Raveendran | Johnson | K Jayakumar | ജോൺസനോ രവീന്ദ്രനോ?- ഇഷ്ടം വെളിപ്പെടുത്തി കെ ജയകുമാർ ഐഎഎസ്

Поділитися
Вставка
  • Опубліковано 23 жов 2022
  • ജോൺസനോ രവീന്ദ്രനോ?- ഇഷ്ടം വെളിപ്പെടുത്തി കെ ജയകുമാർ ഐഎഎസ്
    #kjayakumar #raveendran #zeemalayalamnews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews
    ⬇️ Android App: - bit.ly/3Kqz6gC

КОМЕНТАРІ • 112

  • @samseerktm7554
    @samseerktm7554 Рік тому +39

    രണ്ടുപേരും മികച്ചതാണ് രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരും നമുക്ക് ഒരു തീരാനഷ്ടമാണ് എന്നാലും എനിക്ക് ജോൺസൺ മാസ്റ്ററോട് ഇച്ചിരി ഇഷ്ടം കൂടുതലാണ്❤❤❤❤❤

    • @sachinmenon150
      @sachinmenon150 7 місяців тому +2

      Yes. Enik nere thirichum. Raveendran master nod ishtam kooduthalanu :)

  • @DIPINGEORGE9
    @DIPINGEORGE9 5 місяців тому +11

    Raveendran മാസ്റ്റർ പാട്ടുകൾ നല്ല hard ആണ്.. Heavy സോങ്‌സ് ആണ് എല്ല്ലം.. ജോൺസൻ മാസ്റ്റർ പാട്ടുകൾ വളരെ സിമ്പിൾ ആണ്. നമ്മളോട് ചേർന്ന് നിൽക്കും. രണ്ടുപേരും രണ്ട് രീതി ആണ്.. Both are legends.. ഇവരെ രണ്ടുപേരിൽ ആരാണ് മികച്ചത് എന്ന് പറയാൻ ബുദ്ധിമുട്ടാണ് ❤

    • @_illuminandi
      @_illuminandi 29 днів тому

      നേരെ തിരിച്ചാണ്. രവീന്ദ്രൻ മാഷിൻ്റെ pattukal അത്യാവശ്യം സംഗീതം പഠിച്ച നല്ല രാഗ ജ്ഞാനം ഉള്ള നല്ല vocal range ഉള്ള ഒരാൾക്ക് പാടി ഫലിപ്പിക്കാൻ പറ്റും.
      പക്ഷേ ജോൺസൺ മാഷിൻ്റേത് മേൽപറഞ്ഞത് പോലെ ഉള്ള ഒരാൾക്ക് പോലും പെർഫെക്ഷനിൽ എത്തിക്കാൻ പറ്റില്ല. Evide എങ്കിലും ഒരു കുണുക്ക് ഉണ്ടാവും. രാഗങ്ങൾക്ക് അതീതം ആണ് അദ്ദേഹത്തിൻ്റെ compositions.

  • @rakeshpoolamannil2164
    @rakeshpoolamannil2164 Рік тому +16

    ജോൺസൺ മാസ്റ്റർ... ❤❤❤❤❤

  • @RaviShankar-oh4is
    @RaviShankar-oh4is Рік тому +26

    ജോൺസൻ മാഷിന്റെ ഈണങ്ങൾ ഹൃദയം പൂത്തുലക്കുന്നവയാണ് ഗൃഹാതുരത്വവും നൊസ്റ്റാൽജിയയും എല്ലാമുണ്ടാകും

    • @rajsmusiq
      @rajsmusiq 2 місяці тому +1

      Ithilum mikacha abhiprayam swapnanagalil mathram

  • @unnimachu7408
    @unnimachu7408 Рік тому +19

    രവീന്ദ്രൻ മാസ്റ്റർ 🙏❤

  • @brashnevkk4289
    @brashnevkk4289 Рік тому +21

    രണ്ടു പേരും മലയാളത്തിന്റെ അഭിമാനമാണ്..
    പക്ഷെ സർ പറഞ്ഞത് പോലെ രവീന്ദ്രൻ മാഷ് ഇളകി മറയുന്ന ഒരു കടല് തന്നെയാണ്......

