അറിയാല്ലോ റഹ്മാനാണ് ആദ്യമൊന്നും ഒരു ഫീലും തോന്നില്ല എന്നാലും ന്തോ വീണ്ടും കേൾക്കും പയ്യെ പയ്യെ പിന്നാലെ കൂടും അവസാനംഒരിക്കലും വിട്ട്പിരിയാത്തത്രയും അഡിക്റ്റ് ആയി മാറും 🔥
പെരിയോനെ റഹ്മാനെ... ആ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ എത്രപേർ ഉണ്ടെന്നു എനിക്കറിയില്ല.... ഇത് ഇങ്ങനെ വേട്ടയാടുന്നു ഇരവെന്നോ പകലെന്നോ ഇല്ലാതെ... ആ ചുറ്റുപാടിലെ സകല വേദനയും കടിച്ചമർത്തുന്നു... ഓരോ വരികളിലും.... 8:19.... മരുഭൂമിലെ ആ ജീവിത സംഘർഷം പൂർണമായി ഉൾകൊള്ളാൻ പറ്റി....😢😢😢😢
Aadujeevitham jukebox 00:01Omane 05:56 Periyone en rahmane 12:15 Badaweih 17:55 Benevolent breeze 23:12 Istigfar കായലിന്റെ തണുപ്പില്‍ നിന്ന് മരുഭൂമിയിലെ കൊടും ചൂടിലേക്ക് 🔥🔥♥️♥️respect from bottom of heart
ആദ്യ ക്കെ ആട് ജീവിത ത്തിലെ സോങ് and മ്യൂസിക് ഇഷ്ടപ്പെട്ടില്ല പിന്നെ പിന്നെ തു ടർച്ചയായി കേൾക്കാൻ ഇടയായയി ഇപ്പോൾ ഇതിലെ സോങ്ങും മ്യൂസിക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ന്നു റഹ്മാൻ മാജിക്ക്
Hi there. I also love the song "Periyone Rahmane" and want to put this in my UA-cam channel. Can you please provide me with the transliteration (English) of this song?
എന്നെ ഞാനാക്കിയ അറബിമണ്ണ് ചങ്കാണെൻ്റെ കുവൈറ്റ് മരിക്കും വരെ പണിയെടുക്കും അത്രമേൽ ഞാൻ സ്നേഹിക്കുന്നു എനിക്കും എൻ്റെ കുടുംബത്തിനും പട്ടിണി മാറ്റി തന്നതിന്
ഓരോ പാട്ടും എത്ര വ്യത്യസ്തം ആണ്. ഇതാണ് റഹ്മാനെ ബാക്കി ഉള്ളവരിൽ നിന്ന് നിന്ന് വ്യത്യസ്തനാക്കുന്നത്, legend for a reason. ഇപ്പോഴുള്ള മറ്റൊരു ഇന്ത്യൻ കമ്പോസെറിനും ഇങ്ങനെ ഒരു സബ്ജക്റ്റ് movie കൊടുക്കാൻ സംവിധായകൻ ധൈര്യപ്പെടില്ല. ഇങ്ങേരെ ആണ് പാട്ടയടി അനിയുമായി ഒക്കെ compare ചെയ്യുന്നത്.
ടുജീവിതം വായിക്കാൻ ഒത്തിരി ഇഷ്ടം ഉള്ള ഒരാൾ ആയിരുന്നു ഞാൻ ഇടയ്ക്കു എപ്പോയോ ആ വായന ശീലം എന്റെ കയ്യിൽ നിന്ന് പോയി നാട് വിട്ടു നഴ്സിംഗ് പഠിക്കാൻ പോയപ്പോൾ തന്നെ ആയിരുന്നു ആ ഇഷ്ടം നഷ്ടമായതും പിന്നീട് നഴ്സിംഗ് ജോലി തേടി സൗദിയിൽ പോയപ്പോഴും ജോലിതിരക്കുകൾ കൊണ്ട് എന്റെ ഇഷ്ടം ഞാൻ തന്നെ മറന്നുപോയിരുന്നു അതിനിടയിൽ ഒരു അവധിക്കു നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഒറ്റക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുമാറ്റാൻ എയർപോർട്ടൽ തന്നെ ഉള്ള ബുക്ക് സ്റ്റാൾ ഇൾ നിന്ന് 3-4 ബുക്ക് കൾ വാങ്ങി കൂടുതലും എന്റെ പ്രിയപ്പെട്ട എഴുതുകാരി മാധവി കുട്ടിയുടെ ഞാൻ ആസ്വദിച്ച വരികൾ ഒന്നുകൂടി അനുഭവിക്കാൻ വേണ്ടിയായിരുന്നു അതിനിടയിൽ കണ്ണിൽ പെട്ട മറ്റൊരു ബുക്ക് ആണ് ആടുജീവിതം ബെന്യാമിൻ എഴുതിയത് ആ എഴുതുകാരനെ കുറിച്ചോ ആ ബുക്കിനെ കുറിച്ചോ വലിയ പിടിയൊന്നും ഇല്ലാതിരുന്നിട്ടും (പറഞ്ഞല്ലോ എഴുത്തിന്റെ അക്ഷരങ്ങളുടെ ലോകത്തുനിന്ന് ഒത്തിരി അകലെ ആയിരുന്നു ഞാൻ ) ഞാൻ കഴിഞ്ഞ 3.5 കൊല്ലം ആയി സൗദിയിൽ കാണുന്ന ആടുജീവിതങ്ങളുമായി എന്തേലും ബന്ധം കാണും എന്ന് കരുതി എടുത്തത് Ed നേഴ്സ് ആയിരുന്നത് കൊണ്ട് ആദ്യമൊക്കെ കണ്ട അടുമനുഷ്യരോട് അറപ്പു തോന്നിയിരുന്നു അവരുടെ അടുത്തുള്ള മുഷിട് വാട ഓർത്തു പിന്നീട് ഭാഷ പഠിച്ചു അവരോടു സംസാരിക്കാൻ തുടങ്ങിയപ്പോൾ ചങ്ക് പിടഞ്ഞിട്ടുണ്ട് ഒരിക്കൽ അല്ല പലപ്പോഴും കൂടുതലും അറബി സംസാരിക്കുന്ന ആഫ്രിക്കൻ വംശജരെ ആണ് ഞാൻ കണ്ട ആടുജീവിതങ്ങൾ എല്ലും തോലും ആയവർ മുഷിഞ്ഞ രൂക്ഷ ഗന്ധമുള്ള നകങ്ങൾ മുറിക്കാത്ത വൃത്തിഹീനമായവർ പലരും അസുഖങ്ങൾ മൂർച്ഛിച്ചു മരിക്കാറായവർ ആയിരിക്കും ചിലരൊക്കെ രക്ഷ പെട്ടു ഓടി തളർന്നു വീണു കിടന്നിടത്തുന്നു പോലീസൊ നല്ല മനുഷ്യരോ ആശുപത്രിയിൽ എത്തിച്ചവർ ആയിരിക്കും ചിലരൊക്കെ അവർക്കു iv line കുത്തുമ്പോൾ ഒക്കെ കയ്യിൽ പിടിച്ചു യാചിച്ചിട്ടുണ്ട് ഒന്ന് രക്ഷപ്പെടുത്തുവോന്നൊക്കെ ചോദിച്ചു നിസ്സഹായ ആയി നിന്നിട്ടുള്ള കുറെ ദിവസങ്ങൾ 4.5 കൊല്ലങ്ങളിൽ മുന്നിലൂടെ കണ്ടാന്നുപോയിട്ടുണ്ട് ഒരു തുള്ളി വെള്ളം കുടിച്ചിട്ട് ദിവസങ്ങൾ ആയവർ പലരും പിന്നീട് പലപ്പോഴും അങ്ങനെ ഉള്ളവരെ കാണുമ്പോൾ ഓടി പോയി കഴിക്കാൻ കൊണ്ട് വന്ന ചോറും fruitsum ഒക്കെ എടുത്തു കൊടിത്തിട്ടുള്ളത് ഞാൻ മാത്രമല്ല എന്റെ കൂടെ ഉള്ള പലരും ആണ് തിരിച്ചു യച്ഛമാനൻ കൊണ്ടുപോകുമ്പോൾ ദയനീയമായൊരു നോട്ടം ഞാൻ കണ്ടിട്ടുണ്ട് എങ്കിലും ഒന്നോ രണ്ടോ ദിവസം കഴിക്കാനുള്ള fruits റൂമിൽ ഓടി പോയി എടുത്തുകൊണ്ടു വന്നു ഏൽപ്പിക്കാൻ പലപ്പോഴും ഞനും റിന്റു ചേച്ചിയും ജൂബി ഒക്കെ പലപ്പോഴും നോക്കിയിട്ടുണ്ട് അങ്ങനെ പോയ മുഖങ്ങളെ കുറച്ചു ദിവസങ്ങൾക്കിപ്പുറം പോലീസ് ജീവനില്ലാത്ത ശരീരരങ്ങൾ ആയി കൊണ്ട് വന്നു പാക്ക് ചെയ്തിട്ടും ഉള്ള എനിക്ക് ആടുജീവിതം എന്നാ പുസ്തം വല്ലാതെ ഒരു അനുഭവം ആയിരുന്നു ഞൻ ആ ബുക്ക് വായിച്ചു എങ്ങലടിച്ചു കരയുന്നത് കണ്ട് എന്റെ roommate linfy എന്താടി പറ്റിയെ വീട്ടിൽ ആർക്കേലും വയ്യേ വല്ല ഫോണും വന്നോ എന്ന് പേടിച്ചു എന്റെ അടുത്തിരുന്നു അശ്വസിപ്പിച്ചത് നജീബ് ഞൻ കണ്ട ആടുജീവിതത്തിലെ ഒരാൾ ആയപോലെ അവൻ രക്ഷപ്പെടാൻ മരുഭൂമിയിൽ കൂടി ഓടിയപ്പോൾ അവന്റെ കൂടെ ഓരോ നിമിഷവും ഉണ്ടായ പോലെ ദേ ദൂരെ മരുപ്പച്ച കാണുന്നു എന്നറിഞ്ഞപ്പോൾ അവർക്കു കുടിക്കാൻ വെള്ളം കിട്ടുമല്ലോ എന്ന് ആശ്വാസം തോന്നിയപോലെ അവസാനം raksha👍പെട്ടു മലയാളികളുടെ അടുത്തെത്തിയപ്പിൽ ഞൻ തന്നെ രക്ഷപെട്ട ഒരാശ്വാസം ആയിരുന്നു എന്റെ ഉള്ളിൽ ഓരോ വരികൾക്കുള്ളിൽ കൂടെ കടന്നുപോയൊരു ചിത്രമുണ്ട് അത് വലിയ സ്‌ക്രീനിൽ കാണാൻ കുറച്ചു ദിവസങ്ങൾ കൂടി ഓർമ്മകൾക്കൊണ്ട് കരയും ഒത്തിരി പ്രതീക്ഷയോടെ എന്നെപോലെ ഒരായിരംപേർ കാത്തിരിക്കുന്നെന്നറിയാം എല്ലാവരുടെയും പ്രതീക്ഷകൾ സഫലമാകട്ടെ ഇനിയും ആരും ആടുജീവിതഖ്‌ങ്ങളിൽ കുഴ്ലാത്തിരിക്കട്ടെ @nammudeireland @ireland_mallu_stories @adujeevitham @adujeevithan @adujeevitham3 @benny.benyamin @adujeevitham @therealprithvi @therealprithvi
ഇവിടെ കുറച്ചുപേർ songs എല്ലാം average, boring എന്നൊക്കെ comments കണ്ടു. ഇതിലെ music highly spiritual ആണ്. ഈ story and movie തന്നെ spiritualy connected ആണ്. അതിനനുസരിച്ചാണ് Rahman Sir ചെയ്തിരിക്കുന്നത്. അത്യാവശ്യം spiritual ആയിട്ടുള്ളവർക്കും, വേദനിക്കുന്നവർക്കും ഈ സംഗീതത്തിന്റെ ആഴം മനസിലാക്കാൻ കഴിയും. They are all blessed ❤️. അല്ലാത്തവരോട് സത്യത്തിൽ വിഷമം തോന്നുന്നു. ഇത്രയും നല്ല സംഗീതത്തിനെ അവർക്ക് തിരിച്ചറിയാനും ആസ്വദിക്കാനും കഴിയുന്നില്ലല്ലോ.!! Rahman Sir, Thank you so much for the divine music.. Love You..❤️❤️❤️❤️❤️❤️
