ഇവൾ മച്ചി ആണ് | Childless Woman Web Series | We Stories | women Empowerment | Episode 02

Поділитися
Вставка
  • Опубліковано 5 лис 2023
  • Childless woman or machi is a web series that raises social awareness. In this short story video it portrays the challenges faced by childless girl or childless couples in husband's house or society
    _______________________________________________________________________
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

КОМЕНТАРІ • 498

  • @user-fo7sn4qz6i
    @user-fo7sn4qz6i 7 місяців тому +1433

    ഞാൻ സത്യം പറഞ്ഞാൽ കരഞ്ഞുപോയി 9 yr ആവാൻ പോവുന്നു mrg കഴിഞ്ഞിട്.. Hus പ്രവാസി ആണ്.. ഈ ഒരു മക്കളില്ലാത്ത വേദന വല്ലാത്ത ഒരു വേദനയാണ്.. അനുഭവിക്കുന്നവർക് ഒരിക്കലും താങ്ങാൻ കഴിയില്ല.. എവിടെ പോയാലും എങ്ങെനെ പോയാലും അവസാനം ഞമ്മക് ആയിരിക്കും പാര വരുന്നത് 😢😢🤲🏻ഒരു കുഞ്ഞിനെ എങ്കിലും തരണേ.. അല്ലേൽ hus ന്ടെ കൂടെ എല്ലായിപ്പോഴും കൂടെ നില്കാൻ എങ്കിലും പറ്റിയിരുന്നെങ്കിൽ 😢😢😢

    • @diamondletter
      @diamondletter 7 місяців тому +12

      Iui onnu try cheyythu noku

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 7 місяців тому +3

      Hyyy ninghale evdaya ninghale eh ezhuthuzahe sathyam annuo

    • @Rashi-xm5jm
      @Rashi-xm5jm 7 місяців тому +23

      Ellam allahuvil samarppikku. Ellam shariyavum

    • @unitedarabemirates5298
      @unitedarabemirates5298 7 місяців тому +9

      Vishamikkanda ketto.ellam sariyakum.ente teacher ithupole 10years kaznju.ipol 2 kuttikalund.prarthikam ketto veruthe parayuvalla ee vishamam neril kandatha njan.ente veettilum undarnu ingane vishamicha oral.so enik nannayi ariyaam.ningalkum kunjungalavum.apol message idane❤❤❤

    • @user-mu9px9hw1r
      @user-mu9px9hw1r 7 місяців тому +39

      കുട്ടികൾ ആകാൻ വഴുക്കും തോറും അതിനേക്കാൾ ഇരട്ടി മധുരം തരും ദൈവം കാത്തിരിക്കുക കുട്ടികൾ ഇല്ലാതെ ഇരിക്കുന്ന നിങ്ങളുടെ അടുത്തേക് ഒരു ഇരിട്ടി മധുരം ആയി ഇരട്ട കുട്ടികൾ ഉണ്ടാകട്ടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @subuhanamehru9294
    @subuhanamehru9294 7 місяців тому +201

    8 വർഷത്തിന് ശേഷം അള്ളാഹു എനിക്കും ഒരു കണ്മണിയെ തന്നു. അവനിപ്പോൾ 7മാസമായി. അൽഹംദുലില്ലാഹ്.
    നിങ്ങളും പ്രാർത്ഥന കൈ വിടരുതേ
    നിങ്ങളുടെ പ്രാർത്ഥനയിൽ എന്റ മകനെയും ഉൾപെടുത്തണേ.

  • @parukuttyz
    @parukuttyz 7 місяців тому +382

    മാര്യേജ് കഴിഞ്ഞു 2yrs കുട്ടികൾ ഇല്ലാതെ ഇരുന്നപ്പോൾ അമ്മായിയമ്മ മുഖത്തു നോക്കി പറഞ്ഞു നിനക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ല നീ മച്ചി ആണെന്ന് അവര് അത് പറഞ്ഞ് അടുത്ത മാസം ഞാൻ ഗർഭിണി ആയി ഇപ്പോൾ 8 മാസം..ഒരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.. 😍

    • @Shibikp-sf7hh
      @Shibikp-sf7hh 7 місяців тому +1

      🙏🙏

    • @riyarg1483
      @riyarg1483 7 місяців тому +9

      ഇങ്ങനൊക്കെ ഇരിക്കുമ്പോളാണ് ഓരോരുത്തരുടെയും characters മനസിലാവുന്നത് 🙏Happy for U❤

    • @betcysuniverse5152
      @betcysuniverse5152 7 місяців тому +2

      ❤❤❤❤

    • @habeebanaseef9841
      @habeebanaseef9841 7 місяців тому

      Same here 🙌🙌

    • @jasminetom5181
      @jasminetom5181 7 місяців тому +18

      Deivame 2 yrs nu okke machi nu viliyo🙄 kalyanm enn ollath pillere ondakan olla karyam matram ayit avr karuthunondakum😐

  • @hubbunabi2508
    @hubbunabi2508 6 місяців тому +29

    കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയിട്ടും കുട്ടികളില്ല ചികിൽസിച്ചിട്ടും കാര്യല്ല പറഞ്ഞു എന്നെ ഒഴിവാക്കി avar വേറെ വിവാഹം കഴിച്ചു...5 വർഷം കഴിഞ്ഞ് എന്റെയും കല്യാണം കഴിഞ്ഞു...6 മാസം ആയപ്പോ ഞാൻ pregnent ആയി... ഇപ്പൊ അൽഹംദുലില്ലാഹ് കുട്ടികൾ ഉണ്ടാവില്ല പറഞ്ഞ ozhivakkiya എനിക്ക് 3 വർഷം ആയപ്പൊക്കിന് 2 മക്കളെ റബ്ബ് തന്നു 🤲🏻🤲🏻🥰🥰🥰

  • @ayshashameela4547
    @ayshashameela4547 7 місяців тому +201

    കുട്ടികൾ ഇല്ലാത്തവർ നല്ല ധൈര്യ പൂർവം ഇരിക്കുക.അത് ദൈവത്തിൽ നിന്ന് കിട്ടുന്ന അനുഗ്രഹമാണ്. മറ്റുള്ളവർ എന്തെങ്കിലും ചോദിക്കുകയാണ് എങ്കിൽ ധൈര്യമായി നേരിടുക.അവരുടെ വിവരം ഇല്ലായ്മ കൊണ്ട് നമ്മുടെ
    സമാധാനം നഷ്ടപ്പെടാൻ ഒരിക്കലും മനസ്സിനെ അനുവദിക്കാതിരിക്കുക..പ്രതീക്ഷയോടെ പ്രാർത്ഥിക്കുക.

    • @Skvlogxz
      @Skvlogxz 7 місяців тому +1

      ദൈവം 😂😂😂

  • @josinajose6208
    @josinajose6208 7 місяців тому +1067

    3 വർഷം കൊണ്ട് കേൾക്കുന്നെ ആണ് മച്ചി എന്നു പേര് എന്നാൽ ദൈവം ആ പേര് മാറ്റി ഇന്ന് ഞൻ പ്രെഗ്നന്റ് ആണ്. 5 മാസം ആയി 🥰

    • @MJ123z
      @MJ123z 7 місяців тому +10

      Prayers 🙏🙏

    • @niya143
      @niya143 7 місяців тому +44

      ഇങ്ങനെ ഒക്കെ വിളിക്കുമ്പോ പോയി കേസ് കൊടുക്കണം

    • @jickscylijeev284
      @jickscylijeev284 7 місяців тому +8

      Congrats

    • @maqsoodm.m7323
      @maqsoodm.m7323 7 місяців тому +5

      May God bless you..

