Eswarane thedi njan nadannu | ഈശ്വരനെ തേടി ഞാൻ നടന്നു...

Поділитися
Вставка
  • Опубліковано 6 лют 2025
  • ഈശ്വരനെ തേടി ഞാൻ നടന്നു
    കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
    അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
    വിജനമായ ഭൂവിലുമില്ലീശ്വരൻ
    [ഈശ്വര...]
    എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
    മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
    എവിടെയാണീശ്വരന്റെ സുന്ദരാലയം
    വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...
    [ഈശ്വര...]
    കണ്ടില്ല കണ്ടില്ലെന്നോതിയോതി
    കാനനച്ചോല പതഞ്ഞുപോയി
    കാണില്ല കാണില്ലെന്നോതിയോതി
    കിളികൾ പറന്നു പറന്നുപോയി
    [ഈശ്വര...]
    അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
    ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
    അവിടെയാണീശ്വരന്റെ വാസം
    സ്നേഹമാണീശ്വരന്റെ രൂപം
    സ്നേഹമാണീശ്വരന്റെ രൂപം
    [ഈശ്വര...]

КОМЕНТАРІ • 1,1 тис.

  • @sivarajans9406
    @sivarajans9406 Рік тому +68

    ഞാൻ പാടി പഠിച്ച ക്രിസ്തീയ ഭക്തിഗാനം.... എന്റെ വീട്ടിന്റെ അടുത്തുള്ള മലമുകളികളിൽ ഉള്ള പള്ളികളിൽ ഞായറാഴ്ച ദിവസങ്ങളിൽ ഇതേപോലെയുള്ള പാട്ടുകൾ കുട്ടിക്കാലത്ത് നിരന്തരം കേട്ടിട്ടുണ്ട് ജാതിമത വർണ ഭേദങ്ങൾക്ക് അതീതമായി ഇതൊക്കെ എന്റെ മനസ്സിൽ ചേക്കേറിയിട്ടുണ്ട്.... യേശുദേവൻ എന്റെ തിരു ഗുരു 🙏

    • @rosypaily2310
      @rosypaily2310 9 місяців тому +3

      🎉

    • @koodevide892
      @koodevide892 8 місяців тому +3

      It's really...song. so my.,...

    • @antonykd7756
      @antonykd7756 4 місяці тому +1

      അതെ പ്രേതെകിച്ചു പെരുന്നാളിന് എല്ലാദിവസവും ഈവെനിംഗ് ഇ ങ്ങനെയുള്ള പാട്ടുകൾ.. കേൾക്കുമ്പോൾ തന്ന്നെ പള്ളിയിൽ പോകാൻ തോന്നും.. ഇപ്പോൾ ഇതൊന്നും ഇല്ല പെരുന്നാൾ sunday മാത്രം ആയി

  • @sadanandanvs6857
    @sadanandanvs6857 3 місяці тому +13

    ഏതുമതത്തിന് വേണമെങ്കിലും ഈ പാട്ടിനെ അവകാശ വാദം ഉന്നയിക്കാം അതാണ്‌ കവി ഭാവം 👌👌👌🙏🙏🙏🌹🌹🌹

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 15 днів тому

      അതെ,

    • @JimmenKgf
      @JimmenKgf 18 годин тому

      ഒരിക്കലുമില്ല കാരണം ഇതിൽ പറയുന്നത് സ്നേഹമാണ് ഈശ്വരന്റെ രൂപമെന്നാണ്. അപ്പോൾ ഇത് യേശു തമ്പുരാനാണെന്ന് മാത്രമേ അവകാശപെടാൻ കഴിയുള്ളു

  • @harikumarpvpurushothaman1908
    @harikumarpvpurushothaman1908 2 роки тому +34

    ഈ ഗാനം കേരളത്തിലെ എല്ലാ പൊതു പരിപാടികൾ നടത്തുന്നതിനെ മുമ്പ് ഈശ്വരപ്രാർത്ഥന നടത്തിയാൽ അവിടെ കൂടുന്ന 95% ജനങ്ങളും നിശബ്ദധരാകും.

  • @kumarc.s382
    @kumarc.s382 3 місяці тому +72

    2024 ആരേലും ഈ song കേൾക്കുന്നവർ ഉണ്ടോ?

  • @nijilyphilip7915
    @nijilyphilip7915 Рік тому +82

    ഈശ്വരൻ ഉള്ളിൽ തന്നെയാണ് എന്നു മനസ്സിൽ ആക്കി തരുന്ന വളരെ ഹൃയസ്പർശിയായ സോങ് എത്ര മനോഹരമായ വരികൾ ആമേൻ

  • @mathewjoseph4221
    @mathewjoseph4221 2 роки тому +106

    ഭാരതീയർക്ക് ഒരു പോലെ പാടാവുന്ന ആ ബേല് അച്ചൻ വരികൾ. നബിയും, കൃഷ്ണനും, യേശുവും വസിക്കുന്നത് മാനവ ഹൃദയത്തിലാണന്നെ കണ്ടെത്തൽ

    • @sukumaransuku7448
      @sukumaransuku7448 Рік тому +5

      🙏🙏Athe

    • @thadiyoor1
      @thadiyoor1 Рік тому

      Mathew Joseph
      ഈ നബിയെ ഇക്കൂട്ടത്തിൽ കൂട്ടണോ?

