THE ART OF DEATH CLEANING. ഡെത്ത് ക്ലീനിങ് James Joseph Adhikarathil, Trainer. Kottayam. 9447464502

Поділитися
Вставка
  • Опубліковано 9 лют 2025
  • THE ART OF DEATH CLEANING. ഡെത്ത് ക്ലീനിങ് James Joseph Adhikarathil, Trainer. Kottaayam. 9447464502
    DEATH CLEANING.
    ജെയിംസ് ജോസഫ് അധികാരത്തിൽ
    ഇന്ത്യയിൽ ഒരു മനുഷ്യന്റെ ശരാശരി ആയുസ്സ് 68 വർഷമാണ് കേരളത്തിലാവട്ടെ അത് 75 വർഷവും. 56 വയസ്സ് മുതൽ വിരമിക്കൽ പ്രക്രിയ ആരംഭിക്കുകയാണ്. 60 വയസ്സാകുന്നതോടുകൂടി വിരമിക്കൽ പ്രക്രിയ വ്യാപകമാകുന്നു. ഇനിയുള്ളത് രണ്ടോ മൂന്നോ ദശാബ്ദകാലമാണ്. വാർദ്ധക്യത്തിലെ സ്വസ്ഥതയും സമാധാനവും ആസ്വദിച്ച് ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് അധികവും . ഈ ലോകത്ത് ഒരു സഞ്ചാരിയായി വന്ന മനുഷ്യൻ തിരിച്ചുപോകാനുള്ള ഒരു തയ്യാറെടുപ്പിലാണ്. അതിനുവേണ്ടി നന്നായി ഒന്ന് ഒരുങ്ങി ജീവിക്കുന്നതിനെയാണ് Death cleaning എന്ന് പറയുന്നത്.
    രണ്ടോ മൂന്നോ ദശാബ്ദങ്ങൾ നീക്കാവുന്ന വാർദ്ധക്യത്തിലെ ജീവിതം അവനവന് കംഫർട്ടബിൾ ആയിരിക്കണം മറ്റുള്ളവർക്കും കംഫർട്ടബിൾ ആയിരിക്കണം . ഡെത്ത് ക്ലീനിങ്ങിലൂടെ ലക്ഷ്യമാക്കുന്നത് ഇതിനുള്ള ഒരുങ്ങലാണ്. നമ്മൾ തൊഴിൽ ജീവിതത്തിനുവേണ്ടി ഒരുങ്ങാറുണ്ട്, വിവാഹ ജീവിതത്തിനു വേണ്ടിയും ഒരുങ്ങാറുണ്ട് , വാർദ്ധക്യകാല ജീവിതത്തിനു വേണ്ടിയുള്ള ഒരുക്കം വിദേശരാജ്യങ്ങളിൽ ദൃശ്യമാണ് എങ്കിലും ഇവിടെ ഇനിയും അത് സാർവത്രികമായിട്ടില്ല. ഇത്രയും നാളത്തെ ജീവിതം ഒരു പോരാട്ടമായിരുന്നു ഇനിയുള്ള ജീവിതം പോരാട്ടമല്ല , കഴിച്ചുകൂട്ടൽ അല്ല ലളിതമായി ആസ്വദിക്കലാണ് എന്ന ചിന്തയാണ് ഡെത്ത് ക്ലീനിങ്ങിന് പിന്നിലുള്ളത്.
    .ആഡംബരപൂർണ്ണമായ ജീവിതശൈലി ഇഷ്ടപ്പെട്ടിരുന്നവർ പോലും കൂട്ടായ്മകളിലൂടെ വാർധക്യത്തിൽ ലളിതമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു . കേരളത്തിലെമ്പാടും മുളച്ചുപൊന്തുന്ന ഒന്നോ രണ്ടോ മുറിയുള്ള സീനിയർ സിറ്റിസൺ ലിവിങ് ഹോമുകളും കെയർ ഹോമുകളും കാലഘട്ടത്തിന്റെ പുതിയ ട്രെൻഡ് ആണ് .
