ഉമ്മയെ ഓർത്തു മക്കൾ കരഞ്ഞു പോയ ഗാനം | ഉമ്മക്കടൽ | Ummakkadal│ NOUSHAD BAQAVI│Firdhouse

Поділитися
Вставка
  • Опубліковано 6 лют 2025
  • മരണപ്പെട്ട ഉമ്മയുടെ ഖബറിന് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്ന മകനെ കണ്ടപ്പോൾ നൗഷാദ് ബാഖവി ആ മകനെ ചേർത്ത് പിടിച്ചു,
    ആ കുട്ടി പറഞ്ഞ കാര്യങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടേ ഇരുന്ന ഉസ്താദ് കണ്ണീരോടെ എഴുതിയ ഗാനം│കടലോളം സ്നേഹമുള്ള ഉമ്മയെ കുറിച്ച് കൈ വിറക്കാതെ എഴുതി തീർക്കാൻ പറ്റാത്ത പാട്ടാണിത്│കൂടെ ഉണ്ടാകും കൂട്ടുകാർ എന്ന വിശ്വാസത്തോടെ
    #Ummakkadal #NoushadBaqavi #FirdouseKaliyaroad
    Lyrics : Noushad Baqavi
    Vocal : Firdouse Kaliyaroad
    Song Prepare : PT Abdul Rahman
    Camera : Ashif Amariyil
    Editing : Mufazzil Panakkad
    Audio Mixing : Jazz Perinthalmanna
    Special Tanks : Muneer Hudavi Vilayil, Kamala Surayya Abaaya World And MFiP Kollam
    :::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
    Song Lyrics
    :::::::::::::::::::::::::
    ഉമ്മാ എന്നുള്ള പേരിൻ പൊരുത്തം
    ഉമ്മാ തന്നുള്ള ചിരിതൻ മഹത്ത്വം [2]
    ഉമ്മയില്ലാത്ത ദിവസം നീ അറിയും
    നന്മയില്ലാത്ത വ്യസനത്താൽ കരയും
    [ഉമ്മാ എന്നുള്ള]
    ജ്ഞാനമേകിയ പൂമടിത്തട്ട്
    ഞാനുറങ്ങിയ താരാട്ട്കേട്ട്... (2)
    നെഞ്ചോരം ചേർക്കുമ്പോൾ
    പഞ്ചാര പോലെ
    കൊഞ്ചി ഞാനെൻ്റെ
    പ്രായം മറന്ന്
    ഉമ്മാ ഞാനെന്ത് പകരം തരാനാ..
    ജന്മം പോരല്ലോ പിരിശം തരാനായ്..
    കാൽച്ചുവട്ടിലെ സ്വർഗ്ഗം ലഭിക്കാൻ
    കാൽ പിടിച്ചു ഞാൻ പൊട്ടിക്കരയാം...
    [ഉമ്മാ എന്നുള്ള]
    ഞാനുറങ്ങാ തുറങ്ങുകയില്ലാ..
    ഞാൻ കഴിക്കാതെ ഉണ്ണുകയില്ല [2]
    ഇല്ലായ്മയെല്ലാം ഉള്ളിലൊതുക്കി.....
    നല്ല പുഞ്ചിരിയാലേ വളർത്തി
    ഉമ്മാ എന്നെന്നും ജീവിച്ചിരിക്കാൻ...
    അള്ളാഹ് ഞാനെന്ത് പ്രാർത്ഥിച്ചിരിക്കാൻ....
    എൻ്റെ കണ്ണീര് വീഴ്ത്താത്ത ഉമ്മാ...
    എൻ്റെ കരളിൻ്റെ കരളായ ഉമ്മാ..
    [ഉമ്മാ എന്നുള്ള]
    ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
    ഉമ്മ മരണക്കിടക്കയിൽ, പൊരുത്തം വാങ്ങാൻ ഓടിയെത്തിയ 8 വർഷം പിണങ്ങിക്കഴിഞ്ഞ മകൻ പക്ഷെ എത്തും മുമ്പേ മരണമടഞ്ഞ ഉമ്മ , എങ്ങനെയായിരിക്കും ആ ഉമ്മ മരിക്കും മുമ്പ് ആ മകനെ ഒന്ന് കാണാൻ ആഗ്രഹിച്ചിട്ടുണ്ടാവുക
    പൊട്ടിത്തകർന്നു പോയ മകൻ, പിന്നീട് ചോദിച്ചിട്ട് ഫലം ഇല്ലാതായിപ്പോയില്ലേ
    ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
    -----------------------------------------Stream the Full Song Here--------------------------------
    Jiosaavn :-bit.ly/3z1F6VU
    Spotify :-spoti.fi/3hlrnmC
    Amazon Music :- amzn.to/3hmkOAu
    Wynk :- bit.ly/3nkho4U
    KKBOX :- bit.ly/3z0OmcH
    Qobuz :-bit.ly/3A2IQHH
    Deezer :-bit.ly/3yZzgUN
    Apple music:-apple.co/3l7KgdK
    UA-cam music:-bit.ly/3zdix0B
    Gaana :-bit.ly/3EhZu94
    Tidal :-bit.ly/3ldNAV1
    Shazam :-bit.ly/3tzicUM
    Noushad Baqavi Official
    Welcome to the official UA-cam Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    Subscribe to Noushad Baqavi Official UA-cam Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

КОМЕНТАРІ • 1,2 тис.