    • @liyonc6290
      @liyonc6290 Рік тому +5

      എന്നാലും അദ്ദേഹത്തിന് ആ നദിയുടെ തീരത്തിരിക്കാൻ ആണ് ഇഷ്ടം

    • @kamalprem511
      @kamalprem511 Рік тому +2

  • @VSUnnikrishnan-g8b
    @VSUnnikrishnan-g8b 2 дні тому +1

    A single song by Johnson would be a therapeutic masterpiece, elevating listeners beyond earthly bounds. Johnson is Number 1due to the mysterious composition of Music

  • @rajeshrkini3178
    @rajeshrkini3178 11 місяців тому +10

    രവീന്ദ്രൻ മാസ്റ്റർ ❤ഒരുപാട് ഇഷ്ട്ടം

  • @hareesh3848
    @hareesh3848 11 місяців тому +16

    ജോൺസൺ മാഷിന്റെ സംഗീതം,അത് സിനിമാ ഗാനം ആയാലും BGM ആയാലും വളരെയേറെ നാച്ചുറൽ ആണ്.ഉണ്ടാക്കിയെടുത്ത ഫീൽ അതൊരിക്കലും കേൾവിക്കാരനു കൊടുക്കുന്നില്ല.അത്ര മേൽ അത് പ്രകൃതിയുമായി ലയിച്ചിരിക്കുന്ന പോലെ തോന്നും.വരികളായാലും ഇമോഷൻസ് ആയാലും അവയ്ക്കൊന്നും അപ്പോൾ കനം ഇല്ല.അങ്ങനെ ഒഴുകിയൊഴുകി അത് മനസ്സിൽ നിറയും.മലയാള സിനിമയിൽ ഒരു പരിപൂർണനായ composer ഉണ്ടെങ്കിൽ അത് ജോൺസൺ മാഷ് മാത്രമാണ്.comparison നിർബന്ധമാണെങ്കിൽ ഇളയരാജയുമായിട്ടാവാം.

    • @Green-6937
      @Green-6937 8 місяців тому

      ദേവരാജൻ മാസ്റ്ററും ബാബുരാജ്മൊക്കെ തീർച്ചയായും ജോൺസൻ മാസ്റ്റർന്റെ ശ്രേണിയിൽ പെട്ടവരോ മുകളിൽ വരുന്നവരോ ആണ്.. Bgm ൽ ജോൺസൻ തന്നെയാണ് ബെസ്റ്റ്..മലയാളത്തിൽ ബെസ്റ്റ് ദേവരാജൻ മാസ്റ്റർ ആണെന്നും റേഞ്ച് അപാരമാണെന്നും ജോൺസൺ തന്നെ പറഞ്ഞിട്ടുണ്ട്..
      നാദബ്രഹ്മത്തിന് ചെയ്ത ദേവരാജൻ തന്നെയാണ് ഉല്ലാസപൂത്തിരികൾ ചെയ്തതും..

