Mambazham 3 Winner Surya recites Budhanum Njanum Nariyum-Edasseri

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 13

  • @mukundannair6716
    @mukundannair6716 3 місяці тому +2

    അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും
    നരി തിന്നാല്‍ നന്നോ മനുഷ്യന്മാരെ!
    ഒരു കാട്ടുപാതയി, ലരമൈല്‍ നടന്നാല- ക്കരയായീ നമ്മുടെ ചെറ്റമാടം.
    കരയുന്നുമുണ്ടാവാം പൊരിയുന്നുമുണ്ടാവാം ദുരിതമേ നാലഞ്ചു മക്കളിപ്പോള്‍
    വലയും കുടുംബിനി തലതല്ലിക്കൊണ്ടെന്റെ വരവും പ്രതീക്ഷിച്ചിരിപ്പുമുണ്ടാം
    ചുമലിലൊരിത്തിരി റേഷനരിക്കിഴി ചുടുചിന്താഭാരങ്ങള്‍ നെഞ്ചറയില്‍
    പെരുവഴിയിങ്കലൂടെങ്കിലോ, ദുര്‍ഘട-
    മൊരുകാതം പോകണം ലക്ഷ്യമെത്താന്‍!
    കഴല്‍ നീങ്ങീ കാട്ടിലേ, യ്ക്കന്തിയാണമ്പിളി- ക്കലയുണ്ടേ മാനത്തിന്‍ ദംഷ്ട്രം പോലെ
    ഉരസിപ്പോം കുന്നിന്റെ ചരിവുമക്കണ്ടക-
    നിരയും മെതിച്ചു നടക്കയായ് ഞാന്‍.
    നരി വന്നാല്‍-വന്നോട്ടേ, സുപരീക്ഷിതങ്ങളെന്‍ ചരണങ്ങള്‍, ഞാനൊരു പെണ്ണല്ലല്ലോ
    നരി കണ്ടോനേറിയാല്‍ നായാട്ടുനായ്ക്കളെ;-
    ശ്ശരി, ഞാനോ വാറണ്ടു ശിപ്പായ്മാരെ!
    പകുതിയും പിന്നിട്ടൂ വഴിയിപ്പോളെത്തീ ഞാന്‍ സുഗതനാം ബുദ്ധന്‍ തന്‍ സന്നിധിയില്‍
    പഴയൊരപ്പാറക്കല്‍ പ്രതിമയുണ്ടപ്പോഴും പരിശുദ്ധി ചുറ്റും പൊഴിച്ചു നില്പൂ
    ഒരു കാലത്തുല്‍ക്കൃഷ്ടര്‍ ബുദ്ധഭിക്ഷുക്കളി- ത്തരുനീലത്തണല്‍കളില്‍ വാണിരിയ്ക്കാം.
    ഒരു കാലം നിഷ്‌കൃഷ്ടാ ഹിംസയെപ്പറ്റിയും കരുണയെപ്പറ്റിയും ചൊല്ലിച്ചൊല്ലി
    കരയിച്ചിട്ടുണ്ടാവാം കഠിനാമര്‍ഷത്താലേ
    കരള്‍ തിന്നാനൂന്നും വിരോധിമാരെ.
    തനതു സന്ദേശത്തിന്‍ സഫലപ്രയോഗത്താ- ലനഘമാം പാരിനെക്കണ്ടു കണ്ടേ
    ചരിതാര്‍ത്ഥനായ് ധ്യാനനിരതനായ് വാഴ്കയാ- മിരുപതു നൂറ്റാണ്ടായ് മുനിയിവിടെ,

