Pravachakanmaare Parayu | Super Hit Malayalam Song | Anubhavangal Paalichakal | Ft.Sathyan

Поділитися
Вставка
  • Опубліковано 27 вер 2024
  • Song : Pravachakanmaare Parayu...
    Movie : Anubhavangal Palichakal [ 1971 ]
    Lyrics : Vayalar
    Music : G. Devarajan
    Singer : K.J.Yesudas
    പ്രവാചകന്മാരേ....
    പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ
    പ്രപഞ്ച ശില്‍പ്പികളേ പറയൂ പ്രകാശമകലെയാണോ
    ആദിയുഷഃസ്സിന്‍ ചുവന്ന മണ്ണില്‍ നിന്നായുഗ സംഗമങ്ങള്‍
    ഇവിടെയുയര്‍ത്തിയ വിശ്വാസ ഗോപുരങ്ങള്‍ ഇടിഞ്ഞു വീഴുന്നൂ
    കാറ്റില്‍ ഇടിഞ്ഞു വീഴുന്നൂ...
    ഈ വഴിത്താരയില്‍ ആലംബമില്ലാതെ ഈശ്വരന്‍ നില്‍ക്കുന്നൂ...
    ധര്‍മ്മ നീതികള്‍ താടി വളര്‍ത്തി
    തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നൂ.... [ പ്രവാചകന്മാരേ ]
    ഭാവി ചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവില്‍
    ഇടയന്‍ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നൂ
    മണ്ണില്‍ തകര്‍ന്നു വീഴുന്നൂ...
    ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ അര്‍ജ്ജുനന്‍ നില്‍ക്കുന്നൂ
    തത്വ ശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍
    കത്തിയെരിയുന്നൂ.. കത്തിയെരിയുന്നൂ...... [ പ്രവാചകന്മാരേ ]

КОМЕНТАРІ • 627

  • @shaju2540
    @shaju2540 4 роки тому +245

    അഭിനയ സാമ്രാട്ട്
    ശ്രീ സത്യൻ മാസ്റ്റർ...
    വയലാർ രാമവർമ്മ...
    ദേവരാജൻ മാസ്റ്റർ...
    യേശുദാസ്...

    • @vmmd66
      @vmmd66 3 роки тому +5

      All of Legends...........

    • @sivarajans9406
      @sivarajans9406 Рік тому +2

      ഇനിയാരുണ്ട്.... ഈ ഭൂമിയിൽ വയലാർ സാറിനോളം 🙄🙏

  • @instagvi4245
    @instagvi4245 2 роки тому +57

    മനുഷ്യൻ അന്ന് അധികം പെറ്റ് പേരുകിയിട്ടില്ല, റോഡ് വിജനം. വാഹനങ്ങൾ വളരെ കുറവ്. ശുദ്ധ വായു. നിഷ്കളങ്കരായ മനുഷ്യർ. അധികം വീടുകളോ കെട്ടിടങ്ങളോ ഇല്ല എത്ര സുന്ദരമായിരുന്നു അന്നത്തെ കേരളം.

    • @cjacob5047
      @cjacob5047 6 місяців тому +4

      എറണാകുളം ഷണ്മുഖം റോഡ്, സീലോഡ് ഹോട്ടൽ, മുതലായവ 😍🙂

    • @kannurchandrasekhar522
      @kannurchandrasekhar522 3 місяці тому +4

      👍അതെ... ഞാൻ ഇന്നലെ മറൈൻഡ്രൈവ് വഴി പോകുമ്പോൾ ഭയങ്കര ട്രാഫിക് ഉണ്ടായിരുന്നു.... അവിടെ വെച്ചാണ് ഈ song ചിത്രീകരിച്ചത്

    • @anoopphilip8714
      @anoopphilip8714 Місяць тому +1

      Namude ok anchan amma ok endhu bageyaullavar anne avar

    • @LillyDomini
      @LillyDomini 19 днів тому +1

      Swpnathil engilum onnn kaanan pattiya mathiyarnnu😊

  • @sudheerv.s6594
    @sudheerv.s6594 2 роки тому +121

    മിമിക്രി കലാകാരമാർ അനുകരിച്ചു ചിരിപ്പിക്കുന്ന സത്യനെ മാത്രമേ ഇന്നത്തെ ജനറേഷൻ അറിയൂ... പക്ഷെ കാക്കിക്കുള്ളിൽ നിന്നും അടങ്ങാത്ത അഭിനയ മോഹമാവുമായി മലയാള സിനിമയെ ഇന്ത്യയിൽ തന്നെ മുൻനിരയിൽ എത്തിച്ച സത്യൻ മാസ്റ്ററെ അന്നത്തെ തല മുറ ഇന്നും നെഞ്ചേറ്റുന്നു... ഇന്നത്തെ സുപർ സ്റ്റാറുകൾക് പോലും ഇല്ലാത്ത ഒരു നൈസർഗിക സിദ്ധി മാസ്റ്റർക്ക് മാത്രം സ്വന്തം 🙏🏻... മരണത്തിന് മുന്നിൽ പോലും തന്റെ അഭിനയത്തെകൊണ്ട് കീഴടക്കിയ അങ്ങേക്ക് ഒരായിരം കൂപ്പ് കൈ... അങ്ങയേ വെല്ലുന്ന ഒരു നടൻ...വരുന്ന ആ ഒരു പ്രഭാതവും പ്രകാശവും അകലെ തന്നെ... ആ സിംഹസനത്തിന് വേറെ അവകാശികൾ വേണ്ട 🙏🏻🙏🏻❤️❤️❤️❤️

