വാല്മീകിരാമായണത്തിലെ ഏറ്റവും പ്രശസ്തമായതും, പവിത്രമായ കുടുംബബന്ധങ്ങളെ വാഴ്ത്തുന്നതുമായ ജീവിതഗന്ധിയായ നാലു വരികൾ ഈ പ്രഭാഷണത്തിൽ ശ്രീ. സുഭാഷ് ചന്ദ്രൻ പറയുന്ന “രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം” ഇതു തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ എഴുത്തച്ഛൻ തന്റെ അദ്ധ്യാത്മാരാമായണത്തിൽ വാല്മീകി പറഞ്ഞതിനപ്പുറം പോയിരിക്കുന്നു എന്നത് അതിശയകരമാണ്. അത് ഇപ്രകാരമാണ്: “അഗ്രജൻ തന്നെപ്പരിചരിച്ചെപ്പൊഴു മഗ്രേ നടന്നുകൊള്ളേണം പിരിയാതെ. രാമനെ നിത്യം ദശരഥനെന്നുള്ളി- ലാമോദമോടു നിരൂപിച്ചുകൊള്ളണം. എന്നെ ജനകാത്മജയെന്നുറച്ചുകൊൾ, പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ മായാവിഹീനമീവണ്ണമുറപ്പിച്ചു പോയാലുമെങ്കിൽ സുഖമായ് വരിക തേ മാതൃവചനം ശിരസി ധരിച്ചുകൊണ്ടാ- ദരവോടു തൊഴുതു സൗമിത്രിയും തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു ചെന്നു രാമാന്തികേ നിന്നു വണങ്ങിനാൻ….” മായാവിഹീനം എന്ന വാക്ക് ശ്രദ്ധിക്കണം. അച്ഛൻ, അമ്മ എന്നീ ഗുരുസ്ഥാനീയർ (യാഥാക്രമം രാമനും സീതയും), അയോദ്ധ്യ എന്ന ജനിച്ച നാട് (ഘോരവനാന്തരങ്ങൾ) ഇവയെ മായാവിഹീനം അല്ലെങ്കിൽ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ട്, ജാഗ്രതയോടെ, സന്തോഷത്തോടെ പോകുക മകനെ എന്നാണ് ലക്ഷ്മണന്റെ മാതാവായ സുമിത്ര പറയുന്നത്. ഇത് ഒരമ്മ തന്റെ മകന് പകർന്നുനൽകുന്ന ജിവിതമൂല്യങ്ങളുടെ, ധാർമ്മികതയുടെ ഉദ്ബോധനമാണ്.
Superspeech
പ്രിയ എഴുത്തുകാരൻറെ കിട്ടാവുന്ന പ്രഭാഷണങ്ങളെല്ലാം കേട്ടിട്ടുണ്ട്.
നേരിൽ കേൾക്കാൻ അതിയായ ആഗ്രഹത്തോടെ കാത്തിരിക്കുന്നു.
വാല്മീകിരാമായണത്തിലെ ഏറ്റവും പ്രശസ്തമായതും, പവിത്രമായ കുടുംബബന്ധങ്ങളെ വാഴ്ത്തുന്നതുമായ ജീവിതഗന്ധിയായ നാലു വരികൾ ഈ പ്രഭാഷണത്തിൽ ശ്രീ. സുഭാഷ് ചന്ദ്രൻ പറയുന്ന
“രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി
ഗച്ഛ താത യഥാസുഖം”
ഇതു തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ എഴുത്തച്ഛൻ തന്റെ അദ്ധ്യാത്മാരാമായണത്തിൽ വാല്മീകി പറഞ്ഞതിനപ്പുറം പോയിരിക്കുന്നു എന്നത് അതിശയകരമാണ്. അത് ഇപ്രകാരമാണ്:
“അഗ്രജൻ തന്നെപ്പരിചരിച്ചെപ്പൊഴു
മഗ്രേ നടന്നുകൊള്ളേണം പിരിയാതെ.
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ,
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ
മാതൃവചനം ശിരസി ധരിച്ചുകൊണ്ടാ-
ദരവോടു തൊഴുതു സൗമിത്രിയും
തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു
ചെന്നു രാമാന്തികേ നിന്നു വണങ്ങിനാൻ….”
മായാവിഹീനം എന്ന വാക്ക് ശ്രദ്ധിക്കണം. അച്ഛൻ, അമ്മ എന്നീ ഗുരുസ്ഥാനീയർ (യാഥാക്രമം രാമനും സീതയും), അയോദ്ധ്യ എന്ന ജനിച്ച നാട് (ഘോരവനാന്തരങ്ങൾ) ഇവയെ മായാവിഹീനം അല്ലെങ്കിൽ യാഥാർത്ഥ്യബോധത്തോടെ ഉൾക്കൊണ്ട്, ജാഗ്രതയോടെ, സന്തോഷത്തോടെ പോകുക മകനെ എന്നാണ് ലക്ഷ്മണന്റെ മാതാവായ സുമിത്ര പറയുന്നത്. ഇത് ഒരമ്മ തന്റെ മകന് പകർന്നുനൽകുന്ന ജിവിതമൂല്യങ്ങളുടെ, ധാർമ്മികതയുടെ ഉദ്ബോധനമാണ്.
With out decoration how straight he speaks!
❤❤
എഴുത്ത് മാത്രമല്ല പ്രസംഗംതന്നെയുംസമാഹരിക്കാവുന്നതാണ്