ചന്ദനലേപ സുഗന്ധം | Chandanalepa sugandham Song | Oru Vadakkan Veeragadha | KJ Yesudas

Поділитися
Вставка
  • Опубліковано 5 лют 2025
  • ചന്ദനലേപ സുഗന്ധം | Chandanalepa sugandham Song | Oru Vadakkan Veeragadha | KJ Yesudas
    Movie : Oru Vadakkan Veeragadha (1989)
    Movie Director : Hariharan
    Lyrics : K Jayakumar
    Music : Bombay Ravi
    Singers : KJ Yesudas
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ (2)
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതു ദേവതയോ
    യൌവ്വനമോ ഋതു ദേവതയോ
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
    ചെങ്കദളി മലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമ രാഗം കരുതി വച്ചു
    തൊഴുതു മടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു
    മാറണിക്കച്ച കവര്‍ന്നോ കാറ്റു നിന്‍ അംഗപരാഗം നുകര്‍ന്നോ
    (അ അ ആ......)
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
    മല്ലീസായകന്‍ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങള്‍
    പൂക്കില ഞൊറി വച്ചുടുത്തു നിന്‍ യൌവ്വനം പുത്തരി അങ്കം കുറിക്കയായോ
    പൊന്നരഞ്ഞാണം ഉലഞ്ഞോ മുത്തടര്‍ന്നീ നഖകാന്തി കവര്‍ന്നോ (2)
    (അ അ അ അ…..)
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ
    മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തതു യൌവ്വനമോ ഋതു ദേവതയോ
    യൌവ്വനമോ ഋതു ദേവതയോ
    ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ

КОМЕНТАРІ • 22