടും അമ്മ സമ്മതിച്ചില്ല. അവസാനം ഞാൻ എന്റെ ചെറുപ്പകാലത്തെ കാര്യം പറഞ്ഞു. അമ്മ മാറിക്കിടക്കുമ്പോൾ ഞാനും ഒറ്റക്കാവും. (അച്ഛൻ ജീവനോടെ ഉണ്ടായിരുന്നില്ല) എന്നും അമ്മേടെ കൂടെ കിടന്നിട്ട് മൂന്നു ദിവസം ഒറ്റക്ക് കിടക്കേണ്ടി വരുമ്പോൾ കുഞ്ഞായ ഞാൻ ഒരുപാട് വിഷമിക്കുമായിരുന്നു. ഞാൻ കരയുമായിരുന്നു. ഇതു കേട്ട് അമ്മ കരയുകയും എന്റെ വാദങ്ങൾ പോസിറ്റീവായി കേൾക്കാൻ തയ്യാറാവുകയും ചെയ്തു. പതിയെപ്പതിയെ അമ്മ അതൊക്കെ അംഗീകരിക്കുകയും ചെയ്തു.
ഞാനും ഇതേ വിഷയം മുമ്പൊരിക്കല്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ, ഈ വീഡിയോ എത്രയോ ഫലവത്താണ്. ആളുകളെ സ്വാധീനിക്കുന്ന രീതിയിൽ കോൺടെന്റ് അവതരിപ്പിക്കാൻ mallu analyst നെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും. ഇതിലെ അവതരണം കണ്ട് പഠിക്കുന്നു, പഠിച്ചു കൊണ്ടിരിക്കുന്നു.
താങ്കളുടെ വീഡിയോ കൂടുതല്‍ elaborate ആയി ഇക്കാര്യം ഉൾക്കൊള്ളുന്നതാണ്. ഇവിടെ, ഹിന്ദു മതവും മറ്റു മതങ്ങളും ആർത്തവത്തെ അശുദ്ധി ആയി കാണുന്ന വളരെ കുറച്ച് കാര്യങ്ങൾ പറയുന്നു. അവിടെ, ഹിന്ദു മതം അടക്കം പല സംസ്കാരങ്ങൾ, ആർത്തവം ശുദ്ധി ആയി കണ്ടിരുന്നതിനെയും patriarchial pagan മത വിശ്വാസങ്ങളുടെ കടന്നു വരവും അശുദ്ധി പട്ടം ചാർത്തലും വിശദമായി ചർച്ച ചെയ്യുന്നു. (രണ്ടും ഒന്നു ചേർന്നിരുന്നെങ്കിൽ... )
എനിക്ക് സ്കൂളിൽ നിന്നും വീട്ടിൽ നിന്നും ഇതെല്ലാം എന്താണെന്ന് അറിയാൻ കഴിഞ്ഞില്ല. പക്ഷെ വളർന്നു വരുന്ന കുട്ടികൾക്ക് ഈ അറിവ് പകരാൻ എനിക്ക് പറ്റുന്നുണ്ട്. ഒരു ബയോളജി tuition അധ്യാപകൻ.
എന്റെ അഭിപ്രായത്തിൽ ആർത്തവം എന്ന അവസ്ഥയെ മതത്തിന്റെ പേരിൽ മാറ്റി നിർത്തുന്നതിനെ ഭൂരിഭാഗം സ്ത്രീകളും അംഗീകരിക്കുന്നുണ്ട്........ ദൈവ നിഷേധമാകുമോ എന്നൊക്കെയുള്ള ഭയം ഇതിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു..... എന്തായാലും സ്ത്രീകൾ തന്നെ അവരുടെ ചിന്താഗതികൾ മാറ്റണമെന്ന് തോന്നുന്നു
എന്റെ കസിൻ ഒരിക്കൽ ആർത്തവം വന്നപ്പോൾ, അവളെ ഒരു റൂമില അടച്ചിട്ടു, പൂട്ടിയില്ല,പക്ഷേ പുറത്തിറങ്ങരുത് പറഞ്ഞു..വെള്ളം കുടിക്കാൻ പുറത്തിറങ്ങിയപ്പോൾ, വല്യച്ഛൻ ചാവി കൊണ്ട് തരാൻ പറയുന്ന കേട്ട്...ഇവളാണ് കൊണ്ടി കൊടുത്തപ്പോൾ,വല്യച്ചന് ഒരുപാടു deshyam വന്നു വഴക്കു പറഞ്ഞു...ennitu അമ്മായി അത് വാഷ് ചെയ്തതൊക്കെ കൊടുത്തിട്ട് വല്യച്ഛൻ അത് വാങ്ങിയത്...എന്താലേ🥴...coronakku munpu valyachan ithoke pande vittu
ippo corna kalath enganano ellarum suchithwam nokunnatha athupole anu ente veetil 5 days. ammayod adiyundakiya manasikamayil tharalannu pokum athrak conditioned aanu amma athukond endkilm avate enu vcharich parayunna kelkum😂. azhathil manasilaki vechekunathonum maatan ponila ivar. i will be very carefull not to pass this vritheketta system to my child
Not allowed in poojamuri at any cost... not allowed to touch the beds, wardrobes, cushioned furniture, clothes, hall etc without taking bath.. Not sure when people are going to realise being clean is enough... hate early morning baths in cold and rainy mornings... and sleeping on mats.. With continued struggles and quarrels achieved freedom to sit on cushioned furniture, sit and eat breakfast in dining table without taking bath... and sleep on matress at night. BRAVO! Edit: I must say... these stuggles were mainly during the school - college time.. now after 4 years, I feel the friction of elderly and me, on me not bothering on few of these practices has neutralized. As I started neglecting they stopped arguing. Mom is selectively supportive. She thinks way better than previous 10 years....
Periods ആയിട്ട് ഇരിക്കുമ്പോൾ പള്ളിയിൽ കയറി ബൈബിൾ വായിക്കരുത്🥴 രൂപങ്ങളെ വണങ്ങരുത് എന്ന് കൊറേ കേട്ടിരിക്കണു😤പിന്നെ പള്ളിയിൽ പോക്ക് തന്നെ വല്ലാണ്ട് കുറഞ്ഞത് കൊണ്ട് അത് കേൾക്കേണ്ടി വന്നിട്ടില്ല🙊
ഇപ്പോഴും എന്റെ വീട്ടിൽ ഇതേ അവസ്ഥ ആണ് ..prds time ഇൽ എവിടെയും തൊടാൻ വിടാറില്ല ,fud കഴിക്കാൻ ഒരു പാത്രം മാത്രം തരും ..ആരെയും തൊടാൻ പോലും വിടാറില്ല 😊ഈ ചിന്താഗതി എപ്പോ മാറും
@Bhavana Basheer എന്റേത് highly eductd aayittulla ഫാമിലി തന്നെ ആണ് ..കാലം മാറിയതും അവർക്ക് അറിയാം ..പക്ഷെ വിശ്വാസം അതിന്റെ കൂടെ തന്നെ valarunnum വരുന്നു
മതങ്ങളുടെ മണ്ടത്തരങ്ങൾ മനസിലാക്കി അവിടുന്നു രക്ഷപെട്ടു പുറത്തുവരു സുഹൃത്തുക്കളെ... സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ ലോകം നിങ്ങൾക്കുവേണ്ടി കാത്തു നിൽക്കുന്നു...... ചിന്തിക്കൂ.. മനസിലാക്കൂ.....
മതം വിടുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം പക്ഷേ ശാശ്വതമാവില്ല, കാരണം മതങ്ങൾ ഉൾപ്പടെ എല്ലാം കമ്പോളവത്കരിക്കപ്പെട്ടതാണ്... പുറത്ത് വന്നാലും we will be enjoying the freedom attributed to those market forces only..this further alienates humans and he will embrace religion again..what we need is alternatives for religion and a strong educational system to spread thoughts like categorical imperatives proposed by Kant..
ആർത്തവമുള്ള സ്ത്രീകളെ വീടിനുപുറത്ത് മറ്റൊരു ഷെഡ്‌ഡിൽ മാറ്റി താമസിപ്പിക്കുന്നത് പാലക്കാട് ഭാഗത്തൊക്കെ ഇപ്പോഴും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്, കഷ്ട്ടം തന്നെ
പണ്ട് എന്റെ അമ്മവീട്ടിൽ periods ആവുമ്പോൾ എന്റെ ചിറ്റമാർ മറ്റൊരു സ്ഥലത്തേക്ക് മാറിക്കിടക്കും. അമ്മൂമ്മ ഭക്ഷണമെല്ലാം അവർക്കു കൊണ്ട് പോയി കൊടുക്കും. ഈ സമയം അവരുടെ കൈയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടുക്കില്ലാരുന്നു. വർഷങ്ങൾ കഴിഞ്ഞു അവരെയെല്ലാം കല്യാണം കഴിഞ്ഞു പോയതോടെ അമ്മൂമ്മ ഞങ്ങളുടെ കൂടെ നിന്നു. Periods സമയത്തു ഒരു ഗ്ലാസ് വെള്ളം പോലും വാങ്ങി കുടിക്കാത്ത അമ്മൂമ്മയുടെ ആചാരങ്ങൾ തെറ്റി. ഈ ആചാരങ്ങൾ മകളെ കെട്ടിച്ച വീട്ടിൽ കാണിച്ചാൽ സമയത്തിന് വെള്ളം പോലും കുട്ടില്ലെന്നു മനസിലായി. ഈ സമയം ആകുമ്പോഴേക്കും ഞങ്ങൾ അമ്മൂമ്മയുടെ കൂടെ ചെന്ന് കിടക്കും. ആദ്യമൊക്കെ ദേഷ്യപ്പെട്ടെങ്കിലും പിന്നീട് അതൊക്കെ മാറി.
പക്ഷെ അതിലും ഒരു positivity ഉണ്ട്. 4 ദിവസങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ ഒന്നും ചെയ്യാൻ പാടില്ലഎന്ന പണ്ടുള്ള തെറ്റിദ്ധാരണകൾ മാറ്റിയത് അത്തരം പരസ്യങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. പക്ഷെ അതിൽ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസനീയമല്ല എന്ന് മാത്രം
@Amal P athoke chothichalum avarkkonnum mindattam kanilla. Kooduthal ingottonnum parayanda nn parayum. Ellarum potta kinattile🐸🐸 aanu. Including my family members 😕
ഇത്തരം മണ്ടത്തരങ്ങൾ ഇപ്പോഴും നിലവിലുണ്ട്... ആർത്തവ സമയത്ത് വീട്ടിൽ, ഒരു മുറിയിൽ ഒറ്റക്ക് തറയിൽ കിടക്കുകയും, ഒരു പാത്രവും ഒരു ഗ്ളാസും മാത്രം അവർക്കായി മാറ്റിവയ്കുകയും മറ്റൊന്നിലും സ്പർശിക്കാൻ പോലും വിലക്ക് നേരിടുന്ന പെൺകുട്ടികളെ എനിക്കറിയാം...!😱 ഇന്നത്തെക്കാലതും ഇത്തരം മണ്ടത്തരങ്ങൾ എന്തിനാണ് പാലിച്ചു പോരുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല...!
Athe ente oru cousine marriage cheythu kondu poya vtl ithe avasthayaanu.. Ottakk adukkayile tharayila marriage kazhinju chennu period ayappol kidathiye....
എന്റെ Vrindaji N Vivekji 😍😍 Nooooooo words.... ഈ Germany... Germany എന്ന് പറയുന്ന സ്ഥലം ഇവിടെ നമ്മുടെ കൊച്ചിയിലോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു.. 🙁🙁എങ്കിൽ ഓടി വന്ന് ഒരു hug and shake hand താരമായിരുന്നു... 😍 😍 😘😘❤️❤️☺️☺️😊😊Germany യിലേക്ക് ഒരു flight പിടിച്ചു വന്ന് നിങ്ങൾക്ക് ഒരു handshake അല്ല, ഒരു ഒന്നൊന്നര hand shake തന്നാലും അതൊട്ടും കുറഞ്ഞ് പോകില്ല. Greattttt Content... 👍👍 Greattttt script....✍️✍️ Greatttttttt presentation.....👌👌 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 അതിനോടൊപ്പം തന്നെ മികച്ചു നില്‍ക്കുന്ന Comment box 👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ശരിക്കും.... ശരിക്കും.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ വിമര്‍ശിച്ചാലും നിങ്ങൾ "ഈ പണി" നിർത്തരുത്. It's my humble request 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 മലയാളികളെ ഇത്ര progressive ആയി ചിന്തിപ്പിക്കുന്ന, പുതിയൊരു കാഴ്ചപ്പാടുകള്‍ നല്‍കുന്ന social media influencers ആണ് നിങ്ങൾ രണ്ട് പേരും. Iam damn sure..... കേരളം മുഴുവന്‍.... I repeat കേരളം മുഴുവന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് കൈയടി ക്കുന്ന സമയം വരും. 💯 ഉറപ്പ്.
മതവിശ്വാസങ്ങളിൽ വരുന്ന ഈ പൊട്ടത്തരങ്ങളെ ശാസ്ത്രവുമായി കൂട്ടിക്കെട്ടി ചില ആളുകൾ ഇപ്പൊ ഇറങ്ങിയിട്ടുണ്ട്... 🤭🤭 Energy, field തുടങ്ങിയ terms ഒക്കെ എടുത്ത് അങ്ങ് വിതറും...🤭
Firstly ഈ വിഷയം തിരഞ്ഞെടുത്തിനു ഒരുപാട് thanks. ഞാനും ഒരു അനുഭവം പറയാം. പണ്ട് ഞാൻ 8 ഇൽ പഠിച്ച കാലത്തു, അന്ന് എനിക്കു periods ആയിട്ടു 2 months എങ്ങാനുമേ ആയിട്ടുള്ളു. എന്റെ വകയിലെ ഒരു അമ്മുമ്മ മരിച്ചു. എന്റെ friend ന്റെ അമ്മുമ്മ ആണ്. അതിന്റെ ഒരു 3 ആഴ്ച അപ്പുറം എന്തോ ദോഷം ഉണ്ടെന്നു പറഞ്ഞു ഒരു പൂജ വച്ചു. മരണം നടന്ന വീട് ആണേലും എല്ലാ cousins ഉം വന്ന് അവർ പിള്ളേർസ് അവിടെ അടിചു പൊളി ആണ്. കൃത്യമായി എനിക്കും എന്റെ friend നും അന്ന് periods ആയി. ഞങ്ങളെ ഭ്രഷ്ട് കല്പിച്ചു മറ്റൊരു വീട്ടിൽ ആക്കിയിട്ടു പുലർച്ചെ തന്നെ എല്ലാരും മരണ വീട്ടിലേക് പോയി. സമയം ഉച്ച കഴിഞ്ഞിട്ടും പോയ ആൾക്കാരുടെ അഡ്രസ് ഇല്ല. ചെണ്ട ചെന്നു മദ്ധളത്തോട് പറയും പോലെ ഞാനും അവളും, വയറു വേദനികുന്നെ തല കറങ്ങുന്നേ എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു നേരം കളഞ്ഞു. 5 മണി ആയിട്ടും ആരും വന്നില്ല. അവസാനം land phone ഇൽ കറക്കി മരണ വീട്ടിൽ ഉള്ള അമ്മയോട് കാര്യം പറഞ്ഞു. പൂജ കഴിഞ്ഞു എല്ലാരും പോകുന്നേ ഉള്ളു, പതുക്കെ ഇറങ്ങിക്കോളാൻ പറഞ്ഞ പാടേ ഞങ്ങൾ ഇറങ്ങി. നടക്കുന്ന വഴിയിൽ അവൾക് തല ചുറ്റുന്നു എന്നൊക്കെ പറഞ്ഞേലും ഞാൻ mind ആക്കിയില്ല. വിശന്നിട്ടു എനിക് കണ്ണു കണ്ടുണ്ടായർന്.. അങ്ങനെ ഇങ്ങനൊക്കെയോ നടന്നു last അവിടെ എത്തറായപ്പോ ദാണ്ടേ അവൾ എന്റെ അടുത്തോട്ടു ചാഞ്ഞു തുടങ്ങുന്നു. അപ്പോഴേക്കും പടി എത്തി വീടിന്റെ .. കടക്കാൻ കാലു വച്ചതും ആരോ മുന്നിലൂടെ കടക്കരുത്, വീടിന്റെ പുറകിലൂടെ വരാൻ. അത് കേട്ടതും front ഇൽ gang ആയി നിന്ന എന്റേം അവളുടെം എല്ലാ cousins ഉം കൂട്ടത്തിൽ എന്റെ ചേട്ടനും അയ്യേ അയ്യേ അശുദ്ധി പെണ്ണുങ്ങളെ ദൂരെ പോ എന്നു പറഞ്ഞു കളിയാക്കാൻ തുടങ്ങി. അപ്പൊ തന്നെ അവിടെ നിന്നും അവളേം താങ്ങി opposite ഉള്ള പറമ്പിലേക്ക് കയറി ഒരു തെങ്ങിൽ അവളെ ചാരി വച്ചു. വച്ചതും അവൾ തേങ്ങ കണക്കെ ആ തെങ്ങിൻ ചോട്ടിൽ വീണു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു വിയർത്തു. ഇച്ചിരി കഴിഞ്ഞു അവൾ തന്നെ എണീറ്റ് വേഗം പുഴക്കര വഴി വീടിനു പുറകുലോട്ടു കൊണ്ട് പോടി എന്നു അഭ്യർഥിച്ചു. എങ്ങനോ അങ്ങനെ വീടിനു പുറകിൽ എത്തിയിട്ടു food ലേശം അകത്തു കേറിയിട്ടെ പിന്നെ എനിക്കും ഓർമ്മ ഉള്ളു. അപ്പോഴേക്കും ചേട്ടമാർ gang എത്തി അയ്യയ്യേ, മാറി നിക്ക അശ്രീഗരം എന്നൊക്കെ പറഞ്ഞു കളിയാക്കാൻ തുടങ്ങി. അന്ന് നാണം കെട്ടതും ഒഴിവാക്കപ്പെട്ടതും ജീവിതത്തിൽ മറക്കാൻ പറ്റിയിട്ടില്ല. പിന്നീട് ശബരിമല വിധി വന്നപ്പോ സ്വാഭാവികം ആയും ഞാൻ പറഞ്ഞത് കേറേണ്ടവർ കേറിക്കോട്ടെ, ഇത് അശുദ്ധി ഒന്നും അല്ലാലോ എന്നാണ്. മറ്റുള്ള രാജ്യങ്ങളിൽ സ്ത്രീകൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാൻ തയ്യാറെടുക്കുമ്പോ നമ്മൾ ഇവിടെ മല കേറാൻ പെണ്ണുങ്ങളെ അനുവധിക്കണോ എന്ന സംവാദത്തിലാണ്.. !! ഞാൻ പോണില്ല, പോകണ്ടവർ പൊക്കോട്ടെ എന്നു പറഞ്ഞതിന് കെട്ടിച്ച വിട്ട വീട്ടിൽ നിന്നും അമ്മായിയമ്മ വയർ നിറചു തന്ന്.. പിന്നീട് father in law യും brother in law യും ശബരിമല വിധിക്കു എതിരേ ഉള്ള ജാഥക്ക് പോയപ്പോഴേക്കും ഞാൻ vaccation കഴിഞ്ഞു india വിട്ടിരുന്നു..
