हे प्रभु ईश्वर समस्त मानव जाति एक ही मात्र सच्चे ईश्वर को, जान ले और ईसा मसीह को जिसे तूने भेजा है, जान ले और सब के सब अनन्त जीवन प्राप्त करने की कृपा मिले. आमेन।
ആരും ഇതുവരെയും നരകത്തിൽ പോയിട്ടില്ല എന്നുപറയുമ്പോൾ യോഹന്നാന് സുവിശേഷം പതിനേഴാം അധ്യായത്തിലെ ഈശോ ശിഷ്യന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ യൂദാസിനെ കുറിച്ച് ഇങ്ങനെ പറയുന്നു അങ്ങ് എനിക്ക് തന്ന വരിൽ നാശത്തിന് പുത്രൻ അല്ലാതെ ആരും നഷ്ടപ്പെട്ടു പോയിട്ടില്ല യൂദാസിനെ കുറിച്ച് ഈശോ വളരെ വ്യക്തമായി തന്നെ പറയുന്നു അവൻ നാശത്തിന് പുത്രനാണെന്ന് അവൻ നഷ്ടപ്പെട്ടുപോയി എന്ന് നഷ്ടപ്പെട്ടു എന്നതുകൊണ്ട് എന്താണ് ഈശോ അർത്ഥമാക്കുന്നത് അവൻ ഇനി ഒരു വീണ്ടെടുപ്പ് ഇല്ല എന്ന് തന്നെയാണ്
Please read 2 cor. 5:10 ജീവിച്ചിരുന്നപ്പോൾ ചെയ്ത പ്രവർത്തികളുടെ നീതിയുള്ള പ്രതിഫലം ലഭിക്കും. മരിച്ചവർക്കു വേണ്ടി ആരുടെ പ്രാർത്ഥന കേട്ടും ദൈവം അനീതി ചെയില്ല
ബൈബിൾ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇസ്രായേൽ ജനത്തെപ്പറ്റി പറയുന്നുണ്ട്... 2 മക്കാബായർ 12 ആം അധ്യായത്തിൽ.. യുദ്‌ധത്തില്‍ മൃതിയടഞ്ഞവരെ പിതൃകുടീരങ്ങളില്‍ അടക്കം ചെയ്യുക ആവശ്യമായിരുന്നതിനാല്‍ , യൂദാസും അനുയായികളും പിറ്റേന്നുതന്നെ, ജഡങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പുറപ്പെട്ടു. അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍,യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്‌നം ആലേഖനംചെയ്‌ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്‌ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്‌തമായി. നീതിമാനായ വിധിയാളനും നിഗൂഢമായവയെ വെളിപ്പെടുത്തുന്നവനുമായ കര്‍ത്താവിന്റെ മാര്‍ഗങ്ങളെ അവര്‍ വാഴ്‌ത്തി. ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നുയാചിച്ച് അവര്‍ പ്രാര്‍ഥനയില്‍ മുഴുകി. പാപം നിമിത്തം മരണത്തിന് ഇരയായവര്‍ക്ക് സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ കണ്ട ജനത്തോട് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ് ഉപദേശിച്ചു. അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്‌ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്‌ത ഈ പ്രവൃത്തി ശ്രേഷ്‌ഠവും ഉചിതവും തന്നെ. മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു. 2 മക്കബായര്‍ 12 : 39-45
പരി. കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് സത്പ്രവൃത്തികൾ ചെയ്യുന്നതിനും നമ്മൾ ശ്രമിക്കണം എന്നാണ്. ദൈവവചനം ഇപ്രകാരം പറയുന്നു: "നല്ല ഫലങ്ങൾ കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും." (മത്താ.7:19). മത്താ.7: 16 ലും സത്പ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പ്രസാദവരാവസ്ഥയിലും, സ്നേഹത്തോടു കൂടെയും സത്പ്രവൃത്തികൾ അനുഷ്ഠിക്കണമെന്നും സഭ പഠിപ്പിക്കുന്നു. പെന്തക്കോസ്തൽ സഹോദരങ്ങളും, ചില കത്തോലിക്കാ പ്രഘോഷകരും തെറ്റായി മനസ്സിലാക്കി വ്യാഖ്യാനിക്കുന്ന വചനഭാഗമാണ് എഫേസോസ് 2:8. - വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്.അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. കൃപയെ കുറിച്ചുള്ള സഭയുടെ പഠനം: "യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ യോഗ്യതകൾ വഴി നമ്മുടെ രക്ഷയ്ക്കായി നമുക്ക് നൽകുന്ന അതി സ്വാഭാവിക ദാനമാണ് കൃപ ( പ്രസാദവരം) (സഭയുടെ മൗലീക പ്രബോധനങ്ങൾ pg.No:106). ദൈവത്തിന്റെ ഈ സൗജന്യ ദാനം നമ്മളിൽ ജ്വലിക്കണമെങ്കിൽ കൂടെ കൂടെ നാം കൂദാശകൾ സ്വീകരിക്കണം. കൂദാശകൾ വഴിയാണ് കൃപ ആത്മാവിലേക്കെത്തുന്നത്. ബഹു. അച്ചന്റെ മുമ്പുള്ള വിഡിയോയിൽ അന്ത്യവിധി യിൽ പോലും ആരും നരകത്തിൽ പോകുന്നില്ല എന്നു പറയുന്നുണ്ട്. എന്നാൽ ലൂക്കാ 16 ൽ നരകത്തിലായിരിക്കുന്ന ധനവാനെക്കുറിച്ച് പറയുന്നുണ്ട്. ആവിലായിലെ അമ്മത്രേസ്യയുടെ സ്വയം കൃതചരിത്രത്തിൽ നശിച്ച് പോയ മനുഷ്യഗണങ്ങളുടെ കാഴ്ചകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മരണസമയത്ത് തന്നെ വിധി നടക്കുന്നുവെന്നാണ് സഭാ പഠനം (ccc.1022).നരകത്തിൽ പോയ ആത്മാക്കളെ പ്രാരത്ഥിച്ച് രക്ഷപ്പെടുത്താനാവില്ല. നരകത്തിലായ ആത്മാക്കൾ പിശാചിനോടൊപ്പം നിത്യ ശിക്ഷയ്ക്കും പീഡനത്തിനും വിധേയമാണെന്ന് 12 15-ലെ ലാറ്ററൻ കൗൺസിലിൽ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ പ്രാർത്ഥനകളെല്ലാം ഗുണപ്പെടുന്നത് ശുദ്ധീകരാത്മക്കൾക്കാണ്.നരകത്തിൽ പോയാൽ പോയതു തന്നെ. രണ്ടായിരത്തിലധികം വർഷങ്ങൾക്കൊണ്ട് നമ്മുടെ സഭാപിതാക്കൻമാരും, വിശുദ്ധരും തങ്ങളുടെ ജീവനും, ജീവിതവും സമർപ്പിച്ച് കാത്ത് സംരക്ഷിച്ച തിരുസ്സഭയുടെ സനാതന സത്യങ്ങളിൽ വെള്ളം ചേർക്കാതെ അതിന്റെതായ ചൈതന്യത്തിൽ പ്രഘോഷിക്കാനുള്ള അഭിഷേകത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ഞാൻ വിശ്വസിക്കുന്നു കൂദാശകൾ സ്വീകരിക്കുന്നു . പക്ഷേ വിശുദ്ധിയിൽ തുടരാൻ ആവുന്നില്ല... എനിക്ക് സ്വർഗമോ നരകമോ??? ഇതാണ് മനുഷ്യൻറെ അവസ്ഥ ഇതിനാണ് മനുഷ്യന് ഉത്തരം കിട്ടേണ്ടതൂം. നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന്് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാൻ ആവുകയില്ല എന്ന് വിശുദ്ധൻ പറയുന്നുണ്ട്.
രഷയുടെ അടിസ്ഥാനം വിശ്വാസമാണ്. എ ഫോ: 2: 8 വിശ്വാസം വഴി കുപയാൻ " വഴി' എന്നാൽ ആരംഭം ' തുടക്കം എന്നാണ്. റോമ 4:16- 25 വാഗ്ദാനം നൽകപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. വിശദികരണം നന്നായി. നന്ദി ഫാദർ
പ്രിയപ്പെട്ടവരെ ബൈബിളിനെ അതിന്റെ സമഗ്രതയിലാണ് മനസ്സിലാക്കേണ്ടത്.ഏതെങ്കിലുമൊരു ബൈബിൾ വാക്യമെടുത്ത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതും പാണ്ഡിത്യം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതും തോന്നലുകളെ വിശ്വാസ സത്യമായി പഠിപ്പിക്കുന്നതുമാണ് പല പ്രശ്നങ്ങളുടെയും കാരണം.നരകം ഇല്ലെന്ന് പഠിപ്പിക്കുന്നവരെല്ലാം ഗുരുതരമായ തെറ്റ് പഠിപ്പിക്കുന്നു
കൃപ നഷ്ടപ്പെടുന്നത് കൊണ്ടാണ് പാപം ചെയ്യുന്നത്. പാപത്തെ പരാജയപ്പെടുത്താൻ കൃപയിലേക്കു മടങ്ങി വരികയാണ് ചെയ്യണ്ടത്. ഇന്ന് പലരും ചെയ്യുന്ന സുവിശേഷ പ്രഘോഷങ്ങളിൽ പാപത്തെയും അതിന്റ ശിക്ഷയെയും പർവ്വതീകരിച്ചു കാണിച്ചു മനുഷരെ ഭയപ്പെടുത്തി ദൈവത്തെ വികലമായി ചിത്രീകരിക്കുന്നു. അതുമൂലം ദൈവസ്നേഹം അനുഭവിക്കാതെ ദൈവത്തോടുള്ള ഭയം മൂലം പല ഭക്തകൃത്യങ്ങളും നടത്തി ദൈവത്തിന്റെ കോപവും പാപത്തിന്റെ ശിക്ഷയും തടയാൻ ശ്രമിക്കുന്ന അനേകം ആളുകൾ സഭയിൽ ഉണ്ട്. അത്തരം ആളുകൾക്കു അച്ഛനെപ്പോലെ ഉള്ളവരുടെ യഥാർത്ഥ പ്രബോധനം വളരെ അനിവാര്യമാണ്. ദൈവത്തെ സ്നേഹിക്കുന്ന ധാരാളം ആളുകൾ സഭയിൽ ഉണ്ടാകാൻ ഇത്തരം പ്രബോധകർ അനിവാര്യമാണ്.
ദൈവത്തെ സ്നേഹിക്കാൻ, വ്യാജം പഠിപ്പിക്കേണ്ട ആവശ്യമില്ല... വിശുദ്ധ അമ്മത്രേസ്യയും, ഫൗസ്റ്റീനയും, നരകത്തെക്കുറിച്ചു, കത്തോലിക്കാസഭയുടെ ഔദ്യോഗികപഠനം, വിശ്വസിച്ചിട്ടു , തന്നെ ദൈവത്തെ സ്നേഹിച്ചവരാണ്... വിശുദ്ധരായവരും ആണ്.... ദൈവത്തെ സ്നേഹിക്കാൻ നരകം ഇല്ല എന്ന പഠനം ആവശ്യമില്ല.... നരകം ഉണ്ടെന്നു അറിഞ്ഞിട്ടും, അൽഫോൻസാമ്മ ദൈവത്തെ സ്നേഹിച്ചു....കത്തോലിക്കർക്ക്, വിശുദ്ധർ പോയ കത്തോലിക്കാ സഭയുടെ പഠനം മതി... മദ്യപിക്കാൻ ലൈസൻസ് കൊടുക്കുന്ന ഷിബു പീടിയേകിലിന്റെ ഗ്ലോറിസ് ഗോസ്പെലും, പാപത്തെ ലഘുവായി കാണാൻ പഠിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ ചില "പ്രഗത്ഭരുടെ " കൺഫ്യൂഷൻ ഉണ്ടാക്കുന്ന പഠനങ്ങളും ആവശ്യമില്ല.... കത്തോലിക്കാസഭയുടെ മക്കൾ സഭ പഠിപ്പിക്കുന്നത് വിശ്വസിക്കണം... അല്ലാത്തവർ കത്തോലിക്കർ അല്ല... കത്തോലിക്കാ സഭയിലെ പാഷണ്ടത ഉണ്ടാക്കുന്നവർ ആണ്...സഭ പഠിപ്പിക്കാത്തത് എത്ര വലിയ ഉന്നതൻ പ്രസംഗിച്ചാലും തെറ്റ് തന്നെ...
നരകം ഇല്ല എന്ന് വിശ്വസിക്കുന്നവർ എല്ലാം, ദൈവത്തെസ്നേഹിച്ചു വിശുദ്ധരായി ജീവിക്കുകയാണോ.. സഭ എന്ത് പഠിപ്പിക്കുന്നുവോ അത് തന്നെ സഭയിലെ വചന പ്രഘോഷകൻ പഠിപ്പിച്ചാൽ മതി.... അല്ലെങ്കിൽ സഭയെ സ്നേഹിക്കുന്ന മക്കൾ എതിർക്കും.അത് സ്വാഭാവികമാണ് ... അതിൽ പരിഭവിച്ചിട്ടു കാര്യമില്ല...അത് ഞങ്ങളുടെ കടമയാണ്..സഭ പഠിപ്പിക്കുന്നതാണ് ശരി എന്ന് പറയുന്ന ഞങ്ങളാണോ തെറ്റ് ചെയ്യുന്നത്
പാപത്തിൻെറ പരിണിത ഫലമാണ് ഇന്ന് ലോകത്തിൽ കാണുന്ന ഡിസോർഡർ... അഥവാ ക്രമമില്ലായ്മ.... ദൈവം സ്നേഹമാണെന്നു പറയാൻ, പാപം ചെയ്താൽ കുഴപ്പമില്ല എന്ന് പ്രസംഗിക്കുന്നത് എന്തിന്?... രണ്ടു വയസ്സുള്ള താങ്കളുടെ കുഞ്ഞിനോട് വിഷം കുടിച്ചാൽ മരിക്കും, അതിനാൽ കുടിക്കരുത് എന്ന് താങ്കൾ പറയുന്നത് സ്നേഹമില്ലായ്മ ആണോ? ഇത് തന്നെയാണ് സഭാ മക്കളോട് ദൈവം പറയുന്നത്... "ജഡികരായി ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും "( റോമാ 8:13).. പൗലൊസ് പ്രസംഗിച്ച ഈ പ്രസംഗം പ്രസംഗിക്കാൻ ഷിബു പീഡിയ്ക്കലും അദ്ദേഹത്തിന്റെ കത്തോലിക്കാ സ്നേഹിതരും മടി കാണിക്കുന്നത് എന്ത്?...
@@robinjoseph7106... താങ്കളുടെ കുഞ്ഞിനോട്, തീയിൽ കൈ വച്ചാൽ, നിന്റെ കൈ പൊള്ളും എന്ന് താങ്കൾ പറഞ്ഞാൽ അത് സ്നേഹമില്ലായ്‌മയാണോ, അതോ സ്നേഹമാണോ... ഞാൻ നരകം പ്രസംഗിക്കുന്ന ആളല്ല... ദൈവം സ്നേഹമാണ്... എന്നാൽ പാപത്തിന്റെ ദുഷിച്ച ഫലങ്ങളെപ്പറ്റി യേശുവും, പിന്നീട് പൗലോസും പത്രോസും എഴുതീട്ടുണ്ട്... അത് പറയാതെ, എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല, നരകമില്ല എന്നൊക്കെ പ്രസംഗിക്കുന്നത്, പിശാചിന്റെ വചനമാണ്....നിങ്ങൾ പുതിയ നിയമത്തിൽ നിന്നും കുറെ ഭാഗം വിട്ടു കളഞ്ഞിട്ടു, നിങ്ങളുടെ ആശയത്തിന് യോജിച്ചത് മാത്രം പ്രസംഗിക്കുന്നു... ഞങ്ങൾ പുതിയ നിയമം മുഴുവൻ പ്രസംഗിക്കുന്നു.... അതാണ് വ്യത്യാസം.... അനുതപിക്കാതെ പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ സ്വർഗത്തിൽ പോകുമെന്ന് യേശുവും, കത്തോലിക്കാ സഭയും പഠിപ്പിക്കുന്നില്ല... പിന്നെ നിങ്ങൾക്കും അങ്ങനെ പ്രസംഗിക്കുന്നവർക്കും ആരാണ് അധികാരം തന്നത്... ഞാൻ പറയാം... സാക്ഷാൽ പിശാച്... അനുതപിക്കാതെ പാപത്തിൽ തുടരുന്നവർ, തനിയെ നടന്നു നരകത്തിൽ പോകുകയാണ്....ദൈവം വിടുന്നതല്ല...
