അമേരിക്കയിൽ 12 വർഷം ജോലി ചെയ്തിട്ട് 10 മിനിറ്റ് വീഡിയോയിൽ മലയാളം ഭാഷ അതി സുന്ദരമായി ഉപയോഗിച്ച ചേട്ടന് അഭിനന്ദനങ്ങൾ. ചില ആളുകൾ അവിടെ എത്തി അടുത്ത ദിവസം മുതൽ മംഗ്ലീഷിൽ ആയിരിക്കും സംസാരിക്കുക.
താങ്കൾ ഒരു പച്ചയായ മനുഷ്യൻ, എത്ര നല്ല അവതരണം. പണമുണ്ടെങ്കിൽ ജീവിക്കാൻ ഏറ്റവും നല്ലത് നമ്മുടെ നാട് കേരളം തന്നെയാണ്, പക്ഷെ നമ്മളൊക്കെ ഒരു ഘട്ടത്തിൽ പ്രവാസികളാകേണ്ടി വന്നു, ചിലതു നേടിയപ്പോൾ പലതും നഷ്ടപ്പെടുത്തേണ്ടി വന്നു
ജർമനിയിലും ഇംഗ്ലണ്ടിലും ജീവിച്ച ഞാൻ ഈയടുത്തു വെക്കേഷന് നാട്ടിൽ പോയി. തിരിച്ചുവരാനായി ഫ്ലൈറ്റിൽ കയറുമ്പോൾ ഉള്ളിലൊരു വിങ്ങലായിരുന്നു. ദൈവമേ ഇത്രയും മനോഹരമായ എന്റെ നാട് വിട്ടാണല്ലോ ഞാൻ അധികം ബന്ധങ്ങളില്ലാത്ത ജീവിക്കാൻ അനുയോജ്യമല്ലാത്ത കാലാവസ്ഥയുള്ള ഉത്സവങ്ങളും പെരുന്നാളുകളുമില്ലാത്ത തിങ്ങി നിറഞ്ഞ ആൾക്കൂട്ട ചന്തകളില്ലാത്ത വെറും ജോലി കുടുംബം holiday എന്ന രൂപത്തിലുള്ള രാജ്യത്തേക്ക് പോകുന്നത് എന്ന്. I really miss our kerala ❤
എന്റെ ഒരു അനുഭവത്തിൽ നമുക്ക് ഉള്ളതിൽ നമുക്ക് ആനന്ദം കണ്ടെത്താൻ സാധിച്ചാൽ അത് തന്നെ ആണ് ഏറ്റവും വലിയ ഭാഗ്യം.പിന്നെ എത് പ്രതിസന്ധിയെയും തരണം ചെയ്യാൻ ഉള്ള മനക്കരുത്തും. അങ്ങനെ ഒരു mindset ഉണ്ടാക്കി എടുത്താൽ പിന്നെ വിദേശത്തായാലും , കേരളത്തിലായാലും satisfied ആയി കഴിയാം
കാലങ്ങൾക്ക് മുൻപ് മുതൽ മലയാളികൾ അമേരിക്കയിൽ ഉണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളുടെ അവതരണ ശൈലിയിലൂടെ മലയാളികളുടെ മനം കവർന്നുകൊണ്ടിരിക്കുന്ന ഷിനോദിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️🌹❤️.
വളരെ കൃത്യം ആയി അമേരിക്ക യിൽ വന്ന കേരളം ഇഷ്ട പെടുന്ന, മലയാളത്തെ സ്നേഹിക്കുന്ന വരുടെ അവസ്ഥ ഷിനോദ് നന്നായി അവതരിപ്പിച്ചു, hats off 🙏🙏👌👌👍, ഇതിൽ കൂടുതൽ എങ്ങനെ explain ചെയ്യും suuuuuuper, simple and easy to understand, 👍
ഞങ്ങൾ മക്കൾക്കുവേണ്ടി കാനഡയിൽ വന്നു,വീഡിയോ കാണുന്നു, നാടിനോടുള്ള സ്നേഹം, തിരിച്ചു ഏപ്രിൽ മാസത്തിൽ തിരിക്കും, കുറേ നല്ല കാര്യങ്ങൾ കണ്ടു, ജീവിച്ച ചുറ്റുപാടുകൾ ഇവിടുത്തെ സാഹചര്യത്തോട് ഈ പ്രായത്തിൽ ഒത്തുപോവാൻ പ്രയാസം തന്നെ, പക്ഷെ പേരക്കുട്ടികൾക്ക് വേണ്ടി വന്നു കാലാവസ്ഥയാണ് എനിക്ക് കുറേ പ്രയാസവും വിസ്മയവും ഉണ്ടാക്കിയത്, മക്കൾ കാരണം ഈ രാജ്യം കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഒരു ഉന്നത ജോലി കരസ്ഥമാകാത്തതാവാം ചെറുപ്പക്കാർ സ്വരാജ്യം വിട്ടുപോരുന്നത്,പലരും നാട് മറക്കുന്നുണ്ട്, ഓർമപ്പെടുത്തലുകൾ സ്മരണീയം തന്നെ, God bless you
ഞാനും പാസ്പോർട്ട് എടുത്തു 🤭😌 എന്റെ ഏറ്റവും വലിയ സ്വോപ്നം അമേരിക്കയിൽ വരണം എന്നുള്ളത് 😌 നാട്ടിൽ കാടിനുള്ളിൽ ഒരു കുടിലിൽ ജീവിച്ചു ഇപ്പോ കുറച്ചു കാലം ആയി പുറം ലോകം കണ്ട ഒരു ആദിവാസി പെൺകുട്ടി ഇങ്ങനെ സ്വോപ്നം കാണാവോ എന്ന് ഒന്നും എനിക്കു അറിയില്ല എന്നാ ഒരുപാട് പരിമിതികൾ ഉണ്ടെങ്കിലും ഒരു പെൺകുട്ടി ക്ക് ആ സ്വോപ്നം സാധിച്ചു എടുക്കാൻ പറ്റോ എന്ന് നോക്കുന്നു.
ഒരു ചെറിയ വിഷമത്തോടു കൂടിയാണ് ഈ video മുഴുവൻ കണ്ടു തീർത്തത്😔😔😔. എത്തിപ്പെടുന്ന സ്ഥലത്തോടും സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയുകയും ദുഖത്തിനും സന്തോഷത്തിനും ജീവിതത്തിൽ തുല്യ പ്രാധാന്യം കൊടുക്കുയം ചെയ്യാൻ കഴിഞ്ഞാൽ ഈ ഭൂമിയിലെ എല്ലാ സ്ഥലവും സ്വർഗ്ഗമാണു.പക്ഷെ അങ്ങനെ ജീവിക്കുന്നതും മരിച്ചുപോയതുമായ ഒരു മനുഷ്യൻ പോലും ഈ ഭൂമിയിൽ കാണില്ല. സന്മനസുള്ളവർക്ക് സമാധാനം. ജീവിതത്തിൽ എല്ലാവിധ സന്തോഷവും നന്മയും നേരുന്നു🙏🙏🙏
എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു വിദേശത്തു ജോലി ചെയ്ത് settle ആവണം എന്ന്. 4 വർഷം ഇന്ത്യ യിൽ മറ്റൊരു സ്റ്റേറ്റ് ൽ ജീവിച്ചു തിരിച്ചു കേരളത്തിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ആണ് വകേരളം ആണ് settle ആവാൻ നല്ലത് എന്നൊരു തോന്നൽ വന്നത്. ഞാൻ മുകളിൽ പറഞ്ഞ അവസ്ഥയിൽ എത്തിയിട്ട് ഒരു മാസം ആയിട്ടുള്ളു ഇപ്പൊ ഒരു comfort സോൺ ൽ ഇരിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്. മുൻപ് എനിക്ക് നമ്മൾ ജനിച്ച നാട്ടിൽ തന്നെ മരിക്കുന്നത് വരെ ജീവിക്കുന്നതിനോട് യോജിപ്പ് ഇല്ലാരുന്നു. കഴിയുന്ന അത്രയും രാജ്യങ്ങളിൽ പോയി ജീവിച്ചു അവിടെ ഒക്കെ explore ചെയ്യണം എന്നാരുന്നു. പക്ഷെ അതിനു വേണ്ടി ഞാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. ഒരു individual നു അത്യാവശ്യം സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ നല്ലത് യൂറോപ്പ് അമേരിക്ക പോലെ ഉള്ള രാജ്യങ്ങൾ ആയിരിക്കും. അവിടത്തെ റോഡ് നിയമങ്ങൾ, വൃത്തി,ജീവിത നിലവാരം ഒക്കെ നോക്കുമ്പോൾ ഇവിടത്തെക്കാൾ ബെറ്റർ ആയിരിക്കും. ഇന്ത്യക്ക് പുറത്തു താമസിക്കുന്ന കേരളത്തിലെ പച്ചപ്പും പവിഴപ്പും മിസ്സ് ചെയ്ത് പുളകം കൊള്ളുന്ന എന്നാൽ ഒരു കാലത്തും വിദേശം വിട്ടു വരികയും ചെയ്യാത്ത ചില ആൾക്കാരുടെ അവിടത്തെ ജീവിത ബുദ്ധിമുട്ടുകൾ 🤣 കേട്ടറിഞ്ഞും കൂടി ആണ് ഞാൻ നാട്ടിൽ തന്നെ താമസിക്കുന്നത് ആണ് നല്ലത് എന്ന ചിന്തയിൽ എത്തിയത്. ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് എന്റെ ഉപദേശം പുറത്തു പോയി ഒരുപാടു സമ്പാദിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും അവസരം ഉണ്ടെങ്കിൽ ഒരിക്കലും വേണ്ടെന്ന് വെക്കരുത്. മറ്റൊരു നാടിനെ അറിഞ്ഞിരിക്കുന്നത് നല്ലത് അല്ലെ. പ്രത്യേകിച്ച് വൈകുന്നേരം 6 മണിക്ക് ശേഷം പുറത്തിറങ്ങാൻ സാധിക്കാത്ത നാട്ടിലെ പെൺകുട്ടികളൊക്കെ പുറത്തൊക്കെ പോകു.. 😍
എരിഞ്ഞു ചാരമാകുന്ന പ്രവാസിയും ആ ചാരത്തിൽ നിന്നും ഉയരുന്ന അവന്റെ സ്വപ്നങ്ങളും കുടുംബവും … എള്ളോളം സന്തോഷവും കുന്നോളം ദുഃഖവും മാത്രം ബാക്കി … എങ്കിലും നമ്മൾ സന്തോഷിക്കുന്നു അഭിമാനിക്കുന്നു … good presentation brother…
സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ഹൈടെക് ജീവിത സാഹചര്യങ്ങളിൽ കണ്ട് മനം മയങ്ങി അതിനു വേണ്ടി സ്വയം തീരുമാനം എടുത്ത് മറ്റൊരു നാട്ടിലെ നിയമങ്ങൾക്കും നിബന്ധനകൾക്കും വിവേചനങ്ങൾക്കും എതിർപ്പുകളും വിധേയനായി ഏതെങ്കിലും ഒരു വിദേശ കമ്പനികൾക്ക് തന്നെ താൻ പണയം വച്ച് ജീവിതത്തിൻ്റെ സുവർണ്ണ കാലഘട്ടം ജീവിച്ചു തീർന്നു കഴിയുമ്പോൾ ആണ് പലരും പിന്നോട്ട് തിരിഞ്ഞു നോക്കുന്നത് അപ്പോഴാണ് അവർ മനസ്സിലാക്കുന്നത് മറ്റ് ആർക്കോ വേണ്ടി ഡിസിപ്ലിനോട് കൂടി ജീവിച്ചു തീർത്ത 30 ഓളം വർഷങ്ങൾ ചിർക്ക് അതായിരിക്കാം താൽപര്യം അത് അവരുടെ തീരുമാനം ........
പുറത്ത് സന്ധ്യയാണ്, അകത്ത് നേരിയ ഇരുട്ടിൽ ഇരിക്കുമ്പോൾ ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്ന് വളരെ നേർത്ത ശബ്ദത്തിൽ ഒഴുകി വരുന്ന MS സുബ്ബലക്ഷ്മി യുടെ കീർത്തനം പോലെ പരിശുദ്ധമായ അവതരണം.