    • @hareesh3848
      @hareesh3848 8 місяців тому +1

      @@Green-6937 ചെയ്തു വെച്ച പാട്ടുകളുടെ അപാരമായ ക്വാളിറ്റി കൊണ്ട് മാത്രമല്ല,സിനിമയുടെ റീ റെക്കോർഡിങ്ങിലുള്ള ലോകോത്തര നിലവാരം കൊണ്ടു കൂടിയാണ് ജോൺസൺ മാസ്റ്റർ തന്റെ സമകാലീനരേക്കാൾ ഉയർന്നു നിൽക്കുന്നത്.പക്ഷേ മലയാള സിനിമാ സംഗീതത്തിന് ഒരു ചക്രവർത്തി ഉണ്ടെങ്കിൽ അത് ദേവരാജൻ മാസ്റ്റർ മാത്രമാണ്.ഏതു തരം പാട്ടും എത്ര വേണമെങ്കിലും അദ്ദേഹത്തിന്റെ സംഗീത സാഗരത്തിലുണ്ട്.പിന്നെ ദേവരാജൻ മാസ്റ്റർ,ബാബുക്ക,ദക്ഷിണാമൂർത്തി സ്വാമി,രാഘവൻ മാസ്റ്റർ ഇവർക്കെല്ലാം ഉള്ള ഒരു പ്രത്യേകത എന്ന് പറഞ്ഞാൽ,ഇവർക്ക് ശേഷം ഈ ഫീൽഡിൽ വന്നവരുടെ(അവർ ആരുമായിക്കൊള്ളട്ടെ)മുഴുവൻ കരിയറിനേക്കാൾ ജ്വലിച്ചു നിൽക്കും ഇവരുടെ ഒരൊറ്റ പാട്ട്.ദേവരാജൻ മാസ്റ്റർക്ക് ഒരു 'സന്യാസിനി' മാത്രം മതി എല്ലാ യുദ്ധവും ജയിക്കാൻ.ബാബുക്കയ്ക്ക് 'ഇന്നലെ മയങ്ങുമ്പോൾ' മാത്രം മതി.ദക്ഷിണാമൂർത്തി സ്വാമിക്ക് 'ഹൃദയ സരസിലെ' മാത്രം മതി.രാഘവൻ മാസ്റ്റർക്ക് 'ശ്യാമ സുന്ദര പുഷ്പമേ' മാത്രമേ വേണ്ടൂ.ഇവർക്ക് ശേഷം വന്നവരിൽ പോലും ഇവരുണ്ട്.അതു തന്നെയാണ് അവരുടെ മഹത്വം.

    • @Green-6937
      @Green-6937 8 місяців тому

      @@hareesh3848 👍അർജുനൻ മാസ്റ്റർ കൂടെ ചേർന്നാൽ താങ്കൾ പറഞ്ഞ ലെജന്ഡ്സ് ടേബിൾ പൂർണമാവും.. 80സ് ൽ സജീവമായവരിൽ ജോൺസൻ മാസ്റ്റർ തന്നെയാ ബെസ്റ്റ് ജോൺസൻ മാഷിനൊപ്പം പറയാവുന്ന ഒരു പേരാണ്.. ശ്യാം സാർ..ബാബുരാജിന്റെ പാട്ടുകളിൽ പ്രാണസഖി,
      രാഘവൻ മാസ്റ്റർന്റെ.. വൃശ്ചിക പൂനിലാവേ.. ഇവയാണ് ന്റെ ടോപ് ചോയ്സ്.. താങ്കൾ പറഞ്ഞവയും മാസ്മരിക ഗാനങ്ങൾ തന്നെ..

    • @hareesh3848
      @hareesh3848 8 місяців тому

      @@Green-6937 ശരിയാണ്.വിട്ടു പോവാൻ പാടില്ലാത്ത വിധം വിട്ടു പോയതാണ്.അർജ്ജുനൻ മാസ്റ്റർ ഇല്ലാതെ മലയാള സിനിമാ സംഗീതത്തിന്റെ ഒരു ടേബിളും പൂർണമാവുന്നില്ല.'പാലരുവിക്കരയിലും' 'കുയിലിന്റെ മണിനാദം കേട്ടു'വും ഒക്കെ എന്റെ all time favourites ആണ്.

