നമസ്‌കാരം ജമാഅത്തായി മാത്രം - മഖ്ബൂൽ മൗലവി

Поділитися
Вставка
  • Опубліковано 19 жов 2024
  • നമസ്കാരം ജമാഅത്തായി നിർവ്വഹിച്ചാൽ ലഭിക്കുന്ന പ്രയോജനങ്ങൾ
    നിസ്ക്കാരം ഒരു മുഅ്‌മിനിന്റെ ആയുധമാണ്.
    ഒരു അടിമ അല്ലാഹുമായി ഏറ്റവും അടുക്കുന്നത് സുജൂദിലാണ്.
    ക്ഷമ കൊണ്ടും നമസ്കാരം കൊണ്ടും പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടുക.
    നമസ്‌കാരം നന്നായാൽ അല്ലാഹുവിന്റെ സഹായം നിങ്ങൾക് ഉറപ്പാണ്.
    അല്ലാഹുമായുള്ള സംഭാഷണമാണ് നമസ്‌കാരത്തില്‍ നടക്കുന്നത്.
    ഈ ലോകത്തു വെച്ചു തന്നെ അല്ലാഹുമായി മാനസികമായ ഒരു കൂടിക്കാഴ്ച്ച സാധ്യമാക്കുകയാണ് നമസ്‌കാരം. നമസ്‌കരിക്കാന്‍ നില്‍ക്കുന്നത് കേവലം മുസ്വല്ലയിലല്ല, മറിച്ച് സര്‍വ്വ ലോക രക്ഷിതാവിന്റെ സിംഹാസനത്തിന് മുന്നിലാണ് എന്ന് നമ്മുടെ മനസ്സിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിയണം. ആ മാനസികാവസ്ഥയിലെത്തിയാല്‍ ശരീരം വിറകൊള്ളും. അല്ലാഹുവിന്റെ സാമീപ്യം അനുഭവിച്ചറിയാന്‍ കഴിയും. നമസ്‌കാരത്തില്‍ എങ്ങനെയാണ് ഖുശൂഅ് നേടുന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു ജ്ഞാനി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. ''മനസ്സാന്നിധ്യത്തോടെ ഞാന്‍ തക്ബീര്‍ ചൊല്ലും, പിന്നെ ,
    എന്റെ വലതുവശത്ത് സ്വര്‍ഗമാണ്
    ഇടതുവശത്ത് നരകവും,
    എന്റെ കാല്‍ചുവട്ടില്‍ സ്വിറാതാണ്,
    കൺമുന്നില്‍ കഅ്ബയാണ്,
    തലക്ക് മുകളില്‍ മരണത്തിന്റെ മലക്കാണ്,
    എന്റെ പാപകങ്ങള്‍ എന്നെ വലയം ചെയ്തിരിക്കുകയാണ്,
    അല്ലാഹുവിന്റെ കണ്ണുകള്‍ എന്നെ നോക്കി കൊണ്ടിരിക്കുകയാണ്..
    എന്റെ ആയുസ്സിലെ അവസാന നമസ്‌കാരമായി ഞാനതിനെ കണക്കാക്കും.'
    ഇത്തരത്തില്‍ മനസ്സിനെ പാകപ്പെടുത്തിയെടുത്താല്‍ നമുക്കും അത് അനുഭവിക്കാന്‍ കഴിയും.
    ഹസന്‍(റ) നമസ്‌കരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വീടിന് തീ പിടിച്ച സംഭവം ചരിത്രത്തില്‍ കാണാം.
    നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ശാന്തനായി ഹസന്‍(റ) വീട്ടില്‍ നിന്ന് ഇറങ്ങി വന്നു.
    ഇതൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ എന്ന ആളുകളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി:
    'ഞാന്‍ അറിഞ്ഞിരുന്നു.
    പക്ഷെ... അതിനേക്കാള്‍ വലിയ
    കത്തിയാളുന്ന നരകത്തിന്റെ മുന്നിലായിരുന്നു ഞാന്‍. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിതേടുകയായിരുന്നു ഞാന്‍. അതായത് അദ്ദേഹം നമസ്‌കാരത്തിലായിരുന്നു എന്ന്.
    മനസ്സാന്നിധ്യത്തോടെ അല്ലാഹുവിനെ അഭിമുഖീരിക്കാന്‍ അവന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ

КОМЕНТАРІ • 9

  • @kuttimankvr2037
    @kuttimankvr2037 4 роки тому +3

    മാ ശാ അല്ലാ നല്ല വിലപെട്ട ഉപദേശം

  • @abdulrazakmusafir9850
    @abdulrazakmusafir9850 2 роки тому

    Mashaallah ❤❤❤👍

  • @shihabshibu1030
    @shihabshibu1030 5 років тому +1

    Masha allah

  • @sayyedmohamed4119
    @sayyedmohamed4119 6 років тому +2

    masha allaha.....allhu usthadin arogathoda hafiyath kodukkana....ameen

    • @siratal-mustaqim3245
      @siratal-mustaqim3245  6 років тому

      അമീൻ.
      ദീനനുസരിച്ച് ജീവിച്ച് ആ വഴിയിൽ തന്നെ മരണപ്പെടാൻ അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ. ആമീൻ

    • @abdulrazakmusafir9850
      @abdulrazakmusafir9850 2 роки тому

      ആമീൻ

  • @zakkkuzakku4971
    @zakkkuzakku4971 6 років тому

    penne enthinanu Jam. um kasrum

    • @siratal-mustaqim3245
      @siratal-mustaqim3245  6 років тому +3

      യാത്ര പോലുള്ള അത്യാവശ്യ സന്ദർഭങ്ങളിലായാലും ഒരു മുഅ്‌മിൻ ഒരിക്കലും നമസ്കാരം ഖളാ ആക്കരുത്. ഇതിനാണ് ജംഉം ഖസറുമെല്ലാം അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. നാമേവർക്കും നമസ്കാരത്തെ പ്രത്യേകം ശ്രദ്ധിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