നരകത്തിൽ ആരും ഉണ്ട് എന്ന് ഉറപ്പില്ല എന്ന് അച്ഛൻ പറയുമ്പോൾ അച്ഛൻ സഭയുടെ പഠനങ്ങളിൽ നിന്നും പല ദർശനങ്ങളിൽ നിന്നും മാതാവിന്റെയും വിശുദ്ധരുടെയുംസന്ദേശങ്ങളിലും അച്ഛൻ വിശ്വസിക്കുന്നില്ല എന്ന് തന്നെ ആണ് അച്ഛൻ പറയുന്നതെന്നാണ് എനിക്ക് മനസ്സിലാകുന്നത്. കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ. The Lord said I have pity on this people as they are like sheep. Yes that is the reason why false teachings are easily swallowed when spoken from a. Stage and priests and preachers who have gained ground get away with murder. St.Paul warns Corinthians of Wolves in sheep's clothings soon after his departure, so we cam expect the state after 2000 years. The beginning of the end was in ecumenising through Charismatic movement of which I too am a part. It should be done im line witb traditional apostolic teaching.. not weird ideologies which are ecumenical. @ Sheep, Be warned St. Pau
Brother how can you prove your argument?(1st Timothy 2:5)There is only one mediator between man and God, Christ Jesus.Evaluate the teachings with scripture and accept.All the church teachings are not from the scripture.There is a guide in your hand.Kneel down ,pray to open the eyes to see the wonders of scripture.Its written by Holy spirit.Your submission will lead and teach you.God bless you
സഭ വിശുദ്ധരെ പ്രഖ്യാപിച്ചിട്ടുണ്ട്, നരകത്തിൽ പോയവരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആരും നരകത്തിൽ പോയിട്ടില്ല എന്ന് അച്ചൻ പറഞ്ഞില്ല. പറയാത്തത് അച്ചനിൽ ആരോപിക്കുന്നത് എന്തിനാണ്?
@@muhammedazgar274 സത്യം അറിയാനുള്ള വഴി. യോഹന്നാൻ 8:31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, 8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
അച്ചാ, തീർത്തുംഅങ്ങയെ സ്നേഹിച്ചു കൊണ്ടും അങ്ങേയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടും ഇതെഴുതുന്നു. അങ്ങ് നരകത്തെക്കിറച്ച് നേരത്തെ നടത്തിയ സംസാരത്തിൽ നിന്ന് ഒട്ടും വ്യത്യാസമില്ല ഇപ്പോൾ പറയുന്നതും. ഇന്നാരെങ്കിലും നിത്യ നരകത്തിൽ ഉണ്ടെന്ന് സഭ പഠിപ്പിക്കുന്നില്ലെന്ന് അങ്ങു പറയുന്നു. ആരും നരകത്തിൽ പോയിട്ടില്ലാന്ന് ആർക്കും പായാനാകില്ല. *മാരക പാപത്തിൽ ഒരു ആത്മാവ് മരിച്ചാൽ അത് ഉടനെ നരകത്തിൽ എത്തുന്നു.അവിടെ അത് നിത്യാഗ്നിയായ നരക പീഡനങ്ങൾ അനുഭവിക്കും എന്നാണ് സഭ പഠിപ്പിക്കുന്നത്. CCC 1035.* ഇന്നോളം ഉള്ള ലോക ചരിത്രത്തിൽ ആരും മാരക പാപത്തിൽ മരിച്ചിട്ടില്ലെ? മാനസാന്തരപ്പെടാതെ പോരാട്ടത്തിനിടയിൽ മരിച്ച എത്രയോ കൊലപാതകികളായ തീവ്രവാദികൾ... അവരും തനതു വിധിയിലൂടെ കടന്നുപോയവർ അല്ലെ ? സഭ അംഗീകരിച്ച ഫാത്തിമാദർശനങ്ങൾ അങ്ങ് വിശ്വസിക്കുന്നുണ്ടൊ? പരിശുദ്ധ അമ്മ ആ കുഞ്ഞുങ്ങളെ നരകാവസ്ഥ കാട്ടിക്കൊടുത്തെന്നും അനേകം ആത്മാക്കളെ അവിടെ കുട്ടികൾ കണ്ടെന്നും അവർ ഭയപ്പെട്ടെന്നും ' ഓ എന്റെ ഈശോയെ ... എന്റെ പാപങ്ങൾ ക്ഷമിക്കണെ.. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ.. എന്ന പ്രാർത്ഥന അമ്മ അവർക്ക് പഠിപ്പിച്ചു കൊടുത്തു എന്നും ഫാത്തിമാ ചരിത്രത്തിൽ പറയുന്നു. വി.ഫൗസ്റ്റീനയ്ക്കുണ്ടായ നരകത്തിന്റെ ദുരന്താവസ്ഥകളും ദർശനത്തിൽ അനേക ആത്മാക്കളെ അവിടെ കണ്ടു എന്നും തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്. വിശുദ്ധ തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി. "സർവ്വശക്തനായ ദൈവം എന്നെ താങ്ങിയില്ലായിരുന്നുവെങ്കിൽ ഈ പീഡാസഹനങ്ങളുടെ ആദ്യ ദർശനത്തിൽ തന്നെ ഞാൻ മരിച്ചു പോകുമായിരുന്നു.പാപം ചെയ്യാൻ ഉപയോഗിച്ച അവയവത്തിനു മരണാനന്തര ജീവിതകാലം മുഴുവൻ പീഡകൾ അനുഭവിക്കേണ്ടി വരുമെന്ന് പാപികൾ അറിഞ്ഞിരിക്കട്ടെ! ദൈവം നിർദ്ദേശിച്ച പ്രകാരമാണ് *ഞാൻ ഇപ്പോൾ ഇതൊക്കെ എഴുതുന്നത്. നരകം എന്നൊരു സ്ഥലമില്ലെന്നോ, അല്ലെങ്കിൽ അവിടെ ആരും പോയിട്ടില്ലെന്നോ, അതിനാൽ അത് എപ്രകാരമാണെന്ന് ആർക്കും പറയാൻ പറ്റില്ലെന്നോ, എന്നൊക്കെ ആരും പറയാതിരിക്കാൻ വേണ്ടിയാണിത്." * ഈ ഡയറിയിൽ നിന്നാണ് കരുണക്കൊന്ത സഭ എടുത്തിട്ടുള്ളത്. മരിച്ചു പോയവർ എല്ലാവരും സഭയുടെ ഭാഗമല്ല. ശുദ്ധീകരണാവസ്ഥയിൽ കഴിയുന്നവർ മാത്രമാണ് ഭൂമിയിലെ സഭയോട് ഐക്യപ്പെട്ടിരിക്കുന്നത്. നരകത്തിൽ ആയിരിക്കുന്നവർക്ക് യാതൊരു ബന്ധവും ഭൂമിയിലെ സഭയുമായൊ സ്വർഗ്ഗത്തിലെ സഭയുമായൊ ഇല്ല. അവർ അത് വിഛേദിച്ചവരാണ്. മരിച്ചു പോയ എല്ലാ വർക്കുംവേണ്ടി നമ്മൾ നമ്മുടെ മരണം വരെ പ്രാർത്ഥിക്കണമെന്നാണ് സഭ പഠിപ്പിക്കുന്നത്. അവർ ശുദ്ധീകരണാവസ്ഥയിൽ ആണെങ്കിൽ അവർക്കത് പ്രയോജനപ്പെടും. നരകത്തിൽ ആണെങ്കിൽ പ്രയോജനപ്പെടില്ല. നരകത്തിൽ യാതൊരു വിശുദ്ധീകരണവും നടക്കില്ല. അത് നിത്യാനുഭവമാണ്. അതാണ് നരകത്തിന്റെ ഏറ്റവും വലിയ ദുരന്തവും! ആരും നരകത്തിൽ പോകണമെന്ന് ദൈവവും ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്ന ഒരുവനും ആഗ്രഹിക്കുന്നില്ല. അതു കൊണ്ടാണ് പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷങ്ങളിൽ, പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അത് **യേശുവിലൂടെയുള്ള രക്ഷ സ്വന്തമാക്കാൻ അവരെ സഹായിക്കും. ദൈവത്തിന്റെ മഹത്വം മനുഷ്യൻ ഏറ്റു വാങ്ങുന്നത് അനുസരിച്ച് വർദ്ധിക്കും എന്നു അഞുപറഞ്ഞു. ദൈവത്തിന്റെ മഹത്വം ആർക്കും കൂട്ടാനോ കുറയ്ക്കാനോ ആകില്ല. നമ്മുടെ ആത്മനിലയനു സരിച്ച് ഭൂതകണ്ണാടിയിലൂടെ നോക്കുമ്പോൾ കാണുന്നതുപോലെ നമ്മൾ വലുതായി കാണുന്നു എന്ന് മാത്രം!(magnifying) ദൈവത്തിന്റെ പദ്ധതി തന്റെ സമ്പൂർണ്ണജ്ഞാനത്തിൽ നിന്നാകയാൽ പൂർണ്ണമാണ്. എന്നാൽ മനുഷ്യൻ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിക്കുമ്പോൾ അവന്റെ തീരുമാനങ്ങൾ ദൈവീക പദ്ധതിക്ക് വിരുദ്ധമായി വരുന്നു എന്നു മാത്രം.
ബഹുമാനപ്പെട്ട പനച്ചിക്കലച്ചാ... അച്ചൻ നല്കിയിരിക്കുന്ന explanations ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. അങ്ങു പറയുന്നു, 1) ക്യപ നഷ്ടപ്പെടുന്നതുകൊണ്ടാണ് പാപം ചെയ്യുന്നത് എന്ന്. ആദി മാതാപിതാക്കൾ പാപം ചെയ്തപ്പോൾ ക്യപ നഷ്ടമായി എന്നാണ് മതബോധന ക്ലാസ്സിൽ പഠിപ്പിച്ചിട്ടുള്ളത്. പാപം ചെയ്യാതെയെങ്ങനെയാണ് കൃപ നഷ്ടപ്പെടുക ?വെറുതെ നഷ്ടപ്പെടുമൊ? 2) പാപത്തെക്കുറിച്ചുള്ള വിശദീകരണം വിചിത്രമായി തോന്നി. അത് അങ്ങയുടെ മാത്രം സ്വന്തമാണ്. 3) ദൈവത്തിന്റെ പ്രവർത്തികൾ മാത്രമേ സൽപ്രവർത്തികൾ ആകൂ എന്നത് ശരിയല്ല. എഫേ:2:10 ൽ പറയുന്നു. "നാം ചെയ്യാൻ വേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സൽപ്രവർത്തികൾക്കായി യേശു ക്രിസ്തുവിൽസ്യഷ്ടിക്കപ്പെട്ടവരാണ് ." ക്രിസ്തുവിന്റെ കരുണയുടെ പ്രവർത്തി തുടരാനാണല്ലൊ അവിടുന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ആരും സൽപ്രവർത്തികൾ ചെയ്തിട്ടില്ലെ. ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നവരിലൂടെ ദൈവത്തിന്റെ പ്രവർത്തികൾ പുറപ്പെടുന്നു എന്ന്. അച്ചൻ പറഞ്ഞു. യേശുവിന്റെ കരിശുമരണത്തിലൂടെയും ഉയിർപ്പിലൂടെയും എല്ലാവർക്കും സൗജന്യ രക്ഷ ലഭിച്ചിരിക്കുന്നു എന്നും അത് വിശ്വാസത്താൽ ക്യപയാലാണെന്നും പറയുമ്പോൾ, എല്ലാവരിലും ഈ കൃപ കാണണം. കത്തോലിക്കാ സഭ മാത്രം എടുത്താൽ കോടിക്കണക്കിനു വരുന്ന വിശ്വാസികൾ ഇപ്രകാരം ക്യപ സ്വീകരിച്ചവരാണ്. രക്ഷ സൗജന്യമായി സ്വീകരിച്ചവരാണ്. എന്തുകൊണ്ട് എല്ലാവരിലൂടെയും ദൈവം സൽപ്രവർത്തികൾ ചെയ്യുന്നില്ല. അവിടെത്തന്നെ ഒരു കാര്യം വ്യക്തമാണ്. വിശ്വാസത്തിലൂടെ ക്യപ ലഭിക്കുമെങ്കിലും രക്ഷ ദാനമാണെങ്കിലും *ക്യപ നഷ്ടപ്പെടാതിരിക്കാനും രക്ഷാനുഭവത്തിൽ വളരാനും മനുഷ്യന്റെ സ്വതന്ത്ര മനസ്സിന്റ ഇശ്ചാശക്തി ആവശ്യമാണ്, ക്യപയോടുള്ള സഹകരണം അത്യാവശ്യമാണ്.* സൽപ്രവർത്തി കൂടാതെ നിത്യരക്ഷപ്രാപിക്കാം എന്ന് ചിന്തിക്കുന്നത് പരിശുദ്ധാത്മാവിനെ തിരായ പാപം ആണെന്ന് സഭ പഠിപ്പിക്കുന്നു. "മരണം വരുനരുനാൾ.. ' ഓർക്കുക മർത്യാ നീ... ...... സൽ ക്യത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ.. ദൈവം നമ്മിൽ സൽപ്രവർത്തികൾ ചെയ്യുമെങ്കിൽ എന്തിനാണ് നമ്മോട് ചെയ്യാൻ പറയുന്നത്. അപ്പൻ വലിയ സമ്പാദ്യം ബാങ്കിൽ എനിക്കായി നിക്ഷേപിച്ചിട്ടുണ്ട് എന്നു കേൾക്കുന്നതിലും വിശ്വസിക്കന്നതിലും എന്തു നേട്ടം. നിക്ഷേപിച്ചിടം എത്ര ദൂരമാണെങ്കിലും പോയി അതെടുത്ത് ഉപയോഗിക്കുമ്പോൾ മാത്രമാണ് എനിക്കത് പ്രയോജനപ്പെടുക. പോയെടുക്കുവാനുള്ള മനസ്സ് വേണം. സമയം കണ്ടെത്തണം. ആരോഗ്യം ഉപയോഗിച്ച് പോകണം. രക്ഷ സ്വന്തമാക്കാനും ദൈവകൃപയോട് ചേർന്നു നിന്നുള്ള നമ്മുടെ പരിശ്രമം ആവശ്യമുണ്ട്, കൈയും കെട്ടി വിശ്വസിച്ചു മാത്രം ഇരുന്നാൽ രക്ഷയെക്കുറിച്ച് കേൾക്കാം.. വികാരപരമായി അതിന്റ ഒരു തോന്നൽ ഉണ്ടാകാം. എന്നാൽ രക്ഷ സ്വന്തമാകില്ല. സൂര്യന്റെ പ്രകാശം ചൊരിയപ്പെടുന്നത് ഒരു പോലെയാണെങ്കിലും അടച്ചിട്ട മുറിയിൽ ഇരിക്കുന്ന ആളും മുറ്റത്ത് നിൽക്കുന്ന ആളും അത് സ്വീകരിക്കുന്നത് ഒരു പോലെയല്ലല്ലൊ. പ്രകാശം കിട്ടണമെങ്കിൽ ജനലുതുറന്നിടാനൊ, മുറ്റത്തിറങ്ങാനൊ ഉള്ള ഒരു ശ്രമം നടത്തണ്ടെ? മഴ പെയ്യുമ്പോൾ തുറന്നിരിക്കുന്ന പാത്രവും അടച്ചിരിക്കുന്ന പാത്രവും വെള്ളം സ്വീകരിക്കുന്നതിൽ വ്യത്യാസമില്ലെ? മഴ ഒരു പോലെ പെയ്യുന്നു എന്നു പറയുന്നതിൽ എന്തർത്ഥം? അടപ്പെങ്കിലും നമ്മൾ തുറക്കാൻ മനസ്സു കാണിക്കണ്ടെ? വിശ്വസിച്ചാൽ മതി എല്ലാം ദൈവം ചെയ്തോളു മെങ്കിൽ ലോകം മുഴുവനിലുമുള്ള വിശ്വസികളുടെ ഇടയിലേക്ക് സുവിശേഷം പറയാൻ പോകേണ്ട ആവശ്യമില്ലല്ലൊ.. അനശ്വരമായ അപ്പത്തിനു വേണ്ടി അധ്യാനിക്കാൻ ഈശോ പറഞ്ഞിട്ടുണ്ട്.യോഹ 6:27 -ൽ . പ്രാർത്ഥനയോടെ...