    • @sivarajans9406
      @sivarajans9406 2 роки тому +6

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 👍🙏

    • @raviwarrier5658
      @raviwarrier5658 2 роки тому +1

      100% agree with you

    • @johnsimon8430
      @johnsimon8430 Рік тому +1

      പരിപൂർണ്ണമായും, എല്ലാ അർത്ഥത്തിലും യോജിക്കുന്നു... അഭിനയ ചക്രവർത്തിക്ക് ആയിരം പ്രണാമം...🌹🌹💕💕🙏

  • @intermiami807
    @intermiami807 4 роки тому +130

    അഭിനയ ചക്രവർത്തി. ആ ഒരൊറ്റ സീൻ മതി സത്യൻ എന്ന അഭിനേതാവിനെ അറിയാൻ
    .

    • @johnmathewkattukallil522
      @johnmathewkattukallil522 3 роки тому +6

      ഈ സിനിമയിൽ, മകളുടെ കുഴിമാടത്തിൽ വന്നു നിൽക്കുന്ന രംഗം വികാരഭരിതമാണ്..ഒപ്പം, മകനെ അനുഗ്രഹിച്ചിട്ടു ലക്ഷ്യസ്ഥാനത്തേക്കുള്ള മടക്കവും..

  • @ck-nd6tm
    @ck-nd6tm 3 роки тому +144

    ഈ അഭിനയ ചക്രവർത്തിക്കു
    മുൻപിൽ എന്റെ പ്രണാമം 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babuthayyil7485
    @babuthayyil7485 2 роки тому +37

    ഈ സിനിമയിൽ, ലോകത്തിലെ ഏത്
    നടൻമാർ അഭിനയിച്ചാലും, സത്യൻ മാഷിനെപോലെ വരില്ല.

  • @abdulrahimanabdulrahiman3705
    @abdulrahimanabdulrahiman3705 4 роки тому +489

    ഇപ്പോഴും ആ സിഹാസനം ഒഴിഞ്ഞുകിടക്കുന്ന

    • @vijayakumarchellappan6050
      @vijayakumarchellappan6050 3 роки тому +15

      Correct

    • @fasilptfasilptfasilptfasil362
      @fasilptfasilptfasilptfasil362 3 роки тому +24

      എന്നാൽ കയറി ഇരി..

    • @Blofeld811
      @Blofeld811 3 роки тому +8

      Yes very correct 👍

    • @babuthayyil7485
      @babuthayyil7485 3 роки тому +19

      ഇന്നത്തെ നായകന്മാർ ചെരിപ്പിടാതെ വെയിലത്തു നടക്കുമോ?

    • @francis-u5k
      @francis-u5k 3 роки тому +17

      മമ്മുക്ക ഉണ്ട് ആ സിംഹാസനത്തിൽ

  • @josephinepreenu3207
    @josephinepreenu3207 2 роки тому +62

    2 അല്ല, നാല് അല്ല അഞ്ചു പ്രതിഭകളുടെ സംഗമം.. ഈശ്വരൻ കയ്യൊപ്പ് ചാർത്തിയ മാന്ത്രിക ശബ്ദം.. K. J. യേശുദാസ്.., അഭിനയചക്രവർത്തി.. സത്യൻ മാഷ്..., തൂലികയിൽ നിന്ന് ജീവിക്കുന്ന വരികൾ ചാലിച്ച... വയലാർ രാമവർമ.., സംഗീതമധുരം നൽകിയ ദേവരാജൻ മാഷ്..., മലയാള ചലച്ചിത്ര വ്യവസായം ഇന്നോളം ആദരിക്കുന്ന.. പ്രതിഭാധനനായ സംവിധായകൻ... K. S.സേതുമാധവൻ... 🙏🙏🙏🙏🙏

    • @pjthomas4780
      @pjthomas4780 2 роки тому +7

      🙏🙏 സത്യസന്ധമായ ഒരു വിലയിരുത്തലാണ് താങ്കൾ ചെയ്തിരിക്കുന്നത്

    • @pjthomas4780
      @pjthomas4780 Рік тому +5

      കൂടെ മഞ്ഞിലാസിന്റെ moജോസഫ്

    • @CR7988
      @CR7988 8 місяців тому

      ഈശ്വരൻ അത് ചുമ്മാ പടച്ചു വിടാതെ

    • @babym.j8527
      @babym.j8527 Місяць тому

      താങ്കൾക്ക് നന്ദി.തികച്ചും ശരി.

  • @starkid3639
    @starkid3639 2 роки тому +65

    മഹാനടനായ ശ്രീ സത്യന് എൻ്റെ നിറകണ്ണ കളോടെ പ്രണാമം.ശ്രീ വയലാർ രാമവർമ ക്ക് ദേശീയ അവാർഡു് ഈ ഗാനത്തിന് എന്ത് കൊണ്ട് കിട്ടിയില്ല? നമ്മുടെ സംസ്ഥാനത്തിലെ ജൂറി അംഗങ്ങളും സർക്കാരും ശബ്ദം ഉണ്ടാകേണ്ടതായിരുന്നു.

    • @tinytrader3504
      @tinytrader3504 2 роки тому

      sathyanmash too lost national award.. gave to mgr for rikshakkaran..