പാട്ടുകൾ മോശമായി തോന്നിയെന്ന് ആരും ഇവിടെ പറയുന്നില്ല ചിലയിടങ്ങളിൽ കോപ്പിയടിച്ചത് പോലെ കേട്ടു മറന്ന സ്ഥിരം ക്ലീഷേ സാധനങ്ങൾ. വരികൾ പ്രാസ് ഒപ്പിച്ചത് വളരെ ബോർ ആയി തോന്നി . ചില അന്യഭാഷ മൂവികളുടെ തർജ്ജിമ സോങ്സ് ഇതിനേക്കാൾ ഭേദം😢 Especially first songs kke
ആടുജീവിതത്തിലെ Ar റഹ്മാനും പ്രിത്വി ക്കും ഏറ്റവും ഇഷ്ടം. പെരിയോനെ റഹ്മാനെ ബ്ലെസി ക്ക് ഏറ്റവും ഇഷ്ടം. Istigfar. അമൽപോളിന് ഏറ്റവും ഇഷ്ടം ഓമനേ. പല നിരൂപകരും പറയുന്നത് സന മൂസ യുടെ badaweih ഗാനം ഏറ്റവും മികച്ചത്. പ്രേക്ഷകർ ഭൂരിപാകവും പറയുന്നു ആട് ജീവിതത്തിലെ മുഴുവൻ ഐറ്റവും തീ യെന്നു. ഇതൊക്കെ കാണുന്ന റഹ്മാൻ ഫാൻസ്. നമ്മൾ 30 വർഷമായി ഇത് ആസ്വദിക്കുന്നു ❤❤
2:13 മുതൽ വേറെ ലെവൽ 😮😮😮😮😮 ar rahman magical 8:56. റീൽ കളിക്കാനുള്ള സാനം 18:00 കേൾക്കുമ്പോ എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരു ഫീൽ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോവുന്നു 23:11 എന്താണിത് 😮😮😮😮😮😮 അടുത്ത കാലത്ത് മലയാളത്തിൽ ഒരു മൂവിയിൽ ഇത് പോലെ ഉള്ള സോങ്ങ്സ് കേട്ടിട്ടില്ല
@@arphmn7702നിങ്ങൾക്ക് ചിലപ്പോൾ താങ്കിണക്ക തില്ലെന്തക്ക,,, അടിച്ച് പൊളി ടപ്പംകൂത്ത് ഒക്കെ ആയിരിക്കും സംഗീതം.... ഞാൻ മ്യൂസിക്കിനെ സമീപിക്കുന്നത് അതിന്റെ പ്രൊഡക്ഷൻ ക്വാളിറ്റി കൂടി പരിഗണിച്ചു ആണ്... അതിന്റെ ഡിസൈൻ... സൗണ്ട് ക്വാളിറ്റി,, സൗണ്ട് എഞ്ചിനീയറിങ് പോലെ ഉള്ള ടെക്നിക്കൽ സൈഡ് കൂടി നോക്കിയാണ് എന്റെ പ്രശംസ.... അത് നിങ്ങളുടെ വ്യൂ... ഞാൻ പറഞ്ഞത് എന്റെ വ്യൂ ♥️♥️♥️👍👍👍
ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ സോങ്സ് കേട്ടിട്ടില്ല..👌❤ എന്തൊരു ലൈഫ് ആണ് ഓരോ സോങ്‌സും ❤ വിഷ്യൽസ് കൂടി വരുമ്പോൾ 👌🏻🥹 life time experience loading 🥹 Arr magic 😍
Just like so many others. When I first listened to Rang De Basanti it was like this, after watching the movie I couldn't get enough and kept listening.
ഹൃദയത്തിൽ വളരെ ആഴത്തിൽ ഇറങ്ങിചെല്ലുന്ന വരികൾ.. കണ്ണിൽ നനവില്ലാതെ കെട്ടിരിക്കാൻ കഴിയില്ല.. AR റഹ്മാൻ & റസൂൽ പൂക്കൂട്ടി യുടെ വീണ്ടും ഒരു ഒത്തുചേരൽ. ബ്ലസിയുടെ ഒരു കയ്യൊപ്പുകൂടി. ഇതുപോലെ ഇനിയും സംഭവിക്കാൻ ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤
റഹ്മാൻ എന്ന പെരിയോൻ 'നാട്ടാരുടെ ഉള്ള് തുറന്നു..ഒരു ഹിന്ദുവായ ഞാൻ താങ്കളുടെ സംഗീതത്തിലൂടെ എൻ്റെ ദൈവങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് ഉയർന്നു... റഹ്മാനേ പെരിയോനേ... ഭാരതത്തെ ഏകിപ്പിക്കണേ സകല ജാതി മതങ്ങളും കലയെന്ന ഏക ദൈവത്തിൽ അഭയം പ്രാപിക്കേണമേ... Land experts Travancore CEO, Sandeep j
പ്രത്യകിച്ച് എത്ര ദുരത്തിലാണോ? എത്ര ദൂരത്തിലാണോ എന്ന് തുടങ്ങുന്ന അനുപല്ലവി 19 വർഷമായി പ്രവാസമാണ് ഞാനും, എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നുന്നു. ഇത്തരം പാട്ടുകൾ😢😢😢😢😢
What a masterpiece Album!! ❤ Sloppy job by production house on not releasing the audio in proper way. Went to several channels and finally it’s here. Don’t put down great work!!
'Omana' song, of course it's really good, but keeping that song aside, the remaining songs are the real reason why ARR is the chosen one for this Movie. Don't think any other living composer can produce this feel of Spirituality and Desert life with that Arabic flavour ... Thanks ARR for accepting Blessys request to compose Aadujeevitham.❤
This portion is something very similar to what he has done in his first movie in Desh raga.. "Tamizha Tamizha".."Cry of Rose" Personally, felt this particular interlude starting is an odd one from the rest of the song's mood..
പടം കണ്ടു കഴിഞ്ഞു ഈ jukebox മാത്രം ലൂപിൽ കേൾക്കുന്നവർ കൈ പൊക്കുക... എന്താ പാട്ടുകൾ... അസാധ്യം... noone else can give a better music than this...hatsoff.
From Omane to Istighfar - how the emotion changes is just wow! Omane is so rich arrangement wise. But when it reached to Istighfar it's as dry as a desert. Periyone comes right in the middle. Badaweih is just like a slight breeze in Najeeb's life. ARR ❤ Always the best.
I am a Hindu and lost all boundaries of religion, caste, creed, gothra and everything every time I hear AR Rahman’s music! It’s divine, melodic, hypnotic, meditative!!
Blissful music. This album is full of light and love. ARR in top form here!!! You can tell how inspired he is from the director given the depth of the music. This album is so divinely immersed. Rare to hear such depth and quality of music these days. This album isn't just music. It's an elixir, it's medicinal, it's healing. ARR brings us closer to the Almighty through such music. Love you so much ARR ❤️❤️❤️
uff.... രോമാഞ്ചം The real story of Magical emotional drama by benyamin.sir 😢😢❤❤ 😊മലയാളസിനിമയെ 1000 കോടി ക്ലബിലേക്കും ഓസ്കാറിലേക്കും എത്തിക്കാൻ പോകുന്ന സിനിമ.. ലോകം കീഴടക്കുന്ന സിനിമയായി The Goat Life വളരുമ്പോൾ നോവൽ വായിച്ച ഏതൊരു മലയാളിക്കും അവനറിയാതെ ഉള്ളിൽ ഉണ്ടാകുന്നൊരു അഹങ്കാരമുണ്ടാകും... ഇന്ത്യൻ സിനിമയുടെ അഭിമാനം ആയ ഇത് ഒരു പ്രവാസിമലയാളി യുടെ കഥയാണ് എന്ന് അഹങ്കാരം😊
Hi there, thank you for providing the lyrics of periyone. Can you please provide me with the transliteration (English) of this song to make it easy to sing the song for those who can't read malayalam 🙏🏽
This is what I love about Malaylam cinema and production houses - They have mentioned Chinmayi and Vijay Yesudas along with A. R. Rahman in the title of the video since this is a music related video. In every other industry you will see the director, actor (that too male only), and the music director's names only. I love how it is A. R. Rahman, Chinmayi (who has sung the major portion in Omane), and then only Vijay Yesudas. Respect to Visual Romance Productions for not sidelining those who deserve the appropriate credits.