Im so lucky that i got a husband who take care of me like a baby during my periods. I wish all men reading this comment to do the same. We have mood swings irritatios etc etc. kindly understand. I had sanitary napkin allergy and had a fear of using menstrual cups. He is the one who was inserting the cup for me for 1st 3 months while bleeding without any hesitation. gradually my fear was gone and i learned to do it myself.
The emotional, sexual, and psychological stereotyping of females begins when the doctor says, *"It's a girl"...* Shirley Chisholm പറഞ്ഞ വാക്കുകളിൽ അതിൻ്റെ എല്ലാ അന്ത:സാരവും അടങ്ങിയിട്ടുണ്ട്. സത്യത്തിൽ സ്ത്രീകൾ നേരിടുന്ന പലതരം പ്രതിസന്ധികളിൽ അവർ ആശ്രയിക്കുന്നവർ തന്നെ പലതരം അടിച്ചമർത്തലുകൾക്കും,ചൂഷണങ്ങൾക്കും തുനിയുമ്പോൾ അവർക്ക് താങ്ങും തണലുമാകേണ്ട പൊതുസമൂഹവും വിമുഖരാകുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്.അത് മറികടക്കേണ്ടത് മാനവികതയുടെ ബാധ്യത കൂടിയാണ്...
@@anaghaam399 മേൽപ്പറഞ്ഞ 'Stereotyping' കാലാകാലങ്ങളായി അനുഭവിച്ചു വരുന്നത് വലിയൊരു വിഭാഗം സ്ത്രീ സമൂഹം തന്നെയാണെന്ന അടിസ്ഥാന ചിന്തയാണ് അവിടെ ഉന്നയിക്കപ്പെടുന്നത്.ഞാനുൾപ്പെടുന്ന ആൺവർഗ്ഗം അത്രത്തോളം പരിമിതികൾ നേരിടുന്നുവെന്ന് തോന്നുന്നില്ല!.താങ്കൾക്ക് മറിച്ചാണ് തോന്നുന്നതെങ്കിൽ It's a nice thought!!!😊
തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ!! ജാതി, മതം, വർഗ്ഗം, വർണ്ണം, ദേശം എന്നിവ പ്രാചീന സംസ്കാരങ്ങളിൽ മാത്രം ഇന്നും ഒതുങ്ങിക്കൂടുന്നു എന്നതിൽ അതിശയം തോന്നുന്നു. വിദ്യാഭ്യാസം കൊണ്ട് പോലും തിരുത്താൻ കഴിയാത്ത എല്ലാ തരം അന്ധവിശ്വാസങ്ങളെയും വരും തലമുറ എങ്ങിനെ ഏറ്റെടുക്കുമെന്ന് നോക്കിക്കാണേണ്ടതാണ്!!
മുടി നീട്ടാത്ത, bold ആയ പെണ്ണിനെ lesbian എന്നും മുടി നീട്ടിയ / feminine ആയ ആണിനെ gay /transgender എന്നും സ്റ്റീരിയോടൈപ്പിംഗ് നടത്തുന്ന homophobic/transphobic സമൂഹത്തിന്റെ മണ്ടത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരം ആവുമായിരുന്നു.
I always wanted to get a tattoo, I like watching action/superhero/sci-fi movies, I like watching sports. I don't wanna get married. When I say or do this, most of the time I get a reply"Are you a lesbian?". I mean Wtf🙄
@@supertuna99 hi army, i like short hair and i used to get a lot of unnecessary questions. At first i used to reply but now i ignore those questions with a smile.
പിരീഡ്സ് ആയത് അറിയാതെ അമ്പലത്തിൽ കയറിയതിന് പേടിച്ച് കരഞ്ഞ ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു. അതിനു പിന്നിലെ ചേതോവികാരം അന്നും ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.🤕
ഏതാണ്ട് ഒറ്റയ്ക്ക് കടയിലൊക്കെ പോകാൻ തുടങ്ങിയ സമയം മുതൽ പലപ്പോഴും എന്റെ അമ്മയ്ക്കും സഹോദരിക്കും ഞാൻ ഒരുപാട് തവണ sanitary napkin വാങ്ങി കൊടുത്തിട്ടുണ്ട്. ആദ്യം ഒക്കെ കടക്കാർ എന്നെ നോക്കി ചിരിക്കുമായിരുന്നു പക്ഷെ അത് എന്തിനാണെന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല 🤣🤣
പീരിയഡ്സ് ടൈമിൽ ആദ്യത്തെ 4 ദിവസം ആരേയും തൊടുത്. വിളക്ക്, തുണികൾ, അലമാര ഒന്നും തൊടരുതായിരുന്നു [എനിക്ക് വിവരം വയ്ക്കുന്നവരെ ഈ വക വിഡ്ഢിത്തരം പറഞ്ഞ് പഠിപ്പിക്കാൻ ഓരോരുത്തരും നോക്കി. ] പിന്നീട് ഞാൻ വകവയ്ക്കാതായി. Later, I started educating people about it. Some people have changed, whereas some are still adamant in their stupid perspectives. We can not blame them fully as it is the product of conditioning. Their thought process wasn't encouraged too. This lack of thinking made them ignorant. Still, some old people are ready to unlearn and relearn things. You do a wonderful job Mallu Analyst 🥰 Thank you so much, for what you do. You both help a lot of people to unlearn certain things. I feel hopeful 🌞
ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ 😂😂വയറു വേദനിച്ചു കരയുന്ന എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നിന്ന വാപ്പാനെ തടഞ്ഞു ഉമ്മ വേണ്ട പറഞ്ഞത് എന്താന്ന് അപ്പൊ മനസിലായില്ല 😂😂😂
എനിക്ക് അതൊരു normal day ആയിരുന്നു 😹pain ഇല്ല.... ഒരു thengem ഇല്ല... Friendsokke പറഞ്ഞു കേട്ടിട്ടുണ്ട് ബന്ധുക്കളൊക്കെ വരും... കൊറേ food കഴിക്കാൻ കിട്ടും എന്നൊക്കെ 🥴😒 ഒരു മണ്ണാങ്കട്ടയും കിട്ടിയില്ല..
North india ഇൽ ഇത്തരം കാര്യങ്ങളൊന്നും ഇല്ലെന്നു തോന്നുന്നു. ഞാൻ clg പഠിക്കുന്ന സമയത്തു ഞങ്ങൾക്ക് ഒരു national tour ഉണ്ടായിരുന്നു അപ്പോൾ ഞങ്ങളുടെ teacher പറഞ്ഞത് periods നെ കുറിച്ചോർത്തു നിങ്ങൾ വിഷമിക്കണ്ട അവിടെ ഇങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല അമ്പലത്തിൽ കയറുന്നതിനിന്നും കുഴപ്പമില്ല എന്ന്. അവിടെ ഒരു ഹനുമാൻ അമ്പലത്തിൽ കയറിയപ്പോ എനിക്ക് periods ആയിരുന്നു. അന്ന് എനിക്ക് നല്ല tention ആരുന്നു എങ്കിലും കയറി. ഞാനിപ്പോഴും ആലോചിക്കാറുണ്ട് ദൈവങ്ങൾ എല്ലാം ഒന്നല്ലേ അപ്പൊ പിന്നെ southindian ദൈവം northindian ദൈവങ്ങൾ അങ്ങനൊക്കെ ഇണ്ടോ അവരുടെ നിയമങ്ങൾക്കും ചിട്ടകൾക്കും വെത്യാസം വരുന്നതെങ്ങനെ 🤔
@@Aggraganya yes... There is an energy revolving around us ...I really felt that ..this had really helped me.. I don't believe in a specific god... But I do believe in that energy...that really protected me...
ഇന്നത്തെ കാലഘട്ടത്തിന് വളരെ ആശയപരമായി ചിന്തിപ്പിക്കുന്ന താങ്കളുടെ ഈ ബ്ലോഗിനെ 🙏 തുല്യ ലിംഗ നീതി എതിർക്കുന്ന എല്ലാ പാട്രിയാർക്കി സമൂഹത്തെയും അടിസ്ഥാന കാരണം മത അന്ധത തന്നെയാണ്
ഏറ്റവും കൂടുതൽ കേട്ട വഴക്ക് ചെടികളിൽ തൊടരുത് പൂ പാറിക്കരുത്.. ചെടി കരിഞ്ഞു പോവും..പൂക്കൾ പൂക്കില്ല.. ഇന്നേ വരെ ഒരു ചെടിയും കരിഞ്ഞു പോയിട്ടില്ല പൂക്കാതെ ഇരുന്നിട്ടും illa...(ഞാൻ പരീക്ഷിച്ചു വിജയിച്ച ആദ്യത്തെ അന്ധവിശ്വാസം )
ഇതുമാത്രമല്ല അർത്തവുമായി ബന്ധപെട്ടു ഒരുപാട് ട്രോളുകൾ ഇന്നുണ്ട്. അതിൽ എന്നെ ഏറ്റവും അത്ഭുദപെടുത്തിയത് ഈ അർത്തവത്തെ കുറിച്ച് ഒരു പുരുഷനോട് ഒരു പെൺകുട്ടി സംസാരിച്ചാൽ അത് മറ്റെന്തിനോ ഉള്ള സിഗ്നൽ ആണെന്ന് പറഞ്ഞു നടന്ന ഒരു ട്രോൾ ആണ്.
Well said bro, ഇത്തരം അനാചാരങ്ങൾ ഇന്നും ഒരു ആചാരം പോലെ കൊണ്ട് നടക്കുന്ന ഒരു religion ൽ വളർന്നുവന്ന ഒരാളാണ് ഞാൻ. അത്രയും നാൾ എനിക്കൊപ്പം കളിച്ചു വളര്‍ന്ന എന്റെ പെങ്ങൾ പെട്ടന്നൊരു ദിവസം stranger ആയി/ആക്കി മാറ്റുന്നത് വേദനയോടെ ഞാൻ കണ്ടിട്ടുണ്ട്. ആർത്തവം വന്ന സ്ത്രീയെ നോക്കാൻ പാടില്ല, മിണ്ടാൻ പാടില്ല, അവളുടെ വസ്ത്രത്തിൽ പോലും അറിയാതൊന്ന് സ്പർശിച്ചാൽ പുരുഷന്മാർ കുളിച്ച് ശുദ്ധിവരുത്തി മാത്രമേ വീടിനുള്ളിൽ കയറാൻ പാടുള്ളു, ഇത് കൂടുതലും പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് സ്ത്രീകൾ തന്നെയാണെന്ന് ഓർക്കുമ്പോഴാണ്, വീട്ടിൽ വരുത്തുന്ന വനിത'മാഗസീൻ പോലും ആൺകുട്ടികളിൽ നിന്ന് മറച്ച് പിടിക്കാൻ വെമ്പുന്ന അമ്മമാരുടെ ഒരു കാലം, മാറാത്ത ചിലതൊക്കെ മാറിയതുപോലെ ഇതിനും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വിവാഹം എന്ന ഒരു കാര്യം എനിക്ക് പേടിസ്വപ്നം ആകാൻ കാരണം ഇതാണ്...ഇപ്പോഴും ആർത്തവത്തിന്റെ പേരിൽ പ്രാകൃതമായ ആചാരങ്ങൾ നടപ്പിലാക്കുന്ന കുടുംബങ്ങൾ ഉണ്ട്...എന്റെ വീട്ടിൽ എനിക്ക് ആർത്തവത്തിന്റെ പേരിൽ അങ്ങനെ ഒന്നു അനുഭവിക്കേണ്ടി വന്നിട്ടില്ല...അതു കൊണ്ടു വിവാഹം കഴിഞ്ഞു മറ്റൊരു വീട്ടിലേക്കു പോകുമ്പോൾ അവിടെ മറിച്ചാണെങ്കിലോ എന്ന ആശങ്കയുണ്ട്...അതിനെ പറ്റി എതിർത്തു പറഞ്ഞാൽ അവിടെ ചിലപ്പോൾ എന്റെ കൂടെ ആരും ഇല്ലാതെ പോയാലോ. അങ്ങനെ പലരെയും എനിക്കറിയാം. അതുകൊണ്ട് ഇതു പോലെയുള്ള അറിവുകൾ നമ്മൾ മാത്രം കേട്ടു കളയരുത്, മറിച്ച് അതു എല്ലാവരിലും എത്തിക്കുക...ഒരുപാട് കുടുംബങ്ങൾക്ക് അതു സഹായമാകും.
എനിക്കും. ഞാൻ പേയിങ് ഗസ്റ്റ് ആയി നിന്നിരുന്ന വീട്ടിൽ വെച്ച് അനുഭവം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന 10-12 പിള്ളേരിൽ ഞാൻ മാത്രം പറഞ്ഞാ അനുസരിക്കാത്ത, ദൈവഭയമില്ലാത്ത അഹങ്കാരി ആയി 🤷♀️ മറ്റൊരാളുടെ വീട് ആയതുകൊണ്ട് മാത്രം എന്റെ യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട് 🤦♀️
I'm 25.
