Kubera Temple of Economics | കുബേര ക്ഷേത്രം

Поділитися
Вставка
  • Опубліковано 8 лют 2025
  • Kubera Temple of Economics (KUTECON) at Chalavara near Shoranur in Palakkad district, the only temple in Kerala where Kubera is worshipped.
    The Chalavara Palat Palace Family Temple in Valluvanad has been opened to the public as Kubera Temple from November 1, 2021. The emphasis here is on the rare infusion of spirituality and materiality
    വള്ളുവനാട്ടിലെ ചളവറ പാലാട്ട് പാലസ് കുടുംബ ക്ഷേത്രം കുബേര ക്ഷേത്രം എന്ന പേരിൽ ഭക്തജനങ്ങൾക്ക് 2021 നവംബർ 1 മുതല്‍ ആണ് തുറന്നുകൊടുത്തത്.
    ഇന്ത്യയിലെ തന്നെ ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യ കുബേര ക്ഷേത്രമാകും ഇത്. തന്ത്രി ബ്രഹ്മശ്രീ ഈക്കാട് നീലകണ്ഠൻ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് പൂര്‍ണ്ണ പ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയായത് .കുബേര പ്രതിഷ്ഠക്കു പുറമേ ,കനകധാര സങ്കൽപത്തിൽ മഹാലക്ഷ്മി, രാജഗോപാല സങ്കൽപ്പത്തിൽ ശ്രീകൃഷ്ണൻ, ധനവിനായകൻ ആയി മഹാഗണപതി പ്രതിഷ്ഠകളും തുല്യപ്രാധാന്യം ആണ്.
    വെറുമൊരു ക്ഷേത്രമായ അല്ല ഒരു പുതിയ വീക്ഷണഗതിയാണ് കുബേര ടെംപിൾ ഓഫ് എക്കണോമിക്സ് (KUTECON)ന്‍റെ മൂല തത്ത്വം. ആധ്യാത്മികതയുടെയും ഭൗതികതയുടെയും അപൂർവ്വ സന്നിവേശത്തിനാണ് ഇവിടെ പ്രാധാന്യം നൽകിയിരിക്കുന്നത്. പതിവ് ക്ഷേത്ര സംസ്കാരത്തിൽ നിന്നും വേറിട്ടുനിൽക്കുന്നു ഇവിടം എങ്കിലും വേദങ്ങളും ഉപനിഷത്തുകളും ശാസ്ത്രങ്ങളും അനുശാസിക്കുന്ന ആരാധന ക്രമങ്ങൾ തന്നെയാണ് കുബേര ടെംപിൾ ഓഫ് എക്കണോമിക്സ് പിന്തുടരുന്നത്.
    ക്ഷേത്ര താന്ത്രിക രംഗത്തെ പ്രമുഖരുടെ കാർമികത്വത്തിൽ പ്രത്യേകപൂജകൾ വിവിധ ദിവസങ്ങളിലായി നടന്നുവരുന്നു. ധന വിനായകന് നെൽപ്പറ സമർപ്പണവും മഹാലക്ഷ്മി ( കനകധാര ) മലർപ്പറയും, രാജഗോപാലസ്വാമിക്ക് ( ശ്രീകൃഷ്ണൻ ) ശർക്കരപ്പറയും ,കുബേര ഭഗവാന് വിത്തകലശ സമർപ്പണവും നാണയപ്പറ സമർപ്പണവും പ്രാധാന്യമുള്ള വഴിപാടുകളാണ്. എല്ലാ മതവിഭാഗത്തിൽ ഉൾപ്പെട്ടവർക്കും ക്ഷേത്ര ചിട്ടകൾ പാലിച്ച് ദർശനം നടത്താനാവും വിധമാണ് ക്ഷേത്രത്തിലെ ക്രമീകരണങ്ങൾ.
    എല്ലാദിവസവും രാവിലെ 6 മുതൽ 11 30 വരെയും വൈകിട്ട് 5 മുതൽ 7 30 വരെയും ക്ഷേത്രം മേൽശാന്തി ചെമ്പാടി നാരായണൻ നമ്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിൽ പൂജാകർമ്മങ്ങൾ നടക്കുന്നുണ്ട്. ഹോളിസ്റ്റിക് ഹ്യൂമൻ മെറ്റാഫിസിക്സ് ഗവേഷകൻ ഡോ. T P ജയകൃഷ്ണന്‍റെ കുടുംബ ക്ഷേത്രത്തിന്‍റെ ഭരണകാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് ട്രസ്റ്റ് ചെയർമാൻകൂടിയായ മകൻ ജിതിൻ ജയകൃഷ്ണൻ ആണ്. സാമ്പത്തിക ശാസ്ത്രത്തിൽ അധിഷ്ഠിതവും ആധ്യാത്മികത വിളിച്ചോതുന്നതുമായ ലോകത്തിലെ ആദ്യ കുബേര ടെംപിൾ ഓഫ് എക്കണോമിക്സ്.
    ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയുവാനും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന link ക്ലിക്ക് ചെയ്യുക.
    bookseva.com/g...
    #temple #bookseva #kerala

КОМЕНТАРІ • 24

  • @manikandannk6636
    @manikandannk6636 2 роки тому +1

    നമസ്കാരം... ഞാൻ ഇന്ന് ക്ഷേത്രത്തിൽ വന്നിരുന്നു... നല്ല അനുഭവം🙏🙏🙏

  • @bharathikunnathpathayapura6726
    @bharathikunnathpathayapura6726 2 роки тому +2

    ഓം ശ്രീ കുബേരായ നമഃ 🙏🌹🙏

  • @umamaheswari164
    @umamaheswari164 2 роки тому +2

    Namaskkaram

  • @thiruvallarajasekharan626
    @thiruvallarajasekharan626 2 роки тому +4

    കുബേര ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു .

