വീണയുടെ കറികളിൽ നിറയുന്ന അതിജീവനത്തിന്റെ സ്വാദ്. Veena's Curryworld |Ep:1031|SilverScreen Malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    വീണാസ് കറി വേൾഡ് ന്റെ അമരക്കാരിയെ അറിയില്ലേ ... പാചക പ്രേമികൾക്കും അത്ര കണ്ട് പാചക പ്രേമം ഇല്ലാത്ത ആൾക്കാർക്കും ഒക്കെ ഇഷ്ടമാണ് തൃശൂർകാരി വീണയെ..കാരണം വീണ പരിചയപ്പെടുത്തുന്ന ഓരോ വിഭവങ്ങളും കേവലം കറിക്കൂട്ടുകൾക്കപ്പുറം അവരുടെ അതിജീവനത്തിന്റെ കൂടെ കഥ പറയുന്നുണ്ട് .. അത് ഒരുപാട് പെൺകുട്ടികൾക്ക് തങ്ങളുടെ കഥയായി മാറുന്നുണ്ട് .. പ്രതിസന്ധികളെ അതിജീവിച്ചെത്തിയ വീണയുടെ കഥ ഇപ്പോൾ അവരുടെ പാചകക്കൂട്ടുകളേക്കാൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. യൂ ട്യൂബിലൂടെ തന്നെ മുപ്പത് ലക്ഷത്തിനടുത്ത് ആളുകൾ ആണ് വീണയുടെ അതിജീവനത്തിന്റെ കഥ കണ്ടത്എൻജിനീയറിങ് ബിരുദ ധാരി കൂടിയായ വീണ വെറും ഒരു വ്ളോഗർ മാത്രമല്ല, യുട്യൂബിൻറെ ഗോൾഡൻ പ്ലേ ബട്ടൻ നേടിയ ആദ്യ മലയാളി വനിതകൂടിയാണവർ. തൃശൂരിലെ ഒരു നാട്ടിൻ പുറത്തുകാരിയിൽ നിന്നും പക്ഷെ ഇന്ന് നമ്മൾ കാണുന്ന വീണയിലേക്ക് ഉള്ള ദൂരം ഒരുപാടു വലുതായിരുന്നു, ... ബോഡി ഷെയിമിങ്ങിന്റെ ഇരയായി അപകർഷത പേറി നടന്ന ബാല്യ കൗമാരങ്ങൾ ..ഇരട്ടപ്പേരുകൾ .. ആദ്യവിവാഹമേൽപ്പിച്ച മുറിവുകൾ ആത്മഹത്യയിലേക്കു വരെ അഭയം തേടിയ നാളുകൾ, ശേഷം കൈക്കുഞ്ഞുമായി പുതിയ ജീവിതത്തിലേക്ക് ..പങ്കാളിയുമൊത്ത് ഇന്നത്തെ വീണജാനിലേക്ക്... എരിവും പുളിയും കയ്പ്പും മധുരവും കലർന്ന വീണയുടെ ജീവിതകഥ അത് പറയേണ്ട ഒരേടാണ് ...വീണയുടെ ജീവിതത്തിന്റെ രുചിഭേദങ്ങളിലൂടെ ഒരു യാത്ര.
    #Veena'sCurryworld
    #VeenaJan
    #SilverScreenMalayalam
    #Veena'sCurryWorldLatest

КОМЕНТАРІ • 260