എനിക്ക് ഏഴാം ക്ലാസ്സിലാണ് ആദ്യമായി പീരിയഡ്‌സ് ആയത്. അതിനു മുൻപ് സ്കൂളിൽ വെച്ച് ക്ലാസ് തന്നതുകൊണ്ടു ഏകദേശം ഐഡിയ ഉണ്ടായിരുന്നു. അതുവരെ അമ്മ ഒന്നും പറഞ്ഞുതന്നിട്ടില്ലായിരുന്നു. വിജയദശമിക്ക് അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോൾ ആയിരുന്നു അത് സംഭവിച്ചത്. ഞാൻ കരഞ്ഞു. അമ്മ പോയി അച്ഛനോട് പറഞ്ഞു. അമ്പലത്തിൽ പോക്ക് നിർത്തി. എന്ത് ചെയ്യണം എന്ന് പറയുന്നതിന് പകരം ആദ്യമേ പറഞ്ഞത് എങ്ങും തൊടരുത്. വീടിനുള്ളിൽ കയറരുത് എന്നായിരുന്നു. ഒറ്റ നിമിഷം കൊണ്ട് ലൈഫ് മാറി. പിന്നെ നിയന്ത്രണങ്ങൾ മാത്രം. നാട്ടുകാരെ അറിയിച്ചു ആഘോഷിക്കാൻ ഉള്ള പ്ലാൻ ഞാൻ ആദ്യമേ പൊളിച്ചു. എന്റെ ക്ലാസ്സിലെ ഫ്രണ്ട്സ് അറിഞ്ഞാൽ കളിയാക്കുമെന്നു പറഞ്ഞതുകൊണ്ട് അത് മാറിക്കിട്ടി. അതിനേക്കാൾ ബന്ധുക്കൾ അറിഞ്ഞു വരുന്നതും സംസാരിക്കുന്നതും ഒക്കെയായിരുന്നു എന്റെ പ്രശ്നം. പിന്നീട് പീരിയഡ്‌സ് ആയാൽ റെസ്റ്റ് എടുക്കാൻ സമ്മതിക്കില്ലായിരുന്നു. ബ്ലഡ് നല്ലതുപോലെ പോകണമെങ്കിൽ നല്ലപോലെ ജോലി ചെയ്യണമത്രേ. അച്ചാർ, തൈര് ഒന്നും തൊടാൻ പാടില്ല, അലമാര തൊടാൻ പാടില്ല, അച്ഛന്റെ ഡ്രസ്സ് എടുക്കാൻ പാടില്ല, കുളിക്കാതെ എങ്ങും തൊടാൻ പാടില്ല. രാവിലെ എഴുന്നേറ്റു കുളിക്കാതെ വീടിനുള്ളിൽ കയറാൻ പാടില്ല, ഞാൻ എഴുന്നേറ്റു പോയി കഴിഞ്ഞാൽ അമ്മ വെള്ളം തളിക്കുന്നത് കണ്ടിട്ടുണ്ട്. എന്തിനാണോ എന്തോ... കുഞ്ഞു വീടായിരുന്നതിനാൽ ഒത്തിരി അസൗകര്യങ്ങൾ ഉണ്ടായിരുന്നു. നിലത്ത് പായവിരിച്ചാണ് കിടത്തിയിരുന്നത്. പീരിയഡ്‌സ് കഴിഞ്ഞാൽ പായയും തലയിണയും ബെഡ്ഷീറ്റും എല്ലാം കഴുകി ഉണക്കി ആരും കാണാതെ മാറ്റിവയ്ക്കണം. കൂട്ടുകാരുടെ വീട്ടിൽ ഒന്നും ഇല്ലെന്നു പറയുമ്പോൾ ഇവിടത്തെ നിയമം ഇങ്ങനെ ആണെന്നാണ് പറഞ്ഞത്. എങ്കിലേ ഐശ്വര്യം വരൂ എന്ന്. ഡിഗ്രിക്കു പഠിക്കുമ്പോൾ ഇനി മുതൽ പാഡ് മാത്രമേ ഉപയോഗിക്കൂ എന്നു വാശിപിടിച്ചു തുണി ഉപയോഗിക്കുന്നത് നിർത്തി. തുണി വെയിലത്തിട്ടു ഉണക്കി വൃത്തിയായി സൂക്ഷിക്കണം എന്ന് പറയുന്നതിനേക്കാൾ അത് അച്ഛനോ അനിയനോ കാണാതെ വയ്ക്കണം എന്നായിരുന്നു.. അച്ഛനും അനിയനും അറിയാതെയിരിക്കാൻ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട് അന്നൊക്കെ. എങ്ങനെ ആർത്തവശുചിത്വം പാലിക്കണം എന്നതിനേക്കാൾ ശുദ്ധി, അശുദ്ധി എന്നൊക്കെയാണ് അമ്മ പറഞ്ഞുതന്നിട്ടുള്ളത്. ഞാൻ കുറേകാലം കഷ്ടപ്പെട്ടത് മിച്ചം. ഇതൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള കഥകൾ ആണ്. ഇതിലും വലിയ കോമഡി എന്താണെന്നു വെച്ചാൽ പുതിയ വീടുപണിതപ്പോൾ എന്റെ റൂമിൽ നിന്ന്മാത്രം പുറത്തേക്കൊരു വാതിൽ പണിതു. പീരിഡ്സ് ടൈമിൽ വേറെ റൂമിൽ കയറാതെ മുറ്റത്തേക്ക് ഇറങ്ങാൻ! ഇതൊക്കെ പോരാഞ്ഞിട്ട് വേദന സഹിച്ചു പഠിക്കണം എന്നുള്ള ഉപദേശവും. സ്കൂളിലും ഇതേ ഉപദേശം തന്ന ടീച്ചർ ഉണ്ട്. എങ്കിലേ പ്രസവ വേദന സഹിക്കാൻ പറ്റുള്ളൂ എന്ന്. വീട്ടിൽ നിന്ന് ബാംഗ്ലൂരിലേക്ക് മാറിയിട്ടും കുറെ കാലം ഈ വക ആചാരങ്ങൾ ഒക്കെ ഹോസ്റ്റലിൽ ഞാൻ തുടർന്നിരുന്നു... പീരിയഡ്‌സ് ഇല്ലാത്ത സമയം നോക്കിയാണ് വീട്ടിലേക്ക് വന്നിരുന്നത്. പിന്നെ കൂട്ടുകാരുടെ ഇൻഫ്ലുവെൻസ് കൊണ്ട് മാറി. ഇപ്പൊ ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല. തൈരും അച്ചാറും കേടാവില്ല എന്ന് അമ്മയ്ക്ക് തെളിവ് സഹിതം കാണിച്ചുകൊടുത്തു.. 'അമ്മ ഇപ്പോൾ പരാതി പറയുന്നുണ്ട്, സ്വഭാവം മാറിപ്പോയി, അനുസരണ ഇല്ല എന്നൊക്കെ... ഞാൻ ഒക്കെ ചിരിച്ചു തള്ളും. സത്യം പറയാലോ നല്ല സമാധാനമുണ്ട്. പറഞ്ഞിട്ട് കാര്യമില്ലാത്തോണ്ട് ഇപ്പൊ അമ്മ ഒന്നും പറയാറില്ല.. എന്ന് പീരിയഡ്‌സ് മണ്ടത്തരങ്ങൾ മൂലം ചുമ്മാതെ കഷ്ടപ്പെട്ട ഞാൻ, ഒപ്പ്.
@@aiswaryaraveendran347 അവസ്ഥ
Extra door വച്ചെന്ന് കേട്ടപ്പോ ചിരി നിർത്താൻ പറ്റാതിരുന്നത് എനിക്ക് മാത്രമാണോ 😂😂 well Lol
@@suryas9765 അന്ന് സത്യം പറഞ്ഞാൽ എനിക്കതൊരു ആശ്വാസം ആയിരുന്നു... ഇപ്പൊ ഓർക്കുമ്പോ ചിരി വരും.
@@kadhyumpaattum ആ കൂടുതൽ വെച്ച കട്ടളേട പൈസ ഉണ്ടായിരുന്നെങ്കിൽ എത്ര പഴംപൊരി വാങ്ങിച്ച് തിന്നാര്ന്ന്😂🤭❤️
@@suryas9765 sathyam😂😂😂 ipo njan thanne ath adappichu
എന്റെ അനുഭവം.. 🙂
4th standardil വെച്ചാണ് ഞാൻ first periods ആയത് . ഞാൻ അത്രയും ചെറുപ്പത്തിലേ ആകുമെന്ന് കരുതിയിട്ടില്ലായിരുന്നത് കൊണ്ടായിരിക്കാം എന്റെ അമ്മയും അച്ഛനും ഇതിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞു തന്നിട്ട് ഇല്ലായിരുന്നു. Classil വെച്ച് പഠിപ്പിച്ചു കൊണ്ടു ഇരുന്നപ്പോൾ എനിക്ക് തല കറങ്ങി , ഞാൻ എഴുന്നേറ്റ് നോക്കിയപ്പോൾ ബെഞ്ചിൽ blood ആയി എന്റെ പാവാടയിലും. Miss ഉടൻ തന്നെ എന്റെ അടുത്ത് വന്നു, എന്നെ വിളിച്ചു കൊണ്ടു പോയി. But, classile ഒരു കുട്ടിക്കും ഇതെന്താണ് എന്ന് മനസിലാവാത്തത് കൊണ്ടു എന്നെ ഒരു അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കി , അടുത്ത് ഇരുന്ന മറ്റേതോ ഒരു പെൺകുട്ടി പറയുന്നത് കേട്ടു ' എടി അവൾക്ക് blood cancer ആണ് ' 😄😅. അതൊക്കെ കേട്ടു, പേടിച്ചു ഞാൻ ബാത്റൂമിലേക് മിസ്സിന്റെ കൂടെ പോയി. എനിക്ക് miss dress മാറി തന്നു, pad വെച്ച് തന്നു. എനിക്ക് ഒന്നും തന്നെ മനസിലാവുന്നില്ലായിരുന്നു. പിന്നെ, എന്നെ sick റൂമിൽ കിടത്തിയിട്ട് എന്റെ അമ്മയെ വിളിപ്പിച്ചു. അമ്മ വന്നു എന്നെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. പിന്നെ അച്ഛൻ എനിക്കിഷ്ടമുള്ളത് ഒക്കെ വാങ്ങി കൊണ്ടുവന്നു, പക്ഷെ എനിക്ക് ഒന്നും തന്നെ കഴിക്കാൻ തോന്നിയില്ല. അമ്മ എനിക്ക് pad വെക്കുന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കി തന്നു , പക്ഷെ എന്റെ വകയിലൊരു അമ്മായി പറഞ്ഞതാണ് ശെരിക്കും comedy ' മോളെ ഇനി ആൺകുട്ടികളും ആയിട്ട് അധികം മിണ്ടാൻ ഒന്നും പോവരുത്!!! ' , പൂജ മുറിയിലേക്ക് പോവരുത് ' , but അതിന്റെ ഒക്കെ കാരണം ചോദിച്ചിട്ട് ആരും ഒട്ട് പറഞ്ഞതും ഇല്ല 🤣.അമ്മ അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞു എന്ന് മാത്രം. പക്ഷെ ഒരുപാട് നാൾ അതെന്റെ ഉള്ളിൽ ഒരു ചോദ്യ ചിഹ്നം ആയിരുന്നു. പിറ്റേ ദിവസം ഞാൻ classil ചെന്നപ്പോൾ എല്ലാ കുട്ടികളും എന്റെ അടുത്ത് നിന്നു ഒരു അകലം പാലിക്കുന്നത് ഞാൻ കണ്ടു , പിന്നെ ഞാൻ എന്റെ best friendsinod അമ്മ പറഞ്ഞത് പോലെ എല്ലാം പറഞ്ഞു കൊടുത്തു, അവർക്കൊക്കെ അതൊരു അത്ഭുതം ആയിരുന്നു. പിന്നെ എപ്പോഴോ അമ്മ പറഞ്ഞു തന്നു , periods ആയി കഴിഞ്ഞ് മറ്റു ആൺകുട്ടികളും ആയി അധികം അടുത്ത് ഇടപെട്ടാൽ ചിലപ്പോ pregnant ആവുമെന്ന് ഒക്കെ , എന്നിട്ടും ആ procedure എങ്ങനെ happen ആകുന്നു എന്നൊന്നും ആരും പറഞ്ഞില്ല. 8th വെച്ച് ഒരു കൂട്ടുകാരി ആണ് detail ആയിട്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത്, പക്ഷെ പിന്നീട് മനസിലായി അതിലും ഒരുപാട് തെറ്റുകൾ ഉണ്ടായിരുന്നു എന്ന് . 9th വെച്ച് reproduction chapter വന്നപ്പോൾ ഞാൻ ഉൾപ്പടെ ഉള്ള കുട്ടികൾ classil ചിരിച്ചത് ഇന്നും ഓർക്കുന്നു. 😐പക്ഷെ അതൊക്കെ എന്തിനായിരുന്നു, ഇത്രയ്ക്കു എല്ലാരും നാണിച്ചത്. Proper Sex Education ഈ നാട്ടിൽ വേണം. അത് എത്രയും നേരെത്തെ ആക്കുന്നുവോ അത്രയും നല്ലത്.. അല്ലെങ്കിൽ പല wrong informations കുട്ടികളിലേക്ക് എത്തും , പലതും അറിയാൻ അവർക്ക് curiosity കൂടും. പല തെറ്റുകളിലേക്കും നയിക്കും. 🙌
Super😊👌
Well said💯💯💯💯
ഇന്ന് നാല് അഞ്ച് ക്ലാസിലെ കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ് ഉണ്ട്( അപ്പോഴും പെൺകുട്ടികൾക്ക് മാത്രമാണ്.. എന്ന് മാത്രം
✌✌💯💯💯💯well said
@@myownviewonly3760 🤷♀️അതേത്. ഇതെന്റെ lifeile അനുഭവം ആണ് ഹേ. എന്റെ കൂടെ പഠിച്ചവർ ഒക്കെ വളരെ വൈകി periods ആയപ്പോൾ ഞാൻ മാത്രം ചെറുപ്പത്തിലേ... hmm.. അതും ഇതിനെയൊക്കെ still ഒരുതരത്തിൽ taboo ആയി കാണുന്ന ഈ ഒരു society il
എന്റെ ജീവിതത്തെ രണ്ടായി തരം തിരിക്കാം. Mallu analyst nn മുൻപും mallu analyst nn ശേഷവും. You are really an influencer
Sathyam😜
Sathyam
True
Your topic selection deserves a Kuthirappavan ⚡
ആ കുതിരപവന്റെ പാതി ചിലവ് ഞാൻ വഹിക്കും.. 😍💛
വിശ്വാസം ചില ഘട്ടങ്ങളിൽ യുക്തിസഹമായ വിശദീകരണങ്ങൾ നൽകാൻ കഴിയുമെങ്കിലും സ്ത്രീവിരുദ്ധമായ അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടതാണ്.ഇത്തരം അനാചാരങ്ങളിൽ് ഏറ്റവും കൂടുതൽ Suffer ചെയ്യേണ്ടി വരുന്നത് സ്ത്രീകൾക്കാണ്.ഏറെ മാറ്റങ്ങൾ ഇന്നത്തെ കാലത്ത് വന്നിട്ടുണ്ടെന്നാലും ഇരുട്ടകറ്റാനുള്ള ശ്രമങ്ങൾ നിരന്തരമായി നടത്തേണ്ടതുണ്ട്.
ഈ ചാനൽ ഒരു നല്ല വിദ്യാലയമാണ്.
ഓരോ വീഡിയോയും നല്ല
ക്ലാസ്സുകളാണ്.
പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും പുതിയ അറിവുകളാണ്.
എല്ലാത്തിനുമുപരി നിങ്ങളിരുവരും നല്ല അധ്യാപകരാണ്- വിദ്യാർത്ഥികളെ മികച്ച രീതിയിൽ വാർത്തെടുക്കുന്ന നല്ല അധ്യാപകർ!
ഇനിയുമേറെപ്പേർ ഇവിടത്തെ വിദ്യാർത്ഥികളാകുമെന്നതിൽ സംശയമില്ല.വിവരവും വിവേകവുമുളള ഒരു ജനതയെ ഈ വിദ്യാലയം സൃഷ്ടിക്കുമെന്നതിലും സംശയമില്ല!
Aaa പറഞ്ഞത് ഒരുപാട് ഇഷ്ടയിട്ടോ
Well said
The best cmt😍
Absolutely right 👍
Thanks☺
Period time ൽ ചായ ഇട്ടുകൊടുത്തത് കുടിച്ചു പോയല്ലോ എന്ന് കരുതി ശുദ്ധയാകാൻ ചാണകവെള്ളം കുടിച്ച ഒരു അമ്മൂമ്മ ഉണ്ടായിരുന്നു.. അമ്മൂമ്മയ്ക്ക് നിത്യശാന്തി നേരുന്നു 😊😊🙏🙏🙏🙏
Hahaha 😂😂😂
🤣🤣🤣🤣🤣🤣😅😅
😂😂😂
😂😂😂
😂😂😂
ഞാൻ ശരിക്കും ഒരു വിവരദോഷി ആയിരുന്നു എന്നു തിരിച്ചറിഞ്ഞു ചേട്ടന്റെ വീഡിയോസിലൂടെയാണ്. ഇന്നത്തെ എന്റെ ചിന്തകളിൽ വന്ന മാറ്റത്തിനു ഫുൾ ക്രെഡിക്ട് മല്ലു അനലിസ്റ്റ് നു ആണ്
അത് പൊളിച്ചു
ഞാനും 🤣😛🥰
Chilar idhehathinte video kand manasilayittum angeekarikkan manasu kanikkathavaraan. Chettan ith angeekarikkunnundallo👍
ഞാനും
Nyanum
എനിക്ക് periods ടൈമിൽ നല്ല mood swing ഉണ്ടാവാറുണ്ട്.. അത്കൊണ്ട് തന്നെ periods ടൈമിൽ അമ്മയെ irritate ചെയ്യരുതെന്ന് എന്റെ 5 വയസുള്ള മോനോട് husband പറഞ്ഞു കൊടുക്കാറുണ്ട്.. അവനത് ഇപ്പൊ മനസിലാക്കി നിക്കാറും ഉണ്ട്.. പക്ഷെ അമ്മയ്ക്ക് periods ആണെന്ന് അവൻ പറയുന്നത് വേറെ ആരെങ്കിലും കേൾക്കുമ്പോ അവരുടെ മുഖത്തുള്ള അത്ഭുതവും അമ്പരപ്പും ഒന്നു കാണേണ്ടത് ആണെന്റെ സാറേ... 😊
❤️
But your husband deserves a clap👏
🥰🥰🥰
ചുമ്മാ കേക്കുന്നവരൊക്കെ അബരക്കട്ടെ അല്ല പിന്നെ😀👏👏
Wow wow wow
തമിഴ് നാട്ടിൽ ഗാസ ചുഴലിക്കാറ്റ് അടിച്ചപ്പോൾ ആർത്തവം കാരണം വീടിനു സമീപം ഒറ്റക് കുടിലിൽ കഴിയേണ്ടി വന്ന പെൺകുട്ടി മരിച്ചു പോയ സംഭവം ആണ് വിവേക് ബ്രോയുടെ വീഡിയോ കണ്ടപ്പോൾ ഓർമ വന്നത്.
Exactly njn athum video yil mention cheyyum enn karuthi.. Comment il kandallo.. 👍
🤐 vrithiketta niyamangal
ആദ്യമായി ആർത്തവം സംഭവിക്കുമ്പോൾ ആചാരപ്രകാരം ആഘോഷിക്കുകയും പിന്നീട് ആഘോഷങ്ങളിൽ നിന്നും ആചാര സംരക്ഷണം പറഞ്ഞ് അകറ്റി നിർത്തുകയും ചെയ്യുന്നു. what an irony
പ്രാന്ത് അല്ലാണ്ടെന്തു
Sheriyaa njn orupad choichittind😂
You nailed it
എന്റെ അമ്മയെ ഓർക്കുമ്പോൾ എനിക്കഭിമാനം തോന്നുന്നു.... ഞങ്ങളെ രണ്ട് പെൺ മക്കളേയും ഇമ്മാതിരി ഒരു പൊട്ടത്തരങ്ങളും പറഞ്ഞ് പഠിപ്പിച്ചിട്ടുമില്ല ഒരു മണ്ടൻ ആചാരങ്ങളും പിൻന്തുടരാൻ നിർബന്ധിച്ചിട്ടുമില്ല....