@@kamalprem511PS2 music enganund?? Super alle , Music compose cheyunnath director parayunna poleyaaan allaathe audiance ishtapedan alla , he already said that all music composed like a lullaby based on situation and not like a traditional melodies.
@@patrollingtheworld4624 ഞാൻ പറഞ്ഞത് പുള്ളിക്കാരൻ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. ഞാൻ ഉദ്ദേശിച്ചത് ARR അദ്ദേഹത്തിന്റെ 20+ വയസിലാണ് യോദ്ധ ചെയ്യുന്നത്. അതിന് ശേഷം പൂർണ്ണമായും ARR മാജിക് കാണുന്നതും കേൾക്കുന്നതും ആടുജീവിതത്തിലാണ്. അപ്പൊ അത്രേം ഗ്യാപ് വന്നില്ലേ. ഏകദേശം 20+ വർഷത്തിന് മേലെ ആയി. അതോണ്ട് ഇതിലെ പാട്ടുകൾ കേട്ടപ്പോ ആ 20 വർഷം പുറകിലേക്ക് പോയി അന്നത്തെ ARR മ്യൂസിക് ചെയ്തതായിട്ടാ ഫീൽ ചെയ്തത്.
പാട്ടിൽ വലിയ അസ്സാധരണത്തമൊന്നും കണ്ടില്ല. സംഗീത ആസ്വാദകരുടെ മനസ്സിൽ റഹ്മാന് വലിയ ഒരു സ്ഥാനം ഇരിക്കുന്നത് കൊണ്ട് സൈക്കോളജിക്കലി ആരാധകർ ഇതിനെ കാണുന്നത് കൊണ്ട് വലിയ സംഭവമായി തോന്നുന്നതാണ് !
ഇപ്പൊ വന്നതെല്ലാം വെറും സാമ്പിൾ ആണ്... പടം ഇറങ്ങുമ്പോഴാണ് ശെരിക്കുള്ള പൂരം കാണാൻ പോവുന്നത് ഉറപ്പിച്ചു പറയാം ആടുജീവിതം എന്ന സിനിമ മലയാളികൾക്കു അഭിമാനം ആണ് ❤️ ഒരുപാട് പ്രതീക്ഷ ഉള്ള പടം 😍
കട്ട വെയ്റ്റിംഗ്... 🙏 ഇന്ത്യൻ സിനിമവ്യവസായത്തെ മോളിവുഡ് ഒന്ന് പിടിച്ച് കുലുക്കും....🔥🔥🔥 മലയാളസിനിമയെ PAN ഇന്ത്യൻ നിരയിലേക്ക് ഉയർത്താൻ പൃഥ്വിരാജിനു കഴിയട്ടെ അതുപോലെതന്നെ "The GOATLIFE" കേരളക്കരയാകെ "തരംഗം സൃഷ്ടിക്കട്ടെ" എന്നാശംസിക്കുന്നു....🙏🙏🙏🥰🥰🥰
പൊട്ട സിനിമയുടെ പാട്ടുപോലും നമ്മളെ തേടി വരും. പക്ഷേ ഇത്രയും ഹൈപ്പുള്ള ഒരു പടത്തിന്റെ പാട്ടിനു വേണ്ടി നമ്മൾ അലയുകയാണ് മിനിമം ഒരു 1മില്യൺ ഉള്ള ചാനലിനെങ്കിലും കൊടുക്കാമായിരുന്നു
@@shahinabdulkareem8671 അത്കൊണ്ട് കാര്യമില്ല.. ആടുജീവിതം സിനിമ അവരുടെ പ്രൊഡക്ഷൻ ആയിരിക്കാം.. പക്ഷെ ആടുജീവിതം എന്നത് ജനത്തിനും കൂടി ആശിക്കാൻ അവകാശപ്പെട്ട ഒരു സംഗതിയാണ്.. അത് ചുമ്മാ നശിപ്പിച്ചു കളയുന്നത് കാണുമ്പോ ജനം ചെലപ്പോ വികാരപ്പെടും..
Guys, Its sick really. Mersmerizing songs. 00:10 Omane - After hearing this song today, its in repeat mode, continous 5 times over and counting. 5:56 Periyone - I heard this song many times, i am addict to this sick song. 11:15 Badaweih 17:54 Benevolent Breeze 23:12 Istigfar - Liked this too.
ഓരോ പാട്ടും രോമാഞ്ചം. എനിക്ക് തോന്നിയത്. 1-istigfaar 2-badaweih 3-benoveilent 4-omane 5-periyone എല്ലാവരും ഏറ്റവും മികച്ചത് എന്ന് പറയുന്ന periyone യെക്കാൾ കൂടുതൽ റഹ്മാൻ മാജിക് മറ്റു ഗാനങ്ങളിൽ ഉണ്ട് ❤️❤️❤️
Badawei... What a piece from GOAT..👌🏻👌🏻 Periyone... Heart conquering...No more words..👌🏻👌🏻👌🏻 Omane.... What a transformation throughout song...👌🏻👌🏻 Benevolent...... We are in another world untill the song end....what a composition....👌🏻👌🏻 Ya musafir.... Soul of the movie... Class composition from GOAT.👌🏻👌🏻 ARR THE MAGICIAN.... GOAT🙏🏻 WE PROUD OF YOU SIR...
എന്തുകൊണ്ട് A R R...... അറിയില്ല ഇതൊന്നിന്റെം അവസാനവുമല്ല തുടക്കവുമല്ല അദ്ദേഹം ഇങ്ങനെ അങ് തുടരും. അതിനെ നെഞ്ചോടു ചേർത്ത് നമ്മളും തുടരും 🫂 A R R ഇഷ്ടം ❤️
First time when I heard today morning, I felt what is so special about this music? Found it to be below average. Later again during lunch break walk when I listened, started liking...... now I'm addicted with the song Omane! I recognized that this ARR Magic like a slow poison.
continuously playing same jukebox more than 20 times .. really The Rahman magic . Thank you rahman sir for such a cutest composition for malayalam . prithviraj and blessy sir you both are really lucky. what a background scores ..
അറിയാല്ലോ റഹ്മാനാണ് ആദ്യമൊന്നും ഒരു ഫീലും തോന്നില്ല എന്നാലും ന്തോ വീണ്ടും കേൾക്കും പയ്യെ പയ്യെ പിന്നാലെ കൂടും അവസാനംഒരിക്കലും വിട്ട്പിരിയാത്തത്രയും അഡിക്റ്റ് ആയി മാറും 🔥
❤
But omane just gone deep into heart
😊
Sathyam❤❤❤❤❤❤❤❤
100%
തപ്പി തപ്പി മടുത്തു, അവസാനം എത്തി, 😍 അരൊക്കെ
I think their marketing strategy is weird
ഓരോ മണിക്കൂർ ഇടവിട്ട് നോക്കുവാർന്നു, “Aadujeevitham songs”. ഇല്ലോളം താമയ്ച്ചാലും വന്നല്ലോ.
ua-cam.com/users/shortsuTIuGibSoqQ?si=4D1CAHhUZ2UNEYl7
😅😅😅😅😅you said it
Spotify il okke aadyame vannirunnu
പെരിയോനെ റഹ്മാനെ... ആ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ എത്രപേർ ഉണ്ടെന്നു എനിക്കറിയില്ല.... ഇത് ഇങ്ങനെ വേട്ടയാടുന്നു ഇരവെന്നോ പകലെന്നോ ഇല്ലാതെ... ആ ചുറ്റുപാടിലെ സകല വേദനയും കടിച്ചമർത്തുന്നു... ഓരോ വരികളിലും.... 8:19.... മരുഭൂമിലെ ആ ജീവിത സംഘർഷം പൂർണമായി ഉൾകൊള്ളാൻ പറ്റി....😢😢😢😢
Sathyam
മുഴുവനും ഉൾക്കൊണ്ടു കഴിഞ്ഞെങ്കിൽ അൽപ്പം മാറിയിരിക്കു... ബാക്കിയുള്ളോരുംകൂടെ ഉൾകൊളട്ടെ 😂😂😂😂😂
Aa song സൂപ്പർ പക്ഷേ ചിന്മയി വളരെ മോശം അവർക്ക് ഉച്ചാരണ ശുദ്ധി ഇല്ല സാധാരണക്കാർക്ക് മനസ്സിൽ ആകില്ല അവരു പാടുന്നത് മോശം ഉച്ചാരണം
ഗാനത്തിൻ്റെ കേൾവിയിൽ കണ്ണ് നിറയണ അനുഭവമെനിക്കാദ്യം .. വിരഹവും വേദനയും വരികളിലാവാഹിച്ചെഴുതിയ റഫീഖ് മാഷിൻ്റെ വരികൾ...... വല്ലാത്തൊരു അനുഭവം
Shariya...Eee paattu Chithrayo Shreyayo paadiyal mathiyayirunnu
Aadujeevitham jukebox
00:01Omane
05:56 Periyone en rahmane
12:15 Badaweih
17:55 Benevolent breeze
23:12 Istigfar
കായലിന്റെ തണുപ്പില്‍ നിന്ന് മരുഭൂമിയിലെ കൊടും ചൂടിലേക്ക് 🔥🔥♥️♥️respect from bottom of heart
ആദ്യ ക്കെ ആട് ജീവിത ത്തിലെ സോങ് and മ്യൂസിക് ഇഷ്ടപ്പെട്ടില്ല
പിന്നെ പിന്നെ തു ടർച്ചയായി കേൾക്കാൻ ഇടയായയി ഇപ്പോൾ ഇതിലെ സോങ്ങും മ്യൂസിക്കും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ന്നു റഹ്മാൻ മാജിക്ക്
ലൈഫിൽ ഇത്രത്തോളം കാത്തിരുന്ന ഒരു movie വേറെ ഇല്ല... Aadujeevidhathinte ഓരോ അപ്ഡേറ്റ് വരുമ്പോഴും appo തന്നെ പോയി കാണും 😊😊
Me also
പ്രവാസിയാണോ?
FDFS കാണണം എന്ന് ഏറ്റവും ആഗ്രഹിച്ച ഒരു പടം..നോമ്പ് ആയതോണ്ടു അത് ഇനി നടക്കില്ല.. പടം തീർച്ചയായും തിയേറ്ററിൽ നിന്ന് തന്നെ കാണും❤
Right... Correct...