    • @Simimanu-u1l
      @Simimanu-u1l 27 днів тому

      Dew

    • @JimmenKgf
      @JimmenKgf 18 годин тому +1

      ഒന്ന് പോടോ യേശുവിനെ ബാക്കി ആരെയുമായി താരതമ്യം ചെയ്യരുത്. സ്നേഹത്തിനു അവസാന വാക്കുണ്ടെകിൽ അത് യേശുവാണ്

  • @safewaynair742
    @safewaynair742 2 роки тому +266

    ഒരു 100% വും ഹിന്ദുമത വിശ്വായി ആയ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിസ്ത്യൻ ഭക്തി ഗാനം എന്റെ 25. വയസ്സിലും ഇപ്പോൾ68. വയസ്സിലും ഏറ്റവും സ്വാധീനിച്ച ഏകാന്തതയിൽ മനസ്സിനെ സമാധാനിപ്പിക്കുന്ന ഗാനം രചയിതാവിനു നൂറു നൂറു ആശംസകൾ

    • @sivarajans9406
      @sivarajans9406 Рік тому +8

      സമ്മതിച്ചു സർ 🙏

    • @SubashCR-ze1mg
      @SubashCR-ze1mg Рік тому +4

      😅mlll ttyl

    • @akthankappan-gu5wk
      @akthankappan-gu5wk Рік тому +1

      ​@@sivarajans9406 and

    • @Sreekutty-mt6rw
      @Sreekutty-mt6rw Рік тому +2

      താങ്കളുടെ 25 ഉഃ വയസ്സിൽ ഇറങ്ങിയ പാട്ടാണോ ഇത്

    • @narayanan.k.p8241
      @narayanan.k.p8241 Рік тому +5

      യേശുദാസാണ് ആദ്യം പാടിയത് അതാണെങ്കിൽ ഇതിലും സൂപ്പർ

  • @abdulniyas8827
    @abdulniyas8827 3 роки тому +122

    എത്ര കേട്ടാലും മതി വരില്ല ഇത് കേൾക്കുമ്പോൾ നമ്മുടെ മനസ്സ് വേറെ എവിടെയൊക്കെയോ പോകും ❤❤

  • @bilnajijo7934
    @bilnajijo7934 Рік тому +63

    ഈശ്വരനെ തേടി ഞാൻ നടന്നു
    കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
    അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
    വിജനമായ ഭൂവിലുമില്ലീശ്വരൻ
    [ഈശ്വര...]
    എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
    മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
    എവിടെയാണീശ്വരന്റെ സുന്ദരാലയം
    വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...
    [ഈശ്വര...]
    കണ്ടില്ല കണ്ടില്ലെന്നോതിയോതി
    കാനനച്ചോല പതഞ്ഞുപോയി
    കാണില്ല കാണില്ലെന്നോതിയോതി
    കിളികൾ പറന്നു പറന്നുപോയി
    [ഈശ്വര...]
    അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
    ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
    അവിടെയാണീശ്വരന്റെ വാസം
    സ്നേഹമാണീശ്വരന്റെ രൂപം
    സ്നേഹമാണീശ്വരന്റെ രൂപം
    [ഈശ്വര...]

  • @prasannarajanprasanna4717
    @prasannarajanprasanna4717 2 роки тому +39

    എന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു ഗാനം കേൾക്കുമ്പോൾ കണ്ണ് നിറയും

    • @tkv993
      @tkv993 11 місяців тому

      😅

  • @philiposeputhenparampil69
    @philiposeputhenparampil69 Рік тому +32

    ദൈവം സ്നേഹം തന്നേ എന്ന് പഠിപ്പിക്കുന്ന ഒരേ ഒരു പുസ്തകമാണ് വിശുദ്ധ ബൈബിൾ ( ഒന്ന് യോഹന്നാൻ 4:8,16 നന്ദി).

  • @dreamsvlogs3824
    @dreamsvlogs3824 3 роки тому +161

    പ്രത്യേക മതമില്ലാത്ത ജാതി യില്ലാത്ത വർണ മില്ലാത്ത വർഗമില്ലാത്ത മനുഷ്യന് മാത്രം കേൾക്കേണ്ട സോങ്. വല്ലാത്ത ഫീൽ.

    • @babubabu-sv4ly
      @babubabu-sv4ly 2 роки тому

      XxxxxLong press to edit & lockLong press to edit & lockLong press to edit & lock

    • @babubabu-sv4ly
      @babubabu-sv4ly 2 роки тому

      Xxxxx/xxxxxxxxxxxxxxxxxxzxLong press to edit & lockLong press to edit & lockLong press to edit & lock

    • @sandeepsoman2056
      @sandeepsoman2056 2 роки тому +4

      Exactly

    • @shajimathew6243
      @shajimathew6243 Рік тому +6

      മതമെന്ന അന്ധത ബാധിച്ചവർ കേൾക്കേണ്ട പാട്ട്..