Same here
👍
Ente parentsum..🥰
Same
Ooh u r lucky.
Nte vtl okke ipolum und.
But njn athonnum anusarikkarilla😃😃😃maduthu
ഒരു എയ്തീസ്റ്റ് ആയി മാറിയതിനു ശേഷം നിങ്ങൾ അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട് ചിന്തകൾക്ക് അതിർവരമ്പുകൾ ഇല്ല എന്ന ഒരു തിരിച്ചറിവ്... അറിയാൻ ഇനിയും ഒരുപാടുണ്ട് എന്ന തിരിച്ചറിവ്...😊
Tllcg enna progressive thinkers telegram group join cheyu🤗
സത്യം bro ✌️✌️
Ravichandran sir ithil nala oru panku und
@@btsfan7001 link tharumo?
@@btsfan7001 link undo
"If Men Could Menstruate" Article by Gloria Steinem talks about how menstruation would have been a matter of pride if the roles were reversed.
Yess...It was an amazing work 💫
An interesting perspective. I'll check it out.
This is an interesting perspective. Do you have the link or where can i read that?
Thanks for sharing!
Can you share link?
Before mallu analyst:
Iam not a feminist😬🤧
After mallu analyst
Yes iam proudly a feminist💪
Yeah
Correct
Yeah me toooooo
🙋
Yes I am..❤❤❤
ഏറ്റവും കൂടുതൽ അവഗണന നേരിട്ടത് ദൈവത്തിന്റെയും മതത്തിന്റെയും ഒക്കെ കാര്യങ്ങൾക്ക് ആയതു കൊണ്ട് ഞാൻ നല്ല ഒന്നാന്തരം നിരീശ്വരവാദി ആയി.😏😏
Njanum. But arodum parayarilla😄
Me too
നിരീശ്വര വാദി എന്ന് പറ
@@amalkrishna6897 രണ്ടും ഒന്ന് ആന്നു എന്നാ വിചാരിച്ചിരുന്നത്.😁 എന്തായാലും മാറ്റിയിട്ടുണ്ട്😊
Oyikko mathathinte rituals and practices okke follow cheyan pattathavar athakunnath nallath
വിളക്ക് വയ്ക്കാൻ താല്പര്യം ഇല്ലാതിരുന്ന എനിക്ക് monthly വരുന്ന ഒരനുഗ്രഹം ആയിരുന്നു എന്റെ പൊന്നു periods.....ഹാ അതൊക്ക ഒരു കാലം...
Enikkyum.
@@opinion...7713 haha ... we're the same sistah🤜
Enikkum😂😂
😆😆 same here...
@@SANA-kk6fn ഉർവശി ശാപം ഉപകാരം 🤡
സത്യാവസ്ഥ എന്തെന്നാൽ കൂടുതലും അമ്മ മാരാണ് ഇങ്ങനെ ഉള്ള അന്ധ വിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്
Yes
Of course 💯😖😖
സത്യം
Yes
ഇന്നലെചെയ്തൊരബദ്ധം മൂഢർക്കിന്നത്തെആചാരമാവാം
നാളത്തെ ശാസ്ത്രമാവാം
- ആശാൻ
Brother ur the only one who said anything about the taboo and its relation to religions without any facade hats off
Yes🙌others just hint it in their words , but never dare to speak out straight to the point
Yes,Correct😍😍😍🔥🔥🔥👏👏
Sudevakka correct
Except that the things he said about Christianity are factually incorrect. When there are a lot of christians in India, he had to resort to an Orthodox Church in Russia 🤣 to prove Period is taboo in Christianity.
താങ്കൾ കേട്ടതിൽ only one എന്ന് പറയുന്നതായിരിക്കും ശരി. @Sudev
And, fact check ചെയ്യുമ്പോൾ ഇതിലെ പല പരാമർശങ്ങളും ശരി ആയി തോന്നുന്നില്ല. ഈ പറഞ്ഞതിനും അപ്പുറം വലിയ കഥകളുണ്ട് പുരാണങ്ങളിൽ 'ശുദ്ധമായ' ആർത്തവത്തെ പറ്റി.
Okei
ഇനി ഞാൻ എന്റെ അനുഭവം പറയാം...
10ത് std ഇരിക്കുമ്പോഴാണ് ഞാൻ എന്റെ first periods കടന്നത്...
അതിന്ന് മുമ്പ് friends പറഞ്ഞു കേട്ടിട്ടുണ്ട്...
Menstruation കഴിഞ്ഞാൽ നമ്മൾ വലുതായി പിന്നെ ഇക്കാകമാരുടെ അടുത്തൊന്നും കളിക്കാൻ പറ്റൂല എന്നൊക്കെ....
ആദ്യത്തെ periods കഴിഞ്ഞു രാത്രി ഒറങ്ങാൻ പോവുമ്പോ i was seriously tensed..
അത്രയും കാലം brothernte ഒപ്പം ഒരേ ബെഡിൽ കിടന്ന ഞാൻ മാറിക്കിടക്കണോ വേണ്ടേ എന്ന്...
ഉമ്മ മാറിക്കിടക്കാൻ പറയുമായിരിക്കും എന്നൊക്കെ കരുതി...
But to be frank..
എന്റെ ഉമ്മാക്ക് അത് വലിയ ഒരു issue തന്നെ അല്ലായിരുന്നു..
എല്ലാ ദിവസത്തെ പോലെ ഇക്കാക്കന്റെ ഒപ്പം കിടന്നു...
Still today the same practice goes on❤️
I love my family a lot..
Not to creating the taboos...
And not creating extra dramas❤️
😊😊
നല്ല ഉമ്മ 🤩
എന്തിനാണ് ഇതിനൊക്കെ ഇത്ര അശുദ്ധി എന്ന് മനസ്സിലാവുന്നില്ല. എന്റെ അമ്മൂമ്മ ഭയങ്കര dialogue ആയിരുന്നു. First menstruation ഉണ്ടായപ്പോൾ മാറി ഇരിക്കണം കിടക്കണം എന്നൊക്കെ. അമ്മ അച്ഛൻ ചേട്ടൻ strong support ആയി നിന്നതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു. അങ്ങനെയുള്ള മനോഹരമായ ആചാരങ്ങൾ ഒന്നും എനിക്കും നേരിടേണ്ടി വന്നില്ല💯💕
💚💚💚💚🤩🤩
☺️😊👍
ചിലപ്പോ ഈ സമയത്തെ ശാരീരിക പ്രശ്നങ്ങൾ കാരണം സ്ത്രീകൾ തന്നെ ആ സമയത്തു പാചകം ചെയ്യേണ്ടതില്ല, sex ഒഴിവാക്കാം, ആയാസമുള്ള ജോലികൾ വേണ്ടെന്ന് വെക്കാം എന്നൊക്കെ തീരുമാനിച്ചതായിരിക്കാം ഇങ്ങനെ വലുതായി വലുതായി നിയമങ്ങൾ ആയി തീർന്നത്. ഒരു സമയത്തു menstrual hygiene അത്ര നല്ല രീതിയിൽ അല്ലാത്തത് ആയിരുന്നത് കൊണ്ടാവാം അവർ തങ്ങൾക്ക് ആ time-ൽ വേറേ ഒരു സ്ഥലം ജീവിക്കുവാൻ വേണം, ആരാധനാലയങ്ങളിൽ പോവാതിരിക്കാം എന്നൊക്കെ തീരുമാനിച്ചത്. പക്ഷേ പിന്നീട് അതൊക്കെ നിയമങ്ങൾ ആയി തീർന്നു. അതിന്റെ കൂടെ പലതും കൂട്ടി ചേർക്കപ്പെട്ടു. അങ്ങനെ ആയിരിക്കാം ഇന്നും തുടർന്ന് പോരുന്ന വിശ്വാസങ്ങൾ ഉണ്ടായിട്ടുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോ പക്ഷേ menstrual hygiene എല്ലാവരും തന്നെ keep ചെയ്യുന്നുണ്ട്. എന്നിട്ടും അവർക്ക് choose ചെയ്യാൻ സാധിക്കാത്ത പോലെ നീ അശുദ്ധ ആണ് എന്ന് അടിച്ചേല്പിക്കപ്പെടുകയാണ് പല അവസരങ്ങളിലും.
ഇത് കേട്ടപ്പോൾ ഒരു കഥ ആണ് ഓർമ്മ വന്നത്.
പണ്ട് ഒരു വീട്ടിൽ മരണശേഷം ഉള്ള ആണ്ടു ചടങ്ങു നടക്കുകയായിരുന്നു. അന്നത്തെ ആചാരം അനുസരിച്ചു പള്ളിയിൽ നിന്ന് അച്ചൻ വന്നു ആഹാരം ആശിർവദിച്ച ശേഷം മാത്രമേ എല്ലാവരും കഴിക്കാൻ പാടുള്ളു. പക്ഷേ ഒരു പൂച്ച അവിടെ വച്ചിരുന്ന എന്തോ ഭക്ഷണം കഴിക്കാൻ ഇടയായി. അപ്പോൾ വീട്ടിലെ അമ്മ പറഞ്ഞു: പൂച്ചയെ ഒരു കുട്ടയിൽ അടച്ചു വെക്കൂ പൂച്ചയെ കൂടെ ആശീർവദിപ്പിക്കാം അപ്പോ കുഴപ്പം ഇല്ലല്ലോ എന്നു. അങ്ങനെ അച്ചൻ വരുന്ന വരെ പൂച്ച കുട്ടയിൽ കിടന്നു. അടുത്ത വർഷം അമ്മ പറഞ്ഞു ആ പൂച്ചയെ എടുത്ത് കുട്ടയിൽ ഇട്ടേക്ക് ഇല്ലേൽ കഴിഞ്ഞ വർഷത്തെ പോലെ അത് കട്ട് തിന്നും. വീണ്ടും പൂച്ച അച്ചൻ വരുന്ന വരെ കുട്ടയിൽ കിടന്നു. അങ്ങനെ ഓരോ വർഷവും ചെയ്യാൻ തുടങ്ങി. അവസാനം എല്ലാവരും കരുതി ഒരു ആണ്ടു ചടങ്ങു നടന്നാൽ ഭക്ഷണം പാകം ചെയ്യുന്ന മുതൽ അച്ചൻ വരുന്ന വരെ ഒരു പൂച്ച കുട്ടയിൽ കിടക്കണം. വീട്ടിൽ പൂച്ച ഇല്ലാത്തപ്പോഴും അതിനു വേണ്ടി അവർ പൂച്ചയെ കണ്ടെത്തി തുടങ്ങി. അങ്ങനെ അതൊരു ആചാരം ആയി. ഇങ്ങനെ ആണ് പല ആചാരങ്ങളും നിലവിൽ വരുന്നത്.
എനിക്കും ഇങ്ങനെ ആണ് തോന്നിയത്..
ശെരിയാണ്... ഇവിടെ ഒരു വീട് വെയ്പ്പ് നടക്കുവാണ്. അവരുടെ പഴയ വീട് back side ഓടും ഫ്രണ്ട് ടെറസും ആണ്. ഓടിട്ട ഭാഗം ഇടിച്ചു കളഞ്ഞ് ടെറസ് part നിർത്താൻ വേണ്ടി ആണ്. പുതിയ വീട് അതിനു തൊട്ട് ഫ്രണ്ടിൽ ആയാണ് വെക്കുന്നത്. ഇപ്പൊ വെക്കുന്ന വീടിനു പുറത്തു sunshade തട്ട് അടിച്ചപ്പോൾ back sideil ചെയ്തില്ല. Reason ചോദിച്ചപ്പോൾ അവിടുത്തെ പയ്യൻ പറഞ്ഞത് ബാക് sideil sunshade വാർത്താൽ ചിലപ്പോൾ എന്തെങ്കിലും ദോഷം കാണും ചേച്ചി എന്നാണ്. ആ ചെക്കന് 20 വയസ് ആവുന്നതെ ഉള്ളു... ഇങ്ങനെ അന്ധവിശ്വാസം കൊണ്ട് വളർന്നാൽ എന്ത് ചെയ്യാനാണ്...
Well said 100% 👍👍👍👍👍👍
Ith njan keettitund
കൂടുതൽ വിശ്വസനീയമായ വീക്ഷണം, മിക്കവാറും എല്ലാ ആചാരങ്ങളും ദുരാചാരങ്ങളും ഉണ്ടായത് ഇങ്ങനെയാണെന്ന് തോന്നുന്നു, നല്ലതിന് വേണ്ടി ആരംഭിച്ച് കാലക്രമേണ എന്തിനാണെന്നറിയാതെ എന്തോ ആയിതീർന്ന ആചാരങ്ങൾ
സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ നിന്നും പലപ്പോഴും പിന്നോട്ട് വലിക്കുന്നവയാണ് നമ്മുടെ മത മാമൂലുകൾ, സ്ത്രീകൾ ആജീവനാന്തം പുരുഷനാൽ സംരക്ഷിക്കപെടേണ്ടവൾ ആണെന്നും മറ്റുമാണ് കാഴ്ച്ചപാട്. ഇത്തരം തെറ്റായ ചിന്തകൾക്ക് എതിരേ ശബ്ദം ഉയർത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്..
Sathyamanu but ethire sambdikunavre adichamarthanum kuttapeduthanumale ipolum nadakune
💛
കുറച്ച് നാള് മുൻപ് ഒരാളോട് ഈ വിഷയത്തെപ്പറ്റി ചർച്ച ഇണ്ടായി. ആർത്തവം ആശുദ്ധം ആണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തെ കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി.
Thirupathi aayi alle🙄😂😂😂😂
hahahah.. njanum shramichittundu.. അമ്പലത്തിനു ചുറ്റും ഉള്ള ഒരു എനർജി നെ കുറിച്ച് പറഞ്ഞു പുള്ളി എന്റെ വാ അടപ്പിച്ചു...അ എനർജി നെ കുറിച്ച് വല്യ ബോധം ഇല്ലാത്ത കൊണ്ട് ഞൻ argument നിർത്തി
ആരാ അത്.. വെട്ടുക്കിളി തലവൻ ആണോ
@@Athira_2 😂
Aaraa ath?
നിങ്ങൾ ഒരു മാറ്റത്തിന്റെ തുടക്കം ആണ് !!!
എല്ലാവർക്കും ഉണ്ടാവേണ്ട മാറ്റത്തിന്റെ തുടക്കം !!!!!
💕👌
*ഞങ്ങൾ ഇതിൽ കൂടുതൽ എന്തു പറയാൻ ആണ്, ഇതേ വിശ്വാസങ്ങൾ വിശ്വസിച്ചു നടക്കുന്ന ഫാമിലി ആണ് ഈ വീഡിയോ കാണുന്ന മിക്കവരുടെയും കൂടെ ഉള്ളത്.*
*നമ്മൾ മാറി ചിന്തിച്ചു തുടങ്ങിയാലും.. കൂടെ ഉള്ളവർക്ക് മാറ്റം ഇല്ലങ്കിൽ അത് ഒരു ബുദ്ധിമുട്ടാണ്.*
*എന്തായാലും ഞാൻ ഈ ഗുഹ മനുഷ്യരുടെ പ്രവർത്തികളിൽ എതിരായിരുന്നു.*
*Mallu analyst ഇങ്ങനെഉള്ള content ചെയ്യുന്നത് കൊണ്ട്...ഇപ്പഴും ഗുഹയിൽ കല്ലുകൾ കൂട്ടി കത്തിച്ചു ഇരിക്കുന്ന കുറച്ചു പേരോട് പറഞ്ഞു മനസിലാക്കുന്നതിനു പകരം ഇത് അങ്ങ് പിടിച്ചിരുത്തി കാണിക്കും* 😜
@@user-xc7kz3yw7t 😜✌️
U r right!!
Chilar pidichketti kanichalum shredikila🙃anganem chila jeevikalund🙃
പഴയ തലമുറ മാറണ്ട.. അങ്ങനെ മാറ്റാൻ പറ്റില്ല... ഇനി പുതിയ തലമുറയെ നന്നായി വളർത്തൂ..
@@aagneyanakshathra2357 എല്ലാം മാറും.. മാറുന്ന ഒരു കാലം വരും.
"" ഒരു പെണ്ണിനെ മറ്റെല്ലാ ദിവസത്തേക്കാൾ സ്നേഹിക്കേണ്ട,ചേർത്ത് നിർത്തേണ്ട ,സംരക്ഷിക്കേണ്ട ,ദിവസങ്ങൾ എന്നാൽ ഇന്നും പലർക്കും വിധിക്കപ്പെട്ടത് അശുദ്ധ എന്ന വിളികളും ഒഴിവാക്കലുകളും മാത്രമാണ് .... ""
Mensuration timeil പെണ്ണുങ്ങൾക്ക് സൂപ്പർ പവർ കിട്ടും എന്ന് വിചാരിച്ച പഴേ ആൾക്കാർ കറക്റ്റ് ആണ്. എന്റെ girlfriend ആ timeil Monster ആയി മാറും. ഞാൻ ആണ് എപ്പോഴും victim 🤣
Hold ma 🍺😂
Safe for me l feel much angry that time
🤣🤣
Correct. My sister too 😂😂😂. Nta mmooo
That wasn't funny 🤨
ഈ വിഷയത്തിൽ 90 ശതമാനം പേരും ഗുഹാമനുഷ്യർ ആണ്.