    • @aneesasworld8826
      @aneesasworld8826 7 місяців тому +12

      നമുക്ക് ഒന്നും പറയാൻ ഉണ്ടാവില്ല. മച്ചി എന്ന് വിളിക്കുന്നവർ നമ്മുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നില്ല. കേസ് കൊടുക്കുന്നത് പോയിട്ട് ഒന്നും മിണ്ടാൻ പോലുമാവില്ല. ഒരിക്കൽ എന്നെ അങ്ങനെ വിളിച്ചിട്ടുണ്ട്. കുറെ ട്രീറ്റ്മെന്റ് ഒക്കെ എടുത്ത് ഞാൻ പ്രെഗ്നന്റ് ആയിരുന്നു. 6 മാസം ആയപ്പോ എന്റെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു. എന്നാലും ഇപ്പൊ ഞാൻ സമാധാനിക്കും എന്നെ മച്ചി എന്ന് വിളിച്ചവരുടെ മുൻപിൽ അങ്ങനെ അല്ല എന്ന് എനിക്ക് കാണിക്കാൻ പറ്റിയല്ലോ. ഞാൻ പറയുകയും ചെയ്തു ഞാൻ മച്ചി അല്ല എന്ന് ഇപ്പൊ മനസ്സിലായല്ലോ എന്ന്. എന്നാലും എന്റെ കുഞ്ഞ് എന്റെ കൂടെ ഇല്ലാത്ത ഒരു വിഷമം ഉണ്ട്. എല്ലാം നല്ലതിനാണെന്ന് വിചാരിക്കാം 🤲🤲

  • @jamshidamarakkar5080
    @jamshidamarakkar5080 7 місяців тому +175

    ഞാനും ഇത് പോലെ ആയിരുന്നു mrg കഴിഞ്ഞിട്ട് 2കൊല്ലം കഴിഞ്ഞിട്ടും കുട്ടികൾ ഉണ്ടായില്ല. ഇപ്പോൾ എനിക്ക് 3കുട്ടികൾ ആണ് ഒറ്റ പ്രസവത്തിൽ 3. Triplets ആണ് 😊

  • @anithakp5260
    @anithakp5260 6 місяців тому +68

    17 വർഷമായി കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി ഇനിയെങ്കിലും ദൈവം തരുമായിരിക്കും😢

    • @user-lj5si1ko7t
      @user-lj5si1ko7t 3 місяці тому +4

      Tharum😇oru കുഞ്ഞിനെ

    • @josejoseko7820
      @josejoseko7820 Місяць тому +1

      Athe God will give you a sweet baby 😊😊😊

  • @ibdhuunni5611
    @ibdhuunni5611 7 місяців тому +207

    കുഞ്ഞുങ്ങളില്ലാത്ത ദുഃഖം അനുഭവിച്ചവർക്കുമാത്രമേ അറിയ. ഒട്ടും സഹിക്കാൻ കഴിയാത്തത് അടുത്ത ബന്ധുക്കളുടെ വിശേഷം തിരക്കിലും കുറ്റപ്പെടുത്തലുമാണ്. ഒരു നീണ്ട കാലയളവ് കുഞ്ഞിനു വേണ്ടി കാത്തിരുന്ന അനുഭവമുണ്ട്. കുട്ടികളില്ലാത്തവരോട് അതെക്കുറിച്ച് ചോദിക്കാതിരിക്കുക എന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യം.

    • @veenaani1076
      @veenaani1076 7 місяців тому +2

      💯

    • @niji698
      @niji698 7 місяців тому

      Enik ariyathe onnu rande perode njan chodiche poyitte und vallatha sagadam ayi

    • @smithadinesh4630
      @smithadinesh4630 7 місяців тому

      💯

  • @ANLJ257
    @ANLJ257 7 місяців тому +463

    11 വർഷമായി ഇത് അനുഭവിക്കുന്നു. അനുഭവിക്കുന്നവർക്കെ അതിന്റ വേദന മനസിലാകൂ

    • @faseelas728
      @faseelas728 7 місяців тому +5

      Njnum😢

    • @soniyakg4267
      @soniyakg4267 7 місяців тому +1

      Treatment undo?

    • @sajeevravi9123
      @sajeevravi9123 7 місяців тому +5

      Logam mariyalum ethonnum marilla .. vittu kala athreullu

    • @faseelas728
      @faseelas728 7 місяців тому +3

      ഇല്ല stop aaki

    • @ANLJ257
      @ANLJ257 7 місяців тому +1

      ഞാനും stop ചെയ്തു 😔

  • @RajiRatheesh-qq4hw
    @RajiRatheesh-qq4hw 7 місяців тому +59

    എന്റെ ജീവിതത്തിൽ നടന്ന പലതും ഇതിൽ ഉണ്ട്..... രണ്ടര വർഷം കുത്തുവാക്കുകൾ കേട്ട് മടുത്തു..... ഞാനും സ്വന്തം ഇഷ്ട്ടം അനുസരിച്ചു തിരഞ്ഞെടുത്ത ജീവിതം ആണ്.... അങ്ങനെ വന്നതായതു കൊണ്ട് എന്റെ അമ്മായി അമ്മക്ക് എന്നെ ഇഷ്ട്ടമല്ല..... രണ്ട് വർഷത്തിന് ശേഷം Dr കാണിച്ചപ്പോൾ എനിക്ക് കുഴപ്പം ഒന്നും ഇല്ല hus മരുന്ന് കഴിക്കണം എന്ന് പറഞ്ഞു..... എന്റെ hus singapor ആണ്.. ഞാനും കൂടെ പോയി രണ്ടാമത്തെ മാസം ആയപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി ♥️♥️ പക്ഷെ മുന്ന് മാസം ആയപ്പോൾ എനിക്ക് അബോഷൻ ആയി 😔😔ദൈവം ഞങ്ങടെ പ്രാർത്ഥന കേട്ടു അബോഷൻ കഴിഞ്ഞ് രണ്ട് മാസം ആയപ്പോൾ ഞാൻ വീണ്ടും പ്രെഗ്നന്റ് ആയി... ആരോഗ്യം ഉള്ള ഒരു പൊന്നുമോളെ ദൈവം തന്നു ♥️♥️♥️♥️ നാല് വയസായി ♥️♥️♥️ ആദ്യം അബോഷൻ ആയതു കൊണ്ട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു Dr ഞാൻ delivary വരെ എന്റെ വീട്ടിൽ ആയിരുന്നു... അന്ന് എന്റെ അമ്മായി അമ്മ പറഞ്ഞു ഞാൻ ചുമ്മാതിരുന്നു തിന്ന് എനിക്ക് തടി കൂടി എന്നു. ഞാൻ പ്രസവിക്കില്ല വയറ്റിൽ കത്തി വെക്കത്താതെ ഉള്ളുന്നു.... ഞാൻ 3 1/3 കിലോ ഉള്ള എന്റെ കുഞ്ഞിനെ പ്രസവത്തിനു ചെയ്യുന്ന ഒരുമരുന്ന് ചെയ്യാതെ പ്രസവിച്ചു...... ദൈവം അവിടെയും എന്നോട് കരുണ കട്ടി.. അതിലും വലിയ വേദന എനിക്ക് മുൻപ് തന്നത് കൊണ്ടായിരിക്കും.... എന്നോട് ഉള്ള വേർതിരിവ് എന്റെ മോളോടും അവർക്ക് ഉണ്ട്..... അമ്മായി അമ്മ ഒരിക്കലും അമ്മ ആകില്ല..... അമ്മക്ക് തുല്യം അമ്മ മാത്രം ♥️♥️♥️♥️