    • @SudheeshC-w5u
      @SudheeshC-w5u 2 місяці тому

      ഇരതേടും ക്രൗര്യങ്ങള്‍ നഖരമുരപ്പതു-
      മറിയാതാം ധ്യാനപരതയോടെ!
      ഇരുളുന്നു ചുറ്റിലു, മറിയാതായ് വെവ്വേറെ- ത്തളിരും മലരും കരിയിലയും
      അറിയാറായൊ, ന്നതാ 'ചൊകചൊകെ' മിന്നുന്നു നരിയുടെ നിര്‍ദ്ദയക്കണ്‍കള്‍ മാത്രം!
      ഒരു ഞൊടി ഒരു ഞൊടി പോരുമന്നരകമെന്‍ പിരടിയ്ക്കു ചാടുവാനെന്നായിട്ടും
      കഴല്‍ പിന്തിരിഞ്ഞീല, നീണ്ടോരിരുകാതം വഴിവളഞ്ഞിട്ടെന്റെ കുടിലിലെത്താന്‍
      അവിടെയെന്നുള്‍ക്കണ്ണാല്‍ക്കാണുന്നൂ ഞാനേറെ വിവശിതമാമെന്‍ കുടുംബചിത്രം:
      സുമധുരപ്പാലറ്റ മുലയില്‍ നിന്നമ്മത- ന്നുയിര്‍നിണം തന്നെ വലിച്ചിറക്കി
      വികൃതമെലിമ്പുന്തും മാറത്തമരുമാ-
      ദുരിതത്തിന്‍ തൂമുഖത്തിന്നു നേരെ
      മിഴിതുറിച്ചാര്‍ത്തിയാല്‍ രോഷത്താലായിരം കഠിനശാപങ്ങളെറിയുവോളെ;
      അവളുടെ മുമ്പില്‍ നിന്നാര്‍ത്തലച്ചുന്മത്തം
      നില തെറ്റിക്കേഴുന്ന മൂത്തവരെ,
      'വരു നല്ല മാര്‍ഗ്ഗത്തൂടിരുകാത' മെന്നാരു
      പറയു, മയാള്‍ക്കില്ല ഹൃദയലേശം!
      നരിയെന്റെ നേര്‍ക്കു നിരങ്ങി നിരങ്ങിക്കൊ- ണ്ടരികത്തടുക്കയാണെന്തു ചെയ്യും?
      ഇരയായ് ഞാന്‍ വീഴണോ, മടയില്‍ നിന്മക്കള്‍ തന്‍
      പൊരിയും വയറ്റിലേയ്‌ക്കെത്തണോ ഞാന്‍
      ഇരയായീ പണ്ടേതോ ജന്മത്തില്‍ നിന്നെപ്പോ- ലൊരു ഹിംസ്രജന്തുവിന്നിസ്സുഗതന്‍
      കരുണയാലത്യാഗം; കരുണതന്‍ പേരില്‍ത്താ- നൊരു വാക്കു കൂറട്ടെ നരിയമ്മാനെ!
      ചുമലിലൊരിത്തിരി റേഷനരിക്കിഴി;
      ചുടു നെടുവീര്‍പ്പിതും കണ്ടില്ലേ നീ?
      തരമായടുത്തവന്‍ ചാടാറായ്-ഞാനാക്കല്‍- പ്രതിമയാ ക്രൂരന്റെ മുതുകില്‍ത്തള്ളി
      അരിയില്ല, തിരിയില്ല, ദുരിതമാണെന്നാലും നരിതിന്നാല്‍ നന്നോ മനുഷ്യന്മാരെ!
      വയറൊട്ടു വീര്‍ത്തപ്പോള്‍ കളിചിരി പൂണ്ടൊട്ടെ- ന്നുയിരൊത്ത മക്കളുറക്കമായി
      മധുരമൊരുമ്മ കൊടുത്തെന്‍ കുടുംബിനി മുതുനിവര്‍ത്തുന്നുണ്ടവര്‍തന്‍ ചാരെ
      പരമമീ ലക്ഷ്യത്തില്‍സ്സമസൃഷ്ടച്ചെഞ്ചോര പുരളാനിടയാ, യെന്‍ തെറ്റു തന്നെ
      ഇരുകാതം താണ്ടി ഞാന്‍ വരുവോളമെന്മക്കള്‍ പൊരിയുകില്‍ച്ചാവുകില്‍ത്തെറ്റല്ലെന്നോ?
      ഇടയുള്ളോര്‍ വാദിപ്പിന്‍ മാര്‍ഗ്ഗവും ലക്ഷ്യവു- മിടറിയോ, ഞാനൊന്നു തലചായ്ക്കട്ടെ.

