എന്നിൽ അലിഞ്ഞു നീ ഞാനായ് തീരുമ്പോൾ / song with lyrics / Malayalam christian devotional song

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ •

  • @sangeeth___mv171
    @sangeeth___mv171 Рік тому +1046

    ഞാനൊരു ഹിന്ദു ആണ് But ക്രിസ്ത്യൻസിനേയും ക്രിസ്റ്റിൻ songsum എനിക്ക് വളരെ ഇഷ്ട്ടമാണ് i love this song

    • @akhilmathew9431
      @akhilmathew9431 Рік тому +27

      Why can’t u be a human and love humans??

    • @jockerworld4636
      @jockerworld4636 Рік тому +45

      എല്ലാ ക്രിസ്ത്യൻ പാട്ടിന്റേയും അടിയിൽ ഇങ്ങിനൊരാളെ കാണാം😂

    • @babuvr7832
      @babuvr7832 Рік тому +63

      ഹിന്ദുവായ എന്റെയും രക്ഷകൻ. കർത്താവ്.എനിക്കു നൽകിയ രക്ഷ കഷ്ട്ടത അനുഭവിക്കുന്ന എല്ലാവർക്കും നൽകണേ പിതാവെ. ആമേൻ.

    • @giventakemedia8032
      @giventakemedia8032 Рік тому +14

      Nithya jeevanilekk ulla maarga dharshiyaya jesus ne kandumuttyath velia bagiam ane

    • @ThomasThomaskj-ez4ew
      @ThomasThomaskj-ez4ew Рік тому +8

      Good

  • @Moonwalk9826
    @Moonwalk9826 2 роки тому +415

    എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ
    നിന്നിൽ അലിഞ്ഞു ഞാൻ നീയായ്‌ തീർന്നിടാൻ
    എത്ര നാളായി കൊതിച്ചീടുന്നു നാഥാ
    എന്നെ നീ നീയാക്കി മാറ്റിടേണമേ (2)
    എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
    നിന്നെ കാത്തിരിക്കാം ഞാൻ
    എന്റെ അന്ത്യം വരെയും (2)
    കനലോട് ചേരുമ്പോൾ കനലായ് മാറുമ്പോൾ
    തവ തിരു ഹൃദയത്തിൽ സ്നേഹമായ് തീരാൻ (2)
    നാൾ എത്രയായ്‌ ഞാൻ ആശിപ്പൂ ഈശോയെ
    എന്നെ നിൻ സ്നേഹമായ് മാറ്റണേ (2)
    എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
    നിന്നെ കാത്തിരിക്കാം ഞാൻ
    എന്റെ അന്ത്യം വരെയും (2)
    കടലോടു ചേരുമ്പോൾ കടലായ് മാറുമ്പോൾ
    ഞാനാം നീർക്കണം നീയായ്‌ തീർന്നിടാൻ (2)
    നാൾ എത്രയായ്‌ ഞാൻ ആശിപ്പൂ ഈശോയെ
    നീയാം കടലിൽ ഞാൻ അലിഞ്ഞു നീയാകാൻ (2)
    എന്നിൽ അലിഞ്ഞു നീ ഞാനായി തീരുമ്പോൾ
    നിന്നിൽ അലിഞ്ഞു ഞാൻ നീയായ്‌ തീർന്നിടാൻ
    എത്ര നാളായി കൊതിച്ചീടുന്നു നാഥാ
    എന്നെ നീ നീയാക്കി മാറ്റിടേണമേ
    എന്റെ ഈശോയെ ദിവ്യ കാരുണ്യമേ
    നിന്നെ കാത്തിരിക്കാം ഞാൻ
    എന്റെ അന്ത്യം വരെയും (2)

  • @jeena_mery_shaiji_thaipara4364
    @jeena_mery_shaiji_thaipara4364 2 роки тому +795

    ഇന്ന് ഈസ്റ്റർ ദിവസം പള്ളിയിൽ വിശുദ്ധ കുർബാനസ്വീകണ സമയം പാടിയ പാട്ട്. ലയിച്ചു പോകും ഈ പാട്ടിൽ ♥️♥️♥️♥️