    • @reshmapnair6420
      @reshmapnair6420 7 місяців тому +1

      Nammalode sneham ulla ammayiamma anenkil nammale oru karyathilum vedanippikkilla, nammale eshtamallankil oronnum paranju vedanippikkum. kutti ellankil athu paranu vedanippikkum, kutti undankil mattenthankilum paranjittu,

    • @sulaikhappayatt2633
      @sulaikhappayatt2633 6 місяців тому

      അമ്മായിമ്മയെ സ്വന്തം അമ്മയായി കാണാത്ത മരുമക്കൾ ഉണ്ട് എത്ര തന്നെ സ്നേഹിച്ചാലും

  • @joshnijibu
    @joshnijibu 3 місяці тому +10

    Njangalum kaathirunnu 7 years. ഒത്തിരി കരഞ്ഞിട്ടുണ്ട് വേദനിച്ചിട്ടുണ്ട് കുഞ്ഞു ഇല്ലാത്ത അവസ്ഥ ഓർത്തു . അതുപോലെ njn കുഞ്ഞു മക്കളെ എടുക്കുമ്പോൾ എന്റെ കൈയിൽ നിന്ന് തട്ടി പറിച്ചു വാങ്ങിയവർ വരെ ഉണ്ട് അതും എന്റെ അനിയത്തിയുടെ കുഞ്ഞിനെ എടുത്തപ്പോൾ . ഒരിക്കലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ദിവസം . എന്നാൽ ഇന്ന് എന്റെ കണ്ണുനീരിനു ദൈവം സന്തോഷം നൽകി . Njn ഇപ്പോൾ 4 month പ്രെഗ്നന്റ് ആണ് ❤️

  • @MubashiraTechy
    @MubashiraTechy 7 місяців тому +74

    ഇതുപോലെ തന്നെ ആയിരുന്നു എനിക്കും ഹസ്ബൻഡ് മാത്രം ആയിരുന്നു എന്റെ കൂടെ നിന്നുള്ളു ബാക്കിള്ളോരൊക്ക ഇതുപോലെ കുറ്റപ്പെടുത്തും വരുന്നോരോടും പോകുന്നോരോടും ഒക്കെ പറഞ്ഞോണ്ട് നടക്കും ഇപ്പോൾ ഞാൻ ഹാപ്പിയാണ് 7 വർഷത്തിന് ശേഷം ഞാനും ഒരു ഉമ്മയായി മോൾക്കിപ്പോൾ ഒരു വയസ്സ് ആയി

  • @sherin5049
    @sherin5049 7 місяців тому +33

    സ്വന്തം മോനാണ് പ്രശ്നം എന്ന് അറിഞ്ഞപ്പോൾ സഹതാപം ☹️ഇത് നേരെ തിരിച്ചാണെങ്കിൽ കാണാമായിരുന്നു തനി സ്വഭാവം 😕അല്ലെങ്കിലും മരുമകൾ മോളാവില്ലല്ലോ 😢

  • @usergj7.
    @usergj7. 7 місяців тому +336

    ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് 5 വർഷമായി. കുട്ടികളില്ല. പക്ഷേ ഞങ്ങൾ അതേക്കുറിച്ചോർത്ത് വിഷമിക്കാറില്ല.. "കുട്ടിയുണ്ടെങ്കിൽ മാത്രമേ സന്തോഷിക്കാൻ കഴിയൂ.. കുട്ടിയില്ലെങ്കിൽ ജീവിതം ഇരുട്ടിലാകും..ലോകമവസാനിച്ചു പോകും.." എന്നുള്ള ചിന്താഗതി ഞങ്ങൾക്ക് രണ്ടു പേർക്കുമില്ല.. കുട്ടി ഉണ്ടെങ്കിൽ നല്ലത്.. ഇല്ലെങ്കിലും No Problem.. ഞങ്ങളുടെ ഈ mentality കാരണം ആരും ഞങ്ങളെ ഇറിറ്റേറ്റ് ചെയ്യാറുമില്ല...

  • @geethubiju9714
    @geethubiju9714 7 місяців тому +53

    6 വർഷം ഞാൻ ഒരുപാട് അനുഭവിച്ചു.ഓരോ മാസവും കാത്തിരിക്കും .പക്ഷെ കരയാനായിരുന്നു എന്റെ വിധി.ഇപ്പോ ഞാൻ ഹാപ്പി ആണ്. എനിക്ക് ഒരു മോനേയ് ദൈവം തന്നു.

  • @traveltechwithrj
    @traveltechwithrj 7 місяців тому +116

    പെണ്ണായാലും ആണായാലും സ്വന്തം ജീവിതത്തിലെ നമ്മുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് നമ്മളാണ് .
    മറ്റുള്ളവരുടെ അഭിപ്രായം കടന്നു കയറുമ്പോ സ്പോട്ടിൽ കൊടുക്കണം പിന്നെ ചോദ്യം ഉണ്ടാകരുത് അത് ബന്ധു ആയാലും ഏത് മോനായാലും.
    Great message to all. I think u will upload this climax scence to reel

  • @lachu212
    @lachu212 7 місяців тому +187

    അനുഭവിച്ചവർക്ക് മാത്രേ ഈ അവസ്ഥ മനസ്സിലാകൂ.

    • @faseelas728
      @faseelas728 7 місяців тому +3

      Crct njn അനുഭവിച്ചു കൊണ്ടിരിക്യാ

    • @smithadinesh4630
      @smithadinesh4630 7 місяців тому +1

      Ys

    • @sarithasaiju6687
      @sarithasaiju6687 7 місяців тому +2

      സത്യം

    • @GreenPepper1944
      @GreenPepper1944 7 місяців тому

      സത്യം അനുഭവിച്ചു കൊണ്ടിരിക്കാ 😢

  • @shiflasherinp2823
    @shiflasherinp2823 7 місяців тому +22

    Allhamdhulliah 4yr shesham njan ippo 6 mnth 🤰ann ellarum dua cheyy vavvak oru prblm illathe delivery kayiyan

    • @suhaimabe4698
      @suhaimabe4698 7 місяців тому +2

      Insha Allaha ellam sheri agum ❤

  • @Jcbismypassion
    @Jcbismypassion 7 місяців тому +10

    ഇത് എന്റെ ജീവിതം ആണ്.. Bt ഫാമിലി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.നാട്ടുകാരുടെ കുത്തുവാക്ക്... അത് ഞാൻ ജീവിതത്തിൽ മറക്കൂല. ഒരു കിളവൻ എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട് "നിങ്ങൾക് ആ പണി അറിയില്ലെന്ന് ". Bt ഇപ്പൊ ഞാൻ 2തരുണീ മണികളുടെ ഉമ്മയാണ്. എല്ലാത്തിനും പടച്ചവൻ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്..
    പ്രെഗ്നൻസി വൈകിയത് കൊണ്ട് ഞാൻ degree എടുത്തു. ഇപ്പൊ എം. Com ചെയ്യുന്നു. Im so happy. നാട്ടുകാർക്കു ഒരു തരം അസൂയയാ.. നമ്മൾ അങ്ങനെ happy ആയിരിക്കണ്ട ന്നാ അവരുടെ മനസ്സിൽ. ഞാൻ എന്റെ ലൈഫ് before and after ബേബിസ് നന്നായി enjoy cheythu🥰🥰

