Oru Nokku Kaanuvaan | Lyrical Video Song | Sunday Holiday | Asif Ali | Sruthi Ramachandran

Поділитися
Вставка
  • Опубліковано 5 вер 2022
  • Film: Sunday Holiday (2017)
    Directed by: Jis Joy
    Produced by: Sheen Helen Company - Maqtro Pictures
    Lyrics: Jis Joy
    Music: Deepak Dev
    Singer: Karthik
    #sundayholiday #orunokkukaanuvan
    ഒരു നോക്ക് കാണുവാൻ കാത്തിരുന്നവൾ
    മിഴിയകന്ന് പോയോ
    ഒരു കാറ്റ് പോലെയെൻ കൂടെ വന്നവൾ
    വഴി മറന്ന് പോയോ
    ഒരു കഥയായ് അവളകലും
    അവളുടെ തേൻ ചിന്തുകൾ നോവുകളായ് പടരും
    അലയുമൊരു കാറ്റിൻ ഇതളുകളായ്‌
    വിടപറയാൻ ഇന്നെന്തേയീ വഴിയിൽ
    വഴി മറയുമേതോ നിഴലിൻ വിരലുകളാൽ
    അരികിലൊരോമൽ തിരിയണയും
    നിമിഷമിതോ
    പറയാതെയെന്തിനും കൂടെ നിന്നവൾ
    മൊഴി മറന്ന് പോയോ
    ഇടനെഞ്ചിലായിരം കനവെറിഞ്ഞവൾ
    കഥ മറന്ന് പോയോ
    തരി വളകൾ അവളണിയും
    അവളുടെ കാൽപ്പാടുമായി ഈ വഴികൾ മറയും
    അലിയുമൊരു പാട്ടിൻ മധുകണമായ്
    ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
    അരികിലൊരു കാറ്റിൻ ചിറകുകളാൽ
    പ്രിയമെഴുമോമൽ കുളിരണിയും
    പുലരികളിൽ.....
    പൂവഴികൾ തേടണം പുതിയ നറുതിങ്കളായ്
    വീണ്ടുമനുരാഗമാം ചില്ലമേൽ
    ഈണമൊഴുകീടണം ഈ നനയുമോർമ്മയിൽ
    ഈറനണിയാതെ നാം മേവണം
    നനയണമീ ചാറ്റു മഴയിൽ
    നിനവുകൾ ഒന്നായി വിടരാൻ
    പ്രിയമെഴുമോമൽ കുളിരണിയും
    പുലരികളിൽ
    അലിയുമൊരു പാട്ടിൻ മധുകണമായ്
    ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
    അരികിലൊരു കാറ്റിൻ ചിറകുകളാൽ
    പ്രിയമെഴുമോമൽ കുളിരണിയും
    പുലരികളിൽ
    അലിയുമൊരു പാട്ടിൻ മധുകണമായ്
    ചെറുകിളികൾ ഇനി മെല്ലെ ചിറകുണരും
    അരികിലൊരു കാറ്റിൻ ചിറകുകളാൽ
    പ്രിയമെഴുമോമൽ കുളിരണിയും
    പുലരികളിൽ
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamju. .
    Satyam Videos: / satyamvi. .
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 733

  • @brocodeyt5901
    @brocodeyt5901 Рік тому +3

    കൂടെ ഉണ്ടാരുന്ന ആാാ 6 വർഷം..... മറക്കാൻ കുറേ ശ്രെമിക്കും...ഓരോ പാട്ടും സ്ഥലവും നിമിഷങ്ങളും എല്ലാം നിന്റെ ഓർമകളുടെ ആഴം കൂട്ടികൊണ്ടേയിരുന്നു.....തെറ്റ്‌ മുഴുവൻ ഞാൻ ചെയ്തകൊണ്ട് നിന്നെ കുറ്റം പറയാനും പറ്റില്ല....നിന്നിലേക് ഒത്തിരി ഒതുങ്ങി പോയി ഞാൻ....എന്റെ സങ്കടവും സന്തോഷവും എല്ലാം നിയായി പോയി....എന്റെ എന്ന് ഒത്തിരി അഹങ്കാരം....ശേരിക്കും നീ പോയപ്പോൾ തകർന്ന് പോയി.... കടല് കടന്ന് ഇവിടെ വന്നിട്ടും 2 വർഷം കഴിഞ്ഞിട്ടും ഓർക്കാതെ ഒരു നാൾ പോലും ഇല്ല....വിട്ടുകൊടുക്കൽ കൂടി ആണ് പ്രണയം...എന്ന് അശ്വസിക്കും....നന്നായി ഇരിക്കട്ടെ...ഇപ്പോഴും ഓർക്കും എന്റേതായിരുന്ന നിമിഷങ്ങൾ....miss u

  • @muhammedaslam007

    പ്രേമമോ വിരഹമോ ഇല്ലാതെ ഈ പാട്ടിനു അഡിക്റ്റ് ആയവരുണ്ടോ എന്നെപോലെ?😅

  • @anoop1263
    @anoop1263 Рік тому +765

    കൂടെ നടന്നവളും കാത്തിരുന്നവളും ഇന്നി കൂടെ നടക്കാനോ കാത്തിരിക്കാനോ ഇല്ല എന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ് ചിലർക്ക് ഈ പാട്ട്... എത്ര മനോഹരം ആയിട്ടാണ് ഈ വരികൾ മനസ്സിനെ നൊമ്പര പെടുത്തുന്നത്....