  • @anukumar449
    @anukumar449 3 роки тому +75

    ഇൗ മഹാ നടന്റെ പേര് എന്നും ഓർമ്മിക്കാൻ കേരളത്തിലെ ബെസ്റ്റ് ആക്ടർ അവാർഡ് നു സത്യൻ എന്ന് പേര് ഇടണം

  • @subashbose7575
    @subashbose7575 3 роки тому +31

    ഈ സിനിമ തീയേറ്ററിൽ പോയി കണ്ടത് ഇപ്പോഴും ഇന്നതെപ്പോലെ ഓർക്കുന്നു

    • @gowrisankarmohanan8840
      @gowrisankarmohanan8840 2 роки тому

      Ningal ippozhum jeevanode undo

    • @joppan7830
      @joppan7830 2 роки тому

      You are great

    • @subashbose7575
      @subashbose7575 2 роки тому +3

      @@gowrisankarmohanan8840 ഇതിന് മറുപടി പറയാൻ എൻ്റെ സംസ്കാരം അനുവദിക്കുന്നില്ല

    • @subashbose7575
      @subashbose7575 2 роки тому

      @@gowrisankarmohanan8840 സംസ്കാരം കമ്മിയാണ് എന്ന് തോന്നുന്നു

  • @bavab8746
    @bavab8746 3 роки тому +90

    ഇന്ന്.സാധിക്കില്ല.ഇത്ര.മനോഹരമായ. പാട്ടും.സീനും..

  • @sreeragssu
    @sreeragssu 2 роки тому +22

    ധർമനീതികൾ താടി വളർത്തി തപസിരിക്കുന്നു.. തപസിരിക്കുന്നു...
    - വയലാർ 🔥 👌🏻

  • @somanps1792
    @somanps1792 2 роки тому +10

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സത്യനാണ്. ഇഷ്ടപ്പെട്ട സിനിമ " കരിനിഴൽ "

  • @rajagopathikrishna5110
    @rajagopathikrishna5110 3 роки тому +119

    അഭിനയ ചക്രവർത്തി എന്ന സ്ഥാനവും സിനിമയിൽ എല്ലാവരേക്കാളും പ്രഥമസ്ഥാനവും ഉള്ള സത്യൻ ജീവിതത്തിൽ ധീരനും സത്യസന്ധനും അനീതികളെ എതിർക്കുന്നയാളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    പക്ഷെ ഇന്ന് ഈ നടനെപ്പോലെ അപമാനിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു പ്രശസ്തവ്യക്തി ഇല്ല.സത്യൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന ഗംഭീര പ്രതിഛായക്കു പകരം ഒരു മന്ദച്ചാരുടെ രൂപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ധാരാളം. സത്യൻ്റെ ശബ്ദവും സംഭാഷണശൈലിയുമെല്ലാം മാറ്റിമറിക്കുന്ന പ്രവൃത്തികൾ .
    സത്യൻ എന്നു കേൾക്കുമ്പോൾ ആളുകൾ പൊട്ടിച്ചിരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന ഈ കലാ ദുര്യോഗത്തിനെതിരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ജാഗരൂകരാകേണ്ടിയിരിക്കുന്നു.

    • @rajendranponnu4162
      @rajendranponnu4162 3 роки тому +17

      ഉപജീവനത്തിന് വേണ്ടി മിമിക്രി എന്ന മാക്രികൾ നടത്തുന്ന പോഴത്തരം

    • @sasidharannair9312
      @sasidharannair9312 3 роки тому +6

      Aarokke enthokke paranjalim cheythaalum sathyanmash sathyanmash thanne ,narasimhathil Mammootty parayunnathupole aa thattu thaannu thanne irikkum samsayamilla

    • @humanity6368
      @humanity6368 3 роки тому

      Thara jada rajakkanmaraya mega giga starukalude mouna sammathavum und

    • @humanity6368
      @humanity6368 3 роки тому +1

      @@rajendranponnu4162 thendikal
      Jayaram enna ahankari makri orikkal sathyante abhinayathil prathyekich onnumilla ennu parnju

    • @satheeshankr7823
      @satheeshankr7823 3 роки тому +10

      സത്യൻ മാഷിന്റെ ഒരു സീനെന്കിലും കണ്ടിട്ടുള്ളവർക്ക് ഈ മിമിക്രി കാണുമ്പോൾ പുച്ഛമാണ് തോന്നുക.

  • @rasheedasubairrasheedasuba7376
    @rasheedasubairrasheedasuba7376 2 роки тому +14

    തൂലികയും കൊണ്ട് നടക്കുന്ന ഇന്നത്തെ ഗാനരാജയിതകളെ ഇതുപോലുള്ള ഒരുവരിയെങ്കിലും നിങ്ങൾക്ക് രാജിക്കാൻ കഴിയുമോ

  • @ArtistMojo
    @ArtistMojo 8 місяців тому +13

    ഈ പാട്ടിനു തൊട്ടു മുൻപുള്ള സംഭാഷണം എല്ലാവരും ശ്രദ്ദിക്കണം....ആ വാക്കുകൾ....അതിന്റ ശൈലി....അഭിനയത്തിന്റെ അപാരത....
    സത്യനു മുൻപ് കണ്ടുപിടിക്കാൻ മറ്റാരും ഇല്ലായിരുന്നു എന്നു കൂടി മനസ്സിലാക്കുമ്പോൾ.....ഒഹ്!!ഭയങ്കരം 👌

  • @dineshsoman7737
    @dineshsoman7737 2 роки тому +23

    ഈ വരികൾക്ക് പകരം വക്കാൻ മറ്റൊന്നില്ല.. ഇനി എത്ര യുഗം കഴിഞ്ഞാലും വരികയുമില്ല.. അതാണ് വയലാറിന്റെ വരികൾ ഇതൊക്കെയാണ് ഗാനങ്ങൾ..