But nothing can be gained with teardrops of mothers like me. One day I lived for their dreams and now I left alone as they don't have dreams for me anymore
തങ്ങളുടെ ഭാഷ സൂപ്പർ അന്നുട്ടോ..മലയാളത്തിന്റെ തനിമ മാറാതെ തന്നെ വിഭാവസമൃദ്ധമാണ് തങ്ങളുടെ അവതരണം.ഉള്ളടക്കം തന്നെ വളരെ സത്യം.പുതുമയും പഴമയും കോർത്തിനിക്കറിയുള്ള യാദർഥ്യങ്ങൾ.വളരെ നന്ദി.വീണ്ടും അടുത്ത വീഡിയോ ഉടൻ വരുമല്ലോ,,🥰🙏👌
എത്രയൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഭൂരിഭാഗം പ്രവാസികളേക്കാൾ കൂടുതൽ ജീവിതം എൻജോയ് ചെയ്യുന്നത് നാട്ടിൽ ജോലി ചെയ്തു ജീവിക്കുന്നവരാണ്.(അവർക്ക് അത് ചിലപ്പോ തോന്നില്ല)
ശരിക്കും...! രണ്ട് വർഷം - രണ്ടേ രണ്ടു വർഷം മാത്രം - വിദേശത്തു ജോലിചെയ്തവനാണ് ഞാൻ...! നമ്മുടെ നാടിന്റെ വില ശരിക്കും മനസിലായി..😊 ഏതുവലിയ പൊസിഷനിലുള്ള ജോലിയാണെങ്കിലും അവിടെ അവൻ രണ്ടാംകിട പൗരൻതന്നെയാണ്,.. ഒരുവിലയുമില്ല... പരിഭവങ്ങളില്ലാതെ - അതിമോഹങ്ങളില്ലാതെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചാൽ സ്വർഗതുല്യമായ ജീവിതം എവിടെയും സാധ്യമാകും.😊😊😊😊
ആദ്യമായിട്ടാണു ഒരു comment ഇടുന്നത്. താങ്കളുടെ അവതരണവും അതിലെ വിഷയവും എന്നെ അതിന് പ്രേരിപ്പിച്ചു എന്നതാണ് സത്യം. ഞാനും ഒരു പ്രവാസിയാണ് 2015 മുതൽ. ഈ video മറ്റു പലരെയും പോലെ എന്നെയും ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. എല്ലാവരെയും േപാലെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പെങ്ങളുടെ കല്യാണം മുതലായ കാര്യങ്ങൾക്കാണ് ഞാനും പ്രവാസി ആയത്. ദൈവാനുഗ്രഹത്താൽ കുറച്ചൊക്കെ കുടുംബത്തിന് വേണ്ടി ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് ആത്മ സംതൃപ്തി നൽകുന്നു. പെങ്ങളുടെ കല്യാണത്തിന് പോകാൻ കഴിയാത്തത് ഇന്നും വേദനയോടെ ഓർക്കുന്നു........
ഒരു പ്രവാസിയുടെ കഷ്ടപാടുകളുടെ ജീവിതം ഇത്രയും കൃത്യമായി വിവരിക്കുവാൻ മറ്റാർക്കും സാധിക്കുകയില്ലെന്ന് തോന്നുന്നു. ജീവിതത്തിൽ ഇപ്പോൾ miss ചെയ്യുന്നതും മറന്നുപോകുന്നതും ആയ കുറച്ചു കാര്യങ്ങളുടെ ഒരു ഓർമപ്പെടുത്തൽ ആണ് ഈ episode.❤❤❤
സൗദിയിൽ 4 വർഷം ആയി ഇത് വരെ നാട്ടിൽ പോയില്ല,, ഇ നാലു വർഷം എന്റെ ബന്ധുക്കൾ സുഹൃത്തുകൾ ഒരു പാട് പേർ മരണപ്പെട്ടു, എത്രയോ ആഘോഷങൾ നഷ്ടപെടുത്തി മാതാപിതാക്കളുടെ സ്‌നേഹം എല്ലാം നഷ്ടം മായി 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
2009 മുതല് 2018 വരെ ജീവിതത്തിന്റെ നല്ല ഒരു കാലഘട്ടത്തിൽ അമേരിക്കയിൽ ജീവിക്കാൻ പറ്റി ...ഇപ്പോൾ നാട്ടിൽ 4 വര്ഷമായി ...ഒരു പാട് നല്ല കാര്യങ്ങൾ USA നിന്നും അനുഭവിചരിഞു ....പ്രത്യെകിചു socialisum and human rights.
ബ്രോ...ഇക്കരെ നിക്കുമ്പോ അക്കരെ പച്ച...അത്രയേ ഉള്ളൂ...അവിടെ നിൽക്കുമ്പോ ഇവിടെ വരാൻ തോന്നും, ഇവിടെ വന്നാലോ എങ്ങനേലും അവിടെ എത്തിപ്പെടാൻ തോന്നും. എന്റെ മാതാപിതാക്കൾ ഒരു തരത്തിൽ പ്രവാസികൾ ആയിരുന്നു, അപ്പൊ നാട്ടിലെ ഒരു പരിപാടികൾക്കും വരാൻ കഴിയാറില്ലായിരുന്നു. ബന്ധുക്കളെ ഒക്കെ മിസ്സ് ചെയ്തിരുന്നു...ഇപ്പൊ ഞാൻ നാട്ടിൽ തന്നെ നിൽക്കുന്നു, അപ്പൊ എന്റെ ബന്ധുക്കൾ എല്ലാം നാടുവിട്ടു, ഞാൻ വീണ്ടും ഒറ്റക്കായി....
Yes , me too living in a foreign country for 43 years miss my village, ppl and country very much . The only fond memories are about life back in Kerala
എങ്ങനെ ചേട്ടന് ഇത് പോലെയൊക്കെ മനസ്സിനെ സ്പർശിക്കുന്ന തരത്തിൽ അനായാസമായി സംസാരിക്കാൻ കഴിയുന്നു എന്നത് ഞാൻ വളരെ അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്നു. സ്നേഹം മാത്രം ❤
40 കൊല്ലമായി കാനഡയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. താങ്കൾ പറയുന്ന ഓരോ വാക്കുകളും അച്ചട്ടം ശരിയാണ്. മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ അവതരിപ്പിക്കുന്ന അങ്ങേയ്ക്ക് നന്ദി 🙏
ആദ്യം തന്നെ പറയട്ടെ നല്ല ശുദ്ധ മലയാളത്തിൽ അക്ഷരം തെറ്റി പോകാതെ വിട്ടു പോകാതെ വിടവുകൾ വരാതെ പറയുന്നത് കേട്ടിരിക്കുന്ന ആസ്വാദകന് കേൾവി ഭംഗി നൽകുന്നു🥰. പറയുന്ന വിഷയത്തിന്റെ അകക്കാമ്പ് വരെ തെളിയുന്ന വസ്തു നിഷ്ഠമായ അവതരണം. കൂടുതൽ എന്തേലും പറഞ്ഞാൽ കുറഞ്ഞ് പോകും എന്നതിനാൽ മതി🤣 ഓവറാക്കുന്നില്ല, മൊത്തത്തിൽ അടിപൊളി
@@shruthikiran2289 പ്രേമിച്ച പെണ്ണിനെ വേരോരുത്തനും കൊണ്ട് പോകാതെ ഇരിക്കാൻ ഒരിക്കലും വിദേശത്ത് പോകില്ല എന്നൊക്കെ പറഞ്ഞു നടന്ന എൻ്റെ frnd മൻമോഹൻ സിങ് സ്കോളർഷിപ് പഠിച്ചു മേടിച്ചു ഫ്ലോറിഡ പോയിട്ട് ഒരു വർഷം ആയി. usa address കിട്ടിയപോ അവനെക്കാൾ സംബന്നർ ആയ പെൺ വീട്ടുകാർ double ok. ഇവിടെ പഠിച്ചതിൻ അനുസരിച്ച് സാലറി ഇല്ല. ഞാൻ തമിഴ്നാടിന് വളരെ അടുത്ത് താമസിക്കുന്ന ഒരാൾ ആണ്. അവിടങ്ങളിൽ തൊഴിൽ സാധ്യത വളരെ കൂടുതൽ ആണ് ഇപ്പ. നിറയെ industries, companies ഒക്കെ തേനി പോലെ ചെറിയ ടൗണിലും പോലും ഉണ്ട്. മുമ്പ് എല്ലാവരും ചെന്നൈ coimbatore പോയിരുന്നത് കുറഞ്ഞു. പക്ഷേ കിട്ടുന്ന സാലറി വളരെ കുറവാണ്. തേനിയിൽ എനിക്ക് അറിയുന്ന ഒരു EEE engineer mobile tower maintenance നോക്കുന്ന ഒരു കമ്പനിയിൽ 18000 monthly salary യിൽ ജോലി ചെയ്യുന്നു. extras കുറച്ചൊക്കെ കിട്ടും. അവൻ്റെ അനിയൻ ദിൻഡിഗൽ ഒരു 3 star highway ഹോട്ടലിൽ tips സഹിതം മാസം 40000 മേലെ ഉണ്ടാക്കുന്നു. കുറഞ്ഞ ജോലി സമ്മർദവും. ഇതൊക്കെ കാണുന്ന പഠിച്ചവരിൽ inferiority complex ഉണ്ടാക്കുന്നു. അതൊക്കെ കാരണമാണ് എല്ലാവരും കയറി പോകുന്നത്.
UK yil വന്ന ശേഷം മലയാളം എനിക്ക് അധികം മിസ്സ് ആകുന്നില്ല, ഇവിടെ മൊത്തം മലയാളികളാ ചേട്ടാ,..... കോളേജ് ലിഫ്റ്റ്ൽ കയറാൻ നേരം ഞാൻ അതിൽ ഉള്ളവരോട് മുകളിലോട്ടാണോ പോകുന്നത് എന്ന് മലയാളത്തിലാ ചോദിക്കുന്നത് പോലും 🤭😝എവിടെയും മലയാളം മാത്രം മുഴങ്ങുന്നു.... എന്നാലും മറ്റെല്ലാം miss ചെയ്യുന്നുണ്ട് 😌
2005 ൽ UK യിൽ പോയി MBA ചെയ്ത് എന്റെ നാട്ടിലെ ഒരു ചേട്ടൻ അത് കളഞ്ഞിട്ട് നാട്ടിൽ വന്ന് വണ്ടികളിലെ എല്ലാ ഇലക്ട്രോണിക് ഇലക്ട്രിക്കൽ വർക്കും ചെയ്യുന്ന ഷോപ്പ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം തുടങ്ങി ജീവിക്കുന്നു...കേട്ടാൽ ഞെട്ടരുത് ഒരു ദിവസം ഏകദേശം പതിനയ്യായിരം രൂപ net profit ഉണ്ടാക്കുന്നുണ്ട്...
ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ പ്രവാസി ജീവിതത്തിൻറെ ഒരു അവലോകനം ആയിട്ട് തന്നെ ഫീൽ ചെയ്യും. നല്ലൊരു വീഡിയോ ആണ്, നല്ലൊരു അവലോകനമാണ്, നല്ലൊരു കാഴ്ചപ്പാടുമാണ് ഈ വീഡിയോയിൽ കൂടെ നിങ്ങൾ നൽകുന്നത്.