  • @shruthi8293
    @shruthi8293 2 роки тому +339

    "എന്റെ ഈശോയെ.... ദിവ്യകാരുണ്യമേ.... നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും"... ❤️❤️❤️❤️❤️

  • @JeenaJoseph-u6x
    @JeenaJoseph-u6x 8 місяців тому +75

    വിശുദ്ധ കുർബാന സ്വീകരണത്തിന് ആണ് ഞാൻ ആദ്യം കേട്ടത്. അപ്പൊ തന്നെ ഇഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️

  • @Anna_9443
    @Anna_9443 2 роки тому +314

    എത്ര കേട്ടാലും മതി വരത്തില്ല.
    എന്റെ ഈശോയെ... ദിവ്യകാരുണ്യമേ... നിന്നെ കാത്തിരിക്കാം ഞാൻ... എന്റെ അന്ത്യം വരെയും.
    ഈശോയെ ഞാനും എന്റെ അന്ത്യം വരെയും നിന്നെ കാത്തിരിക്കും 🙏🏻🙏🏻🙏🏻✝️✝️✝️✝️

  • @joshwathariath2314
    @joshwathariath2314 3 роки тому +338

    എന്റെ ഈശോയെ...ദിവ്യകാരുണ്യമേ... നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും..... ❤️♥️❤️ Really Heart touching feel.... 👏👏👏

  • @sreedevip4022
    @sreedevip4022 Рік тому +59

    യേശുവേ അങ്ങാണ് എന്റെ എല്ലാം. ആ ഹൃദയത്തോട് എന്നെ ചേർത്തു നിറുത്തണമേ

  • @NayanaYedhu
    @NayanaYedhu 8 місяців тому +41

    പള്ളിയിൽ കുർബാനയ്ക്ക് പാടാൻ പറ്റിയ നല്ല പാട്ട് നോക്കുമ്പോഴാണ് എൻ്റെ മുന്നിലേക്ക് ഇത് വരുന്നത്. പിന്നീട് അങ്ങോട്ട് എൻ്റെ മനസിൽ നിന്ന് മായാതെ കൂടെ കൂടി 🥹🤍

  • @BeenaThomas-oz5pv
    @BeenaThomas-oz5pv 5 місяців тому +23

    എന്റെ ഈശോയേ എന്നെ അവിടുത്തെ തിരുശരിരത്തോട് ചേർക്കണേ

  • @priyapg7398
    @priyapg7398 6 місяців тому +20

    കരയേണ്ട, യേശുവുണ്ട്, ആ നെഞ്ചിൽ വീഴാം, അമ്മയുണ്ട്
    നമുക്ക് വീഞ്ഞില്ല എന്നത് അമ്മയോട് പറയാതെ തന്നെ അമ്മ മന്സ്സിലാക്കി ഈ ശോയോടു പറയും
    ഇതാ നിന്റെ അമ്മ എന്ന് ഈശോ പറഞ്ഞ തനുസരിച്ച്,.....
    😢

  • @AnjanaVincent-ns7ep
    @AnjanaVincent-ns7ep Рік тому +21

    ഈശോയേ, ഈ പരീക്ഷണഘട്ടങ്ങളെ അതിജീവിക്കുവാനുള്ള ക്യപ ഞങ്ങൾക്ക് തരണേ😭🙏😭🙏😭🙏

  • @medico_mania_
    @medico_mania_ 10 місяців тому +33

    Jesus Christ is not only the saviour of Christians.. but he is the only saviour of world

    • @medico_mania_
      @medico_mania_ 10 місяців тому +6

      So there is not any issues if you are a Christian, Hindu oru Muslim...or any other religion...just trust him...he will save you.