  • @renjithkurup4374
    @renjithkurup4374 2 роки тому +21

    എറണാകുളം നോർത്ത് പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നിട്ടു രണ്ടു ചുവടു മുന്നോട്ടു വെച്ചിട്ടു പുറകോട്ടു തിരിഞ്ഞു നടക്കുന്ന ആ രംഗം ശ്രദ്ധിച്ചോ ..എന്തൊരു തന്മയത്വം ആണ്. നമുക്കിന്നു അങ്ങയെ ..സത്യൻ മാഷ്

    • @maqsoodm.m7323
      @maqsoodm.m7323 7 місяців тому +1

      Ernakulam karuk ariyaam athu.

    • @sivarajans9406
      @sivarajans9406 6 місяців тому +2

      Excellent 👌👌👌r

    • @babym.j8527
      @babym.j8527 Місяць тому +2

      ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഈ ചിത്രം സ്കൂളിൽ പ്രദർശിപ്പിച്ചത് ഇന്നുമോർക്കുന്നു. പോലീസ് സ്റ്റേഷനിൽ കയറണോ വേണ്ടയോ എന്ന് ശങ്കിച്ചുള്ള ആ രണ്ടു ചുവടുകളും അതിന് ശേഷം കാര്യമില്ല എന്നുള്ള ബോധത്തിലുള്ള നിരാശമായ ആ നടത്തവും,സത്യൻ മാഷ് ജീവിക്കുകയാണോ എന്ന് തോന്നിപ്പോകും.ഇതേ പോലുള്ള മറ്റൊരു രംഗം ചെമ്മീനിലുണ്ട്.ബീഡി കത്തിക്കാൻ തീപ്പെട്ടിയുരയ്ക്കുന്ന ആ സീനിൽ എല്ലാ വികാരവിക്ഷോഭവും മാഷ് പ്രകടിപ്പിച്ചിട്ടുണ്ട്.അഭിമാനിക്കാം നമുക്ക്.സത്യൻ മാഷ് നമ്മുടെ സ്വകാര്യ സ്വത്താണ്.

  • @georgejoy4624
    @georgejoy4624 11 місяців тому +30

    ഇതാണ് സത്യൻ മാഷ്..... 🙏
    ഒരൊറ്റ നോട്ടം മാത്രം മതി, ആ മുഖഭാവം ഒത്തിരി പൊട്ടിക്കരച്ചിലിനെക്കാൾ ഗംഭീരം 🙏ഭാവാഭിനയ സാമ്രാട്ട് 🙏
    പ്രണാമം 🌹

  • @sabuts3401
    @sabuts3401 2 роки тому +24

    ആ കനക സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.
    എന്തിനേറെ, ആ ഒരു നോട്ടത്തിന് പോലും പകരംവയ്ക്കാൻ ആളില്ല..

  • @nandakumart.s6138
    @nandakumart.s6138 Рік тому +11

    കഥാപാത്രത്തെ.. അറിഞ്ഞ് അഭിനയിക്കാൻ കഴിയുക..... സത്യൻ മാസ്റ്ററുടെ അഭിനയത്തെക്കുറിച്ച് മറ്റൊന്നും പറയാനില്ല.

  • @SanthoshKumar-jv5rj
    @SanthoshKumar-jv5rj 8 місяців тому +9

    അഭിനയ ചക്രവർത്തി .ഇന്നും മലയാള സിനിമയുടെ സിംഹാനം ഒഴിഞ്ഞു കിടക്കുന്നു

  • @annora666
    @annora666 3 роки тому +44

    എന്ന കാലമാണ് അത് ഒരു സിനിമയുടെ ഒരു സിറ്റുവഷൻ വേണ്ടി എഴുതിയ വരിയ..സിനിമയെ മറികടക്കുന്ന വരികൾ ഒപ്പം സത്യൻ സാറിന്റെ ഇതിഹാസ തുല്യമായ ഭാവ അഭിനയവും.

  • @msakadar4623
    @msakadar4623 3 роки тому +44

    No. 1 actor sathyanmash..... No1 singer dasettan..... No1 music director devarajanmaster.... One and only vayalar....

  • @mathewstom8460
    @mathewstom8460 3 роки тому +53

    ഒരു വാക്കു പോലും പകരം വയ്ക്കാനില്ലാത്ത വരികൾ!

  • @anoopkumarm6064
    @anoopkumarm6064 3 роки тому +35

    പകരം വയ്ക്കാൻ ഇല്ലാത്ത ഈ പാട്ട് ട സീൻ ഒരിക്കലും മറക്കില്ല

  • @arjunraj3229
    @arjunraj3229 3 роки тому +38

    അച്ഛന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്.
    ഇപ്പോൾ 2 ആഴ്ച്ച, ആയി അച്ഛൻ എന്നെ വിട്ടു പോയിട്ട്.
    Missing him ❤️ Proud to be his Son.
    ❤️ K. R. Nair ❤️
    Ex - Service Man.

  • @chinthuvijayappan9391
    @chinthuvijayappan9391 3 роки тому +27

    പകരം വെക്കാനില്ലാത്ത അതുല്യ നടൻ

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 3 роки тому +38

    This is not acting...but the real performance....of a legend.....