  • @omanakuttanek2977
    @omanakuttanek2977 Рік тому +17

    ഒൺലി രവീന്ദ്രൻ മാഷ് 🙏

    • @binilisaac4751
      @binilisaac4751 Місяць тому

      No way Rerecording Johnmaster class apart

  • @j..13
    @j..13 5 місяців тому +5

    മെല്ലെ മെല്ലെ മുഖപടം, പവിഴം പോൽ, ദേവാങ്കണങ്ങൾ, കണ്ണീർപൂവിന്റെ, ആകാശമാകെ, ആടി വാ കാറ്റേ, പാതി മെയ് മറഞ്ഞതെന്തേ, മൗനത്തിൻ ഇടനാഴിയിൽ, താനെ പൂവിട്ട മോഹം,ഏതോ നിദ്രതൻ, ചന്ദനമണിവാതിൽ, ആത്മാവിൻ പുസ്തകത്താളിൽ, എന്തിന് വേറൊരു സൂര്യോദയം, കണ്ടു ഞാൻ മിഴികളിൽ,
    മേല്പറഞ്ഞവയിൽ ഒരു പാട്ടെങ്കിലും കേൾക്കാതെയോ, മൂളാതെയോ ഒരു ദിനം പോലും കടന്നുപോവുന്നില്ല. രണ്ടുപേരും മാസ്റ്റേഴ്സാണ്. താരതമ്യമൊക്കെ അർത്ഥശൂന്യമാണ്.

  • @rafmech
    @rafmech 8 місяців тому +3

    Both are legends...Ravindran Master's songs have more classical touch...Johnson Master's more melodious touch which take us to some other world...both are enjoyable...both are undisputed kings of malayalam cine music...❤❤

  • @csr3884
    @csr3884 Рік тому +7

    ജോൺസൺ മാഷ് 🥰

  • @rakeshkkanneeruppil2261
    @rakeshkkanneeruppil2261 2 місяці тому +1

    One and only Johnson Master❤❤

    • @ManiT-980
      @ManiT-980 Місяць тому

      Raveedran mash forever😘🔥

  • @dhanyaknarayanan7192
    @dhanyaknarayanan7192 7 місяців тому +3

    Johnson master❤

  • @lathadas8108
    @lathadas8108 Рік тому +17

    മലയാളത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ ഒപ്പം ഇതു വരെ ആരും എത്തിയിട്ടില്ല. പാട്ടിൻ്റെ B G Mപോലും വളരെ ഹൃദ്യമാണ്

    • @vineethkumarnair1482
      @vineethkumarnair1482 Рік тому +1

      ഉവ്വോ ! ഏതാണ് രവീന്ദ്രൻ മാസ്റ്റർ എത്തിയ ആ ഇടം ?
      എല്ലാ നല്ല സംഗീതകാരൻമാരും എത്തേണ്ടിടത്ത് എത്തിയവരാണ് മാഡം. ആസ്വാദകന്റെ ഹൃദയമാണ് ആ ഇടം. എന്തിനീ വ്യർത്ഥ സാഹസം (താരതമ്യം ) ?
      02:00 ജയകുമാർ സർ - " എനിക്ക് പലപ്പോഴും ജലാശയത്തിനടുത്തിരിക്കാനാണ് ഇഷ്ടം". ❤

    • @liyonc6290
      @liyonc6290 Рік тому +2

      ജോൺസൻ മാഷ് ആദ്യമായി മലയാളത്തിൽ നാഷണൽ അവാർഡ് കൊണ്ടു വന്നു അടുപ്പിച്ചു രണ്ടുവട്ടം രവീന്ദ്രൻ മാഷ് പാട്ട് മാത്രമേയുള്ളൂ ജോൺസൻ മാഷ് പാട്ടും ബിജിഎം രണ്ടിലും അടിപൊളിയാണ് രവീന്ദ്രൻ മാഷും എംജി രാധാകൃഷ്ണൻ നും ഒക്കെ മ്യൂസിക് ചെയ്ത മൂവികൾ പോലും ബിജിഎം ജോൺസൻ മാഷ് ആണ് example. അമരം ഭാരതം മണിച്ചിത്ര താഴ്

    • @lathadas8108
      @lathadas8108 Рік тому +10

      ഇളയരാജയുടെ അടുത്ത് മലയാളം പാട്ടുകാർ ചെല്ലുമ്പോൾ അദ്ദേഹം അവരോട് ചോദിക്കുക രവീന്ദ്രൻ്റെ പാട്ടുകൾ അറിയുമോ എന്നാണ്. അത് പാടാനാണ് അദ്ദേഹം പറയുക. ഇതിൽപരം എന്തു വേണം ഒരു മലയാളി സംഗീത സംവിധായകന്