  • @Noushad_baqavi_official
    @Noushad_baqavi_official  3 роки тому +575

    നന്മ നിറഞ്ഞഒത്തിരി മക്കളുടെ ആവശ്യമായിരുന്നു ഇങ്ങിനെ ഒരു
    ഗാനം ❤️
    ഈ ..കുറഞ്ഞസമയത്തെ കമൻ്റുകൾ കാണുമ്പോൾ കണ്ണുകൾനിറയുന്നു😭
    ഉമ്മയോടൊത്തുള്ള നിമിശം തന്നെയാണ് സൗഭാഗ്യസമയം😍
    എല്ലാവരും ദുആചെയ്യുക
    ഷെയർചെയ്യുക ദുആവസിയ്യത്തോടെ
    നൗഷാദ്ബാഖവിചിറയിൻകീഴ്..🥰

    • @haseena.c.p8801
      @haseena.c.p8801 3 роки тому +2

      Maa Sha Allah 👍💚

    • @shamlahamza7938
      @shamlahamza7938 3 роки тому +3

      മാ ഷാ അള്ളാ.. മ ബ് റൂ ക് 🌹❤️❤️❤️പ്രിയ ഉ സ് താ തി ലൂ ടെ ഇനിയും ഒരുപാടു എഴുതാൻ കേൾക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ 🤲🏽🤲🏽🤲🏽🌹

    • @shamsuinni7294
      @shamsuinni7294 3 роки тому +12

      ഉമ്മ കുറച്ചു ദിവസമായി ഒരു തട്ടം വേണം എന്ന് പറയുന്നു....... ഇതുവരെ വാങ്ങികൊടുക്കൻ സമയം കിട്ടിയില്ല......... 😥 ഈ പാട്ട് കേട്ടപ്പോൾ ഉമ്മയുടെ വാക്കിന് ഞാൻ ഒരു വിലകൽപ്പിക്കാത്തവനാണെന്ന് തോന്നി......... എന്ത് തിരക്കാണെങ്കിലും നാളെ വാങ്ങികൊടുക്കണം... ഇൻശാഅള്ളാ

    • @shamsuinni7294
      @shamsuinni7294 3 роки тому +5

      ഉസ്താദിന് ആഫിയത്തും ദീർഗായുസും നൽകുമാറാകട്ടെ...... ആമീൻ ...... ഈ പാപിയുടെ പ്രാർത്ഥന നീ സ്വീകരിക്കുമോ എന്ന് അറിയില്ല....... എങ്കിലും ഉസ്താദിന് വേണ്ടിയല്ലേ..... നീ സ്വീകരിക്കണേ അള്ളാ.............

    • @shihabshayan9724
      @shihabshayan9724 3 роки тому

      ♥️♥️♥️♥️♥️

  • @firdhouskaliyaroadofficial1738
    @firdhouskaliyaroadofficial1738 3 роки тому +797

    യാ അല്ലാഹ് എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ 🥺♥️
    കരഞ്ഞു പോയി.. പാടുന്ന നേരത്ത്.. 💔

  • @kmmedia3554
    @kmmedia3554 3 роки тому +554

    ഈ ഗാനം ഹിറ്റ് ആവുമെന്നുള്ളവർ ആരൊക്കെ👍

  • @noushadrasheed6239
    @noushadrasheed6239 3 роки тому +348

    ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മ ഉപ്പ മാർക്കും ദീർഘായുസ്സുള്ള ആരോഗ്യവും ആഫിയത്തും കൊടുത്തു അനുഗ്രഹിക്കണേ ...നമ്മളിൽ നിന്നും മരണപ്പെട്ട പോയിട്ടുള്ള എല്ലാ ഉമ്മ ഉപ്പ മാർക്കും കബറിടം വിശാലമാക്കി കൊടുത്തോ അവർക്ക് ജന്നാത്തുൽ ഫിർദൗസ് കൊടുത്തു അനുഗ്രഹിക്കട്ടെ Aameen yarabal aalameen

  • @hasinahanhasinahan3194
    @hasinahanhasinahan3194 Рік тому +5

    എന്റെ ഉമ്മയും ഉപ്പയും ഖബറിൽ ആണ് അല്ലാഹ് അവർ രണ്ടു പേരും ഇല്ലാത്ത ലോകം വല്ലാത്ത ശൂന്യത ആണ് രണ്ടു പേരുടെ യും സ്നേഹം ഒരുപാട് കിട്ടിയിട്ടില്ല എന്നാലും ഇപ്പോളും അവർ രണ്ടു പേരും എന്റെ കൂടെ തന്നെ ഉണ്ട് ഉമ്മയുടെ ഉപ്പയുടെയും സ്വർഗ പൂന്തോട്ടം ആക്കണേ അല്ലഹ്

  • @raseenarm1501
    @raseenarm1501 3 роки тому +96

    ഞങ്ങളുടെ മരണപ്പെട്ട മാതാപിതാക്കൾ ക്ക് പൊറുത്ത് കൊടുക്കണെ റബ്ബേ

  • @midhulajktd
    @midhulajktd 3 роки тому +156

    ഉമ്മ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങളുടെ ആകെ തുകയാണ് സ്നേഹം. ഒരു പക്ഷെ നഷ്ടപെട്ടാൽ മാത്രം തിരിച്ചറിയുന്ന സ്നേഹം😭❤️

  • @aysha802
    @aysha802 3 роки тому +7

    ഞാൻ ഒരു കേ൯സ൪ രോഗിയാണ് ഈ പാട്ടു കേട്ടപ്പോൾ 13 വയസ്സ് മാത്രം പ്രായമുള്ള എന്റെ പൊന്നു മോളെയാണ് എനിക്കു ഓ൪മെ൦ വന്നത് എന്റെ മരണശേഷം ഇങ്ങനെ ഉള്ള പാട്ടു കേട്ടാൽ അവൾക്കു എ ന്റെ ഓ൪മെ൦ മൂലം ഒരുപാട് വേദനിക്കില്ലേ എന്നു ചിന്തിച്ചു പോയി അല്ലാഹുവെ എന്റെ മോൾക്ക് വേണ്ടി എനിക്ക് ആഫിയത്തുളള ദീർഘായുസ്സു തരേണം അല്ലാഹു വേ

  • @RazyMamomofficial
    @RazyMamomofficial 3 роки тому +108

    അവിസ്മരണീയം.... പറയാൻ വാക്കുകൾ ഇല്ല.... ഉമ്മയുടെ പൊരുത്തത്തിൽ ആയി മരിക്കാൻ നാഥാ നീ തൗഫീഖ് നൽകണേ.... ആമീൻ

  • @safeeranooru8752
    @safeeranooru8752 3 роки тому +74

    ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടൽ എന്തെന്നറിയോ അത് പൊന്നുമ്മ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കലാണ്
    നാഥാ എൻ്റുമ്മാൻ്റെ ഖബറിടം സ്വർഗ്ഗ പൂങ്കാവനമാക്കണേ അല്ലാഹ്😔😔😥😥