  • @prabhakaranp8231
    @prabhakaranp8231 2 роки тому +12

    ഈ അഭിനയ ചക്രവർത്തിക്ക് മരണമില്ല ഇല്ല

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 роки тому +7

    ചെറുപ്പത്തിൽ തോന്നി പഴഞ്ചൻ. ഇന്ന് ഞാൻ പഴഞ്ച നായപ്പോൾ ഈ മുഖം ഈ ഗാംഭീര്യം അഭിനയം എന്നെ വിസ്മയിപ്പിക്കുന്നു. പാട്ടിലെ വരികൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു

  • @georgeal1342
    @georgeal1342 2 роки тому +16

    സത്യൻ വളരെ മഹാനായ ഒരു നടൻ

  • @roykg7374
    @roykg7374 3 роки тому +44

    മലയാള സിനിമയുടെ വസന്തകാലം ഓർമ്മയിൽ ക്കൊണ്ടു വരുന്ന ഗാനം .അഭിനയകുലപതിയായ സത്യൻ മാഷ്, കാവ്യഭംഗി നിറഞ്ഞു തുളുമ്പുന്ന വരികൾ,മനോഹരമായ സംഗീത സംവിധാനം, അതുല്യമായ ആലാപനം.....!. ഇനി ഒരിക്കലും തിരിച്ചുവരാത്ത മലയാള സിനിമയുടെ സുവർണ്ണകാലം ....!

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 7 місяців тому +4

    അദ്ദേഹത്തിൻ്റെ ജൻമ സ്ഥലത്ത് താമസിയ്ക്കുന്ന ആളാണ് ഞാൻ. ഇതുപോലൊരു ജന്മം ഇനിയുമുണ്ടാകുമോ.

  • @isaacjoseph5713
    @isaacjoseph5713 3 роки тому +59

    അനുഭവങ്ങൾ പാളിച്ചകൾ ബെസ്റ്റ് ഫിലിം,സത്യൻ മാസ്റ്റർ ബെസ്റ്റ് അഭിനയം.. I saw the film in my school life.

  • @rajeshcrajesh4122
    @rajeshcrajesh4122 3 роки тому +27

    ഈ വഴിത്താരയിൽ ആലമ്പമ്പില്ലാതെ ഈശ്വരൻ നില്കുന്നു 🙏🙏🙏🙏

  • @akheeshkm8969
    @akheeshkm8969 3 роки тому +43

    50 years of separation.. Legend... No comparison.. Finest actor ever... Ini ithu pole oru avatharam undavilla...

    • @barathank9636
      @barathank9636 2 роки тому

      Sathyam.

    • @raphika3496
      @raphika3496 2 роки тому +1

      സത്യനേ മിമിക്രി മാക്റികൾദെയവ്ചെയ്ത് അനുകരിക്കരുത്

  • @kmjayachandran4062
    @kmjayachandran4062 3 роки тому +33

    ഗാനരചന അഭിനയം ivayum ഗാനവുമായി ചേർന്ന് നിൽക്കുന്നു. ഇന്ന് അധികം പേരും ഗായകരെ മാത്രം ആദരിക്കുന്നവർ ആണ്. മറ്റുള്ളവരെ മറക്കുന്നു

  • @josephkpkerala...6851
    @josephkpkerala...6851 2 роки тому +25

    Vayalar sir💞സത്യൻ സാർ 🌹

  • @jobmj5252
    @jobmj5252 3 роки тому +12

    ഈ ഗാനത്തിന് ഒരു പഴയകാല സ്മരണകൾ കണാൻ കഴിയും എറണാകുളം ഹൈക്കോടതി ജട്ടി ഭാഗം ഒരിക്കലും മറക്കാൻ കഴിയാത്ത കെട്ടിടം കർത്താവ് കൈകൾ ഉയർത്തി നിൽക്കുന്ന ആ ജംഗ്ഷൻ പോലീസ് സ്റ്റേഷൻ മേനക ജംഗ്ഷനിൽ എത്ര മാത്രം പുഴകൾ നികത്തി എന്നുള്ള തെളിവുകളും അശോകൻ ജോബ്

    • @satheeshankr7823
      @satheeshankr7823 2 роки тому

      അരൂർ-ഇടക്കൊച്ചി പാലവും കാണിക്കുന്നുണ്ട്.

  • @satheeshankr7823
    @satheeshankr7823 3 роки тому +38

    ഒരുപാട് ഓർമ്മകൾ ഉണർത്തുന്ന പാട്ട്.സത്യൻ മാഷ്,തകഴി, വയലാർ,ദേവരാജൻ മാഷ്..മലയാളത്തിലെ ജീവിത ഗന്ധിയായ സിനിമകളിൽ മറക്കാനാവാത്ത ഒന്നാണ് , സേതുമാധവൻ സാർ സംവിധാനം ചെയ്ത അനുഭവങ്ങൾ, പാളിച്ചകൾ..തകഴിയെന്ന വിശ്വസാഹിത്യകാരന്റെജീവനുള്ള കഥ.

  • @raghuraghunathan223
    @raghuraghunathan223 3 роки тому +20

    അഭിനയ ചക്രവർത്തി

  • @jebinjames9593
    @jebinjames9593 3 роки тому +83

    ആ കാലത്ത് natural acting സമ്പ്രദായം സത്യൻ മാഷായിരിക്കും തുടങ്ങിയത് എന്നു തോന്നുന്നു.

    • @santhoshramachandran9994
      @santhoshramachandran9994 3 роки тому +4

      👌🙏അതേ..100%ശരി.