    വാർദ്ധക്യ ജീവിതമാരംഭിക്കുന്ന മനുഷ്യരോട് ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയായി ഇനി എന്തോ ചെയ്യാനാ! വയസ്സും പ്രായവും ഒക്കെയായി അടങ്ങി ഒതുങ്ങി ഇങ്ങനെയൊക്കെ അങ്ങ് പോകണം എന്ന മറുപടിയാണ് പലപ്പോഴും ലഭിക്കുക. ഇങ്ങനെയൊക്കെ അങ്ങ് പോയാൽ പോരാ നന്നായി ഒരുങ്ങി, പോകേണ്ടതുപോലെ തന്നെ പോകണം.
    ഡെത്ത് ക്ലീനിങ് എന്ന ആശയം വിദേശരാജ്യങ്ങളിൽ വ്യാപകമാകുന്നത് രണ്ട് ദശബ്ദങ്ങൾക്കു മുമ്പാണ്. 2008ൽ മാർഗരീറ്റ മഗ്‌നുസ എന്ന സ്വീഡിഷ് വനിത എഴുതിയ ദി ജെന്റിൽ ആർട്ട് ഓഫ് സ്വീഡീഷഷ് ഡെത്ത് ക്ലീനിങ് എന്ന പുസ്തകമാണ് തുടക്കം. പിന്നീടത് അമേരിക്കൻ ചാനൽ ഷോയിലൂടെ വൈറലായി മാറി. പേര് സൂചിപ്പിക്കുന്നതുപോലെ ശുചീകരണം എന്ന ആശയം മാത്രമല്ല ഡെത്ത് ക്ലീനിംഗിന് ഉള്ളത്. ലളിതവും സമാധാനപൂർണ്ണവുമായ ജീവിതത്തിനു വേണ്ടിയുള്ള ചില ഒഴിവാക്കലുകളാണ് ഈ ആശയത്തിന് പിന്നിൽ. മനസ്സും ശരീരവും ഭൗതികപരിസരവും ഈ ഒഴിവാക്കലിന് വിധേയമായി ശുചീകരിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത. അതിനുശേഷം സമാധാനപൂർണ്ണവും സന്തോഷകരവും ലളിതവുമായ വാർദ്ധക്യകാലജീവിതത്തിന് കളമൊരുക്കുന്നു. ഡെത്ത് ക്ലീനിങ്ങിന് മിനിമലിസം എന്ന ജീവിതരീതിയുമായി സാമ്യമുണ്ട്.
    നമ്മുടെ മരണശേഷം മക്കൾ നമ്മുടെ മുറി പരിശോധിച്ചു നമ്മൾ സംരക്ഷിച്ചു വന്നിരുന്ന വസ്തുക്കൾ കണ്ടെത്തി 3കാര്യങ്ങൾ ചെയ്തേക്കാം.
    1. ഉപയോഗശൂന്യമെന്ന് കാണുന്ന വസ്തുക്കൾ നശിപ്പിക്കുന്നു.
    2. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാകുമെന്ന് കാണുന്ന വസ്തുക്കൾ ആവശ്യക്കാരെ കണ്ടെത്തി വീതിച്ചു നൽകുന്നു .
    3. സംരക്ഷിച്ചു വയ്ക്കേണ്ടതെന്ന് കണ്ടെത്തുന്ന വസ്തുക്കൾ സംരക്ഷിച്ച് വയ്ക്കുന്നു .
    നമ്മൾ സംരക്ഷിച്ചുവന്നിരുന്നതും ഉപയോഗിച്ചുവന്നിരുന്നതുമായ വസ്തുക്കളിൽ മരണത്തിനുശേഷം മക്കൾ നടത്തുന്ന ഇത്തരമൊരു തരംതിരിക്കൽ വർദ്ധക്യകാലത്തിന്റെ ആരംഭത്തിൽ നമ്മൾ തന്നെ നടത്തി ഈ മൂന്ന് പ്രക്രിയകൾ നമ്മൾ തന്നെ നിർവഹിച്ച് ഒഴിവാക്കലുകൾ ഡെത്ത് ക്ലീനിങ്ങിൽ കൂടി വിജയകരമാക്കി തുടർന്നുള്ള സമാധാനപൂർണ്ണമായ , സുരക്ഷിതമായ ലളിതമായ വാർദ്ധക്യകാല ജീവിതത്തിന് വഴിയൊരുക്കുന്നു. ഡെത്ത് ക്ലീനിങ് വാർദ്ധക്യകാല ജീവിതത്തിന്റെ തുടക്കത്തിൽ ആണ്. Cleanliness is next to Godliness എന്ന് ആശയം ഇവിടെ വളരെ പ്രസക്തമാണ് . വാർദ്ധക്യകാല ജീവിതത്തിന്റെ തുടക്കത്തിലാണ് ഡെത്ത് ക്ലീനിങ് നടത്തേണ്ടത്. ഈ തുടക്കം എപ്പോൾ എന്നത് ഓരോരുത്തരുടെയും മനോനില അനുസരിച്ച് മാറാം .