  • @irsays8412
    @irsays8412 3 роки тому +85

    ഉമ്മാക്കും ഉപ്പാക്കും ആഫിയത്തുള്ള ദിർഗായിസ് നൽകണേ അല്ലാഹ് 🤲🤲🤲

  • @jamsheefidhafasal4157
    @jamsheefidhafasal4157 3 роки тому +2

    അൽഹംദുലില്ലാഹ് ചെറുപ്പത്തിൽ ഉമ്മ ഞങ്ങൾക്കു നഷ്ടപ്പെട്ടുപോയി മഹ്ശറയിൽ എന്റെ ഉമ്മനും ഉപ്പനും ഉരുമിച്ച് കൂട്ടാൻ തൗഫീഖ് നൽകണേ ആമീൻ യാ റബൽ ആലമീൻ

  • @rajeenarajeena.m3665
    @rajeenarajeena.m3665 3 роки тому +110

    എന്റെ ഉമ്മ ഇല്ലാത്ത വീട് ഓർക്കാൻ പോലും കഴുന്നില്ല. ഉമ്മ ആരോഗ്യതൊടുള്ള ദീർഘ യുസ്സ് നൽകണേ അല്ലഹ്

  • @asmafaisal4275
    @asmafaisal4275 6 місяців тому +1

    ആർക്ക് ആണ് ഉമ്മയെ ഉപ്പയെ ഇഷ്ട്ടം ഇല്ലാത്തവർ അവർ അല്ലെ നമ്മുടെ ലോകം നമുക്ക് വേണ്ടി അവർ എത്ര വേദന കൾ സഹിച്ചു ഉറക്കം ഒഴിച്ചു പൊന്നു പോലെ നോക്കിയ സ്നേഹ കടൽ അല്ലെഅവർ എല്ലാ ഉമ്മ.ഉപ്പ.മാർക്കും ആഫിയത്തുള്ള ദിർഘായുസ്സ് പ്രധാനം ചെയ്യട്ടെ..... 🤲

  • @swabirmanjeriofficial2393
    @swabirmanjeriofficial2393 3 роки тому +60

    ലോകത്തിൽ ചുംബനത്തിന് ഒരു ശബ്ദമൊള്ളൂ... 😘😘ഉമ്മ...😘😘

  • @haqq_muhammed4616
    @haqq_muhammed4616 3 роки тому +1

    ഉമ്മാ ഞാനെന്ത് പകരം തരാനാ
    ജന്മം പോരല്ലോ പിരിശം തരാനായ്‌..
    കാൽ ചുവട്ടിലെ സ്വർഗ്ഗം ലഭിക്കാൻ
    കാൽ പിടിച്ചു ഞൻ പൊട്ടിക്കരയാം💔
    പടച്ചോനേ..ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ആഫിയത്തുള്ള ദീർഗ്ഗായുസ്സ്‌ പ്രധാനം ചെയ്യണേ😭🤲
    ഉസ്താദിന്റെ വരികൾക്ക് Firdhous ഉസ്താദിന്റെ ശബ്ദം കൂടി ചേരുമ്പോൾ വല്ലാത്ത feel ആണ്...
    വരികളുടെ യഥാർത്ഥ ആശയം മനസ്സിലേക്ക് ആഴ്ന്നിറങ്ങും💔🥺
    _MIZMAR RECORDS ISHTTAM❤️_

  • @raseenarm1501
    @raseenarm1501 3 роки тому +67

    അളളാ ഉസ്താദിന് ഇനിയും ഒരു പാട് പാട്ടുകൾ എയുതാനുളള ആഫിയത്തും ആരോഗ്യവും ദീർഘാസ്സും കൊടുക്കണെ റബ്ബേ

  • @abdullahqatar3021
    @abdullahqatar3021 2 роки тому

    ഉസ്താദ് ഉമ്മയും ഉപ്പയും കബറിലാണ് എപ്പോഴും മാതാപിതാക്കൾക്ക് ദുആ ചെയുന്നുണ്ട് അള്ളാഹു കബൂൽ ചെയ്യട്ടേ aahirm വെളിച്ചമാക്കി കൊടുക്കട്ടെ 🤲🤲🤲😭ഉസ്താദ് തും ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ 🤲🤲😭🤲🤲🤲🌹🕋

  • @faheemaanwar532
    @faheemaanwar532 3 роки тому +5

    അറിയുന്തോറും അത്ഭുതമാകുന്ന സ്നേഹഭാഷയത്രെ ഉമ്മാ ❤️...
    "ഉമ്മാ.... ഞാൻ എന്ത് പകരം തരാനാ.."
    മനസ്സിൽ തട്ടിയ വരികൾ 🌹
    ..
    എന്നിലുള്ള നന്മകളെല്ലാം അതെന്റെ ഉമ്മയുടെ ദുആയാണ്...,, ഞാനും ഒരു ഉമ്മയായതിൽ പിന്നെ,, വല്ലാണ്ട് അറിയുന്നു,, ഉമ്മ എത്ര മാത്രം struggle ചെയ്തിരുന്നുവെന്ന്,,,
    കാലിൽ സ്വർഗം കൊണ്ട് നടക്കാൻ യോഗ്യതയുള്ള സ്ത്രീകളിൽ അള്ളാഹു നമ്മെയും പെടുത്തട്ടെ,,,
    നഷ്ടമായാൽ മറ്റൊന്നിനെ കൊണ്ടും നേടിയെടുക്കാൻ കഴിയാത്ത പുണ്യമേ ഉമ്മ..അള്ളാഹു നമ്മുടെ ഉമ്മമാർക്കെല്ലാം ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
    ആമീൻ

  • @ssaheeract5498
    @ssaheeract5498 2 роки тому +2

    നമ്മുടെ ഉമ്മാക്ക് ആഫിയത്തോടെയുള്ള ആരോഗ്യത്തോടെയുളള ദീർഘായുസ്സ് നൽകണേ റബ്ബേ🤲🏻😭 ഉമ്മാക്ക് പകരം വെക്കാൻ ഒന്നും ആയിരം പോറ്റുമ്മ വന്നാലും ഉമ്മാക്ക് പകരമാവില്ല റബ്ബേ😭😭😭🤲🏻

  • @nooreyamanmedia5527
    @nooreyamanmedia5527 3 роки тому +40

    ഹൗ വല്ലാത്ത ഗാനം ഫീലിംഗ് 😞
    ബാഖവി ഉസ്താദ് & ഫിർദു 💚
    നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ.... മരണപ്പെട്ടവർക്ക് മഗ്ഫിറത്ത് നൽകട്ടെ
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @Shamnu-kz6xy
    @Shamnu-kz6xy 8 місяців тому