  • @athulyasn1108
    @athulyasn1108 6 місяців тому +30

    Hindhuvaya ente mamodheesa innale kazhinjeullu. Eere nalayi aagrahichatha eeshoudethay poornamaum maaranamenn. Eeshoye❤️❤️❤️

    • @bennymukkath6420
      @bennymukkath6420 4 місяці тому +1

      Eeso niinne kooduthal anugrahikyatte.....Prarthana, jeevithathinte bhaghamaavatte.....❤

    • @amalp9784
      @amalp9784 4 місяці тому +1

      Welcome Home ❤

    • @ashwin4319-u9j
      @ashwin4319-u9j 2 місяці тому +1

      God Bless you

    • @bennymukkath6420
      @bennymukkath6420 2 місяці тому

      May God bless you on every steps....❤

  • @JacksonJolly-01-03
    @JacksonJolly-01-03 5 місяців тому +14

    നിന്നെ കാത്തിരികാം ഞാൻ എന്റെ അന്ത്യം വരെയും... 😍🥰 Jesus 🤍

  • @sajuphilip5910
    @sajuphilip5910 9 місяців тому +19

    എത്ര കേട്ടാലും മതിവരില്ല നല്ല പാട്ട് കേൾക്കാൻ ❤❤❤❤❤❤❤❤❤❤

  • @jubyjoji8375
    @jubyjoji8375 5 місяців тому +16

    എന്നു രാവിലെ ഈ പാട്ട് ഞങ്ങൾ എല്ലാവരും കേൾക്കും

  • @joshine5499
    @joshine5499 2 роки тому +177

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഫീൽ... Love u Jesus

  • @roshnadiljo2425
    @roshnadiljo2425 Рік тому +16

    എത്ര പ്രാവശ്യം കേട്ടെന്ന് ഒരു ഓർമയും ഇല്ല എന്നാലും കേൾക്കാതിരിക്കാൻ വയ്യ അത്രയ്ക്ക് സൂപ്പർ പാട്ടാണ്

  • @blessyangel.r4921
    @blessyangel.r4921 10 місяців тому +11

    ഒരു വിശുദ്ധ കുർബാന കൊണ്ട പോലെ ഒരു സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ... പാടിയവർ അതിലലിഞ്ഞു പാടി മനോഹരം

  • @amalathomas2480
    @amalathomas2480 11 місяців тому +26

    ഈശോയെ ചേട്ടനും ചേച്ചിക്കും ഒരു വാവയെ kodukane

    • @shonekphillip2219
      @shonekphillip2219 9 місяців тому +2

      Today he here your prayer ok surely you r pryer hels your brother and sister get a baby ys ❤❤❤❤❤❤ you get it.God bless you❤

  • @ammuannum-pv6ez
    @ammuannum-pv6ez 9 місяців тому +12

    ❤❤❤ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ്. ശെരി ആ വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു. I love this song so much ❤ ❤❤❤

  • @minikaladharan3098
    @minikaladharan3098 2 роки тому +38

    എന്റെ ഇശോയെ
    എന്റെ ദിവ്യ കാരുണ്യ മേ....
    കാത്തിരികാം ഞാൻ എന്റെ..
    അന്ത്യം വരെയും....🙏♥️

  • @georgejoby9038
    @georgejoby9038 2 роки тому +30

    ഈ പാട്ട് കേൾക്കുമ്പോൾ ഈശോ നമുടെ ഹൃദയത്തിൽ എഴുന്നള്ളി വരും🙏🏻🙏🏻🙏🏻🙏🏻

  • @FemiyaTijo
    @FemiyaTijo 10 місяців тому +8

    Ho god
    I love you ❤️❤️❤️❤️❤️❤️❤️
    Thank you My dear god 🙏🙏🙏🙏
    എൻ്റെ ഈശോയെ ദിവ്യകാരുണ്ുമെ.... കത്തിരിക്കാം ഞാൻ എൻ്റെ അന്ത്യം വരെയും❤❤❤❤🙏🙏🙏🙏🙏