    ക്ലീനിങ്ങിന് വിധേയമാകുന്നത് 3 കാര്യങ്ങളാണ്
    1. ഭൗതിക പരിസരം
    2. ശരീരം
    3. മനസ്സ്
    ഒന്നാമതായി നമ്മുടെ ഭൗതിക പരിസരം എങ്ങനെയാണ് ഡെത്ത് ക്ലീനിങ് നടത്തേണ്ടതെന്ന് വിശദീകരിക്കാം. നമ്മുടേതായിട്ടുള്ള വസ്തുക്കളെ നമ്മൾ ആർക്കും വേണ്ടാത്തവ , മറ്റുള്ളവർക്ക് ഉപയോഗിക്കാവുന്ന , തുടർന്നുള്ള ജീവിതത്തിന് നമുക്ക് ആവശ്യമുള്ളവ എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു ഇനിയുള്ള വാർദ്ധക്യകാലത്ത് നമ്മൾക്ക് വേണ്ടാത്ത വസ്തുക്കൾ - പഴയകാല യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന സൂട്ട് കേസുകൾ, പെട്ടികൾ, പഴയ വസ്ത്രങ്ങൾ. ജോലിക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പഴയ പുസ്തകങ്ങൾ, ആഭരണങ്ങൾ, പഴയ വാഹനങ്ങളും വാഹന ഭാഗങ്ങളും, പാത്രങ്ങൾ, ആഡംബര വസ്തുക്കൾ, ഫർണിച്ചറുകൾ, സമ്മാനം കിട്ടിയ വസ്തുക്കൾ . മറ്റ് കൗതുകവസ്തുക്കൾ എന്നിവയൊക്കെ തരംതിരിക്കലിന് വിധേയമാക്കുന്നു. എല്ലാം കെട്ടിപ്പിടിച്ച് വെച്ചുകൊണ്ടിരിക്കുന്ന സ്വഭാവത്തിന് മാറ്റം ഉണ്ടായാൽ മാത്രമേ തരംതിരിക്കൽ ഫലപ്രദമാവുകയുള്ളൂ. ആദ്യമായി തരംതിരിച്ച വസ്തുക്കളെ കുറിച്ചുള്ള വിവരം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു m .അവശിഷ്ട ജീവിതത്തിന് ആവശ്യമായിട്ടുള്ള സാമ്പത്തിക അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായിട്ടുള്ള പണം ഫിക്സഡ് ഡിപ്പോസിറ്റോ അല്ലെങ്കിൽ ആവശ്യനേരത്ത് അനായാസം പണമാക്കി മാറ്റാവുന്ന മറ്റു നിക്ഷേപങ്ങളായിട്ടോ മാറ്റണം. പണം ലഭ്യമെങ്കിൽ കടങ്ങൾ ഒന്നും അവശേഷിപ്പിക്കരുത് കടങ്ങളും ഒഴിവാക്കണം.. ആവശ്യമില്ലാത്ത സ്വത്തുക്കൾ വീതിച്ചു നൽകുകയോ മരണപത്രം എഴുതി വയ്ക്കുകയോ ചെയ്യണം. ഡെത്ത് ക്ലീനിങ് എന്നത് ഒഴിവാക്കലുകൾ മാത്രമല്ല അർത്ഥവത്തായ കൈമാറലുകൾ കൂടിയാണ്.
    #deathcleaning
    #death
    #deathnote
    #will
    The gentle art of swidish death cleaning
    #u3a
    #astrology
    #malayalam
    #pravasi
    പത്രം
    #

КОМЕНТАРІ • 15