ചേർന്ദിട്ടരികർകൾ | Traditional Mappilappattu |forte focus | മോയിൻ കുട്ടി വൈദ്യർ | ബദർ കിസ്സപ്പാട്ട്

Поділитися
Вставка
  • Опубліковано 9 вер 2024
  • ചേർന്ദിട്ടരികർകൾ | Traditional Mappilappattu |forte focus | മോയിൻ കുട്ടി വൈദ്യർ | ബദർ കിസ്സപ്പാട്ട് | തേൻകുളൽ കസ്തൂരി വാസം
    ബദർ ഖിസ്സപ്പാട്ട്
    രചന : മോയിൻ കുട്ടി വൈദ്യർ
    ഇശൽ : യീകിയെ
    [ കഠിന യുദ്ധം നടക്കുന്നതിനിടയിൽ ഇബ്ലീസ് മുസ്ലിം സേനയെ വഴി തെറ്റിക്കാൻ ശ്രമിച്ചതും നബി (സ) യുടെ പ്രാർഥനാ ഫലമായ് അല്ലാഹു ആ വിപത്തിൽ നിന്ന് ബദറിലെ മുസ്ലിം സൈന്യത്തെ രക്ഷിക്കുക്കുന്നതുമാണ് വരികളിൽ. ]
    ചേർന്ദിട്ടരികർകൾ ബിനാ ചെയ്യും ശദീദാലെ
    ചേട കുഫിർ പിന്ദാൻ പുറപ്പെട്ടുള്ളെ
    സമയം ചെണ്ടകൾ തകുണിദമദ് ചെവി പെടയും
    കണ്ടിടൈ കുറ് ഫൗസുകൾബരയ് ചൊടിയും
    ഉണ്ടവർകളിൽ അയിൽ പലതരം കൊടിയും
    ചെമ്മെ ഒരു ദുരാ അദിയിൽ ഉണ്ടെ ( 2)
    (ചേർന്ദിട്ടരികർകൾ)
    തേർന്ദിങ്കടുത്തപ്പൾ ശുജാഅത്ത് മശ്ഹൂറാം
    ധീരൻ സുറാഖത്തുബിനി മാലികാം
    അവൻ താൻ - തിരുടനാം ജഹലുടെ കരമെ പിടിത്ത്
    കരിമുകനോട് കിരിമുകൻ ലഈൻ ഉത്ത്
    പൊരുദലിൻ ഹർബിനു നിനവു ഉമൈ ബെത്ത്
    ചേനയ് കനിന്ദന്ദേ പടി തോന്നുന്നെ (2)
    (ചേർന്ദിട്ടരികർകൾ)
    കൂർന്ദിട്ടു ഉമൈ പിന്ദാൻ പുറപ്പെട്ടദജബാമെ
    കോട്ടം ബരാദുങ്കൾ ഹസാറാളുണ്ടു
    അവർകൾ - കുറയ് സലാസ് മിഅത്തിൻ അകത്ത്
    മറുവലർ ഉള്ളുമെ പരികൾ ആലാത്ത്
    പറവദിൻ ഇല്ലവെ അവരിൽ മടുത്ത്
    കോടുൽ അപമാന ചുരുദി പോമോ (2)
    (ചേർന്ദിട്ടരികർകൾ)
    നീർന്ദു നടക്കുമൊ അതു കണ്ടിട്ട് എനൈ ഫൗസും
    നീങ്കൾക്കുദക്കത്തിന്നണുന്ദോരാമേ
    അണുവും - നിലയില്ലാദ് അഹ് മദെ പിടിക്കാമെ കെണിയിൽ
    ചലിയാദെ പൊരുദണം ഉമൈകളും പടയിൽ
    കലിയൻ തൻ ഫൗസിനെ കലർത്തവർ ഇടയിൽ
    നീരും ഖുറൈശെണ്ണം പെരുപ്പിത്തോരായ് (2)
    (ചേർന്ദിട്ടരികർകൾ)
    രചന : സി. സൈദാലിക്കുട്ടി മാസ്റ്റർ
    കൃതി : കുളൽ
    ഇശൽ : പദം
    തേൻകുളൽ കസ്‌തൂരിവാസം പൂകമൾന്തെമാനേ
    തേവികൾക്കരശ് പെറ്റ ഫാത്തിമാബീതേനേ
    മണ്ടലത്തെങ്കും കമളെ വിണ്ടലത്തുള്ളോർ പുകളെ
    സന്തതം റഹ്‌മത്ത് നീളെ
    സങ്കടം ചൊൽവോർക്കരുളെ
    താങ്ക്‌തത്തിമി തേങ്കു തെയ്യക താംതകും തകു ഝംഝകും ഝണു
    താങ്കുതക്കിണതോം കുതക്കിണ
    തകിർദതൊന്തരം ധിമിർതതിന്തരം തകുതകും ഝൊണുതോം തധിം കിണ താങ്ക്തക്കിടതോം താങ്ക്തക്കിടതോം...
    പങ്കജപ്പോർ ത്വാഹമുത്ത് മുസ്‌തഫാ
    മകളാരേ
    ഭംഗിയുൾ ഹൂറുന്നിസാങ്കളിൽ തെളിന്തെനൂറെ മങ്കയാൾ ഖദീജബീവി പെറ്റെടുത്തെ ഹൂറെ മൻകുലത്താൽ പൊങ്കിവാനം കണ്ടിശിന്തെദുർറേ ചെങ്കതിർ മങ്കും തരുളയ്
    പൊൻകതിർ ലങ്കും കരുളയ്
    തിങ്കളിൽ ചൊങ്കും പൊരുളയ് തങ്കവർണ പൂവിയാളെ
    മുമ്പിറൈ അർശകത്തിൽ വേളികൊണ്ടെബീവി
    മൂപ്പരാം അലിക്കുടൻ പൊൻമാറണിന്തെതേവി
    വമ്പരാം ഹസൻഹുസൈനിൽ മാതരാണെമേവി വൻവിശപ്പമർത്തിറൈമുഖം കൊടുത്ത പൂവി
    അമ്പരം കടന്തെനൂറം
    അങ്കുടൻ മറിന്ത് കേറും
    നമ്പലിൽ വരാതസറും
    നാച്ചിയാർ മദ്ഹിലാറും
    വൻകടൽ മോസക്കകം ദുനൂബിനാൽ പിന്നെന്ത്
    വെന്തുരുകുന്നെൻ മനം പെരികളിൽ മികൈന്ത്
    ചങ്കവിടുവന്ത് തീർത്തുനെ അതും കടന്ത്
    ചേർക്കവേണം ചേർക്ക വേണം സാദരം പുകൾന്ത് തയ്യലേ പാപം പൊറുത്തും സ്ഥാനമാനം താൻകൊടുത്തും
    പയ്യൽ അലവിക്കടുത്തും
    ഭാഗിയംദയാ മുതിർത്തും
    (തേൻകുളൽ)

КОМЕНТАРІ • 35