ദൈവത്തെ പൂർണ്ണമായിഅറിഞ്ഞതിനു ശേഷവും അവിടുത്തെ നിരാകരിക്കുന്നവനാണ് നിത്യ നരകത്തിൽ. അവനു സമ്പൂർണ്ണ ദൈവജ്ഞാന സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല. ഇതസംഭാവ്യമാണ് കാരണം സമ്പൂർണ്ണ ദൈവഞ്ഞാനം ഒരു വന്പൂർണ്ണ സംതൃപതി, സന്തോഷം നല്കുന്നു. അതു കൊണ്ട് നിത്യ നരകം സാധ്യത മാത്രമായി നില്ക്കുന്നു! എന്നാൽ നരകം യാഥാർത്ഥുമാണ് ലോകത്തിൽ.
god is love കൃപ നഷ്ടപ്പെടാൻ ഒരേയൊരു കാരണം നീതീകരണത്തിനായി നിയമത്തെ ആശ്രയിക്കുന്നതാണ്. ഗലാ: 5:4 ,നിയമത്തിലൂടെ നീതീകരിക്കാൻ ഇച്ഛിക്കുന്ന നിങ്ങൾ കൃപയിൽ നിന്നും വീണു പോയിരിക്കുന്നു
ഒരു കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ടത് കത്തോലിക്കാ സഭയുടെ സത്യപ്രബോധനങ്ങളെയല്ലേ... അല്ലെങ്കിൽ അവൻ എങ്ങനെ കത്തോലിക്കാ വിശ്വാസി യാകും... ബഹുമാനപ്പെട്ട അച്ഛൻ പഠിപ്പിക്കേണ്ടത് സ്വന്തം പ്രബോധനങ്ങൾ അല്ലല്ലോ.... തിരുസഭയുടെ സത്യപ്രബോധങ്ങൾ അല്ലേ... അപ്പോൾ ഇൗ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല... *വിശ്വാസം വഴി കൃപയാൽ ആണ് നാം രക്ഷിക്കപ്പെട്ടത്* എന്ന വചനത്തോടു ഒപ്പം തന്നെ *പ്രവർത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണ്* (യാക്കോബ് 2:26) എന്നു വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. അപ്പൊൾ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ അല്ല സ്വർഗ്ഗത്തിൽ എത്തുന്നത് എന്ന് എങ്ങനെ പറയാൻ സാധിക്കും.... അന്ത്യവിധി കാരുണ്യ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ആണെന്ന് ഈശോ പറയുന്നുണ്ടല്ലോ...(മത്തായി 25:35). പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ എന്നാണ് പറയുന്നത് എന്ന് അച്ഛൻ പറഞ്ഞല്ലോ... അതിനു കാരണം എന്താണെന്ന് തൊട്ടു താഴെ പറയുന്നുണ്ടല്ലോ..."എന്തെന്നാൽ എനിക്ക് വിശന്നു; നിങ്ങള് ഭക്ഷിക്കാൻ തന്നു...."(മത്തായി 25:35,36,37,38,39,40). ഇതിൽ നിന്ന് തന്നെ പ്രവർത്തികളുമായി നേരിട്ട് ബന്ധം ഉണ്ട് എന്ന് വ്യക്തം അല്ലേ... *CCC 682:* "ഓരോ മനുഷ്യനും അവന്റെ പ്രവൃത്തികൾക്ക് അനുസൃതമായും കൃപാവരത്തിന്റെ സ്വീകരണത്തിനോ തിരസ്കരണത്തിനോ അനുസൃതമായും പ്രതിഫലം നൽകും". ദൈവം നൽകുന്ന കൃപയോട് സഹകരിച്ചുകൊണ്ട് പരസ്നേഹപ്രവർത്തികൾ ചെയ്യണം എന്നല്ലേ ഇതിന്റെ അർത്ഥം. ബഹുമാനപ്പെട്ട അച്ചൻ, കത്തോലിക്കാ വിശ്വാസത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ശ്രദ്ധി ക്കണമെ എന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.
അച്ചൻ പറഞ്ഞത് സത്യ സഭയുടെ പ്രബോധനം തന്നെ ആണ്. സഹോദരന് അത് മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി. സത്പ്രവർത്തികൾ ഒരു വ്യക്തി സ്വർഗത്തിൽ പോകാനായി ചെയ്യുന്നതല്ല. മറിച്ചു ദൈവകൃപയിൽ ആയിരിക്കുന്ന വ്യക്തിയിൽ കൃപ പ്രവർത്തിക്കുന്നതിന്റെ ഫലമായി തനിയെ ഉണ്ടാകുന്നതാണ്. പൗലോസ് ശ്ലീഹ അതുകൊണ്ടാണ് പറയുന്നത് :ഞാൻ അല്ല കൃപയാണ് അദ്ധ്വാനിച്ചത് എന്ന്. നീതിമാന്മാർ ചോദിക്കുന്നതും അതുകൊണ്ടാണ് "എപ്പോഴാണ് അങ്ങയെ ഞങ്ങൾ വിശക്കുന്നവനായി കണ്ടതോ ദാഹിക്കുന്നവനായി കണ്ടതോ എന്ന്. അവർ സ്വർഗത്തിൽ പോകാ ൻ വേണ്ടി സത്പ്രവർത്തികൾ ചെയ്തതല്ല. മറിച്ചു അവരിലെ ദൈവകൃപ അവരിലൂടെ ചെയ്തതാണ്. മത്തായി 7:21 മുതലുള്ള വാക്യങ്ങൾ കൂടി വിചിന്തനം ചെയ്യണ്ടത് ആവശ്യം ആണ്. യേശുവിന്റെ നാമത്തിൽ പല കാര്യങ്ങളും ചെയ്തിട്ടും തിരസ്ക്കരിക്കപ്പെടുന്ന ആളുകൾ ഇത്തരത്തിൽ മനസ്സിലാക്കേണ്ടതാണ്. അവർ ദൈവകൃപയിൽ ആശ്രയിക്കാതെ സ്വന്തം പ്രയത്നത്തിൽ മാത്രം ആശ്രയിച്ചു.
ബൈബിൾ അനുസരിച്ചാണെങ്കിൽ ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ഇല്ല . സുബോധത്തോടെ ജീവിച്ചിരിക്കുന്ന അവസാന നിമിഷത്തിൽ സ്വർഗ്ഗമോ നരകമോ എന്നത് തീരുമാനമാകുന്നു (2 കൊരി . 5 :10 ). എന്നുമാത്രമല്ല വെളിപ്പാട് അദ്ധ്യായം 20 ൽ കാണുന്ന ന്യായവിധിക്കു മുൻപ് ആരെയും നരകത്തിൽ തള്ളുന്നില്ല. ന്യായവിധിക്കുമുൻപ് ശിക്ഷയില്ല എന്നതാണ് ദൈവ നീതി. ജീവിച്ചിരിക്കുമ്പോൾ അവരവരുടെ രക്ഷ അവരവർ ഉറപ്പാക്കുക മാത്രമാണ് ഏക രക്ഷാമാർഗ്ഗം. ന്യായവിധിക്കു ശേഷമേ നരകം തുറക്കപ്പെടുകയുള്ളു. എന്നാൽ 1 തെസ്സലോനിക്യ.4 :16 ,17 ൽ സ്വർഗത്തിലേക്കുള്ള വാതിൽ മനുഷ്യർക്ക് തുറന്നുകിട്ടും.
പ്രവർത്തി വേണം, വിശ്വാസം വേണം, ആത്മാവിന്റെ ഭലങ്ങൾ വേണം...പിന്നെ നല്ല പ്രവർത്തി ചെയ്തിട്ട് വ്യക്തിപരമായ കിസ്തു ബന്ധം ഇല്ലെങ്കിൽ എന്തു ചെയ്യും ? സഭ പഠിപ്പിക്കുന്നതല്ല വചനം പഠിപ്പിക്കുന്നതല്ലെ വേണ്ടത്.
You are wrong Father. Grace comes through Sacraments. How can this Grace be lost. It can only be lost by sin. ; otherwise Grace should be taken back by God. That will mean predestination.
ആത്മാക്കൾ നരകത്തിൽ പോയിട്ടുണ്ടോ എന്ന് ഉറപ്പില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും.? സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ട് എന്ന് ഉറപ്പുള്ളവരെയാണ് സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ആത്മാക്കൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ, നരകത്തിന് അർഹരായിട്ടുള്ള ആത്മാക്കൾ അവിടെയും എത്തിയിട്ടുണ്ടായിരിക്കണം.
If what you are saying is correct, what is the role of the Sacrament of Confession ? Is it not a waste of time ? Perhaps justification comes through Confession !
Dairy of. St.Maria Faustina Kowalska, it is written Jesus showed her hell and many souls in a terrible state there.t If it is true , Father how can you say that un till last judgement we are not sure that any body is in the hell .
@@roseaugust6886 The theory of Justification is nonsense. Our Lord never justifies murder and rape . If so, the the youth who brutally raped and murdered Nirbhaya will be justified, if they accept Jesus as saviour ? Never. Jesus paid the penalty for our sins . Even this is conditional - there is no forgiveness of sins without confession. ( John 20 : 22-23. ) This will save us from eternal punishment , but there is temporal punishment which will be in this world or in Purgatory. St. Paul could not read the Gospel of John as he died in A.D. 64 . The Gospel of John came later.
സഭ എന്തു പഠിപ്പിക്കുന്നു എന്നതിനല്ല പ്രാധാന്യം ഉള്ളത്; ദൈവവചനം എന്തു പറയുന്നു എന്നതിനാണ്. പാപമോചനത്തിന് നൽകപ്പെട്ടിരിക്കുന്ന ഏക വ്യവസ്ഥ ഓരോരുത്തരും മാനസാന്തരപ്പെട്ട് യേശുവിനോട് ഐക്യപ്പെടുക എന്നതാണ്. അതാണ് അപ്പൊ. പ്രവ.2:38 (റോമ.6:3 - 6; ഗലാത്യർ, 3:27). ഇത് അനുസരിക്കാതെ ആർക്ക് ദൈവസഭയിൽ ആയിരിക്കുവാൻ കഴിയും? സാത്താൻ സംഘമല്ലാതെ ഇപ്പോൾ ആരും നരകത്തിൽ ഇല്ല എന്നത് സത്യം. വെളിപ്പാട് 20 ൽ പറയുന്ന രണ്ടാം മരണത്തോടു കൂടി മാത്രമേ മനുഷ്യരായി ഭൂമിയിൽ ജനിച്ചവരിൽ അർഹരായവർക്കു വേണ്ടി നിത്യനരകം തുറക്കപ്പെടുകയുള്ളു. മരിച്ചവർക്കു വേണ്ടി കർമ്മങ്ങൾ അനുഷ്ഠിച്ചാൽ പ്രയോജനമുണ്ടെന്നത് സഭയുടെ വരുമാന മർഗ്ഗത്തിനു വേണ്ടിയുള്ള ഉപദേശം മാത്രമാണ്. ജീവിച്ചിരിക്കുമ്പോൾ മാത്രമേ, അതും അവരവർക്കു മാത്രമെ തങ്ങളെ വിശുദ്ധീകരിക്കുവാൻ കഴിയുകയുള്ളു. അതിനുള്ള വ്യവസ്ഥ വളരെ ലളിതവും തികച്ചും സൗജന്യവും സ്വന്തം ഹൃദയത്തിലും അധരത്തിലും മാത്രം (റോമർ, 10: 7) ആയിരിക്കുന്നതുമാണ്. മരണാനന്തരം ഒന്നും നടക്കുകയില്ലെന്ന് 2കൊറി. 5:10 കൃത്യമായി പറഞ്ഞിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചുകൊകൊണ്ട് ,മരണാനന്തരം വല്ലവരും ചെയ്തു തരുന്ന കർമ്മങ്ങളാൽ രക്ഷപ്രാപിക്കാം എന്ന് വിശ്വസിപ്പിക്കുന്നതിനാൽ ജീവിച്ചിരിക്കുമ്പോൾ നിത്യജീവൻ ഉറപ്പാക്കണമെന്ന സത്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുകയാണ്. എല്ലാവർക്കും ലക്ഷ്യം പെന്തെക്കൊസ്തരെ തോൽപ്പിക്കുക എന്നതാണ്. പെന്തെകൊസ്തരെ നോക്കണ്ട; സ്വന്തം കയ്യിലിരിക്കുന്ന ബൈബിൾ അനുസരിച്ചാൽ മതിയല്ലോ. അതിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ചാൽ ഒരിടത്തും തലകുനിക്കേണ്ടതായി വരികയില്ല. മറിച്ചായാൽ ന്യായവിധി സ്ഥാനത്ത് വകുപ്പുകൾ പറഞ്ഞ് വാദിച്ചു ജയിപ്പിക്കുവാൻ ഒരു വക്കീലിനേയും കിട്ടുകയില്ല എന്ന് ഒർക്കുന്നതും നല്ലതാണ്.
അച്ചോ ..... നരകമില്ലാ എന്ന് പറയുന്നവരുമായി അച്ഛൻ വേദിപങ്കിട്ടത് ശരിയാണോ ....? ഷിബു പീടിയേക്കൽ എന്ന മനുഷ്യരെ തെറ്റ് പഠിപ്പിക്കുന്ന ആളുമായി (നരകമില്ല എന്ന് പഠിപ്പിക്കുന്ന) അച്ഛൻ സഹകരിച്ചത് തന്നെ വലിയ തെറ്റല്ലേ ....?
പ്രിയ അച്ഛാ നല്ല teachings ആണ്. പക്ഷെ മരിച്ചവരോട് പ്രാർത്ഥിക്കാനും , മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാനും തിരുവചനം പഠിപ്പിക്കുന്നിച്ചല്ലൊ. കർത്താവും അപ്പോ സ്ഥലന്മാരും പഠിപ്പിച്ചിട്ടില്ല. Thank you
@@binithamanesh2359 All his teachings are wrong, because he trusts St. Paul more than Jesus. Jesus preached repentance, Baptism, obedience to Law, forgiving others , good works and Sacraments - for salvation. But quoting St. Paul, Fr. Panachical says , Salvation is by Grace. In that case, why Jesus, not even once mention the word Grace. ? Paul's " Justification by faith alone " has pushed millions to Hell. It is on the basis of this , that, Martin Luther removed the Sacrament of Confession from his church. For forgiveness of sins, is there any alternative, other than Confession ? Justification by faith means, God declares you not guilty, even though you are guilty, because of your faith in Jesus. All Holy God will never justify murder and rape . O.K. you are justified, then what happens to the victim ? Unjustified. This is madness, God forgives on account of the Sacrifice of Jesus on the Cross. It is Satan, who justifies murder and rape. continued...