    • @Anuyi24023
      @Anuyi24023 7 місяців тому +2

      Currect annu...... അതൊക്കെ കാണുമ്പോൾ എന്തിനു കുട്ടിക്കൾ എന്നുപോലും തോന്നും 🥹🥹🥹

  • @muhsinaup4245
    @muhsinaup4245 7 місяців тому +22

    കുട്ടികൾ ഉണ്ടായാലേ സന്തോഷമായി ജീവിക്കാൻ പറ്റു എന്നൊന്നും ഇല്ല. കുട്ടികൾ ഉണ്ടായാലും നാളെ അവർ നമ്മളെ നോക്കണമെന്നൊന്നും ഇല്ല. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക. നമ്മൾ തിരിച്ചറിയേണ്ട ഒരു സത്യം നമ്മുടെ പ്രതീക്ഷകനുസരിച്ചു ജീവിക്കാൻ ഒരു പട്ടിക്കുട്ടിയെപോലും കിട്ടില്ല. മക്കൾക്കു വേണ്ടി നമ്മൾ എത്ര sacrifice ചെയ്താലും നാളെ അവരൊക്കെ അവരുടെ കാര്യങ്ങൾ നോക്കി പോകും. എത്ര പേരെന്റ്സിനെ കെയർ ചെയുന്ന മക്കളാണേലും ഏതെങ്കിലും ഒരു പോയിന്റിൽ അവരെ വേദനിപ്പിക്കാതെ ഇരിക്കില്ല. അത് കൊണ്ട് മക്കൾ ഉണ്ടായാലും നാളെ കൂടെ ഉണ്ടായിക്കൊള്ളണം എന്നില്ല. നമ്മുടെ ലൈഫ് ഏറ്റവും നന്നായി ജീവിക്കുക. കുട്ടികൾ ഉണ്ടെങ്കിലും എല്ലാം അവർക്ക് വേണ്ടി സാക്രിഫൈസ് ചെയ്യാതെ നമ്മൾക്കു വേണ്ടി കൂടി ജീവിക്കുക. പിന്നെ കുട്ടികൾ ഇല്ലെങ്കിൽ പാർട്ണറിനെ ഒഴിവാക്കാൻ പറയുന്ന ഒരു മാതിരി സംസ്കാരം നമ്മുടെ നാട്ടിൽ മാത്രം കണ്ടു വരുന്ന ഒന്നാണ്. അതിനു നിർബന്ധിക്കുന്ന പേരെന്റ്സിനെ അവോയ്ഡ് ചെയ്യുക.അത് ആണായാലും പെണ്ണായാലും.

    • @maramitimes5966
      @maramitimes5966 6 місяців тому

      അതാണ് 👍👍
      അല്ലെങ്കിലും മരണത്തിലേക്ക് യാത്ര ചെയ്യുന്ന നമ്മൾ എന്ത് ഉണ്ടാക്കണം ഇവിടെ 😄😄

    • @supporter5888
      @supporter5888 4 місяці тому

      മക്കൾ parents നോക്കുന്നില്ല എന്ന് പറയുന്നവ വർ കുട്ടികളെ അവരുടെ കുട്ടികാലത്ത് നോക്കിയിട്ടുണ്ട് എന്ന് സ്വയം ചോദിക്കുക

  • @hajara.mhajara.m9780
    @hajara.mhajara.m9780 7 місяців тому +46

    മക്കളില്ലാതെ വിഷമിക്കുന്നവരോട്
    മക്കളില്ലെങ്കിൽ ഇല്ല എന്ന വിഷമം മാത്രമല്ലെ നിങ്ങൾക്കുള്ളു
    മക്കളെകൊണ്ട് പ്രയാസപ്പെടുന്ന , അല്ലെങ്കിൽ പൊന്നു പോലെ നോക്കി വളർത്തിയ മക്കൾ ഒടുക്കം തിരിഞ്ഞുപോലും നോക്കാതെ പ്രയാസപ്പെടുന്ന ഒരുപാട്‌ അച്ഛനമ്മമാർ ഇല്ലേ നമുക്ക് ചുറ്റും

    • @user-xu2kr8ri6j
      @user-xu2kr8ri6j Місяць тому

      Makkalillatha vishamam avarkke ariyu.prethyekichu ott makalkku.

  • @jaseerakallingal3506
    @jaseerakallingal3506 7 місяців тому +132

    ഒരു കുഞ്ഞു ഇല്ലേൽ, hus ന്റെ വിട്ടിൽ ഒരു വിലയും ഉണ്ടാവില്ല. എനിക്ക് അങ്ങനെ ആയിരുന്നു. alhamdulillah 8 മത്തെ കൊല്ലത്തിൽ എനിക്ക് ഒരു മോൾ ഉണ്ടായി 😍 ഇന്ന് അവൾക്കു 1 ara വയസ് അവനായി ❤️. ഇന്ന് എനിക്ക് വിലയും ഉണ്ട് അതും എല്ലാർക്കും ബോയ്സ് ആയിരുന്നു എനിക്ക് ഞാൻ ആഗ്രഹിച്ചത് പോലെ മോൾ 😍

    • @ayisha842
      @ayisha842 7 місяців тому +2

      Enikum aayitilla 5 year aayi😢😢😢

    • @athiraramachandran2569
      @athiraramachandran2569 7 місяців тому +1

      😮🥰

    • @athiraramachandran2569
      @athiraramachandran2569 7 місяців тому

      ​@@ayisha842same

    • @ayisha842
      @ayisha842 7 місяців тому

      @@athiraramachandran2569 aake sangadathilaa

    • @jaseerakallingal3506
      @jaseerakallingal3506 7 місяців тому +1

      ​@@ayisha842 enik pcod undayirunnu ennittm ayille undavum pinne husband ne vilichu craft hospital poyinokko

  • @hajirashafeek5956
    @hajirashafeek5956 7 місяців тому +50

    ഞാനും ഇങ്ങനെ ഒരു അവസ്ഥ കൂടി കിടന്നു പോയത് ആണ് 😔hus വീട്ടിൽ ഉമ്മ ഉപ്പ ഇല്ല നാത്തൂൻ ഭരണം ആണ് 😔എന്റെ husbant നു ആയിരുന്നു കൌണ്ട പ്രശ്നം ഞാൻ അത് ആരോടും പറഞ്ഞു ഇല്ല ഓരോ മാസം pratheekkan പോലും ഞാൻ നിൽക്കാറില്ല പ്രാർത്ഥന കൊണ്ട് ഡോക്ടർ മരുന്ന് കൊണ്ട് ഞാൻ രക്ഷപെട്ടു ഇപ്പൊ എനിക്ക് 5 മാസം ആണ് 🥰

    • @sijibijuaradhana
      @sijibijuaradhana 7 місяців тому +4

      Njan ippozhum anubhavikkunnu,viswasthode prarthanayode kathirikkunnu

    • @soniyakg4267
      @soniyakg4267 7 місяців тому

      @@sijibijuaradhana എത്ര വർഷമായി? എവിടാ സ്ഥലം?