മല്ലു analyst എന്ത്കൊണ്ട് ഈ വിഷയത്തെ കുറിച്ച് വീഡിയോ ചെയ്യുന്നില്ല എന്നു ചിന്തിച്ചപ്പോൾ ദാ കിടക്കുന്നു notification.......
കഴിഞ്ഞ ഓണത്തിന്റെ സമയത്ത് എനിക്ക് periods ആയിരുന്നു അപ്പോ അമ്മ എന്നോട് പറഞ്ഞു ഇത്തവണ പൂക്കളം നീ ഇടേണ്ട അത് ദോഷമാണെന്ന്, അടുത്ത ദിവസം രാവിലെ എണീറ്റു പൂക്കളം ഇട്ടുകൊണ്ട് ഞാൻ എന്റെ പ്രധിഷേധം അറിയിച്ചു 💪
ഇപ്പോഴും നമ്മുടെ അമ്മാമാരുടെ ചിന്താഗതി എല്ലാം പഴഞ്ചൻ ആണ് അവരുടെ മുൻ തലമുറയിൽ നിന്ന് അവർക്കത് കിട്ടി അത് നമുക്കും തരാൻ നോക്കുന്നു പക്ഷെ നമ്മൾ അതിനെ എതിർക്കുക തന്നെ വേണം.
അങ്ങനെ പറഞ്ഞു കൊടുക്കെടാ രമണാ..🔥
Pinnalal😎
അതേ, ഡയലോഗ്‌ൽ ഒതുക്കാതെ ഇതുപോലെ പ്രവൃത്തിയിലൂടെ മാത്രമേ മാറ്റങ്ങൾ നിലവിൽ വരൂ
@Bhavana Basheer 😎💪
@@pranavprasannan3097 😎💪😁
നല്ല കാര്യം എന്ത് എന്നാൽ ഞങ്ങളുടെ പുതിയ തലമുറ ആർത്തവം തുറന്ന് സംസാരിക്കുന്നത് കൊണ്ട്.. ഇതിലൊന്നും.. വല്യ കാര്യം ഇല്ല എന്ന ബോധം.. ഞങ്ങൾക്ക് ഉണ്ട്.. സാധരണ ഒരു കാര്യം പോലെ അങ്ങു പോകും.. മൂക്കോലിപ്പ് ആണെന് പറയുന്ന പോലെ.. ഞങ്ങൾ mensus ആടാ എന്ന് പറയുന്നു.. അത്രേ ഉള്ളു.. 💛 ആണ്സുഹൃത്തിനോട് ആയാലും.. പെൻസുഹൃത്തിനോട് ആയാലും.. അത്രേ ഉള്ളു..
Yes,bt nammude ammamarkum ammummamarkum athu kaanunnath thanne kali ayirikum ennath vere satyam😪
@@aryab6017 പഴയ തലമുറയെ പറ്റി ഓർത്ത് സമയം കളയണ്ട.. അതിൽ മാറ്റം വന്ന കുറച്ച് പേര് ഉണ്ട്.. ഇല്ല എന്ന് അല്ല.. നമ്മൾ മുന്നോട്ട് പോവുക്ക.. അടുത്ത തലമുറയെ എങ്കിലും.. രക്ഷിക്ക് അത്രേ വേണ്ടു..
😍😍🤩🤩
👍👍
@@manjus6162 ഏയ്.. മുത്തുമണി.. 🙌💛
കമെന്റുകൾ വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. We are improving. നമ്മളെ കൊണ്ടേ ഇതൊക്ക മാറ്റാൻ കഴിയുള്ളൂ. ചെയ്യാൻ പാടില്ലെന്ന് പറയുന്ന കാര്യങ്ങൾ അങ്ങ് ചെയ്ത് ഒരു കുഴപ്പവുമില്ലെന്ന് കാണിച്ചുകൊടുക്കുക. ഇനിയുമുണ്ട് കുറെ അന്ധവിശ്വാസങ്ങൾ, അതൊക്ക പിഴുതെറിയാൻ നമ്മളെ കൊണ്ടേ പറ്റൂ... 💪💪💪
അടക്കി ഒതുക്കി നിർത്താൻ പതിനായിരം കാരണങ്ങളുടെ കൂടെ ഒന്നുകൂടി.... ആർത്തവം അത്രേ ഉള്ളു.. പക്ഷെ ഇപ്പോഴത്തെ ന്യൂജൻ പെൺകുട്ടികൾ ഒരുപാട് മാറി ചിന്തിക്കുന്നുണ്ട് എന്നത് ആശ്വാസം😌
കൂടാതെ നമ്മളെ പുരുഷന്മാരും ഒരുപാടു പേര് കൂടെ നിൽക്കാൻ ഉണ്ട്. ഇതിലൊക്കെ എന്ത് എന്ന് പറയുന്ന ആളുകൾ ഉണ്ടായി thudagi 🤩
✌️
ഭൂരിഭാഗം ആളുകൾ ഫെമിനിസ്റ്റ് ആകാത്തതിന്റെ പ്രധാന കാരണം അവർ ഒരു മതപരമായ വിശ്വാസികൂടി ആയതുകൊണ്ടാണ്.
Satyam
Onn atheist aayi nookkiya theeravunna presne ullu😝
@@aiswaryas1444 Athiest aaitim kaaryamilla..athiest aai kayinj kore varshangalu adkkim oru kuzhapamillathe chinthikkunna manushyan aakan..Athiest ayond maatram forward aait chinthikkanam annilla..Atheism oru first step maatram aaan..ath kayinj kore oodanam..annaale nalla manushyan aaavu
Ps:Own experience
@@sandeepgecb1421 ഒരുപാട് manipulate ചെയ്യുന്ന family ആണെങ്കിൽ കഷ്ടപ്പാടാണ് ...പക്ഷെ അമിതമായ ദൈവവിശ്വാസം തന്നെയാണ് അടിച്ചമർത്തലുകൾ തുടങ്ങുന്ന ഇടം...അങ്ങനെ അല്ലാത്ത ഒരു ദൈവവിശ്വാസത്തെ കുറിച്ചോ മതവിശ്വാസത്തെ കുറിച്ചോ ചിന്തിക്കാൻ പോലും മനുഷ്യർക്ക് പറ്റില്ല ...അതില്ലാതിടത്തോളം പാട് തന്നെയാണ്...അപ്പോൾ ഒറ്റ കാര്യമേ ചെയ്യാനുള്ളു....അവിശ്വാസത്തിൽ വെള്ളം ചേർക്കാതിരിക്കുക...family ശ്രദ്ധിച്ചാൽ ചെലപ്പോ പ്രശ്നമാകും...മൈൻഡ് ചെയ്യരുത്..അത്രേ ഉള്ളു
@@aiswaryas1444 yes😂
സത്യമാണ് ബ്രോ.
പണ്ട് അമ്മ മറ്റൊരു റൂമിൽ കിടക്കുകയും ആരുമായും ഇടപെഴുകാത്തതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
അമ്മയുടെ അടുത്തു പോയ എനിക്ക് കുറെ ചീത്ത കേൾക്കുകയും, എന്റെ അമ്മയെ എനിക്ക് തൊടാൻ പാടില്ല എന്ന് പറഞ്ഞവരോട് ഞാൻ അമ്മയെ തൊട്ടാൽ shock അടിക്കുമോ എന്ന് ചോദിച്ചതിന് ഒരുപാട് പരിഹാസം കേട്ടിട്ടുമുണ്ട്...
ഇതിൽ ഏറ്റവും ദുസ്സഹനീയമായ അവസ്ഥ എന്തെന്നുവെച്ചാൽ, അന്ന് ഞങ്ങൾ തറവാട്ടിൽ താമസിക്കുന്ന കാലത്ത് അമ്മ കിടന്നിരുന്ന room, വീട്ടിലെ ഏറ്റവും മോശം മുറി, ഒരു fan ഇല്ല, കട്ടിൽ ഉണ്ടെങ്കിലും അതിൽ മെത്തയില്ല...
So Sad...
അതിനു ശേഷം ഞങ്ങൾ പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ ഇപ്പോൾ എന്റെ അമ്മയും അനുജത്തിയും ഈ സമയത്തു വേറെ മുറിയിൽ ഒന്നും പോകാറില്ല, അവർ happy ആണ് safe ആണ്...
ആർത്തവ സമയത്ത് വീട്ടിൽ കട്ടിലിൽ കിടക്കാൻ സമ്മതിക്കാത്തത് കൊണ്ട് ഹോസ്റ്റലിൽ വച്ചും തറയിൽ ഷീറ്റ് വിരിച്ചു കിടന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു(While doing PG in Genetics😝). ഞങ്ങൾ ബാക്കിയുള്ള ഫ്രണ്ട്സിന്റെ നിരന്തരമായുള്ള പരിശ്രമത്തിലൂടെ(കുറെ കളിയാക്കേണ്ടി വന്നു ) അവളുടെ ആ ചിന്ത മാറ്റിയെടുത്തു. പക്ഷെ അവധിക്കു നാട്ടിൽ പോകുമ്പോ ആൾക്ക് പിന്നെ നിലത്തു കിടക്കാൻ മടിയായി. അമ്മയുടെ അടുത്ത് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ചെന്ന അവൾ അനുസരണ ഇല്ലാത്തവൾ ആയി, അവൾക്ക് ഇതൊക്കെ പറഞ്ഞു കൊടുത്ത ഞങ്ങൾ, വഴി തെറ്റിക്കുന്ന കൂട്ടുകാരുമായി. ആദ്യം മാറേണ്ടത് സ്ത്രീകൾ തന്നെയാണ്. വരും തലമുറയിലേക്ക് ഇമ്മാതിരിയുള്ള അന്ധവിശ്വാസങ്ങൾ പകർന്നു കൊടുക്കാതിരിക്കാൻ നമുക്ക് ശ്രെദ്ധിക്കാം. Let them live without any barriers. Let them enjoy their life.
എന്റെ അമ്മയുടെ അമ്മ മരിച്ചപ്പോൾ ചെറിയമ്മക്ക് പീരീഡ്‌സ് ആയിരുന്നു, അതുകൊണ്ട് തന്നെ കർമങ്ങളും മറ്റും ചെയ്യുമ്പോൾ ചെറിയമ്മ മാത്രം അകന്ന് മാറി നിൽക്കേണ്ടി വന്നു, അമ്മ മരിച്ചപ്പോ ആർത്തവം ആയതു കൊണ്ട് മാത്രം മാറി നിൽക്കേണ്ടി വന്ന അവരെ ഓർത്ത് എനിക്ക് sad ആയി.....😔
🥺
Aaa paranja karmagalum andaviswasangalalee
Athe cheithilla enne vache onnum pattan ponillalloo
@@akhilkrishnan6486 💯
അച്ഛമ്മ മരിച്ചപ്പോൾ ഈ മാറ്റി നിർത്തൽ നേരിട്ട് അനുഭവിച്ചിട്ടുണ്ട് ഞാൻ.😔
മതവിശ്വാസത്തിന്റെ ഭാഗമായി ഇപ്പോഴും ഇത് കൊണ്ട് നടക്കുന്നവരുണ്ട്.. ഒരു ഓർത്തഡോക്സ് ഫാമിലി ആയത് കൊണ്ട് തന്നെ ഇപ്പോഴും ഇതിൽ പല ബുദ്ദിമുട്ടുകളും ഞാൻ ഇപ്പോഴും ഫേസ് ചെയ്യുന്നതാണ്.. എത്ര മനസിലാക്കികൊടുക്കാൻ ശ്രമിച്ചാലും അത് ചെവികൊള്ളാൻ പോലും തയ്യാറാവാത്ത വിധം അടിമപ്പെട്ടു പോയ ആളുകൾ...പക്ഷെ മറ്റുള്ളവരോട് ഷെയർ ചെയ്യാനോ, പീരിയഡ്‌സിനെ പറ്റി സംസാരിക്കാനോ എനിക്ക് മടിയൊന്നും തോന്നിയിട്ടില്ല... അതിനെ സ്വഭാവികമായി കാണാൻ കഴിയാത്തതാണ് പ്രശ്നം.
Same here
അടുത്ത generation-nu നിങ്ങൾ same reason പറഞ്ഞു പിന്നോട്ട് valikkathe ഇരുന്നാല്‍ അവര് രക്ഷപ്പെടും..
@@jerene6804 അങ്ങനെ ഉള്ള തിരിച്ചറിവുകൾ ഉള്ളവരാണല്ലോ ഇപ്പൊ ഉള്ളവരും വളർന്നു വരുന്നവരും.. അപ്പോൾ ഇത് തന്നെ വീണ്ടും ആവർത്തിക്കില്ല... പക്ഷെ അതിനേക്കാൾ കൂടുതൽ എന്താണെന്ന് എല്ലാവരിലും ഒരുപോലെ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനപ്പെട്ടത്. അതിനാണ് നമുക്ക് കഴിയേണ്ടത്
@@anaghaunnikrishnan6622 yeah.. ഞാന്‍ പറയാന്‍ കാരണം എനിക്ക് അറിയുന്ന കുറച്ച് പേര്‍ കല്യാണം കഴിച്ചു കഴിഞ്ഞ് ,അവര് അന്ധവിശ്വാസങ്ങള്‍ എതിരു പറഞ്ഞത് തന്നെ പ്രവർത്തിക്കാൻ തുടങ്ങി. ചോദിച്ചപ്പോള്‍ അവര്‍ ആയിട്ട് എന്ത് മാറ്റം വരാന്‍ പോകുന്നത്, അവരുടെ അമ്മമാര്‍ ജീവിച്ചത് പോലെ കഴിഞ്ഞിട്ട് ഒരു കുഴപ്പം ഉണ്ടായില്ലെന്ന് 😅
@@jerene6804 ഞാനും കല്യാണം കഴിഞ്ഞത് തന്നെയാ.. പക്ഷെ നമ്മൾ ഫേസ് ചെയ്യുന്ന സന്ദർഭങ്ങൾ ഇനി ഉള്ളവർക്ക് ഉണ്ടാകാതിരിക്കാൻ ശ്രമിക്കണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണല്ലോ.. so അത് കൊണ്ട് ഒരു കാരണവശാലും എന്റെ അഭിപ്രായങ്ങളിലും ആശയങ്ങളിലും മാറ്റം ഉണ്ടാവുകയില്ല 😊😊
8th ൽ പഠിക്കുമ്പോഴാണ് ആദ്യമായി സാനിറ്ററി നാപ്കിൻ വാങ്ങാൻ കയറിയത്. പൊതിഞ്ഞ് തരണോ എന്ന് കടയിൽ നിന്ന ചേച്ചി ചോദിച്ചപ്പോൾ വേണ്ടന്ന് പറഞ്ഞു. അന്ന് ആ പാക്കറ്റ് വാങ്ങി സ്കൂൾ ബാഗിൽ കയറ്റുന്ന കുട്ടിയുടെ മുഖത്ത് നോക്കി അടുത്ത് നിന്നിരുന്ന 'ചേട്ടൻ ചിരിച്ച ചിരിയാണ് ജീവിതത്തിൽ കണ്ടിട്ടുള്ള അശുദ്ധമായ ചിരികളിൽ ആദ്യത്തേത്....
ഇത്രയും സ്വാധീനിച്ച ഒരു ചാനൽ ഇതുവരെ ഉണ്ടായിട്ടില്ല 👏
Crt..
കടയിൽ പോയി whisper ചോദിക്കുമ്പോൾ എന്തിനാണ് കടക്കാരൻ നാണിക്കുന്നത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല
Ath pullikaarane aarum prasavichathalla.. vaazha nattappo athil ninn kolach undaayatha avanokke....
അത് നാണമല്ല.ചമ്മലാ.പുള്ളിക്ക് അതിന്റെ ഉപയോഗം ഇത് വരെ മനസ്സിലായിട്ടില്ല 😂
College store ile kakka parayum bag konda mole athilek vech tharam eane enna pinne arum kanillalo😂
അത്ര ജാള്യത ഉള്ളവർ എന്തിനാണ് പാഡ് വിൽക്കുന്നത്. അല്ല പിന്നെ
Athupolae thannaeyanu pad matram news papper vechu cover cheythu tharunathu.... Enikuu orikalum manasilavathae karyam aaanu.... Newspaper otiri undael pad matram aakanda full sadhanavum cover cheyan paraju njn ... .
I am Hindu ..But done schooling in a Christian school...There were a church in our school compound..I used to goes to church every day including period days.but was not allowed to enter to the temple nearby... from there onwards I really respect Christianity
Same
ഏറ്റവും കൂടുതൽ വഴക്ക് കേട്ടിട്ടുള്ളതു ഇതിനാണ് 👉 അച്ചാർ കുപ്പിയിൽ തൊടരുത് അച്ചാർ പൂത്തു പോകും 🤣🤣🤣
😂😂😂
🤔 അമ്മയ്ക്ക് ഈ വീഡിയോ ഒന്ന് കാണിച്ചു കൊടുക്കൂ,,
😁
🙄🙄
@@walkintomovies2057 ഏയ് അതിന്റ ആവശ്യം വന്നില്ല. പണ്ടേ അമ്മ എന്നോട് തോൽവി സമ്മതിച്ചതാ 😁
ഗർഭവും, പ്രസവവും പോലെ മഹത്വവത്കരിക്കപ്പടേണ്ട ഒരു കാര്യത്തെ കലാകാലങ്ങളായി വിഴുപ്പ് പോലെ കൊണ്ട് നടക്കുന്നതിൽ പ്രധാന പങ്ക് സ്ത്രീകൾക്കാണ്...