    • @nithinratheesh1925
      @nithinratheesh1925 3 роки тому +2

      👍

    • @jebinjames9593
      @jebinjames9593 3 роки тому +13

      @@santhoshramachandran9994 അദ്ദേഹത്തിന്റെ സിനിമകൾ just കണ്ടാൽ പിന്നെ കണ്ടിരുന്നു പോവും. മിമിക്രി കലാകാർ അനുകരിക്കുന്നതിൽ ഒരു സാമ്യവുമില്ല. യഥാർത്ഥത്തിൽ അവർ പുതു തലമുറയെ തെറ്റിദ്ധരിപ്പിക്കുകയാണ്

    • @johneythomas1891
      @johneythomas1891 2 роки тому +8

      അദ്ധേഹത്തിൻ്റെ സിനിമകൾ കാണാൻ ശ്രമിക്കൂ. ആക്ടിംങ് ആണോ സ്വാഭാവികതയാണോ എന്ന് സംശയം തോന്നും വിധത്തിലാണ് ചലനങ്ങളും സംഭാഷണശൈലിയും. മലയാളത്തിലെ തികവാർന്ന അഭിനയ ചക്രവർത്തി സത്യൻ മാഷ് തന്നെ.

    • @jebinjames9593
      @jebinjames9593 2 роки тому +5

      @@johneythomas1891 ഓടയിൽ നിന്നും പലപ്പോഴും കണ്ടിട്ടുണ്ട്. ചങ്കുറപ്പുള്ള ആണ് അതാണ് സത്യൻ മാഷിന്റെ style.

  • @Vishnu-1997-u5z
    @Vishnu-1997-u5z 3 роки тому +45

    15/06/2021 സത്യൻ മാഷ് ഓർമായിട്ട് 50 വർഷം പ്രണാമം സത്യൻ മാഷ്🌹🙏

  • @vasudevkrishnan5476
    @vasudevkrishnan5476 3 роки тому +32

    "ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു"

  • @abbasabbu1349
    @abbasabbu1349 2 роки тому +29

    മലയാളികൾക്ക് അഭിമാനിക്കാൻ ഒരു ഗാനം സൂപ്പർ

  • @rajendranvayala4201
    @rajendranvayala4201 2 роки тому +11

    സതൃൻമാഷ് ഏററവുംഅവസാനം അഭിനയിച്ചചിത്രം.ഇതിലെ പലഭാഗങളും അവസാനം സതൃൻഇല്ലാതെയാണ്എടുത്തത്.ചിത്രംകാണ്ണംണാൻഉള്ളതിക്കുംതിരക്കും ഓർമയിൽ.

  • @damodaranem609
    @damodaranem609 2 роки тому +7

    എനിക്കിഷ്ടപ്പെട്ട മനോഹര ഗാനങ്ങളിൽ ഒന്ന്

  • @rajeevanps853
    @rajeevanps853 3 роки тому +25

    ഇത്തരം വ്യക്തികളാണ് പ്രവാചകന്മാർ.

  • @dhanurathma4366
    @dhanurathma4366 4 роки тому +37

    സത്യം ആണ് വയലാർ.........

  • @positivelife7879
    @positivelife7879 3 роки тому +30

    എത്ര മനേഹരമായ പാട്ട് കേട്ട് ഇരിക്കാൻ എന്ത് സുഖം
    #WHAT# A BEAUTIFUL SONG
    ❤️😎🙏☺️

  • @akhilchandran426
    @akhilchandran426 3 роки тому +17

    Sathyan മാഷ് 😪❤❤😪😪

  • @unnilalt167
    @unnilalt167 3 роки тому +62

    ശുദ്ധ സംഗീതവും അഭിനയവും❤️

  • @sureshbabukunnath6940
    @sureshbabukunnath6940 5 місяців тому +3

    എന്തൊരു സുഖം 2024 ൽ ഹെഡ്സെറ്റ് വെച്ച് കേൾബോഴും.. എന്തൊരു സംഗീതം.ദേവരാജൻ മാസ്റ്റർ ജീനിയസ്...ദാസേട്ടന്റെ മധുര ശബ്‌ദം...😍...വയലാറിന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന വരികൾ..ഇല്ലായ്മയിലും പണ്ടൊക്കെ റേഡിയോയിൽ കെട്ടിരുന്ന അതെ സുഖം...ഇന്ന് വേനലിൽ ചുട്ടു പഴുത്ത രാത്രിയിൽ കേൾക്കുമ്പോൾ...മനസ്സിൽ പഴയ ഓർമകളുടെ തണുത്ത കാറ്റിന്റെ സുഖ ശയ്യ 😍

  • @pjthomas4780
    @pjthomas4780 Рік тому +5

    എണ്ണപ്പെട്ട ജീവിത ദിവസങ്ങളെ വെല്ലുവിളിച്ച മഹാനായ കലാകാരനാണ് സത്യം മാഷേ

  • @christocc3815
    @christocc3815 2 роки тому +10

    Anubhavangal Palichakal, a touching Cinema.
    Sathyan uncomparable actor.
    This song make me cry.

  • @cherianjohn4800
    @cherianjohn4800 3 роки тому +30

    Vayalar, good memories, his contribution to .music world is awesome and remarkable and be everlasting. Sathyanmash be greatful too. Old is gold.

