Kozhikode Thiruvannur Soorasamharam 2024 (Full Video)

Поділитися
Вставка
  • Опубліковано 3 гру 2024
  • തിരുവണ്ണൂർ ശൂരസംഹാര മഹോത്സവം 2024 (Full Video)
    ശ്രീ ബാലമുരുകൻ
    ശ്രീ ഗണപതി
    ദേവ സേനാപതി വീരബാഹു
    ശൂരപത്മാസുരൻ
    താരകാസുരൻ
    ഐതീഹ്യം
    തിരുവണ്ണൂർ തിരു (ഐശ്വര്യം) വന്ന ഊരായിരുന്നതിനാൽ ആദ്യമിത് 'തിരുവന്നൂരെന്നും' പിന്നീട് തിരുവണ്ണൂരെന്നും അറിയപ്പെട്ടു. 'തിരുമുന്നൂർ' തിരുമണ്ണൂർ എന്നീ പേരുകൾ രൂപാന്തരപ്പെട്ടാണ് തിരുവണ്ണൂരായതെന്നും അഭിപ്രായമുണ്ട്
    ഇവിടുത്തെ ചോള വാസ്തുശില്പമാതൃകയിലുള്ള ശിവ ക്ഷേത്രത്തിന് ആയിരം വർഷത്തെ പഴക്കം ഉണ്ടെന്ന് കരുതുന്നു സാമൂതിരിക്കു മുൻപ് ഭരിച്ചിരുന്ന ചേരരാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം
    ശ്രീ പരശുരാമൻ ഒരേ ദിവസം മൂന്ന് നേരത്തായ് പ്രതിഷ്ഠിച്ച മൂന്ന് ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവണ്ണൂർ ശിവ ക്ഷേത്രം.രാവിലെ തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്ക് മണ്ണൂരിലും വൈകിട്ട് തിരൂർ തൃക്കണ്ടിയൂരിലും എന്നാണ് വിശ്വാസം.
    സാമൂതിരി കോവിലകത്തെ പല്ലക്ക് ചുമക്കാൻ വന്ന പരദേശികളായ പോണ്ടൻമാരാം തമിഴർ അവരുടെ ഇഷ്ട മൂർത്തിയായ മുരുകന്റെ വേലും കാവടിയും വെച്ച് ആരാധന നടത്തി തുടങ്ങിയതാണ്
    തിരുവണ്ണൂർ സുബ്രഹ്മണ്യ സ്വാമി കോവിലും തമിഴ് ഉൽസവമായ ശൂരസംഹാരം അഥവ ശൂരൻപോര് തിരുവണ്ണൂർ ശൂരംമ്പട എന്ന്
    വാമൊഴി
    ചരിത്രത്തിൽ ഉദ്ദേശം ഒരു നൂറ്റാണ്ടിലെറെ കാലമായി കാണും ഇത് തുടങ്ങിയിട്ട്. ഇന്ന് കാണുന്ന മൊട്ടയാണ്ടി പ്രതിഷ്ഠ, പുറമേ കാണുന്ന കരിങ്കൽ ദ്വാരപാലകർ എന്നിവയെല്ലാം പൂർണമായും തമിഴ് സ്വാധീനമുളളവയാണ്.
    പിന്നീട് കോവിലിനെ പരിപാലിച്ചു കൊണ്ട് വന്നത് പല കാലങ്ങളിലുളള ജാതി മത ലിംഗ ഭേദമന്യേ ഉള്ള നാട്ടുകാരാണ്.
    ഒരു കാലത്ത് കോവിലും ഉൽസവവും നടത്തിയ സ്ത്രീകൾ വരെ ഉണ്ടായിരുന്നു. അവിടെ ആണ് ഈ കമ്മിറ്റി ചരിത്രത്തിലാദ്യമായി സ്ത്രീ സാന്നിദ്ധ്യവും സമൂഹത്തിലെ നാനാ തുറകളിലുളളവർക്ക് തുല്യ പ്രാധാന്യവും നൽകി രൂപം കൊണ്ടിരിക്കുന്നത്.
    സതി ദേവിയുടെ വിയോഗത്തിന് ശേഷം ശിവ ഭഗവാൻ തപസ്സു അനുഷ്ഠിക്കാൻ പോകുകയും ആയിടക്കാണ് ശിവ ഭക്തനായ ശൂരപത്മാസുരൻ ത്രിമൂര്‍ത്തികളില്‍ ബ്രഹ്മ ദേവനിൽ നിന്നും ഇഷ്ട വരങ്ങൾ കരസ്ഥമാക്കി സതി ദേവിയുടെ വിയോഗത്തിന് ശേഷം ശിവ ഭഗവാന് ഒരിക്കലും മക്കൾ ഉണ്ടാകില്ല എന്ന അമിത ആത്മ വിശ്വാസത്തിൽ തങ്ങൾക്കു മരണം സംഭവിക്കുക ആണെങ്കിൽ അത് ശിവ പുത്രനാൽ ആയിരിക്കണം എന്ന വരവും നേടി. നേടിയെടുത്ത വരങ്ങളുടെ പിൻബലത്തിൽ മൂന്ന് ലോകവും അടക്കിവാണിരുന്ന അസുരരാജാവായിരുന്നു ശൂരപത്മൻ. ശൂരപത്മാസുരന്റെ ദുർഭരണത്താൽ പൊറുതിമുട്ടിയ ദേവൻമാർ ഭഗവാൻ പരമശിവനെ കണ്ട് സങ്കടമുണർത്തിച്ചു. സതി ദേവി പാർവതി ദേവി ആയി പുനർജനിക്കുകയും ശിവ ഭഗവാനെ തപസ്സു ചെയ്തു വരിക്കുകയും ചെയ്തു ദുഷ്ടന്മാരായ ശൂരതാരക സഹോദരൻമാരെ നിഗ്രഹിക്കുവാനായാണ് പാർവതീ-പരമേശ്വര പുത്രനായി സുബ്രഹ്മണ്യൻ ജനിച്ചു . തന്റെ അവതാരോദ്ദേശ്യം പൂർത്തീകരിക്കുന്നതിനായി ബാലസുബ്രഹ്മണ്യൻ ജ്യേഷ്ഠനായ ഗണപതിയുടെയും ദേവ സേനാപതി ആയ വീരബാഹുവിന്റെയും സഹായത്തോടെ ശൂരപത്മാസുരനെ പോരിനു വിളിക്കുന്നു. തുടർന്ന് ഘോരമായ ദേവാസുരയുദ്ധം നടക്കുന്നു. വീരബാഹു താരകാസുരനെ വധിക്കുകയും ഭഗവാൻ സുബ്രമണ്യൻ തന്റെ ആയുധമായ ശക്തിവേലുകൊണ്ട് ശിവ ഭക്തനായ ശൂരപത്മാസുരനെ നിഗ്രഹിച്ചു മോക്ഷം കൊടുത്തു അനുഗ്രഹിക്കുന്നു ഇതിന്റെ ഓർമയ്ക്കായാണ് ശൂരസംഹാര ചടങ്ങുകൾ നടത്തുന്നത്
    തിരുവണ്ണൂർകാർക്കു ശൂരസംഹാരം എന്നത് ഭക്തി നിർഭരമായ ഒരു വികാരം ആണ്. തിരുവണ്ണൂർ നിവാസി ലോകത്തിന്റെ ഏതു കോണിൽ എത്തിയാലും ഈ ഒരു ദിവസം മറക്കാറില്ല
    തിരുവണ്ണൂർ മൊട്ടയാണ്ടിക്ക്
    ഹര ഹരോ ഹര ഹര

КОМЕНТАРІ •