    • @FemiyaTijo
      @FemiyaTijo 10 місяців тому +1

      I Love You Song ❤

  • @alphonsasebastian8955
    @alphonsasebastian8955 2 роки тому +29

    ശരിയാണ്. എത്ര കേട്ടാലും മതിയാകുന്നില്ല. ചങ്കുപൊട്ടുന്നപോലെ തോന്നുന്നു

  • @aishakumari7131
    @aishakumari7131 2 роки тому +133

    I love Jesus. ഞാനും നിന്നെ കാത്തിരിക്കുന്നു. അന്ത്യം വരെയും............ ❤️❤️❤️

  • @jishamolps4702
    @jishamolps4702 Рік тому +11

    എനിക്ക് ഈശോയുടെ ഏറ്റവും ഇഷ്ടമുള്ള പാട്ട് ഇത് ആണ് l love jesus 🙏🏻

  • @vb37lisannaginish16
    @vb37lisannaginish16 9 місяців тому +8

    ഹൃദയം അലിയിപിക്കുന്ന പാട്ട്

  • @roseshinto6904
    @roseshinto6904 2 роки тому +62

    എന്റെ ഈശോയെ ദിവ്യകാരുണ്യമേ നിന്നെ കാത്തിരികാം ഞാൻ എന്റെ അന്ത്യം വരെയും
    Very meaning full and heart touching song🙏🙏

  • @rejireji1601
    @rejireji1601 Рік тому +27

    ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി എന്റെ ഈശോയെ ദിവ്യകാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എന്റെ അന്ത്യം വരെയും നീ വരി എനിക്ക് ഇഷ്ടമായി

  • @mollyalexander7600
    @mollyalexander7600 Рік тому +13

    ദിവ്യകാരുണ്യ നാഥാ എന്റെ കുടുംബത്തെ അനുകിഹകേണമേ

  • @AnuBinoy-nb4sz
    @AnuBinoy-nb4sz 4 місяці тому +3

    എൻ്റെ ഈശോയേ
    ദിവ്യകാരുണ്യമെ നിന്നെ
    കാത്തിരിക്കും ഞാൻ
    എൻ്റെ അന്ത്യം വരെയും❤❤❤❤

  • @shyloloosbent
    @shyloloosbent 9 місяців тому +8

    Njan ee pattu ente bible kalolsavam thil padum...❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    I❤❤❤❤you Jesus..........🎉❤

  • @daisdavis6546
    @daisdavis6546 7 місяців тому +8

    കാത്തിരിക്കാം ഞാനും ഈശോ നിന്നെ

  • @stinusshaji9286
    @stinusshaji9286 2 роки тому +45

    🥰എന്റെ ഈശോയെ ദിവ്യകരുണ്യമേ....
    നിന്നെ കാത്തിരികാം ഞാൻ
    എന്റെ അധ്യം വരയും 🥰.........
    Melting song🤍💞

  • @Tech_samu_M5
    @Tech_samu_M5 Рік тому +45

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️❤️❤️❤️🙏🙏🙏🙏🙏

  • @annadaisy240
    @annadaisy240 2 роки тому +26

    എന്റെ ഈശോയെ 💕
    എന്നെ നിന്റെ സ്നേഹം കൊണ്ടു നിറക്കണമേ ❤🙏

  • @pudaspudas7890
    @pudaspudas7890 7 місяців тому +6

    എനിക്കു ഏറ്റവും ഇഷ്ടമുള്ള പാട്ട് എല്ലാം മറന്നു പോകും

  • @suharaashif9409
    @suharaashif9409 7 місяців тому +75

    ഞാൻ ഒരു മുസ്ലിം. ആണ് പക്ഷെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ക്രിസ്ത്യൻ സോങ്,മേഴ്‌രേജ് എല്ലാം 😊😂🤣

  • @sherlytomy9353
    @sherlytomy9353 Рік тому +7

    ഓഹ്... എത്ര കേട്ടാലും മതിവരുന്നില്ല... ഈശോയെ നിന്നിൽ അലിഞ്ജുചേരുന്നപോലെ തോന്നുന്നു ഈ ഗാനം കേൾക്കുമ്പോൾ.. നന്ദി വരികൾക്കഉം സംഗീതത്തിനും

  • @jinijaison8962
    @jinijaison8962 3 роки тому +76

    😍😍😍❤❤❤
    എനിക്ക് വളരെ ഹൃദയയത്തിൽ സപ്ർശിച്ച ഗാനം

  • @sajuphilip5910
    @sajuphilip5910 9 місяців тому +8

    ഇശോയെ ❤🎉

  • @hannacorreya7726
    @hannacorreya7726 2 роки тому +16

    ഈ ഗാനം കേള്‍ക്കുമ്പോള്‍ ഞാൻ എന്റെ ഈശോയുടെ മാറവില്‍ ഉള്ളത് പോലെ എനിക്ക് തോനുന്നു..... I Love Jesus😘😘😘🙏🏻🙌