    • @BobinsKm
      @BobinsKm Рік тому +3

      ​@@shajimathew62432:25 😅😂,😂😂😂🎉😂😂😂😂 AAyyt😅😅😅

  • @remyasanthoshremyasanthosh9130
    @remyasanthoshremyasanthosh9130 Рік тому +10

    ഞാൻ തിരഞ്ഞു ഇപ്പോൾ യേശു എന്റെ ജീവനായി മാറി valare എന്റെ yeshuvum ammakum

  • @DileepKumar-cr8xq
    @DileepKumar-cr8xq Рік тому +21

    ഇപ്പോൾ പള്ളിയിൽ ഒന്നും ഇത് പോലെ ഉള്ള പഴയ നല്ല ക്രിസ് തീ യ ഗാ ങ്ങ ൾ ഉള്ള പാട്ട് കൾ കേ ൾ ക്കുന്നേ യില്ല. എ ത്ര മനോ ഹ ര ങ്ങ ളായ ഗാ ന ശേഖ ര ങ്ങ ളാ യി രുന്നു.എ ന്നും രാവിലെ ഉ ണ രു ന്ന തു തന്നെ ഇതേ പോ ലു ള്ള പാ ട്ടു കൾ കേ ട്ടാ യി രുന്നു.❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @VargheseKv-yn6tk
    @VargheseKv-yn6tk Рік тому +49

    അവസാനമെന്നിലേക്ക് ഞാൻ തിരിഞ്ഞു ഹൃദയത്തിലേക്ക് ഞാൻ കടന്നു അവിടെയാണ് ഈശ്വരന്റെ വാസം സ്നേഹമാണി ഈശ്വരന്റെ രൂപം എത്ര മനോഹരമായ വരികൾ🙏🙏🙏🙏🙏🙏🙏

  • @madhukrishnan9727
    @madhukrishnan9727 2 роки тому +20

    എൻ്റെ കൂട്ടിക്കാലത്തും ഇപ്പോഴും തൊട്ടടുത്ത ക്രിസ്തീയ ദേവാലത്തിൽ നിന്ന് പുലർകാലങ്ങളിൽ എന്നും കേൾക്കാറുളള പാട്ടുകളിൽ ഒന്നാണ് ഇത്...എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടതാണ്.........കർത്താവെ അനുഗ്രഹിക്കേണമേ.....🙏🙏🙏🙏🙏🙏🙏🙏🙏

  • @shereefkkv1693
    @shereefkkv1693 2 роки тому +15

    സെക്യുലറായ ഭക്തിഗാനം ആ ബേലച്ചൻ ഒരു വല്ലാത്ത പ്രതിഭാസം തന്നെ

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 роки тому +96

    എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള ഭക്തി ഗാനം..... എല്ലായ്‌പോഴും അതാസ്വദിക്കുന്നു.... നന്ദി സുഹൃത്തേ..

  • @ambilis9332
    @ambilis9332 8 місяців тому +7

    പിതാവ് പുത്രൻ പരിശുദ്ധആദ്മാവേ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ആമേൻ amem

  • @lalukv7299
    @lalukv7299 2 роки тому +10

    എന്റെ കുട്ടിക്കാലത്തു എന്റെ അടുത്തുള്ള aruvapara പള്ളിയിൽ നിന്നും കേട്ട് ഉണരാറുള്ള നല്ല ഗാനം

  • @josejoseph3593
    @josejoseph3593 2 роки тому +40

    എൻ്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ.ഇടവക പള്ളിയിൽ നിന്നും എന്നും കെട്ടുണർന്ന മനോഹരമായ.പാട്ടുകളിൽ ഒന്നു.

  • @raghuraghunathan223
    @raghuraghunathan223 3 роки тому +33

    ചെറുപ്പത്തിൽ 5.30 ന് പാൻ വിതരണത്തിനു പോകുമ്പോൾ ചേലൂർ പള്ളിയിൽ നിന്ന് ഒഴുകി വന്നിരുന്നു ഭക്തി ഗാനങ്ങൾ എത്ര സുന്ദരം

  • @praveenlechu3192
    @praveenlechu3192 15 днів тому +8

    2025ൽ കേൾക്കുന്നവരുണ്ടോ..❤❤❤

    • @mohammedkoya068mohammedkoy6
      @mohammedkoya068mohammedkoy6 3 дні тому

      ബീവി പ്പാട്ടാണോ 2025ൽ കേൾക്കാൻ ഒരു നല്ലപാട്ടു പഴയതേ ഉള്ളൂ

  • @abdulgafoor1947
    @abdulgafoor1947 4 роки тому +38

    ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു... അത്രത്തോളം എന്റെ പ്രിയ ഗാനം. കേൾക്കുമ്പോൾ അനുഭവിക്കുന്ന ഒരു സുഖം. അതു പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ.👍👍👍

  • @mysteriousgamerideryt.
    @mysteriousgamerideryt. Рік тому +18

    ഏതെങ്കിലും നേരത്ത്
    സങ്കടം വന്നാൽ
    ഞാൻ കേൾക്കുന്ന ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന് ഇതാണ് ❤😌😌

  • @Santhoshkumar-nn4xz
    @Santhoshkumar-nn4xz Місяць тому +1

    ഈ പാട്ടും ഈ വി ടെ എഴുതി വച്ചിരിക്കുന്നവരി കളം തമ്മിൽ തെറ്റുണ്ട് എഴുതുമ്പോൾ കൃത്യമായി കേട്ടിട്ട് എഴുതുക

  • @sureshkpattar3124
    @sureshkpattar3124 5 років тому +197

    ആബേൽ അച്ഛന്റെ ഹൃദയത്തിൽ നിന്നുവന്ന മഹത്വചനങ്ങൾ യേശുദാസ് പാടി ജനഹൃദയങ്ങളിൽ ഇടംനേടി വിശ്വാസികൾ എന്നും ആദരിക്കുന്ന ഗാനം ഒപ്പം ആബേൽ അച്ഛനെയും.ആശംസകൾ ....(ഇതു കേട്ടിട്ട് പനച്ചൂരാൻ പാടിയതുപോലെ)