    ഉമ്മാക്കും ഉപ്പാക്കും ആയുസ്സും ആരോഗ്യം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @soudhak2922
    @soudhak2922 3 роки тому +56

    'അള്ളാഹുവേ.. എന്തൊരു ഫീലാണ് റബ്ബേ'' ''എൻ്റ ഉമ്മച്ചിക്ക് സ്വർഗ്ഗം നൽകണേ നാഥാ.....😭😭😭

  • @alwaysalone7903
    @alwaysalone7903 Рік тому +2

    ലൈക്‌ ബട്ടൺ കൊറേ വട്ടം അടിക്കാൻ പറ്റിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ അടിക്കാ മായിരുന്നു. ഉമ്മാനെ സ്നേഹിക്കാൻ പറ്റാതെ പോയ ഒരു കഥ എനിക്കറിയാം 😊. സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲

  • @Fathih_Media
    @Fathih_Media 3 роки тому +6

    നാഥാ ഞങ്ങടെ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് നൽകണേ....
    മൺമറഞ്ഞവർക്ക് സ്വർഗം നൽകണേ.....

  • @MYDREAMSONLY1986
    @MYDREAMSONLY1986 3 роки тому +1

    എന്റെ ഉമ്മ എനിക്ക് എട്ട് വയസ്സ് ഉള്ളപ്പോൾ എന്നെ വിട്ട് പോയി. ഞാൻ ഒരു മകൾ മാത്രമേ ഉമ്മാക്ക് ഉള്ളൂ. ഉമ്മാക്ക് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് പറ്റീല. എനിക്ക് ഇന്ന് മക്കളായി. എങ്കിലും ഞാൻ ഇന്നും എന്നെ ഉമ്മ വിട്ട് പോയ ആ വയസ്സിൽ നിന്നും വളരാൻ എന്റെ മനസ്സിന് പറ്റുന്നില്ല... ഇന്ന് എനിക്ക് എല്ലാം ഉണ്ട്. പക്ഷേ എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല. എല്ലാ സൗഭാഗ്യവും അള്ളാഹു എനിക്ക് തന്നു. പക്ഷെ എന്റെ ഉമ്മ.... എന്റെ ഉമ്മയെ എനിക്ക് സ്വപ്നത്തിലെങ്കിലും കൊതിതീരുവോളം കാട്ടിതരണേ അല്ലാഹ്...... ആമീൻ

  • @anvarsadiq6107
    @anvarsadiq6107 3 роки тому +82

    മനസ്സിൽ തട്ടുന്ന വരികളും ആലാപനവും ..😢😢😢😢😢😢😢😢😢😢😢😢😢🤲

  • @kunjippainr7545
    @kunjippainr7545 3 роки тому

    നെഞ്ചോരം ചേർക്കുമ്പോൾ പഞ്ചാര പോലെ... 😍😍😍ആ ഭാഗം എന്തൊരു രസം... 😘എന്നെ പോലെ sts കണ്ട് വന്നവർ ആരൊക്കെ...😊
    ദുനിയാവിലെ സ്വർഗം...👩‍👧 ഉമ്മ.....❤️☺️നാഥാ കാവലേകണേ..

  • @aminajafer7372
    @aminajafer7372 3 роки тому +85

    പാട്ട് സൂപ്പർ 👌👌👌👌🌹🌹🌹. എനിക്ക് ഉമ്മ ഇല്ല മരണപെട്ടുപോയി പരലോഗം നന്നാവാൻ ദുഹാ ചെയ്യണം

  • @sajnamayfield4652
    @sajnamayfield4652 2 роки тому

    ഉമ്മ എന്നെന്നും ജീവിച്ചിരിക്കാൻ അല്ലാഹ് ഞാനെന്ത് പ്രാർത്ഥിച്ചിരിക്കാൻ .....
    യാ അല്ലാഹ് ....🤲😭😭😭😭

  • @ayishaaboobacker9136
    @ayishaaboobacker9136 3 роки тому +51

    വരികൾ വല്ലാതെ മനസ്സിൽ കൊണ്ടു 💔💔🥺
    വാക്കുകൾക്കതീതം
    ആലാപനവും സൂപ്പർ ❤️
    " ഉമ്മയില്ലാത്ത ദിവസം നീ അറിയും ... നന്മയില്ലാത്ത വ്യസനത്താൽ കരയും ...."🥺💔

  • @padachonteadima4814
    @padachonteadima4814 3 роки тому +1

    ഇന്ന് ജീവിതത്തിൽ ഏറ്റവും പേടിയെന്നുള്ളത് മാതാപിതാക്കൾ ഇല്ലാതെ ഒരു നിമിഷം ജീവിക്കേണ്ടി വരുമോ എന്നുള്ളതാണ് 😭😭😭😢😪നാഥാ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ
    മരണപ്പെട്ടു പോയ എല്ലാ മാതാപിതാക്കൾക്കും കബർ വിശാലമാക്കാനേ, മക്കൾക്ക് ക്ഷമ നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @shiyasaliwafywadakanchery3480
    @shiyasaliwafywadakanchery3480 3 роки тому +49

    പ്രിയ സുഹൃത്ത് നൗഷാദ് ബാഖവി ക്കും പ്രിയ ശിഷ്യൻ firdousinunum അഭിനന്ദനങ്ങൾ

  • @mtzmedia6185
    @mtzmedia6185 3 роки тому +1

    പ്രിയപ്പെട്ട ഉസ്താദ്ന്റെ ഹൃദ്യമായ വരികൾ... സ്വന്തം ജീവിതത്തെ മുന്നിൽ കണ്ടുള്ള ഫിർദുക്കാന്റെ ഹൃദയത്തിൽ നിന്നുള്ള ആലാപനം....👌👌👌
    പടച്ചോൻ നമ്മിൽ നിന്നും മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കട്ടെ...സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ... ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲

  • @minnuusmichuus7648
    @minnuusmichuus7648 3 роки тому +4

    മരണപ്പെട്ട ഉമ്മയെ ഓർത്ത് ശരിക്കും കരഞ്ഞു പോയി😭😭😰 നാഥാ സ്വർഗം നൽകണേ🤲🤲🤲

  • @umaralikunnumpuramtnr2060
    @umaralikunnumpuramtnr2060 3 роки тому

    ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക്ക് ആഫിയത്തേക്കണേ... മരണപ്പെട്ടവർക്ക് മഗ്ഫിറത് നൽകണേ...