@@binithamanesh2359 His teaching that God does not punish is also wrong. Jesus has said many times about Hell and eternal punishment.He mainly bases his views on Pauls letters, neglecting Gospels. Paul has contradicted himself and even Jesus. His 3 accounts of encounter with Jesus are contradictory. ( Acts,9:7 , 22 : 9 , and 26 :13. )
ബഹുമാനപ്പെട്ട അച്ഛാ, " സഭ അങ്ങനെ പഠിപ്പിക്കുന്നില്ല" എന്ന് അച്ഛൻ പറയുന്നു. 9:36. നാളിതുവരെ സഭ പഠിപ്പിച്ചത് എല്ലാം, അച്ഛനും പണ്ഡിതർ എന്ന ഭാവേന മറ്റു അച്ഛന്മാരും മാറ്റി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. പിന്നെ,സഭ പഠിപ്പിക്കുന്നില്ല എന്നു പറയുന്നതിൽ എന്തർത്ഥം?. കുറച്ചുകാലം മുമ്പ് ഫാദർ ഡാനിയേൽ പൂവണ്ണത്തിന്റെ ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞത് "ഒരാൾ തൻറെ ജീവിതത്തിൽ എപ്പോഴെങ്കിലും ദൈവമേ എന്ന് വിളിച്ചാൽ അദ്ദേഹത്തിന് സ്വർഗ്ഗം ലഭിക്കും ദൈവത്തെ ഒരിക്കലെങ്കിലും വിളിക്കാത്തവർ നരകത്തിൽ പോകും" എന്നാണ്. പിന്നീട് അദ്ദേഹം തുടർന്നു പറഞ്ഞു "ഒരുപക്ഷേ ഒരാൾ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് താഴോട്ട് വീഴുന്ന ആ മൂന്നോ നാലോ സെക്കൻഡുകൾക്കുള്ളിൽ ദൈവമേ എന്ന് ഒന്ന് വിളിച്ചാൽ മതി അദ്ദേഹത്തിന് സ്വർഗ്ഗം ലഭിക്കും ജീവിതത്തിൽ ഒരിക്കലും ദൈവത്തെ വിളിക്കാത്തവർ നരകത്തിൽ പോകും " എന്ന് . ഇത് കത്തോലിക്കാസഭ പഠിപ്പിച്ചതാണോ ? അതുവരെ വലിയ ആവേശത്തോടെ ഡാനിയേൽ അച്ഛൻറെ വീഡിയോകൾ ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. കേട്ടിരിക്കാൻ നല്ല രസമുള്ളവ ആയിരുന്നു അവയൊക്കെ ! ഞാൻ പറയാൻ ഉദ്ദേശിച്ചത്,ഇവിടെ ആരും പണ്ഡിതരില്ല. എന്നാൽ പാണ്ഡിത്യത്തെ പേറുന്ന സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റുകൾ നേടിയെത്തിട്ടുണ്ടാകാം.എന്നുവെച്ച് അയാളുടെ ചിന്തകൾ മെച്ചമുള്ളതായിരിക്കണമെന്നില്ല. ചില വിഷയങ്ങളിൽ ചിലർക്ക് ,സ്വയം തൃപ്തികരവും വിശ്വാസ്യവും ആയ ധാരണകൾ ഉണ്ടാകാം.അതൊക്കെ അവരവർക്കുള്ള അനുഭവത്തിന്റെയും ചിന്തകളുടെയും അന്വേഷണത്തിന്റെയും ഭാഗമായിട്ടു ലഭിച്ചതായിരിക്കാം.എന്ന് വെച്ച് അത് എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായിരിക്കണമെന്നില്ല. ഇനി, പലപ്പോഴും ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്നവർ പറയുന്ന ഒരു വാക്കാണ് "ദൈവശാസ്ത്രം" എന്ന്. വാസ്തവത്തിൽ ചിട്ടപ്പെടുത്തിയ, അടിസ്ഥാനം ഉള്ള ഒരു ദൈവശാസ്ത്രം ഇന്നുവരെ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.മറ്റൊരു തരത്തിൽ പറഞ്ഞാൽ ദൈവശാസ്ത്രം എന്നാ ഒരു പ്രയോഗം തന്നെ അബദ്ധജടിലമാണ്. കാരണം, ഞാൻ മേൽപ്പറഞ്ഞതുപോലെ ഓരോരുത്തരുടെയും ദൈവശാസ്ത്ര വീക്ഷണം വ്യത്യസ്തമായിരിക്കും.അവരവരുടെ യുക്തിക്ക് അനുസരിച്ച് ആയിരിക്കും അത്.അതുകൊണ്ട് ലഭ്യമായ എഴുത്തുകളുടെ അടിസ്ഥാനത്തിലോ വസ്തുതകളുടെ അടിസ്ഥാനത്തിലോ ഒരു ദൈവശാസ്ത്രം രൂപീകരിക്കുക എന്നത് പ്രായോഗികമല്ല.കാരണം, മുൻപുള്ളവരുടെ എഴുത്തുകളും അവർ വെളിപ്പെടുത്തിതന്ന വസ്തുതകളും അവരുടെ അനുഭവത്തിനും യുക്തിക്കുമനുസരിച്ചുള്ളതാണ്.പിന്നെ ചിലർ അവകാശപ്പെടും, "ദൈവം എനിക്ക് വെളിപ്പെടുത്തി തന്നു" എന്ന്. എന്നാൽ ഇതുപോലെ ഒരു ഭോഷത്വം വേറെ ഇല്ല.കാരണം ഓരോരുത്തർക്കും ലഭിക്കുന്ന വെളിപാടുകളും ഭാവനകളും സ്വപ്നങ്ങളും അവരവരുടെ ബുദ്ധി വൈഭവത്തിനുസരിച്ച് ആണ് അവർക്ക് ലഭിക്കുന്നത്.ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യന് ദൈവത്തിൻറെ മനസ്സിനെ പൂർണമായി അറിയുക അസാധ്യമാണ്. അച്ഛൻ പറഞ്ഞ പല ആശയങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്. എന്നാൽ മറ്റു പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ അച്ഛൻ പറഞ്ഞത് എനിക്ക് വലിയ ആശ്വാസവും തൃപ്തികരവും ആയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിലെ മനുഷ്യരേക്കാൾ വിശാലമായും ഉദാത്തമായും നീതിയുക്തമായും ചിന്തിക്കുന്ന ആളുകൾ ഇന്നാണ് ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു.അതിനർത്ഥം സഭയെയോ സഭയെ നയിച്ച വിശുദ്ധരെയോ ഞാൻ അവഗണിക്കുന്നു എന്നല്ല.പലരുടെയും മാറ്റിമാറ്റി ഉള്ള പഠിപ്പിക്കലുകളും പ്രസ്താവനകളും കേട്ട് കേട്ട് അങ്ങേയറ്റം മടുപ്പ് വന്നിരിക്കുന്നു. മുതിർന്ന ആത്മീയത ഉള്ളവർ എന്ന് അവകാശപ്പെടുന്നവർ അല്ലെങ്കിൽ അത്തരമൊരു സ്ഥാനത്ത് ആയിരിക്കുന്നവർ,താഴെയുള്ള ആളുകളെ സ്വതന്ത്രമായും നീതിയുക്തം ആയും ചിന്തിക്കുവാൻ പഠിപ്പിക്കുകയും അതിനുവേണ്ടി പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.അല്ലാതെ ബൊമ്മ കളെപ്പോലെ കുറെ ആളുകളെ ഉണ്ടാക്കിയെടുക്കുക അല്ല.ക്രൈസ്തവസഭയുടെ ശിഥിലീകരണത്തിന് കാരണം, ഈ ഡമ്മികളെ പോലെയുള്ള ആളുകൾ ആണ്. പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങൾ ഉടലെടുത്തത് അതുകൊണ്ടാണ്.ഒന്നുമറിയാത്ത പൊട്ടന്മാർക്ക് പ്രൊട്ടസ്റ്റൻറ്കാർ വന്ന് എന്തൊക്കെയോ പറഞ്ഞു കൊടുത്തപ്പോൾ ,ഈ പൊട്ടന്മാർ അത് വലിയ വെളിച്ചമായി ഉൾക്കൊണ്ടു.അങ്ങനെ അവർ സഭ വിട്ടു അവരുടെ പുറകെ പോയി.അതുപോലെതന്നെ കുറെ പേർ നിരീശ്വര വാദത്തിലേക്കും പോയി.ഇനിയെങ്കിലും,ആഗോള വ്യാപകമായി ഇന്നത്തെ തലമുറയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ഒരു പൊതുവായ ദൈവശാസ്ത്ര വീക്ഷക്ഷണം കൊണ്ടുവരാൻ ക്രൈസ്തവ സഭകൾ ശ്രമിക്കണം എന്ന് ആണ് എൻറെ അപേക്ഷ. ഏറെ സ്നേഹത്തോടെയും ആദരവോടെയും കൂടെ... 🙏🙏🙏
അന്ത്യവിധി നടപ്പാക്കുന്നതുവരെ ദുർമരണം (വിശ്വാശമില്ലാതെ) മരച്ച മനുഷ്യരുടെ അത്മാക്കൾ അലഞ്ഞു തിരിയും എന്നു പറയുന്നത് ശരിയല്ലേ നമ്മുടെ പ്രാർത്ഥനയിലുടെ രക്ഷപ്പെടുമെന്നും പറയുന്നത് ശരിയല്ലേ
അച്ചൻ പഠിപ്പിക്കുന്നത് സത്യ സഭയുടെ പ്രബോധനം തന്നെ ആണ്. അതിനെ യഥാർത്ഥമായി മനസ്സിലാക്കാതെ വിമര്ശിക്കരുത്. യേശുക്രിസ്തു നരകത്തെ പറ്റി പഠിപ്പിക്കാൻ അല്ല, മറിച്ചു ദൈവസ്നേഹത്തെ കുറിച്ച് പഠിപ്പിക്കാൻ ആണ് വന്നത്. ഇന്ന് നാം കേൾക്കുന്ന സുവിശേഷം പലതും പെന്തകോസ്ത് ദൈവശാസ്ത്രം ആണ്. ദൈവത്തെ ശിക്ഷിക്കുന്നവനായി അവതരിപ്പിക്കുന്നത് പഴയ നിയമം ആണ്. നിർഭാഗ്യവശാൽ കത്തോലിക്കാ കരിസ്മാറ്റിക് രംഗത്ത് പോലും ഈ ഭയപ്പെടുത്തുന്ന സുവിശേഷം ആണ് പല ആളുകളും പ്രഘോഷിക്കുന്നത്. അച്ഛനെപ്പോലെ സത്യസുവിശേഷം പ്രസംഗിക്കുന്ന ആളുകൾ ധാരാളം സഭയിൽ ഉണ്ടാകട്ടെ. സത്യസുവിശേഷം തിരിച്ചറിയാൻ അനേകർക്ക് ദൈവം കൃപ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനേകർ സത്യം അറിയുകയും സത്യം അവരെ സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ. ദൈവസ്നേഹം തിരിച്ചറിഞ്ഞു അനേകർ ദൈവത്തെ സ്നേഹിക്കുകയും ദൈവകൃപയാൽ നിറയപ്പെടുകയും കൃപയുടെ ജീവിതം നയിക്കുകയും ചെയ്യട്ടെ. പ്ലീസ് go ahed father. God is with you.
ഈ പ്രബോധനങ്ങള്‍ പാപത്തെ നിസാരവല്‍ക്കരിക്കുകയും, മനസാന്തരത്തിന്റെ ആവശ്യകത ലഘൂകരിക്കുകയും ചെയ്യാന്‍ സാധാരണ വിശ്വാസിയെ പ്രേരിപ്പിക്കാതിരുന്നാല്‍ നല്ലത്. Lord have mercy on us!
@@Manoj3105 കൃപ നഷ്ടപ്പെടുന്നത് കൊണ്ടാണ് പാപം ചെയ്യുന്നത്. പാപത്തെ പരാജയപ്പെടുത്താൻ കൃപയിലേക്കു മടങ്ങി വരികയാണ് ചെയ്യണ്ടത്. ഇന്ന് പലരും ചെയ്യുന്ന സുവിശേഷ പ്രഘോഷങ്ങളിൽ പാപത്തെയും അതിന്റ ശിക്ഷയെയും പർവ്വതീകരിച്ചു കാണിച്ചു മനുഷരെ ഭയപ്പെടുത്തി ദൈവത്തെ വികലമായി ചിത്രീകരിക്കുന്നു. അതുമൂലം ദൈവസ്നേഹം അനുഭവിക്കാതെ ദൈവത്തോടുള്ള ഭയം മൂലം പല ഭക്തകൃത്യങ്ങളും നടത്തി ദൈവത്തിന്റെ കോപവും പാപത്തിന്റെ ശിക്ഷയും തടയാൻ ശ്രമിക്കുന്ന അനേകം ആളുകൾ സഭയിൽ ഉണ്ട്. അത്തരം ആളുകൾക്കു അച്ഛനെപ്പോലെ ഉള്ളവരുടെ യഥാർത്ഥ പ്രബോധനം വളരെ അനിവാര്യമാണ്. ദൈവത്തെ സ്നേഹിക്കുന്ന ധാരാളം ആളുകൾ സഭയിൽ ഉണ്ടാകാൻ ഇത്തരം പ്രബോധകർ അനിവാര്യമാണ്.
@@Joysooby123 സത്യസഭക്ക് ഒറ്റ പ്രബോധനം മാത്രമേ ഉള്ളു. അത് ദൈവസ്നേഹത്തിൽ അധിഷ്ഠിതമാണ്. മറ്റുള്ള പ്രബോധനങ്ങൾ പ്രൊട്ടസ്റ്റന്റ് ലോകത്തു നിന്നും വന്നതാണ്. ഇത് വേർതിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ.
@@Joysooby123 ഞാൻ കത്തോലിക്കാ സഭയുടെ അംഗം ആണെന്ന അഭിമാനത്തോടെ പറയട്ടെ, അപ്പസ്തോലിക പിന്തുടർച്ച ഉള്ള എല്ലാ സഭകളും സത്യ സഭയുടെ ഭാഗം തന്നെ ആണ്. കത്തോലിക്കാ സഭയിൽ ദൈവത്തെ പറ്റിയും പാപത്തെ പറ്റിയും വികലമായി പഠിപ്പിക്കുന്നവർ ഉണ്ട്. ഭയപ്പെടുത്തി വിശ്വസിപ്പിക്കുക എന്നത് ഒരു പ്രൊട്ടസ്റ്റന്റ് രീതി ആണ്. കത്തോലിക്കാ സഭ അതിനെ പ്രമോട്ട് ചെയ്യുന്നില്ല. ദൈവം സ്നേഹമാണ് എന്ന basic വിശ്വാസത്തിൽ അധിഷ്ടിതം ആണ് കത്തോലിക്കാ സഭയുടെ എല്ലാ പ്രബോധനങ്ങളും. ബൈബിൾ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നതുപോലെ തന്നെ സഭയുടെ പ്രബോധനങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നവർ ഇക്കാലത്തു ധാരാളം ഉണ്ട്. സൂക്ഷിച്ചു നിരീക്ഷിച്ചില്ലെങ്കിൽ ഇത്തരം ആളുകളെ തിരിച്ചറിയാൻ ആവില്ല. സ്നേഹത്തിൽ ഭയത്തിനു സ്ഥാനം ഇല്ല. ഭയപ്പെടുന്നവർ സ്നേഹത്തിൽ പൂർണനായിട്ടില്ല.
Praise the Lord
Thank you dear Father 💐💐💐
Your all teaching really from God ,hallelujah
WE THANKING YOU JESUS, I HEAR YOUR VOICE THROUGH YOUR HY PRIEST HALLELUJAAH
Misconception, disbelief, separation, loss of grace, sin what an eye opening talk?
Beautifully explained..Thank you Acha.
Thanks father
Very good speech Fr.
Praise the Lord
Thank you Father...AMMEN.
Part of our magisteerium please continue
നന്നായി പറഞ്ഞു അച്ചാ.. നന്ദി
Great Father
God bless u for this wonderful service
AMEN Hallelujah Hallelujah Hallelujah Hallelujah
Thank you Father for the explanation.
സൂപ്പർ അച്ഛാ
Amen acha god bless you
हे प्रभु ईश्वर समस्त मानव जाति एक ही मात्र सच्चे ईश्वर को, जान ले और ईसा मसीह को जिसे तूने भेजा है, जान ले और सब के सब अनन्त जीवन प्राप्त करने की कृपा मिले. आमेन।
Please pray for my family Power of Holy spirit anoinment
എത്റ അറിവുള്ളവനാണ് എന്കിലു൦ ഒരു വൈദികനെതിരെ ഇതുപോലെ സ൦സാരിക്കരുത്,നേരിട്ട് സ൦സാരിക്കണ൦.അദ്ദേഹത്തിനു വേണ്ടി ഞാൻ അച്ചനോട് ക്ഷമ ചോദിക്കുന്നു.👏
Great great
10:21 Beautiful. Father that is true, I realize.
🙏👍
Very good
Very good Glory to jesus
ആരും ഇതുവരെയും നരകത്തിൽ പോയിട്ടില്ല എന്നുപറയുമ്പോൾ യോഹന്നാന് സുവിശേഷം പതിനേഴാം അധ്യായത്തിലെ ഈശോ ശിഷ്യന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ യൂദാസിനെ കുറിച്ച് ഇങ്ങനെ പറയുന്നു അങ്ങ് എനിക്ക് തന്ന വരിൽ നാശത്തിന് പുത്രൻ അല്ലാതെ ആരും നഷ്ടപ്പെട്ടു പോയിട്ടില്ല യൂദാസിനെ കുറിച്ച് ഈശോ വളരെ വ്യക്തമായി തന്നെ പറയുന്നു അവൻ നാശത്തിന് പുത്രനാണെന്ന് അവൻ നഷ്ടപ്പെട്ടുപോയി എന്ന് നഷ്ടപ്പെട്ടു എന്നതുകൊണ്ട് എന്താണ് ഈശോ അർത്ഥമാക്കുന്നത് അവൻ ഇനി ഒരു വീണ്ടെടുപ്പ് ഇല്ല എന്ന് തന്നെയാണ്
Ammen🙏
അമലോത്ഭവ മാതാവ് എന്ന് ബൈബിൾ വിശുദ്ധർ ഒരാള്പോലും പറയാതിരിക്കുമ്പോൾ ഇന്നത്തെ അല്പ പണ്ഡിതർ അമലോത്ഭവയെ കണ്ടെത്തുന്നു.
Illatha kaaryam achan enthinu mattullavare padipickanam. Ippol christhuvinte asthitwam thanne thulasilanu.
Please read 2 cor. 5:10
ജീവിച്ചിരുന്നപ്പോൾ ചെയ്ത പ്രവർത്തികളുടെ നീതിയുള്ള പ്രതിഫലം ലഭിക്കും. മരിച്ചവർക്കു വേണ്ടി ആരുടെ പ്രാർത്ഥന കേട്ടും ദൈവം അനീതി ചെയില്ല
Sprit in jesus
ബൈബിൾ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇസ്രായേൽ ജനത്തെപ്പറ്റി പറയുന്നുണ്ട്... 2 മക്കാബായർ 12 ആം അധ്യായത്തിൽ.. യുദ്‌ധത്തില്‍ മൃതിയടഞ്ഞവരെ പിതൃകുടീരങ്ങളില്‍ അടക്കം ചെയ്യുക ആവശ്യമായിരുന്നതിനാല്‍ , യൂദാസും അനുയായികളും പിറ്റേന്നുതന്നെ, ജഡങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പുറപ്പെട്ടു.
അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍,യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്‌നം ആലേഖനംചെയ്‌ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്‌ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്‌തമായി.
നീതിമാനായ വിധിയാളനും നിഗൂഢമായവയെ വെളിപ്പെടുത്തുന്നവനുമായ കര്‍ത്താവിന്റെ മാര്‍ഗങ്ങളെ അവര്‍ വാഴ്‌ത്തി.
ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നുയാചിച്ച് അവര്‍ പ്രാര്‍ഥനയില്‍ മുഴുകി. പാപം നിമിത്തം മരണത്തിന് ഇരയായവര്‍ക്ക് സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ കണ്ട ജനത്തോട് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ് ഉപദേശിച്ചു.
അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്‌ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്‌ത ഈ പ്രവൃത്തി ശ്രേഷ്‌ഠവും ഉചിതവും തന്നെ.
മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.
എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
2 മക്കബായര്‍ 12 : 39-45
പരി. കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് സത്പ്രവൃത്തികൾ ചെയ്യുന്നതിനും നമ്മൾ ശ്രമിക്കണം എന്നാണ്. ദൈവവചനം ഇപ്രകാരം പറയുന്നു: "നല്ല ഫലങ്ങൾ കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും." (മത്താ.7:19). മത്താ.7: 16 ലും സത്പ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പ്രസാദവരാവസ്ഥയിലും, സ്നേഹത്തോടു കൂടെയും സത്പ്രവൃത്തികൾ അനുഷ്ഠിക്കണമെന്നും സഭ പഠിപ്പിക്കുന്നു.