@@mr_s11 എന്താണ് ബ്രോ മൊബൈൽ ഉപയോഗം മുഴുവൻ സമയവും ഉണ്ടല്ലോ നോമ്പിന് പിന്നെ എന്താണ് തീയേറ്ററിന് വിലക്ക് 😔
ഓമന എന്ന ആദ്യ പാട്ടിൽ കായലിന്റെ തണുപ്പിൽ നിന്നും അവസാന പാട്ടിൽ എത്തുപ്പോൾ മരുഭൂമിയിലെ കൊടും ചൂടിലും കാറ്റിലും എത്തിയ പോലെ.. ARR❤❤
என்னே கற்பனை 🎯
Padathilum anagne thanne🥹💕
ഇതിന്റെ അണിയറ പ്രവർത്തർ എടുത്ത ഏറ്റവും മികച്ച തീരുമാനം....എആർ റഹ്മാൻ എന്ന ഇതിഹാസത്തെ ഈ സിനിമയിലേക്ക് കൊണ്ട് വന്നു എന്നുള്ളതാണ്💞
❤❤❤
AR റഹ്മാനെപ്പോരാൾ ഇനി പിറക്കുമോ....ലെജൻഡ്💞
Istigfar best feeling song
"പെരിയോനെ... "
എല്ലാം പ്രതിക്ഷകളും നഷ്ട്ടപെട്ടവന്റെ അവസാന വിളി..
Hi there. I also love the song "Periyone Rahmane" and want to put this in my UA-cam channel. Can you please provide me with the transliteration (English) of this song?
@@Fanaa_Malayalam lyrics have not came yet, let s wig8
My favourite song ❤
Yes❤🌠🌱
എന്നെ ഞാനാക്കിയ അറബിമണ്ണ് ചങ്കാണെൻ്റെ കുവൈറ്റ് മരിക്കും വരെ പണിയെടുക്കും അത്രമേൽ ഞാൻ സ്നേഹിക്കുന്നു എനിക്കും എൻ്റെ കുടുംബത്തിനും പട്ടിണി മാറ്റി തന്നതിന്
ഒറ്റയിരുപ്പിൽ മുഴുവനും കേട്ട ഞാൻ പാട്ടിന്റെ തമ്പുരാൻ ARR ന് മുൻപിൽ നമിക്കുന്നു, really heart melting ♥️love it 👏👏
ഓരോ പാട്ടും എത്ര വ്യത്യസ്തം ആണ്. ഇതാണ് റഹ്മാനെ ബാക്കി ഉള്ളവരിൽ നിന്ന് നിന്ന് വ്യത്യസ്തനാക്കുന്നത്, legend for a reason. ഇപ്പോഴുള്ള മറ്റൊരു ഇന്ത്യൻ കമ്പോസെറിനും ഇങ്ങനെ ഒരു സബ്ജക്റ്റ് movie കൊടുക്കാൻ സംവിധായകൻ ധൈര്യപ്പെടില്ല. ഇങ്ങേരെ ആണ് പാട്ടയടി അനിയുമായി ഒക്കെ compare ചെയ്യുന്നത്.
Anirudh ൻ്റെ ഒക്കെ പ്രായമാണ് ARR ൻ്റെ എക്സ്പീരിയൻസ് ❤
Rahman is Classic and no one can beat in this ERA...
മനുഷ്യന്മാരുടെ സകല മൃഗ്ഗീയ മനസ്ഥിതിയും കോപവും ദേഷ്യവുമെല്ലാം അലിഞ്ഞു ഇല്ലാതാക്കുന്ന ARR മ്യൂസിക്❤❤❤ god blessed musical
ടുജീവിതം
വായിക്കാൻ ഒത്തിരി ഇഷ്ടം ഉള്ള ഒരാൾ ആയിരുന്നു ഞാൻ
ഇടയ്ക്കു എപ്പോയോ ആ വായന ശീലം എന്റെ കയ്യിൽ നിന്ന് പോയി
നാട് വിട്ടു നഴ്സിംഗ് പഠിക്കാൻ പോയപ്പോൾ തന്നെ ആയിരുന്നു ആ ഇഷ്ടം നഷ്ടമായതും
പിന്നീട് നഴ്സിംഗ് ജോലി തേടി സൗദിയിൽ പോയപ്പോഴും ജോലിതിരക്കുകൾ കൊണ്ട് എന്റെ ഇഷ്ടം ഞാൻ തന്നെ മറന്നുപോയിരുന്നു
അതിനിടയിൽ ഒരു അവധിക്കു നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഒറ്റക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുമാറ്റാൻ എയർപോർട്ടൽ തന്നെ ഉള്ള ബുക്ക് സ്റ്റാൾ ഇൾ നിന്ന് 3-4 ബുക്ക് കൾ വാങ്ങി
കൂടുതലും എന്റെ പ്രിയപ്പെട്ട എഴുതുകാരി മാധവി കുട്ടിയുടെ ഞാൻ ആസ്വദിച്ച വരികൾ ഒന്നുകൂടി അനുഭവിക്കാൻ വേണ്ടിയായിരുന്നു
അതിനിടയിൽ കണ്ണിൽ പെട്ട മറ്റൊരു ബുക്ക് ആണ്
ആടുജീവിതം
ബെന്യാമിൻ എഴുതിയത്
ആ എഴുതുകാരനെ കുറിച്ചോ
ആ ബുക്കിനെ കുറിച്ചോ വലിയ പിടിയൊന്നും ഇല്ലാതിരുന്നിട്ടും (പറഞ്ഞല്ലോ എഴുത്തിന്റെ അക്ഷരങ്ങളുടെ ലോകത്തുനിന്ന് ഒത്തിരി അകലെ ആയിരുന്നു ഞാൻ )
ഞാൻ കഴിഞ്ഞ 3.5 കൊല്ലം ആയി സൗദിയിൽ കാണുന്ന ആടുജീവിതങ്ങളുമായി എന്തേലും ബന്ധം കാണും എന്ന് കരുതി എടുത്തത്
Ed നേഴ്സ് ആയിരുന്നത് കൊണ്ട് ആദ്യമൊക്കെ കണ്ട അടുമനുഷ്യരോട് അറപ്പു തോന്നിയിരുന്നു
അവരുടെ അടുത്തുള്ള മുഷിട് വാട ഓർത്തു
പിന്നീട് ഭാഷ പഠിച്ചു അവരോടു സംസാരിക്കാൻ തുടങ്ങിയപ്പോൾ ചങ്ക് പിടഞ്ഞിട്ടുണ്ട് ഒരിക്കൽ അല്ല പലപ്പോഴും
കൂടുതലും അറബി സംസാരിക്കുന്ന ആഫ്രിക്കൻ വംശജരെ ആണ് ഞാൻ കണ്ട ആടുജീവിതങ്ങൾ
എല്ലും തോലും ആയവർ
മുഷിഞ്ഞ രൂക്ഷ ഗന്ധമുള്ള നകങ്ങൾ മുറിക്കാത്ത വൃത്തിഹീനമായവർ
പലരും അസുഖങ്ങൾ മൂർച്ഛിച്ചു മരിക്കാറായവർ ആയിരിക്കും
ചിലരൊക്കെ രക്ഷ പെട്ടു ഓടി തളർന്നു വീണു കിടന്നിടത്തുന്നു പോലീസൊ നല്ല മനുഷ്യരോ ആശുപത്രിയിൽ എത്തിച്ചവർ ആയിരിക്കും
ചിലരൊക്കെ അവർക്കു iv line കുത്തുമ്പോൾ ഒക്കെ കയ്യിൽ പിടിച്ചു യാചിച്ചിട്ടുണ്ട് ഒന്ന് രക്ഷപ്പെടുത്തുവോന്നൊക്കെ ചോദിച്ചു
നിസ്സഹായ ആയി നിന്നിട്ടുള്ള കുറെ ദിവസങ്ങൾ 4.5 കൊല്ലങ്ങളിൽ മുന്നിലൂടെ കണ്ടാന്നുപോയിട്ടുണ്ട്
ഒരു തുള്ളി വെള്ളം കുടിച്ചിട്ട് ദിവസങ്ങൾ ആയവർ പലരും
പിന്നീട് പലപ്പോഴും അങ്ങനെ ഉള്ളവരെ കാണുമ്പോൾ ഓടി പോയി
കഴിക്കാൻ കൊണ്ട് വന്ന ചോറും fruitsum ഒക്കെ എടുത്തു കൊടിത്തിട്ടുള്ളത് ഞാൻ മാത്രമല്ല എന്റെ കൂടെ ഉള്ള പലരും ആണ്
തിരിച്ചു
യച്ഛമാനൻ കൊണ്ടുപോകുമ്പോൾ ദയനീയമായൊരു നോട്ടം ഞാൻ കണ്ടിട്ടുണ്ട് എങ്കിലും ഒന്നോ രണ്ടോ ദിവസം കഴിക്കാനുള്ള fruits റൂമിൽ ഓടി പോയി എടുത്തുകൊണ്ടു വന്നു ഏൽപ്പിക്കാൻ പലപ്പോഴും ഞനും റിന്റു ചേച്ചിയും ജൂബി ഒക്കെ പലപ്പോഴും നോക്കിയിട്ടുണ്ട്
അങ്ങനെ പോയ മുഖങ്ങളെ കുറച്ചു ദിവസങ്ങൾക്കിപ്പുറം പോലീസ് ജീവനില്ലാത്ത ശരീരരങ്ങൾ ആയി കൊണ്ട് വന്നു പാക്ക് ചെയ്തിട്ടും ഉള്ള
എനിക്ക് ആടുജീവിതം എന്നാ പുസ്തം വല്ലാതെ ഒരു അനുഭവം ആയിരുന്നു
ഞൻ ആ ബുക്ക് വായിച്ചു എങ്ങലടിച്ചു കരയുന്നത് കണ്ട് എന്റെ roommate linfy എന്താടി പറ്റിയെ വീട്ടിൽ ആർക്കേലും വയ്യേ വല്ല ഫോണും വന്നോ എന്ന് പേടിച്ചു എന്റെ അടുത്തിരുന്നു അശ്വസിപ്പിച്ചത്
നജീബ് ഞൻ കണ്ട ആടുജീവിതത്തിലെ ഒരാൾ ആയപോലെ
അവൻ രക്ഷപ്പെടാൻ മരുഭൂമിയിൽ കൂടി ഓടിയപ്പോൾ അവന്റെ കൂടെ ഓരോ നിമിഷവും ഉണ്ടായ പോലെ
ദേ ദൂരെ മരുപ്പച്ച കാണുന്നു എന്നറിഞ്ഞപ്പോൾ അവർക്കു കുടിക്കാൻ വെള്ളം കിട്ടുമല്ലോ എന്ന് ആശ്വാസം തോന്നിയപോലെ
അവസാനം raksha👍പെട്ടു മലയാളികളുടെ അടുത്തെത്തിയപ്പിൽ ഞൻ തന്നെ രക്ഷപെട്ട ഒരാശ്വാസം ആയിരുന്നു
എന്റെ ഉള്ളിൽ ഓരോ വരികൾക്കുള്ളിൽ കൂടെ കടന്നുപോയൊരു ചിത്രമുണ്ട് അത് വലിയ സ്‌ക്രീനിൽ കാണാൻ കുറച്ചു ദിവസങ്ങൾ കൂടി
ഓർമ്മകൾക്കൊണ്ട് കരയും
ഒത്തിരി പ്രതീക്ഷയോടെ
എന്നെപോലെ ഒരായിരംപേർ കാത്തിരിക്കുന്നെന്നറിയാം
എല്ലാവരുടെയും പ്രതീക്ഷകൾ
സഫലമാകട്ടെ
ഇനിയും ആരും ആടുജീവിതഖ്‌ങ്ങളിൽ കുഴ്ലാത്തിരിക്കട്ടെ
@nammudeireland
@ireland_mallu_stories @adujeevitham @adujeevithan @adujeevitham3 @benny.benyamin @adujeevitham @therealprithvi @therealprithvi
വായിക്കുമ്പോൾ മനസ്സ് വിങ്ങുന്നു
ഇതും വല്ലാത്ത ഒരു എഴുത്ത് തന്നെ. താങ്കളും എഴുതണം
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങൾക്ക് വേണ്ടി ആയിരം കോടി പ്രാർത്ഥനകൾ ഇനിയും നന്മകളിൽ മുന്നേറാൻ ആശംസകൾ ഞാനും പ്രാർത്ഥിക്കുന്നു കണ്ണീരോടെ
സിനിമയിലെ ഹീറോ അല്ല യഥാർത്ഥ മനുഷ്യൻ നിങ്ങളാണ് നന്മയുടെ പ്രതിരൂപം
😮ith engane typing
எந்த மொழியில் இருந்தாலும் இசை புயல் இசை புயல் தான்... ❤
புயலுக்கேது மொழியெல்லாம் ✨🎉
Periyone song in tamil is more beautiful.