  • @muhsinamc4279
    @muhsinamc4279 3 роки тому +7

    ഉമ്മയില്ലാത്ത ദിവസം നീ അറിയും... 🥺🥺
    الجنة تحت اقدام الامهات.... ❤❤❤

  • @shafnazainshaz9491
    @shafnazainshaz9491 2 роки тому +2

    ദുനിയാവിൽ പേടിക്കാതെ ജീവിക്കണമെങ്കിൽ മാതാവും പിതാവും ജീവിച്ചിരിപ്പുള്ള കാലമാണ് നല്ലത്... ആ കൈകൾ ഉയർന്നില്ലെങ്കിൽ അവിടെ തുടങ്ങി നമ്മുടെ ഒക്കെ തകർച്ച .. യാ അള്ളാഹ് രക്ഷ നൽകണേ റബ്ബേ... നീട്ടുന്ന കൈകളെ നിരസിക്കല്ലേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @orangeteamoffial
    @orangeteamoffial 3 роки тому +10

    കേൾക്കുമ്പോൾ കരച്ചിൽ വരും.. ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.. 🥰🥰അടിപൊളി ഗാനം..

  • @zuhdalone534
    @zuhdalone534 6 місяців тому

    എന്റെ ഉമ്മ ഇപ്പോൾ എന്നോടൊപ്പമില്ല, അല്ലാഹുവിന്റെ അതിഥിയാണ്, ഈ പാട്ട് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു.

  • @mohammedthahaashraf5107
    @mohammedthahaashraf5107 3 роки тому +21

    ഈ പാട്ട് ആസ്വധിച്ച് കേട്ട് കൊണ്ടിരിക്കെ എൻ്റെ ഉമ്മ വിളിച്ചു..... വല്ലാത്ത feeling.... Masha Allah.... heart touching song.... പറയാൻ വാക്കുകളില്ല.... കണ്ണ്നീർ അറിയാതെ ഒഴുകുന്നു.... 🥰😍😘

  • @najmunnisak2707
    @najmunnisak2707 Рік тому +1

    Ente ummane orth njan karanchupoyi allahu ente ponnumakum ponnupakum sorgam kodth anugrahikatte aameen

  • @Ground_report_live
    @Ground_report_live 3 роки тому +33

    ❤️😭 ഉപ്പയും - ഉമ്മയും 😢❤ ജീവിധത്തിൽ ഞങ്ങള്ക്ക് കിട്ടയ വെല്യ അനുഗ്രഹമാണ് ❤❤

  • @rasheedapa1489
    @rasheedapa1489 3 роки тому

    ഏറ്റവും ഫീലിംഗ് ആയ വരികൾ ഉമ്മാടെ കാൽച്ചുവട്ടിലെ സ്വർഗം ലഭിക്കാൻ എന്ന വരികളാണ് ഞങ്ങളുടെ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഈ പാട്ട് എഴുതിയ ഉസ്താദിനെ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ

  • @raheenaashraf9503
    @raheenaashraf9503 3 роки тому +12

    Mashaallah.. 😭😭😭വാക്കുകൾ ഇല്ല മരിച്ചു പോയ ഉമ്മനെ ഒരുപാട് മിസ്സ്‌ ചീയുന്നു. മനസ്സിൽ തട്ടി ഉള്ള വരികൾ.. ഉസ്താദിന് ഒരുപാട് പാട്ടുകൾ എഴുതാൻ allahu ആയുസും ആരോഗ്യ വും ആഫിയത്തും കൊടുക്കട്ടെ.. 🤲🤲

  • @ismailhasani201
    @ismailhasani201 3 роки тому

    എന്റെ അല്ലാഹ്... എന്റെ ഉമ്മ നിന്റടുക്കൽ വന്നിട്ട് രണ്ട് മാസ०കഴിഞ്ഞല്ലോറബ്ബേ
    നീ ജന്നാത്തുൽ ഫിർദൗസ് കൊടുത്ത് സന്തോഷിപ്പിക്കണേ അല്ലാഹ്

  • @ummarummarmanammal1274
    @ummarummarmanammal1274 3 роки тому +4

    കേൾക്കുമ്പോൾ കണ്ണീർ വരുന്നു. അള്ളഹുവേ ഞങ്ങളുടെ ഉമ്മമാർക് ഉപ്പമാർക്കും ആയുസ്സ് നല്കണേ നാഥാ. ആമീൻ

  • @shahubanathbeegam519
    @shahubanathbeegam519 2 роки тому

    എന്റെ ഉമ്മാ കബറിലാണ് അല്ലാഹു വേ സ്സ്വർഗ്ഗം കൊടുക്കണേ ആമീൻ

  • @shamseerbabu5619
    @shamseerbabu5619 3 роки тому +8

    💝 കണ്ണ് നിറഞ്ഞു ഉസ്താദേ... ഉമ്മയും ഉപ്പയും നഷ്ടപെട്ട ഒരു ഹത ഭാഗ്യനാണ് ഞാൻ 😪

  • @asnaachu8503
    @asnaachu8503 3 роки тому

    എന്റെ ഉമ്മ എന്നെ വിട്ടു പോയിട്ടു 5വർഷ മായി ഇ പാട്ട് കേട്ടപ്പോൾ ഒരു നിമിഷ o ഞാൻ എന്റെ ഉമ്മ കൂടെ ഉള്ള പോലെ ഓർത്തു പോയി പടച്ചോൻ സ്വർഗത്തിൽ എന്റെ ഉമ്മാനെ കാണാൻ തവ് ഫീക് തരട്ടെ ആമീൻ

  • @sufnasulthana7852
    @sufnasulthana7852 2 роки тому +4

    Kelkkunnuvarude manasil pathilkunna reethil paadiyirikkunnu💖Arthavathaya varikal..eppo kettalum karachil varum..adhi manoharamaayi paadiyirikkunnu💖Allahuveey njangalude ellavarudeyum ummamaarkk aarogyamullaa dheergaayus nalakane ....Aameen🤲