    • @liyonc6290
      @liyonc6290 Рік тому

      @@lathadas8108 യേശുദാസ്?അതോ എംജി ശ്രീകുമാർ? ആരാണ് നിങ്ങളോട് ഈ തമാശ പറഞ്ഞു തന്നത്. രവീന്ദ്രൻ മാഷ് സൂപ്പർ മ്യൂസിഷ്യൻ ആണ് പക്ഷേ അതു ക്ലാസിക്കൽ സോങ്ങും മെലടി മാത്രം. മലയാളത്തിൽ പദ്മരാജൻ ഭരതൻ സത്യൻ അന്തിക്കാടു സിബിമലയിൽ കമൽ പ്രിയദർശൻ ലോഹിതദാസ് ബാലചന്ദ്രമേനോൻ ഇവരുടെയൊക്കെ ഭൂരിഭാഗം മൂവിയും മ്യൂസിക് ചെയ്തത് ജോൺസൻ മാഷ് ആണ് ഒരു വർഷം 32മൂവി മ്യൂസിക് ചെയ്തു റെക്കോർഡ് അടിച്ചിട്ടുണ്ട് അതും rerecording അടക്കം

    • @babumj5732
      @babumj5732 Рік тому

      കോപ്പാണ്

  • @kvrajan765
    @kvrajan765 Рік тому +5

    Huge vacuum created by 2 legends

  • @dhanishkg8638
    @dhanishkg8638 Рік тому +29

    രവീന്ദ്രൻ പാട്ടുകൾ മികച്ചതായതു ഭൂരിഭാഗം പാട്ടുകളും യേശുദാസ് പാടിയതുകൊണ്ടു കൂടിയാണ്.. പക്ഷെ ജോൺസൻ മാസ്റ്റർ ചെയ്തു വെച്ച പാട്ടുകൾ മാത്രമല്ല ബിജിഎം കളാണ് അദ്ദേഹത്തെ മലയാളത്തിലെ എക്കാലത്തെയും മികച്ച മ്യൂസിക് കമ്പോസർ ആക്കിയത് അവിടെ അതിനടുത്തുപോലും രവീന്ദ്രൻ ഇല്ല

    • @lathadas8108
      @lathadas8108 Рік тому

      പാട്ടിലെ Link കളും ।ntro & BGM അതാണ് ഉദ്ദേശിച്ചത്

    • @harispattambi8427
      @harispattambi8427 7 місяців тому

      🤣🤣

    • @harispattambi8427
      @harispattambi8427 7 місяців тому +3

      വിവരമില്ലായി തെറ്റില്ലല്ലോ

    • @anathiest1307
      @anathiest1307 6 місяців тому +2

      ഗാനം ജനമനസുകളിൽ സ്ഥാനം നേടുന്നതിൽ അതിന്റെ സംഗീതത്തിനു തന്നെയാണ് എപ്പോഴും പ്രാധാന്യം. യേശുദാസ് പാടിയ എല്ലാ ഗാനങ്ങളും ഹിറ്റുകൾ അല്ലല്ലോ

    • @_illuminandi
      @_illuminandi 29 днів тому

      ​@@anathiest1307ഹരിമുരളീരവം ഒക്കെ breathless സംഗതി ഉള്ളത് കൊണ്ട് തന്നെ ആണ് ജനപ്രീതി കിട്ടിയത്. അത് പോലെ തന്നെ പ്രമദവനത്തിലെ ബൃഹയും. നമ്മളെ കൊണ്ട് ചെയ്യാൻ കഴിയാത്തതിനെ നമ്മൾ വളരെ ആകാംക്ഷയോടെ നോക്കി കാണില്ലേ? ഒരു മാജിക് ഷോ കാണുന്നത് പോലെ. അത്രയേ ഉള്ളൂ.