    • @sijibijuaradhana
      @sijibijuaradhana 7 місяців тому

      @@soniyakg4267 venjarmoodu

  • @soniyakg4267
    @soniyakg4267 7 місяців тому +33

    ഓരോ കുടുംബത്തിലും കുട്ടികൾ ഉണ്ടാവാൻ ഈശ്വരൻ നിശ്ചയിച്ച ഒരു സമയമുണ്ട്.അതു വരെ കാത്തിരിക്കുക. അല്ലാതെ ഈ കുറ്റപ്പെടുത്തുന്നവരെക്കൊണ്ട് പരിഹരിക്കാൻ പറ്റുന്ന കാര്യമല്ല അത്. കൃത്യമായ ചികിത്സയും പ്രാർത്ഥനയും തുടരുക. പറയുന്നവർ എന്തു വേണേലും പറയട്ടെ.കുറ്റപ്പെടുത്താനല്ലാതെ കുഞ്ഞുണ്ടാവുമ്പോ ഒരു മണിക്കൂർ പോലും നോക്കി തരാൻ ഈ പറയുന്നവരൊന്നും കാണില്ല.. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏

  • @makingwaveswithmeera
    @makingwaveswithmeera 7 місяців тому +5

    മക്കൾ ഇല്ലെന്ന് പറഞ്ഞു വിഷമിക്കുന്ന എല്ലാവരോടുമായി ഒന്ന് പറയട്ടെ...എന്റെ കല്യാണം കഴിഞ്ഞു 6 അര വർഷമായി 3 അബോർഷൻ tvm ലെ ഏറ്റവും best ഡോക്ടറെ കണ്ടു threatment എടുത്തു.. രണ്ടു പേർക്കും യാതൊരു വിധ പ്രശ്നം ഇല്ല പിന്നെ എന്താ conceive ആകാത്തെ എന്ന് അറിയില്ല... ഹോർമോൺ ഒക്കെ എടുത്ത് ഉള്ള ആരോഗ്യം പോകാൻ തുടങ്ങിയപ്പോൾ തീരുമാനിച്ചു ഇനി ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ തരട്ടെ എന്ന്
    ദയവു ചെയ്തു ആരും ഇതേ ചൊല്ലി mental health കളയാൻ നിൽക്കരുത്... നമ്മൾ എത്ര ശ്രമിച്ചാലും വിധി ഉള്ള പോലെ മാത്രമേ നടക്കു
    നമ്മൾ വിഷമിച്ചു ഇരുന്നു കൊടുക്കുമ്പോൾ ആണ് പലരും കുത്തി നോവിക്കാൻ വരുക bold ആയി നിൽക്കുക... കഴിവതും husbands ഫുൾ support കൊടുക്കുക
    എന്റെ അഭിപ്രായം ആണ്

  • @jeenamary4200
    @jeenamary4200 7 місяців тому +226

    മകനാണ് കുഴപ്പമെന്നു അറിഞ്ഞപ്പോ ആ അമ്മയുടെ സ്വഭാവം മാറി നേരെ മറിച്ചാണ് സംഭവിച്ചതെങ്കിൽ മകന് വേറെ കല്യാണം നോക്കിയേനെ

    • @fathimaabdulazeez5443
      @fathimaabdulazeez5443 7 місяців тому +9

      Ath athre ollu. Njngalude oru relativinte veettil marmolkk kozhappam. Kure varshayi. Veetukar chekkan vere kalyanam nokkanamnn paranjappo ithatha sammathichilla. Ellarumkoode kuttam parayalarnnu. Aval selfish anu. Allenki avane vere kalyanam kazhikkan sammathichene. Swantham karyam mathram nnokke . Ennal Aa ithatha chekkante sukholatha pengale vare nokkuvarnnu. Koodathe asughangalum okkeyayi nannayi budhimutti. Kuttam parayunnathokke kett njn chodichu, aranu sherikkum selfish, vere ethelum bharya sammathikko husbandine vere kalyanathinn, ith nere thiricharnnenki ithathane kalyanam nadathumayironn okke.

    • @kuttiman6887
      @kuttiman6887 7 місяців тому +4

      ഇത് പോലെ തന്നെയാണ് stree കേസും പുരുഷൻ കേറി പിടിച്ചാൽ കേസ് എന്നൽ സ്ത്രീ kerippidichal കേസ് എടുക്കുന്നില്ല അത് okke ഒന്ന് ഓർക്കണം

    • @CHING_CHUN......
      @CHING_CHUN...... 7 місяців тому

      ​@@fathimaabdulazeez5443 പക്ഷേ അമ്മായി അമ്മ പോര് ഇല്ലാത്ത ഒരു കുടുംബത്തെ പറ്റി ഒക്കെ ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല
      കേരള തനിമ എന്ന് പറയുന്നത് ചെറിയ രീതിയില് ഉള്ള വഴക്കുകൾ ആണ്

    • @muhammedirfan5850
      @muhammedirfan5850 7 місяців тому +3

      Penninte pala prshnangalkkulla karanam penn thanne aanenn parayunnath sheryaan le

    • @nanjfamily7048
      @nanjfamily7048 7 місяців тому +4

      ​@@kuttiman6887oru sthree oru aanine keri pidikkeyo?evide😢 ennitu avan pregnant aayo???😅

  • @user-pu4id3fe8s
    @user-pu4id3fe8s 7 місяців тому +3

    ആർക്ക് എന്തു കൊടുക്കണം എപ്പോൾ കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് നാവിനു എല്ലില്ലാത്ത മനുഷ്യരല്ല. ദൈവം എന്ന ആ ശക്തി യാണ്... ഈ കമന്റ്‌ ഒക്കെ വായിച്ചപ്പോൾ എല്ലാവർക്കും ഒരു കാര്യം മനസിലായില്ലേ.. ആര് കളിയാക്കിയാലും ദൈവം അവർക്ക് സ്പോട്ടിൽ മറുപടി കൊടുത്തിരിക്കും.... അത് 💯% ഉറപ്പാ... അത്കൊണ്ട് ആരും തന്നെ ഈ കാര്യത്തിൽ സങ്കടപെടാൻ പാടില്ല എന്നതാണ് എന്റെ ഒരു അഭിപ്രായം... എല്ലാത്തിനും ദൈവം ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് അത് ആ സമയം ഇരട്ടി സന്തോഷമായി ദൈവം നിങ്ങൾക്കു തിരിച്ചു തരും... Bcoz " God is Great"🙏🙏🙏

  • @fathimariyas6006
    @fathimariyas6006 7 місяців тому +68

    Ithupole videos ll matram ammayiammamaar pettenn maarum. Real lifil ondaavilla.😊

  • @lekhanair7809
    @lekhanair7809 7 місяців тому +43

    3 years only??? 😱 and it sounds like 13 years. You do know 3 yrs is not a lot of time. Today people are planning after 5 -7 years of marriage also. It's so disheartening to see such things still prevailing in our society. Also baby planning should be purely a matter between a couple. Nobody should have a right to say or interfere in it.

    • @reshmabnair8309
      @reshmabnair8309 7 місяців тому +4

      I was thinking the same .just 3 years and so much drama!!🤷

    • @niwlarosejio
      @niwlarosejio 7 місяців тому

      The issues vary based on the support ( or opposite) from the family!