  • @sherinichus6777
    @sherinichus6777 2 роки тому

    അല്ലാഹുവേ കബർ വിശലമാക്കി കൊടുക്കാന്. സ്വർഗീയ പരിമളം വീശുന്ന, സ്വർഗീയ വിരിപ്പുകൽ വിരിച്ച,
    ക്വിയാമത് നാൾ വരെയും സ്വർഗത്തെ മുന്നിൽ കാണിച്ചു സന്തോഷിപ്പിച്ചു
    എൻ്റെ ഉമ്മയെ നിൻ്റെ മുഹ്മിനുകളിൽ ചേർത്ത് സംരക്ഷിക്കാനും നീ തൗഫീഖ് നൽകണേ അല്ലാഹ്.. 😫😫😫

  • @jennath.k.saleem149
    @jennath.k.saleem149 3 роки тому +3

    കൊഞ്ചി ഞാനെൻ്റെ പ്രായം മറന്ന്.... ഇപ്പോൾ ഓർമ്മകളിൽ പരതി പകച്ച് നിൽക്കുന്ന എൻ്റുമ്മാനെ ഞാൻ കൊഞ്ചിക്കുന്നു ... കണ്ണീർ ചാലിട്ടൊഴുകി ഉമ്മ ഉമ്മ തന്ന കവിളിലൂടെ ഫിദൂ ഈ പാട്ട് കേട്ടിരിക്കേ ....

  • @kennumunna9248
    @kennumunna9248 2 роки тому

    നെഞ്ച് വിങ്ങി കരഞ്ഞു പോയി. മാതാപിതാക്കൾ ക്ക് ആയുസിനെ വർധിപ്പിക്കണേ അല്ലാഹ്

  • @shafeerashaju6748
    @shafeerashaju6748 3 роки тому +3

    ماشاءالله 💐💐💐
    ഈ പാട്ട് കേട്ടിട്ട് ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിക്കാത്തവർ ഉണ്ടാവില്ല.. 😰... ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ്..
    آمِين آمِين يا ربّ العالمين 🤲

  • @chashad5508
    @chashad5508 2 роки тому

    മാതാപിതാക്കൾക് ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകണേ നാതാ... മരണപെട്ടവർക് സ്വർഗം നൽകി അനുഗ്രഹിക്കണേ.. ആമീൻ 🤲🤲🤲😓😓

  • @ijasahammed4949
    @ijasahammed4949 3 роки тому +8

    തന്റെ ഉമ്മയുടെ പ്രാർത്ഥനയാണ് firdousinte ഇൗ ശബ്ദവും പ്രശസ്തിയും....
    അല്ലാഹു nilanirthikkodukkatte....
    Nmmde ഉമ്മമർക്ക്‌ ദീർഘായുസ്സ് കൊടുക്കട്ടെ.....
    അമീൻ.....,❤️❤️❤️

  • @cfworldsportscf8612
    @cfworldsportscf8612 3 роки тому +1

    റസൂലിൻ്റെ ബർക്കത്തും തൗഫീക്കും കെണ്ട് എല്ലാ ഉമ്മാമാർക്കും ഉപ്പാമാർക്കും അള്ളാഹു അവരുടെ ഖബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲 ആമീൻ

  • @aneesaaneesa4982
    @aneesaaneesa4982 3 роки тому +4

    ഞങ്ങളെ ഉമ്മമാർക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്

  • @naseemarasheedh
    @naseemarasheedh 3 місяці тому

    ന്റെ റബ്ബേ... ഈ പാട്ട് കേട്ട് ഒരുപാട് കരഞ്ഞു..😢😢എന്റെ ഉമ്മച്ചി എന്നെ വിട്ട് പോയിട്ട് 9. വർഷമായിഎന്റെ വാപ്പിച്ചിയും പിറ്റേ വർഷം മരിച്ചു... അന്ന് തൊട്ട് ഇതുവരെ അവർക്ക് വേണ്ടിയാണ് പ്രാർത്ഥന അവരെ ഓർത്തു കരയാത്ത ഒരു ദിവസമില്ല... ഈ പാട്ട് കേട്ടപ്പോൾ... പിന്നെയും കരയുകയാ... റബ്ബേ എല്ലാവരുടെയും ഖബർ നീ സന്തോഷമാക്കി കൊടുക്കണേ..... ആമീൻ

  • @haseeb_hazi._
    @haseeb_hazi._ 3 роки тому +14

    വല്ലാത്തൊരു ഒരു ഫീൽ
    ഹൃദയത്തിൽ തട്ടിപോയി ഈ song.....
    അള്ളാഹുവെ ഞങ്ങളുടെ ഉമ്മമാർക്ക്‌ ആഫിയത്തുള്ള
    ദീർഘായുസ്സ് നൽകണേ allah.....🤲🏻🤲🏻🤲🏻🤲🤲🤲

  • @sajadshajahan4396
    @sajadshajahan4396 2 роки тому

    ഈരെഴു പതിനാല് ലോകത്തിന് ഒരേ ഒരു വാക് ഒരേ ഒരു പേര് ഉമ്മാ അതിനു മാത്രം ജാതി ഇല്ല അതിർത്തികളില്ല വർണ്ണമില്ല ഒന്നും ഇല്ല 😞😣😔😔 ഉമ്മാ

  • @snehaveed3185
    @snehaveed3185 3 роки тому +44

    കാത്തിരിപ്പാണേ...
    ഈ സ്നേഹക്കടൽ ആസ്വദിക്കാൻ

  • @ayshu_nasrin
    @ayshu_nasrin 3 роки тому +1

    എന്തോ അറിയാതെ നെഞ്ച് ഒന്ന് പിടഞ്ഞു... കണ്ണ് നിറഞ്ഞു പോയി😔💔
    ഇത് വരെ കേട്ടതിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ വല്ലാതെ മനസ്സിൽ പതിഞ്ഞ വരികളും ആലാപനവും...
    വാക്കുകളില്ല...അത്രയും feel...💔💯
    ഈയുള്ള കാലം ഉമ്മാടെ പൊരുത്തത്തിൽ ജീവിക്കാൻ തൗഫീഖ് നൽകണെ.. അഫിയത്തോടുള്ള കൂടിയ ദീർഘായുസ്സ് നൽകണേ നാഥാ.. 🥺آمين