  • @viswambharanviswambharan9471
    @viswambharanviswambharan9471 4 роки тому +24

    യേശുദാസ് പാടിയ ഈ ഗാനം(original ) കേൾക്കുവിൻ 🙏🙏🙏അതുപോലെ ആബേലച്ചൻ എഴുതി യേശുദാസ് പാടിയ, ദൈവമെ നിൻ ഗേഹമെത്ര മോഹനം തുടങ്ങിയ കാലാതിവർത്തികളായ സുന്ദര ഗാനങ്ങളും കേൾക്കുവിൻ!!🙏🙏🙏🙏🙏🙏

    • @k.vfrancisfrancis4125
      @k.vfrancisfrancis4125 2 місяці тому

      It is not correct.Kalabhavan's first cassette.Written by Fr AbelCMI,sung by Shri Jolly Abraham.resung various singers....

  • @prasadkt6109
    @prasadkt6109 3 роки тому +14

    എന്റെ കുട്ടിക്കാലത്തു മണ്ണാർക്കാട്, perimbadari പള്ളിയിൽ നിന്നും കേളക്കാറുണ്ടായിരുന്ന ഇഷ്ട്ടമുള്ള ഒരു ഗാനം.... മറക്കില്ല

  • @babuthittayath6596
    @babuthittayath6596 3 роки тому +44

    വളരെ കുഞ്ഞിലേ മനസ്സിൽ പതിഞ്ഞ ഗാനം 2021ൽ കേൾക്കാൻ വീണ്ടും തിരഞ്ഞു എനിക്ക് വയസ്സ് 50 ആകുന്നു .
    കേരളത്തിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി വടക്കൻ പറവൂർ കൊട്ടക്കാവ് പള്ളി വീട്ടിൽ നിന്നു 500മീറ്റർ അടുത്ത് 🙏

  • @aristo-boy8446
    @aristo-boy8446 11 місяців тому +3

    ഞാൻ എന്നും കേൾക്കും 🙏👍👍👍

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr 4 місяці тому +2

    ഞാൻ 4-ാം ക്ലാസിൽ പഠിക്കന്ന സമയത്ത് (കല്ലാനോട്) കൂട്ടുകാരൻ ബാലകൃഷ്ണൻ ഈ പാട്ട് പാടുമായിരുന്നു. അങ്ങനെ ഈ പാട്ട് പഠിച്ചിരുന്നു 1980-കളിൽ പിന്നീട് 90 കളിലാണ് ആബേലച്ചനെ കുറിച്ച് കേൾക്കുന്നത് - അച്ചനാണ് ഈ പാട്ട് എഴുതിയത് എന്നുമൊക്കെ '- അച്ചൻ്റെ സഹോദരൻ ജോൺ' പി മാത്യുസാർ കല്ലാനോട് ഹൈസ്കൂൾ H M- ആയിരുന്നു - ....
    സന്തോഷ് കുമാർ ആർട്-കോ ളജ് മീഞ്ചന്ത

  • @rajanmeppayur6356
    @rajanmeppayur6356 2 роки тому +6

    ഈ ഗാനം യേശുദാസ് പാടിയതാണ് ഇപ്പോൾ ഈ ഗാനം വേറെ ഒരാൾ പാടുന്നത് പോലെ തോന്നുന്നു എത്ര കേട്ടാലും മതിവരാത്ത നല്ല മനോഹരമായ ഗാനം എൻറെ കുട്ടിക്കാലത്തെ ഞാൻ കേൾക്കാറുണ്ട്

    • @raghavankk1133
      @raghavankk1133 3 місяці тому

      ഇപ്പോൾ പാടുന്നത് യേശു ദാസ് അല്ല.

    • @AswathyJacobAshu
      @AswathyJacobAshu 2 місяці тому +1

      Beautiful song 🙏 hallelujah 🙏🙏🔥🔥

  • @ManiMadhu-s9r
    @ManiMadhu-s9r 14 днів тому

    Ethrakettalumeshtam,kooduthalanu,ee,pattu,amen,amen,amen,🙏🙏🙏

  • @kanthimathivasan8351
    @kanthimathivasan8351 Рік тому +16

    എനിക്കു ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഗാനം !!!❤🎉🙏🙏🙏

  • @bincyharikumar4735
    @bincyharikumar4735 3 місяці тому +2

    ഇന്നും ജീവിക്കുന്ന ഈ
    പാട്ടുകൾ ഒക്കെ
    കേൾക്കുമ്പോൾ
    ചെറുപ്പകാലങ്ങളിലെ
    ഓർമ്മകൾ കൊണ്ടു
    മനസ്സും കണ്ണുകളും
    നിറയും ❤️

  • @pmp7771
    @pmp7771 3 роки тому +41

    🙏എത്ര കേട്ടാലും മതി വരില്ല.. ആ വരികൾ അത്ര സുന്ദരം. അതിന്റെ ഈണം മനസിലേക്ക് ആഴ്ന്നിറങ്ങുന്നത്. വലിയ അനിഭൂതി. അതിലേറെ തിരിച്ചറിവ്.

  • @sudhatvarghese8084
    @sudhatvarghese8084 3 місяці тому +3

    ഹൃദയം സ്നേഹപൂരിതമാക്കണം ഒരു ദേവാലയം പോലെ വിശുദ്ധമാക്കുമ്പോൾ ആ അഭൗമ ശക്തി നമ്മളെ ശക്തീകരിക്കും.