  • @Davidsony632
    @Davidsony632 2 роки тому +14

    ഈശോയെ നിന്നെ കാത്തിരിക്കുന്നു എന്റെ അന്ത്യo വരേയും 🙏

  • @lawrencelawrence4354
    @lawrencelawrence4354 Рік тому +17

    ഓ എന്റെ ഈശോ എന്റെ സ്നേഹ മായി വരണം ❤🙏🙏🙏

  • @adarsh._pathrose
    @adarsh._pathrose Рік тому +16

    ഇന്ന് ഈസ്റ്ററിനു വെളുപ്പിന് കുർബാന മദ്ധ്യേ കേട്ടുപ്പോൾ തൊട്ട് മനസ്സിൽ വളരെ അധികമായി തൊട്ടു ഈ വരികൾ ❤️

  • @lidhiyan.p6454
    @lidhiyan.p6454 3 місяці тому +2

    എന്റെ ഈശോയെ എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്ക് ഉള്ളിൽ നിറഞ്ഞു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remya-ov9zy
    @remya-ov9zy 8 місяців тому +3

    എത്ര കേട്ടാലും മതിവരില്ല ഓരോ പ്രാവശ്യം കേൾക്കുമ്പോഴും ആദ്യം കേൾക്കുമ്പോഴുള്ള ഒരു feel.. തന്നെയാണ്.. എൻ്റെ കുഞ്ഞു മകൾക്കും ഒത്തിരി ഇഷ്ടമാണ് ഈ song ..really heart touching song❤❤❤❤ എൻ്റെ ഈശോയോ ദിവ്യകാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എൻ്റെ അന്ത്യം വരെയും.........

  • @hema2588
    @hema2588 2 роки тому +64

    I feel like Jesus near me 😍❤️👍

  • @zeusyt8815
    @zeusyt8815 Рік тому +54

    "My Jesus, my divine mercy, I will wait for you until my end"
    ♥️✝️

    • @srsallycj3561
      @srsallycj3561 Рік тому +2

      ദൈവത്തിന് നന്ദി💕💕💕💕👌👌👌👌💖💖💖💖🙏🙏🙏🙏

  • @Mini-o6k
    @Mini-o6k 3 місяці тому +34

    2024 ൽ കേൾക്കുന്നവർ ondo ondenkil like

  • @devudiyafans8836
    @devudiyafans8836 Рік тому +20

    എന്റെ ഈശോയെ എന്റെ ദൈവമേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏❤️🌹

  • @bijul5441
    @bijul5441 Рік тому +7

    എനിക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ് ഞാൻ എല്ലാ ദിവസവും കേൾക്കുന്ന പാട്ട് എൻ്റെ ഈശോയെ ദിവ്യകാരുണ്യമേ നിന്നെ കാത്തിരിക്കാം ഞാൻ എൻ്റെ അന്ത്യം വരെയും.......

  • @JainyJacob-o9z
    @JainyJacob-o9z Рік тому +24

    എത്ര കേട്ടാലും മതി വരാത്ത ഗാനം ❤❤❤

  • @babualbert6707
    @babualbert6707 Рік тому +24

    Really heart ❤ Touching song...My favorite one....❣😘😘 love u jesus...😘😘😘

  • @vavavavachi3637
    @vavavavachi3637 2 роки тому +28

    എന്റെ യേശുവേ ദിവ്യ കാരുണ്യ മേ കാത്തിരികാം എന്റെ ആന്ധ്യം വരെയും 🙏🙏🙏❤❤❤❤

  • @silviyaantony3339
    @silviyaantony3339 2 роки тому +39

    Relaxing song 💞 love you Jesus.Iam nothing without you.❤️

  • @petslover5273
    @petslover5273 Рік тому +7

    എത്ര കേട്ടാലും മതിയാവില്ല I love jesus

  • @anniejames6657
    @anniejames6657 4 роки тому +24

    Ethra manoharam swargeeya Ganam. Ennil aliyunna eessoyey,Divyakarunnyamey ninney kaathirikkam njan entey andhyam vareyum. Amen

  • @maryvd4567
    @maryvd4567 2 роки тому +57

    I praise and thank you Jesus for this beautiful song and singer. It is heart touching song 👍👍 Super song and lyrics.