ആർത്തവത്തെ പറ്റിയുള്ള വിശ്വാസങ്ങൾ എല്ലാം അന്തമായി വിശ്വസിക്കുന്നത് കൂടുതലും
സ്ത്രീകൾ തന്നെയാണ്.
വല്ല കഞ്ചാവും കൊടുപോകുന്ന പോലെ സാനിറ്ററി നാപ്കിൻ കൊണ്ടുപോയിരുന്ന കാലം.. ഒരു പ്രളയം വരേണ്ടിവന്നു അതൊന്നു മാറാൻ..
ഇതൊക്കെ മനുഷ്യ സഹജം ആണെന്ന് തിരിച്ചറിയാൻ ഇനിയും മുന്നോട്ട് പോകേണ്ടിയിരിക്കുന്നു..
ഇതൊക്കെ ആരോട് പറയാൻ ...
മതം പറയുന്നതിലോക്കെയും ശാസ്ത്രം കുത്തികയറ്റാൻ ഉള്ള ശ്രമങ്ങൾ അല്ലേ ഇപ്പൊ നടക്കുന്നത്...
ആർത്തവ അശുദ്ധി ന്യായീകരിക്കാൻ energy യെ കൂടുപിടിച്ചിരിക്കുവല്ലെ ചിലർ..
🤣
നെഗറ്റീവും പോസിറ്റീവും കൂടിയാൽ നെഗറ്റീവ് ആവുമെന്ന് അവർ പഠിപ്പിച്ചു തന്നില്ലേ... സ്മരണ വേണം mr.. 😌😌😌
ആർത്തവത്തെ കുറിച്ചുള്ള പൊതുബോധ ധാരണകളിൽ കുറച്ചെങ്കിലും മാറ്റം വരുത്തിയത്
sanitary napkin പരസ്യങ്ങളാണ്
അതെ, ആചാരവാദികൾക്കു കുരു പൊട്ടുമല്ലോ
@@akshaya9099 😂😂😂😂
യോനിയിൽ നിന്നും വന്നതുകൊണ്ട് ആണ് അശുദ്ധം എങ്കിൽ ഞാനും നീയും ഒക്കെ പിന്നെ സ്വർണ കട്ട പൊട്ടി വന്നതാണോ 🙄 , Respect the process , rather than feeling disgust ❤️❤️
Editz: ഒരു മെഡിക്കൽ വിദ്യാർത്ഥി എന്ന നിലയ്ക്ക് പറയുകയാണ് , ഗർഭിണി ആയ സമയത്ത് ഒരു സ്ത്രീയുടെ ശരീര മാറ്റങ്ങൾ , അവൾക്ക് തന്നെ കേടു വരുത്തി തന്റെ കുഞ്ഞിന് പോഷണം കൊടുക്കുന്നു , ഒരു കോടി ജന്മം കടപ്പെട്ടിരിക്കും 🙏🙏❤️
Poliyei😀😀
😂👌
😆💖😀
😂😂👍👍
Mass😂
ആർത്തവ സമയത്താണ് സ്ത്രീകളെ ഏറ്റവും ചേർത്ത് നിർത്തേണ്ടത്.. എന്റെ ഭാര്യ അവളുടെ ആർത്തവ സമയത്തു പറയും അവൾക്ക് കാല് മുറിയുന്നത് പോലെ ഉള്ള വേദന ആണ് ഉള്ളതെന്ന്.. ആ സമയത്തൊക്കെ അവളെ എന്നത്തേയും പോലെ ചേർത്ത് നിർത്താറുണ്ട്..
Good👏👏
absolutely
❤️❤️
കാൽ ഒന്ന് തടവി കൊടുത്ത് നോക്കൂ. സ്നേഹവും ബഹുമാനവും ഇരട്ടിക്കും. വേറെ ആരോടും പറയണ്ട.🙂🙂🙂
@@calicut_to_california 😄 ✌️ ..തീർച്ചയായും..
Thank you mallu analyst. 👍 ❤️
Who are Watching this on their periods..
Inle theerne ollu 💪
Me!😁
🙋🏻♀️
Me
Me
വിദ്യസമ്പന്ന ആയ ഒരു പെണ്ണ് കുട്ടി പറഞ്ഞതാണ് എനിക് ഇത് കണ്ടപ്പോൾ ഓർമ വന്നത് ആർത്തവ സമയം സ്ത്രീകൾ തുളസിയിൽ തൊട്ടാൽ തുളസിയില വാടി പോകും എന്നൊക്കെ🤦
അനുഭവം ആണ് പോലും
എന്തരോ എന്തോ😁
ബാല്യത്തിൽ വാത്സല്യ നിധിയായ അച്ഛൻ ഊണ് കഴിക്കാൻ ഇരുന്നപ്പോൾ കറിയിൽ ഞാൻ ഒന്ന് തൊട്ടു എന്ന് പറഞ്ഞു ഊണ് കഴിക്കാതെ എഴുന്നേറ്റു പോയി.. അന്ന് ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.. ഈ അനുഭവം എന്റെ കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവൾക്കും സമാനമായ ഒരു അനുഭവം ഉണ്ടായിയെന്ന് പറഞ്ഞു.. പറമ്പിൽ കൂടെ നടന്നപ്പോൾ തെന്നി വീഴാൻ പോയി, കയറിപ്പിടിച്ചത് വാഴയിൽ.. ഈ സമയത്ത് വാഴയിൽ തൊട്ടതിനു വഴക്ക് കേൾക്കേണ്ടി വന്നു.. വാഴ കുലക്കില്ല പോലും.. നമ്മൾ ഒത്തിരി ബഹുമാനിക്കുകയും നമ്മളെ ഒത്തിരി സ്നേഹിക്കുകയും ചെയ്യുന്ന അച്ഛനമ്മമാർ നമ്മളോട് അയിത്തം കാണിക്കുമ്പോൾ ബാല്യത്തിൽ അർത്തവം വരുന്ന പെൺകുഞ്ഞുങ്ങൾ എത്രമാത്രം അരക്ഷിതാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാവും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ..😥
ഈ വീഡിയോ thumb nail കണ്ടപ്പോൾ തന്നെ "അയ്യേ" എന്ന് പറഞ്ഞവരും, family യോട് ഒപ്പം ഈ വീഡിയോ കാണാന്‍ സാധിക്കാതെ ഇരിക്കുന്നവരോടും ഒരു വാക്ക്....,
" സുഹൃത്തുക്കളേ... സമയം അതിക്രമിച്ചിരിക്കുന്നു... നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. മാറാല പിടിച്ച നിങ്ങളുടെ ചിന്തകൾ മാറ്റിക്കൊണ്ട് നിങ്ങൾ മാറിയില്ലെങ്കിൽ.... സമൂഹം മാറുമ്പോള്‍ നിങ്ങൾ മറവിയിൽ ആയിപ്പോകും.. തീര്‍ച്ച!!!
Unni vlogs ലെ Unni യുടെ വാക്കുകൾ കടമെടുത്തു കൊണ്ട് നിര്‍ത്താം....
മാറ്റം..., അത് ആരംഭിച്ചു കഴിഞ്ഞു.... 🔥🔥"
👍👍
@@mr.rashid3793 Pullikkaaran ആ comment box off ആക്കി അല്ലെ Rashid? 😒
@@NanduMash അതേ... ഒത്തിരി hate comments വന്നിരുന്നു. അത് മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടോ, അതോ മറുപടി കൊടുക്കാൻ ഇല്ലാഞ്ഞിട്ടോ ആവാം. എന്തായാലും അവിടുത്തെ comments കണ്ട് ആരും നന്നാവും എന്ന് തോന്നുന്നില്ല.. പരസ്പരം അതും ഇതും പറഞ്ഞ് hate ചെയ്യാം എന്നല്ലാതെ.. So off ആക്കിയത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്.
@@NanduMash illalloo🙄
@@akshaya9099 😁😁aswin madapallyനെയാണ് ഉദ്ദേശിച്ചത്.. ഞങ്ങൾ അവിടത്തെ comment boxil meet ചെയ്തതാണ്.
ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന സമൂഹം ഇന്നില്ല!!! പക്ഷേ ഇവിടെ നിന്നും യഥാർത്ഥത്തിന്റെ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തെ നോക്കി കാണാൻ കഴിയുന്നവരുടെ എണ്ണം നിങ്ങൾ ഉയർത്തുകയാണ്....!
Love for both of you
Quality of thinking ❤️🙌
എന്റെ അമ്മൂമ്മ പണ്ടിങ്ങനെയായിരുന്നു... കുറേ അനുഭവിച്ചു. സഹികെട്ടപ്പോൾ ഞാൻ യുക്തിയോടെ ചിന്തിക്കാൻ തുടങ്ങി. എന്തു നിയമം പറഞ്ഞാലും അനുസരിക്കാൻ മനസില്ല എന്നു പറഞ്ഞ് അഹങ്കാരിയായി..... ധിക്കാരിയായി.. സർവോപരി സ്വതന്ത്രയായി😌 പെൺകുട്ടികൾ മിക്കവീടുകളിലും അധികപറ്റാണെന്നു തോന്നിയിട്ടുണ്ട്... അങ്ങനെയുള്ളപ്പോൾ വീട്ടുകാർക്കു വേണ്ടി നമ്മൾ നല്ല കൊച്ചാവേണ്ട കാര്യമില്ല... നമ്മൾക്കിഷ്ടമുള്ളതു പ്രവർത്തിക്കാൻ ദൈവം തരുന്ന അവസരമാണ് ആർത്തവം. അപ്പോഴാണല്ലോ ഓരോരോ തീണ്ടാ നിയമങ്ങളുമായി വരുന്നത്. ഇപ്പോഴും ഞാനടക്കം കിണറ്റിൽ നിന്നു വെള്ളം കോരില്ല. ഇപ്പോഴാ അതുമൊരു തെറ്റായ ശീലമാണെന്നു മനസിലായത്. അല്ല മറ്റുള്ളവർ അങ്ങനെയാക്കിയത് ആണ്.. ഓരോരോ മണ്ടത്തരങ്ങളെഴുന്നള്ളിക്കുന്ന കാരണവന്മാർ അതാണ് ഏറ്റവും വലിയ ശാപം.അവരൊരിക്കലും മാറാൻ പോണില്ല. നമ്മൾ മാറണം,അതല്ലേ കുറച്ചൂടി എളുപ്പം.
Big topic of the day! Mallu Analyst! 👏👏👏
Periods വേദനയിൽ കിടന്നപ്പോൾ notificaton കണ്ട് vdeo കാണാൻ വന്ന ഞാൻ😊😊🤗😇
Same here njanum
nammal ore thooval pakshikal aanallo😂😂
Same😂👌
Me too❤️
Oh God.... nte date aduthu...
സത്യം പറഞ്ഞാൽ എനിക്ക് ഇതിനെ കുറിച്ച് മനസിലായത് friends പറഞ്ഞു തന്നിട്ടാണ്. അതും 10th ൽ പഠിച്ചപ്പോൾ. Parents എന്തുകൊണ്ട് ഇത് ആണ്മക്കൾക്ക് പറഞ്ഞു കൊടുക്കുന്നില്ലെന്ന് മനസിലാവുന്നില്ല. But അടുത്ത generation ഈ കാര്യത്തിൽ ഒക്കെ blessed ആണ്. കാരണം ആർത്തവം എന്താണെന്നും അതിന്റെ ആവശ്യകത എന്താണെന്നും ഇന്ന് എല്ലാവർക്കും അറിയാം. അതിനെ കുറിച്ചുള്ള ഒരു അന്ത വിശ്വാസവും നമ്മുടെ generation നെ ബാധിക്കുന്നില്ല. അതുകൊണ്ട് ഇനി വരുന്ന തലമുറക്ക് നമ്മൾ എല്ലാം കൃത്യമായി പറഞ്ഞു കൊടുക്കും. അവരുടെ generation മുതൽ എങ്കിലും ഈ അന്ധവിശ്വാസം എന്നെന്നേക്കുമായി നിൽക്കുമെന്ന് പ്രതീക്ഷിക്കാം.
വൃന്ദ & വിവേക്, നിങ്ങൾക്ക് ഒരു തലമുറയുടെ ചിന്താഗതിയെ നേർവഴിക്കു നയിച്ചവർ എന്ന നിലയിൽ തീർച്ചയായും അഭിമാനിക്കാം.
Salute.
😍😇😘
മാറ്റം നമ്മുക്കാണ് വേണ്ടത്, അല്ലാതെ അർത്തവത്തിനല്ല. സൂപ്പർ വീഡിയോ
ശബരിമല സീസണിൽ ചെങ്ങന്നൂർ, തിരുവല്ല ഭാഗത്ത് KSRTC ബസ്സിൽ ചെറുപ്പക്കാരികളായ സ്ത്രീകൾ കയറുന്നതിൽ വിലക്കിയ വാർത്ത മുൻപ് കേട്ടിരുന്നു. മലയ്ക്ക് പോകുന്ന അയ്യപ്പൻമാർ അശുദ്ധരാകാതിരിക്കാനാണത്രെ. ( ധാരാളം ആളുകൾ അവിടെ നിന്നു പമ്പയിലേക്ക് ബസ്സിൽ യാത്ര ചെയ്യാറുണ്ട്). മറ്റുള്ളവരുടെ അന്ധവിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്താൻ സ്ത്രീകളുടെ യാത്രാസ്വാതന്ത്ര്യം തന്നെ നിഷേധിക്കുന്നത് എന്ത് കഷ്ടമാണ്.
എന്റെ ചെറുപ്പകാലത്ത് വീട്ടിൽ സ്ഥിരമായ കേട്ടിരുന്ന ഒരു സംഭവമാണ് 'അമ്മ പുറത്തായി' എന്നത്. മൂന്നു ദിവസത്തേക്ക് അമ്മ അടുക്കളയിൽ കേറില്ല. ആരെയും തൊടുകയും ഇല്ല. 3 ദിവസത്തെ home quarantine! പോരാത്തതിന് തറയിൽ വെറും പായ വിരിച്ചാണ് കിടന്നുറങ്ങുക.
എന്റെ വിവാഹം കഴിഞ്ഞ ശേഷം ഭാര്യയുടെ ആർത്തവസമയത്ത് ഞങ്ങൾ ഒരേ ബെഡ്ഡിൽ കിടക്കുന്നത് കണ്ട അമ്മ ദേഷ്യപ്പെട്ട് എന്നോട് വഴക്കിട്ടു. ഇതിൽ ഒരു തെറ്റുമില്ലെന്ന് ഞാൻ എത്ര വാദിച്ചിട്ടും അമ്മ സമ്മതിച്ചില്ല. അവസാനം ഞാൻ എന്റെ ചെറുപ്പകാലത്തെ കാര്യം പറഞ്ഞു. അമ്മ മാറിക്കിടക്കുമ്പോൾ ഞാനും ഒറ്റക്കാവും. (അച്ഛൻ ജീവനോടെ ഉണ്ടായിരുന്നില്ല) എന്നും അമ്മേടെ കൂടെ കിടന്നിട്ട് മൂന്നു ദിവസം ഒറ്റക്ക് കിടക്കേണ്ടി വരുമ്പോൾ കുഞ്ഞായ ഞാൻ ഒരുപാട് വിഷമിക്കുമായിരുന്നു. ഞാൻ കരയുമായിരുന്നു. ഇതു കേട്ട് അമ്മ കരയുകയും എന്റെ വാദങ്ങൾ പോസിറ്റീവായി കേൾക്കാൻ തയ്യാറാവുകയും ചെയ്തു. പതിയെപ്പതിയെ അമ്മ അതൊക്കെ അംഗീകരിക്കുകയും ചെയ്തു.
ഞാനും ഇതേ വിഷയം മുമ്പൊരിക്കല്‍ ചര്‍ച്ച ചെയ്തിരുന്നു. പക്ഷെ, ഈ വീഡിയോ എത്രയോ ഫലവത്താണ്. ആളുകളെ സ്വാധീനിക്കുന്ന രീതിയിൽ കോൺടെന്റ് അവതരിപ്പിക്കാൻ mallu analyst നെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും. ഇതിലെ അവതരണം കണ്ട് പഠിക്കുന്നു, പഠിച്ചു കൊണ്ടിരിക്കുന്നു.
ചേട്ടൻ്റെ vedio യും വളരെ നല്ലതാണ്❤️👌
താങ്കളുടെ വീഡിയോ കൂടുതല്‍ elaborate ആയി ഇക്കാര്യം ഉൾക്കൊള്ളുന്നതാണ്.
ഇവിടെ, ഹിന്ദു മതവും മറ്റു മതങ്ങളും ആർത്തവത്തെ അശുദ്ധി ആയി കാണുന്ന വളരെ കുറച്ച് കാര്യങ്ങൾ പറയുന്നു. അവിടെ, ഹിന്ദു മതം അടക്കം പല സംസ്കാരങ്ങൾ, ആർത്തവം ശുദ്ധി ആയി കണ്ടിരുന്നതിനെയും patriarchial pagan മത വിശ്വാസങ്ങളുടെ കടന്നു വരവും അശുദ്ധി പട്ടം ചാർത്തലും വിശദമായി ചർച്ച ചെയ്യുന്നു.
(രണ്ടും ഒന്നു ചേർന്നിരുന്നെങ്കിൽ... )
Okay. But yours ain't any bad.