എന്റെ പൊന്നു ചേട്ടാ.. നമ്മുടെ ഈ സുന്ദര കേരളം പൊട്ടി തകരാൻ പോവുക ആണ്.. നിങ്ങൾ പോലുള്ളവരെങ്കിലും ജീവിതകാലം ഈ നാടിന്റെ ഗൃഹാതുരത്വം പേറി ജീവിക്കുമല്ലോ.. കുറച്ചു നാളുകളായി ഈ നാടിനോടും എവിടെനിന്നു രക്ഷപെട്ടു പോകാൻ പറ്റാത്തത്തിലുള്ള അമർഷവും മുല്ലപെരിയാർ എന്നാ ഭീതിയും ഒക്കെ കുറച്ചു നേരത്തേക്ക് മാറ്റി തന്നതിന് നന്ദി ❤
എൻ്റെ 10+ years പ്രവാസത്തിൻ്റെ അനുഭവത്തിൽ നിന്നും എനിക്ക് തോന്നിയ ഒരു കാര്യം .. മറ്റൊരു രാജ്യത്ത് എന്നും നമ്മൾ aliens പോലെ ചിലസമയത്ത് ഫീൽ ചെയ്യും. ജനിച്ച മണ്ണിൽ കിട്ടുന്ന ഒരു ഫീൽ അതൊന്നു വേറെ തന്നെ ആണ്. പിന്നെ മറ്റൊരു രാജ്യത്ത് ചെന്ന് ഒരുപാട് പണം ഉണ്ടാകി tesla yo lexus 570 യോ Bentley യൊ ഒക്കെ വാങ്ങി ഒരു പോഷ് വില്ലയും വാങ്ങി അവിടെ നമ്മെക്കാൾ വലിയ വമ്പൻ സ്രാവുകൾക്കിടയിൽ നെതോലിയായി ആയി ജീവിക്കുനതിലും. ജനിച്ച നാട്ടിൽ അത്യാവശ്യം നല്ലരീതിയിൽ ജീവിച്ചാൽ നാട്ടിൽ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്. എൻ്റെ മാത്രം ഒരു (POV) അഭിപ്രായം മാത്രമാണ് correct ആണെന്ന് ഞാൻ പറയുന്നില്ല.
വളരെ നന്നായി സംസാരിച്ചു. ഞാനും ഒരു പ്രവാസി ആയിരുന്നു. 5 വർഷത്തോളം ബഹറിനിൽ. ഇപ്പോൾ 4 വർഷത്തോളമായി നാട്ടിലാണ്. പ്രവാസ ജീവിതം എനിക്ക് സമ്മാനിച്ചത് താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ തന്നെയാണ്. ഒരേ സമയം സന്തോഷവും ദുഖവും അഭിമാനവും എല്ലാം തോന്നുന്നു ആ സമയത്തെ കുറിച് ഓർക്കുമ്പോൾ. ഒരിക്കലും നഷ്ടമായി എന്ന് തോന്നിയിട്ടില്ല കാരണം ജീവിതം പഠിച്ചത് അവിടെ നിന്നാണ്.
പ്രവാസമെന്നത് കടൽ കടന്ന് പോകുമ്പോൾ മാത്രമല്ലെന്നാണ് എന്റെ അനുഭവം.. പശ്ചിമഘട്ടത്തിനും അറബിക്കടലിനുമുടയിലുള്ളയാ സുന്ദര ദേശം വിട്ട് മധ്യഭാരത്തിന്റെ മധ്യത്തിലുള്ള മഹാനഗരത്തിൽ പ്രവാസ ജീവിതം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികഞ്ഞു.. ഒരു കൗതുകത്തിനു സ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ട് ചെയ്തു പന്ത്രണ്ടാം വയസ്സിൽ നാട് വിടുമ്പോൾ ഓർത്തില്ല ജീവിതം എച്ചിൽ പാത്രം കഴുകലിൽ തുടങ്ങി സ്വന്തമായി ചെറിയൊരു ബിസിനസിൽ എത്തുമെന്ന്.. ജീവിതമെന്ന കണക്ക് കാൽകുലേറ്ററിന്റെ കീബോർഡിലല്ലാതെ കണക്ക് കൂട്ടിയാൽ നഷ്ടങ്ങൾ കുറവ് തന്നെയാണ്.. കുടുംബത്തെ നന്നായി നോക്കാൻ പറ്റിയെന്നതും സ്വന്തം കുടുംബം അല്ലലില്ലാതെ കൊണ്ട് പോകാൻ പറ്റുന്നുവെന്നതും മാത്രമാണ് ജീവിതത്തിലെ ബനിഫിറ്റ് ചാർട്ടിലെ നിലവിലെ ഗ്രാഫ്.. ❤ പ്രവാസി . ❤❤
I'm 50 plus and I happened to return back to Kerala due to divorce after 25 years of NRI life. I'm very happy now bec I have good money from my rental property abroad. I'm living in a waterfront property with a full time house maid who cooks all our traditional foods, i celebrate all the festivals, and attend all the ceremonies of my friends and family. My property have enough land to do my own farming and i enjoy farming and it's my gym. I had BP, dibetic(border line), auto immune, depression due to lack of social life abroad. After 2 years of life here I fully recovered from all my diseases. To have a similar life abroad i need an annual income of USD250k. I'm so thankful to my wife for initiating the divorce. Loneliness is the biggest threat for men abroad.
Everyone is on the run for new opportunities, especially the Malayalis A Malayali is a person who has created an empire of his own despite going to another country You and I, many people including us are proud to be a Malayali.. That's amazing feeling. ❤🥰👏
❤ യൂറോപ്പിലെയും അമേരിക്കയിലെയും കുറഞ്ഞ കാലത്തേ പ്രവാസ ജീവിതത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം നമ്മൾക്ക് ഗ്രീൻ കാർഡോ സിറ്റിസൺഷിപ്പോ എന്തുകിട്ടിയാലും തന്നെ നമ്മൾ എന്നും അവരുടെ മുൻപിൽ ഇന്ത്യക്കാരും കറിയും മസാലയും ബ്രൗൺസും ഒക്കെ തന്നെ ,എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ജനിച്ച നാട്ടിൽ കിട്ടുന്ന ഒരു ഇത്😊ഉണ്ടല്ലോ അത് എവിടേം കിട്ടില്ല ,H1 വിസക്ക് അവർ കൊടുത്തിരിക്കുന്ന പേര് തന്നെ നോക്കു ഏലിയൻ വിസ എന്നല്ലേ ,എവിടുന്നോ വന്ന വെറും aliens 👽,എന്തൊക്കെ പറഞ്ഞാലും എല്ലാ കഷ്ടപ്പാടുകളും സഹിച്ചു നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾ ഇല്ലായിരെന്നേൽ കേരളം മറ്റൊരു ബീഹാർ ആകുമായിരുന്നു ,പ്രവാസി കേരളത്തിന്റെ ഐശ്വര്യം !
@@sajithss92 ദി ഗ്രേറ്റ് ഹ്യൂമൻ മൈഗ്രേഷൻ പലപ്പോളായി പലയിടത്തും സംഭവിച്ചട്ടുണ്ട് ,കുടിയേറിയ സായിപ്പന്മാർ ആണ് ഇന്നത്തെ അമേരിക്ക ഉണ്ടാക്കിയത് ,അവരാണ് ഭൂരിപക്ഷം അപ്പോൾ രാജ്യം എസ്ടാബ്ലിഷ് ആയതിനു ശേഷം വന്നവരെ അങ്ങനെയേ കാണു ,പിന്നെ നമ്മുടെ സമാധാനത്തിനും ആശ്വാസത്തിനും താങ്കൾ പറഞ്ഞപോലെ ഒക്കെ പറയാം ,ഈ പറഞ്ഞ അമേരിക്കയിൽ തന്നെ എനിക്ക് ഒരിക്കൽ വളരെ മോശമായ അനുഭവം എനിക്ക് ഉണ്ടാട്ടിട്ടുണ്ട് ഇന്ത്യക്കാരൻ ആയതിൽ മാത്രം .
എന്റെ അഭിപ്രായത്തിൽ ഏറ്റവും കുറച്ചു വിവേചനങ്ങൾ ഉള്ളത് പാശ്ചാത്യ നാടുകളിൽ തന്നെയാണെന്ന് എന്നുള്ളതാണ്. വിവേചനം എന്നുള്ളത് competitive അല്ലാത്ത ഒരാളുടെ അരക്ഷിതാവസ്ഥയിൽ നിന്നുള്ള ഒരു ഉല്പന്നമാണ് അതായതു തന്റെ അവസരങ്ങൾ വേറെ സ്ഥലത്തു നിന്നും വന്ന ഒരുത്തൻ തട്ടിയെടുക്കുമോ എന്ന ഭയം. എനിക്ക് തോന്നുന്നത് അത് നാട്ടിലെക്കളും കുറവ് വിദേശത്താണ് എന്നാണ്.ഇവിടെ ഒരു സാസംഥാനക്കാരാണ് മറ്റു സംസ്ഥാനക്കാരോട് വിവേചനം നോർത് ഇന്ത്യക്കാർക്ക് സൗത്ത് ഇന്ത്യക്കാരോട് വിവേചനം . സൗത്ത് ഇന്ത്യക്കാരുടെ കാര്യമാണേൽ പറയണ്ട അവർക്കു നോർത്ത് ഇന്ത്യക്കാരോട് വിവേചനവും പരമ പുഛ വും. താങ്കൾ ഇപ്പൊ അമേരിക്കക്കാരെ കുറ്റം പറയുന്നുണ്ടല്ലോ അവരുടെ അവസരങ്ങൾ വേറെ നിന്നും എങ്ങു നിന്നോ കയറി വരുന്നവൻ തട്ടി എടുക്കുമ്പോ അവർക്കു വിഷമം ഉണ്ടാകില്ലേ . ഇനി നേരെ തിരിച്ചു ചിന്തിച്ചു നോക്ക് കുറെ അമേരിക്കക്കാർ ഇന്ത്യയിലേക്ക് ജോലിക്കായി തള്ളി കയറി വന്നു ഇവിടുത്തെ ജനങ്ങളുടെ ജോലി ഒക്കെ തട്ടി ഏടുക്കുന്നു എന്ന് വിചാരിക്കുക ഉറപ്പായും ഇവിടെ ഉള്ളവർക്ക് അമേരിക്കകാരോട് വെറുപ്പും വർണ്ണ വിവേചനവും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നും ചിന്തിക്കുക അപ്പൊ ഈ അഭിപ്രായം ഒക്കെ മാറും
@paulvonline അത് തന്നെ ആണ് സർ ഞാൻ ഉദ്ദേശിച്ചത് ,നമ്മൾ എങ്ങനെയാണോ നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്ന ബംഗാളികളെ കാണുന്നുവോ അതുപോലെ തന്നെയാണ് മറ്റുള്ളവരും നമ്മളെ കാണുന്നത് ,അമേരിക്കയിൽ അങ്ങനെ ഒരു വിവേചനം ഈ വിഡിയോയിൽ പറയുന്ന പോലെ നിയമെങ്ങൾ ശക്തമായത് കൊണ്ട് കുറവും ആണ് ..
@@minku2008 ഈ വിവേചനത്തിന്റെ കാരണം ആണ് ഞാൻ പറഞ്ഞത് അതായത് അവരെ കുറ്റം പറയണ്ട എന്ന് സാരം . വേറേം ഒരു കാര്യമുണ്ട് ഇത്തരം വിവേചനങ്ങൾ അനുഭവിച്ചവർക്കു ഒരു inferiority complex കാല ക്രമത്തിൽ ഉണ്ടാകുന്നതായും അത് അവരെ പിന്നോട്ടടിക്കുന്നതായും കാണാം. നൂറ്റാണ്ടു നീണ്ട ബ്രിട്ടീഷ് ഭരണം അതിനൊരു ത്വരകമായി . ഈ കോംപ്ലെക്സിനെ മറികടക്കാൻ ചിലർ നാടൻ സായിപ്പാകാൻ കിണഞ്ഞു പരിശ്രമിക്കുന്നതും കാണാം ഒരു കാര്യവുമില്ല. ഒരു കാര്യം മാത്രം ചെയ്താൽ മതി നമ്മൾ മോശക്കാരല്ല എന്ന് നമ്മുടെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചാ മതി. ആദ്യം അത് കുറച്ചു ബുദ്ധിമുട്ടാണ് കാരണം അത് ഒഴുക്കിനെതിരെയുള്ള നീന്തൽ ആണ്. പക്ഷെ കുറച്ചു കഴിഞ്ഞാൽ നമ്മുടെ മനസ് അത് വിശ്വസിച്ചു തുടങ്ങും പിന്നെ വിജയം തന്നെ വരുന്നതായും കാണാം. ആര്യന്മാരുടെയും ദ്രാവിഡന്മാരുടെയും പൂർവ കാലം ഒന്ന് പഠിക്കുന്നതും നല്ലതായിരിക്കും. നഷ്ടപ്പെടാൻ ഒന്നുമില്ല നേടാൻ ഒരുപാടുണ്ട്
ഞാൻ 5വർഷം പ്രവാസി ആയിരുന്നു... താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ട് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു... എല്ലാം ശരിയാണ്... സത്യത്തിൽ.. വിഷമം തോന്നി... പക്ഷെ ഒരു പുരുഷന് ഒരുപാട് കടമകൾ ചെയ്തു തീർക്കാനുണ്ട് എന്ന ചിന്തയിൽ നാമെല്ലാം... അതെല്ലാം ഉള്ളിൽ ഒഴുക്കുന്നു.... പ്രവാസത്തിന്റെ പ്ലസ് പോയിന്റ് പണം... മാത്രമാണ്.... പക്ഷെ പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയിൽ നാം തനിനയേ ചിന്തിച്ചു പോകും... അവിടെ തന്നെ തുടരേണ്ടതായിരുന്നു എന്ന്... പ്രവാസ ജീവിതത്തിന്റെ ഇടയിൽ പലപ്പോഴും ആരും കാണാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും എന്നതാണ് സത്യം.....