    • @martinthomas337
      @martinthomas337 2 роки тому

      Wm xas

    • @augustineaugustine6758
      @augustineaugustine6758 Рік тому

      ഈ പാട്ടുമ്പോൾ ദൈവ സ്നേഹത്തിന്റെ അഴം അനുഭവിചറിയാൻ സാധിക്കുന്നു അതിന് ഈശോ അപ്പാക്ക് നന്ദി - നന്ദി

  • @riyaelizebeth341
    @riyaelizebeth341 Рік тому +4

    എന്റെ ഈശോയെ ഞാനും എന്റെ അന്ത്യം വരെ കാത്തിരിക്കാം❤❤❤

  • @arunantony8618
    @arunantony8618 Рік тому +12

    ഞാൻ കൂടുതൽ പാടുന്ന പാട്ട് l love song ❤️🙏🏾🙏🏻😇

  • @annadaisy6643
    @annadaisy6643 3 роки тому +10

    ഓ... എന്റെ ഈശോയെ നിനക്കായി ഞാൻ എത്ര നാളായി കാത്തിരിക്കുന്നു.🙏💕

  • @subinmathew9572
    @subinmathew9572 Рік тому +7

    വിശുദ്ധ കുർബാന സ്വീകരിച്ചിട്ടു ഈ പാട്ടും കൂടി കേൾക്കണം.. സ്വർഗീയം

  • @malalayalmmusicandgame9961
    @malalayalmmusicandgame9961 2 роки тому +5

    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു

  • @ShijiPM007
    @ShijiPM007 9 місяців тому +5

    ❤ Beautiful song ❤ , What a Precious Promise - I will wait for you Jesus, till my end ... ❤️❤️❤️

  • @Hannah-ux8cu
    @Hannah-ux8cu Рік тому +12

    Thank you Jesus for all the blessings in my life.... 🙏🙏🙏❤️✨

  • @bijoas8297
    @bijoas8297 Рік тому +13

    എത്ര കേട്ടാലും മതിയാവില്ല. ❤️❤️❤️❤️❤️❤️❤️❤️

  • @isabellasebastian8589
    @isabellasebastian8589 8 місяців тому +1

    ❤❤❤ എത്ര കേട്ടാലും മതിയാകുന്നില്ല ഈശോയെ ദിവ്യകാരുണ്യമേ 🙏🏻🙏🏻🙏🏻

  • @gamingwithlins1016
    @gamingwithlins1016 Рік тому +5

    സ്പിരിറ്റ്‌. ഇൻ. Jesus

  • @JobitBabu
    @JobitBabu 9 місяців тому +1

    എൻ്റെ ഇശോയെ ദിവ്യകാരുണ്യമേ നിന്നെ കാത്തിരിക്കാം എൻ്റെ അന്ത്യം വരെയും....❤
    Very nice song fell the song❤
    Love you JESUS😊

  • @RemyaVarghese-vz7sd
    @RemyaVarghese-vz7sd 8 місяців тому +8

    നിന്ന് എന്റെ പളളിയിൽ ഞാനും എന്റെ കൂട്ടുകാരിയും കൂടി പാടി

  • @gilsonmulloor835
    @gilsonmulloor835 2 роки тому +16

    Master piece of Rev. Fr. Martin Thaipararambil;God bless everyone.