  • @Ibrahim-ld8ls
    @Ibrahim-ld8ls 5 місяців тому +2

    അവസാനം ഞാൻ എന്റെ ഈശ്വരനെ കണ്ടെത്തി. എന്റെ കണ്ഠനാഡിയേക്കാൾ അടുത്തുണ്ട് എന്റെ ഈശ്വരൻ... ഈശ്വരൻ ഇല്ലാതെ.. എന്റെ ശരീരത്തിന്ന് നിലനിൽക്കാൻ കഴിയില്ല.. എന്ന തിരിച്ചറിവും എനിക്ക് ലഭിച്ചു

  • @manojk1914
    @manojk1914 2 роки тому +72

    മനസ്സിന് സന്തോഷം തരുന്ന ഗാനം

  • @drbaburajpt743
    @drbaburajpt743 9 місяців тому +6

    എന്ത് രസമാണ് രാവിലെ ഈ ഗാനങ്ങൾ കേൾക്കാൻ

  • @bindhulekhas6467
    @bindhulekhas6467 Рік тому +6

    അനതപുരി fm ഇൽ ചില ദിവസം രാവിലെ ഈ പാട്ട് കേൾക്കും ഒരു വല്ലാത്ത ഉന്മേഷം കിട്ടും

  • @Krishnakumari-w6y
    @Krishnakumari-w6y Рік тому +5

    ഈ ഗാനം കേൾക്കുമ്പോൾ... എന്തൊരു ആശ്വാസം... കർത്താവെ.. കാത്തോളണേ.. ❤️❤️❤️🙏🙏🙏

  • @kmohanmohan7528
    @kmohanmohan7528 5 місяців тому +3

    എത്ര മനോഹരമായ വരികൾ❤ വളരെയധികം ഹൃദയത്തിൽ കൊള്ളുന്ന വാക്കുകൾ👍 യഥാർത്ഥത്തിൽ ഹൃദയത്തിലാണ് ഈശ്വരൻ കുടിയിരിക്കുന്നത്👍❤️👍❤️🙏🙏🙏

  • @usmanmatathur9247
    @usmanmatathur9247 5 місяців тому +2

    16 വയസുള്ളപ്പോൾ മനസിൽ തട്ടിയ ഈഗാനം. എന്നും ഇന്നും കേൾക്കാതിരിക്കാൻ കഴിയില്യ

  • @vijayakrishnan4312
    @vijayakrishnan4312 2 роки тому +9

    ഇത്രക്ക് നിരീശ്വരവാദം മുന്നോട്ടു വെക്കുന്ന ഈ ഗാനം വലിയ ഈശ്വരഭക്തി ഗാനമായി പരിലസിക്കുന്നത് അതിശയം തന്നെ

    • @subeeshsukumaran6001
      @subeeshsukumaran6001 2 роки тому +2

      നിരീശ്വരവാദമല്ല സുഹൃത്തേ സത്യമാണ് പറയുന്നത്

    • @shajimathew6243
      @shajimathew6243 Рік тому

      സത്യം...

    • @suryasurya.1515
      @suryasurya.1515 Рік тому +1

      പോടാ ചെറ്റെ വിജയ ക്രിഷ്ണ നിനക്ക് ആരാടാ ഈ പേരിട്ടത് ( ക്രിഷ്ണൻ)

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Рік тому +4

    എത്രകേട്ടാലും മതിവരാത്ത ഒരു മനോഹര ഗാനം

  • @bennetjose666
    @bennetjose666 4 роки тому +8

    യേശുദാസ് ഭാവ തനിമയോടെ പാടി ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങിയ ദർശനമൂല്യമുള്ള പാട്ട്. അതൊന്നു കേൾക്കണ്ടതു തന്നെ.

  • @mohanang9481
    @mohanang9481 5 років тому +57

    ഈ ഗാനം ,ഇതിലെ വാക്കുകളും ,അതിന്റെ ഉദ്ദേശ ശുദ്ധിയും ഇന്നത്തെ സമൂഹത്തിൽ ആരും അംഗീകരിയ്ക്കാതെ പോകുന്നു. എത്ര മനോഹരമായ പാട്ട്.....!!!

    • @devdasp9793
      @devdasp9793 5 років тому +1

      അതെ സുഹൃത്തെ ഈ പാട്ടിന്റെരജിതാവ് ആബേലച്ചൻ ആയതുകൊണ്ടുമാത്രം

    • @vinodjoseph1689
      @vinodjoseph1689 4 роки тому +3

      ഉദാത്തമായ സൃഷ്ടി ദൈവത്തേക്കുറിച്ച്‌ ഇത്ര മനോഹരമായി നിർവ്വചിയ്ക്കാൻ ഒരു പുരോഹിതനേ കഴിയൂ

    • @rj6818
      @rj6818 4 роки тому

      @@vinodjoseph1689 ygghc

    • @TM_TIGER779
      @TM_TIGER779 3 роки тому

      Yes brother

  • @shylajakt947
    @shylajakt947 4 роки тому +24

    ഒത്തിരി ഇഷ്ടമുള്ള ഗാനം . വല്ലാതെ ലയിച്ചു പോകുന്നു🙏🙏🙏❤️❤️❤️

    • @ninusajith9739
      @ninusajith9739 2 роки тому

      😄😄😄 podi പന്നെ 😭😭😭💜💜♥️♥️💓💓👍👍❤️❤️😪☹️😁😁🤭🤭

    • @ninusajith9739
      @ninusajith9739 2 роки тому

      ഹ്ഹഗ്ഫിക്ക്ക്

  • @shajijoseph5726
    @shajijoseph5726 Місяць тому

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sindhuraju5240
    @sindhuraju5240 8 місяців тому +18

    2024 ൽ കേൾക്കുന്നു.