If you are a very social person, it will be difficult to adjust in foreign lands as meeting friends, neighbours, attending family/religious functions will be less there.
Shinoth, quite amazing with your thoughts and understanding in how you expressed your experience in 12 yrs, for most people who have left Kerala to the US , it takes more than 12....thank you for sharing
15 വർഷം. ഇന്നലെ എന്ന് പോലെ കഴിഞ്ഞു പോയി. ഒരു കാലത്ത് നാട് വിട്ടു പോവുള്ള എന്ന് പറഞ്ഞു നടന ഞാൻ ഇവിടെ USA യിൽ വന്നു. വീട്ടുകാർക്ക് നമ്മൾ അന്ന്യരായി. പൈസ മാത്രം വേണം, നമ്മളെ വേണ്ട. നമ്മൾ ചെല്ലുന്നത് തന്നെ ഒരു ഭാരം ആണ് എന്ന് തോന്നിയത് കൊണ്ട് പോവാനും തോന്നാറില്ല ഇപ്പൊ. നഷ്ടങ്ങളുടെ കണകിൽ അതും കൂട്ടിച്ചേർത്തു.
ഓരോരുത്തർക്കും ഓരോ ജീവിതം അല്ലെ.. ക്യാഷ് വലിയ ഒരു factor ആണ്.. അതു ഉണ്ടെങ്കിൽ 75% പ്രശ്നങ്ങളും പരിഹരിക്കാം.. നമ്മളെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തുക.. ജീവിക്കുക.. 👍🏻
ഞാൻ അമേരിക്കയിൽ വന്നിട്ട് 24 വർഷം. 18 ആം വയസിൽ നാട് വിടുമ്പോൾ വലിയ വിഷമം ആയിരുന്നു. ആദ്യത്തെ 2 വർഷം പ്രതിയേകിച്ച്. ഇവിടെ വന്നതിനു ചേഷം 12 പ്രാവശ്യം നാട് വിസിറ് ചെയ്തു. ഇപ്പോൾ ഞാൻ എന്റെ നാട്ടുകാർക്ക് ഒരു വിദേശി ആണ്. ആരുടെയും കുഷപ്പമല്ല, അതാണ് ലോകം. എനിക്കു കേരളം ഇഷ്ട്ടമാണ്, എന്നാൽ രണ്ടു aashcha കഷിയുുമ്പോൾ ഞാൻ മടുക്കും, അവിടെ ഞാൻ അന്യൻ ആണ്, പിന്നെ എനിക്കു എങ്ങനെ എങ്കിലും തിരിച്ചു വന്നാൽ മതിയായിരുന്നു എന്നാണ്. ഇവിടെ ഞാൻ ഹാപ്പി ആണ് ഷിനോദ്. അമേരിക്ക പോലെ comfortable ആയി ജീവിക്കാൻ പറ്റിയ വേറെ ഒരു രാജ്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം. കേരളത്തിൽ ഇപ്പോൾ മനുഷ്യ ജീവതത്തിനു എന്തു വില ? എന്തു സേഫ്റ്റി ആണു ഉള്ളത് ? ഇല്ല, എനിക്കു ഒരിക്കലും താങ്കളുടെ അഭിപ്രായthodu യൂജിക്കാൻ കഷിയില്ല. സോറി.
പല കാര്യത്തിലും എനിക ഷിനോത്തനോടൂ യോജിക്കാന് പറ്റുന്നില്ല എങ്കിലും പലതിനോടും യോജിപ്പ് ഇല്ലാതെ ഇല്ല. താര തമ്യത്തിൽ എനിക അമേരിക്ക തന്നെയാണ് ഇഷ്ടം. 1966 യില് വന്ന ഞാന് അങ്ങനെ ആയില്ല എങ്കിലേ അതിശയിക്കേണ്ടു എന്നു തോന്നുന്നു. ഞാന് താങ്കളോട് പാല തിലും യോജിക്കുന്നു.
അമേരിക്കയിൽ 12 വർഷം ജോലി ചെയ്തിട്ട് 10 മിനിറ്റ് വീഡിയോയിൽ മലയാളം ഭാഷ അതി സുന്ദരമായി ഉപയോഗിച്ച ചേട്ടന് അഭിനന്ദനങ്ങൾ. ചില ആളുകൾ അവിടെ എത്തി അടുത്ത ദിവസം മുതൽ മംഗ്ലീഷിൽ ആയിരിക്കും സംസാരിക്കുക.
❤️
😂😂
സത്യം,നമ്മുക്കും ഒരു ഭാഷ ഉണ്ട് അതിനെ മറക്കാതെ ഇരുന്നല്ലോ.
❤
🤣🤣😁😁
താങ്കൾ ഒരു പച്ചയായ മനുഷ്യൻ, എത്ര നല്ല അവതരണം. പണമുണ്ടെങ്കിൽ ജീവിക്കാൻ ഏറ്റവും നല്ലത് നമ്മുടെ നാട് കേരളം തന്നെയാണ്, പക്ഷെ നമ്മളൊക്കെ ഒരു ഘട്ടത്തിൽ പ്രവാസികളാകേണ്ടി വന്നു, ചിലതു നേടിയപ്പോൾ പലതും നഷ്ടപ്പെടുത്തേണ്ടി വന്നു
ചേട്ടൻ്റെ വീഡിയോയും അതിലെ അവതരണവും ഇഷ്ടമുള്ളവർ ആരൊക്കെ
❤️
Me
Me
Always good
Me
ജർമനിയിലും ഇംഗ്ലണ്ടിലും ജീവിച്ച ഞാൻ ഈയടുത്തു വെക്കേഷന് നാട്ടിൽ പോയി. തിരിച്ചുവരാനായി ഫ്ലൈറ്റിൽ കയറുമ്പോൾ ഉള്ളിലൊരു വിങ്ങലായിരുന്നു. ദൈവമേ ഇത്രയും മനോഹരമായ എന്റെ നാട് വിട്ടാണല്ലോ ഞാൻ അധികം ബന്ധങ്ങളില്ലാത്ത ജീവിക്കാൻ അനുയോജ്യമല്ലാത്ത കാലാവസ്ഥയുള്ള ഉത്സവങ്ങളും പെരുന്നാളുകളുമില്ലാത്ത തിങ്ങി നിറഞ്ഞ ആൾക്കൂട്ട ചന്തകളില്ലാത്ത വെറും ജോലി കുടുംബം holiday എന്ന രൂപത്തിലുള്ള രാജ്യത്തേക്ക് പോകുന്നത് എന്ന്. I really miss our kerala ❤
❤️
brokku europil സ്വന്തമായി car ഉണ്ടോ
@@pastormartinsempai6371അയിന് നീ ഏതാ
@@shintothomas7148 uk worst aanu...
@@shintothomas7148 എങ്കിൽ UK ആണ് നല്ലത് 🤣🤣
എന്റെ ഒരു അനുഭവത്തിൽ നമുക്ക് ഉള്ളതിൽ നമുക്ക് ആനന്ദം കണ്ടെത്താൻ സാധിച്ചാൽ അത് തന്നെ ആണ് ഏറ്റവും വലിയ ഭാഗ്യം.പിന്നെ എത് പ്രതിസന്ധിയെയും തരണം ചെയ്യാൻ ഉള്ള മനക്കരുത്തും. അങ്ങനെ ഒരു mindset ഉണ്ടാക്കി എടുത്താൽ പിന്നെ വിദേശത്തായാലും , കേരളത്തിലായാലും satisfied ആയി കഴിയാം
Yes
കാലങ്ങൾക്ക് മുൻപ് മുതൽ മലയാളികൾ അമേരിക്കയിൽ ഉണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ അനുഭവങ്ങളുടെ അവതരണ ശൈലിയിലൂടെ മലയാളികളുടെ മനം കവർന്നുകൊണ്ടിരിക്കുന്ന ഷിനോദിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ❤️🌹❤️.
വളരെ കൃത്യം ആയി അമേരിക്ക യിൽ വന്ന കേരളം ഇഷ്ട പെടുന്ന, മലയാളത്തെ സ്നേഹിക്കുന്ന വരുടെ അവസ്ഥ ഷിനോദ് നന്നായി അവതരിപ്പിച്ചു, hats off 🙏🙏👌👌👍, ഇതിൽ കൂടുതൽ എങ്ങനെ explain ചെയ്യും suuuuuuper, simple and easy to understand, 👍
❤️
അവസാനം കണ്ണ് നിറഞ്ഞു 😮🇮🇳🙏
എന്റെ മോൻ സൗദിയിലാണ് 8 വർഷമായി. വീടിനോട് .വീട്ടുകാരോട് ഒരു പാട് താല്പര്യമുള്ള യാൾ. അവനും ഇതു പോലുള്ള സുന്ദര കഥകൾ ധാരാളമുണ്ട്, പറയാറുണ്ട്.🙏
ഞങ്ങൾ മക്കൾക്കുവേണ്ടി കാനഡയിൽ വന്നു,വീഡിയോ കാണുന്നു, നാടിനോടുള്ള സ്നേഹം, തിരിച്ചു ഏപ്രിൽ മാസത്തിൽ തിരിക്കും, കുറേ നല്ല കാര്യങ്ങൾ കണ്ടു, ജീവിച്ച ചുറ്റുപാടുകൾ ഇവിടുത്തെ സാഹചര്യത്തോട് ഈ പ്രായത്തിൽ ഒത്തുപോവാൻ പ്രയാസം തന്നെ, പക്ഷെ പേരക്കുട്ടികൾക്ക് വേണ്ടി വന്നു കാലാവസ്ഥയാണ് എനിക്ക് കുറേ പ്രയാസവും വിസ്മയവും ഉണ്ടാക്കിയത്, മക്കൾ കാരണം ഈ രാജ്യം കാണാൻ കഴിഞ്ഞതിൽ സന്തോഷം, ഒരു ഉന്നത ജോലി കരസ്ഥമാകാത്തതാവാം ചെറുപ്പക്കാർ സ്വരാജ്യം വിട്ടുപോരുന്നത്,പലരും നാട് മറക്കുന്നുണ്ട്, ഓർമപ്പെടുത്തലുകൾ സ്മരണീയം തന്നെ, God bless you
ഞാനും പാസ്പോർട്ട് എടുത്തു 🤭😌 എന്റെ ഏറ്റവും വലിയ സ്വോപ്നം അമേരിക്കയിൽ വരണം എന്നുള്ളത് 😌 നാട്ടിൽ കാടിനുള്ളിൽ ഒരു കുടിലിൽ ജീവിച്ചു ഇപ്പോ കുറച്ചു കാലം ആയി പുറം ലോകം കണ്ട ഒരു ആദിവാസി പെൺകുട്ടി ഇങ്ങനെ സ്വോപ്നം കാണാവോ എന്ന് ഒന്നും എനിക്കു അറിയില്ല എന്നാ ഒരുപാട് പരിമിതികൾ ഉണ്ടെങ്കിലും ഒരു പെൺകുട്ടി ക്ക് ആ സ്വോപ്നം സാധിച്ചു എടുക്കാൻ പറ്റോ എന്ന് നോക്കുന്നു.