നിങ്ങളുടെ recommendation കേട്ടിട്ടാണ് mallu analyst subscribe ചെയ്തത്
👍✌️
എനിക്ക് സ്കൂളിൽ നിന്നും വീട്ടിൽ നിന്നും ഇതെല്ലാം എന്താണെന്ന് അറിയാൻ കഴിഞ്ഞില്ല. പക്ഷെ വളർന്നു വരുന്ന കുട്ടികൾക്ക് ഈ അറിവ് പകരാൻ എനിക്ക് പറ്റുന്നുണ്ട്.
ഒരു ബയോളജി tuition അധ്യാപകൻ.
എന്റെ അഭിപ്രായത്തിൽ ആർത്തവം എന്ന അവസ്ഥയെ മതത്തിന്റെ പേരിൽ മാറ്റി നിർത്തുന്നതിനെ ഭൂരിഭാഗം സ്ത്രീകളും അംഗീകരിക്കുന്നുണ്ട്........ ദൈവ നിഷേധമാകുമോ എന്നൊക്കെയുള്ള ഭയം ഇതിൽ വർക്ക് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു..... എന്തായാലും സ്ത്രീകൾ തന്നെ അവരുടെ ചിന്താഗതികൾ മാറ്റണമെന്ന് തോന്നുന്നു
എന്റെ കസിൻ ഒരിക്കൽ ആർത്തവം വന്നപ്പോൾ, അവളെ ഒരു റൂമില അടച്ചിട്ടു, പൂട്ടിയില്ല,പക്ഷേ പുറത്തിറങ്ങരുത് പറഞ്ഞു..വെള്ളം കുടിക്കാൻ പുറത്തിറങ്ങിയപ്പോൾ, വല്യച്ഛൻ ചാവി കൊണ്ട് തരാൻ പറയുന്ന കേട്ട്...ഇവളാണ് കൊണ്ടി കൊടുത്തപ്പോൾ,വല്യച്ചന് ഒരുപാടു deshyam വന്നു വഴക്കു പറഞ്ഞു...ennitu അമ്മായി അത് വാഷ് ചെയ്തതൊക്കെ കൊടുത്തിട്ട് വല്യച്ഛൻ അത് വാങ്ങിയത്...എന്താലേ🥴...coronakku munpu valyachan ithoke pande vittu
Uppuvellam thalikkunna practicumund😂😂😂
ippo corna kalath enganano ellarum suchithwam nokunnatha athupole anu ente veetil 5 days. ammayod adiyundakiya manasikamayil tharalannu pokum athrak conditioned aanu amma athukond endkilm avate enu vcharich parayunna kelkum😂. azhathil manasilaki vechekunathonum maatan ponila ivar. i will be very carefull not to pass this vritheketta system to my child
@@nsa7752 same here in my house to
Not allowed in poojamuri at any cost... not allowed to touch the beds, wardrobes, cushioned furniture, clothes, hall etc without taking bath.. Not sure when people are going to realise being clean is enough... hate early morning baths in cold and rainy mornings... and sleeping on mats..
With continued struggles and quarrels achieved freedom to sit on cushioned furniture, sit and eat breakfast in dining table without taking bath... and sleep on matress at night. BRAVO!
Edit: I must say... these stuggles were mainly during the school - college time.. now after 4 years, I feel the friction of elderly and me, on me not bothering on few of these practices has neutralized. As I started neglecting they stopped arguing. Mom is selectively supportive. She thinks way better than previous 10 years....
I know I sound bit lazy... though
Periods ആയിട്ട് ഇരിക്കുമ്പോൾ പള്ളിയിൽ കയറി ബൈബിൾ വായിക്കരുത്🥴 രൂപങ്ങളെ വണങ്ങരുത് എന്ന് കൊറേ കേട്ടിരിക്കണു😤പിന്നെ പള്ളിയിൽ പോക്ക് തന്നെ വല്ലാണ്ട് കുറഞ്ഞത് കൊണ്ട് അത് കേൾക്കേണ്ടി വന്നിട്ടില്ല🙊
ഇപ്പോഴും എന്റെ വീട്ടിൽ ഇതേ അവസ്ഥ ആണ് ..prds time ഇൽ എവിടെയും തൊടാൻ വിടാറില്ല ,fud കഴിക്കാൻ ഒരു പാത്രം മാത്രം തരും ..ആരെയും തൊടാൻ പോലും വിടാറില്ല 😊ഈ ചിന്താഗതി എപ്പോ മാറും
പ്രതികരണം എന്നാലേ മാറൂ
താൻ അങ്ങട് മാറെഡോ...
@@amalkrishna6897 ഒരുപാട് പ്രതികരിച്ചു ..no reksha
പ്രതികരിച്ചാൽ മാത്രമേ മാറ്റം വരു. എന്നിട്ടും ശാരി ആകുന്നില്ലെന് തോന്നിയാൽ പ്രതികരിക്കുന്ന രീതി ശരി ആയില്ലെന് കരുതണം
@Bhavana Basheer എന്റേത് highly eductd aayittulla ഫാമിലി തന്നെ ആണ് ..കാലം മാറിയതും അവർക്ക് അറിയാം ..പക്ഷെ വിശ്വാസം അതിന്റെ കൂടെ തന്നെ valarunnum വരുന്നു
മതങ്ങളുടെ മണ്ടത്തരങ്ങൾ മനസിലാക്കി അവിടുന്നു രക്ഷപെട്ടു പുറത്തുവരു സുഹൃത്തുക്കളെ... സ്വാതന്ത്ര്യത്തിന്റെ ഒരു വലിയ ലോകം നിങ്ങൾക്കുവേണ്ടി കാത്തു നിൽക്കുന്നു...... ചിന്തിക്കൂ.. മനസിലാക്കൂ.....
Yes ellarum മനസ്സിലാക്കും അങ്ങനെ ഒരു കാലം വരും ബ്രദർ.....
💛
മതം വിടുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം പക്ഷേ ശാശ്വതമാവില്ല, കാരണം മതങ്ങൾ ഉൾപ്പടെ എല്ലാം കമ്പോളവത്കരിക്കപ്പെട്ടതാണ്... പുറത്ത് വന്നാലും we will be enjoying the freedom attributed to those market forces only..this further alienates humans and he will embrace religion again..what we need is alternatives for religion and a strong educational system to spread thoughts like categorical imperatives proposed by Kant..
🤚
@@dinkan_dinkan dinkan istam
ആർത്തവമുള്ള സ്ത്രീകളെ വീടിനുപുറത്ത് മറ്റൊരു ഷെഡ്‌ഡിൽ മാറ്റി താമസിപ്പിക്കുന്നത് പാലക്കാട് ഭാഗത്തൊക്കെ ഇപ്പോഴും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്, കഷ്ട്ടം തന്നെ
താങ്കളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും പാലക്കാട് പ്രദേശത്തു അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ??
@@unaismuhsin6918 എന്റെ ഒരു ഫ്രണ്ടിന് ഉണ്ടായിട്ടുണ്ട്
@@sinankm2750 സബാഷ് 😑😑😑
@@unaismuhsin6918 അവര് പറയുന്നത് കേട്ടാൽ കരച്ചിൽ വരും അത്രക്ക് ഭീകരമാണ്
എന്റെ തറവാട്ടിൽ(അച്ഛന്റെ കുടുംബത്തിൽ) ഇപ്പഴും ഉണ്ട്
ജോലി ചെയ്യുന്ന സ്ത്രീകൾക് രണ്ടു ദിവസം ശമ്പളത്തോടെ ലീവ് അനുവദിക്കണം സ്ഥാപനങ്ങളിൽ. പഠിക്കുന്ന കുട്ടികൾക്കും ലീവ് എടുക്കാൻ അനുവാദം വേണം.
പണ്ട് എന്റെ അമ്മവീട്ടിൽ periods ആവുമ്പോൾ എന്റെ ചിറ്റമാർ മറ്റൊരു സ്ഥലത്തേക്ക് മാറിക്കിടക്കും. അമ്മൂമ്മ ഭക്ഷണമെല്ലാം അവർക്കു കൊണ്ട് പോയി കൊടുക്കും. ഈ സമയം അവരുടെ കൈയിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം പോലും കുടുക്കില്ലാരുന്നു. വർഷങ്ങൾ കഴിഞ്ഞു അവരെയെല്ലാം കല്യാണം കഴിഞ്ഞു പോയതോടെ അമ്മൂമ്മ ഞങ്ങളുടെ കൂടെ നിന്നു. Periods സമയത്തു ഒരു ഗ്ലാസ് വെള്ളം പോലും വാങ്ങി കുടിക്കാത്ത അമ്മൂമ്മയുടെ ആചാരങ്ങൾ തെറ്റി. ഈ ആചാരങ്ങൾ മകളെ കെട്ടിച്ച വീട്ടിൽ കാണിച്ചാൽ സമയത്തിന് വെള്ളം പോലും കുട്ടില്ലെന്നു മനസിലായി. ഈ സമയം ആകുമ്പോഴേക്കും ഞങ്ങൾ അമ്മൂമ്മയുടെ കൂടെ ചെന്ന് കിടക്കും. ആദ്യമൊക്കെ ദേഷ്യപ്പെട്ടെങ്കിലും പിന്നീട് അതൊക്കെ മാറി.
Stay free, Whisper എന്നിവയുടെ പരസ്യം കണ്ടാൽ തോന്നും ആർത്തവ സമയത്തു ഇവ ധരിച്ചാൽ സ്ത്രീകൾ Superman ആകും എന്ന്.. !!!
Athe . ath angane kore malarukal
😂😂😂 ഞാൻ പരസ്യത്തിൽ മാത്രമേ ഇങ്ങനെ ഉള്ള പെണ്ണിനെ കണ്ടിട്ടുള്ളു ... എവിടാ കട്ടിലിനു തിരിഞ്ഞു കിടക്കാൻ പറ്റൂല
ആർത്തവത്തെ കുറിച്ചുള്ള പൊതുബോധ ധാരണകളിൽ കുറച്ചെങ്കിലും മാറ്റം വരുത്തിയത്
sanitary napkin പരസ്യങ്ങളാണ്
അവലുമാരു പഴം പോലെ ഓടുന്നു ചാടുന്നു ടെന്നീസ് കളിക്കുന്നു...ഇവിടെ bedinnu എണീറ്റ് നടക്കാൻ പോലും വയ്യ😂😂
പക്ഷെ അതിലും ഒരു positivity ഉണ്ട്. 4 ദിവസങ്ങൾ ഒന്നും ചെയ്യാൻ പറ്റില്ല അല്ലെങ്കിൽ ഒന്നും ചെയ്യാൻ പാടില്ലഎന്ന പണ്ടുള്ള തെറ്റിദ്ധാരണകൾ മാറ്റിയത് അത്തരം പരസ്യങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. പക്ഷെ അതിൽ പറയുന്ന എല്ലാ കാര്യങ്ങളും വിശ്വസനീയമല്ല എന്ന് മാത്രം
ആർത്തവ സമയത്ത് സ്വന്തം റൂമിൽ നിന്ന് ഇറക്കിവിട്ട് അടുക്കളയ്ക്ക് അടുത്തു ഇട്ടുട്ടുള്ള കട്ടിലിൽ എൻ്റെ ഒരു സുഹൃത്തിനെ കിടത്താറുണ്ട്.
നല്ല ഉത്തമമായ കുടുംബം
@amazing grace ബാക്കിയുള്ള ദിവസങ്ങളിൽ പ്രശ്നമില്ല
Same, bt here we use mat 😌😒
@Amal P athoke chothichalum avarkkonnum mindattam kanilla. Kooduthal ingottonnum parayanda nn parayum. Ellarum potta kinattile🐸🐸 aanu. Including my family members 😕
എന്തിനാണ് ആർത്തവത്തെ അശുദ്ധി ആയി കണക്കാക്കുന്നത്...അത് ഒരു ശാരീരിക പ്രക്രിയയല്ലേ എന്ന് ഞാനും പലരോടും ചോദിച്ചു.പക്ഷേ ആർക്കും ഉത്തരമില്ല.
Enthenkilum utharam undenkil alle parayan pattu. Ithinonnum oru logic um illa. Pinne engane utharam parayana.
ഞാനും ചെറുപ്പത്തിൽ അമ്മയോട് ചോദിച്ചിട്ടുണ്ട്... അത് അങ്ങനെ ആണ്. എന്നും പറഞ്ഞ് ചീത്ത പറഞ്ഞു.🤷
Njanum chodhichu aarkkum utharam illaa
@@divyanandu I agree...🤝🏻
Ennade aalkarku bodham vekkune
അടുത്ത തലമുറയിലേക്ക് ഈ വിശ്വാസങ്ങൾ കൈമാറാതെ ഇരിക്കാൻ പ്രത്യേകം ശ്രെദ്ധിക്കാം.....
ഇത്തരം മണ്ടത്തരങ്ങൾ ഇപ്പോഴും നിലവിലുണ്ട്...
ആർത്തവ സമയത്ത് വീട്ടിൽ, ഒരു മുറിയിൽ ഒറ്റക്ക് തറയിൽ കിടക്കുകയും, ഒരു പാത്രവും ഒരു ഗ്ളാസും മാത്രം അവർക്കായി മാറ്റിവയ്കുകയും മറ്റൊന്നിലും സ്പർശിക്കാൻ പോലും വിലക്ക് നേരിടുന്ന പെൺകുട്ടികളെ എനിക്കറിയാം...!😱
ഇന്നത്തെക്കാലതും ഇത്തരം മണ്ടത്തരങ്ങൾ എന്തിനാണ് പാലിച്ചു പോരുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല...!
Still it is going on. Not only that instructions are giving to younger generations r may b their mothers. That's the sad reality.
Shedaaa! Inganeyokkem ipozhum keralathil indo
Athe ente oru cousine marriage cheythu kondu poya vtl ithe avasthayaanu..
Ottakk adukkayile tharayila marriage kazhinju chennu period ayappol kidathiye....
@@deepadcruz6483 of course it is there. I was totally frustrated when I was young and wanted to escape 😢😢
@@nithyai7095 nobody will speak for us. We have to fight against all this all alone. 😢😢
"വേദനിച്ചീടുമാ സോദരങ്ങളെ ചേർത്തുനിർത്തീടണം...
അതുകണ്ടു വേദനിച്ചീടണം മാമൂലുകളും മാമലയാളുകളും"
ആർത്തവം ...... ....... ഞാനുമായി ബന്ധമുള്ള എല്ലാ സ്ത്രീകൾക്കുമുള്ളത്.... നാളെ എന്റെ മകൾക്കും വരും... എനിക്ക് പറയാൻ വാക്കുകളില്ല... Respect
എന്റെ Vrindaji N Vivekji
😍😍
Nooooooo words....
ഈ Germany... Germany എന്ന് പറയുന്ന സ്ഥലം ഇവിടെ നമ്മുടെ കൊച്ചിയിലോ മറ്റോ ആയിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു.. 🙁🙁എങ്കിൽ ഓടി വന്ന് ഒരു hug and shake hand താരമായിരുന്നു... 😍 😍 😘😘❤️❤️☺️☺️😊😊Germany യിലേക്ക് ഒരു flight പിടിച്ചു വന്ന് നിങ്ങൾക്ക് ഒരു handshake അല്ല, ഒരു ഒന്നൊന്നര hand shake തന്നാലും അതൊട്ടും കുറഞ്ഞ് പോകില്ല.
Greattttt Content... 👍👍
Greattttt script....✍️✍️ Greatttttttt presentation.....👌👌
🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 🤝 അതിനോടൊപ്പം തന്നെ മികച്ചു നില്‍ക്കുന്ന Comment box 👍👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ശരിക്കും.... ശരിക്കും.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, എന്തൊക്കെ വിമര്‍ശിച്ചാലും നിങ്ങൾ "ഈ പണി" നിർത്തരുത്. It's my humble request 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
മലയാളികളെ ഇത്ര progressive ആയി ചിന്തിപ്പിക്കുന്ന, പുതിയൊരു കാഴ്ചപ്പാടുകള്‍ നല്‍കുന്ന social media influencers ആണ് നിങ്ങൾ രണ്ട് പേരും. Iam damn sure..... കേരളം മുഴുവന്‍.... I repeat കേരളം മുഴുവന്‍ നിങ്ങളുടെ വാക്കുകള്‍ക്ക് കൈയടി ക്കുന്ന സമയം വരും. 💯 ഉറപ്പ്.
മതവിശ്വാസങ്ങളിൽ വരുന്ന ഈ പൊട്ടത്തരങ്ങളെ ശാസ്ത്രവുമായി കൂട്ടിക്കെട്ടി ചില ആളുകൾ ഇപ്പൊ ഇറങ്ങിയിട്ടുണ്ട്...
🤭🤭
Energy, field തുടങ്ങിയ terms ഒക്കെ എടുത്ത് അങ്ങ് വിതറും...🤭
Magnetic flex vayi elivate cheyyunna team alle.
Exactly
_"എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്"_ _എന്ന് കൂടി പറഞ്ഞാൽ കളറായി.._ 😂😂
@@സൈക്കൊമച്ചാൻ sathyam🤣🤣🤣 oru mun dgp main aal aanu
ഏതേലും മൂലക്കിരുന്ന് 2000 പേജ് ഉള്ള പുസ്തകം എഴുതിയാലും scientific proof ആവും..