  • @safiyamt4688
    @safiyamt4688 3 роки тому +19

    ഒരുപാട് ഇഷ്ടപ്പെട്ടു, 👍😰allahu നമ്മുടെ ഉമ്മമാർക് ദീർകയുസ്സ് നൽകട്ടെ, ആമീൻ

  • @mi_ch_uu5037
    @mi_ch_uu5037 3 роки тому +1

    എല്ലാ ഉമ്മമാർക്കും ദീർഖയുസ്സ് നൽകണെ റബ്ബേ
    മാതാപിതാക്കളുടെയും മുത്ത് ഹബീബിന്റയും പെരുത്ത ത്തോടെ മരിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ

  • @abufathima7862
    @abufathima7862 3 роки тому +5

    Ma sha Allah 💕💕
    ഉമ്മയുടെ സ്നേഹത്തെ ഉണർത്തുന്ന വരികൾ...
    ഹൃദയത്തിൽ തട്ടുന്ന ആലാപനം...
    എൻ്റെ പൊന്നുമ്മാക്ക് സ്വർഗം നൽകണേ നാഥാ...🤲🏻😥

  • @Aysha..Laila...Muhammad
    @Aysha..Laila...Muhammad Рік тому

    എന്റെ ജീവിതയിലെ ഏറ്റവും നഷ്ട്ടം എന്റെ ഉമ്മ ഈ ദുനിയാവിൽ ഇല്ലാത്തതാണ്.. എന്റെ ഉമ്മാക് എല്ലാരും ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲

  • @voiceofhafizalameen.chittu363
    @voiceofhafizalameen.chittu363 3 роки тому +11

    കേൽക്കുമ്പോൾ അറിയാതെ കണ്ണ് ഈറനടിയുന്നു.ഉസ്താദിൻ്റെ കരങ്ങൾക്ക് നാഥൻ ഇനിയും ശക്തി പകരട്ടേ,

  • @mubashiraek4839
    @mubashiraek4839 2 роки тому +1

    നമ്മുടെ ഉമ്മ മാർക് അല്ലാഹു ആഫിയത്തുള്ള ദീർഗയുസ് നൽകി അനുഗ്രഹിക്കട്ടെ

  • @hafizmohammedishaque472
    @hafizmohammedishaque472 3 роки тому +3

    ഉമ്മാനെ ഒരുപാട് സ്നേഹിക്കാൻ തൗഫീഖ് തരണേ റബ്ബേ

  • @IrfanaIrfu-ww4gm
    @IrfanaIrfu-ww4gm Рік тому

    ഉമ്മാന്റെ വില അറിയാതെ പോകല്ലേ പ്രിയമുള്ളവരേ 💔💔ഉമ്മ ഇല്ലാത്ത ജീവിതം വല്ലാത്ത ഇരുട്ടാണ് എന്നെ പ്രസവിച്ചു 40ദിവസം ആയപ്പോൾ മരണപ്പെട്ടു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭നികത്താനാവാത്ത നഷ്ടം 💔💔💔💔അറ്റമില്ലാത്ത സ്നേഹത്തിന്റെ ഉറവിടം അത് ഉമ്മ മാത്രം 🤲🤲🤲💔💔💔😭😭😭😭😭😭😭😭😭😭

  • @kmmedia3554
    @kmmedia3554 3 роки тому +4

    Katta waiting👌

  • @mohammedsinanek644
    @mohammedsinanek644 2 роки тому +2

    ഇല്ല ഉമ്മമ്മാർക്കും ആയുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @shahanamumthaznp9864
    @shahanamumthaznp9864 3 роки тому +3

    Noushad usthadinte manoharamaaya varikal firdous kaliyaroad manoharamaayi Padi ❤️ Maa Shaa Allah ❤️

  • @hasnasuhail6935
    @hasnasuhail6935 3 роки тому +2

    ഉമ്മ 😍
    എന്ത് സങ്കടങ്ങളും അവരെ കാണുമ്പോൾ ഒരു സമാദാനം ആണ്.....അവരെ കുറിച് എത്ര പറഞ്ഞാലും വാക്കുകൾ മതിയാവില്ല... നമുക്ക് വേണ്ടി അവർ എത്ര സഹിച്ചു..... നാഥാ... ഞങ്ങളുടെ മാതാപിതാക്കൾക്ക് ദീർഗായുസ്സും ആഫിയത്തും നൽകണേ.. അമീൻ 😍😍💞💞💞... അവരാണ് ഞങ്ങളുടെ ജീവിതം ❤

  • @najeemnj8578
    @najeemnj8578 3 роки тому +62

    സ്നേഹത്തോടെയും നൊമ്പരത്തോടു കൂടിയും കേട്ടിരിക്കാൻ ♥️ Mashaallah

  • @RafnaFayis
    @RafnaFayis 3 місяці тому

    എനിക്ക് എന്റെ പൊന്നുമ്മ ഇപ്പോ എന്റെ കൂടെ ഇല്ല ഉമ്മക്ക് നീ സ്വർഗംകൊടുക്ക അള്ളാ😭😭😭🤲

  • @farimedia892
    @farimedia892 3 роки тому +6

    മനസ്സിൽ തട്ടുന്ന വരികൾ... 👌🤲
    നമ്മുടെ ഉമ്മക്കും ഉപ്പക്കും അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ

  • @rajeenarajeena.m3665
    @rajeenarajeena.m3665 3 роки тому +1

    ഇങ്ങനെ ഉള്ള പാട്ടുകൾ എഴുതാൻ ഉസ്താദ് ന്ന് ദീർഘ യുസ് അള്ളാഹു നൽകട്ടെ 🤲🤲🤲🤲🤲🤲🤲

  • @naseebvalanchery1020
    @naseebvalanchery1020 3 роки тому +7

    Usthad❤
    Firdu❤

  • @sirajudheenpilakkal4532
    @sirajudheenpilakkal4532 3 роки тому +2

    ഉമ്മ ഞാൻ എന്ത് പകരം തരാൻ ഓർക്കാൻ കഴിയുന്നില്ല എന്റെ ഉമ്മയുടെ ഉപ്പയുടെയുംഖബറിലെ ജീവിതം സന്തോഷത്തിൽ ആക്കണേ നാഥാ