ഒരു ചെറിയ വിഷമത്തോടു കൂടിയാണ് ഈ video മുഴുവൻ കണ്ടു തീർത്തത്😔😔😔. എത്തിപ്പെടുന്ന സ്ഥലത്തോടും സാഹചര്യത്തോടും പൊരുത്തപ്പെടാൻ കഴിയുകയും ദുഖത്തിനും സന്തോഷത്തിനും ജീവിതത്തിൽ തുല്യ പ്രാധാന്യം കൊടുക്കുയം ചെയ്യാൻ കഴിഞ്ഞാൽ ഈ ഭൂമിയിലെ എല്ലാ സ്ഥലവും സ്വർഗ്ഗമാണു.പക്ഷെ അങ്ങനെ ജീവിക്കുന്നതും മരിച്ചുപോയതുമായ ഒരു മനുഷ്യൻ പോലും ഈ ഭൂമിയിൽ കാണില്ല. സന്മനസുള്ളവർക്ക് സമാധാനം. ജീവിതത്തിൽ എല്ലാവിധ സന്തോഷവും നന്മയും നേരുന്നു🙏🙏🙏
എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു വിദേശത്തു ജോലി ചെയ്ത് settle ആവണം എന്ന്. 4 വർഷം ഇന്ത്യ യിൽ മറ്റൊരു സ്റ്റേറ്റ് ൽ ജീവിച്ചു തിരിച്ചു കേരളത്തിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ആണ് വകേരളം ആണ് settle ആവാൻ നല്ലത്
എന്നൊരു തോന്നൽ വന്നത്.
ഞാൻ മുകളിൽ പറഞ്ഞ അവസ്ഥയിൽ എത്തിയിട്ട് ഒരു മാസം ആയിട്ടുള്ളു
ഇപ്പൊ ഒരു comfort സോൺ ൽ ഇരിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ ചിന്തിക്കുന്നത്.
മുൻപ് എനിക്ക് നമ്മൾ ജനിച്ച നാട്ടിൽ തന്നെ മരിക്കുന്നത് വരെ ജീവിക്കുന്നതിനോട് യോജിപ്പ് ഇല്ലാരുന്നു.
കഴിയുന്ന അത്രയും രാജ്യങ്ങളിൽ പോയി ജീവിച്ചു അവിടെ ഒക്കെ explore ചെയ്യണം എന്നാരുന്നു.
പക്ഷെ അതിനു വേണ്ടി ഞാൻ ഒരു ശ്രമവും നടത്തിയിട്ടില്ല.
ഒരു individual നു അത്യാവശ്യം സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ നല്ലത് യൂറോപ്പ് അമേരിക്ക പോലെ ഉള്ള രാജ്യങ്ങൾ ആയിരിക്കും.
അവിടത്തെ റോഡ് നിയമങ്ങൾ, വൃത്തി,ജീവിത നിലവാരം ഒക്കെ നോക്കുമ്പോൾ ഇവിടത്തെക്കാൾ ബെറ്റർ ആയിരിക്കും.
ഇന്ത്യക്ക് പുറത്തു താമസിക്കുന്ന കേരളത്തിലെ പച്ചപ്പും പവിഴപ്പും മിസ്സ് ചെയ്ത് പുളകം കൊള്ളുന്ന എന്നാൽ ഒരു കാലത്തും വിദേശം വിട്ടു വരികയും ചെയ്യാത്ത ചില ആൾക്കാരുടെ അവിടത്തെ ജീവിത ബുദ്ധിമുട്ടുകൾ 🤣 കേട്ടറിഞ്ഞും കൂടി ആണ് ഞാൻ നാട്ടിൽ തന്നെ താമസിക്കുന്നത് ആണ് നല്ലത് എന്ന ചിന്തയിൽ എത്തിയത്.
ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് എന്റെ ഉപദേശം പുറത്തു പോയി ഒരുപാടു സമ്പാദിക്കാനും മെച്ചപ്പെട്ട ജീവിതം നയിക്കാനും അവസരം ഉണ്ടെങ്കിൽ ഒരിക്കലും വേണ്ടെന്ന് വെക്കരുത്.
മറ്റൊരു നാടിനെ അറിഞ്ഞിരിക്കുന്നത് നല്ലത് അല്ലെ.
പ്രത്യേകിച്ച് വൈകുന്നേരം 6 മണിക്ക് ശേഷം പുറത്തിറങ്ങാൻ സാധിക്കാത്ത നാട്ടിലെ പെൺകുട്ടികളൊക്കെ പുറത്തൊക്കെ പോകു.. 😍
You're right. Nadu vallathe miss cheyyunnu.
@@Chummaorurasam2418 👆
Sathym bro
...nad valtha miss chyn und...myr...kanne ullapo athnta vila aryila
താങ്കളുടെ അവതരണ ശൈലി നന്നാവുന്നുണ്ട് 👍 പച്ച മനുഷ്യൻ അമേരിക്കയിൽ..
❤️
ചേട്ടന്റെ അവതരണം കാണാൻ നല്ല രസാ എന്റെ ഉമ്മ എപ്പോഴും പറയാറുണ്ട് നല്ല ക്വാളിറ്റി ഉള്ള സംസാരം ദൈവം അനുഗ്രഹിക്കട്ടെ
അവസാനത്തെ വാക്കുകൾ.. 🙏🏻🙏🏻🙏🏻💥💥💥ഇവിടുത്തെ entire സിസ്റ്റത്തെ പൊളിച്ചടുക്കി. Simple but powerfull
❤️
എരിഞ്ഞു ചാരമാകുന്ന പ്രവാസിയും ആ ചാരത്തിൽ നിന്നും ഉയരുന്ന അവന്റെ സ്വപ്നങ്ങളും കുടുംബവും … എള്ളോളം സന്തോഷവും കുന്നോളം ദുഃഖവും മാത്രം ബാക്കി … എങ്കിലും നമ്മൾ സന്തോഷിക്കുന്നു അഭിമാനിക്കുന്നു … good presentation brother…
ചിലത് നേടുന്നതിനോടൊപ്പം ചിലത് നഷ്ടപ്പെടുകയും ചെയ്യും...31 വർഷം Middle East ൽ ജീവിച്ചതിൽ നിന്നും കിട്ടിയ തിരിച്ചറിവ്.. count your blessings only 😊
സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ഹൈടെക് ജീവിത സാഹചര്യങ്ങളിൽ കണ്ട് മനം മയങ്ങി അതിനു വേണ്ടി സ്വയം തീരുമാനം എടുത്ത് മറ്റൊരു നാട്ടിലെ നിയമങ്ങൾക്കും നിബന്ധനകൾക്കും വിവേചനങ്ങൾക്കും എതിർപ്പുകളും വിധേയനായി ഏതെങ്കിലും ഒരു വിദേശ കമ്പനികൾക്ക് തന്നെ താൻ പണയം വച്ച് ജീവിതത്തിൻ്റെ സുവർണ്ണ കാലഘട്ടം ജീവിച്ചു തീർന്നു കഴിയുമ്പോൾ ആണ് പലരും പിന്നോട്ട് തിരിഞ്ഞു നോക്കുന്നത് അപ്പോഴാണ് അവർ മനസ്സിലാക്കുന്നത് മറ്റ് ആർക്കോ വേണ്ടി ഡിസിപ്ലിനോട് കൂടി ജീവിച്ചു തീർത്ത 30 ഓളം വർഷങ്ങൾ ചിർക്ക് അതായിരിക്കാം താൽപര്യം അത് അവരുടെ തീരുമാനം ........
വിദേശത്ത് പോയി ജോലി ചെയ്തവക്ക് അങ്ങയുടെ ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയും. മനസിന്റെ ഉള്ളിൽ ഒരു വേദനയും ഒരു വിങ്ങലും തോന്നും അതാണ് പ്രവാസി ജീവിതം...
പുറത്ത് സന്ധ്യയാണ്, അകത്ത് നേരിയ ഇരുട്ടിൽ ഇരിക്കുമ്പോൾ ദൂരെ ഏതോ ക്ഷേത്രത്തിൽ നിന്ന് വളരെ നേർത്ത ശബ്ദത്തിൽ ഒഴുകി വരുന്ന MS സുബ്ബലക്ഷ്മി യുടെ കീർത്തനം പോലെ പരിശുദ്ധമായ അവതരണം.
വിദേശത്തു പോയ് നമ്മുടെ നാടിനെ പുച്ഛിച്ചു പറയുന്നവർക്ക് താങ്കൾ ഒരു മാതൃക ആണ് 🥰
❤️
Evalkku vicharam undu
But nothing can be gained with teardrops of mothers like me. One day I lived for their dreams and now I left alone as they don't have dreams for me anymore
Great
പുച്ഛമാണെന്ന് താങ്കൾക്ക് മാത്രമേ തോന്നുകയുള്ളൂ
തങ്ങളുടെ ഭാഷ സൂപ്പർ അന്നുട്ടോ..മലയാളത്തിന്റെ തനിമ മാറാതെ തന്നെ വിഭാവസമൃദ്ധമാണ് തങ്ങളുടെ അവതരണം.ഉള്ളടക്കം തന്നെ വളരെ സത്യം.പുതുമയും പഴമയും കോർത്തിനിക്കറിയുള്ള യാദർഥ്യങ്ങൾ.വളരെ നന്ദി.വീണ്ടും അടുത്ത വീഡിയോ ഉടൻ വരുമല്ലോ,,🥰🙏👌
എത്രയൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഭൂരിഭാഗം പ്രവാസികളേക്കാൾ കൂടുതൽ ജീവിതം എൻജോയ് ചെയ്യുന്നത് നാട്ടിൽ ജോലി ചെയ്തു ജീവിക്കുന്നവരാണ്.(അവർക്ക് അത് ചിലപ്പോ തോന്നില്ല)
ശരിക്കും...!
രണ്ട് വർഷം - രണ്ടേ രണ്ടു വർഷം മാത്രം - വിദേശത്തു ജോലിചെയ്തവനാണ് ഞാൻ...! നമ്മുടെ നാടിന്റെ വില ശരിക്കും മനസിലായി..😊 ഏതുവലിയ പൊസിഷനിലുള്ള ജോലിയാണെങ്കിലും അവിടെ അവൻ രണ്ടാംകിട പൗരൻതന്നെയാണ്,.. ഒരുവിലയുമില്ല...
പരിഭവങ്ങളില്ലാതെ -
അതിമോഹങ്ങളില്ലാതെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചാൽ സ്വർഗതുല്യമായ ജീവിതം എവിടെയും സാധ്യമാകും.😊😊😊😊
Bro നമ്മൾ enjoy ചെയ്യുന്നത് നമ്മൾ അറിയന്ദെ എന്നാൽ അല്ലേ അതിൽ കാര്യം ഒള്ളൂ 🤷♂️
@@ananthurgopal9868 കണ്ണു പോയാലേ കണ്ണിൻറെ വിലയറിയൂ എന്ന് കേട്ടിട്ടില്ലേ അതുപോലെ തന്നെ.
@@suk5385 കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുന്നതിൽ അല്ലേ കാര്യമൊള്ളു അല്ലാതെ പോയി കഴിഞ്ഞിട്ട് അറിഞ്ഞിട്ട് കാര്യം ഇല്ലല്ലോ. അതാണ് ഞാൻ ചോദിച്ചത്
@@ananthurgopal9868 🙏
ആദ്യമായിട്ടാണു ഒരു comment ഇടുന്നത്. താങ്കളുടെ അവതരണവും അതിലെ വിഷയവും എന്നെ അതിന് പ്രേരിപ്പിച്ചു എന്നതാണ് സത്യം. ഞാനും ഒരു പ്രവാസിയാണ് 2015 മുതൽ. ഈ video മറ്റു പലരെയും പോലെ എന്നെയും ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയി. എല്ലാവരെയും േപാലെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത പെങ്ങളുടെ കല്യാണം മുതലായ കാര്യങ്ങൾക്കാണ് ഞാനും പ്രവാസി ആയത്. ദൈവാനുഗ്രഹത്താൽ കുറച്ചൊക്കെ കുടുംബത്തിന് വേണ്ടി ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് ആത്മ സംതൃപ്തി നൽകുന്നു. പെങ്ങളുടെ കല്യാണത്തിന് പോകാൻ കഴിയാത്തത് ഇന്നും വേദനയോടെ ഓർക്കുന്നു........
❤️
ഒരു പ്രവാസിയുടെ കഷ്ടപാടുകളുടെ ജീവിതം ഇത്രയും കൃത്യമായി വിവരിക്കുവാൻ മറ്റാർക്കും സാധിക്കുകയില്ലെന്ന് തോന്നുന്നു. ജീവിതത്തിൽ ഇപ്പോൾ miss ചെയ്യുന്നതും മറന്നുപോകുന്നതും ആയ കുറച്ചു കാര്യങ്ങളുടെ ഒരു ഓർമപ്പെടുത്തൽ ആണ് ഈ episode.❤❤❤
Touching talk, indeed... 25 years of India here... But my sense of belonging has never ever diminished....