  • @KRANAIR-jn3wm
    @KRANAIR-jn3wm 2 роки тому +5

    ഈ കവിത സൂര്യ നന്നായി പാടി . നല്ല ഉച്ചാരണം...../കവികള്‍ക്കും മരണം ഇല്ല .../ ഭഗവത്‌ഗീത പറയുന്നു ...'' കവികളില്‍ ഞാന്‍ ശുക്രാചാര്യര്‍ ആണെന്ന് ..../മുന്‍കൂട്ടി കാണാന്‍ കഴിയുന്ന കവികള്‍ എല്ലാ അധര്‍മ്മങ്ങളെയും ചോദ്യം ചെയ്യും തൂലികകളിലൂടെ / പണ്ടുമുതലേ സാഹിത്യകാരെ , മഹാകവികളെ ഭാരതത്തിനു ഈശ്വരന്‍ സംഭാവന നല്‍കിയെങ്കിലും ......പ്രഭാ വര്‍മ്മ സാര്‍ , ആലങ്കോട് ലീലാകൃഷ്ണന്‍ സാര്‍ , കാട്ടാക്കട മുരുകന്‍ സാര്‍ തുടങ്ങിയ നിരവതി സാഹിത്യകാരെ ഇപ്പോഴും , ഈ ആധുനിക കാലത്തും സംഭാവന ചെയ്തു ഈശ്വരന്‍...../.

  • @nazeerkayaradi7828
    @nazeerkayaradi7828 Рік тому +2

    ഭാവം, വരികൾ, ആലാപനം....
    മനോഹരം സിസ്... ❤️

  • @anandhurnair7945
    @anandhurnair7945 6 місяців тому

    So excited after long time

  • @ajith.ramachandran7730
    @ajith.ramachandran7730 2 роки тому +3

    ഈ കവിത സൂര്യ നന്നായി പാടി . നല്ല ഉച്ചാരണം എന്നാൽ കവിത മുഴുവനും ആലപിക്കാമായിരുന്നു (സമയ കുറവു കൊണ്ടാന്ന് എന്ന് കരുതട്ടെ)എന്നാലെ കവിത നമ്മോടു ചോദിയ്ക്കുന്ന ചോദ്യങ്ങൾ മനസ്സിലാവൂ. നമ്മുടെ മുന്നിലുള്ള ദർശനങ്ങളും പ്രത്യയശാസ്ത്രങ്ങളും
    നമ്മെ കുഴക്കുന്നു. അവയുടെ പ്രായോഗികതയും പരാജയവും നമ്മളെ അസ്വസ്ഥരാക്കുന്നു. എന്നാൽ നമ്മുടെ നിലനിൽപ്പിനായുള്ള മൽസരത്തിൽ നമ്മൾ അവ കണക്കാക്കക്കുന്നല്ല എന്ന് മാത്രം. കവിതയുടെ അവസാന ഭാഗത്ത് കവി ഇങ്ങനെ പാടുന്നു " ഇടയുള്ളാർ വാദിപ്പിൻ ലക്ഷ്യവും മാർഗ്ഗം ഇടറിയോ ഞാനൊന്ന് തല ചായ്ക്കട്ടേ" ഇങ്ങനെ ശങ്കിക്കുമ്പോഴും കവിയ്ക്ക് തന്റേയ ന്യായികരണങ്ങൾ ഉണ്ട് ഭൂപാളം ഒരു പ്രഭാത രാഗമാണ് കവിതാ സന്ദർഭം സന്ധ്യയാണ്. യുദ്ധം നടക്കുന്ന ഈ കാലത്ത് ഇന്ത്യയുടെ നിലപാടും കുടുംബനാഥന്റെ നിലപാടും ഒന്നു തന്നെ

  • @visakhrj5444
    @visakhrj5444 Рік тому +2

    😍

  • @tnviswanathtpurakaltpuraka9577

    മകളെ നിങ്ങൾ ഒക്കെ ഇപ്പോൾ എവിടെ

  • @manojkumarpathrath146
    @manojkumarpathrath146 3 роки тому +2

    ബുദ്ധനും ഞാനും നരിയും - ഇടശ്ശേരി

  • @ipekurian4372
    @ipekurian4372 2 місяці тому

    Wheres that young lady Athira madu