  • @binuviswanathan7892
    @binuviswanathan7892 3 роки тому +255

    മലയാളത്തിൻ്റെ എക്കാലത്തെയും മഹാനടൻ സത്യൻ മാഷ് ഓർമ്മയായിട്ട് ഇന്നേയ്ക്ക് 50 ാം വർഷം ... ഓർമ്മപൂക്കൾ 🙏🌹🌹🌹പ്രണാമം🌹🌹🌹🙏

    • @rajanvarghese643
      @rajanvarghese643 2 роки тому +8

      ANNUM INNUM SATHYAN MASH MAATHRAM!AADYAMAAYI KANDA PADAM =BHARYA(SATHYAN). 2=YAKSHI(SATHYAN). !2UM SUPER!

    • @rajanvarghese643
      @rajanvarghese643 2 роки тому +2

      Innaalorikkal kammi innocent PARANJATHU sraddhicho?!***sathyano?ayaalaaru!angoru annathe kaalatgu enthokkeyo kopraayam kaanichu!Angore aaru VAKA VAYKKUNNU? ennu!

    • @annievarghese6
      @annievarghese6 2 роки тому +9

      ബ്ലഡ്ക്യാൻസർമൂർദ്ധന്യാവസ്തയിൽനിൽക്കുബോഴും ആഅഭിനയത്തിന്റെ ഒറജിനാലിറ്റിഹോപറഞറിക്കാൻവാക്കുകളില്ല.

    • @rajanvarghese643
      @rajanvarghese643 2 роки тому +2

      @@annievarghese6 YES .AAREYUM ARIYIKKAATHE..YES....

    • @extremegaming9691
      @extremegaming9691 2 роки тому +8

      സത്യൻ മാഷ് ! അദ്ദേഹത്തിനു പകരം വയ്ക്കാൻ ഇന്നുവരെ ആരും വന്നിട്ടില്ല. ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു വ്യത്യസ്ത കഥാപാത്രങ്ങളെ വ്യത്യസ്ഥമായി അവതരിപ്പിക്കാനുള്ള അദ്ദഹത്തിന്റെ കഴിവ് അപാരമായിരുന്നു.

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 роки тому +9

    Singer,lyricist ,actor all are legend..
    ഇതുപോലെ ഉള്ള കോംബിനേഷൻ ഇനിയില്ല..
    അതായത്
    3 legend together(any singer,any lyricist ,any Actor)
    No one like they ...
    🔥🔥🔥🔥

  • @vinodrlalsalam4699
    @vinodrlalsalam4699 3 роки тому +25

    Great Sathyan super acting, thank's,

  • @sambanpoovar8107
    @sambanpoovar8107 3 роки тому +18

    Sathyan the Best Actor ever in the world

  • @sajeevsaji6317
    @sajeevsaji6317 2 роки тому +4

    സത്യൻ മാഷിനെ കാണുമ്പോൾ...മുരളി ചേട്ടനെ ഓർമ്മവരുന്നു...

  • @sajeeshas795
    @sajeeshas795 3 роки тому +20

    One of the greatest actor in India

  • @Anilbhaskar42
    @Anilbhaskar42 2 роки тому +11

    No one has replaced him till now,what an actor!

  • @midhileshkk8234
    @midhileshkk8234 Рік тому +5

    ഒരിക്കലും മരിക്കാത്ത വരികൾ...
    ഒരിക്കലും മായാത്ത ആ കണ്ണുകൾ..

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 роки тому +5

    💞💞💞💞എപ്പോഴും കേൾക്കുവാനാഗ്രഹിക്കുന്ന സൂപ്പർ പാട്ടുകൾ 💞💞💞💞💞💞💞💞

  • @karuns.sekhar846
    @karuns.sekhar846 3 роки тому +20

    Sathyan Mash the Legend of Malayalam Film Industry❤️❤️❤️

  • @hussainkpzhussain721
    @hussainkpzhussain721 3 роки тому +20

    We can't compare with anyone... Legendary........

  • @advshinubabu1000
    @advshinubabu1000 5 місяців тому +1

    ആകാലത്തെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകർച്ച കണ്ടിട്ട് വയലാർ നെഞ്ച് പൊട്ടി എഴുതിയതാണ് ഈ വരികൾ ......

  • @vsankar1786
    @vsankar1786 10 місяців тому +2

    സ്വന്തം വീട് നന്നാക്കാതെ നാട് നന്നാക്കാനിറങ്ങി ഒടുവിൽ സദാചാരമൂല്യങ്ങളെ വളച്ചൊടിച്ച് കെട്ടിപ്പടുത്ത തൻ്റെ വിശ്വാസഗോപുരം തകർന്നടിയുമ്പോൾ തത്വശാസ്ത്രങ്ങൾക്കെതിരെ വിരൽചൂണ്ടുന്ന വിപ്ലവകാരിയായ കഥാനായകൻ...
    പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനഗന്ധർവ്വൻ്റെ ഭാവോജ്വലമായ ആലാപനം.. സത്യൻമാഷിൻ്റെ വിസ്മയനടനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @kailasnath4369
    @kailasnath4369 Рік тому +2

    SATHYAN SIR PRANAMAM, EE GAANAM ENTE ISHTA GAANAMAANU

  • @shibuysmeenamchira8563
    @shibuysmeenamchira8563 Рік тому +6

    അഭിനയത്തിന്റെ അപാര മുഖം!
    മഹാനടന് പ്രണാമം 🌹🙏

  • @stevenson6113
    @stevenson6113 Рік тому +3

    ഇന്നും ആ സിംഹാസനത്തിൽ ഇരിക്കുൻ ആരും തന്നെ ഇല്ല 💪💪💪💪💪💪💪💪💪💪💪💪💪💪

  • @k.ramakrishnan5849
    @k.ramakrishnan5849 2 роки тому +13

    Meaning full song written by the great poet Vayalar, sung by our Gardharvan Yesudas, and acted by our Abhinaya Chakravarthi Sathyan Master