18 വർഷമായി ഞാനും പ്രവാസിയാണ് ബ്രോ താങ്കളുടെ ഇതുപോലെയുള്ള വീഡിയോ കാണുമ്പോൾ വെറുതെയാണെങ്കിലും സങ്കടം വരും😌
❤️
സൗദിയിൽ 4 വർഷം ആയി ഇത് വരെ നാട്ടിൽ പോയില്ല,, ഇ നാലു വർഷം എന്റെ ബന്ധുക്കൾ സുഹൃത്തുകൾ ഒരു പാട് പേർ മരണപ്പെട്ടു, എത്രയോ ആഘോഷങൾ നഷ്ടപെടുത്തി മാതാപിതാക്കളുടെ സ്‌നേഹം എല്ലാം നഷ്ടം മായി 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
Nthe pokathe bro
Yenthaaa pattiyatheee
Though I have been living out of the country for almost 30 yrs, I am still nostalgic about my life back in kerala. I miss the simple pleasures of life
This place isn't the same anymore. Plz don't come back
@@Here_we_go..557 😢😢😢😢
2009 മുതല് 2018 വരെ ജീവിതത്തിന്റെ നല്ല ഒരു കാലഘട്ടത്തിൽ അമേരിക്കയിൽ ജീവിക്കാൻ പറ്റി ...ഇപ്പോൾ നാട്ടിൽ 4 വര്ഷമായി ...ഒരു പാട് നല്ല കാര്യങ്ങൾ USA നിന്നും അനുഭവിചരിഞു ....പ്രത്യെകിചു socialisum and human rights.
you are lucky to be back in Kerala. I'm stuck here for the past 22 years
Nattil settle aayo ipo??
@@Am-gd7sm Yes.
@@epbiju ath entha nattil settle aavan theerumaniche???
14 വർഷമായി സൗദിയിലുള്ള ഞാൻ ഇത് കേൾക്കുമ്പോ സന്തോഷവും, അതിലുപരി 😭.
❤️
😥
2 varsham gulfil ninnapol thanee enikk mathiyayi.. Gulf ile jevitham 😕
@@akhiljohn8986 ഞാനും , ഇപ്പൊ നാട്ടിൽ ഒള്ളത് കൊണ്ട് സ്വർഗ്ഗം പോലെ
Dubai life mathiyayi, cash ishtampole und, but no enjoyment with family, naatile life aanu kidu
അഭിമാനമുണ്ട്, ഒപ്പം ദുഃഖവും. ഷിനൊ, നിങ്ങള് വിഷമിക്കേണ്ട. ഇവിടെ നിന്നായിരുന്നു എങ്കിൽ ഇതിലും ദുഃഖം ആയേനെ. ചിലപ്പോൾ അഭിമാനവും കാണില്ല
ഒന്ന് നഷ്ടപ്പെടാതെ ഒന്നും നേടിയെടുക്കാൻ സാധിക്കില്ല എന്നതാണ് സത്യം👍👍👍🙏🙏
നഷ്ടമായത് നേടിയെടുത്തതിനെക്കാൾ വിലയേറിയത് ആയിരുന്നെങ്കിലോ ? 12 വർഷമായി പ്രവാസി ആയി ജീവിക്കുന്ന എനിക്ക് അങ്ങനെ ആയിരുന്നു ജീവിതം ...
ബ്രോ...ഇക്കരെ നിക്കുമ്പോ അക്കരെ പച്ച...അത്രയേ ഉള്ളൂ...അവിടെ നിൽക്കുമ്പോ ഇവിടെ വരാൻ തോന്നും, ഇവിടെ വന്നാലോ എങ്ങനേലും അവിടെ എത്തിപ്പെടാൻ തോന്നും. എന്റെ മാതാപിതാക്കൾ ഒരു തരത്തിൽ പ്രവാസികൾ ആയിരുന്നു, അപ്പൊ നാട്ടിലെ ഒരു പരിപാടികൾക്കും വരാൻ കഴിയാറില്ലായിരുന്നു. ബന്ധുക്കളെ ഒക്കെ മിസ്സ് ചെയ്തിരുന്നു...ഇപ്പൊ ഞാൻ നാട്ടിൽ തന്നെ നിൽക്കുന്നു, അപ്പൊ എന്റെ ബന്ധുക്കൾ എല്ലാം നാടുവിട്ടു, ഞാൻ വീണ്ടും ഒറ്റക്കായി....
😅seeen
ചേട്ടന്റെ സംസാര രീതി ഒരു രക്ഷയും ഇല്ല 💥♥️
അതിലുപരി അവതരണ രീതി ✨️
Yes , me too living in a foreign country for 43 years miss my village, ppl and country very much . The only fond memories are about life back in Kerala
Which country
@@manjuxavier6945 I am in West Malaysia
I am in Subang Jaya
@@MeeraDevi-yb9ci job??
Ente ponna Ania Satyavastha Ethrayum
Clear Ayi Avatharippichathinu
Big thanks
❤️🙏🙏🙏
നല്ല അവതരണം ..അവസാനം വരെ കേട്ടിരുന്നു പോകും,അമേരിക്കയെ കുറിച്ചുള്ള പല അറിവുകളും താങ്കളുടെ ചാനലിൽ നിന്ന് ലഭിച്ചത് 👍👍
Skip ചെയ്യാതെ, കണ്ണ് ചിമ്മാതെ കാണുന്ന വീഡിയോ ആണ് ഷിനോദ് മാത്യുവിന്റെ 👌
Very good presentation.Your smiling face shows you are a good human being.god bless you
Keralam is always in mind. When I feel too much cold in Europe I look always the weather of Kerala. Big namaste ✌️
❤️
Naatil aanel pine choodu karanam purathu erakane patatha avastha anu
@@albinantony4998 ഓ അത്രക്ക് ഒന്നും ഇല്ല, വല്ലപ്പോഴും ഒക്കെ വെയിൽ കൊള്ളണം അല്ലാതെ 24 മണിക്കൂറും വീട്ടിൽ ഇരുന്ന അങ്ങനെ ഒക്കെ തോന്നും
എങ്ങനെ ചേട്ടന് ഇത് പോലെയൊക്കെ മനസ്സിനെ സ്പർശിക്കുന്ന തരത്തിൽ അനായാസമായി സംസാരിക്കാൻ കഴിയുന്നു എന്നത് ഞാൻ വളരെ അത്ഭുതത്തോടെ മാത്രം നോക്കിക്കാണുന്നു. സ്നേഹം മാത്രം ❤
40 കൊല്ലമായി കാനഡയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. താങ്കൾ പറയുന്ന ഓരോ വാക്കുകളും അച്ചട്ടം ശരിയാണ്. മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിൽ അവതരിപ്പിക്കുന്ന അങ്ങേയ്ക്ക് നന്ദി 🙏
❤️
Nigal enganeya canadayil ethiyth
@@munassiramahroof2764 വിമാനത്തിൽ
@@7yearsago987enthan bro modayanoo
@@munassiramahroof2764 aeroplaneil
ആദ്യം തന്നെ പറയട്ടെ നല്ല ശുദ്ധ മലയാളത്തിൽ അക്ഷരം തെറ്റി പോകാതെ വിട്ടു പോകാതെ വിടവുകൾ വരാതെ പറയുന്നത് കേട്ടിരിക്കുന്ന ആസ്വാദകന് കേൾവി ഭംഗി നൽകുന്നു🥰. പറയുന്ന വിഷയത്തിന്റെ അകക്കാമ്പ് വരെ തെളിയുന്ന വസ്തു നിഷ്ഠമായ അവതരണം. കൂടുതൽ എന്തേലും പറഞ്ഞാൽ കുറഞ്ഞ് പോകും എന്നതിനാൽ മതി🤣 ഓവറാക്കുന്നില്ല, മൊത്തത്തിൽ അടിപൊളി
❤️
മലയാളിയോട് ചോദിച്ചാൽ അമേരിക്ക... അമേരിക്കൻ മലയാളിയോട് ചോദിച്ചാൽ 'നാട് പൊളിയല്ലേ'🥰🥰🥰അതാണ് അതിന്റെ ഒരിത് 🙏🏻
ഇക്കരെ നിൽക്കുമ്പോൾ അക്കര എപ്പോഴും പച്ച ആണ്.
അതെ നാട് പൊളി ആണെന്ന് പറയുന്നവർ ഒരിക്കലും ആ നാട്ടിൽ വന്നു settle ആവുകയും ഇല്ല..
@@shruthikiran2289 പ്രേമിച്ച പെണ്ണിനെ വേരോരുത്തനും കൊണ്ട് പോകാതെ ഇരിക്കാൻ ഒരിക്കലും വിദേശത്ത് പോകില്ല എന്നൊക്കെ പറഞ്ഞു നടന്ന എൻ്റെ frnd മൻമോഹൻ സിങ് സ്കോളർഷിപ് പഠിച്ചു മേടിച്ചു ഫ്ലോറിഡ പോയിട്ട് ഒരു വർഷം ആയി. usa address കിട്ടിയപോ അവനെക്കാൾ സംബന്നർ ആയ പെൺ വീട്ടുകാർ double ok. ഇവിടെ പഠിച്ചതിൻ അനുസരിച്ച് സാലറി ഇല്ല. ഞാൻ തമിഴ്നാടിന് വളരെ അടുത്ത് താമസിക്കുന്ന ഒരാൾ ആണ്. അവിടങ്ങളിൽ തൊഴിൽ സാധ്യത വളരെ കൂടുതൽ ആണ് ഇപ്പ. നിറയെ industries, companies ഒക്കെ തേനി പോലെ ചെറിയ ടൗണിലും പോലും ഉണ്ട്. മുമ്പ് എല്ലാവരും ചെന്നൈ coimbatore പോയിരുന്നത് കുറഞ്ഞു. പക്ഷേ കിട്ടുന്ന സാലറി വളരെ കുറവാണ്. തേനിയിൽ എനിക്ക് അറിയുന്ന ഒരു EEE engineer mobile tower maintenance നോക്കുന്ന ഒരു കമ്പനിയിൽ 18000 monthly salary യിൽ ജോലി ചെയ്യുന്നു. extras കുറച്ചൊക്കെ കിട്ടും. അവൻ്റെ അനിയൻ ദിൻഡിഗൽ ഒരു 3 star highway ഹോട്ടലിൽ tips സഹിതം മാസം 40000 മേലെ ഉണ്ടാക്കുന്നു. കുറഞ്ഞ ജോലി സമ്മർദവും. ഇതൊക്കെ കാണുന്ന പഠിച്ചവരിൽ inferiority complex ഉണ്ടാക്കുന്നു. അതൊക്കെ കാരണമാണ് എല്ലാവരും കയറി പോകുന്നത്.
@@shruthikiran2289 😄
@@shruthikiran2289 they are lazy and don't want to take responsibilities very selfish that they can even forget parents
UK yil വന്ന ശേഷം മലയാളം എനിക്ക് അധികം മിസ്സ് ആകുന്നില്ല, ഇവിടെ മൊത്തം മലയാളികളാ ചേട്ടാ,..... കോളേജ് ലിഫ്റ്റ്ൽ കയറാൻ നേരം ഞാൻ അതിൽ ഉള്ളവരോട് മുകളിലോട്ടാണോ പോകുന്നത് എന്ന് മലയാളത്തിലാ ചോദിക്കുന്നത് പോലും 🤭😝എവിടെയും മലയാളം മാത്രം മുഴങ്ങുന്നു.... എന്നാലും മറ്റെല്ലാം miss ചെയ്യുന്നുണ്ട് 😌
ഇത് തള്ളാണല്ലോ 😂
ഇത് കേൾക്കുന്ന....
11 വർഷം മുമ്പ് കാനഡയിലെ PR ഉപേക്ഷിച്ച് തിരിച്ചു നാട്ടിൽ വന്നു ജീവിക്കുന്ന ഞാൻ .. once again beautiful video from ur end.