ohho..aatheppol sambavichu
പേരിയോനെ ഫ്ലൂട്ട് എന്റെ മോനെ 👌👌👌👌 എജ്ജാതി ഫീൽ
പെരിയോനെ’ എന്ന പാട്ട് കേള്ക്കുംബൊ തന്നെ നെഞ്ച് പിടക്കുന്നു,, AR Rahman നിംഗളുടെ പാട്ടിന് വല്ലാത്ത ലഹരിയാണ്
Atrekku okke indoo broo😢
@@arphmn7702നിനക്ക് മാത്രം എന്തേ ഇങ്ങനെ കരച്ചിൽ വരുന്നേ
@@arphmn7702ennaa Para ee aduth irangiya Nalla oru song
Athrakonnulla bro
Telung dubb cheytha poole thonni
ഇവിടെ കുറച്ചുപേർ songs എല്ലാം average, boring എന്നൊക്കെ comments കണ്ടു. ഇതിലെ music highly spiritual ആണ്. ഈ story and movie തന്നെ spiritualy connected ആണ്. അതിനനുസരിച്ചാണ് Rahman Sir ചെയ്തിരിക്കുന്നത്. അത്യാവശ്യം spiritual ആയിട്ടുള്ളവർക്കും, വേദനിക്കുന്നവർക്കും ഈ സംഗീതത്തിന്റെ ആഴം മനസിലാക്കാൻ കഴിയും. They are all blessed ❤️. അല്ലാത്തവരോട് സത്യത്തിൽ വിഷമം തോന്നുന്നു. ഇത്രയും നല്ല സംഗീതത്തിനെ അവർക്ക് തിരിച്ചറിയാനും ആസ്വദിക്കാനും കഴിയുന്നില്ലല്ലോ.!!
Rahman Sir, Thank you so much for the divine music.. Love You..❤️❤️❤️❤️❤️❤️
🔥👌🏻
Njan kandilla negative comment. Ningal veruthe assume cheythu Parayanda
Perfect ❤
പാട്ടുകൾ മോശമായി തോന്നിയെന്ന് ആരും ഇവിടെ പറയുന്നില്ല
ചിലയിടങ്ങളിൽ കോപ്പിയടിച്ചത് പോലെ കേട്ടു മറന്ന സ്ഥിരം ക്ലീഷേ സാധനങ്ങൾ.
വരികൾ പ്രാസ് ഒപ്പിച്ചത് വളരെ ബോർ ആയി തോന്നി .
ചില അന്യഭാഷ മൂവികളുടെ തർജ്ജിമ സോങ്സ് ഇതിനേക്കാൾ ഭേദം😢
Especially first songs kke
❤❤
ആടുജീവിതത്തിലെ Ar റഹ്മാനും പ്രിത്വി ക്കും ഏറ്റവും ഇഷ്ടം. പെരിയോനെ റഹ്മാനെ
ബ്ലെസി ക്ക് ഏറ്റവും ഇഷ്ടം. Istigfar.
അമൽപോളിന് ഏറ്റവും ഇഷ്ടം ഓമനേ.
പല നിരൂപകരും പറയുന്നത് സന മൂസ യുടെ badaweih ഗാനം ഏറ്റവും മികച്ചത്.
പ്രേക്ഷകർ ഭൂരിപാകവും പറയുന്നു ആട് ജീവിതത്തിലെ മുഴുവൻ ഐറ്റവും തീ യെന്നു.
ഇതൊക്കെ കാണുന്ന റഹ്മാൻ ഫാൻസ്. നമ്മൾ 30 വർഷമായി ഇത് ആസ്വദിക്കുന്നു ❤❤
Jhanum
Ithuvare kelkkatha oru pattupolumilla❤❤❤
Istigfar Team ❤️
@@shajipannikkandannjanum
2:13 മുതൽ വേറെ ലെവൽ 😮😮😮😮😮 ar rahman magical
8:56. റീൽ കളിക്കാനുള്ള സാനം
18:00 കേൾക്കുമ്പോ എന്തൊക്കെയോ നഷ്ട്ടപ്പെട്ട ഒരു ഫീൽ വേറെ ഒരു ലോകത്തേക്ക് കൊണ്ട് പോവുന്നു
23:11 എന്താണിത് 😮😮😮😮😮😮
അടുത്ത കാലത്ത് മലയാളത്തിൽ ഒരു മൂവിയിൽ ഇത് പോലെ ഉള്ള സോങ്ങ്സ് കേട്ടിട്ടില്ല
That's the brilliance of Isaipuyal AR Rahman❤
ഇതിലെ പാട്ട് കമ്പോസിങ് ARr ൻ്റെ ഒരു മികവ് വന്നതായി തോന്നീട്ടില്ല,,
Isayi Puyal ARR🫶🏼d💕
@@shafeek9759justify please..
What a beautiful songs❤❤❤
ഇയാളെ ഇങ്ങോട്ട് ദൈവം വിട്ടതാണ്
AR RAHMAN❣️
മാജിക് ♥️♥️♥️♥️
ഇന്ത്യയുടെ സംഗീത പെരിയോൻ A. R റെഹ്മാൻ മാജിക് ♥️♥️♥️♥️♥️
Magic ennu parayan illa broo😢
മഹാ മാജിക്കൽ മ്യൂസിഷൻ 🄰🅁 🅁🄰🄷🄼🄰🄽🙏👌👍എ ആർ റഹ്‌മാൻ
@@arphmn7702നിങ്ങൾക്ക് ചിലപ്പോൾ താങ്കിണക്ക തില്ലെന്തക്ക,,, അടിച്ച് പൊളി ടപ്പംകൂത്ത് ഒക്കെ ആയിരിക്കും സംഗീതം.... ഞാൻ മ്യൂസിക്കിനെ സമീപിക്കുന്നത് അതിന്റെ പ്രൊഡക്ഷൻ ക്വാളിറ്റി കൂടി പരിഗണിച്ചു ആണ്... അതിന്റെ ഡിസൈൻ... സൗണ്ട് ക്വാളിറ്റി,, സൗണ്ട് എഞ്ചിനീയറിങ് പോലെ ഉള്ള ടെക്നിക്കൽ സൈഡ് കൂടി നോക്കിയാണ് എന്റെ പ്രശംസ.... അത് നിങ്ങളുടെ വ്യൂ... ഞാൻ പറഞ്ഞത് എന്റെ വ്യൂ ♥️♥️♥️👍👍👍
@@arphmn7702 90 കളിലും ഇതുപോലെ പറഞ്ഞ മണ്ടന്മാർ ഉണ്ടായിരുന്നു....
Magic❤️❤️❤️
ആദ്യം കേട്ടപ്പോ തീരെ ഇഷ്ടായില്ല
ഇപ്പൊ ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല
റഹ്മാൻ മാജിക് ❤❤❤❤
WHY AR RAHMAN??
THIS IS THE REASON.
UNBEATABLE MUSICIAN.
UNBELIEVABLE ALBUM.
32 YEARS OF JOURNEY.
UNSTOPPABLE A R R
0:00 Omane
5:55 Periyone
11:13 Badaweih...
17:54 Benovelent Breeze
23:11 Istighfar
Happy Listening 🕊
Omane, ഇനി trending ee song,ishtappettavar like👍
ഈ അടുത്ത കാലത്തൊന്നും ഇത്ര മനോഹരമായ സോങ്സ് കേട്ടിട്ടില്ല..👌❤
എന്തൊരു ലൈഫ് ആണ് ഓരോ സോങ്‌സും ❤ വിഷ്യൽസ് കൂടി വരുമ്പോൾ 👌🏻🥹 life time experience loading 🥹
Arr magic 😍
YES
താങ്ക് യു ബ്ലെസി സർ എ ആർ റഹ്മാന്റെ അടുക്കൽ നിന്നും ഇത്രയും നല്ല പാട്ടുകൾ മേടിച്ചു തന്നതിനു, pure soul ❤️❤️❤️❤️❤️
athe
🇮🇳❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഒരു സത്യം പറയാം
ഈ പടം കണ്ട് തീർന്നാൽ കണ്ണ് നിറയാത്തതായിട്ട് ആരും ഉണ്ടാകില്ല ഉറപ്പാണ് 😊❤
Urappaanu 👍
1st time it's okay 🤔
2nt time good 😊
3rd time amazing 🙌
4rd time addiction ✨❤
AR Rahman 🎊🎶
❤
❤❤❤❤❤
Slow poison Arr
Just like so many others. When I first listened to Rang De Basanti it was like this, after watching the movie I couldn't get enough and kept listening.
