ആവണി ഉത്സവം | ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രം |
Вставка
- Опубліковано 9 лют 2025
- ആവണി ഉത്സവം | ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമിക്ഷേത്രം | #templestatus #haripathanapuram #yt #youtube #murugantemple #kerala #ulsavam
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ശ്രീസുബ്രഹ്മണ്യസ്വാമിമഹാക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ ശ്രീസുബ്രഹ്മണ്യസ്വാമിയാണ്. കൂടാതെ ഉപദേവതകളായി ഗണപതി (രണ്ട് പ്രതിഷ്ഠകൾ), ദക്ഷിണാമൂർത്തി (ശിവൻ), ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണസങ്കല്പം), അയ്യപ്പൻ, നാഗദൈവങ്ങൾ, കുരുതികാമൻ, പഞ്ചമീദേവി, യക്ഷിയമ്മ എന്നിവരും പ്രതിഷ്ഠകളായുണ്ട്. കേരള പഴനി, തെക്കൻ പഴനി എന്നീ പേരുകളിൽ പുകഴ്പെറ്റ ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ ദേശത്ത് മഹാക്ഷേത്രങ്ങളിൽ മഹാക്ഷേത്രങ്ങളായി അറിയപ്പെട്ടിരുന്ന ഏഴ് ക്ഷേത്രങ്ങളിലൊന്ന് ഇതാണ്. കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യവിഗ്രഹം, ശൈവ-വൈഷ്ണവ ഭാവങ്ങൾ ഒത്തിണങ്ങിയ പ്രതിഷ്ഠ, കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരം, മൂന്ന് കൊടിയേറ്റുത്സവങ്ങൾ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. മേടം, ചിങ്ങം, ധനു എന്നീ മാസങ്ങളിലായാണ് ക്ഷേത്രത്തിലെ കൊടിയേറ്റുത്സവങ്ങൾ നടത്തുന്നത്. മേടമാസത്തിൽ വിഷുനാളിൽ കണികണ്ട് കൊടികയറി പത്താമുദയം ദിവസം ആറാട്ടോടുകൂടി സമാപിയ്ക്കുന്നതാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചിങ്ങമാസത്തിൽ തിരുവോണം നാളിലും ധനുമാസത്തിൽ തിരുവാതിര നാളിലും ആറാട്ടോടുകൂടി സമാപിയ്ക്കുന്ന, പത്തുദിവസത്തെ ഉത്സവങ്ങളാണ്. ഇവ യഥാക്രമം സുബ്രഹ്മണ്യൻ, വിഷ്ണു, ശിവൻ എന്നിവരെ പ്രതിനിധീകരിയ്ക്കുന്നു എന്നാണ് സങ്കല്പം. ഇത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത പ്രത്യേകതയാണ്. കൂടാതെ വൃശ്ചികമാസത്തിലെ തൃക്കാർത്തിക, മകരമാസത്തിലെ തൈപ്പൂയം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി തുടങ്ങിയവയും അതിവിശേഷമാണ്.
❤
Thank you for supporting 🙂 keep watching ☺️