ജീവാ ഗുരുവായൂർ 25-ാം വാർഷികവും കുടുംബസംഗമവും | 29/09/24

Поділитися
Вставка
  • Опубліковано 30 лис 2024
  • ഗുരുവായൂർ ഐ.എം എ ഹാളിൽ നൂറോളം പേർ പ്രകൃതി സദ്യ തയ്യാറാക്കാനും ആസ്വദിക്കാനും എത്തി. പാലില്ലാത്ത മോര് തൈരില്ലാത്ത കാളൻ പുളിചേർക്കാത്ത ഇഞ്ചി പുളി എണ്ണയും മുളക് പൊടിയും മല്ലിപൊടിയും ചേർക്കാതെ ഓലൻ അവിയൽ, കൂട്ടുകറി അടക്കം 18 തരം വിഭവങ്ങളോടൊപ്പം വിഷാംശമില്ലാത്ത തവിടുള്ള അരിയുടെ ചോറും ഉൾപ്പട്ട പ്രകൃതി സദ്യ സ്വാദിഷ്ഠമായിരുന്നു. വാർഷിക ആഘോഷ ചടങ്ങ് തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോ. പി. എ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ഐ.സൈമൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു' കൗൺസിലർമാരായ നൗഫൽ, കെ.പി.എ റഷീദ് എന്നിവർ മുഖ്യാതിഥികളായി:
    കോർഡിനേറ്റർ അഡ്വരവിചങ്കത്ത് ആമുഖ ഭാഷണം നടത്തി. സെക്രട്ടറി സന്ധ്യ ഭരതൻ റിപ്പോർട്ടും ട്രഷറർ മുരളീധര കൈമൾ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.വി.എം ഹുസൈൻ നന്ദി പറഞ്ഞു.
    യൂസഫ് താനൂരും ശരത്തും നേതൃത്വം നൽകിയ സംഗീത സദസ്സും ഉണ്ടായിരുന്നു

КОМЕНТАРІ • 1