00:10 Omane
5:56 Periyone
11:15 Badaweih
17:54 Benevolent Breeze
23:12 Istigfar
Badaweih❤
Benevolent breeze is also a good one
I miss Rajesh Cherthala on flute…what a composition ARR🥰🥰🥰
17:54 Benevolent breeze ❤
11:15 Badaweih ✨
❤❤❤❤
ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഈ വരികൾ കേട്ടിരിക്കാൻ പറ്റില്ല.... നെഞ്ചിൽ കുത്തിയിറങ്ങുന്ന ഈണങ്ങൾ 🥺🥺
😂
😂🤣😂🤣
😂
ഹൃദയത്തിൽ വളരെ ആഴത്തിൽ ഇറങ്ങിചെല്ലുന്ന വരികൾ.. കണ്ണിൽ നനവില്ലാതെ കെട്ടിരിക്കാൻ കഴിയില്ല.. AR റഹ്മാൻ & റസൂൽ പൂക്കൂട്ടി യുടെ വീണ്ടും ഒരു ഒത്തുചേരൽ. ബ്ലസിയുടെ ഒരു കയ്യൊപ്പുകൂടി. ഇതുപോലെ ഇനിയും സംഭവിക്കാൻ ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.❤❤
U r right ❤
റഹ്മാൻ എന്ന പെരിയോൻ 'നാട്ടാരുടെ ഉള്ള് തുറന്നു..ഒരു ഹിന്ദുവായ ഞാൻ താങ്കളുടെ സംഗീതത്തിലൂടെ എൻ്റെ ദൈവങ്ങളുടെ അതിർവരമ്പുകൾ ഭേദിച്ച് ഉയർന്നു... റഹ്മാനേ പെരിയോനേ... ഭാരതത്തെ ഏകിപ്പിക്കണേ സകല ജാതി മതങ്ങളും കലയെന്ന ഏക ദൈവത്തിൽ അഭയം പ്രാപിക്കേണമേ...
Land experts Travancore
CEO, Sandeep j
Good...great words❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Istigfar excellent song ❤
Incredible placement in that situation ❤❤
90'S മുതൽ എത്രയോ സംഗീത സംവിധായകർ വന്നു, പോയി.. എന്തുകൊണ്ട് ഇപ്പോഴും ARR എന്നതിന് ഉത്തരം ആണ് നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്.. ❤️❤️❤️❤️
Ilayraja okk marichitt varshangal aayi
@@jayantito8520enthonnu 💀😂
😂@@jayantito8520
🤣🤣🤣@@jayantito8520
പിന്നല്ല 🔥
നമ്മുടെ നാട്ടിലേക്ക് ആദ്യമായി ഒന്നിൽ കൂടുതൽ ഓസ്കാർ അവാർഡ് കൊണ്ടു വരുന്ന ആദ്യ സിനിമയായിരിക്കും ആടുജീവിതം❤❤❤
ഓസ്കാർ മികവ് ആയി കാണാൻ കഴിയില്ല. പ്രത്യേകിച്ച് ഒരു വിദേശ സിനിമക്ക്.. ഹോളിവുഡിൽ ആയിരുന്നേൽ മമ്മുട്ടിക്കും മോഹൻലാലിനുമൊക്ക എന്നേ ഓസ്കാർ കിട്ടിയേനെ.
Amen
ഓസ്കാർ ഒക്കെ കിട്ടാൻ ഭയങ്കര പണി ആണ്. ആകെ ഉള്ളത് best foreign film എന്നുള്ള കാറ്റഗറി ആണ് ഹോളിവുഡിന് പുറത്ത് ഉള്ള സിനിമക്ക് കൊടുക്കുന്നത്.
Nammude Malayalam film nu onnum kittulla oscar okke
❤❤ trade Mark music plenty of awards 🇱🇰🇱🇰🇱🇰🇱🇰
5:57 പേരിയോനെ...ഇപ്പൊ തന്നെ കുറെ തവണ കേട്ടു..❤❤ ഇജ്ജാതി ഫീൽ..❤ ARR മാജിക്
പ്രത്യകിച്ച് എത്ര ദുരത്തിലാണോ? എത്ര ദൂരത്തിലാണോ എന്ന് തുടങ്ങുന്ന അനുപല്ലവി 19 വർഷമായി പ്രവാസമാണ് ഞാനും, എല്ലാം ഇട്ടെറിഞ്ഞ് പോകാൻ തോന്നുന്നു. ഇത്തരം പാട്ടുകൾ😢😢😢😢😢
A R R പണി നിർത്തി പോകാൻ പറഞ്ഞവന്മാരൊക്കെ എവിടെടാ.... വരിനെടാ ഇവിടെ 🔥... നജീബിന്റെ ജീവിത താളം
What a masterpiece Album!! ❤
Sloppy job by production house on not releasing the audio in proper way. Went to several channels and finally it’s here. Don’t put down great work!!
எந்த மொழியில் வந்தாலும் எங்களைப் பைத்தியமாக்குவதில் என்ன சந்தோஷம் உங்களுக்கு ரஹ்மான்?
❤❤❤
இசைக்கு எல்லை இல்லை, நண்பரே.
இசை என்பதே ஒரு தனி மொழி தானே
athuthan my thalaivARR alwayz musical godfather 🥰😍🤩🔥🔥🔥
Paithyam illa . Nimmadi, amaidi sollingal
'Omana' song, of course it's really good, but keeping that song aside, the remaining songs are the real reason why ARR is the chosen one for this Movie. Don't think any other living composer can produce this feel of Spirituality and Desert life with that Arabic flavour ... Thanks ARR for accepting Blessys request to compose Aadujeevitham.❤
Major reason is background score and theme, its amazing and only ARR can only create such a
Feel
💯
That song is for the wedding and Honeymoon sequences where the story starts. There is a good mix of melody and a wedding song.
ഇത്രയും ഫീലിംഗ്സ് ഉള്ള പാട്ടുകൾ ഈ അടുത്തെങ്ങും കേട്ടിട്ടില്ല... Amazing 🙏🙏🙏
Ayyoda kashtam thanne😂
Ath paatt kelkathond thonnunnatha.. Ee paattukalilum feel und ❤
😂
നോവൽ വായിക്കാതെ പൊട്ടൻ ആട്ടം കാണുന്ന പോലെയുള്ള നിങ്ങളോട് സഹതാപം മാത്രം 😬😄@@Unknownmelophile
സത്യം
21:51 is pure bliss .... tears in eyes 🥹😌❤️🩹
Yes 🤩🤩🤩
They asked AR Rahman sir to deliver music from heaven, but he baught the whole heaven on earth through composing songs for Aadujeevitham !
❤
*bought
പെരിയോനെ...
എന്തൊരു ഫീലാണ്..
കണ്ണൊക്കെ താനെ നിറയുന്നു..
വല്ലാത്തൊരു മാജിക്🔥❤️😍
Atrakku onnum illa broo😢
@@arphmn7702 ഓരോരുത്തർക്കും അവരവരുടെ ഇഷ്ട്ടങ്ങൾ,താല്പര്യങ്ങൾ..മാനിക്കുന്നു
@@arphmn7702 ninjlk thonunnath pole aakanamennillalo... Manass kond kett nokk, aa vingal kittum...
@@arphmn7702jeevithathil kure nastapettavarku ah paatumayi connect cheyyan pattum
Me too
8:21 why AR Rahman is in a league of his own
This portion is something very similar to what he has done in his first movie in Desh raga..
"Tamizha Tamizha".."Cry of Rose"
Personally, felt this particular interlude starting is an odd one from the rest of the song's mood..
Raag Desh
@@NirmalJ25Good Knowledge Buddy
@@NirmalJ25Even Kadhal Rojave Sujatha Mohans Humming Is Set In Desh Raag
It is very similar to interlude in Shyama sundara kera kedara bhoomi
പടം കണ്ടു കഴിഞ്ഞു ഈ jukebox മാത്രം ലൂപിൽ കേൾക്കുന്നവർ കൈ പൊക്കുക... എന്താ പാട്ടുകൾ... അസാധ്യം... noone else can give a better music than this...hatsoff.
Me🖐️
It's slow poison
🖐️🖐️🖐️🖐️🖐️🖐️
Passed to 5000 crore times special sooper picture
Thanks to blessy sir, Benyamin sir, prithvi , my Rehman ji....
കണ്ണ് നിറയാതെ ഒരാൾക്കും ഈ പാട്ട് കേൾക്കാനാവില്ല. ഇസൈ പുയൽ എഅർ റഹ്മാൻ❤
From 2:14 ‘തോംതനതോം’.. to that oppana type portion ‘ജന്നത്തിലുള്ളൊരു കസ്തൂരി മുല്ലയില്..’👌💯✴️Heavenly❤
Mersal pole undu
@askmedia9979 which song in mersal
🔥chorus
Ee portion Audio launchil live padunnath kaanan nalla rasam undarnnu.
it was good, but sounded very familiar from other rahman songs
From Omane to Istighfar - how the emotion changes is just wow!
Omane is so rich arrangement wise.
But when it reached to Istighfar it's as dry as a desert.
Periyone comes right in the middle.
Badaweih is just like a slight breeze in Najeeb's life.
ARR ❤ Always the best.
"Omane" new classic. What a composition.... Wow
Yes❤
👌👌ss
I am a Hindu and lost all boundaries of religion, caste, creed, gothra and everything every time I hear AR Rahman’s music! It’s divine, melodic, hypnotic, meditative!!