  • @sethukm6784
    @sethukm6784 2 роки тому +6

    കുബേര പ്രതിഷ്ഠയും യാഗവും നല്ലത് തന്നെ. പക്ഷേ ഇത് ലോകത്തിലെയും കേരളത്തിലെയും ഏക കുബേര ക്ഷേത്രം എന്ന് പറയുന്നത് ശരിയല്ല. മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോടിനു അടുത്തു അതിപുരാതനമായ ഒരു കുബേര ക്ഷേത്രം ഉണ്ട്.ഇപ്പോഴും നിത്യപൂജാദികൾ നടക്കുന്നുണ്ട് എന്നാണ് അറിവ്. കോഴിക്കോട് ജില്ലയിലും ഒന്ന് ഉണ്ടെന്നു കേട്ടു. വേറെയും ഉണ്ടാകാം. 🙏

    • @mishithak5845
      @mishithak5845 2 роки тому

      Athe kozhikode districtl chelannur enna sthalathanu

  • @pnarayanan5984
    @pnarayanan5984 2 роки тому

    Om Namo Bhagavathe Vasudevaya 🌹🙏!!!!❤❤🙏!!🌹🌹!!❤❤🙏!!!!!

  • @ananthalekshmy2278
    @ananthalekshmy2278 2 роки тому

    Sir anganeyanu abide athuka

  • @lalithambikap7858
    @lalithambikap7858 2 роки тому +3

    ഓം ശ്രീ ഗണപതയെ നമഃ 🙏ശ്രീ മഹാലക്ഷ്മി നമഃ 🙏ശ്രീ കൃഷ്ണായ പരമാത്മനേ നമഃ 🙏ശ്രീ കുബേരായ നമഃ 🙏🌷🌷🌷🌷🙏🙏🙏🙏🙏

    • @sreelekhavs2227
      @sreelekhavs2227 2 роки тому

      Om sivaya nama🙏🙏🙏

    • @lalithambikap7858
      @lalithambikap7858 2 роки тому

      ഓം നമഃ ശിവായ 🙏ഓം ശ്രീ കുബേരായ നമഃ 🙏ഓം ശ്രീ വൈശ്രവണായ നമഃ 🙏ഓം വിശ്രവസ്സസുതയേ നമഃ 🙏(ഞാൻ എന്നും ഇങ്ങനെയാണ് കുബേരസ്വാമിയെ സ്തുതിക്കുന്നത്. തെറ്റുണ്ടോ എന്തോ അറിയില്ല. ശ്രീമദ് ഭാഗവതം പാരായണം ചെയ്യും. അപ്പോൾ എല്ലാം മനസ്സുകൊണ്ട് സങ്കൽപ്പിക്കന്നതാണ്.ബദരിനാഥും കൈലാസവും കേദാരനാഥും അളകനന്ദയുടെ തീരത്തുള്ള കുബേരക്ഷേത്രവും ഒക്കെ മനസ്സിൽ സങ്കൽപ്പിക്കും. ഇപ്പോൾ എല്ലാം മോബൈലിൽകൂടി കാണാമെല്ലോ. അതു തന്നെ ഒരു ഭാഗ്യമായി കരുതുന്നു.)ശ്രീ ഗുരുവായൂരപ്പാ ശരണം.

  • @minibalachandran5498
    @minibalachandran5498 2 роки тому +1

    🙏🙏🙏

  • @Khatu_shyam_pujari
    @Khatu_shyam_pujari 2 роки тому

    Jay shri krishna

  • @beenasasidharan2822
    @beenasasidharan2822 2 роки тому

    Kubera temple TVM venjaramood l und

  • @sunilraju9629
    @sunilraju9629 2 роки тому

    🙏🏻🙏🏻🙏🏻

  • @prasadmangattu8631
    @prasadmangattu8631 2 роки тому

    🌹❤

  • @reenajose5528
    @reenajose5528 2 роки тому +2

    Onnnnu prarthikkanea

  • @pnarayanan5984
    @pnarayanan5984 2 роки тому

    Om Shri Kuberaya Nama!!!!!🌹🙏!!❤❤🙏!!🌹🌹🙏!!!!🌹🌹🙏❤❤🙏!!!!!

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla6819 2 роки тому

    ഇത് ഏത് കൊട്ടാരം

  • @raveendranravi1213
    @raveendranravi1213 2 роки тому +1

    ഹിന്ദു ഭക്തജനങ്ങൾക്ക് പ്രവേശനമുണ്ടോ ?

  • @pankajampankajam9077
    @pankajampankajam9077 2 роки тому

    🙏🙏🙏

  • @prasannanair5597
    @prasannanair5597 2 роки тому

    🙏🙏