  • @joicejose86
    @joicejose86 Рік тому +935

    ഈ പാട്ട് ഇപ്പഴും കേൾക്കുന്ന ഓരോരുത്തർക്കും ഒരു കഥ പറയാൻ ഉണ്ടാകും.ലൈഫിൽ ഒരിക്കലും മറന്ന് കളയാൻ പറ്റാത്ത,ഇനി ഒരിക്കലും തിരിച്ച് കിട്ടാത്ത ജീവന്റെ വിലയുള്ള ഒരു കഥ!🙂🥀

  • @sreejitht9180

    ഞാനും..അമ്മുണുവും...9.. വർഷത്തെ.. പ്രണയം.... ഒന്നിച്ചു സന്തോഷത്തോടെ.. ജീവിക്കുന്നു... ഏതാനും.. ദിവസത്തിനുള്ളിൽ..കൂട്ടത്തിൽ.. ഒരാൾ. കൂടി.. വരാൻ.. കാത്തിരിക്കുന്നു 🥰🥰🥰🥰

  • @Alleppey_Boy

    ഞാൻ 2017ൽ അ അവളെ കണ്ടുമുട്ടുനെ.. എൻ്റെ വീടിൻ്റെ അടുത്തു തന്നെയാ അവളുടെയും വീട്... ഞാൻ കുറെ നാൾ പുറകെ നടന്നു അവൾ എന്നെ ഇഷ്ടം അന്ന് പറഞ്ഞു പിന്നെ അങോട്ടു ഒരു സ്വർഗ്ഗം തന്നെ ആയിരുന്നു എത്ര നല്ല കാലം ആയിരുന്നു അതു.... 6 വർഷം ഞങൾ ഒന്നായിരുന്നു പക്ഷെ അവൾക്കു കല്യാണ ടൈം ആയി എന്നിക്ക് നല്ല ജോലി ഇല്ലരുന്നു ആ ടൈംൽ എന്നിട്ട് അവൾ വെട്ടുകാരുടെ എതിപ്പ് ഒക്കെ അവഗണിച്ച് എന്നെയും പ്രതിഷ് ഇരിക്ക് അങ്ങനെ എന്നിക്ക് ഗൾഫിൽ ജോലി കിട്ടി ഞാങ്ങൾ ഒരുപാട് സന്തോഷിച്ചു ഞങ്ങളുടെ സ്വപ്നം നടക്കാൻ പോകുന്നു പക്ഷേ ഒരു ദിവസം അവള് എന്നെ വിളിച്ചു... വീട്ടിൽ വലിയ പ്രശ്നം എന്ന് കൊറേ അയി ഇനി അവർക്ക് ടൈം കൊടുക്കാൻ പറ്റില്ല എന്നു... ഞാന് ഈഗോട്ടു വന്നേ അല്ലെ ഉള്ളു എന്നിക്ക് ലീവ് കിട്ടില്ല.... എന്നിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി ഞൻ അവളേ പറഞ്ഞു മനസ്സിലാക്കാൻ നോക്കി പിന്നേ അതു വലിയ വഴക് ആയി അവസാനം അവൾ call cut chythu പിന്നെ ഞാന് വിളിച്ചിട്ടും അവൾ എന്നോട് pazhe പോലെ മിണ്ടിയിട്ടില്ല.....പിന്നെ ഞങൾ എങനെയോ അഗന്നു തുടങ്ങി......ഈ മാർച്ച് ൽ അവളുടെ കല്യാണം ആയിരുന്നു 😊... എങനെ അവൾ എന്നെ മറന്നു എന്ന് എന്നിക്ക് അറിയില്ല പക്ഷെ ഇപ്പോഴും അവളുടെ ഓർമയിൽ ആ ഞൻ ജീവിക്കുന്നെ...ഒരു കര്യം ഞൻ പറയം ചിലപ്പോ ദേഷ്യം വരുമ്പോൾ എന്തെലും ഒക്കെ പറയും ചെലപോൾ അതു തിരുത്താൻ പറ്റത്തെ തെറ്റ് അയി പോകും 😔

  • @Akhilalayam

    ഒന്നായില്ലെങ്കിലും ഓർമ്മകളായില്ലേ...❤❤ നിറമുള്ള ഓർമ്മകൾ 💛💛

  • @delsdavid9894

    14 വർഷമായി.. ലോകത്തിൻ്റെ നേരെ എതിരുള്ള കോണിൽ നല്ല ഒരാളുടെ കൂടെ സന്തോഷത്തോടെ കുടുംബമായി ജീവിക്കുന്നു എന്ന് മാത്രം അറിയാം.... അത് മതി..അത്രേം അറിഞ്ഞാൽ മതി.. സന്തോഷം❤❤❤