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
Benyamin, Blessy, AR, Ressul and Prithvy... Oscar ഒരെണ്ണം ഉറപ്പാ... 💪💪😍
ലോകത്തിലെ 8 മത്തെ അത്ഭുതം AR Rahman 😍😍
State award kittum
Veronnum nokkanda
Pinne Asianet, Manorama award kittum 😂😂
Najeeb 💯❤️
@@ihsanas2729 ath sheriya national award vella akshay kumar padam thn kodkum😅
@@ihsanas2729 already Arr kk 2 oscar nd..mendan
ആടുജീവിതം എങ്ങനെയാണ് രണ്ടേമുക്കാൽ മണിക്കൂർ ഉള്ള ഒരു സിനിമയിൽ ചുരുക്കി എന്നത് കാണാനുള്ള ആകാംക്ഷയിലാണ്. 😍
വളരെ പെട്ടന്ന് കാലം കടന്നുപോകുന്നത് കാണിക്കുന്നു.. 3 മാസങ്ങൾ കഴിഞ്ഞു, 3 വർഷങ്ങൾ കഴിഞ്ഞു etc...
@@rythmncolors avar udeshichath nammude feelings aan.. aa book vayikkumpol namuk kittunna feel undallo, ath ngane kittumenna..
@RajeevanKr-hf9tc sherikkum paattillenkilum kuzhapam illa. Background score mathi. Pinne ivide item songnum duet number onnum valya scope illa. Omane enna song ivarude pranayattinte depth kaanikkaan vendiyaanu. Hridayam movie le pole songs storyum aayi nalla blend aavanaanu chance.
Blissful music. This album is full of light and love. ARR in top form here!!! You can tell how inspired he is from the director given the depth of the music. This album is so divinely immersed. Rare to hear such depth and quality of music these days. This album isn't just music. It's an elixir, it's medicinal, it's healing. ARR brings us closer to the Almighty through such music.
Love you so much ARR ❤️❤️❤️
❤❤❤
❤️❤️❤️❤️
uff.... രോമാഞ്ചം The real story of Magical emotional drama by benyamin.sir 😢😢❤❤
😊മലയാളസിനിമയെ 1000 കോടി ക്ലബിലേക്കും ഓസ്കാറിലേക്കും എത്തിക്കാൻ പോകുന്ന സിനിമ.. ലോകം കീഴടക്കുന്ന സിനിമയായി The Goat Life വളരുമ്പോൾ നോവൽ വായിച്ച ഏതൊരു മലയാളിക്കും അവനറിയാതെ ഉള്ളിൽ ഉണ്ടാകുന്നൊരു അഹങ്കാരമുണ്ടാകും...
ഇന്ത്യൻ സിനിമയുടെ അഭിമാനം ആയ ഇത് ഒരു പ്രവാസിമലയാളി യുടെ കഥയാണ് എന്ന് അഹങ്കാരം😊
Really superb. Hear it many times. U will feel the pain. 😢😢😢
*നജീബ് അനുഭവിച്ച ആടുജീവിതത്തിന് ദൈവീക സംഗീതം...!* 🥹🤌
...പെരിയോനെ AR റഹ്മാനേ... 🙏🙏🔥 മനസ്സിനെ ലൂപ്പിലിട്ടു കറക്കാൻ ഇജ്ജാതി ഐറ്റം 🤍
ഏറ്റവും പ്രിയപ്പെട്ട Track ഏതെന്നു പറയാൻ പറ്റാത്തത്ര പ്രിയം ഓരോന്നിനോടും...🔥
നജീബിനെ...aadujeevithatheപൂർണ്ണമായി ഉൾക്കൊണ്ട സംഗീതം...G.O.A.T #ARR🤍✨
5:56 പെരിയോനേ എൻ റഹ്മാനേ...
പെരിയോനെ റഹീം... (2)
അങ്ങകലേ..അങ്ങകലേ..
മണ്ണിൽ പുതുമഴ വീഴണുണ്ടേ... (2)
നെഞ്ചിലൊരാളുടെ കണ്ണീർവീണപ്പോൾ... (2)
എങ്ങിരുന്നാലും അറിയണുണ്ടേ... (2)
മിണ്ടാമൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ് (3)
കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ് (2)
(പെരിയോനെ) (4)
എതറദൂരത്തിലാണോ... എതറദൂരത്തിലാണോ....(2)
ആറ്റക്കിളിയുടെനോക്കും
പറച്ചിലും..പുഞ്ചിരിയും
കൊച്ചുനുണകുഴിയും ഹാ..
ഇഷ്കിൻ്റെ നെക്കുവിളക്കിൻ...
വെളിച്ചമാണുൾഇന്നിരുട്ടറയിൽ....
ആ..കണ്ണിൻ്റെ തുമ്പത്തെ തുള്ളിയാനെന്നുടെ ഖൽബിൻ
മരുപ്പറമ്പിൽ..... ലോ......
(പെരിയോനെ) (2) (അങ്ങകലേ) (2)
പെരിയോനേ എൻ റഹ്മാനേ...
പെരിയോനെ റഹീം...
❤❤❤❤
Amazing song , can't get over it
Hi there, thank you for providing the lyrics of periyone. Can you please provide me with the transliteration (English) of this song to make it easy to sing the song for those who can't read malayalam 🙏🏽
A
First two lines wrote by ARR
First two lines wrote by ARR
Badawein absolute gem...Palestinian folk song ....oru janathayude vikaram peace....maybe ithakam oscar winning item❤❤❤....silent poison anu
❤❤
ഞാൻ കണ്ടടോ.. ആദ്യകേൾവിയിൽ തന്നെ നമ്മടെ ഖൽബ് കീഴടക്കിയിരുന്ന ആ പഴയ സുൽത്താനെ..🤩
ഇങ്ങള് ശരിക്കും ഒരു ജിന്നാണ് റഹ്‌മാൻസാർ..🥰
ഗാനങ്ങളൊക്കെ വെറും ആവറേജ് മാത്രം.. ഇതാണോ ar ന്റെ സംഗീതം 😂
Sathyam@@sreeharinair4827
@@sreeharinair4827 Ithaano avg😂 Sreddich kett nookk
athe ithaan Rahman sangeetham. Ani\\sushin paatayadi kett romanjam kollunavark ishtamakillayrikum@@sreeharinair4827
ഹിന്ദി ഒന്ന് കേട്ട് നോക്ക്
Isthigfar... Goosebumps ❤
vallathoru haunting feel aanu athinu..nammale nashippichu kalayum..senti adippich..
This is what I love about Malaylam cinema and production houses - They have mentioned Chinmayi and Vijay Yesudas along with A. R. Rahman in the title of the video since this is a music related video. In every other industry you will see the director, actor (that too male only), and the music director's names only. I love how it is A. R. Rahman, Chinmayi (who has sung the major portion in Omane), and then only Vijay Yesudas. Respect to Visual Romance Productions for not sidelining those who deserve the appropriate credits.
ഇപ്പൊ ഇത് കേൾക്കുമ്പോ 20-25 വർഷം പുറകിലേക്ക് പോയി. അന്നത്തെ കൊച്ചുപയ്യൻ ARR ചെയ്ത മ്യൂസിക് ആയിട്ടാണ് ഫീൽ ചെയ്യുന്നത്.
അല്ല 😊.. മാറിപ്പോയി... വല്ലാതെ മാറിപ്പോയി.. സത്യം അംഗീകരിച്ചേ പറ്റൂ...
@@kamalprem511PS2 music enganund?? Super alle ,
Music compose cheyunnath director parayunna poleyaaan allaathe audiance ishtapedan alla , he already said that all music composed like a lullaby based on situation and not like a traditional melodies.
@@patrollingtheworld4624 ഞാൻ പറഞ്ഞത് പുള്ളിക്കാരൻ തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു. ഞാൻ ഉദ്ദേശിച്ചത് ARR അദ്ദേഹത്തിന്റെ 20+ വയസിലാണ് യോദ്ധ ചെയ്യുന്നത്. അതിന് ശേഷം പൂർണ്ണമായും ARR മാജിക് കാണുന്നതും കേൾക്കുന്നതും ആടുജീവിതത്തിലാണ്. അപ്പൊ അത്രേം ഗ്യാപ് വന്നില്ലേ. ഏകദേശം 20+ വർഷത്തിന് മേലെ ആയി. അതോണ്ട് ഇതിലെ പാട്ടുകൾ കേട്ടപ്പോ ആ 20 വർഷം പുറകിലേക്ക് പോയി അന്നത്തെ ARR മ്യൂസിക് ചെയ്തതായിട്ടാ ഫീൽ ചെയ്തത്.
Fansinu mathram thonnunna Oru special feel. Sadharanakkarkk pulli outdated thanne
പാട്ടിൽ വലിയ അസ്സാധരണത്തമൊന്നും കണ്ടില്ല. സംഗീത ആസ്വാദകരുടെ മനസ്സിൽ റഹ്മാന് വലിയ ഒരു സ്ഥാനം ഇരിക്കുന്നത് കൊണ്ട് സൈക്കോളജിക്കലി ആരാധകർ ഇതിനെ കാണുന്നത് കൊണ്ട് വലിയ സംഭവമായി തോന്നുന്നതാണ് !
Addicted ❤ Such a beautiful Jukebox 😍 Recent best work of A R Rahman 😍
ഇപ്പൊ വന്നതെല്ലാം വെറും സാമ്പിൾ ആണ്...
പടം ഇറങ്ങുമ്പോഴാണ് ശെരിക്കുള്ള പൂരം കാണാൻ പോവുന്നത്
ഉറപ്പിച്ചു പറയാം ആടുജീവിതം എന്ന സിനിമ മലയാളികൾക്കു അഭിമാനം ആണ് ❤️
ഒരുപാട് പ്രതീക്ഷ ഉള്ള പടം 😍
ആദ്യം കേട്ടപ്പോൾ ഒരു average songs എന്ന് വിലയിരുത്തിയതിൽ ഇപ്പോൾ ഖേദിക്കുന്നു.. എന്തൊരു ആത്മാവുള്ള പാട്ടുകൾ.. Soulful.