പെന്തക്കോസ്തൽ സഹോദരങ്ങളും, ചില കത്തോലിക്കാ പ്രഘോഷകരും തെറ്റായി മനസ്സിലാക്കി വ്യാഖ്യാനിക്കുന്ന വചനഭാഗമാണ് എഫേസോസ് 2:8. - വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്.അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.
കൃപയെ കുറിച്ചുള്ള സഭയുടെ പഠനം: "യേശു ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ യോഗ്യതകൾ വഴി നമ്മുടെ രക്ഷയ്ക്കായി നമുക്ക് നൽകുന്ന അതി സ്വാഭാവിക ദാനമാണ് കൃപ ( പ്രസാദവരം)
(സഭയുടെ മൗലീക പ്രബോധനങ്ങൾ pg.No:106). ദൈവത്തിന്റെ ഈ സൗജന്യ ദാനം നമ്മളിൽ ജ്വലിക്കണമെങ്കിൽ കൂടെ കൂടെ നാം കൂദാശകൾ സ്വീകരിക്കണം. കൂദാശകൾ വഴിയാണ് കൃപ ആത്മാവിലേക്കെത്തുന്നത്.
ബഹു. അച്ചന്റെ മുമ്പുള്ള വിഡിയോയിൽ അന്ത്യവിധി യിൽ പോലും ആരും നരകത്തിൽ പോകുന്നില്ല എന്നു പറയുന്നുണ്ട്. എന്നാൽ ലൂക്കാ 16 ൽ നരകത്തിലായിരിക്കുന്ന ധനവാനെക്കുറിച്ച് പറയുന്നുണ്ട്. ആവിലായിലെ അമ്മത്രേസ്യയുടെ സ്വയം കൃതചരിത്രത്തിൽ നശിച്ച് പോയ മനുഷ്യഗണങ്ങളുടെ കാഴ്ചകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
മരണസമയത്ത് തന്നെ വിധി നടക്കുന്നുവെന്നാണ് സഭാ പഠനം (ccc.1022).നരകത്തിൽ പോയ ആത്മാക്കളെ പ്രാരത്ഥിച്ച് രക്ഷപ്പെടുത്താനാവില്ല. നരകത്തിലായ ആത്മാക്കൾ പിശാചിനോടൊപ്പം നിത്യ ശിക്ഷയ്ക്കും പീഡനത്തിനും വിധേയമാണെന്ന് 12 15-ലെ ലാറ്ററൻ കൗൺസിലിൽ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ പ്രാർത്ഥനകളെല്ലാം ഗുണപ്പെടുന്നത് ശുദ്ധീകരാത്മക്കൾക്കാണ്.നരകത്തിൽ പോയാൽ പോയതു തന്നെ.
രണ്ടായിരത്തിലധികം വർഷങ്ങൾക്കൊണ്ട് നമ്മുടെ സഭാപിതാക്കൻമാരും, വിശുദ്ധരും തങ്ങളുടെ ജീവനും, ജീവിതവും സമർപ്പിച്ച് കാത്ത് സംരക്ഷിച്ച തിരുസ്സഭയുടെ സനാതന സത്യങ്ങളിൽ വെള്ളം ചേർക്കാതെ അതിന്റെതായ ചൈതന്യത്തിൽ പ്രഘോഷിക്കാനുള്ള അഭിഷേകത്തിനായി നമുക്ക് പ്രാർത്ഥിക്കാം.
ഞാൻ വിശ്വസിക്കുന്നു കൂദാശകൾ സ്വീകരിക്കുന്നു . പക്ഷേ വിശുദ്ധിയിൽ തുടരാൻ ആവുന്നില്ല... എനിക്ക് സ്വർഗമോ നരകമോ???
ഇതാണ് മനുഷ്യൻറെ അവസ്ഥ ഇതിനാണ് മനുഷ്യന് ഉത്തരം കിട്ടേണ്ടതൂം.
നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന്് നിന്നെ കൂടാതെ നിന്നെ രക്ഷിക്കാൻ ആവുകയില്ല എന്ന് വിശുദ്ധൻ പറയുന്നുണ്ട്.
Sulbudhiude Yeshuvade Mathave Sulbudhikodukkane Yahwehode prathikkane
Holy Spirit node chernirunne Bible vaikkuka Avidunnu Avidunnagrahikkunnathupole manasilakkitharum Vachanathil mayum cherthe Adukale pattikkunnvere Udamasthana Edayen varum Adukale rekshikkane Budhiel Andhatha bathicha kure Afishekamo Vishudhiyo Almika Wisdom ellatha Athikarikul Adukale Vazithettikkunnathe thirichariyan Bible vaikkuka niyamagul, kulpana evayellam anusarikkuka
Dhaiva kripa Niranja Mariame Swasthy Yehweh ninnode kude Nee Sthrikalil Anugraheethayakunnu Ninte Uthara falamaya Yeshuva Anugraheethanakunnu Parishudha Mariame Yehshude Amme papikalaya njagulkkuvendi epozum njagalude maranasamayathum Dhaiva puthranode Apeshikkaname Amen Ave Maria 🙏 🌹
രഷയുടെ അടിസ്ഥാനം വിശ്വാസമാണ്. എ ഫോ: 2: 8 വിശ്വാസം വഴി കുപയാൻ " വഴി' എന്നാൽ ആരംഭം ' തുടക്കം എന്നാണ്. റോമ 4:16- 25 വാഗ്ദാനം നൽകപ്പെട്ടത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. വിശദികരണം നന്നായി. നന്ദി ഫാദർ
Naragavum unde, shudheegarana sthalavum unde, swargavum unde
Experimental life but nowhere in bible talks about purgatory 🤔
@@1SeekTruth1 athinulla utharam ee achan pranje tharum watch full video carefully athil parayunude shudheegarana sthalathe pattiyum, sabha thiruthiyadhane sudheegarana sthalathe pattiyula karyangal athe ulpeduthan yeshu agrahikunu ua-cam.com/video/HuwtCN_yoNM/v-deo.html watch this
പ്രിയപ്പെട്ടവരെ ബൈബിളിനെ അതിന്റെ സമഗ്രതയിലാണ് മനസ്സിലാക്കേണ്ടത്.ഏതെങ്കിലുമൊരു ബൈബിൾ വാക്യമെടുത്ത് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നതും പാണ്ഡിത്യം പ്രകടിപ്പിക്കാൻ ശ്രമിക്കുന്നതും തോന്നലുകളെ വിശ്വാസ സത്യമായി പഠിപ്പിക്കുന്നതുമാണ് പല പ്രശ്നങ്ങളുടെയും കാരണം.നരകം ഇല്ലെന്ന് പഠിപ്പിക്കുന്നവരെല്ലാം ഗുരുതരമായ തെറ്റ് പഠിപ്പിക്കുന്നു
കൃപ നഷ്ടപ്പെടുന്നത് കൊണ്ടാണ് പാപം ചെയ്യുന്നത്. പാപത്തെ പരാജയപ്പെടുത്താൻ കൃപയിലേക്കു മടങ്ങി വരികയാണ് ചെയ്യണ്ടത്. ഇന്ന് പലരും ചെയ്യുന്ന സുവിശേഷ പ്രഘോഷങ്ങളിൽ പാപത്തെയും അതിന്റ ശിക്ഷയെയും പർവ്വതീകരിച്ചു കാണിച്ചു മനുഷരെ ഭയപ്പെടുത്തി ദൈവത്തെ വികലമായി ചിത്രീകരിക്കുന്നു. അതുമൂലം ദൈവസ്നേഹം അനുഭവിക്കാതെ ദൈവത്തോടുള്ള ഭയം മൂലം പല ഭക്തകൃത്യങ്ങളും നടത്തി ദൈവത്തിന്റെ കോപവും പാപത്തിന്റെ ശിക്ഷയും തടയാൻ ശ്രമിക്കുന്ന അനേകം ആളുകൾ സഭയിൽ ഉണ്ട്. അത്തരം ആളുകൾക്കു അച്ഛനെപ്പോലെ ഉള്ളവരുടെ യഥാർത്ഥ പ്രബോധനം വളരെ അനിവാര്യമാണ്. ദൈവത്തെ സ്നേഹിക്കുന്ന ധാരാളം ആളുകൾ സഭയിൽ ഉണ്ടാകാൻ ഇത്തരം പ്രബോധകർ അനിവാര്യമാണ്.
ദൈവത്തെ സ്നേഹിക്കാൻ, വ്യാജം പഠിപ്പിക്കേണ്ട ആവശ്യമില്ല... വിശുദ്ധ അമ്മത്രേസ്യയും, ഫൗസ്റ്റീനയും, നരകത്തെക്കുറിച്ചു, കത്തോലിക്കാസഭയുടെ ഔദ്യോഗികപഠനം, വിശ്വസിച്ചിട്ടു , തന്നെ ദൈവത്തെ സ്നേഹിച്ചവരാണ്... വിശുദ്ധരായവരും ആണ്.... ദൈവത്തെ സ്നേഹിക്കാൻ നരകം ഇല്ല എന്ന പഠനം ആവശ്യമില്ല.... നരകം ഉണ്ടെന്നു അറിഞ്ഞിട്ടും, അൽഫോൻസാമ്മ ദൈവത്തെ സ്നേഹിച്ചു....കത്തോലിക്കർക്ക്, വിശുദ്ധർ പോയ കത്തോലിക്കാ സഭയുടെ പഠനം മതി... മദ്യപിക്കാൻ ലൈസൻസ് കൊടുക്കുന്ന ഷിബു പീടിയേകിലിന്റെ ഗ്ലോറിസ് ഗോസ്പെലും, പാപത്തെ ലഘുവായി കാണാൻ പഠിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ ചില "പ്രഗത്ഭരുടെ " കൺഫ്യൂഷൻ ഉണ്ടാക്കുന്ന പഠനങ്ങളും ആവശ്യമില്ല.... കത്തോലിക്കാസഭയുടെ മക്കൾ സഭ പഠിപ്പിക്കുന്നത് വിശ്വസിക്കണം... അല്ലാത്തവർ കത്തോലിക്കർ അല്ല... കത്തോലിക്കാ സഭയിലെ പാഷണ്ടത ഉണ്ടാക്കുന്നവർ ആണ്...സഭ പഠിപ്പിക്കാത്തത് എത്ര വലിയ ഉന്നതൻ പ്രസംഗിച്ചാലും തെറ്റ് തന്നെ...
നരകം ഇല്ല എന്ന് വിശ്വസിക്കുന്നവർ എല്ലാം, ദൈവത്തെസ്നേഹിച്ചു വിശുദ്ധരായി ജീവിക്കുകയാണോ.. സഭ എന്ത് പഠിപ്പിക്കുന്നുവോ അത് തന്നെ സഭയിലെ വചന പ്രഘോഷകൻ പഠിപ്പിച്ചാൽ മതി.... അല്ലെങ്കിൽ സഭയെ സ്നേഹിക്കുന്ന മക്കൾ എതിർക്കും.അത് സ്വാഭാവികമാണ് ... അതിൽ പരിഭവിച്ചിട്ടു കാര്യമില്ല...അത് ഞങ്ങളുടെ കടമയാണ്..സഭ പഠിപ്പിക്കുന്നതാണ് ശരി എന്ന് പറയുന്ന ഞങ്ങളാണോ തെറ്റ് ചെയ്യുന്നത്
പാപത്തിൻെറ പരിണിത ഫലമാണ് ഇന്ന് ലോകത്തിൽ കാണുന്ന ഡിസോർഡർ... അഥവാ ക്രമമില്ലായ്മ.... ദൈവം സ്നേഹമാണെന്നു പറയാൻ, പാപം ചെയ്താൽ കുഴപ്പമില്ല എന്ന് പ്രസംഗിക്കുന്നത് എന്തിന്?... രണ്ടു വയസ്സുള്ള താങ്കളുടെ കുഞ്ഞിനോട് വിഷം കുടിച്ചാൽ മരിക്കും, അതിനാൽ കുടിക്കരുത് എന്ന് താങ്കൾ പറയുന്നത് സ്നേഹമില്ലായ്മ ആണോ? ഇത് തന്നെയാണ് സഭാ മക്കളോട് ദൈവം പറയുന്നത്... "ജഡികരായി ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും "( റോമാ 8:13).. പൗലൊസ് പ്രസംഗിച്ച ഈ പ്രസംഗം പ്രസംഗിക്കാൻ ഷിബു പീഡിയ്ക്കലും അദ്ദേഹത്തിന്റെ കത്തോലിക്കാ സ്നേഹിതരും മടി കാണിക്കുന്നത് എന്ത്?...
@@truthonly6056 താങ്കൾ നരകത്തിന്റെയും പാപത്തിന്റെയും സുവിശേഷം പ്രസംഗിച്ചോളൂ. അച്ഛൻ ദൈവസ്നേഹത്തിന്റ സുവിശേഷം പ്രസംഗിക്കട്ടെ.
@@robinjoseph7106... താങ്കളുടെ കുഞ്ഞിനോട്, തീയിൽ കൈ വച്ചാൽ, നിന്റെ കൈ പൊള്ളും എന്ന് താങ്കൾ പറഞ്ഞാൽ അത് സ്നേഹമില്ലായ്‌മയാണോ, അതോ സ്നേഹമാണോ... ഞാൻ നരകം പ്രസംഗിക്കുന്ന ആളല്ല... ദൈവം സ്നേഹമാണ്... എന്നാൽ പാപത്തിന്റെ ദുഷിച്ച ഫലങ്ങളെപ്പറ്റി യേശുവും, പിന്നീട് പൗലോസും പത്രോസും എഴുതീട്ടുണ്ട്... അത് പറയാതെ, എങ്ങനെ ജീവിച്ചാലും കുഴപ്പമില്ല, നരകമില്ല എന്നൊക്കെ പ്രസംഗിക്കുന്നത്, പിശാചിന്റെ വചനമാണ്....നിങ്ങൾ പുതിയ നിയമത്തിൽ നിന്നും കുറെ ഭാഗം വിട്ടു കളഞ്ഞിട്ടു, നിങ്ങളുടെ ആശയത്തിന് യോജിച്ചത് മാത്രം പ്രസംഗിക്കുന്നു... ഞങ്ങൾ പുതിയ നിയമം മുഴുവൻ പ്രസംഗിക്കുന്നു.... അതാണ് വ്യത്യാസം.... അനുതപിക്കാതെ പാപത്തിൽ ജീവിക്കുന്ന മനുഷ്യൻ സ്വർഗത്തിൽ പോകുമെന്ന് യേശുവും, കത്തോലിക്കാ സഭയും പഠിപ്പിക്കുന്നില്ല... പിന്നെ നിങ്ങൾക്കും അങ്ങനെ പ്രസംഗിക്കുന്നവർക്കും ആരാണ് അധികാരം തന്നത്... ഞാൻ പറയാം... സാക്ഷാൽ പിശാച്... അനുതപിക്കാതെ പാപത്തിൽ തുടരുന്നവർ, തനിയെ നടന്നു നരകത്തിൽ പോകുകയാണ്....ദൈവം വിടുന്നതല്ല...
നരകത്തിൽ ആരും ഉണ്ട് എന്ന് ഉറപ്പില്ല എന്ന് അച്ഛൻ പറയുമ്പോൾ അച്ഛൻ സഭയുടെ പഠനങ്ങളിൽ നിന്നും പല ദർശനങ്ങളിൽ നിന്നും മാതാവിന്റെയും വിശുദ്ധരുടെയുംസന്ദേശങ്ങളിലും അച്ഛൻ വിശ്വസിക്കുന്നില്ല എന്ന് തന്നെ ആണ് അച്ഛൻ പറയുന്നതെന്നാണ് എനിക്ക് മനസ്സിലാകുന്നത്.
കഷ്ടം എന്ന് മാത്രമേ പറയാനുള്ളൂ.
The Lord said I have pity on this people as they are like sheep. Yes that is the reason why false teachings are easily swallowed when spoken from a. Stage and priests and preachers who have gained ground get away with murder.
St.Paul warns Corinthians of Wolves in sheep's clothings soon after his departure, so we cam expect the state after 2000 years.
The beginning of the end was in ecumenising through Charismatic movement of which I too am a part. It should be done im line witb traditional apostolic teaching.. not weird ideologies which are ecumenical.
@ Sheep, Be warned
St. Pau
Brother how can you prove your argument?(1st Timothy 2:5)There is only one mediator between man and God, Christ Jesus.Evaluate the teachings with scripture and accept.All the church teachings are not from the scripture.There is a guide in your hand.Kneel down ,pray to open the eyes to see the wonders of scripture.Its written by Holy spirit.Your submission will lead and teach you.God bless you
സഭ വിശുദ്ധരെ പ്രഖ്യാപിച്ചിട്ടുണ്ട്, നരകത്തിൽ പോയവരെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ആരും നരകത്തിൽ പോയിട്ടില്ല എന്ന് അച്ചൻ പറഞ്ഞില്ല. പറയാത്തത് അച്ചനിൽ ആരോപിക്കുന്നത് എന്തിനാണ്?