Firstly ഈ വിഷയം തിരഞ്ഞെടുത്തിനു ഒരുപാട് thanks. ഞാനും ഒരു അനുഭവം പറയാം. പണ്ട് ഞാൻ 8 ഇൽ പഠിച്ച കാലത്തു, അന്ന് എനിക്കു periods ആയിട്ടു 2 months എങ്ങാനുമേ ആയിട്ടുള്ളു. എന്റെ വകയിലെ ഒരു അമ്മുമ്മ മരിച്ചു. എന്റെ friend ന്റെ അമ്മുമ്മ ആണ്. അതിന്റെ ഒരു 3 ആഴ്ച അപ്പുറം എന്തോ ദോഷം ഉണ്ടെന്നു പറഞ്ഞു ഒരു പൂജ വച്ചു. മരണം നടന്ന വീട് ആണേലും എല്ലാ cousins ഉം വന്ന് അവർ പിള്ളേർസ് അവിടെ അടിചു പൊളി ആണ്. കൃത്യമായി എനിക്കും എന്റെ friend നും അന്ന് periods ആയി. ഞങ്ങളെ ഭ്രഷ്ട് കല്പിച്ചു മറ്റൊരു വീട്ടിൽ ആക്കിയിട്ടു പുലർച്ചെ തന്നെ എല്ലാരും മരണ വീട്ടിലേക് പോയി. സമയം ഉച്ച കഴിഞ്ഞിട്ടും പോയ ആൾക്കാരുടെ അഡ്രസ് ഇല്ല. ചെണ്ട ചെന്നു മദ്ധളത്തോട് പറയും പോലെ ഞാനും അവളും, വയറു വേദനികുന്നെ തല കറങ്ങുന്നേ എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു നേരം കളഞ്ഞു. 5 മണി ആയിട്ടും ആരും വന്നില്ല. അവസാനം land phone ഇൽ കറക്കി മരണ വീട്ടിൽ ഉള്ള അമ്മയോട് കാര്യം പറഞ്ഞു. പൂജ കഴിഞ്ഞു എല്ലാരും പോകുന്നേ ഉള്ളു, പതുക്കെ ഇറങ്ങിക്കോളാൻ പറഞ്ഞ പാടേ ഞങ്ങൾ ഇറങ്ങി. നടക്കുന്ന വഴിയിൽ അവൾക് തല ചുറ്റുന്നു എന്നൊക്കെ പറഞ്ഞേലും ഞാൻ mind ആക്കിയില്ല. വിശന്നിട്ടു എനിക് കണ്ണു കണ്ടുണ്ടായർന്.. അങ്ങനെ ഇങ്ങനൊക്കെയോ നടന്നു last അവിടെ എത്തറായപ്പോ ദാണ്ടേ അവൾ എന്റെ അടുത്തോട്ടു ചാഞ്ഞു തുടങ്ങുന്നു. അപ്പോഴേക്കും പടി എത്തി വീടിന്റെ .. കടക്കാൻ കാലു വച്ചതും ആരോ മുന്നിലൂടെ കടക്കരുത്, വീടിന്റെ പുറകിലൂടെ വരാൻ. അത് കേട്ടതും front ഇൽ gang ആയി നിന്ന എന്റേം അവളുടെം എല്ലാ cousins ഉം കൂട്ടത്തിൽ എന്റെ ചേട്ടനും അയ്യേ അയ്യേ അശുദ്ധി പെണ്ണുങ്ങളെ ദൂരെ പോ എന്നു പറഞ്ഞു കളിയാക്കാൻ തുടങ്ങി. അപ്പൊ തന്നെ അവിടെ നിന്നും അവളേം താങ്ങി opposite ഉള്ള പറമ്പിലേക്ക് കയറി ഒരു തെങ്ങിൽ അവളെ ചാരി വച്ചു. വച്ചതും അവൾ തേങ്ങ കണക്കെ ആ തെങ്ങിൻ ചോട്ടിൽ വീണു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു വിയർത്തു. ഇച്ചിരി കഴിഞ്ഞു അവൾ തന്നെ എണീറ്റ് വേഗം പുഴക്കര വഴി വീടിനു പുറകുലോട്ടു കൊണ്ട് പോടി എന്നു അഭ്യർഥിച്ചു. എങ്ങനോ അങ്ങനെ വീടിനു പുറകിൽ എത്തിയിട്ടു food ലേശം അകത്തു കേറിയിട്ടെ പിന്നെ എനിക്കും ഓർമ്മ ഉള്ളു. അപ്പോഴേക്കും ചേട്ടമാർ gang എത്തി അയ്യയ്യേ, മാറി നിക്ക അശ്രീഗരം എന്നൊക്കെ പറഞ്ഞു കളിയാക്കാൻ തുടങ്ങി. അന്ന് നാണം കെട്ടതും ഒഴിവാക്കപ്പെട്ടതും ജീവിതത്തിൽ മറക്കാൻ പറ്റിയിട്ടില്ല. പിന്നീട് ശബരിമല വിധി വന്നപ്പോ സ്വാഭാവികം ആയും ഞാൻ പറഞ്ഞത് കേറേണ്ടവർ കേറിക്കോട്ടെ, ഇത് അശുദ്ധി ഒന്നും അല്ലാലോ എന്നാണ്. മറ്റുള്ള രാജ്യങ്ങളിൽ സ്ത്രീകൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോകാൻ തയ്യാറെടുക്കുമ്പോ നമ്മൾ ഇവിടെ മല കേറാൻ പെണ്ണുങ്ങളെ അനുവധിക്കണോ എന്ന സംവാദത്തിലാണ്.. !! ഞാൻ പോണില്ല, പോകണ്ടവർ പൊക്കോട്ടെ എന്നു പറഞ്ഞതിന് കെട്ടിച്ച വിട്ട വീട്ടിൽ നിന്നും അമ്മായിയമ്മ വയർ നിറചു തന്ന്.. പിന്നീട് father in law യും brother in law യും ശബരിമല വിധിക്കു എതിരേ ഉള്ള ജാഥക്ക് പോയപ്പോഴേക്കും ഞാൻ vaccation കഴിഞ്ഞു india വിട്ടിരുന്നു..
Im so lucky that i got a husband who take care of me like a baby during my periods. I wish all men reading this comment to do the same. We have mood swings irritatios etc etc. kindly understand. I had sanitary napkin allergy and had a fear of using menstrual cups. He is the one who was inserting the cup for me for 1st 3 months while bleeding without any hesitation. gradually my fear was gone and i learned to do it myself.
❤️❤️❤️❤️❤️😭
Great husband
Wow , you got a rare man there 🙌
❤️❤️❤️
hats off ...
The emotional, sexual, and psychological stereotyping of females begins when the doctor says, *"It's a girl"...*
Shirley Chisholm പറഞ്ഞ വാക്കുകളിൽ അതിൻ്റെ എല്ലാ അന്ത:സാരവും അടങ്ങിയിട്ടുണ്ട്. സത്യത്തിൽ സ്ത്രീകൾ നേരിടുന്ന പലതരം പ്രതിസന്ധികളിൽ അവർ ആശ്രയിക്കുന്നവർ തന്നെ പലതരം അടിച്ചമർത്തലുകൾക്കും,ചൂഷണങ്ങൾക്കും തുനിയുമ്പോൾ അവർക്ക് താങ്ങും തണലുമാകേണ്ട പൊതുസമൂഹവും വിമുഖരാകുന്നത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്.അത് മറികടക്കേണ്ടത് മാനവികതയുടെ ബാധ്യത കൂടിയാണ്...
' it's a boy ' ennum parayumallo 🙄
@@anaghaam399 മേൽപ്പറഞ്ഞ 'Stereotyping' കാലാകാലങ്ങളായി അനുഭവിച്ചു വരുന്നത് വലിയൊരു വിഭാഗം സ്ത്രീ സമൂഹം തന്നെയാണെന്ന അടിസ്ഥാന ചിന്തയാണ് അവിടെ ഉന്നയിക്കപ്പെടുന്നത്.ഞാനുൾപ്പെടുന്ന ആൺവർഗ്ഗം അത്രത്തോളം പരിമിതികൾ നേരിടുന്നുവെന്ന് തോന്നുന്നില്ല!.താങ്കൾക്ക് മറിച്ചാണ് തോന്നുന്നതെങ്കിൽ It's a nice thought!!!😊
തികച്ചും വ്യത്യസ്തമായ കാര്യങ്ങൾ!!
ജാതി, മതം, വർഗ്ഗം, വർണ്ണം, ദേശം എന്നിവ പ്രാചീന സംസ്കാരങ്ങളിൽ മാത്രം ഇന്നും ഒതുങ്ങിക്കൂടുന്നു എന്നതിൽ അതിശയം തോന്നുന്നു. വിദ്യാഭ്യാസം കൊണ്ട് പോലും തിരുത്താൻ കഴിയാത്ത എല്ലാ തരം അന്ധവിശ്വാസങ്ങളെയും വരും തലമുറ എങ്ങിനെ ഏറ്റെടുക്കുമെന്ന് നോക്കിക്കാണേണ്ടതാണ്!!
*RELIGION is legalized MADNESS*
-Arthur Janov
True
I love that quote
💛
Hmm
Super
മുടി നീട്ടാത്ത, bold ആയ പെണ്ണിനെ lesbian എന്നും മുടി നീട്ടിയ / feminine ആയ ആണിനെ gay /transgender എന്നും സ്റ്റീരിയോടൈപ്പിംഗ് നടത്തുന്ന homophobic/transphobic സമൂഹത്തിന്റെ മണ്ടത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്താൽ ഉപകാരം ആവുമായിരുന്നു.
I always wanted to get a tattoo, I like watching action/superhero/sci-fi movies, I like watching sports. I don't wanna get married. When I say or do this, most of the time I get a reply"Are you a lesbian?". I mean Wtf🙄
@@supertuna99 they're homophobic af
@@supertuna99 hi army, i like short hair and i used to get a lot of unnecessary questions. At first i used to reply but now i ignore those questions with a smile.
@@supertuna99 Hi Army!!
@@gracyb5419 me too. I don't care anymore
മികച്ചത്... ❤️👌👌🔥 ആർത്തവത്തെ ആശുദ്ധിയായി കാണുന്ന ചിലർക്ക് ഈ വീഡിയോ ദഹിച്ചുവെന്നു വരില്ല.. സമൂഹം വളരും തോറും അന്ധവിശ്വാസം വളരുകയാണ്. M
പിരീഡ്സ് ആയത് അറിയാതെ അമ്പലത്തിൽ കയറിയതിന് പേടിച്ച് കരഞ്ഞ ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു.
അതിനു പിന്നിലെ ചേതോവികാരം അന്നും ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.🤕
ഏതാണ്ട് ഒറ്റയ്ക്ക് കടയിലൊക്കെ പോകാൻ തുടങ്ങിയ സമയം മുതൽ പലപ്പോഴും എന്റെ അമ്മയ്ക്കും സഹോദരിക്കും ഞാൻ ഒരുപാട് തവണ sanitary napkin വാങ്ങി കൊടുത്തിട്ടുണ്ട്. ആദ്യം ഒക്കെ കടക്കാർ എന്നെ നോക്കി ചിരിക്കുമായിരുന്നു പക്ഷെ അത് എന്തിനാണെന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല 🤣🤣
പീരിയഡ്സ് ടൈമിൽ ആദ്യത്തെ 4 ദിവസം ആരേയും തൊടുത്. വിളക്ക്, തുണികൾ, അലമാര ഒന്നും തൊടരുതായിരുന്നു [എനിക്ക് വിവരം വയ്ക്കുന്നവരെ ഈ വക വിഡ്ഢിത്തരം പറഞ്ഞ് പഠിപ്പിക്കാൻ ഓരോരുത്തരും നോക്കി. ] പിന്നീട് ഞാൻ വകവയ്ക്കാതായി.
Later, I started educating people about it. Some people have changed, whereas some are still adamant in their stupid perspectives. We can not blame them fully as it is the product of conditioning. Their thought process wasn't encouraged too. This lack of thinking made them ignorant. Still, some old people are ready to unlearn and relearn things.
You do a wonderful job Mallu Analyst 🥰
Thank you so much, for what you do.
You both help a lot of people to unlearn certain things.
I feel hopeful 🌞
ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ 😂😂വയറു വേദനിച്ചു കരയുന്ന എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നിന്ന വാപ്പാനെ തടഞ്ഞു ഉമ്മ വേണ്ട പറഞ്ഞത് എന്താന്ന് അപ്പൊ മനസിലായില്ല 😂😂😂
ഞാനും, 😁
💛
എനിക്ക് അതൊരു normal day ആയിരുന്നു 😹pain ഇല്ല.... ഒരു thengem ഇല്ല...
Friendsokke പറഞ്ഞു കേട്ടിട്ടുണ്ട് ബന്ധുക്കളൊക്കെ വരും... കൊറേ food കഴിക്കാൻ കിട്ടും എന്നൊക്കെ 🥴😒
ഒരു മണ്ണാങ്കട്ടയും കിട്ടിയില്ല..
@@fathima___6913 എനിക്കും ഒരു തേങ്ങയും കിട്ടിയില്ല ആരും അറിഞ്ഞതും ഇല്ല 😐😐കൊറേ വേദന മാത്രം സഹിച്
@@fathima___6913 enikkum oru mannankattayum kittilla appachan kore fruits vaangich thannu
North india ഇൽ ഇത്തരം കാര്യങ്ങളൊന്നും ഇല്ലെന്നു തോന്നുന്നു. ഞാൻ clg പഠിക്കുന്ന സമയത്തു ഞങ്ങൾക്ക് ഒരു national tour ഉണ്ടായിരുന്നു അപ്പോൾ ഞങ്ങളുടെ teacher പറഞ്ഞത് periods നെ കുറിച്ചോർത്തു നിങ്ങൾ വിഷമിക്കണ്ട അവിടെ ഇങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല അമ്പലത്തിൽ കയറുന്നതിനിന്നും കുഴപ്പമില്ല എന്ന്. അവിടെ ഒരു ഹനുമാൻ അമ്പലത്തിൽ കയറിയപ്പോ എനിക്ക് periods ആയിരുന്നു. അന്ന് എനിക്ക് നല്ല tention ആരുന്നു എങ്കിലും കയറി. ഞാനിപ്പോഴും ആലോചിക്കാറുണ്ട് ദൈവങ്ങൾ എല്ലാം ഒന്നല്ലേ അപ്പൊ പിന്നെ southindian ദൈവം northindian ദൈവങ്ങൾ അങ്ങനൊക്കെ ഇണ്ടോ അവരുടെ നിയമങ്ങൾക്കും ചിട്ടകൾക്കും വെത്യാസം വരുന്നതെങ്ങനെ 🤔
@User 18725436YUP
Do you really think “God” cares ?
@@Aggraganya yes...
There is an energy revolving around us ...I really felt that ..this had really helped me..
I don't believe in a specific god...
But I do believe in that energy...that really protected me...
@@nandanapm7979 അതെ നനമ്മുടെ ഉള്ളിലെ positive energy ആണ് ദൈവം ഞാൻ അങ്ങനെയാണ് കരുതുന്നത്
@abin sebastian ok🤗
ഈ കാര്യത്തിൽ എല്ലാരും എന്നാ ഒരു ഒത്തൊരുമയാ. ബാക്കി ഭൂരിഭാഗം കാര്യങ്ങളിലും മറ്റേ മതക്കാര് പറയുന്നത് തെറ്റാണെന്നും പറഞ്ഞ് വരും.🤦♂️
എന്തൊരു ലോകം.🙄
ഇന്നത്തെ കാലഘട്ടത്തിന് വളരെ ആശയപരമായി ചിന്തിപ്പിക്കുന്ന താങ്കളുടെ ഈ ബ്ലോഗിനെ 🙏 തുല്യ ലിംഗ നീതി എതിർക്കുന്ന എല്ലാ പാട്രിയാർക്കി സമൂഹത്തെയും അടിസ്ഥാന കാരണം മത അന്ധത തന്നെയാണ്
Most appropriate topic,thanks for undertaking this one🤗
ഏറ്റവും കൂടുതൽ കേട്ട വഴക്ക് ചെടികളിൽ തൊടരുത് പൂ പാറിക്കരുത്.. ചെടി കരിഞ്ഞു പോവും..പൂക്കൾ പൂക്കില്ല.. ഇന്നേ വരെ ഒരു ചെടിയും കരിഞ്ഞു പോയിട്ടില്ല പൂക്കാതെ ഇരുന്നിട്ടും illa...(ഞാൻ പരീക്ഷിച്ചു വിജയിച്ച ആദ്യത്തെ അന്ധവിശ്വാസം )
ഇതുമാത്രമല്ല അർത്തവുമായി ബന്ധപെട്ടു ഒരുപാട് ട്രോളുകൾ ഇന്നുണ്ട്. അതിൽ എന്നെ ഏറ്റവും അത്ഭുദപെടുത്തിയത് ഈ അർത്തവത്തെ കുറിച്ച് ഒരു പുരുഷനോട് ഒരു പെൺകുട്ടി സംസാരിച്ചാൽ അത് മറ്റെന്തിനോ ഉള്ള സിഗ്നൽ ആണെന്ന് പറഞ്ഞു നടന്ന ഒരു ട്രോൾ ആണ്.
Truth😑
Uterus needs a baby
Uterus doesn't get a baby
Uterus takes revenge
That is mensuration.
Ippol undakiyathano?
Weeping of the womb എന്നാണ് പറയുക ..
@@ettayi987 alla .menstruation ennu you tubeil type cheytha oru video verum.atha ithu
@@calicut_to_california tear of the uterus ennum parayumm