  • @goodnesstalk2460
    @goodnesstalk2460 Рік тому +2

    ഞാൻ മിക്ക ദിവസങ്ങളിലും ഈ ഭക്തി ഗാനം പാടാറുണ്ട്.
    മനസ്സിന് ഒരു സുഖം തരുന്ന ഗാനം ❤🙏

  • @kanthimathivasan8351
    @kanthimathivasan8351 Рік тому +4

    എന്റെ ജീവന്റെ ആംശം ആണു ഈ ഗാനം .!!!❤❤❤

  • @PrakashG-u2d
    @PrakashG-u2d 7 місяців тому +2

    എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള ഗാനം ❤

  • @calvinvlogs1277
    @calvinvlogs1277 3 роки тому +71

    പണ്ടത്തെ മനസലിയിപ്പിക്കുന്ന ഗാനം . ഇപ്പോഴും ഈ ഗാനം കേട്ടാൽ നമ്മുടെ മനസലിയും.❤❤❤❤🌹🌹

  • @SachinSachuz836
    @SachinSachuz836 2 місяці тому +1

    എന്തു നല്ല അർത്ഥമുള്ള പാട്ടാണിത് ❤

  • @usmanmatathur9247
    @usmanmatathur9247 2 роки тому +8

    കുട്ടികാലത്ത് ലളിത ഗാനത്തിലേക്ക് എന്നെ ആകർഷിപ്പിച്ച ഗാനമാ ഇതു

  • @RajiC-n8j
    @RajiC-n8j Рік тому +1

    ഇശ്വരന്‌ ജാതിയില്ല മതമില്ല ഞാൻ വിശ്വസിക്കുന്ന ഈശ്വരൻ പേ കൃതിയന്ന് എല്ലാം ഒന്നാണ്

  • @fasilameer4454
    @fasilameer4454 4 роки тому +140

    എത്രകേട്ടാലും കുറെ കാലം കഴിഞ്ഞ് ഒന്ന് കേൾക്കണം എന്ന് തോന്നും , അപ്പോൾ ചെറിയ ആശ്വാസം

  • @Anil-Padmanabhan122
    @Anil-Padmanabhan122 Рік тому +2

    ഈശ്വരനെ തേടി ഞാൻ നടന്നു
    കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
    അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
    വിജനമായ ഭൂവിലുമില്ലീശ്വരൻ
    [ഈശ്വര...]
    എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
    മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
    എവിടെയാണീശ്വരന്റെ സുന്ദരാലയം
    വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ...
    [ഈശ്വര...]
    കണ്ടില്ല കണ്ടില്ലെന്നോതിയോതി
    കാനനച്ചോല പതഞ്ഞുപോയി
    കാണില്ല കാണില്ലെന്നോതിയോതി
    കിളികൾ പറന്നു പറന്നുപോയി
    [ഈശ്വര...]
    അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
    ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
    അവിടെയാണീശ്വരന്റെ വാസം
    സ്നേഹമാണീശ്വരന്റെ രൂപം
    സ്നേഹമാണീശ്വരന്റെ രൂപം
    [ഈശ്വര

  • @himalneeraj7714
    @himalneeraj7714 2 роки тому +88

    എന്റെ കൂട്ടിക്കാലത്തു തൊട്ടടുത്ത ക്രിസ്ത്യൻപള്ളിയിൽ നിന്ന് പുലർകാലങ്ങളിൽ എന്നും കേൾക്കാറുണ്ടായിരുന്ന ഗാനം വളരെ ഇഷ്ടം 🌹🌹🌹🌹

    • @radhaammumma201
      @radhaammumma201 2 роки тому +2

      Ĺmyo

    • @revammakl4081
      @revammakl4081 2 роки тому +4

      എരൻറകു

    • @premaprema1263
      @premaprema1263 2 роки тому

      🌹🌹❤️

    • @ramyasreekanth2289
      @ramyasreekanth2289 2 роки тому

      Uiyu⁶ me Aaj hrjtthjt yyyyyt

    • @peterv.p2318
      @peterv.p2318 2 роки тому +2

      എങ്ങനെയാണിത് ക്രിസ്ത്യൻ ഭക്തി ഗാനമാകുന്നത്?! 🤔

  • @gopinathanachary5478
    @gopinathanachary5478 Рік тому +1

    ഒരു മനുഷ്യൻ എന്ന നിലയ്ക്ക് ചിന്തിക്കേണ്ടതും തിരിച്ചറിയേണ്ടതും ഉൾക്കൊള്ളേണ്ടുന്നതുമാണ് സ്വയം ചിന്തിച്ചറിയുന്ന ഒരു എഴുത്തുകാരൻ ലോകത്തിനായി സമർപ്പിക്കുന്നത്.
    മനുഷ്യനിൽ വിവേകം ഉണരട്ടെ മനുഷ്യൻ യഥാർത്ഥ മനുഷ്യനായി വളരട്ടെ!