  • @seenasanthosh9213
    @seenasanthosh9213 3 роки тому +54

    *Ethra manoharamaya പാട്ട് 🎶🎤🎵Heart Touching song Thank God For giving this beautiful song and singer❤❤*

  • @shyloloosbent
    @shyloloosbent 9 місяців тому +2

    Heart ❤ 💙 💜 💖 💗 💘 touching song...❤❤

  • @liji2260
    @liji2260 3 роки тому +17

    യേശുവേ..... നന്ദി 🙏🏿🌹🙏🏿

  • @indianacademy2030
    @indianacademy2030 7 місяців тому +2

    My jesus my divinemercy l will wait for you until my end ❤🌷🌹😊❤

  • @minieric6571
    @minieric6571 2 роки тому +8

    Ente Eshoye,ninil aliyunna oru neerkanamayi njan maariyenkil❤️❤️❤️

  • @instatalk7590
    @instatalk7590 Рік тому +4

    Esoye njanum kathirikunnu🙏🙏

  • @priyapg7398
    @priyapg7398 8 місяців тому +2

    ഒത്തിരി ഇഷ്ടമാണ് ഈ പാട്ട്,

  • @minikaladharan3098
    @minikaladharan3098 2 роки тому +4

    എന്നെ നീ നിയാക്കി മാറ്റിടേണമേ... 🙏❤️

  • @Babu6090
    @Babu6090 7 місяців тому +2

    വീണ്ടും വീണ്ടും കേൾക്കാൻ കൊതി ആണ്

  • @maryjancy6008
    @maryjancy6008 2 роки тому +12

    എന്റെ ഇശോയെ നിന്നെ ഞാൻ കാത്തിരിക്കുന്നു 🌹🌹🌹🌹

  • @RejiJoseph-jq6oq
    @RejiJoseph-jq6oq 4 місяці тому +1

    Daivame. Nanni 🙏🙏🙏 Amen 🙏 Amen 🙏 Amen 🙏 Amen

  • @syamilijoseph6529
    @syamilijoseph6529 Рік тому +5

    എന്റെ ഈശോയെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @SiniBinoy-vc4bz
    @SiniBinoy-vc4bz 7 днів тому +1

    ഇ Song എനിക്ക് നല്ല ഇഷ്ടം മണ്❤❤

  • @mr.buttler2222
    @mr.buttler2222 3 місяці тому +10

    Eeshoye oru kochu veed thannu angrahikkaavo? 🥺🙏🥰

    • @anutty14
      @anutty14 Місяць тому +2

      🙏✝️

  • @jubyjoji8375
    @jubyjoji8375 5 місяців тому +2

    സൂപ്പർ 👍🏻😢😢😢❤❤❤❤😢😢

  • @lijiraphael6171
    @lijiraphael6171 3 роки тому +10

    സൂപ്പർ സോങ് 🙏🏻🙏🏻🙏🏻🙏🏻

  • @manojdavid9837
    @manojdavid9837 Рік тому +1

    Ente eshoye njanum kathirikkunnu angayude varavinayi.... Eeshoye ente kudumbathe ange kykalil kaathukkollane... 🙏🙏🙏🙏

  • @sigijiyo
    @sigijiyo 4 роки тому +33

    My heart touching this song 💖💖💖 Thank God 💕🙏🙏 love you 💖😍

  • @jaisonprakash5330
    @jaisonprakash5330 2 роки тому +23

    My Lord, my God.

  • @susanthomas2309
    @susanthomas2309 2 роки тому +14

    My Lord my God...we Adore you Jesus Bless us...

  • @sollyjohn8713
    @sollyjohn8713 9 місяців тому +1

    എന്റെ പ്രാണനെ ഉണ൪ത്തു൦ ഈ ഗാനം

  • @GeorgeMathew-pd6df
    @GeorgeMathew-pd6df 11 місяців тому +4

    I Love this song very much Thanks 😊😊😊😊😊😊

  • @instatalk7590
    @instatalk7590 Рік тому +1

    Esoye njanum kathirikunnu ninte varavinayi🙏🙏🙏 njangale katholane🙏

  • @philominasabu34
    @philominasabu34 3 роки тому +25

    Athi manoharam ❤🤲 Varikal, music, Aalapanam Ellam Hruthyam🙏.
    God bless the enteir team behaid this song 🙏🙏

  • @sajanmathew265
    @sajanmathew265 Рік тому +1

    Ente eeshoye njanum nine kathirikum ente andhyam vareyum

  • @georgemj1143
    @georgemj1143 Рік тому +5

    Heart touching song.Thank you Jesus for this beautiful song.