ആദ്യ രംഗത്തിൽ ഭൂമിപുത്രനും, വിഷ്ണുവിൽനിന്നും നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും അനിതരസാധാരണങ്ങളായ ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷപുരത്തിലെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി, നടന്ന വിവരങ്ങൾ അറിയിക്കുന്നു. തന്റെ കിങ്കരിയെ ഇപ്രകാരം വികൃതയാക്കിയതിന് പകരംവീട്ടാനുറച്ച് ഭൗമാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു. അടുത്ത രംഗത്തിൽ നരകൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും, യുദ്ധത്തിനെത്തുന്ന ഇന്ദ്രനെ തോൽപ്പിച്ചോടിക്കുകയും ചെയ്യുന്നു. തുടർന്ന്, ഐരാവതത്തേയും കീഴടക്കുന്ന നരകൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ടവസ്തുക്കളും കവർന്നുകൊണ്ടുപോകുന്നു.
സൂപ്പർ....
🙏
കഥ ചെറുതായിട്ട് ആദ്യം പറഞ്ഞാൽ ഉപകാരമായി
ആദ്യ രംഗത്തിൽ ഭൂമിപുത്രനും, വിഷ്ണുവിൽനിന്നും നാരായണാസ്ത്രം ലഭിച്ചിട്ടുള്ളവനും അനിതരസാധാരണങ്ങളായ ദിവ്യശക്തിവിശേഷങ്ങളോടുകൂടിയവനുമായ നരകാസുരൻ തന്റെ രാജധാനിയായ പ്രാഗ്ജ്യോതിഷപുരത്തിലെ അന്തപ്പുരോദ്യാനത്തിൽ സ്വപത്നിയോടൊത്ത് രമിക്കുന്നു. പെട്ടന്ന് ഘോരമായ ശബ്ദം കേട്ട് കാരണമെന്തെന്ന് അന്വേഷിക്കുന്ന നരകാസുരന്റെ മുന്നിലേയ്ക്ക് മുറിഞ്ഞ അവയവങ്ങളിൽ നിന്നും ചോരയൊഴുക്കിക്കൊണ്ടും വിലപിച്ചുകൊണ്ടുമെത്തുന്ന നക്രതുണ്ഡി, നടന്ന വിവരങ്ങൾ അറിയിക്കുന്നു. തന്റെ കിങ്കരിയെ ഇപ്രകാരം വികൃതയാക്കിയതിന് പകരംവീട്ടാനുറച്ച് ഭൗമാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു.
അടുത്ത രംഗത്തിൽ നരകൻ സ്വർഗ്ഗത്തിലെത്തി ദേവേന്ദ്രനെ പോരിനുവിളിക്കുകയും, യുദ്ധത്തിനെത്തുന്ന ഇന്ദ്രനെ തോൽപ്പിച്ചോടിക്കുകയും ചെയ്യുന്നു. തുടർന്ന്, ഐരാവതത്തേയും കീഴടക്കുന്ന നരകൻ ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും സ്വർഗ്ഗത്തിലെ മറ്റു വിശിഷ്ടവസ്തുക്കളും കവർന്നുകൊണ്ടുപോകുന്നു.