കുടുംബദൈവ കോപം മാറ്റുവാനുള്ള പ്രതിവിധികൾ | K.P.Sreevasthav Astrologer Alathur Palakkad 9447320192

Поділитися
Вставка
  • Опубліковано 6 тра 2024
  • #sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
    #alathurastrologer
    #palakkadastrologer
    #keralaastrologer
    #malayalamastrologer
    #Alathur #Palakkad #Ayalur #Alathursreevasthav #Palakkadsreevasthav
    #ആലത്തൂർ #ആലത്തൂർജ്യോതിഷാചാര്യ
    #ആലത്തൂർശ്രീവാസ്തവ്
    #ആലത്തൂർജ്യോത്സ്യൻ #പാലക്കാട്ജ്യോതിഷാചാര്യ #പാലക്കാട് #പാലക്കാട്ജ്യോത്സ്യൻ #മലയാളംജ്യോത്സ്യൻ #ശ്രീവാസ്തവ് #ശ്രീവാസ്തവ്ജ്യോതിഷാചാര്യ #ജ്യോതിഷാചാര്യ
    #കേരളജ്യോതിഷം
    #കേരളജ്യോത്സ്യൻ
    K.P.Sreevasthav Astrologer Alathur Palakkad
    UA-cam link : / @astropadurvasthav
    Instagram link : sreevasthav...
    Address: കേരള അസ്ട്രോളജർ കെ.പി.ശ്രീവാസ്തവ്
    094473 20192
    g.co/kgs/CBqioG9
    K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
    Mobile: 09447320192
    Email: astropadurvasthav@gmail.com
    Web : www.keralaastrologer.com
    കുടുംബ ദൈവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കഴിഞ്ഞ വാരത്തിൽ പറഞ്ഞിരുന്നു
    ഇനി കുടുംബ ദൈവങ്ങളുടെ കോപം ഉണ്ടോയെന്ന് പ്രശ്നവശാൽ അറിയേണ്ട രീതിയെ കുറിച്ചാണ് പറയുവാൻ പോകുന്നത്
    ദൈവജ്ഞൻ രാശി വെച്ച് നോക്കുന്ന സമയത്ത് പ്രശ്നവശാൽ കുടുംബദൈവകോപം ഉണ്ടോയെന്ന് മനസ്സിലാക്കുന്നത് ഈ ശ്ലോകം കൊണ്ടാണ്
    "ബാധാധീശേ ഗതവതി സുഖം ബാധകാസ്ഥാനസംസ്ഥേ,
    വേശ്മേശേ വാ, സുഖപതി ഗൃഹാഽധിഷ്ഠിതേ ബാധകേശേ;
    വേശ്മേശേ വാപ്യഽമുകഗൃഹഗേ, ധർമ്മദൈവസ്യ ബാധാ,
    വാച്യാ പ്രഷ്ടുഃ പുനരഽധികതാ ലക്ഷണാഽധിക്യതോഽസ്യാഃ."
    എന്നതിൻ പ്രകാരം
    1.ബാധകാധിപൻ നാലിൽ നിൽക്കുകയോ
    2. നാലാംഭാവാധിപൻ ബാധകസ്ഥാനത്തു നിൽക്കുകയോ
    3 ബാധകാധിപൻ നാലാംഭാവാധിപന്റെ രാശിയിൽ നിൽക്കുകയോ
    4.നാലാം ഭാവാധിപൻ ബാധകാധിപന്റെ രാശിയിൽ നിൽക്കുകയോ ചെയ്യുക
    മേൽപറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നെങ്കിലും ഉണ്ടായിരുന്നാൽ ധർമ്മദൈവബാധ ഉണ്ടെന്നു പറയാം.
    ധർമ്മദൈവകോപം എത്രത്തോളം തീവ്രമാണ് എന്നുള്ളത് ലക്ഷണങ്ങളുടെ ആധിക്യം കൊണ്ട് മനസ്സിലാക്കണം.
    മുകളിൽ പറഞ്ഞ നാലു ലക്ഷണങ്ങളിൽ, ഒന്നിൽ കൂടുതൽ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ധർമ്മദൈവ കോപം കൂടുതലാണ് എന്ന് അനുമാനിക്കാം.
    "ബാധാസംസ്ഥേ ശശിനി ച രവൌ ധർമ്മദൈവസ്യ ബാധാ"
    എന്നതിൻ പ്രകാരം
    സൂര്യനും ചന്ദ്രനും ബാധാസ്ഥാനത്തു നിന്നാലും ധർമ്മദൈവബാധ പറയാം.
    ഇങ്ങനെ ധർമ്മദൈവബാധ ഉണ്ട് എന്ന് കണ്ടുകഴിഞ്ഞാൽ അതിനു വേണ്ടതായ പ്രതിവിധികൾ ചെയ്യേണ്ടതുണ്ട്.