  • @dn.sudarsanpksudarsanpanda460
    @dn.sudarsanpksudarsanpanda460 3 роки тому +8

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വളരെ മനോഹരഗാനം

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому

    ഈ ഗാനം കേൾക്കുന്ന ആർക്കും ഒരു തെറ്റും ചെയ്യാൻ സാധിക്കില്ല.... അത്രയ്ക്കും സ്നേഹം നിറയ്ക്കുന്ന ഈ ഗാനം നമ്മൾ കേൾക്കാൻ ശ്രമിച്ചാൽ....... ♥

  • @rajanirajani-z4v
    @rajanirajani-z4v 4 місяці тому +3

    🎉🎉 very happy, morning🎉🎉

  • @sheebarahim3689
    @sheebarahim3689 3 роки тому +2

    സത്യം പറയാമല്ലോ എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടിനടുത്തുള്ള പാലുത്ര പള്ളിയിൽ എന്നും രാവിലെയും വായ്കിട്ടും ഈ പാട്ട് ഇടും ഇപ്പോൾ ഈ പാട്ടു കേട്ടപ്പോൾ സന്തോഷവും കുട്ടികാലവും ഓർമ്മവാരുന്നു

  • @gireeshks1545
    @gireeshks1545 3 роки тому +18

    അർത്ഥവത്തായ വരികൾ... ഈശ്വരൻ കുടികൊള്ളുന്നത് നമ്മുടെ ഉള്ളിൽ തന്നെ ആണ്.. സ്നേഹമാണ് ഈശ്വരൻ.. അല്ലാതെ ആരാധാനയങ്ങളിൽ കാണുന്ന രൂപങ്ങൾ അല്ല..

    • @gvip7135
      @gvip7135 3 роки тому +1

      supper

    • @Krishnapriya743
      @Krishnapriya743 2 роки тому

      Poodopotta😂🤣😆

    • @-FF_K_M_C
      @-FF_K_M_C Рік тому

      എരൾ വീട്ടിൽ 😅 സി ര വീ.😅ർർര

  • @BabyThomas-s1o
    @BabyThomas-s1o 7 місяців тому

    ഇദ്ദേഹത്തിന് പ്രകൃതികൊടുത്ത നല്ല തൊണ്ടയുണ്ട് അതുകൊണ്ടുതന്നെ സംഗീതത്തിൽ ശബ്ദത്തിൽ ഇദ്ദേഹം സ്നേഹത്തിൽ മനുഷ്യ സ്നേഹത്തിൽ ഇദ്ദേഹത്തിന് ഒരു പങ്കും ഇല്ല കാരുണ്യത്തിലും ഇല്ല

  • @satheeshmundakkal2238
    @satheeshmundakkal2238 5 років тому +90

    നല്ല ഭക്തിഗാനം എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഗാനം

  • @shajlkarakkad9065
    @shajlkarakkad9065 Рік тому +1

    യേശുദാസിന്റെ ശബ്ദമാധുരിയിൽ കേൾക്കാൻ സുപ്പർ

  • @sujeeshsuseelan610
    @sujeeshsuseelan610 3 роки тому +20

    അവസാനം എന്നിലേക്ക് ഞാൻ തിരിഞ്ഞു ഹൃദയത്തിലേക്ക് ഞാൻ കടന്നു... 💓💓

  • @RealGuru
    @RealGuru Рік тому +1

    Deivame ellareyum anganugrahikkane❤❤❤, ente amma poyattum ippolum njaan pidichu nikkunnu 😢😢😢

  • @vasudevank9510
    @vasudevank9510 3 роки тому +42

    വർഷങ്ങൾക് മുമ്പ് കേട്ട ഒരു നല്ല ഗാനം

  • @krishnannair8149
    @krishnannair8149 9 місяців тому +1

    ഒരിക്കലും മറക്കാനാകാത്ത ഗാനം

  • @PHENIX250
    @PHENIX250 4 роки тому +55

    ഞാൻ എന്നും രാവിലെയും വൈകുന്നേരവും ഇൗ സോങ്ങ് കേൾക്കാറുണ്ട് 🥰

  • @purushothamanchangulathu4460
    @purushothamanchangulathu4460 2 роки тому +1

    നല്ലൊരു പാട്ടായിട്ട് തോന്നി അതുകൊണ്ടാണ് താല്പര്യമുള്ളവർ കേൾക്കട്ടെ

    • @bisminkareem5359
      @bisminkareem5359 Місяць тому

      എല്ലാർക്കും താല്പര്യം ഈ പാട്ട്

  • @haridasp0046
    @haridasp0046 5 років тому +118

    ഈശ്വര : അനിർവ്വചനീയ പ്രേമസ്വരൂപ : എന്ന ഉപനിഷത് ദർശനമാണ് ഈ മനോഹരമായ ഗാനത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

  • @marykuttygeorge8174
    @marykuttygeorge8174 5 місяців тому +1

    എത്ര കേട്ടാലും......
    ..........

  • @prasanthp5397
    @prasanthp5397 4 роки тому +6

    ഞാൻ എന്നും ഈ ഗാനം കേൾക്കാറുണ്ട് എത്രകേട്ടാലും മതിവരില്ല

  • @Vicharadhara
    @Vicharadhara Рік тому +1

    Kettu njaaneesane paadi vilikkum vanampaadiye kandu njaneesane hruthilee geethom kelkkave Abelacanu ente pranaamom

  • @bindumoleks3621
    @bindumoleks3621 5 років тому +22

    എന്റെ 8 വയസിൽ ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട്. പിന്നീട് കേൾക്കുന്നത് ഇപ്പോൾ മാത്രം. എന്നാൽ എന്റെ ജീവിതം വലിയ ദുരന്തം നേരിട്ട കാലത്ത് ഈ പാട്ട് എന്റെ മനസിലേക്ക് വന്നു.