അതാണ് റഹ്‌മാൻ മാജിക്... പഴകുംതോറും വീര്യം കൂടും
ഈ പടം ചരിത്രമായിരിക്കും 🔥
കട്ട വെയ്റ്റിംഗ്... 🙏
ഇന്ത്യൻ സിനിമവ്യവസായത്തെ മോളിവുഡ് ഒന്ന് പിടിച്ച് കുലുക്കും....🔥🔥🔥
മലയാളസിനിമയെ PAN ഇന്ത്യൻ നിരയിലേക്ക് ഉയർത്താൻ പൃഥ്വിരാജിനു കഴിയട്ടെ അതുപോലെതന്നെ "The GOATLIFE" കേരളക്കരയാകെ "തരംഗം സൃഷ്ടിക്കട്ടെ" എന്നാശംസിക്കുന്നു....🙏🙏🙏🥰🥰🥰
ഇത് മാലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും ഉറപ്പ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes❤
This album definitely deserves an Oscar! Thanks to ARR, the standards of music production keep rising 🤍
😍
പൊട്ട സിനിമയുടെ പാട്ടുപോലും നമ്മളെ തേടി വരും. പക്ഷേ ഇത്രയും ഹൈപ്പുള്ള ഒരു പടത്തിന്റെ പാട്ടിനു വേണ്ടി നമ്മൾ അലയുകയാണ് മിനിമം ഒരു 1മില്യൺ ഉള്ള ചാനലിനെങ്കിലും കൊടുക്കാമായിരുന്നു
ഇവരുടെ മാർക്കറ്റിംഗ് ഭയങ്കര പാളിച്ചയാണ്.. They are taking audience for granted... 😢
Visual romance ee cinema yude production company aan
@@shahinabdulkareem8671 അത്കൊണ്ട് കാര്യമില്ല.. ആടുജീവിതം സിനിമ അവരുടെ പ്രൊഡക്ഷൻ ആയിരിക്കാം.. പക്ഷെ ആടുജീവിതം എന്നത് ജനത്തിനും കൂടി ആശിക്കാൻ അവകാശപ്പെട്ട ഒരു സംഗതിയാണ്.. അത് ചുമ്മാ നശിപ്പിച്ചു കളയുന്നത് കാണുമ്പോ ജനം ചെലപ്പോ വികാരപ്പെടും..
ആ അലച്ചിലാണ് അവരുടെ വിജയ൦
വിഷ്വൽ റൊമാൻസ്
ആരാ ഈ ടീം
ഇത് വരെ പുറത്തു കണ്ടില്ല 😎😎
ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ......ഓ.....
Uff....🔥
നെഞ്ചം ചവിട്ടിമെതിച്ച് ഇറങ്ങിപ്പോയ വരികൾ.
ഇജ്ജാതി ഫീൽ...🔥
🔥❤️👌👌
Ethramathe minute aanu ithu?
@@maus1239:53
9:54 @@maus123
എന്താ സൗണ്ട് ക്വാളിറ്റി 🔥🔥🔥🔥
Ar റെഹ്മാൻ 🔥🔥🔥
എത്ര music dierectors വന്നാലും AR Rahman sir വേറെ ലെവൽ ❤️❤️❤️amazing songs ❤️ Thanks Rahman sir ഇത് തന്നെയാണ് ഞങ്ങൾ.കാത്തിരുന്ന പാട്ടുകൾ.❤️❤️❤️
Atrakku onnum illa broo😢
@@arphmn770220s boy
@@arphmn7702 vedeo song irangumbol.ah feel kittum
@@arphmn7702എല്ലാ കമന്റ് നു താഴെയും ഉണ്ടല്ലോ തന്റെ ഈ കമന്റ് .. ഇങ്ങനേ നടന്നു കമന്റ് ചെയ്യാൻ എന്തെങ്കിലും പ്രത്യേക താല്പര്യം?? 😅
Arr❤
Guys, Its sick really. Mersmerizing songs.
00:10 Omane - After hearing this song today, its in repeat mode, continous 5 times over and counting.
5:56 Periyone - I heard this song many times, i am addict to this sick song.
11:15 Badaweih
17:54 Benevolent Breeze
23:12 Istigfar - Liked this too.
Periyone... Omane.. Istigfar, ellam onninonn mecham.. Enthoru feel aanu ❤️... Movie gonna create a big impact globally.. ❤️
ഓസ്കാർ is coming to മോളിവുഡ്.... ❤️
നാക്ക് പൊന്നാവട്ടെ ❤️
കിട്ടും.. ഒറപ്പാ👍🏽👍🏽
ഓസ്കർ ഇല്ലേലും ഈ ടീം വർഷങ്ങളായി എടുത്ത പ്രയത്നങ്ങൾക്ക് മലയാളികൾ പടം വിജയിപ്പിച്ചാൽ മതിയായിരുന്നു ❤
Oscar onnum kittilla bro....malayalam padathinu pan India reach kittiyal maathram mathi ....valiyathonnum aagrahikkalle bro
👍
കാലം അടയാളപ്പെടുത്തിയ റഹ്മാൻ കയ്യൊപ്പ് നിഴലിക്കുന്ന ഓരോ പാട്ടുകളും, സെല്യൂട് യു ലെജൻഡ്
AR,R 🔥🔥 woow എന്താ ഫീൽ all songs. ar,r king of music
ഇതിലെ പാട്ട് കമ്പോസിങ് ARr ൻ്റെ ഒരു മികവ് വന്നതായി തോന്നീട്ടില്ല,,
@@shafeek9759 randu pravisyam kelku sare aakum
Istigfar..... Superb
16:55 Chorus 17:13 ARR Humming 😇 👌
ARR the G.O.A.T... what sound productions and composition just brilliant again... BADAWEIH needs Oscar
Is it a palastenian folk song?
@@PrinceJohn2024 check track credits. she is Palestinian folk singer.
It is a folk song. Check the credits in the video description.
പക്ഷെ അപ്രതീക്ഷിതമായി manjummel Boyz വന്നു ഇളയരാജ മിക്കവാറും ഒരു ഓസ്കാർ അടിക്കാന്‍ chance ഉണ്ട്.
Orchestration too❤
ഓരോ പാട്ടും രോമാഞ്ചം.
എനിക്ക് തോന്നിയത്.
1-istigfaar
2-badaweih
3-benoveilent
4-omane
5-periyone
എല്ലാവരും ഏറ്റവും മികച്ചത് എന്ന് പറയുന്ന periyone യെക്കാൾ കൂടുതൽ റഹ്മാൻ മാജിക് മറ്റു ഗാനങ്ങളിൽ ഉണ്ട് ❤️❤️❤️
omane ❤ ...അവരുടെ പ്രണയവും , കാണാൻ കഴിയാത്ത ദുഃഖവുമെല്ലാം കാണാൻ കഴിയുന്ന വരികൾ .. ഇടയിലെ female humming so nice 😻
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോൽ ...
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ
നെഞ്ചിലൊരാളുടെ കണ്ണീർ വീണപോ-
ലിങ്ങിരുന്നാലും അറിയണൊണ്ടേ
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
മിണ്ടാ മൺതരി വാരിയെടുത്തതിൽ
കണ്ടില്ല കണ്ടില്ല നിൻ നനവ്
കണ്ടില്ല കണ്ടില്ല നിൻ നനവ്
കൊച്ചോളങ്ങളിൽ നീന്തിത്തുടിച്ചെന്നെ
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
തൊട്ടില്ല തൊട്ടില്ല നിൻ നനവ്
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
എത്തറ ദൂരത്തിലാണോ ... എത്തറ ദൂരത്തിലാണോ ...
ആറ്റക്കിളിയുടെ നോക്കും പറച്ചിലും പുഞ്ചിരിയും
കൊച്ചു നുണക്കുഴിയും ആ ഇഷ്കിന്റെ ഞെക്കുവിളക്കിൻ
വെളിച്ചമാണുള്ളിൻ ഇരുട്ടറയിൽ
ആ കണ്ണിന്റെ തുമ്പത്തെ തുള്ളിയാ-
ണെന്നുടെ ഖൽബിൻ മരുപ്പറമ്പിൽ ...
ഓ ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
അങ്ങകലേ അങ്ങകലേ മണ്ണിൽ പുതുമഴ വീഴണൊണ്ടേ
മണ്ണിൽ പുതുമഴ വീഴണൊണ്ടേ
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
പെരിയോനേ എൻ റഹ്മാനേ ... പെരിയോനേ റഹീം ...
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു മലയാള സിനിമയിലെ ഒന്നിലധികം പാട്ടുകൾ Repeat mode ഇൽ കേൾക്കുന്നത് ❤️
കണ്ണു നിറയുന്ന.... നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ടാക്കുന്ന മനോഹര ഗാനങ്ങൾ........
എനിക്ക് ഇപ്പൊ കേൾക്കണ്ട.... Teature ഇൽ കണ്ടു ആസ്വദിച്ചാൽ മതി...... കട്ട waiting 😍
Badawei... What a piece from GOAT..👌🏻👌🏻
Periyone... Heart conquering...No more words..👌🏻👌🏻👌🏻
Omane.... What a transformation throughout song...👌🏻👌🏻
Benevolent...... We are in another world untill the song end....what a composition....👌🏻👌🏻
Ya musafir.... Soul of the movie... Class composition from GOAT.👌🏻👌🏻
ARR THE MAGICIAN.... GOAT🙏🏻
WE PROUD OF YOU SIR...
Ithu രാജുവേട്ടന്റെ കൂടെ ജീവിതം ആണ്.... അദ്ദേഹം അനുഭവിച്ച... എല്ലാ പ്രയാസങ്ങൾക്കും.. എടുത്ത എല്ലാ effortsinum ulla... അംഗീകാരം ലഭിക്കട്ടെ 🙏🙏🥺👌
No matter what culture or language..Rahman can break all the limits❤👌
ഇത്രേം wait ചെയ്ത ഒരു playlist വേറെ ഇല്ല 🤍🫶
എന്തുകൊണ്ട് A R R...... അറിയില്ല ഇതൊന്നിന്റെം അവസാനവുമല്ല തുടക്കവുമല്ല അദ്ദേഹം ഇങ്ങനെ അങ് തുടരും. അതിനെ നെഞ്ചോടു ചേർത്ത് നമ്മളും തുടരും 🫂 A R R ഇഷ്ടം ❤️
❤❤❤
Omane…. Composed with a lot of Ragas, rhythms and modes … one single song with a lot of emotions and feeel
Which ragas included in that song
First time when I heard today morning, I felt what is so special about this music? Found it to be below average.
Later again during lunch break walk when I listened, started liking...... now I'm addicted with the song Omane! I recognized that this ARR Magic like a slow poison.
continuously playing same jukebox more than 20 times .. really The Rahman magic . Thank you rahman sir for such a cutest composition for malayalam .
prithviraj and blessy sir you both are really lucky. what a background scores ..
5 reasons to watch *TheGoatLife*
✨Adaptation of Aadujeevitham
✨Prithviraj
✨Blessey
✨A R Rahman
✨Benyamin
Adding Rasool bros sound 🤍
Najeeb
Najeeb
Amala😌❣️
Ofcourse Blessy