ഓരോ സഭകളും പഠിപ്പിക്കുന്നതിനെ അവരവർ ഏറ്റു പാടുകയല്ലാതെ ദൈവത്തിന്റെ സത്യം സത്യമായി പറയുവാൻ ആർക്കെങ്കിലും കഴിയുമോ?
@@muhammedazgar274 അന്നെഷിക്കുന്നവൻ ആ സത്യം കണ്ടെത്തുന്നു.അതു മറ്റുന്നവന് തുറക്കുന്നു.
@@muhammedazgar274 സത്യം അറിയാനുള്ള വഴി.
യോഹന്നാൻ
8:31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
8:32 സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
@@muhammedazgar274 praise the Lord ,thanks.
So many people knowingly or not following the Pentacost / Bretheren teaching without knowing that they were only a heresy, cult group ...
അച്ചാ, മരിച്ചാളുടനെ തനതു വിധി എന്നൊന്നുണ്ട് എന്നുള്ള പഠനത്തേക്കുറിച്ചൊന്നു വിശദീകരിക്കാമോ, അങ്ങനെയുള്ള പഠനം ശരിയാണോ?
കത്തോലിക്കാ അച്ചൻമാരെ target ചെയ്യുന്നു.ആർക്കുവേണ്ടി
10:12 ഇതു തന്നെയല്ലേ ടോം സഖറിയ പഠിപ്പിക്കുന്നതും.
അച്ചാ, തീർത്തുംഅങ്ങയെ സ്നേഹിച്ചു കൊണ്ടും അങ്ങേയ്ക്കായി പ്രാർത്ഥിച്ചു കൊണ്ടും ഇതെഴുതുന്നു.
അങ്ങ് നരകത്തെക്കിറച്ച് നേരത്തെ നടത്തിയ സംസാരത്തിൽ നിന്ന് ഒട്ടും വ്യത്യാസമില്ല ഇപ്പോൾ പറയുന്നതും.
ഇന്നാരെങ്കിലും നിത്യ നരകത്തിൽ ഉണ്ടെന്ന് സഭ പഠിപ്പിക്കുന്നില്ലെന്ന് അങ്ങു പറയുന്നു. ആരും നരകത്തിൽ പോയിട്ടില്ലാന്ന് ആർക്കും പായാനാകില്ല.
*മാരക പാപത്തിൽ ഒരു ആത്മാവ് മരിച്ചാൽ അത് ഉടനെ നരകത്തിൽ എത്തുന്നു.അവിടെ അത് നിത്യാഗ്നിയായ നരക പീഡനങ്ങൾ അനുഭവിക്കും എന്നാണ് സഭ പഠിപ്പിക്കുന്നത്. CCC 1035.*
ഇന്നോളം ഉള്ള ലോക ചരിത്രത്തിൽ ആരും മാരക പാപത്തിൽ മരിച്ചിട്ടില്ലെ? മാനസാന്തരപ്പെടാതെ പോരാട്ടത്തിനിടയിൽ മരിച്ച എത്രയോ കൊലപാതകികളായ തീവ്രവാദികൾ...
അവരും തനതു വിധിയിലൂടെ കടന്നുപോയവർ അല്ലെ ? സഭ അംഗീകരിച്ച ഫാത്തിമാദർശനങ്ങൾ അങ്ങ് വിശ്വസിക്കുന്നുണ്ടൊ?
പരിശുദ്ധ അമ്മ ആ കുഞ്ഞുങ്ങളെ നരകാവസ്ഥ കാട്ടിക്കൊടുത്തെന്നും അനേകം ആത്മാക്കളെ അവിടെ കുട്ടികൾ കണ്ടെന്നും അവർ ഭയപ്പെട്ടെന്നും ' ഓ എന്റെ ഈശോയെ ... എന്റെ പാപങ്ങൾ ക്ഷമിക്കണെ.. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണെ.. എന്ന പ്രാർത്ഥന അമ്മ അവർക്ക് പഠിപ്പിച്ചു കൊടുത്തു എന്നും ഫാത്തിമാ ചരിത്രത്തിൽ പറയുന്നു.
വി.ഫൗസ്റ്റീനയ്ക്കുണ്ടായ നരകത്തിന്റെ ദുരന്താവസ്ഥകളും ദർശനത്തിൽ അനേക ആത്മാക്കളെ അവിടെ കണ്ടു എന്നും തന്റെ ഡയറിയിൽ എഴുതിയിട്ടുണ്ട്.
വിശുദ്ധ തന്റെ ഡയറിയിൽ ഇങ്ങനെ എഴുതി.
"സർവ്വശക്തനായ ദൈവം എന്നെ താങ്ങിയില്ലായിരുന്നുവെങ്കിൽ ഈ പീഡാസഹനങ്ങളുടെ ആദ്യ ദർശനത്തിൽ തന്നെ ഞാൻ മരിച്ചു പോകുമായിരുന്നു.പാപം ചെയ്യാൻ ഉപയോഗിച്ച അവയവത്തിനു മരണാനന്തര ജീവിതകാലം മുഴുവൻ പീഡകൾ അനുഭവിക്കേണ്ടി വരുമെന്ന് പാപികൾ അറിഞ്ഞിരിക്കട്ടെ! ദൈവം നിർദ്ദേശിച്ച പ്രകാരമാണ് *ഞാൻ ഇപ്പോൾ ഇതൊക്കെ എഴുതുന്നത്.
നരകം എന്നൊരു സ്ഥലമില്ലെന്നോ, അല്ലെങ്കിൽ അവിടെ ആരും പോയിട്ടില്ലെന്നോ, അതിനാൽ അത് എപ്രകാരമാണെന്ന് ആർക്കും പറയാൻ പറ്റില്ലെന്നോ, എന്നൊക്കെ ആരും പറയാതിരിക്കാൻ വേണ്ടിയാണിത്."
*
ഈ ഡയറിയിൽ നിന്നാണ് കരുണക്കൊന്ത സഭ എടുത്തിട്ടുള്ളത്.
മരിച്ചു പോയവർ എല്ലാവരും സഭയുടെ ഭാഗമല്ല. ശുദ്ധീകരണാവസ്ഥയിൽ കഴിയുന്നവർ മാത്രമാണ് ഭൂമിയിലെ സഭയോട് ഐക്യപ്പെട്ടിരിക്കുന്നത്. നരകത്തിൽ
ആയിരിക്കുന്നവർക്ക് യാതൊരു ബന്ധവും ഭൂമിയിലെ സഭയുമായൊ സ്വർഗ്ഗത്തിലെ സഭയുമായൊ ഇല്ല. അവർ അത് വിഛേദിച്ചവരാണ്.
മരിച്ചു പോയ എല്ലാ വർക്കുംവേണ്ടി നമ്മൾ നമ്മുടെ
മരണം വരെ പ്രാർത്ഥിക്കണമെന്നാണ് സഭ പഠിപ്പിക്കുന്നത്. അവർ ശുദ്ധീകരണാവസ്ഥയിൽ ആണെങ്കിൽ അവർക്കത് പ്രയോജനപ്പെടും. നരകത്തിൽ ആണെങ്കിൽ പ്രയോജനപ്പെടില്ല.
നരകത്തിൽ യാതൊരു വിശുദ്ധീകരണവും നടക്കില്ല. അത് നിത്യാനുഭവമാണ്.
അതാണ് നരകത്തിന്റെ ഏറ്റവും വലിയ ദുരന്തവും!
ആരും നരകത്തിൽ പോകണമെന്ന് ദൈവവും ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കുന്ന ഒരുവനും ആഗ്രഹിക്കുന്നില്ല.
അതു കൊണ്ടാണ് പരിശുദ്ധ അമ്മ തന്റെ പ്രത്യക്ഷങ്ങളിൽ, പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരം എന്നിവ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. അത് **യേശുവിലൂടെയുള്ള രക്ഷ സ്വന്തമാക്കാൻ അവരെ സഹായിക്കും.
ദൈവത്തിന്റെ മഹത്വം മനുഷ്യൻ ഏറ്റു വാങ്ങുന്നത് അനുസരിച്ച് വർദ്ധിക്കും എന്നു അഞുപറഞ്ഞു. ദൈവത്തിന്റെ മഹത്വം ആർക്കും കൂട്ടാനോ കുറയ്ക്കാനോ ആകില്ല. നമ്മുടെ ആത്മനിലയനു സരിച്ച് ഭൂതകണ്ണാടിയിലൂടെ നോക്കുമ്പോൾ കാണുന്നതുപോലെ നമ്മൾ വലുതായി കാണുന്നു എന്ന് മാത്രം!(magnifying)
ദൈവത്തിന്റെ പദ്ധതി തന്റെ സമ്പൂർണ്ണജ്ഞാനത്തിൽ നിന്നാകയാൽ പൂർണ്ണമാണ്. എന്നാൽ മനുഷ്യൻ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിക്കുമ്പോൾ അവന്റെ തീരുമാനങ്ങൾ ദൈവീക പദ്ധതിക്ക് വിരുദ്ധമായി വരുന്നു എന്നു മാത്രം.
നന്നായി പറഞ്ഞു...ഇതുപോലുള്ള അല്മായർ, കത്തോലിക്കാ സഭയുടെ ഭാഗ്യമാണ്
@@truthonly6056 God bless you
Well said, I wish if everyone read and understand this.
Exactly correct. ഇതു പോലെ ജ്ഞാനമുള്ള അൽമായർ ഈ ബോധ്യങ്ങൾ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കണം.
Narakam st foustinaku daivam kanichu koduthu. Athu sathyam alle
No sound.
ബഹുമാനപ്പെട്ട പനച്ചിക്കലച്ചാ... അച്ചൻ നല്കിയിരിക്കുന്ന
explanations ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ ചില കാര്യങ്ങൾ കുറിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു.
അങ്ങു പറയുന്നു,
1) ക്യപ നഷ്ടപ്പെടുന്നതുകൊണ്ടാണ് പാപം ചെയ്യുന്നത് എന്ന്. ആദി മാതാപിതാക്കൾ പാപം ചെയ്തപ്പോൾ ക്യപ നഷ്ടമായി എന്നാണ് മതബോധന ക്ലാസ്സിൽ പഠിപ്പിച്ചിട്ടുള്ളത്. പാപം ചെയ്യാതെയെങ്ങനെയാണ് കൃപ നഷ്ടപ്പെടുക ?വെറുതെ നഷ്ടപ്പെടുമൊ?
2) പാപത്തെക്കുറിച്ചുള്ള വിശദീകരണം വിചിത്രമായി തോന്നി. അത് അങ്ങയുടെ മാത്രം സ്വന്തമാണ്.
3) ദൈവത്തിന്റെ പ്രവർത്തികൾ മാത്രമേ സൽപ്രവർത്തികൾ ആകൂ എന്നത് ശരിയല്ല. എഫേ:2:10 ൽ പറയുന്നു. "നാം ചെയ്യാൻ വേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സൽപ്രവർത്തികൾക്കായി യേശു ക്രിസ്തുവിൽസ്യഷ്ടിക്കപ്പെട്ടവരാണ് ."
ക്രിസ്തുവിന്റെ കരുണയുടെ പ്രവർത്തി തുടരാനാണല്ലൊ അവിടുന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ഇതുവരെയുള്ള ചരിത്രത്തിൽ ആരും സൽപ്രവർത്തികൾ ചെയ്തിട്ടില്ലെ.
ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുന്നവരിലൂടെ ദൈവത്തിന്റെ പ്രവർത്തികൾ പുറപ്പെടുന്നു എന്ന്. അച്ചൻ പറഞ്ഞു. യേശുവിന്റെ കരിശുമരണത്തിലൂടെയും ഉയിർപ്പിലൂടെയും എല്ലാവർക്കും സൗജന്യ രക്ഷ ലഭിച്ചിരിക്കുന്നു എന്നും അത് വിശ്വാസത്താൽ ക്യപയാലാണെന്നും പറയുമ്പോൾ, എല്ലാവരിലും ഈ കൃപ കാണണം. കത്തോലിക്കാ സഭ മാത്രം എടുത്താൽ കോടിക്കണക്കിനു വരുന്ന വിശ്വാസികൾ ഇപ്രകാരം ക്യപ സ്വീകരിച്ചവരാണ്. രക്ഷ സൗജന്യമായി സ്വീകരിച്ചവരാണ്. എന്തുകൊണ്ട് എല്ലാവരിലൂടെയും ദൈവം സൽപ്രവർത്തികൾ ചെയ്യുന്നില്ല. അവിടെത്തന്നെ ഒരു കാര്യം വ്യക്തമാണ്. വിശ്വാസത്തിലൂടെ ക്യപ ലഭിക്കുമെങ്കിലും
രക്ഷ ദാനമാണെങ്കിലും *ക്യപ നഷ്ടപ്പെടാതിരിക്കാനും രക്ഷാനുഭവത്തിൽ വളരാനും മനുഷ്യന്റെ സ്വതന്ത്ര മനസ്സിന്റ ഇശ്ചാശക്തി ആവശ്യമാണ്, ക്യപയോടുള്ള സഹകരണം അത്യാവശ്യമാണ്.*
സൽപ്രവർത്തി കൂടാതെ നിത്യരക്ഷപ്രാപിക്കാം എന്ന് ചിന്തിക്കുന്നത് പരിശുദ്ധാത്മാവിനെ തിരായ പാപം ആണെന്ന് സഭ പഠിപ്പിക്കുന്നു.
"മരണം വരുനരുനാൾ.. '
ഓർക്കുക മർത്യാ നീ...
......
സൽ ക്യത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ..
ദൈവം നമ്മിൽ സൽപ്രവർത്തികൾ ചെയ്യുമെങ്കിൽ എന്തിനാണ് നമ്മോട് ചെയ്യാൻ പറയുന്നത്.
അപ്പൻ വലിയ സമ്പാദ്യം ബാങ്കിൽ എനിക്കായി നിക്ഷേപിച്ചിട്ടുണ്ട് എന്നു കേൾക്കുന്നതിലും വിശ്വസിക്കന്നതിലും എന്തു നേട്ടം. നിക്ഷേപിച്ചിടം എത്ര ദൂരമാണെങ്കിലും പോയി അതെടുത്ത് ഉപയോഗിക്കുമ്പോൾ മാത്രമാണ് എനിക്കത് പ്രയോജനപ്പെടുക. പോയെടുക്കുവാനുള്ള മനസ്സ് വേണം. സമയം കണ്ടെത്തണം. ആരോഗ്യം ഉപയോഗിച്ച് പോകണം. രക്ഷ സ്വന്തമാക്കാനും ദൈവകൃപയോട് ചേർന്നു നിന്നുള്ള നമ്മുടെ പരിശ്രമം ആവശ്യമുണ്ട്,
കൈയും കെട്ടി വിശ്വസിച്ചു മാത്രം ഇരുന്നാൽ രക്ഷയെക്കുറിച്ച് കേൾക്കാം.. വികാരപരമായി അതിന്റ ഒരു തോന്നൽ ഉണ്ടാകാം. എന്നാൽ രക്ഷ സ്വന്തമാകില്ല. സൂര്യന്റെ പ്രകാശം ചൊരിയപ്പെടുന്നത് ഒരു പോലെയാണെങ്കിലും അടച്ചിട്ട മുറിയിൽ ഇരിക്കുന്ന ആളും മുറ്റത്ത് നിൽക്കുന്ന ആളും അത് സ്വീകരിക്കുന്നത് ഒരു പോലെയല്ലല്ലൊ. പ്രകാശം കിട്ടണമെങ്കിൽ ജനലുതുറന്നിടാനൊ, മുറ്റത്തിറങ്ങാനൊ ഉള്ള ഒരു ശ്രമം നടത്തണ്ടെ?
മഴ പെയ്യുമ്പോൾ തുറന്നിരിക്കുന്ന പാത്രവും അടച്ചിരിക്കുന്ന പാത്രവും വെള്ളം സ്വീകരിക്കുന്നതിൽ വ്യത്യാസമില്ലെ? മഴ ഒരു പോലെ പെയ്യുന്നു എന്നു പറയുന്നതിൽ എന്തർത്ഥം? അടപ്പെങ്കിലും നമ്മൾ തുറക്കാൻ മനസ്സു കാണിക്കണ്ടെ?
വിശ്വസിച്ചാൽ മതി എല്ലാം ദൈവം ചെയ്തോളു മെങ്കിൽ ലോകം മുഴുവനിലുമുള്ള വിശ്വസികളുടെ ഇടയിലേക്ക് സുവിശേഷം പറയാൻ പോകേണ്ട ആവശ്യമില്ലല്ലൊ..
അനശ്വരമായ അപ്പത്തിനു വേണ്ടി അധ്യാനിക്കാൻ ഈശോ പറഞ്ഞിട്ടുണ്ട്.യോഹ 6:27 -ൽ .
പ്രാർത്ഥനയോടെ...
യോഹ: 6:29 ദൈവഹിതം - അവനെ അയച്ചവനിൽ വിശ്വസിക്കുക.
ദൈവത്തെ പൂർണ്ണമായിഅറിഞ്ഞതിനു ശേഷവും അവിടുത്തെ നിരാകരിക്കുന്നവനാണ് നിത്യ നരകത്തിൽ. അവനു സമ്പൂർണ്ണ ദൈവജ്ഞാന സന്തോഷം അനുഭവിക്കാൻ കഴിയുന്നില്ല. ഇതസംഭാവ്യമാണ് കാരണം സമ്പൂർണ്ണ ദൈവഞ്ഞാനം ഒരു വന്പൂർണ്ണ സംതൃപതി, സന്തോഷം നല്കുന്നു. അതു കൊണ്ട് നിത്യ നരകം സാധ്യത മാത്രമായി നില്ക്കുന്നു! എന്നാൽ നരകം യാഥാർത്ഥുമാണ് ലോകത്തിൽ.