    • @varghesekm8419
      @varghesekm8419 5 років тому

      Thanks

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 4 роки тому

      എന്തായിരുന്നു ആ ദുരന്തം??????

    • @JohnThomas-zx9eo
      @JohnThomas-zx9eo 4 роки тому

      Good song.. good morning.

    • @viswambharanviswambharan9471
      @viswambharanviswambharan9471 3 роки тому

      അബേലച്ചൻ എഴുതി യേശുദാസ് പാടിയ ഇതുപോലുള്ള മറ്റുഗാനങ്ങളും എന്റെയും കുഞ്ഞുനാളിൽ മുതൽ ഒരുപാട് കേട്ടുകൊണ്ടിരിക്കുന്നു മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ഈ ഗാനങ്ങളുടെ ഒറിജിനൽ പിന്നീട് കാസറ്റുകളിലൂടെയും c d കളിലൂടെയും കേട്ടുകൊണ്ടിരുന്നു. ഇപ്പോൾ U ട്യുബിലും ഒറിജിനൽ ഗാനങ്ങൾ ലഭ്യമാണ് താങ്കൾ ഒറിജിനൽ പാട്ടുകൾ ഇപ്പോൾ കേൾക്കുന്നില്ലേ...

  • @lovelyka5828
    @lovelyka5828 6 місяців тому +1

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ്

  • @aleenavarghese8161
    @aleenavarghese8161 3 роки тому +29

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം ഇത്

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Рік тому +1

    Enikku ishtapetta bakthi Ganam.Jai Sree Ram.

  • @ArumughamVRaj
    @ArumughamVRaj 2 роки тому +59

    എത്ര അർഥമുള്ള ഗാനം, ഇതാണ് ശരി 🙏🙏🙏

  • @kochuthressiaej6463
    @kochuthressiaej6463 Рік тому +1

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏🏼♥️🙏🏼♥️🙏🏼♥️

  • @rajanp3694
    @rajanp3694 2 роки тому +3

    കാലം പോയ പൊക്കെ, ഓൾഡ് ഈസ്‌ ഗോൾഡ്. ഈ പട്ടു പാടിയ ബ്രദർ യേശുദാസ് ആരുടെയും മനസ്സ് ഒരു നിമിഷം കേൾക്കാൻ തന്നെ കേന്ദ്രികരിക്കും 👍 ഇപ്പഴത്തെ പാട്ടുകളോ 😍

  • @anilsr6838
    @anilsr6838 Місяць тому +1

    വേദങ്ങളിലും (ഒറിജിനൽ വേദങ്ങൾ ആയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം) പുരാണങ്ങളിലും ഉപനിഷത്തുകളിലും ആത്മാവിന്റെ സ്ഥാനം ഹൃദയഗുഹ എന്ന പേരിൽ അറിയുന്ന ഹൃദയത്തിന്റെ താഴെയുള്ള ഭാഗത്ത് ആണ്. അവിടെ നിന്നും നാഡികളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ആത്മാവിന് സഞ്ചരിക്കാൻ സാധിക്കും.

  • @dr.thampidaniel8256
    @dr.thampidaniel8256 4 роки тому +12

    Dearly beloved all!
    A blessed son for all to accept Lord Jesus Christ as our Savior!
    With prayerful regards,
    Dr. Thampi Daniel.

  • @ambilis9332
    @ambilis9332 5 місяців тому +1

    Karthave ninte prarthana pravancham muzhuvan nirayatte

  • @sreeshnamk1674
    @sreeshnamk1674 3 роки тому +20

    അതിമനോഹരമായ ഗാനം

  • @LalithamohanMohananp.k-rn1ps
    @LalithamohanMohananp.k-rn1ps 8 місяців тому +1

    ഞാൻ ഇപ്പോഴും കേൾക്കുന്നു.

  • @VijayaKumar-yd4pl
    @VijayaKumar-yd4pl 2 роки тому +55

    എന്നും പ്രസക്തി ഉള്ള ഗാനം 🙏🙏

  • @vatsonvinu2890
    @vatsonvinu2890 2 роки тому

    ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് മനസിന് ഒരു വല്ലാത്ത ശന്തത തോന്നും എനിക്ക് വളരെ ഇഷ്ടമാണ് ഈ പാട്ട്

  • @Sangeeth2011
    @Sangeeth2011 2 роки тому +5

    എന്നും കേൾക്കുന്ന ഗാനം പണ്ട് മുതലേ nalla ഇഷ്ട്ടമാണ്

  • @rajuraghavan4733
    @rajuraghavan4733 5 років тому +40

    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @mayapadmanabhan956
    @mayapadmanabhan956 Рік тому +1

    Eppozum ormikkunnathum mansil pady nadakkarulla song enikke othiry eshttam

  • @rajuraghavan4733
    @rajuraghavan4733 5 років тому +48

    ദൈവമേ ഞങ്ങളെ കാത്തുകൊള്ളേണമേ!

  • @DeepeshDm
    @DeepeshDm 10 місяців тому +1

    Beautiful everlasting devotional song ..❤️