ANT'S JOURNEY - Moral Animated Stories for Kids
Вставка
- Опубліковано 18 лис 2024
- #moralstories #adventure #kindness #imagination #faith
പത്താം നിലയിലെ ഫ്ലാറ്റിലെ ജനലിനരികിൽ ഉറുമ്പുകൾ ഇരിഞ്ഞുപോവുന്നത് കണ്ടപ്പോൾ കുട്ടിക്കൊരു ആഗ്രഹം ഇതിലൊന്നിനെ എടുത്ത് താഴെ അല്പമകലെ കാണുന്ന മരച്ചുവട്ടിൽ കൊണ്ടുവച്ചാലോ ന്ന്
ഉറുമ്പുമായി ലിഫ്റ്റിൽ കേറി പോയി അവിടെ വച്ച അവനു വിഷമം തോന്നി തിരിച്ചു കയ്യിലാക്കി ജനലിനരികിലുള്ള മറ്റു ഉറുമ്പുകളുടെ കൂടെ കൊണ്ടുവിട്ടു
ജനലിലൂടെ ആ ഉറുമ്പ് ദൂരെ കാണുന്ന മരം ചൂണ്ടി കൂട്ടുകാരോട്
ഞാൻ ഇപ്പൊ അഞ്ചു മിനിട്ടു കൊണ്ട് അവിടെ പോയി വന്നതേയുള്ളൂ വെന്ന്..!!
പറഞ്ഞു തീർന്നതേയുള്ളു മറ്റുറുമ്പുകൾ കൂട്ടച്ചിരി തുടങ്ങിയിരുന്നു...
ആഴ്ചകളോളം നടന്നാലെത്തുന്നിടത്ത് നീ അഞ്ചു മിനിട്ടുകൊണ്ട് പോയി വന്നെന്നോ....!!!
ഇതുകേട്ട കുട്ടിയോർത്തു,
ടീച്ചർ മിഹ്റാജ് രാവിലെ മുത്തു നബിയുടെ യാത്ര പറഞ്ഞപ്പോൾ ഞാനും ഇതുപോലെ അത്ഭുതപ്പെട്ടിരുന്നല്ലോ...!
മനുഷ്യനായ എനിക്കിത് സാധിക്കുമെങ്കിൽ സൃഷ്ടാവിനു അത് എത്ര എളുപ്പമാവും...!
...സഫീർ ഉളിയിൽ..