Please hear his all teachings there are 28 classes
god is love കൃപ നഷ്ടപ്പെടാൻ ഒരേയൊരു കാരണം നീതീകരണത്തിനായി നിയമത്തെ ആശ്രയിക്കുന്നതാണ്. ഗലാ: 5:4 ,നിയമത്തിലൂടെ നീതീകരിക്കാൻ ഇച്ഛിക്കുന്ന നിങ്ങൾ കൃപയിൽ നിന്നും വീണു പോയിരിക്കുന്നു
ഒരു കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ടത് കത്തോലിക്കാ സഭയുടെ സത്യപ്രബോധനങ്ങളെയല്ലേ... അല്ലെങ്കിൽ അവൻ എങ്ങനെ കത്തോലിക്കാ വിശ്വാസി യാകും... ബഹുമാനപ്പെട്ട അച്ഛൻ പഠിപ്പിക്കേണ്ടത് സ്വന്തം പ്രബോധനങ്ങൾ അല്ലല്ലോ.... തിരുസഭയുടെ സത്യപ്രബോധങ്ങൾ അല്ലേ...
അപ്പോൾ ഇൗ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല...
*വിശ്വാസം വഴി കൃപയാൽ ആണ് നാം രക്ഷിക്കപ്പെട്ടത്* എന്ന വചനത്തോടു ഒപ്പം തന്നെ *പ്രവർത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണ്* (യാക്കോബ് 2:26) എന്നു വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നുണ്ട്. അപ്പൊൾ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ അല്ല സ്വർഗ്ഗത്തിൽ എത്തുന്നത് എന്ന് എങ്ങനെ പറയാൻ സാധിക്കും....
അന്ത്യവിധി കാരുണ്യ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ ആണെന്ന് ഈശോ പറയുന്നുണ്ടല്ലോ...(മത്തായി 25:35). പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ എന്നാണ് പറയുന്നത് എന്ന് അച്ഛൻ പറഞ്ഞല്ലോ...
അതിനു കാരണം എന്താണെന്ന് തൊട്ടു താഴെ പറയുന്നുണ്ടല്ലോ..."എന്തെന്നാൽ എനിക്ക് വിശന്നു; നിങ്ങള് ഭക്ഷിക്കാൻ തന്നു...."(മത്തായി 25:35,36,37,38,39,40).
ഇതിൽ നിന്ന് തന്നെ പ്രവർത്തികളുമായി നേരിട്ട് ബന്ധം ഉണ്ട് എന്ന് വ്യക്തം അല്ലേ...
*CCC 682:* "ഓരോ മനുഷ്യനും അവന്റെ പ്രവൃത്തികൾക്ക് അനുസൃതമായും കൃപാവരത്തിന്റെ സ്വീകരണത്തിനോ തിരസ്കരണത്തിനോ അനുസൃതമായും പ്രതിഫലം നൽകും".
ദൈവം നൽകുന്ന കൃപയോട് സഹകരിച്ചുകൊണ്ട് പരസ്നേഹപ്രവർത്തികൾ ചെയ്യണം എന്നല്ലേ ഇതിന്റെ അർത്ഥം.
ബഹുമാനപ്പെട്ട അച്ചൻ, കത്തോലിക്കാ വിശ്വാസത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ ശ്രദ്ധി ക്കണമെ എന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു.
അച്ചൻ പറഞ്ഞത് സത്യ സഭയുടെ പ്രബോധനം തന്നെ ആണ്. സഹോദരന് അത് മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി. സത്പ്രവർത്തികൾ ഒരു വ്യക്തി സ്വർഗത്തിൽ പോകാനായി ചെയ്യുന്നതല്ല. മറിച്ചു ദൈവകൃപയിൽ ആയിരിക്കുന്ന വ്യക്തിയിൽ കൃപ പ്രവർത്തിക്കുന്നതിന്റെ ഫലമായി തനിയെ ഉണ്ടാകുന്നതാണ്. പൗലോസ് ശ്ലീഹ അതുകൊണ്ടാണ് പറയുന്നത് :ഞാൻ അല്ല കൃപയാണ് അദ്ധ്വാനിച്ചത് എന്ന്. നീതിമാന്മാർ ചോദിക്കുന്നതും അതുകൊണ്ടാണ് "എപ്പോഴാണ് അങ്ങയെ ഞങ്ങൾ വിശക്കുന്നവനായി കണ്ടതോ ദാഹിക്കുന്നവനായി കണ്ടതോ എന്ന്. അവർ സ്വർഗത്തിൽ പോകാ ൻ വേണ്ടി സത്പ്രവർത്തികൾ ചെയ്തതല്ല. മറിച്ചു അവരിലെ ദൈവകൃപ അവരിലൂടെ ചെയ്തതാണ്. മത്തായി 7:21 മുതലുള്ള വാക്യങ്ങൾ കൂടി വിചിന്തനം ചെയ്യണ്ടത് ആവശ്യം ആണ്. യേശുവിന്റെ നാമത്തിൽ പല കാര്യങ്ങളും ചെയ്തിട്ടും തിരസ്ക്കരിക്കപ്പെടുന്ന ആളുകൾ ഇത്തരത്തിൽ മനസ്സിലാക്കേണ്ടതാണ്. അവർ ദൈവകൃപയിൽ ആശ്രയിക്കാതെ സ്വന്തം പ്രയത്നത്തിൽ മാത്രം ആശ്രയിച്ചു.
ബൈബിൾ അനുസരിച്ചാണെങ്കിൽ ശുദ്ധീകരണ സ്ഥലം എന്നൊരു സ്ഥലം ഇല്ല . സുബോധത്തോടെ ജീവിച്ചിരിക്കുന്ന അവസാന നിമിഷത്തിൽ സ്വർഗ്ഗമോ നരകമോ എന്നത് തീരുമാനമാകുന്നു (2 കൊരി . 5 :10 ). എന്നുമാത്രമല്ല വെളിപ്പാട് അദ്ധ്യായം 20 ൽ കാണുന്ന ന്യായവിധിക്കു മുൻപ് ആരെയും നരകത്തിൽ തള്ളുന്നില്ല. ന്യായവിധിക്കുമുൻപ് ശിക്ഷയില്ല എന്നതാണ് ദൈവ നീതി. ജീവിച്ചിരിക്കുമ്പോൾ അവരവരുടെ രക്ഷ അവരവർ ഉറപ്പാക്കുക മാത്രമാണ് ഏക രക്ഷാമാർഗ്ഗം. ന്യായവിധിക്കു ശേഷമേ നരകം തുറക്കപ്പെടുകയുള്ളു. എന്നാൽ 1 തെസ്സലോനിക്യ.4 :16 ,17 ൽ സ്വർഗത്തിലേക്കുള്ള വാതിൽ മനുഷ്യർക്ക് തുറന്നുകിട്ടും.
പ്രവർത്തി വേണം, വിശ്വാസം വേണം, ആത്മാവിന്റെ ഭലങ്ങൾ വേണം...പിന്നെ നല്ല പ്രവർത്തി ചെയ്തിട്ട് വ്യക്തിപരമായ കിസ്തു ബന്ധം ഇല്ലെങ്കിൽ എന്തു ചെയ്യും ? സഭ പഠിപ്പിക്കുന്നതല്ല വചനം പഠിപ്പിക്കുന്നതല്ലെ വേണ്ടത്.
You are wrong Father. Grace comes through Sacraments. How can this Grace be lost. It can only be lost by sin. ; otherwise Grace should be taken back by God. That will mean predestination.
ആത്മാക്കൾ നരകത്തിൽ പോയിട്ടുണ്ടോ എന്ന് ഉറപ്പില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും.? സ്വർഗ്ഗത്തിൽ എത്തിയിട്ടുണ്ട് എന്ന് ഉറപ്പുള്ളവരെയാണ് സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ആത്മാക്കൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ, നരകത്തിന് അർഹരായിട്ടുള്ള ആത്മാക്കൾ അവിടെയും എത്തിയിട്ടുണ്ടായിരിക്കണം.
If what you are saying is correct, what is the role of the Sacrament of Confession ? Is it not a waste of time ? Perhaps justification comes through Confession !
I really believe that what br.Biju immaculate told is the right thing
Dairy of. St.Maria Faustina Kowalska, it is written Jesus showed her hell and many souls in a terrible state there.t If it is true , Father how can you say that un till last judgement we are not sure that any body is in the hell
.
@@roseaugust6886 There is particular judgement which happens immediately after death. If not, the concept of Purgatory will be a myth.
@@roseaugust6886 The theory of Justification is nonsense. Our Lord never justifies murder and rape . If so, the the youth who brutally raped and murdered Nirbhaya will be justified, if they accept Jesus as saviour ? Never. Jesus paid the penalty for our sins . Even this is conditional - there is no forgiveness of sins without confession. ( John 20 : 22-23. ) This will save us from eternal punishment , but there is temporal punishment which will be in this world or in Purgatory. St. Paul could not read the Gospel of John as he died in A.D. 64 . The Gospel of John came later.
അറിവു തരുന്ന ദൈവത്തിനു നന്ദി
സഭ എന്തു പഠിപ്പിക്കുന്നു എന്നതിനല്ല പ്രാധാന്യം ഉള്ളത്; ദൈവവചനം എന്തു പറയുന്നു എന്നതിനാണ്. പാപമോചനത്തിന് നൽകപ്പെട്ടിരിക്കുന്ന ഏക വ്യവസ്ഥ ഓരോരുത്തരും മാനസാന്തരപ്പെട്ട് യേശുവിനോട് ഐക്യപ്പെടുക എന്നതാണ്. അതാണ് അപ്പൊ. പ്രവ.2:38 (റോമ.6:3 - 6; ഗലാത്യർ, 3:27). ഇത് അനുസരിക്കാതെ ആർക്ക് ദൈവസഭയിൽ ആയിരിക്കുവാൻ കഴിയും? സാത്താൻ സംഘമല്ലാതെ ഇപ്പോൾ ആരും നരകത്തിൽ ഇല്ല എന്നത് സത്യം. വെളിപ്പാട് 20 ൽ പറയുന്ന രണ്ടാം മരണത്തോടു കൂടി മാത്രമേ മനുഷ്യരായി ഭൂമിയിൽ ജനിച്ചവരിൽ അർഹരായവർക്കു വേണ്ടി നിത്യനരകം തുറക്കപ്പെടുകയുള്ളു. മരിച്ചവർക്കു വേണ്ടി കർമ്മങ്ങൾ അനുഷ്ഠിച്ചാൽ പ്രയോജനമുണ്ടെന്നത് സഭയുടെ വരുമാന മർഗ്ഗത്തിനു വേണ്ടിയുള്ള ഉപദേശം മാത്രമാണ്. ജീവിച്ചിരിക്കുമ്പോൾ മാത്രമേ, അതും അവരവർക്കു മാത്രമെ തങ്ങളെ വിശുദ്ധീകരിക്കുവാൻ കഴിയുകയുള്ളു. അതിനുള്ള വ്യവസ്ഥ വളരെ ലളിതവും തികച്ചും സൗജന്യവും സ്വന്തം ഹൃദയത്തിലും അധരത്തിലും മാത്രം (റോമർ, 10: 7) ആയിരിക്കുന്നതുമാണ്. മരണാനന്തരം ഒന്നും നടക്കുകയില്ലെന്ന് 2കൊറി. 5:10 കൃത്യമായി പറഞ്ഞിരിക്കുന്ന ബൈബിൾ കയ്യിൽ വച്ചുകൊകൊണ്ട് ,മരണാനന്തരം വല്ലവരും ചെയ്തു തരുന്ന കർമ്മങ്ങളാൽ രക്ഷപ്രാപിക്കാം എന്ന് വിശ്വസിപ്പിക്കുന്നതിനാൽ ജീവിച്ചിരിക്കുമ്പോൾ നിത്യജീവൻ ഉറപ്പാക്കണമെന്ന സത്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുകയാണ്. എല്ലാവർക്കും ലക്ഷ്യം പെന്തെക്കൊസ്തരെ തോൽപ്പിക്കുക എന്നതാണ്. പെന്തെകൊസ്തരെ നോക്കണ്ട; സ്വന്തം കയ്യിലിരിക്കുന്ന ബൈബിൾ അനുസരിച്ചാൽ മതിയല്ലോ. അതിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ചാൽ ഒരിടത്തും തലകുനിക്കേണ്ടതായി വരികയില്ല. മറിച്ചായാൽ ന്യായവിധി സ്ഥാനത്ത് വകുപ്പുകൾ പറഞ്ഞ് വാദിച്ചു ജയിപ്പിക്കുവാൻ ഒരു വക്കീലിനേയും കിട്ടുകയില്ല എന്ന് ഒർക്കുന്നതും നല്ലതാണ്.
ബൈബിൾ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് പറയുന്നുണ്ടല്ലോ 2 മക്കബായർ ഇല്......യുദ്‌ധത്തില്‍ മൃതിയടഞ്ഞവരെ പിതൃകുടീരങ്ങളില്‍ അടക്കം ചെയ്യുക ആവശ്യമായിരുന്നതിനാല്‍ , യൂദാസും അനുയായികളും പിറ്റേന്നുതന്നെ, ജഡങ്ങള്‍ എടുത്തുകൊണ്ടുവരാന്‍ പുറപ്പെട്ടു.
അവര്‍ മൃതദേഹങ്ങളുടെ കുപ്പായങ്ങള്‍ക്കിടയില്‍,യാമ്‌നിയായിലെ വിഗ്രഹങ്ങളുടെ ചിഹ്‌നം ആലേഖനംചെയ്‌ത തകിടുകള്‍ കണ്ടു. യഹൂദര്‍ക്ക് ഇതു ധരിക്കുക നിഷിദ്‌ധമായിരുന്നു. ഇവര്‍ മരിക്കാന്‍ കാരണം അതാണെന്ന് ഏവര്‍ക്കും വ്യക്‌തമായി.
നീതിമാനായ വിധിയാളനും നിഗൂഢമായവയെ വെളിപ്പെടുത്തുന്നവനുമായ കര്‍ത്താവിന്റെ മാര്‍ഗങ്ങളെ അവര്‍ വാഴ്‌ത്തി.
ഇവരുടെ ഈ പാപം തുടച്ചുമാറ്റണമെന്നുയാചിച്ച് അവര്‍ പ്രാര്‍ഥനയില്‍ മുഴുകി. പാപം നിമിത്തം മരണത്തിന് ഇരയായവര്‍ക്ക് സംഭവിച്ചതെന്തെന്ന് ഒരിക്കല്‍ കണ്ട ജനത്തോട് പാപത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ വീരപുരുഷനായ യൂദാസ് ഉപദേശിച്ചു.
അനന്തരം, അവന്‍ അവരില്‍നിന്നു രണ്ടായിരത്തോളം ദ്രാക്‌മാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലെമിലേക്ക് അയച്ചുകൊടുത്തു. പുനരുത്‌ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ് ചെയ്‌ത ഈ പ്രവൃത്തി ശ്രേഷ്‌ഠവും ഉചിതവും തന്നെ.
മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത് നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.
എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
2 മക്കബായര്‍ 12 : 39-45
അച്ചോ ..... നരകമില്ലാ എന്ന് പറയുന്നവരുമായി അച്ഛൻ വേദിപങ്കിട്ടത് ശരിയാണോ ....? ഷിബു പീടിയേക്കൽ എന്ന മനുഷ്യരെ തെറ്റ് പഠിപ്പിക്കുന്ന ആളുമായി (നരകമില്ല എന്ന് പഠിപ്പിക്കുന്ന) അച്ഛൻ സഹകരിച്ചത് തന്നെ വലിയ തെറ്റല്ലേ ....?
പ്രിയ അച്ഛാ നല്ല teachings ആണ്. പക്ഷെ മരിച്ചവരോട് പ്രാർത്ഥിക്കാനും , മരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കാനും തിരുവചനം പഠിപ്പിക്കുന്നിച്ചല്ലൊ. കർത്താവും അപ്പോ സ്ഥലന്മാരും പഠിപ്പിച്ചിട്ടില്ല. Thank you
Your definition of sin is also wrong. Sin is an action or thought against Commandments.
Please hear his all teachings 28 class are there
@@binithamanesh2359 All his teachings are wrong, because he trusts St. Paul more than Jesus. Jesus preached repentance, Baptism, obedience to Law, forgiving others , good works and Sacraments - for salvation.
But quoting St. Paul, Fr. Panachical says , Salvation is by Grace. In that case, why Jesus, not even once mention the word Grace. ?
Paul's " Justification by faith alone " has pushed millions to Hell. It is on the basis of this , that, Martin Luther removed the Sacrament of Confession from his church. For forgiveness of sins, is there any alternative, other than Confession ?