  • @aswathymohan6699
    @aswathymohan6699 2 місяці тому

    കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ എന്റെ കൃഷ്ണ 🙏🙏🙏🙏🙏

  • @arifamuhammedali63
    @arifamuhammedali63 7 місяців тому +43

    കുട്ടികളില്ലാത്ത ദുഃഖം അനുഭവിച്ചവർക്കേ അറിയൂ.13 വർഷം അനുഭവിച്ചു. ഇന്ന് എന്റെ മോൾക് ഒന്നര വയസ്സായി

    • @jishajaison5503
      @jishajaison5503 7 місяців тому

      Treatment evidarunu IVF ano

    • @arifamuhammedali63
      @arifamuhammedali63 7 місяців тому

      @@jishajaison5503njn first treatment eduthurunnu. Moulana hospital perinthalmanna. 6 month treat cheythu. Onnum aayilla. Pinned kure varshangalk shesham ayurveda medicine three month kudichu. Pcod aayirnnu. Ath clear aaki. Pinned ivf treatment eduthu one month. Appo sucsess aayi.ivf medicine mathram. Ivf cheythuttilla

    • @arifamuhammedali63
      @arifamuhammedali63 7 місяців тому

      @@jishajaison5503 ningalk entha problem

    • @ayisha842
      @ayisha842 7 місяців тому

      Treatment undayirunno

    • @arifamuhammedali63
      @arifamuhammedali63 7 місяців тому

      @@ayisha842 aaa

  • @aadiiff_f
    @aadiiff_f 7 місяців тому +33

    Vidya's acting was superb 👏🏻 ammayiamma also🤌🏻

  • @fotographer_vishnu
    @fotographer_vishnu 7 місяців тому +1

    nice concept🎉

  • @rayaansvlogs
    @rayaansvlogs 7 місяців тому +90

    മകൻ ആണ് എന്ന് കുഴപ്പം മനസ്സിലായപ്പോൾ ആകെ മുഴുവൻ മാറി അത്ര സമയം മരുമകൾക്ക് ആയിരുന്നെങ്കിലോ അപ്പോൾ ഇതൊക്കെ അനുഭവിക്കുന്നവരെ സമ്മതിക്കണം

  • @haripriyanair6072
    @haripriyanair6072 7 місяців тому +8

    ബെസ്റ്റ് 2years കുഞ്ഞുങ്ങൾ ആകാതിരുന്നപ്പോൾ ഉണ്ടാക്കിയ പുകില്. എന്നാൽ ദൈവം സഹായിച്ചു രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അമ്മായി അമ്മക്ക്, അമ്മായി അച്ഛനും തിരിഞ്ഞു നോക്കേണ്ട. കുഞ്ഞിനെ പട്ടികടിച്ചപ്പോൾ അവന്റെ അച്ഛന്റെ kailirippu😅കൊണ്ടാണ് പട്ടികടിച്ചതെന്നു

  • @Factologist_SP
    @Factologist_SP 7 місяців тому +15

    കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില അറിയൂ...എന്ന ഒരു ചൊല്ല് ഓർത്തു പോയി...

  • @fibyvarghese6376
    @fibyvarghese6376 7 місяців тому +10

    ഞങ്ങളും മാര്യേജ് കഴിഞ്ഞു 3 years ഇതേ പ്രശ്നം അനുഭവിച്ചു. ട്രീറ്റ്മെന്റ് ൽ ആയിരുന്ന സമയത്തൊന്നും പ്രെഗ്നന്റ് ആയില്ല. അവസാനം ട്രീറ്റ്മെന്റ് ഒന്നും ഇല്ലാത്ത ഒരു മാസം ഞാൻ പ്രെഗ്നന്റ് ആയി. ഇപ്പോൾ മോൾക് 7 മാസം. 4 years of married life. ദൈവം എപ്പോൾ വിചാരിക്കുന്ന അപ്പോൾ നമ്മുക്ക് കുഞ്ഞിനെ കിട്ടും. വിഷമിക്കാതെ പ്രാർത്ഥന തുടരുക. ദൈവം നമ്മളെ കൈ വിടില്ല.

  • @itmrvz9014
    @itmrvz9014 7 місяців тому +1

    Eth avastha ayalum bharthav koode undavumengil... Pne❤️💕powli aarikumm.. Nte kettyone pole

  • @remyaalona1032
    @remyaalona1032 7 місяців тому +3

    Njanum ithopole anubhavichavala . ippozhum.same situation

  • @aswanips418
    @aswanips418 6 місяців тому

    Janum kettathaaa ithupoleee..ipo eanikh 5 vasaya mon aayi Thank God ❤

  • @muchirasheed3627
    @muchirasheed3627 7 місяців тому +1

    Njanum 5 ara varshatholum kure sangadapettitund.masha allah ipoo ente mon 2 vayass kayinju.alhamdulillah ❤

  • @rabiyakader3699
    @rabiyakader3699 7 місяців тому +1

    Nalla contents ellaam ellarkkum upakarappedum

  • @kavyageethika
    @kavyageethika 7 місяців тому

    Nice presentation ❤👍

  • @user-id7ib8ue9b
    @user-id7ib8ue9b 6 місяців тому +1

    Njn 12kolkamkettu ee vakugal.ipol aniknalla molekitty❤❤

  • @anjalibiju310
    @anjalibiju310 7 місяців тому +3

    Chila alukal inganeyanu. Avarkk oru prnninte manasikavastha ariyilla. Nattukaru parayunnath kettu nenjath kayaran nokkum. Enikk 2 makkal ippo und. Oronnonteyum vaa adappikkan daivam enikk thanna gifts ❤

  • @shahanaa6647
    @shahanaa6647 7 місяців тому +5

    First❤

  • @HariyaHari
    @HariyaHari 7 місяців тому +3

    സുപ്പർ

  • @tipsbyachuz
    @tipsbyachuz 7 місяців тому +16

    ശരി ആണ്. കുഞ്ഞുങ്ങൾ ഇല്ലാത്തവർ നല്ല ആളുകൾ അല്ലാത്ത പോലെയും കുഞ്ഞുങ്ങൾ ഉള്ളവർ നല്ല ആളുകളും ആയ പോലെ ആണ് ആളുകളുടെ mentality.4 yrs ആയി but നാട്ടുകാർക്കു ആണ് prblm. കാണുമ്പോ കാണുമ്പോ ഒന്നും ആയില്ല എന്ന് ചോദിക്കും. ഇപ്പോൾ ഞാൻ പറയും എന്തെങ്കിലും ഉണ്ടേൽ നിങ്ങളെ ഒക്കെ വിളിച്ചു പറഞ്ഞോളാം എന്ന്. ബോൾഡ് ആയി മറുപടി പറയാൻ തുടങ്ങിയപ്പോ ആർക്കും ചോദ്യം ഇല്ല. മനുഷ്യർ അങ്ങനെ ആണ് വേദനിക്കുന്നവരെ വീണ്ടും വേദനിപ്പിക്ക്കാനെ മനുഷ്യൻ നോക്കൂ.

  • @uniquequeennisha
    @uniquequeennisha 7 місяців тому +1

    Ente vidite aduthu ulla chechiku 3 yrs baby illa. Apo adhi ponninu 1 month ipo avanu 2 vayasu avan povunu😊 ithre nallum adhi avarku mon arunu🥰🥰 ipo aa chechi 4 months prgt aa🥰😘 aa chechide manasinu dheivam koduthu🥰 nigalum Wait cheyu..... 😘 nalla manasinu dheivam oru kujine thraune 😌🥰😘

  • @paaru1999
    @paaru1999 7 місяців тому +1

    Waiting for next video ❤

  • @user-qj5dc8rm3p
    @user-qj5dc8rm3p 7 місяців тому +1

    ഞാനും കേട്ടതാ ഈ കുറ്റപ്പെടുത്തൽ. ഇപ്പോൾ ഈ കാര്യം പറഞ്ഞു 5yrs ആയി ഡിവോഴ്സ് കേസ് നടക്കുന്നു

  • @reshmaphilip2213
    @reshmaphilip2213 7 місяців тому +2

    Ante marriage kazhinjappol 3yr njanum orupadu anubhavichata.....ante vayattil pullu polum mulakkilla ennu vare mother in law paranju....angane divorce cheitu Anne...
    After 2yrs I got married again....now I'm a mother🙏🙏🙏🙏 thank god....