  • @mallucasting4641

    നേരം പോക്കിന് സ്നേഹിച്ചവർക്ക് അറിയില്ലലോ ജീവനായി സ്നേഹിച്ചവരുടെ വേദന 😂

  • @febinsaju4282

    കമന്റ്‌സ് വായിച്ചോണ്ട് പാട്ടുകേൾക്കാൻ നല്ല സുഖം ആണ്, കുറേ തേപ്പ് കഥകൾ 😂😂

  • @hasna3458
    @hasna3458  +462

    5 വർഷത്തെ പ്രണയം.. ഒന്നാകില്ല എന്ന് എല്ലാരും പറഞ്ഞപ്പോൾ വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു 😢😢

  • @vijaykrishnan8188
    @vijaykrishnan8188 Рік тому +602

    ആരെയും ഒരു പരിധിയിൽ കൂടുതൽ സ്നേഹിക്കുന്നത് നല്ലത് ആവില്ല എന്നും. പ്രണയത്തിൽ ആത്മാർത്ഥത ഇല്ല എന്നും കാണിച്ചു തന്ന song ❣️

  • @rev_match5189

    വർഷം 2024...ഓർമകൾക്ക് എന്നും ചെറുപ്പമാണല്ലോ..ഒരിക്കൽ കൂടി നിന്നെ ഞാൻ ഓർക്കുന്നു... നനഞ്ഞ കണ്ണുകളുമായല്ല... ഒരു ചെറു പുഞ്ചിരിയോടെ...❤4 വർഷം ❤️

  • @nilanspalangad9743
    @nilanspalangad9743 Рік тому +166

    ആസിഫ് അലിക്ക് ഇത്പോലെ നല്ല കുറെ പാട്ടുകൾ കിട്ടിയിട്ടുണ്ട്. അഭിനയിക്കാൻ.. 👍👍

  • @Alluarjunsongs123
    @Alluarjunsongs123 Рік тому +278

    ഒരു നോക്ക് കാണുവാന്‍ കാത്തിരുന്നവള്‍

  • @ArshadKhan-it5qh
    @ArshadKhan-it5qh Рік тому +269

    ഒരു നോവോടെ അല്ലാതെ ഇ പാട്ട് മുഴുവനും കേട്ടു തീർക്കാൻ കഴിയില്ല.. വരികൾ ❤

  • @rev_match5189
    @rev_match5189 Рік тому +168

    ഞാൻ പോലും അറിയാതെ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു..... പ്രണയത്തിന്റെ മഴയിൽ കുതിർന്ന 3 വർഷങ്ങൾ....ഒരിക്കലും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിൽ നിന്നും അവൾ പോയി.... .ഒരു കണ്ണുനീരിന്റെ നനവോടെ അല്ലാതെ അവളെ എനിക്ക് ഓർക്കാൻ കഴിയില്ല... എന്റെ ജീവിതം തന്നെ ആണ് എനിക്കുള്ള പാടപുസ്തകം എന്ന് ഞാൻ മനസിലാക്കുന്നു 🥹. നിനക്ക് നന്മകൾ മാത്രം വരട്ടെ... It's me athul🥹❤️

  • @febinlm1068

    2016 മുതൽ തുടങ്ങിയ ഞങ്ങളുടെ 3വർഷത്തെ പ്രണയം 2020ൽ അവൾ വേണ്ടന്ന് വെച്ചിട്ട് പോയപ്പോൾ ഞാൻ ഒരുപാട് സങ്കടപ്പെട്ടു അതിൽ കൂടുതൽ ഞാൻ തകർന്ന് പോയത് അവൾ മറ്റൊരാളുമായി പെട്ടന്ന് തന്നെ ഇഷ്ട്ടത്തിലായി എന്ന കാര്യം അറിഞ്ഞപ്പോഴാണ്! അവർക്കൊക്കെ എങ്ങനെ കഴിയുന്നു അതിന്? 2024 എന്തായാലും ഇന്ന് ഞാൻ happy ആണ് നഷ്ടപ്രണയത്തിന്റെ വേദനയോ വിങ്ങലൊ എന്നിൽ ഇന്നില്ല..

  • @sl8df
    @sl8df  +30

    ആർക്കും ആരും സ്വന്തം അല്ല... എന്നതിന്റെ ഒരു മനോഹരമായ ഓർമപ്പെടുത്തൽ ✨️

  • @shababpulikkaparambil9774
    @shababpulikkaparambil9774 Рік тому +162

    ഇതിങ്ങനെ കണ്ടു കൊണ്ടിരിക്കുമ്പോ എന്തോ എന്തോ കണ്ണ് നിറഞ്ഞു പോയി.... അത് കണ്ട ഭാര്യ ചോദിച്ചു എന്തെ പഴയതൊന്നും മറന്നില്ലേ എന്ന്..... എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് വഴി മറഞ്ഞു പോയവരവായിരുന്നു ഞങ്ങൾ.....