  • @victorjosemangad
    @victorjosemangad Рік тому +1

  • @bineeshpalissery
    @bineeshpalissery Рік тому +19

    രവീന്ദ്രൻ മാസ്റ്റർ കെ ജയകുമാറും ചേർന്ന് ഒരുക്കിയ നീലക്കടമ്പ് മഴ കിഴക്കുണരും പക്ഷി ബട്ടർഫ്ലൈസ് ഈ സിനിമകളിലെ ഗാനങ്ങൾ മുഴുവനും കേൾക്കുക ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ ജയകുമാറിന്റെ സിനിമകളായ പക്ഷേ പാവക്കൂത്ത് ഒഴിവുകാലം അകലങ്ങളിൽ സൂസന്ന തുടങ്ങിയ സിനിമകളിലെ ഗാനങ്ങളും മുഴുവൻ കേട്ടുനോക്കുക എന്നിട്ട് അഭിപ്രായം പറയുക അപ്പോൾ മനസ്സിലാകും അദ്ദേഹം നടത്തിയ താരതമ്യത്തിന്റെ അർത്ഥം കാരണം ജയകുമാറിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ ഒരുക്കിയതൊക്കെ വ്യത്യസ്തമായ ഗാനങ്ങൾ ആയിരുന്നു. നീലക്കടമ്പ് മുതൽ മഴ വരെ.അതിൽ അത്ഭുതങ്ങൾ ഉണ്ടായിരുന്നുരുന്നു വാവ മനോരഞ്ജിനി എന്ന അടിച്ചുപൊളി ഗാനം കുടജാദ്രിയിൽ കുടികൊള്ളും സൗപർണികാമൃത വീചികൾ ദീപം കയ്യിൽ സന്ധ്യാദീപം തുടങ്ങിയ ഭക്തിഗാനങ്ങൾ ഹേ കൃഷ്ണ ഹരേ കൃഷ്ണ നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ പോലുള്ള ചിത്ര ചേച്ചി പാടിയ മികച്ച ഗാനങ്ങൾ എസ് പി ബാലസുബ്രഹ്മണ്യം പാടിയ പാൽ നിലാവിലെ മഴയിലെ സെമി ക്ലാസിക്കൽ സംഗീതം നിറഞ്ഞ ഗാനങ്ങൾ അങ്ങനെ ഒരു കടല് തന്നെയാണ് രവീന്ദ്രൻ മാസ്റ്റർ ജയകുമാറിന് വേണ്ടി ഒരുക്കിയത്

    • @renjithky5665
      @renjithky5665 Рік тому +7

      'ഇളകിമറയുന്ന കടൽ' എന്നദ്ദേഹം ഉദ്ദേശിച്ചത്, ശ്രീ രവീന്ദ്രന്റെ സംഗീതത്തിലെ കോലാഹലങ്ങളെ ആണ്... അല്ലാതെ താങ്കൾ തള്ളിമറക്കുന്ന പോലെ അല്ല..
      'പക്ഷേ' സിനിമയിലെ പോലെ ഒരു പാട്ടുണ്ടാക്കാൻ, അത്‌ ജോൺസൺ മാസ്റ്റർക്കേ പറ്റൂ... ജയകുമാർ സാറിന്റെ ഫേവറൈറ്റ് പാട്ടും അതാണ്....

    • @bineeshpalissery
      @bineeshpalissery Рік тому +4

      @@renjithky5665 ബുദ്ധിമാനെ ഞാൻ പറഞ്ഞ പാട്ടുകളും സിനിമകളും കണ്ട് കേട്ട് അഭിപ്രായം പറയൂ

    • @renjithky5665
      @renjithky5665 Рік тому +4

      ഒട്ടും ലോജിക് ഇല്ലാത്ത കമന്റ് കണ്ടപ്പോൾ പ്രതികരിച്ചതാണ്...
      ഇത് പോലുള്ള കമെന്റ്സ് താങ്കളുടെ ഭാഗത്തു നിന്ന് മുമ്പും കണ്ടിട്ടുണ്ട്..
      താങ്കൾ എത്ര പൊക്കാൻ നോക്കിയാലും, പൊങ്ങില്ല...ശ്രീ രവീന്ദ്രൻ is Over rated, and he s a "ONE TRICK PONY"..