❤️
കാനഡയിലേക്ക് ചേക്കേറാൻ നോക്കുന്ന ഞാൻ😂
Why 🤔
2005 ൽ UK യിൽ പോയി MBA ചെയ്ത് എന്റെ നാട്ടിലെ ഒരു ചേട്ടൻ അത് കളഞ്ഞിട്ട് നാട്ടിൽ വന്ന് വണ്ടികളിലെ എല്ലാ ഇലക്ട്രോണിക് ഇലക്ട്രിക്കൽ വർക്കും ചെയ്യുന്ന ഷോപ്പ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം തുടങ്ങി ജീവിക്കുന്നു...കേട്ടാൽ ഞെട്ടരുത് ഒരു ദിവസം ഏകദേശം പതിനയ്യായിരം രൂപ net profit ഉണ്ടാക്കുന്നുണ്ട്...
Canada is കൂറ. Thailand Good.
ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ പ്രവാസി ജീവിതത്തിൻറെ ഒരു അവലോകനം ആയിട്ട്
തന്നെ ഫീൽ ചെയ്യും. നല്ലൊരു വീഡിയോ ആണ്, നല്ലൊരു അവലോകനമാണ്, നല്ലൊരു കാഴ്ചപ്പാടുമാണ്
ഈ വീഡിയോയിൽ കൂടെ നിങ്ങൾ നൽകുന്നത്.
❤️
അങ്ങയുടെ ഭാഷ ,അവതരണം എല്ലാം മനോഹരമാണ്..❣️❣️❣️
സത്യത്തിന് ഇന്ന് യാതൊരു പ്രസക്തിയും ഇല്ലാത്ത കാലത്ത് സത്യസന്ധമായി സത്യം പറയുന്ന താങ്ങൾക്ക് ഒരായിരം അഭിനന്തന💐🌹🌹 ചെ ണ്ടു കൾ
എന്റെ പൊന്നു ചേട്ടാ.. നമ്മുടെ ഈ സുന്ദര കേരളം പൊട്ടി തകരാൻ പോവുക ആണ്.. നിങ്ങൾ പോലുള്ളവരെങ്കിലും ജീവിതകാലം ഈ നാടിന്റെ ഗൃഹാതുരത്വം പേറി ജീവിക്കുമല്ലോ.. കുറച്ചു നാളുകളായി ഈ നാടിനോടും എവിടെനിന്നു രക്ഷപെട്ടു പോകാൻ പറ്റാത്തത്തിലുള്ള അമർഷവും മുല്ലപെരിയാർ എന്നാ ഭീതിയും ഒക്കെ കുറച്ചു നേരത്തേക്ക് മാറ്റി തന്നതിന് നന്ദി ❤
എൻ്റെ 10+ years പ്രവാസത്തിൻ്റെ അനുഭവത്തിൽ നിന്നും എനിക്ക് തോന്നിയ ഒരു കാര്യം ..
മറ്റൊരു രാജ്യത്ത് എന്നും നമ്മൾ aliens പോലെ ചിലസമയത്ത് ഫീൽ ചെയ്യും.
ജനിച്ച മണ്ണിൽ കിട്ടുന്ന ഒരു ഫീൽ അതൊന്നു വേറെ തന്നെ ആണ്.
പിന്നെ മറ്റൊരു രാജ്യത്ത് ചെന്ന് ഒരുപാട് പണം ഉണ്ടാകി tesla yo lexus 570 യോ Bentley യൊ ഒക്കെ വാങ്ങി ഒരു പോഷ് വില്ലയും വാങ്ങി അവിടെ നമ്മെക്കാൾ വലിയ വമ്പൻ സ്രാവുകൾക്കിടയിൽ നെതോലിയായി ആയി ജീവിക്കുനതിലും. ജനിച്ച നാട്ടിൽ അത്യാവശ്യം നല്ലരീതിയിൽ ജീവിച്ചാൽ നാട്ടിൽ കിട്ടുന്ന സ്വീകാര്യത വളരെ വലുതാണ്.
എൻ്റെ മാത്രം ഒരു (POV) അഭിപ്രായം മാത്രമാണ് correct ആണെന്ന് ഞാൻ പറയുന്നില്ല.
ഇഷ്ടമായി ഇന്നത്തെ നിങ്ങളുടെ അമേരിക്കന്‍ experience വിഡിയോ 👌♥️
Yes what u said is true 👍 my advice to everyone plz don't leave ur own country. Ur home is ur home. 💓
ആഹാ Super ചേട്ടാ..... അവസാന വാക്കുകൾ ഒന്ന് ചിന്തിപ്പിച്ചു.... ഉള്ളൊന്നു വിങ്ങിപോയി.... നന്ദി 🙏🏻
U told the exact word product It's a true thing.... We have no other options... Thank you for the good understanding words ....
❤️
ഞാൻ മിസ് ചെയ്ത കാര്യങ്ങൾ
ബൈക്ക് റൈഡ് ഇൻ റൈൻ
ചായക്കട
FDFS സിനിമകൾ
പൂരപ്പറമ്പ്
കല്യാണ സദ്യകൾ
റോഡിൽ തെക്കും വടക്കും വണ്ടിയോടിക്കല്
മഴ പാലക്കാടൻ ചൂട്
വളരെ ചുരുങ്ങിയ സമയം കൊണ്ട്
നല്ല ഒരു അവതരണം ✋️🙏🏻🙏🏻🙏🏻👉🌺🌺🌺
നിങ്ങളൊരു മാതൃകയാണ്..എല്ലാ അർത്ഥത്തിലും..,❤️
❤️
സത്യത്തിൽ ഇതിലും നല്ലൊരു അവതരണം വേറെയില്ല 🌹👍💖
Exactly my feelings...you explained it nicely!!
❤️
Well presented........Somewhere it is very touching too..........👏👏
വളരെ നന്നായി സംസാരിച്ചു. ഞാനും ഒരു പ്രവാസി ആയിരുന്നു. 5 വർഷത്തോളം ബഹറിനിൽ. ഇപ്പോൾ 4 വർഷത്തോളമായി നാട്ടിലാണ്. പ്രവാസ ജീവിതം എനിക്ക് സമ്മാനിച്ചത് താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ തന്നെയാണ്. ഒരേ സമയം സന്തോഷവും ദുഖവും അഭിമാനവും എല്ലാം തോന്നുന്നു ആ സമയത്തെ കുറിച് ഓർക്കുമ്പോൾ. ഒരിക്കലും നഷ്ടമായി എന്ന് തോന്നിയിട്ടില്ല കാരണം ജീവിതം പഠിച്ചത് അവിടെ നിന്നാണ്.
നല്ല അവതരണം 👍...
പ്രവാസമെന്നത് കടൽ കടന്ന് പോകുമ്പോൾ മാത്രമല്ലെന്നാണ് എന്റെ അനുഭവം..
പശ്ചിമഘട്ടത്തിനും അറബിക്കടലിനുമുടയിലുള്ളയാ സുന്ദര ദേശം വിട്ട് മധ്യഭാരത്തിന്റെ മധ്യത്തിലുള്ള മഹാനഗരത്തിൽ പ്രവാസ ജീവിതം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികഞ്ഞു..
ഒരു കൗതുകത്തിനു സ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ട് ചെയ്തു പന്ത്രണ്ടാം വയസ്സിൽ നാട് വിടുമ്പോൾ ഓർത്തില്ല ജീവിതം എച്ചിൽ പാത്രം കഴുകലിൽ തുടങ്ങി സ്വന്തമായി ചെറിയൊരു ബിസിനസിൽ എത്തുമെന്ന്..
ജീവിതമെന്ന കണക്ക് കാൽകുലേറ്ററിന്റെ കീബോർഡിലല്ലാതെ കണക്ക് കൂട്ടിയാൽ നഷ്ടങ്ങൾ കുറവ് തന്നെയാണ്..
കുടുംബത്തെ നന്നായി നോക്കാൻ പറ്റിയെന്നതും സ്വന്തം കുടുംബം അല്ലലില്ലാതെ കൊണ്ട് പോകാൻ പറ്റുന്നുവെന്നതും മാത്രമാണ് ജീവിതത്തിലെ ബനിഫിറ്റ് ചാർട്ടിലെ നിലവിലെ ഗ്രാഫ്.. ❤
പ്രവാസി . ❤❤
Super explanation 👏👏👏
I'm 50 plus and I happened to return back to Kerala due to divorce after 25 years of NRI life. I'm very happy now bec I have good money from my rental property abroad. I'm living in a waterfront property with a full time house maid who cooks all our traditional foods, i celebrate all the festivals, and attend all the ceremonies of my friends and family. My property have enough land to do my own farming and i enjoy farming and it's my gym. I had BP, dibetic(border line), auto immune, depression due to lack of social life abroad. After 2 years of life here I fully recovered from all my diseases. To have a similar life abroad i need an annual income of USD250k. I'm so thankful to my wife for initiating the divorce. Loneliness is the biggest threat for men abroad.
Chettan power🔥🔥
Stay happy and healthy ❤️
I fully agree that once in old age Kerala is far better than US due to a more active social life,better weather,ease of getting familiar food etc
Very sad to hear you are alone, hope you will find some one who will look after you,God bless you 💞💞💕💕💖💖💝💝
18 വർഷമായി അബുദാബിയിൽ കഴിയുന്ന ഒരു വീട്ടമ്മ ആണ്. എറ്റവും നല്ല ഒരു സ്ഥലത്താണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട് 😊
9:27 മിനിറ്റ് സന്തോഷത്തോടെ ചിലവാക്കുന്നു... ❤️
❤️
ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ കമന്റ് ചെയ്യിച്ചു. ഇന്ന് ഇപ്പോൾ 🥰.. നല്ല അവതരണം
നോട്ടിഫിക്കേഷൻ വന്നാൽ അപ്പോൾ തന്നെ കാണാൻ ശ്രമിക്കുന്ന വീഡിയോ,, അത് സവാരിയുടെ മാത്രം 🥰❤️
❤️
Honest and fluent .....that is your trademark. Love you, waiting for the next video
നല്ല നല്ല അവതരണം. ഒരുപാട് നന്ദി.
❤️
ഹൃദ്യമായ അവതരണം: കൃത്യമായ നിരീക്ഷണം : കൂടുതൽ വീഡിയോകൾ ഉണ്ടാകട്ടെ . Best wishes.... Thankyou.
Always India my love 🇮🇳
വളരെ വലിയ സത്യം 12 വർഷക്കാലം പ്രവാസി ആയിരുന്നു ഞാനും
very much heart touching video shinothcha..we love you .. very unique vlogs.. God Bless
❤️
evidunnu kittunnu eee varikal (chata mazha nananj bike chaaari vech chill patrathile kadim avi parakunna chayem)orkumbam thannne oru kuliru😍😍
Everyone is on the run for new opportunities, especially the Malayalis
A Malayali is a person who has created an empire of his own despite going to another country You and I, many people including us are proud to be a Malayali.. That's amazing feeling. ❤🥰👏
Orupadu Santhoshavum Athilere Sankadavum Vannu SAVAARI Yude Eeyoru Vedio Kandappol Ennum NANMAKAL Undavatte 🙏🙏🙏
Following your thoughts from Germany. Missing many things but gaining some things...Nice video bro.
ഒത്തിരി ഇഷ്ടം തോന്നുന്നു ❤🙏🙏👌👌👌
You have a very good quality of presenting the simple topic in a entertaining way. Keep it up.
ഷിനോദേട്ടൻ അടിപൊളി.
സ്നേഹം മാത്രം ❤❤❤
Product👍🏻
അഭിമാനമുണ്ട് ഒപ്പം ദുഖവും 😪
ഹൗ രോമാഞ്ചം #പ്രവാസി
❤️
നല്ല അവതണം,നല്ല ഭാഷ, എല്ലാ ആശംസകളും അഭിനന്ദനങ്ങളും
❤ യൂറോപ്പിലെയും അമേരിക്കയിലെയും കുറഞ്ഞ കാലത്തേ പ്രവാസ ജീവിതത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം നമ്മൾക്ക് ഗ്രീൻ കാർഡോ സിറ്റിസൺഷിപ്പോ എന്തുകിട്ടിയാലും തന്നെ നമ്മൾ എന്നും അവരുടെ മുൻപിൽ ഇന്ത്യക്കാരും കറിയും മസാലയും ബ്രൗൺസും ഒക്കെ തന്നെ ,എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ജനിച്ച നാട്ടിൽ കിട്ടുന്ന ഒരു ഇത്😊ഉണ്ടല്ലോ അത് എവിടേം കിട്ടില്ല ,H1 വിസക്ക് അവർ കൊടുത്തിരിക്കുന്ന പേര് തന്നെ നോക്കു ഏലിയൻ വിസ എന്നല്ലേ ,എവിടുന്നോ വന്ന വെറും aliens 👽,എന്തൊക്കെ പറഞ്ഞാലും എല്ലാ കഷ്ടപ്പാടുകളും സഹിച്ചു നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾ ഇല്ലായിരെന്നേൽ കേരളം മറ്റൊരു ബീഹാർ ആകുമായിരുന്നു ,പ്രവാസി കേരളത്തിന്റെ ഐശ്വര്യം !