Justification by faith means, God declares you not guilty, even though you are guilty, because of your faith in Jesus. All Holy God will never justify murder and rape . O.K. you are justified, then what happens to the victim ? Unjustified. This is madness, God forgives on account of the Sacrifice of Jesus on the Cross. It is Satan, who justifies murder and rape. continued...
@@binithamanesh2359 His teaching that God does not punish is also wrong. Jesus has said many times about Hell and eternal punishment.He mainly bases his views on Pauls letters, neglecting Gospels. Paul has contradicted himself and even Jesus. His 3 accounts of encounter with Jesus are contradictory. ( Acts,9:7 , 22 : 9 , and 26 :13. )
ബഹുമാനപ്പെട്ട അച്ഛാ, " സഭ അങ്ങനെ പഠിപ്പിക്കുന്നില്ല" എന്ന് അച്ഛൻ പറയുന്നു. 9:36.
നാളിതുവരെ സഭ പഠിപ്പിച്ചത് എല്ലാം, അച്ഛനും പണ്ഡിതർ എന്ന ഭാവേന മറ്റു അച്ഛന്മാരും മാറ്റി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. പിന്നെ,സഭ പഠിപ്പിക്കുന്നില്ല എന്നു പറയുന്നതിൽ എന്തർത്ഥം?.
കുറച്ചുകാലം മുമ്പ് ഫാദർ ഡാനിയേൽ പൂവണ്ണത്തിന്റെ ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞത് "ഒരാൾ തൻറെ ജീവിതത്തിൽ എപ്പോഴെങ്കിലും ദൈവമേ എന്ന് വിളിച്ചാൽ അദ്ദേഹത്തിന് സ്വർഗ്ഗം ലഭിക്കും ദൈവത്തെ ഒരിക്കലെങ്കിലും വിളിക്കാത്തവർ നരകത്തിൽ പോകും" എന്നാണ്. പിന്നീട് അദ്ദേഹം തുടർന്നു പറഞ്ഞു "ഒരുപക്ഷേ ഒരാൾ ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് താഴോട്ട് വീഴുന്ന ആ മൂന്നോ നാലോ സെക്കൻഡുകൾക്കുള്ളിൽ ദൈവമേ എന്ന് ഒന്ന് വിളിച്ചാൽ മതി അദ്ദേഹത്തിന് സ്വർഗ്ഗം ലഭിക്കും ജീവിതത്തിൽ ഒരിക്കലും ദൈവത്തെ വിളിക്കാത്തവർ നരകത്തിൽ പോകും " എന്ന് .
ഇത് കത്തോലിക്കാസഭ പഠിപ്പിച്ചതാണോ ?
അതുവരെ വലിയ ആവേശത്തോടെ ഡാനിയേൽ അച്ഛൻറെ വീഡിയോകൾ ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. കേട്ടിരിക്കാൻ നല്ല രസമുള്ളവ ആയിരുന്നു അവയൊക്കെ !
ഞാൻ പറയാൻ ഉദ്ദേശിച്ചത്,ഇവിടെ ആരും പണ്ഡിതരില്ല. എന്നാൽ പാണ്ഡിത്യത്തെ പേറുന്ന സർട്ടിഫിക്കറ്റുകൾ സർട്ടിഫിക്കറ്റുകൾ നേടിയെത്തിട്ടുണ്ടാകാം.എന്നുവെച്ച് അയാളുടെ ചിന്തകൾ മെച്ചമുള്ളതായിരിക്കണമെന്നില്ല. ചില വിഷയങ്ങളിൽ ചിലർക്ക് ,സ്വയം തൃപ്തികരവും വിശ്വാസ്യവും ആയ ധാരണകൾ ഉണ്ടാകാം.അതൊക്കെ അവരവർക്കുള്ള അനുഭവത്തിന്റെയും ചിന്തകളുടെയും അന്വേഷണത്തിന്റെയും ഭാഗമായിട്ടു ലഭിച്ചതായിരിക്കാം.എന്ന് വെച്ച് അത് എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായിരിക്കണമെന്നില്ല.
ഇനി, പലപ്പോഴും ഇത്തരം പ്രഭാഷണങ്ങൾ നടത്തുന്നവർ പറയുന്ന ഒരു വാക്കാണ് "ദൈവശാസ്ത്രം" എന്ന്. വാസ്തവത്തിൽ ചിട്ടപ്പെടുത്തിയ, അടിസ്ഥാനം ഉള്ള ഒരു ദൈവശാസ്ത്രം ഇന്നുവരെ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.മറ്റൊരു തരത്തിൽ പറഞ്ഞാൽ ദൈവശാസ്ത്രം എന്നാ ഒരു പ്രയോഗം തന്നെ അബദ്ധജടിലമാണ്. കാരണം, ഞാൻ മേൽപ്പറഞ്ഞതുപോലെ ഓരോരുത്തരുടെയും ദൈവശാസ്ത്ര വീക്ഷണം വ്യത്യസ്തമായിരിക്കും.അവരവരുടെ യുക്തിക്ക് അനുസരിച്ച് ആയിരിക്കും അത്.അതുകൊണ്ട് ലഭ്യമായ എഴുത്തുകളുടെ അടിസ്ഥാനത്തിലോ വസ്തുതകളുടെ അടിസ്ഥാനത്തിലോ ഒരു ദൈവശാസ്ത്രം രൂപീകരിക്കുക എന്നത് പ്രായോഗികമല്ല.കാരണം, മുൻപുള്ളവരുടെ എഴുത്തുകളും അവർ വെളിപ്പെടുത്തിതന്ന വസ്തുതകളും അവരുടെ അനുഭവത്തിനും യുക്തിക്കുമനുസരിച്ചുള്ളതാണ്.പിന്നെ ചിലർ അവകാശപ്പെടും, "ദൈവം എനിക്ക് വെളിപ്പെടുത്തി തന്നു" എന്ന്. എന്നാൽ ഇതുപോലെ ഒരു ഭോഷത്വം വേറെ ഇല്ല.കാരണം ഓരോരുത്തർക്കും ലഭിക്കുന്ന വെളിപാടുകളും ഭാവനകളും സ്വപ്നങ്ങളും അവരവരുടെ ബുദ്ധി വൈഭവത്തിനുസരിച്ച് ആണ് അവർക്ക് ലഭിക്കുന്നത്.ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യന് ദൈവത്തിൻറെ മനസ്സിനെ പൂർണമായി അറിയുക അസാധ്യമാണ്.
അച്ഛൻ പറഞ്ഞ പല ആശയങ്ങളോടും എനിക്ക് വിയോജിപ്പുണ്ട്.
എന്നാൽ മറ്റു പ്രധാനപ്പെട്ട ചില വിഷയങ്ങളിൽ അച്ഛൻ പറഞ്ഞത് എനിക്ക് വലിയ ആശ്വാസവും തൃപ്തികരവും ആയിട്ടുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടുകളിലെ മനുഷ്യരേക്കാൾ വിശാലമായും ഉദാത്തമായും നീതിയുക്തമായും ചിന്തിക്കുന്ന ആളുകൾ ഇന്നാണ് ഉള്ളത് എന്ന് ഞാൻ വിശ്വസിക്കുന്നു.അതിനർത്ഥം സഭയെയോ സഭയെ നയിച്ച വിശുദ്ധരെയോ ഞാൻ അവഗണിക്കുന്നു എന്നല്ല.പലരുടെയും മാറ്റിമാറ്റി ഉള്ള പഠിപ്പിക്കലുകളും പ്രസ്താവനകളും കേട്ട് കേട്ട് അങ്ങേയറ്റം മടുപ്പ് വന്നിരിക്കുന്നു.
മുതിർന്ന ആത്മീയത ഉള്ളവർ എന്ന് അവകാശപ്പെടുന്നവർ അല്ലെങ്കിൽ അത്തരമൊരു സ്ഥാനത്ത് ആയിരിക്കുന്നവർ,താഴെയുള്ള ആളുകളെ സ്വതന്ത്രമായും നീതിയുക്തം ആയും ചിന്തിക്കുവാൻ പഠിപ്പിക്കുകയും അതിനുവേണ്ടി പ്രേരിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.അല്ലാതെ ബൊമ്മ കളെപ്പോലെ കുറെ ആളുകളെ ഉണ്ടാക്കിയെടുക്കുക അല്ല.ക്രൈസ്തവസഭയുടെ ശിഥിലീകരണത്തിന് കാരണം, ഈ ഡമ്മികളെ പോലെയുള്ള ആളുകൾ ആണ്. പ്രൊട്ടസ്റ്റൻറ് വിഭാഗങ്ങൾ ഉടലെടുത്തത് അതുകൊണ്ടാണ്.ഒന്നുമറിയാത്ത പൊട്ടന്മാർക്ക് പ്രൊട്ടസ്റ്റൻറ്കാർ വന്ന് എന്തൊക്കെയോ പറഞ്ഞു കൊടുത്തപ്പോൾ ,ഈ പൊട്ടന്മാർ അത് വലിയ വെളിച്ചമായി ഉൾക്കൊണ്ടു.അങ്ങനെ അവർ സഭ വിട്ടു അവരുടെ പുറകെ പോയി.അതുപോലെതന്നെ കുറെ പേർ നിരീശ്വര വാദത്തിലേക്കും പോയി.ഇനിയെങ്കിലും,ആഗോള വ്യാപകമായി ഇന്നത്തെ തലമുറയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള ഒരു പൊതുവായ ദൈവശാസ്ത്ര വീക്ഷക്ഷണം കൊണ്ടുവരാൻ ക്രൈസ്തവ സഭകൾ ശ്രമിക്കണം എന്ന് ആണ് എൻറെ അപേക്ഷ.
ഏറെ സ്നേഹത്തോടെയും ആദരവോടെയും കൂടെ... 🙏🙏🙏
🙏
V bad situation making
ഇയ്യാൾ ഇതുവരെ കാണാത്തതും, കേൾക്കാത്തതു മായ കാരിയങ്ങള് പറഞ്ഞു കുഞ്ഞാടുകളെ പറ്റി ച്ചോ ണ്ടിരിക്കുന്നു. എന്താലേ !!
Mr. Rehman സത്യത്തിന്റ മുഖം മൂടാൻ സാധിക്കില്ല. അച്ഛൻ പറയുന്നത് താങ്കൾക്ക് ശരിയെന്നും അറിയാം. മനസ്സിലായിലെങ്കിൽ കൂടുതൽ മെസ്സേജ് കേൾക്കു
അന്ത്യവിധി നടപ്പാക്കുന്നതുവരെ ദുർമരണം (വിശ്വാശമില്ലാതെ) മരച്ച മനുഷ്യരുടെ അത്മാക്കൾ അലഞ്ഞു തിരിയും എന്നു പറയുന്നത് ശരിയല്ലേ
നമ്മുടെ പ്രാർത്ഥനയിലുടെ രക്ഷപ്പെടുമെന്നും പറയുന്നത് ശരിയല്ലേ
അച്ചൻ പഠിപ്പിക്കുന്നത് സത്യ സഭയുടെ പ്രബോധനം തന്നെ ആണ്. അതിനെ യഥാർത്ഥമായി മനസ്സിലാക്കാതെ വിമര്ശിക്കരുത്. യേശുക്രിസ്തു നരകത്തെ പറ്റി പഠിപ്പിക്കാൻ അല്ല, മറിച്ചു ദൈവസ്നേഹത്തെ കുറിച്ച് പഠിപ്പിക്കാൻ ആണ് വന്നത്. ഇന്ന് നാം കേൾക്കുന്ന സുവിശേഷം പലതും പെന്തകോസ്ത് ദൈവശാസ്ത്രം ആണ്. ദൈവത്തെ ശിക്ഷിക്കുന്നവനായി അവതരിപ്പിക്കുന്നത് പഴയ നിയമം ആണ്. നിർഭാഗ്യവശാൽ കത്തോലിക്കാ കരിസ്മാറ്റിക് രംഗത്ത് പോലും ഈ ഭയപ്പെടുത്തുന്ന സുവിശേഷം ആണ് പല ആളുകളും പ്രഘോഷിക്കുന്നത്. അച്ഛനെപ്പോലെ സത്യസുവിശേഷം പ്രസംഗിക്കുന്ന ആളുകൾ ധാരാളം സഭയിൽ ഉണ്ടാകട്ടെ. സത്യസുവിശേഷം തിരിച്ചറിയാൻ അനേകർക്ക് ദൈവം കൃപ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനേകർ സത്യം അറിയുകയും സത്യം അവരെ സ്വാതന്ത്രരാക്കുകയും ചെയ്യട്ടെ. ദൈവസ്നേഹം തിരിച്ചറിഞ്ഞു അനേകർ ദൈവത്തെ സ്നേഹിക്കുകയും ദൈവകൃപയാൽ നിറയപ്പെടുകയും കൃപയുടെ ജീവിതം നയിക്കുകയും ചെയ്യട്ടെ. പ്ലീസ് go ahed father. God is with you.
ഈ പ്രബോധനങ്ങള്‍ പാപത്തെ നിസാരവല്‍ക്കരിക്കുകയും, മനസാന്തരത്തിന്റെ ആവശ്യകത ലഘൂകരിക്കുകയും ചെയ്യാന്‍ സാധാരണ വിശ്വാസിയെ പ്രേരിപ്പിക്കാതിരുന്നാല്‍ നല്ലത്. Lord have mercy on us!
@@Manoj3105 കൃപ നഷ്ടപ്പെടുന്നത് കൊണ്ടാണ് പാപം ചെയ്യുന്നത്. പാപത്തെ പരാജയപ്പെടുത്താൻ കൃപയിലേക്കു മടങ്ങി വരികയാണ് ചെയ്യണ്ടത്. ഇന്ന് പലരും ചെയ്യുന്ന സുവിശേഷ പ്രഘോഷങ്ങളിൽ പാപത്തെയും അതിന്റ ശിക്ഷയെയും പർവ്വതീകരിച്ചു കാണിച്ചു മനുഷരെ ഭയപ്പെടുത്തി ദൈവത്തെ വികലമായി ചിത്രീകരിക്കുന്നു. അതുമൂലം ദൈവസ്നേഹം അനുഭവിക്കാതെ ദൈവത്തോടുള്ള ഭയം മൂലം പല ഭക്തകൃത്യങ്ങളും നടത്തി ദൈവത്തിന്റെ കോപവും പാപത്തിന്റെ ശിക്ഷയും തടയാൻ ശ്രമിക്കുന്ന അനേകം ആളുകൾ സഭയിൽ ഉണ്ട്. അത്തരം ആളുകൾക്കു അച്ഛനെപ്പോലെ ഉള്ളവരുടെ യഥാർത്ഥ പ്രബോധനം വളരെ അനിവാര്യമാണ്. ദൈവത്തെ സ്നേഹിക്കുന്ന ധാരാളം ആളുകൾ സഭയിൽ ഉണ്ടാകാൻ ഇത്തരം പ്രബോധകർ അനിവാര്യമാണ്.
@@Joysooby123 സത്യസഭക്ക് ഒറ്റ പ്രബോധനം മാത്രമേ ഉള്ളു. അത് ദൈവസ്നേഹത്തിൽ അധിഷ്ഠിതമാണ്. മറ്റുള്ള പ്രബോധനങ്ങൾ പ്രൊട്ടസ്റ്റന്റ് ലോകത്തു നിന്നും വന്നതാണ്. ഇത് വേർതിരിച്ചറിയുന്നവർ ഭാഗ്യവാന്മാർ.
@@robinjoseph7106 അപ്പോൾ പാപം ചെയ്താൽ കൃപ നഷ്ടപ്പെടില്ല എന്നാണോ?
@@Joysooby123 ഞാൻ കത്തോലിക്കാ സഭയുടെ അംഗം ആണെന്ന അഭിമാനത്തോടെ പറയട്ടെ, അപ്പസ്തോലിക പിന്തുടർച്ച ഉള്ള എല്ലാ സഭകളും സത്യ സഭയുടെ ഭാഗം തന്നെ ആണ്. കത്തോലിക്കാ സഭയിൽ ദൈവത്തെ പറ്റിയും പാപത്തെ പറ്റിയും വികലമായി പഠിപ്പിക്കുന്നവർ ഉണ്ട്. ഭയപ്പെടുത്തി വിശ്വസിപ്പിക്കുക എന്നത് ഒരു പ്രൊട്ടസ്റ്റന്റ് രീതി ആണ്. കത്തോലിക്കാ സഭ അതിനെ പ്രമോട്ട് ചെയ്യുന്നില്ല. ദൈവം സ്നേഹമാണ് എന്ന basic വിശ്വാസത്തിൽ അധിഷ്ടിതം ആണ് കത്തോലിക്കാ സഭയുടെ എല്ലാ പ്രബോധനങ്ങളും. ബൈബിൾ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നതുപോലെ തന്നെ സഭയുടെ പ്രബോധനങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നവർ ഇക്കാലത്തു ധാരാളം ഉണ്ട്. സൂക്ഷിച്ചു നിരീക്ഷിച്ചില്ലെങ്കിൽ ഇത്തരം ആളുകളെ തിരിച്ചറിയാൻ ആവില്ല. സ്നേഹത്തിൽ ഭയത്തിനു സ്ഥാനം ഇല്ല. ഭയപ്പെടുന്നവർ സ്നേഹത്തിൽ പൂർണനായിട്ടില്ല.
Praise the lord