    • @bineeshpalissery
      @bineeshpalissery Рік тому +2

      @@renjithky5665 താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു പക്ഷേ അത് എല്ലാവരുടെയും ആണെന്ന് വരുത്തി തീർക്കരുത്

    • @bineeshpalissery
      @bineeshpalissery Рік тому +3

      അവർ ചെയ്ത പാട്ടുകളുടെ അടിസ്ഥാനത്തിൽ അല്ലാതെ പിന്നെ എങ്ങനെയാണ് വിലയിരുത്തേണ്ടത് താങ്കളുടെ കേൾവികൊണ്ട് മാത്രം വിലയിരുത്തിയാൽ മതിയോ

  • @PTReji
    @PTReji Рік тому +3

    Ravindran mash

  • @jijov7
    @jijov7 Місяць тому

    ജോൺസൺ മാഷിന്റെ ഗാനങ്ങൾ എല്ലാം അതീവ മെലോഡിയസ് ആണ്. രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ വ്യത്യസ്തം, കടുപ്പം, മികച്ച പാട്ടുകൾ

  • @swaminathan1372
    @swaminathan1372 Рік тому +1

    🙏🙏🙏

  • @broadband4016
    @broadband4016 Рік тому +9

    രണ്ടു പേരും സൂപ്പർ composers അണ് .മലയാള സിനിമ സംഗീത സങ്കല്പം മാറ്റി മറിച്ചവർ.jhonson മാഷ് ഉൾതടങ്ങളിൽ അലകൾ ഉണ്ടാക്കുന്നത്.രവീന്ദ്രൻ മാഷ് ബാഹ്യമായ അലകൾ സൃഷ്ടിക്കുന്നു എന്ന് പറഞ്ഞത് ശരി

  • @ashwinc3394
    @ashwinc3394 6 місяців тому +1

    Johnson master oru complete music director aanu, Raveendran master king of classical...

  • @sanalkraj6508
    @sanalkraj6508 28 днів тому

    രവീന്ദ്രൻ മാസ്റ്റർ ♥️

  • @johnskuttysabu7915
    @johnskuttysabu7915 10 місяців тому +2

    Devarajan .m.k.arjunan.johnson.❤❤

  • @sreekumargs1566
    @sreekumargs1566 Рік тому +2

    Sooryamsu......very nice......

  • @suryadevsfc5806
    @suryadevsfc5806 6 місяців тому +3

    രവീന്ദ്രൻ മാഷ് 😊🥰❤.

    • @binilisaac4751
      @binilisaac4751 Місяць тому

      Rerecording Johnson master was a class apart

    • @binilisaac4751
      @binilisaac4751 Місяць тому

      Rerecording Johnson master was a class apart

  • @varghesev7605
    @varghesev7605 Рік тому +5

    രണ്ടും ഒന്നിനൊന്നു മെച്ചം

  • @mansoorali6382
    @mansoorali6382 Рік тому +2

    Jonsan&Raveendran

  • @user-xf7pe7vm7g
    @user-xf7pe7vm7g 18 днів тому

    Lokathilee sakala samvidhaayakaroodum chodhyam chodhikkum hari muraleeravam dhaaseettanallaathe oraal onnu paadikeelpikkaamooo❤❤❤

  • @sinivlogzz
    @sinivlogzz 2 місяці тому

    Nobdy knows...👍

  • @snehalatharaveendran3302
    @snehalatharaveendran3302 8 місяців тому

    K Jayakumar.. Leano do davincy of Malayalam

  • @bonyabraham2011
    @bonyabraham2011 8 місяців тому

    മലയാള തനിമ ജോൺസൺ മാസ്റ്ററിൻ്റെ പാട്ടുകൾക്ക് ആണ് ഉള്ളത്.. രവീന്ദ്രൻ മാഷിൻ്റെ പാട്ടുകൾ കൂടുതലും ഹിന്ദുസ്ഥാനി സ്റ്റൈൽ ആണ്...