    "തൽപ്രീതയേ യൽ ക്രിയതേ സ്വപൂർവൈഃ,
    പൂജാദികം തത്തു വിധേയമത്ര."
    എന്നതിൻ പ്രകാരം
    ധർമ്മദൈവപ്രീതിക്കുവേണ്ടി തങ്ങളുടെ പൂർവികന്മാർ ഏതേതു പൂജാകർമ്മങ്ങളാണോ ചെയ്തിരുന്നത്, അതുതന്നെ തുടർന്നും യുക്തിപൂർവവും കാലാനുസൃതമായും ചെയ്തുകൊളളണം.
    എങ്കിൽ ധർമ്മദൈവ പ്രീതി വന്നുകൊള്ളും എന്നാൽ ചിലർക്ക് തങ്ങളുടെ ധർമ്മദൈവം ഏതാണ് എന്ന് തന്നെ അറിയില്ല അല്ലെങ്കിൽ അതെല്ലാം കാലങ്ങൾക്കു മുൻപ് തന്നെ വിസ്മരിക്കപ്പെട്ടു പോയി എന്ന് വന്നേക്കാം അങ്ങനെയുള്ളവർക്ക് പ്രശ്നവശാൽ തങ്ങളുടെ ധർമ്മദൈവം ഏതാണ് എന്ന് കണ്ടെത്തി കൊടുക്കുന്ന വഴിയാണ്
    "ചതുർത്ഥനാഥസ്യ തു ദൈവതം യത്-, തസ്യാഽനുരൂപം ഖലു ധർമ്മദൈവം."
    എന്ന ശ്ലോകം
    നാലാം ഭാവാധിപനെക്കൊണ്ട് പറയാവുന്ന ദേവതയാണ് ധർമ്മദൈവം എന്നു പറയാം.
    നാലാം ഭാവാധിപനെ കൊണ്ടും
    തൽ ഭാവത്തിൽ നിൽക്കുന്ന ഗ്രഹങ്ങളെ കൊണ്ടുമെല്ലാം തന്നെ യുക്തിപൂർവ്വം ചിന്തിച്ചിട്ട് വേണം തീരുമാനത്തിൽ എത്തിച്ചേരുവാൻ.
    ധർമ്മദൈവ കോപത്തിന്റെ ഹേതു, തന്റെ പൂർവികന്മാർ ആ ധർമ്മദൈവത്തിന് ചെയ്തുവന്നിരുന്ന പൂജ ഒരുപക്ഷേ മുടങ്ങിയതിനാൽ ആകാം, അല്ലെങ്കിൽ അത് ശരിയായ വിധത്തിൽ ചെയ്യാത്തതുകൊണ്ടും ആകാം
    അതെന്താണ് എന്ന് മനസ്സിലാക്കിയിട്ട് അതിനു വേണ്ട പ്രതിവിധികൾ ചെയ്തു,
    ആ ദേവതയെ പ്രീതിപ്പെടുത്താൻ വേണ്ടി മുൻപു ചെയ്തിരുന്ന അതേപൂജകൾ തന്നെ വീണ്ടും ചെയ്തു തുടങ്ങേണ്ടതായുണ്ട്.
    കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതായി ഉണ്ട് എന്ന് തോന്നുന്നുവെങ്കിൽ കുടുംബത്തിലെ മുതിർന്നവരും ആയും ദൈവജ്ഞന്മാരുമായും ആലോചിച്ച് യുക്തിപൂർവ്വമായ മാറ്റങ്ങൾ, പ്രശ്നവശാൽ ദേവദാഭിപ്രായം അറിഞ്ഞ് വരുത്താവുന്നതാണ്.
    "വാച്യാ ഭക്ത്യാ പ്രതിസമമിദം പൂജനീയാ സമൃദ്ധ്യൈ."
    കുടുംബത്തിൻറെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി പൂർവാചാരപ്രകാരം സ്വന്തം ധർമ്മദൈവത്തെ പൂജിക്കേണ്ടതാണ്
    വിളക്കുവെപ്പും മറ്റും ചിട്ടയായി ചെയ്യേണ്ടതായുണ്ട്.
    വർഷംതോറും കുടുംബക്കാർ എല്ലാവരും ഒത്തുചേർന്ന് അവിടേക്ക് വേണ്ടതായ പൂജാ നിവേദ്യങ്ങൾ നടത്തി പൂജിക്കണം.
    ഇപ്രകാരം ചെയ്തു വന്നു കഴിഞ്ഞാൽ ആ കുടുംബത്തിന് ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകുന്നതാണ്.
    ദൈവമൂട്ടുകയും തണ്ണീരമൃതും പായസം പുനഃ
    കുരുതീ വെള്ളരിപ്പാലും ഊട്ടുപാട്ടുകളെന്നിവ
    ഏതു ചെയ്തതു പണ്ടുള്ളോർ എന്നറിഞ്ഞിട്ടു ചെയ്യണം
    ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ.
  • Наука та технологія

КОМЕНТАРІ • 2