Omal Kalaalaya Varshangale...| Super Hit Malayalam Movie Song | Kolilakkam | Ft.Sukumaran, Meena

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Omal Kalaalaya...
    Movie : Kolilakkam [ 1981 ]
    Lyrics : Bichu Thirumala
    Music : M.S. Viswanathan
    Singers : Jolly Abraham & Vani Jairam
    എത്രയോ വികാരങ്ങള്‍...
    എത്രയോ സങ്കല്പങ്ങൾ‍...
    എത്രയോ വ്യാമോഹങ്ങള്‍...
    ഇത്ര നാള്‍ പങ്കിട്ടു നാം...
    ഇതിലോടിനി നമ്മള്‍ക്കന്യോന്യം സമര്‍പ്പിക്കാന്‍
    രണ്ടു വാക്കുകള്‍ കൂടി
    ഓര്‍മ്മിക്കു വല്ലപ്പോഴും
    ഓമല്‍ കലാലയ വര്‍ഷങ്ങളേ
    ഒരായിരം കൂട്ടുകാരെ [ ഓമൽ ]
    ഒന്നായ് കഴിഞ്ഞ നാം ഈ ദിനത്തില്‍
    ഓരോ വഴിക്കിതാ യാത്രയായ് [ ഒന്നായ് ]
    ഈ വേളയില്‍ ഈ യാത്രയില്‍
    ഈറന്‍ മിഴികള്‍ക്കു വിട നല്‍കൂ
    വിട നല്‍കൂ.. വിട നല്‍കൂ.. വിട നല്‍കൂ.. [ ഓമൽ ]
    ആയിരം സങ്കല്പ സ്വപ്നങ്ങള്‍ പൂത്തതാണോമല്‍
    കലാലയ വര്‍ഷങ്ങളില്‍
    ആരോടുമൊന്നുമേ മിണ്ടാതെ മൂകരായ് മൂവരും
    എങ്ങോ മറഞ്ഞു പോയി
    ഓടിവന്നോടി വന്നെങ്കിലും നിങ്ങള്‍ തന്‍
    ഓര്‍മ്മകള്‍ ഞങ്ങളെ പുല്‍കുമെന്നും
    ഓരോ വിനാഴിക പോലുമുള്ളിന്നുള്ളില്‍
    ഓടിക്കളിക്കുന്നതായിരുന്നു
    ഈ വേളയില്‍ ഈ യാത്രയില്‍
    ഇടറും പദങ്ങൾക്കു വിട നല്‍കൂ
    വിട നല്‍കൂ ..വിട നല്‍കൂ ..വിട നല്‍കൂ... [ ഓമൽ ]
    ഈ കലാശാല തന്‍ ആരാമ വീഥിയില്‍
    ഈ വസന്തോത്സവ പുഷ്പങ്ങള്‍ നാം
    ഇതള്‍ വീശിയാടിയും ഈണത്തില്‍ പാടിയും
    ഇവിടെ നാം നിര്‍മ്മിച്ചതേതു ലോകം
    ഇനിയുമീ വാടിയില്‍ പല വസന്തങ്ങളില്‍
    അരിയ പൂച്ചെണ്ടുകള്‍ പീലി വീശും
    ഇതു പോലെ വേര്‍പെടും നിമിഷങ്ങളോടി വ-
    ന്നിനിയും നനയ്ക്കും മിഴിത്താരുകള്‍
    ഈ വേളയില്‍ ഈ യാത്രയില്‍
    ഈ കൂപ്പു കൈകള്‍ക്ക് വിട നല്‍കൂ
    വിട നല്‍കൂ ..വിട നല്‍കൂ ..വിട നല്‍കൂ ... [ ഓമൽ ]

КОМЕНТАРІ • 4