CHERNIDUM NJAN YESHUVINTE CHARE| MALAYALAM CHRISTIAN DEVOTIONAL SONG| EMMANUEL KB| MERCY PETER

Поділитися
Вставка
  • Опубліковано 22 сер 2024
  • Please subscribe MercysMedia for more videos...
    Holy Bible says
    Ephesians5:27 - "കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു."
    Ephesians5:32 - "ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു ......."
    Revelations 19:7 - "നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു."
    Revelations 21:4 - "അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും."
    Revelations 22:3 - "യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും."
    Revelations 22:4 - "അവർ അവന്റെ മുഖംകാണും;......"
    മുകളിൽ പറഞ്ഞിരിക്കുന്ന വിശുദ്ധബൈബിൾ വചനങ്ങളെ
    ആസ്പദമാക്കി ഒരു ക്രിസ്തു വിശ്വാസിയുടെ ഹൃദയസ്പന്ദനങ്ങളാണ് ഈ പാട്ടിന്റെ വരികളായി രൂപപ്പെട്ടിരിക്കുന്നത്.
    എല്ലാ ക്രിസ്തുവിശ്വാസികൾക്കും തങ്ങളുടെ ഇഹലോക ജീവിതത്തിൽ ഈ വരികൾ പ്രചോദനം നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു.
    The lines of this song are based on the thoughts of a Christian believer inspired through the bible verses quoted above. I sincerely pray that the lines of this song encourage all the believers in their
    christian life.
    Released by MercysMedia
    SONG: CHERNIDUM NJAN YESHUVINTE CHARE
    Lyrics : MERCY PETER
    Music : STANLY MATHEW
    Orchestration : EDWIN JOHNSON
    Vocals : EMMANUEL KB
    Flute : NIKHIL RAM
    Mix & Mastering : EDWIN JOHNSON
    Recording : OSHIN GREEN , SANGEETHA STUDIO
    Shoot & Edit: MARTIN PARACKAN
    Design : JEFFIN JAMES
    Lyrics
    Malayalam
    ചേർന്നീടും ഞാൻ യേശുവിന്റെ ചാരെ
    കണ്ടീടും തൻ പൊൻമുഖം നേരിൽ
    കാന്തൻ കൂടെ വാസം ചെയ്യുവാൻ
    വെമ്പീടുന്നു എൻ മനം
    ചേർന്നീടും പ്രിയൻ കൂടെ
    കണ്ടീടും തൻ പൊൻമുഖം
    യേശുവേ എൻ മണാളനെ
    മനം ആശയാൽ നിറഞ്ഞീടുന്നെ
    ഇല്ലെനിക്കു ഖേദം തെല്ലുമേ
    കർത്തൻ യേശു ഉണ്ടവിടെ
    എൻ കണ്ണീർ തോർന്നിടും അന്ന്
    മാത്രയെണ്ണി നോക്കി പാർക്കുന്നെ ---------ചേർന്നീടും പ്രിയൻ
    വിശുദ്ധർ കൂട്ടം കാന്തനോടൊത്ത്
    ആനന്ദിച്ചു പാടി വാഴ്ത്തുമേ
    ഞാനും ചേർന്ന് പാടീടും അന്ന്
    ഹല്ലേലുയ്യാ ഗാനം മോദമായ് --------- ചേർന്നീടും പ്രിയൻ
    കാലം ഏറെ ഇല്ലിനിയിഹെ
    കാന്തൻ യേശു വന്നീടുവാനായ്
    ഉണർന്നിരിപ്പിൻ പ്രിയ സോദരാ
    കാന്തൻ കൂടെ സ്വർഗം പൂകുവാൻ --------- ചേർന്നീടും പ്രിയൻ
    #EmmanuelKB #MalyalamChristianDevotional #MercysMedia

КОМЕНТАРІ • 28