  • @arshadaluvakkaran675
    @arshadaluvakkaran675 7 місяців тому +1

    Loving from aluva

  • @adilarafeek4784
    @adilarafeek4784 7 місяців тому +50

    അനുഭവിച്ചവർക്ക് മനസ്സിലാക്കാൻ പറ്റുന്ന വേദന

    • @KnkAfk
      @KnkAfk 6 місяців тому +1

      😓

  • @sajnasherin9689
    @sajnasherin9689 2 місяці тому

    ഞാനും അനുഭവിച്ചതാ 3കൊല്ലം ഇപ്പോ രണ്ട് പൊന്നോമനകളായി അങ്ങനെ എല്ലാവർക്കും ഭാഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @quoraman9166
    @quoraman9166 7 місяців тому +17

    After 3 year kazhina nyan undayath, now i feels like it's better not to Born😭

  • @shebinas2870
    @shebinas2870 7 місяців тому +2

    ഞാനും കരഞ്ഞു പോയി.2.30 കൊണ്ട് ഞാനും സങ്കടത്തിൽ ആണ്..hus gulfil ആണ്. അമ്മായിഅമ്മ യുടേം നാത്തൂൻ മാരുടേം സമ്മർഥം മൂലം എന്നേം ഇക്ക ടെ കൂടെ വന്നു.. ഇപ്പോൾ തന്നെ വന്നിട്ട് 6 മാസം ആകുന്നു,.. നമുക്ക് എന്തും സഹിക്കാൻ പറ്റും.. പക്ഷെ നാട്ടുകാരുടേം വീട്ടുകാരുടേം കുത്തുവാക്കുകൾ ആണ്.. അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാകൂ.. 😭😭😭

  • @ayraswould3581
    @ayraswould3581 7 місяців тому +1

    Njan ith anubavichadhanu mrg kazhinu 3 masam ayappo thudangi vishesham ille ille enn kurach kazhinjappo ath athikamaayi chothikunnavarod njan paranju Ooo aayi ippom varum lodingil aanu enn 😂😂kaathirunno enn entte manasintte urappum hussintte supportum 1 kollathinullil oru ponn mole nangalk alha thannu Alhamdulillah ippom santhisham illathavark alha ethrayum pettann kunjungale tharatte ammen 😊❤

  • @itsmelakshmi802
    @itsmelakshmi802 7 місяців тому +4

    Second 😂

  • @user-il9uz3bl6y
    @user-il9uz3bl6y 7 місяців тому +3

    New marrige of couple of Husband ka wife next of more episode as vlogs

  • @aleyammarenjiv7978
    @aleyammarenjiv7978 7 місяців тому +3

    I had a miscarriage and what all things were told to me by my inlaws. I was abroad and came back concived. But my husband knew me stood with me
    My God's grace we have son who helps needy

  • @karthi1711
    @karthi1711 7 місяців тому +1

    👏👏👍👍

  • @user-ov9fu5bi8q
    @user-ov9fu5bi8q 7 місяців тому +3

    എനിക്ക് 8 വർഷം ആയിട്ടാ ഉണ്ടായേ ഇപ്പൊ അൽഹംദുലില്ലാഹ് ഒരു മോനും മോളും

  • @Afnafinu-qz5nu
    @Afnafinu-qz5nu 6 місяців тому

    Ink ee sangadam areela 10 years aayappokum 4 makkalayi mashaallah.... Mrg kazhinj one month kazhinjappo thanne first pgnency

  • @pathu-zt3bm
    @pathu-zt3bm 7 місяців тому +2

    Ammai ammayak annakkil kitti😂

  • @fathimashifans3328
    @fathimashifans3328 3 місяці тому

    ഞാനും ഇത് പോലെ കേൾക്കാൻ തുടങ്ങിട്ട് 2അര വർഷം ആയി കേൾക്കുന്നു.

  • @shimlasunil3811
    @shimlasunil3811 6 місяців тому

    സത്യം പറഞ്ഞ ഈ സ്റ്റോറി കണ്ടപ്പോ സങ്കടം വന്നു.... എന്റെയും കല്യാണം കഴിഞ്ഞിട്ട് 4 ഇയർ ആയി... ഇത് വരെ ഒരു കുഞ്ഞ് ആയിട്ടില്ല.... കുത്തു വാക്കുകൾ കേട്ട് മടുത്തു.... ആർക്കും ആരെയും മനസിലാവില്ല...... കുറ്റവും കുറവും കണ്ടു പിടിക്കാന താൽപ്പര്യം........

  • @betcysuniverse5152
    @betcysuniverse5152 7 місяців тому +1

    Such ammayiyammas are very rare In nowadays

  • @najitmv951
    @najitmv951 7 місяців тому +3

    makkal ellathe kashtapedunnavark okke padachone ethrayum pettenn kodukkatte

  • @jalwanishad9480
    @jalwanishad9480 7 місяців тому +1

    Enik miscarriage aayapo njn shredhikaanjitaan ennu paranju ellaarum enne kutapeduthi. Even my husband. Bt kurachu naal kazhinj doctore kaanichapo dr tests eduthit paranju ikkaak kunjungal ndaavilla enn. Undayaal thanne abortion aakum enn.aake thakarnitaan hospitalil ninnu ponad. Aarodum paranjilla. Ikkanodu polum. Avdenu 1 month aakumbolk conceive aayi.ipo 2 kutikal und. MashaAllah.. aaroke enthoke paranjaalum Allahu namde prayers sweekarika thanne cheyyum. Kunjungalku vendi praarthikunna ellaarkum nalla aarogyamulla kunjungale Allahu nalkate.

  • @shahalashabeer7336
    @shahalashabeer7336 7 місяців тому +3

    Enikum makalella 4varshamayi njanum anubavikunnu

  • @shyamasajith3986
    @shyamasajith3986 7 місяців тому +3

    Swantham makanu engane sambhavichathu kondaanu ee sthree marumakalude munnil kshamaapanam nadathiyathu. Marichaayirunnenkilo ? Ethoru message aanu....marumakaleyanu pothuve kuttamparayuka.makan ok aano ennu aadhyam nokkuka ....pinne kunju undaavuka. Illenkil treatment cheyyuka ethokke husband wife evarkkidayil ulla kaaryamaanu. Avarkku oru moral support kodukkuka ennathaanu oru parents nte kadama.allathe kunju undavathirikkumbol kuttangalum kuravukalum makante cheviyil oothi koduthu vashallakki avarude snehabandathe thakarkukayalla vendathu.churukki paranjaal makanteyum marumakaludeyum privacy il kazhiyunnathum edapedaathirikkuka.marumakale etharam sthreekal machichi ennu vilikkum ...ennal makkalitha problem makanudaayal evar endu vilikkum 😂

  • @rimishajamsheerrinujamshi5028
    @rimishajamsheerrinujamshi5028 7 місяців тому +1

    👍🏻

  • @angelasha6196
    @angelasha6196 6 місяців тому +3

    8 വർഷം അനുഭവിച്ചു 9 വിവാഹ വാർഷികത്തിനു ഒരു ആണ് കുഞ്ഞു ഉണ്ടായി 🙏

  • @craftyworld5701
    @craftyworld5701 7 місяців тому +5

    Enthe Ammaiyammayum idepoleyan

  • @shemi.maryamyas
    @shemi.maryamyas 7 місяців тому +4

    njanum kaathirikkunnu. oru kunjinu vendi. 11varsham kazhinju 🤲🤲

  • @nishusalian6599
    @nishusalian6599 7 місяців тому +1

    Same my life story🥺🥺🥺ippol kunji ayitaa 🥺🥺🥺

  • @abhiramiabhinanda8a741
    @abhiramiabhinanda8a741 7 місяців тому +7

    എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.wife,husനും മനസ്സമാധാനം കൊടുക്കുക. വീട്ടുകാരിൽ നിന്നും മാറി താമസിക്കുന്നതായിരിക്കും നല്ലത്😢