  • @FalahAliSinger
    @FalahAliSinger Рік тому +5

    ഇവർ തമ്മിൽ കമ്പാരിസൺ ഇല്ല. വേണമെങ്കിൽ "ജോൺസൺ vs ഇളയരാജ" ആകാം. 👍

    • @sigmarules9429
      @sigmarules9429 11 місяців тому +2

      World class ആണ് ഇളയരാജ, ജോൺസൻ

    • @sarathcs3253
      @sarathcs3253 10 місяців тому +1

      😆😆😆😆😂😂😂😂 മണ്ടത്തരം ഒരു കുറ്റമല്ല but അതൊരു അലങ്കാരം ആകരുത് bro ഇളയരാജ world class composer ആണ് അദ്ദേഹത്തോളം പോന്ന ഒരു composer ഉം ഇന്ന് ഇന്ത്യയിൽ ഇല്ല, ജോൺസൻ മാസ്റ്റർ great ആണ് excellent tallent ആണ് മാഷ് nammude ഹൃദയത്തിൽ ഉണ്ട് 🙏

    • @sigmarules9429
      @sigmarules9429 10 місяців тому

      @@sarathcs3253 ബാക്ക്ഗ്രൗണ്ട് സ്കോറിങ്ങിൽ ജോൺസൻ മാസ്റ്റർ തന്നെ ആണ് no 1.80സിലെ പടങ്ങൾ എടുത്തു നോക്കണം. മലയാളത്തിലെ എന്നല്ല സൗത്ത് ഇന്ത്യ മുഴുവൻ പിന്നീട് മാതൃകയാക്കിയ strings based സ്റ്റൈൽ കൊണ്ട് വന്നത് അദ്ദേഹം ആണ്.ഇളയരാജ ഒക്കെ ആ സ്റ്റൈൽ ആണ് യൂസ് ചെയ്തത്.

    • @FalahAliSinger
      @FalahAliSinger 10 місяців тому

      @@sarathcs3253 എന്ത് മണ്ടത്തരം ? ലോക നിലവാരം എന്നത് ക്രിയേറ്റിവിറ്റിയുടെ കാര്യത്തിലാണ്. രാജ സർ സിംഫണി ഓർക്കസ്ട് കൈകാര്യം ചെയ്യുന്നുണ്ടാവാം. അത് അദ്ദേഹത്തിന് അത്തരം അവസരങ്ങൾ ലഭിച്ചത് കൊണ്ടാണ്. ഇവിടെ ഈ നാൽ ചക്രം മലയാള സിനിമക്ക് അത്ര ബഡ്ജറ്റ് ഇല്ല. പിന്നെ, നിലവാരം അളക്കുന്നത് വെസ്‌റ്റേൺ ഓർക്സ്ട്രയുമായി കംപയർ ചെയ്തല്ല. ഈസ്റ്റേൺ സിനിമകളുടെ രംഗങ്ങൾക്ക് എങ്ങനെ ക്വാളിറ്റി മ്യൂസിക് നൽകി എന്നത് വച്ചാണ് .

    • @dhanyaknarayanan7192
      @dhanyaknarayanan7192 7 місяців тому

      Johson master composition ❤

  • @djankoulrea3463
    @djankoulrea3463 10 місяців тому

    Johnson Master - 2 National Awards
    Raveendran Master - 0 National Awards
    Moral - National awards are meaningless !

    • @bineeshpalissery
      @bineeshpalissery 5 місяців тому

      M jayachandran 8 state award😅

    • @Smart-64684
      @Smart-64684 2 місяці тому

      ​@@bineeshpalisseryRaveendran master got National award for special mention for Bharatham movie.

  • @sachinmenon150
    @sachinmenon150 8 місяців тому +2

    Raveendran master ❤

    • @binilisaac4751
      @binilisaac4751 Місяць тому

      Johnson master rerecording class apart