അതിന് അമേരിക്കയിൽ ഇപ്പോൾ ഉള്ളവർ ആരും തദ്ദേശിയർ അല്ലല്ലോ.. എല്ലാവരും യൂറോപ്പിൽ നിന്നും കുടിയേറി പാർത്തവർ ആണ്
@@sajithss92 ദി ഗ്രേറ്റ് ഹ്യൂമൻ മൈഗ്രേഷൻ പലപ്പോളായി പലയിടത്തും സംഭവിച്ചട്ടുണ്ട് ,കുടിയേറിയ സായിപ്പന്മാർ ആണ് ഇന്നത്തെ അമേരിക്ക ഉണ്ടാക്കിയത് ,അവരാണ് ഭൂരിപക്ഷം അപ്പോൾ രാജ്യം എസ്ടാബ്ലിഷ് ആയതിനു ശേഷം വന്നവരെ അങ്ങനെയേ കാണു ,പിന്നെ നമ്മുടെ സമാധാനത്തിനും ആശ്വാസത്തിനും താങ്കൾ പറഞ്ഞപോലെ ഒക്കെ പറയാം ,ഈ പറഞ്ഞ അമേരിക്കയിൽ തന്നെ എനിക്ക് ഒരിക്കൽ വളരെ മോശമായ അനുഭവം എനിക്ക് ഉണ്ടാട്ടിട്ടുണ്ട് ഇന്ത്യക്കാരൻ ആയതിൽ മാത്രം .
എന്റെ അഭിപ്രായത്തിൽ ഏറ്റവും കുറച്ചു വിവേചനങ്ങൾ ഉള്ളത് പാശ്ചാത്യ നാടുകളിൽ തന്നെയാണെന്ന് എന്നുള്ളതാണ്. വിവേചനം എന്നുള്ളത് competitive അല്ലാത്ത ഒരാളുടെ അരക്ഷിതാവസ്ഥയിൽ നിന്നുള്ള ഒരു ഉല്പന്നമാണ് അതായതു തന്റെ അവസരങ്ങൾ വേറെ സ്ഥലത്തു നിന്നും വന്ന ഒരുത്തൻ തട്ടിയെടുക്കുമോ എന്ന ഭയം. എനിക്ക് തോന്നുന്നത് അത് നാട്ടിലെക്കളും കുറവ് വിദേശത്താണ് എന്നാണ്.ഇവിടെ ഒരു സാസംഥാനക്കാരാണ് മറ്റു സംസ്ഥാനക്കാരോട് വിവേചനം നോർത് ഇന്ത്യക്കാർക്ക് സൗത്ത് ഇന്ത്യക്കാരോട് വിവേചനം . സൗത്ത് ഇന്ത്യക്കാരുടെ കാര്യമാണേൽ പറയണ്ട അവർക്കു നോർത്ത് ഇന്ത്യക്കാരോട് വിവേചനവും പരമ പുഛ വും. താങ്കൾ ഇപ്പൊ അമേരിക്കക്കാരെ കുറ്റം പറയുന്നുണ്ടല്ലോ അവരുടെ അവസരങ്ങൾ വേറെ നിന്നും എങ്ങു നിന്നോ കയറി വരുന്നവൻ തട്ടി എടുക്കുമ്പോ അവർക്കു വിഷമം ഉണ്ടാകില്ലേ . ഇനി നേരെ തിരിച്ചു ചിന്തിച്ചു നോക്ക് കുറെ അമേരിക്കക്കാർ ഇന്ത്യയിലേക്ക് ജോലിക്കായി തള്ളി കയറി വന്നു ഇവിടുത്തെ ജനങ്ങളുടെ ജോലി ഒക്കെ തട്ടി ഏടുക്കുന്നു എന്ന് വിചാരിക്കുക ഉറപ്പായും ഇവിടെ ഉള്ളവർക്ക് അമേരിക്കകാരോട് വെറുപ്പും വർണ്ണ വിവേചനവും ഉണ്ടാകും. അവരുടെ സ്ഥാനത്തു നിന്നും ചിന്തിക്കുക അപ്പൊ ഈ അഭിപ്രായം ഒക്കെ മാറും
@paulvonline അത് തന്നെ ആണ് സർ ഞാൻ ഉദ്ദേശിച്ചത് ,നമ്മൾ എങ്ങനെയാണോ നമ്മുടെ നാട്ടിൽ ജോലിക്ക് വരുന്ന ബംഗാളികളെ കാണുന്നുവോ അതുപോലെ തന്നെയാണ് മറ്റുള്ളവരും നമ്മളെ കാണുന്നത് ,അമേരിക്കയിൽ അങ്ങനെ ഒരു വിവേചനം ഈ വിഡിയോയിൽ പറയുന്ന പോലെ നിയമെങ്ങൾ ശക്തമായത് കൊണ്ട് കുറവും ആണ് ..
@@minku2008 ഈ വിവേചനത്തിന്റെ കാരണം ആണ് ഞാൻ പറഞ്ഞത് അതായത് അവരെ കുറ്റം പറയണ്ട എന്ന് സാരം . വേറേം ഒരു കാര്യമുണ്ട് ഇത്തരം വിവേചനങ്ങൾ അനുഭവിച്ചവർക്കു ഒരു inferiority complex കാല ക്രമത്തിൽ ഉണ്ടാകുന്നതായും അത് അവരെ പിന്നോട്ടടിക്കുന്നതായും കാണാം. നൂറ്റാണ്ടു നീണ്ട ബ്രിട്ടീഷ് ഭരണം അതിനൊരു ത്വരകമായി . ഈ കോംപ്ലെക്സിനെ മറികടക്കാൻ ചിലർ നാടൻ സായിപ്പാകാൻ കിണഞ്ഞു പരിശ്രമിക്കുന്നതും കാണാം ഒരു കാര്യവുമില്ല. ഒരു കാര്യം മാത്രം ചെയ്താൽ മതി നമ്മൾ മോശക്കാരല്ല എന്ന് നമ്മുടെ മനസിനെ പറഞ്ഞു വിശ്വസിപ്പിച്ചാ മതി. ആദ്യം അത് കുറച്ചു ബുദ്ധിമുട്ടാണ് കാരണം അത് ഒഴുക്കിനെതിരെയുള്ള നീന്തൽ ആണ്. പക്ഷെ കുറച്ചു കഴിഞ്ഞാൽ നമ്മുടെ മനസ് അത് വിശ്വസിച്ചു തുടങ്ങും പിന്നെ വിജയം തന്നെ വരുന്നതായും കാണാം. ആര്യന്മാരുടെയും ദ്രാവിഡന്മാരുടെയും പൂർവ കാലം ഒന്ന് പഠിക്കുന്നതും നല്ലതായിരിക്കും. നഷ്ടപ്പെടാൻ ഒന്നുമില്ല നേടാൻ ഒരുപാടുണ്ട്
ഞാൻ 5വർഷം പ്രവാസി ആയിരുന്നു...
താങ്കൾ പറയുന്ന കാര്യങ്ങൾ കേട്ട് ശ്രദ്ധയോടെ ഞാൻ കേട്ടിരുന്നു... എല്ലാം ശരിയാണ്... സത്യത്തിൽ.. വിഷമം തോന്നി... പക്ഷെ ഒരു പുരുഷന് ഒരുപാട് കടമകൾ ചെയ്തു തീർക്കാനുണ്ട് എന്ന ചിന്തയിൽ നാമെല്ലാം... അതെല്ലാം ഉള്ളിൽ ഒഴുക്കുന്നു.... പ്രവാസത്തിന്റെ പ്ലസ് പോയിന്റ് പണം... മാത്രമാണ്.... പക്ഷെ പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥയിൽ നാം തനിനയേ ചിന്തിച്ചു പോകും... അവിടെ തന്നെ തുടരേണ്ടതായിരുന്നു എന്ന്... പ്രവാസ ജീവിതത്തിന്റെ ഇടയിൽ പലപ്പോഴും ആരും കാണാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും എന്നതാണ് സത്യം.....
പ്രവാസി ആയി പോവുന്നത്...... പണത്തിന് വേണ്ടി ആണ്...പിന്നെ ഒരു കാലം കഴിഞ്ഞാൽ... പണത്തിന് വേണ്ടി ആവും നാട്ടിൽ ഉള്ളവർക്ക് പ്രവാസി യെ ആവിശ്യം....!!!!
If you are a very social person, it will be difficult to adjust in foreign lands as meeting friends, neighbours, attending family/religious functions will be less there.
വളരെ നല്ല രീതിയിൽ ഉള്ള അവതരണം സൂപ്പർ സൂപ്പർ സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉
This video made me cry, felt exactly the same whole my life.listning to u were like a compiled video of my own thoughts.
12 വർഷം മുമ്പ് ഉള്ള കേരളമല്ല ഇന്നത്തെ കേരളം. എല്ലാം തലകീഴായി മറിഞ്ഞ് പോയി. എനിക്ക് 72 വയസ്സ് ആയി.
pravasi title ulla aalanu njanum, othiri vishamichittund nattile akoshangal miss akkiyappozum, othukoodalum ellam nashtapettappozum. Aake ulla santhosham orupadu karyangal cheythu theerkkan sadikkumennathil aanu..power of money, so evide engane happy aayi jeevikkamennu chinthikkunnu minnottu pokunnu..
ഇതൊരു പ്രതിഭാസം ആണ് ഷിനോദ്. ഇക്കരെ നിന്നാൽ അക്കരപ്പച്ച, അക്കരെ നിന്നാൽ ഇക്കരെപ്പച്ച...മലയാളി എന്നും ഇങ്ങനെത്തന്നെ.
Hai. ഇപ്പോളത്തെ അവസ്ഥയിൽ അമേരിക്ക തന്നെ 😊
ചേട്ടനെ എന്ത് ഇഷ്ടം ആണ് എന്ന് അറിയുമോ.. എല്ലാ വീഡിയോ യും കാണും.. ചിരിച്ചു കൊണ്ട് ഉള്ള അവതരണം.. എലിമയോടെ... Thank you❤❤😍😍😍
Shinoth, quite amazing with your thoughts and understanding in how you expressed your experience in 12 yrs, for most people who have left Kerala to the US , it takes more than 12....thank you for sharing
💯 ചേട്ടൻ പറഞ്ഞത് 100% ശരിയാണ്
15 വർഷം. ഇന്നലെ എന്ന് പോലെ കഴിഞ്ഞു പോയി. ഒരു കാലത്ത് നാട് വിട്ടു പോവുള്ള എന്ന് പറഞ്ഞു നടന ഞാൻ ഇവിടെ USA യിൽ വന്നു. വീട്ടുകാർക്ക് നമ്മൾ അന്ന്യരായി. പൈസ മാത്രം വേണം, നമ്മളെ വേണ്ട. നമ്മൾ ചെല്ലുന്നത് തന്നെ ഒരു ഭാരം ആണ് എന്ന് തോന്നിയത് കൊണ്ട് പോവാനും തോന്നാറില്ല ഇപ്പൊ. നഷ്ടങ്ങളുടെ കണകിൽ അതും കൂട്ടിച്ചേർത്തു.
❤️
ഓരോരുത്തർക്കും ഓരോ ജീവിതം അല്ലെ.. ക്യാഷ് വലിയ ഒരു factor ആണ്.. അതു ഉണ്ടെങ്കിൽ 75% പ്രശ്നങ്ങളും പരിഹരിക്കാം.. നമ്മളെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്തുക.. ജീവിക്കുക.. 👍🏻
Valare manoharamayi avatharippichu
Chettan supperaan 😊