  • @banufahmi7179
    @banufahmi7179 7 місяців тому +9

    Sagadagal നിറഞ്ഞ 3വർഷത്തിന് ശേഷം ഞൻ ഇന്ന് 4മാസം പ്രായം ആയ ഒരു kunjiteഉമ്മ ആണ് ❤❤❤❤

  • @nazninmubarak6323
    @nazninmubarak6323 7 місяців тому +1

    Nte avstha ithayrnu....but nte ikakk ullath njn parynda enu njn agrhchrnu....appo hus anu prnjth athu marachu vknda...last nine avum ellarum kutta pedutha enu ...8 vrshm...njngl athinte peril orikalum vazhk koodiytlla ..avrde monanu preshnm enu arinjapo njn pokm ena pedi ayrnu avrk...nte veetlnu ozhivknm enu prnjapozhum njn prnjath...ini vere life njnglk illa enanu...angne 8 vrshanglk sheshm...njnglk ella tharathilm anugrhch kondu oru mone thanu .. delivery timil kurch budhimutti enklm... alhamdulillah...❤

  • @sijijoseph3372
    @sijijoseph3372 7 місяців тому +1

    😊😊😊😊ഓഹ്

  • @sulfathsulfath9975
    @sulfathsulfath9975 7 місяців тому +3

    Etheeee avasthayiluuude kadannu poyikondhirikkunnuu7varshamkaziunnu
    Hus pravasiyaan
    Njanghaleum prarthanayil ulppeduthanam

  • @Samah_kb
    @Samah_kb 7 місяців тому +2

    My first periods day ഇൽ ഉള്ള അമ്മായിയമ്മ അമ്മായിയപ്പൻ മരുമകൾ ഇതിൽ ഉണ്ട് പക്ഷെ ഭർത്താവ് ഇതിൽ വേറെ ആളാണല്ലോ

  • @sandrasandrasandra347
    @sandrasandrasandra347 6 місяців тому +1

    Sathyam Aan vidhichal namakk kittum

  • @farisfaris5868
    @farisfaris5868 7 місяців тому +19

    ഡോഗ്റ്റർമാർ ഇങ്ങനെ ഒന്നും അവരോടു മുഖത്തു അടിച്ച പോലെ പറയരുത് അവർക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് കാരണം എന്തെ കസിൻ ഇയൊരു അനുഭവം ഉണ്ടായി അവർ ഇപ്പോൾ ഡിവോഴ്‌ ചെയ്തിരിക്കുകയാണ്

    • @-ihsanvlogs-9817
      @-ihsanvlogs-9817 7 місяців тому +1

      Athokke chummathanudo.. Kuttikal undavillennarinjitum varshangalolam onnich santhoshathode kazhiyunnavarund... Kuttikalundavum enna urappilonnallalo arum vivaham kazhikkunnath... Parasparam othorumayum snehavum undenkil bharya bharthakkanmarude idayil kunjungal illenkil enthaa... Ennal mattullavaranu athinte perum paranju avarude jeevitham nashippikkunath...

  • @medicoholic...1099
    @medicoholic...1099 7 місяців тому +4

    5 th❤

  • @reshmabnair8309
    @reshmabnair8309 7 місяців тому +6

    Kuttikal undayillekl itrak problm aano.. life happy aakan oru kutty venam enna thinking matti focus on other things.

  • @VijithaMuralidharan
    @VijithaMuralidharan 6 місяців тому

    Comments il orupad pere kandu. Ethra aalukalaale kuttykal illathe vishamikunath. Ivde ororuthar oru madiyum illathe swantham kunjine kollunu. Arhikunavark deivam kodukunillalo😢

  • @ParvathiShiva-yi6zm
    @ParvathiShiva-yi6zm 7 місяців тому +1

    🥰

  • @sulfashareef2783
    @sulfashareef2783 7 місяців тому +2

    😢😢😢

  • @MalluFamz
    @MalluFamz 7 місяців тому +21

    Our first baby got miscarriage at week 7 ...prarthikaneee plzzzzz

    • @amygeorge5915
      @amygeorge5915 7 місяців тому +1

      Sorry for your loss. Will keep u in prayers

  • @nimishaa.s3212
    @nimishaa.s3212 7 місяців тому +1

    Enik ithu anubavikenda vannitund orupad tension adichind dhaivathinte anugraham inde ellam seriyakum ellarkum vishamoke maruta njn Jubilee hospitalile aswath dr kanichitane ok aye onnu kanichoto

  • @aneesasworld8826
    @aneesasworld8826 7 місяців тому +10

    Sherikkum karanjupoyi. Njan 11 varshamayi oru kunjinn vendiyulla kaathirippil anu. Nee machy anu enn ennodum paranjittund. Ivide njanagalude prblm naanayitt njangalkk randu perkkum ariyam. Nattukarude kuth vakk anu kelkkan pattathad😢. Insha allah ee samayavum kadann povum enna ente vishwasam. Ellam allahuvil bharamelppikkunnu🤲🤲

    • @Manz089
      @Manz089 7 місяців тому +1

      Dhyivathinte Samayath aelam nadakum..e manushyar samsarikan oru vishayam kandu pidikum epozhum..vittu kalayuka.ningalk Dhyivam oru anugrahikapaetta kunjinae nalkum..wait for his time.God bless 🙌

  • @behappy918
    @behappy918 7 місяців тому +9

    Eth pole veetin alegilum naatil relatives nte edayil oru pad kuthuvak ket kuttikal ayile enna chodyagal ket😢treatment edth edth prarthich epo pregnent aan 6 mnths😊..orikalum arum kuttikal elathavare chodyagal chodicho mato budhimutikathirikuka..theerchayayum elathinum crct aayt treatment karyagal und pinne daivathod prarthikuka

    • @soniyakg4267
      @soniyakg4267 7 місяців тому +1

      ചോദിച്ച് വേദപ്പിക്കുമ്പോ ഒരു മനസുഖം അവർക്ക് .. കേൾക്കുന്നവരുടെ ചങ്ക് പൊട്ടുന്നത് ആരറിയാൻ...

    • @behappy918
      @behappy918 7 місяців тому +1

      @@soniyakg4267 athe.... Avanavark vanal ale sagadam ariyuuuu... chilark ath oru rasamaan...onegil thirich nalla marupadi edthadiccha pole kodukukaa

  • @jmfamily6927
    @jmfamily6927 7 місяців тому +1

    ഞാൻ ഒത്തിരി കരഞ്ഞു ഇത് കണ്ടിട്ട് എന്റെ അതേ അവസ്ഥ

  • @raheebsumayya173
    @raheebsumayya173 7 місяців тому +1

    Anubhavichavarkke ee vedhana manassilavuu😞

  • @reshmanb2098
    @reshmanb2098 7 місяців тому +2

    12yr ayi njan anubavikunu,e vishamam,😭😭😭

  • @smijajinu
    @smijajinu 7 місяців тому +2

    4 th

  • @ShakiRAhees
    @ShakiRAhees 7 місяців тому +3

    Nte റബ്ബേ.......