  • @itzarifff9720
    @itzarifff9720 3 роки тому +4

    Ma shaa allah🥰♥️
    ഉമ്മമാർക് ആഫിയത്തോടെയുള്ള ദീർഗായുസ് നൽകണേ നാഥാ..😓
    ഇല്ലായ്മയെല്ലാം ഉള്ളിലൊതുക്കി..
    നല്ല പുഞ്ചിരിയാലേ വളർത്തി...😘🥺♥️

  • @safiyasafi9296
    @safiyasafi9296 2 роки тому

    ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മ ഉപ്പ മാർക്കും ദീർഘയുള്ള ആരോഗ്യവും ആഫിയത്തും കൊടുത്ത് അനുഗ്രഹിക്കനെ 🤲🏻🤲🏻♥️

  • @madeenasnehihk1857
    @madeenasnehihk1857 3 роки тому +3

    ഉസ്താദിന്റെ വരികൾക്ക് ന്ത്‌ മൊഞ്ച....... ❣️

  • @shan2496
    @shan2496 2 роки тому +1

    ഉമ്മ ഇല്ലാതെ ഒരു നിമിഷം റബ്ബേ ഓർക്കാൻ വയ്യ ഉപ്പ മരണപെട്ടിട്ട് ഉമ്മയാണ് നമ്മൾ മൂന്ന് പെണ്മക്കളെ നോക്കി കല്യാണം കഴിപ്പിച്ചു വിട്ടത് ഉമ്മ ആണ് നമ്മുടെ 3പേരുടെ ലോകം

  • @manafmanaf873
    @manafmanaf873 3 роки тому +3

    ഉസ്താദ് നൗഷാദ് ബാഖവിയുടെ വരികൾ ഫിർദൗസ് കാളിയറോഡ് മനോഹരമായി പാടി

  • @anvarsadiq6107
    @anvarsadiq6107 3 роки тому +2

    😢😢😢😢😢😢😢😢😢 ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ദീർഘാുസ്സ് നൽകണേ അല്ലാഹ്🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡❤️

  • @rabee287
    @rabee287 3 роки тому +54

    കാൽച്ചുവട്ടിലെ സ്വർഗം ലഭിക്കാൻ
    കാൽ പിടിച്ചു ഞാൻ പൊട്ടിക്കരയാം...😢💔
    Heart breaking lines

  • @rasheedapa1489
    @rasheedapa1489 3 роки тому +1

    ഉമ്മയെ കുറിച്ചുള്ള പാട്ട് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി ആ പാട്ടുപാടിയ മോനെ ആയുസ്സും ആരോഗ്യവും ദീർഘായുസ്സും നൽകുമാറാകട്ടെ അള്ളാഹു

  • @shafizain02
    @shafizain02 3 роки тому +5

    ഉമ്മയില്ലാത്ത ദിവസം നീയറിയും..🥀
    നന്മയില്ലാത്ത വ്യസനത്താൽ കരയും...🥺💔

  • @kadeejakadeesu3427
    @kadeejakadeesu3427 2 роки тому

    വല്ലാത്തൊരു feel
    കരഞ്ഞു പോയി
    മാതാപിതാക്കളുടെ ഖബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ allah🤲🤲🤲
    😭😭😭

  • @shamlahamza7938
    @shamlahamza7938 3 роки тому +22

    മാ ഷാ അള്ളാ... അതിരുകള്‍ ഇല്ലാത്ത മാതൃ സ്നേഹം വിളിച്ചോതുന്ന പ്രിയ ഉ സ് താ തി ന്റെ ഓരോ വരികളും കണ്ണ് നിറ യാതെ നെഞ്ച് പിട യാതെ കേൾക്കാൻ കഴിയില്ല.. അതേ ഫീൽ ഓടെ യുള്ള മധുരമായ ആലാപനവും... 🌹🌹🌹

  • @avs_advertising
    @avs_advertising 10 місяців тому

    ഉമ്മയില്ലത്തവർ കേൾക്കുന്നുണ്ടോ...😢❤
    എങ്ങനെ കേട്ട് തീർക്കുന്നു..❤😢😢😢😢

  • @Sanoofer_Sanu
    @Sanoofer_Sanu 3 роки тому +4

    വാക്കുക്കൾക്കതീതം എന്നല്ലാതെ ഒന്നും പറയാനില്ല മാഷാ അല്ലാഹ് ❤🥰

  • @soudazubair129
    @soudazubair129 3 роки тому

    എല്ലാ ഉമ്മ മാർക്കും deergayusum ആഫിയത്തും പ്രധാനം ചെയ്യണേ അല്ലാഹ് ദുആ ചെയ്യണം ഉസ്താദേ എല്ലാ ബുദ്ധിമുട്ടും പ്രയാസവും മാറാൻ വേണ്ടി

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal995 3 роки тому +14

    മാഷാ allah katta waiting ആണ് ഉമ്മൻറെ song 🥰🥰❤

  • @junu7256
    @junu7256 3 роки тому

    ഉസ്താദ് എന്റെ ഉമ്മാക്ക് ക്യാൻസർ എന്ന മഹാ രോഗം ബാധിച്ചണ് ഈ ലോകത് നിന്ന് വിട പറഞ്ഞു പോയത് വിടപറന്നിട്ട് 5 വർഷം പിന്നിട്ടു
    പക്ഷെ നഷ്ടപെട്ടപ്പോൾ ആണ് അതിന്റെ വില അറിയുന്നത്
    ഉമ്മ യെ മനസ്സിൽ എന്നൂo വിഷമത്തോടെ ഓർക്കുന്നു
    ഉമ്മ അത്രെയും എന്നെ സ്നേഹിച്ചിരുന്നു
    ഉമ്മാ നെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കയില്ല
    എന്റെ പൊന്ന്ഉമ്മാക്ക് നിങ്ങളുടെ വിലയേറിയ പ്രാർത്ഥന എപ്പോഴും ഉണ്ടാകണേ

  • @niyasalikniyasalik9516
    @niyasalikniyasalik9516 3 роки тому +9

    കാത്തിരുന്ന പാട്ട് 😍😍😍😍😍😍

  • @ansilaniyas4036
    @ansilaniyas4036 3 роки тому +1

    പടച്ചോനെ ഇന്റെ ഉമ്മാക് ദീര്ഗായുസ് നല്ക്കണേ 🤲🤲🤲