  • @dreamlife4550
    @dreamlife4550 3 роки тому +54

    പകരം വയ്ക്കാൻ ഇല്ലാത്ത ഒരു പാട്ട് അല്ല ശക്തി

  • @kunj0081
    @kunj0081 2 роки тому +6

    Pranamam the great great sathyan mash🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @shajikochikochi6593
    @shajikochikochi6593 2 роки тому +6

    അതുല്യ മഹാനടന് എന്റെ പൂചെണ്ടുകൾ

  • @sajansaj504
    @sajansaj504 2 роки тому +8

    മിമിക്രി കാർ കോമാളി ആക്കി പുതു തലമുറക്ക് പരിചയ പെടുത്തുന്ന മലയാളത്തിന്റെ എക്കാലത്തെയും ഏറ്റവും മികച്ച നടൻ, സത്യൻ മാഷ് ❤️

  • @mammedpadikkal1856
    @mammedpadikkal1856 2 роки тому +11

    സത്യനു പകരം സത്യൻ മാത്രം ഒരായിരം പ്രണാമം

  • @sheebarahim3689
    @sheebarahim3689 Рік тому +3

    ഇപ്പോഴുള്ള കാലഘട്ടത്തിന് യോജിച്ച പഴയ സിനുമാ ഗാനങ്ങൾ

  • @shajijoseph8752
    @shajijoseph8752 2 роки тому +13

    The great LEGEND Sathyan sir💕🌷🌷🌷

  • @vrindav8478
    @vrindav8478 2 роки тому +18

    🙏🙏🙏 Pranaams to Sathyan master, the best actor ever !! A timeless classic movie & songs ! Absolute masterpiece !! My all-time favorite song ! A gem of gems, hasn't a parallel !!! 💯💯💯👍

  • @jayanpovil1858
    @jayanpovil1858 2 роки тому +7

    വയലാറിന്റെ ഒരു ഭാവന അത്ഭുതം തന്നെയാണ്

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 2 роки тому +3

    Endhu പാട്ടാണ് old songs heart touching ....
    I love old songs than new തലമുറ song...
    Heart ilekku കയറുന്നില്ല അതിൻ്റെ വരികൾ ഒക്കെ .
    But old is gold.
    Chandhrakalambma,Surumayeyuthiya മിഴികളെ ....,etc

  • @mariechang2679
    @mariechang2679 Рік тому +7

    വയലാറിൻ്റെ വരികൾക്ക് മരണമില്ല 🔥🔥🔥🔥

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +14

    Anubhavangal palichakul sathyan sir super song super

  • @ashokan3672
    @ashokan3672 Місяць тому +2

    സത്യന്റെ.. ആ ഒരു നോട്ടത്തിൽ കരിഞ്ഞു പോകും.. ഇന്നത്തെ.. നടന്മാർ... 👌☝️

  • @vishnuthampy4013
    @vishnuthampy4013 Рік тому +4

    ചെറുപ്പത്തിൽ കേട്ടപ്പോൾ ഉള്ള അർത്ഥമല്ല ഇപ്പോൾ ഈ പാട്ടിന്റെ വരികൾക്ക്. ജീവിതം എന്താണ് അറിഞ്ഞു പ്രാരാപ്തങ്ങളുമായി മുന്നോട്ട് പോകുമ്പോൾ അർത്ഥമൊക്കെ മനസിലാകും

  • @user-ht1wb6eu4n
    @user-ht1wb6eu4n 2 роки тому +3

    വയലാർ എന്ന മഹാൻ പകരം വൈകാൻ ആരുമില്ല 🙏🙏

  • @praveenm9333
    @praveenm9333 Рік тому +4

    3 Era of Natural acting 1.Sathyan Mash
    2.Lalettan 3.Fahad Fazil

  • @praveenm9333
    @praveenm9333 Рік тому +2

    I'm 90s kid but my favourite actor Sathyan mash

  • @pradeepashtamichirakk2536
    @pradeepashtamichirakk2536 2 роки тому +11

    One of the GREAT Lyrics of our
    EVERGREEN POET VAYALAR !

  • @abbasabbu1349
    @abbasabbu1349 2 роки тому +5

    ഇഷ്ടഗാനങ്ങളിൽ ഒന്ന്

  • @Triple-SRD3
    @Triple-SRD3 Рік тому +3

    ഇന്നത്തെ മമ്മൂട്ടി sir ന്റെ പോലെയാണ് സത്യൻ Sir . Greatest Actor 🙏🏼.

  • @vijayant5263
    @vijayant5263 3 роки тому +50

    സഖാവ് ചെല്ലപ്പന്റ സിംഹാസനത്തിൽ ഇരിക്കാൻ ചങ്കുറപ്പുള്ള ഒരു നടൻ മലയാളസിനിമ ഇത് വരെ കണ്ടിട്ടില്ല 🙏

    • @sivarajans9406
      @sivarajans9406 2 роки тому +5

      ഇനി ഉണ്ടാകുകയും ഇല്ല 🙄

  • @Ayishu120
    @Ayishu120 2 роки тому +3

    2080 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പോൾ മുത്തശ്ശനൊരു hai തന്നേക്കണെ 😊

  • @jayaramck2471
    @jayaramck2471 2 роки тому +5

    Mind blowing nostalgic feelings of two legends, sathyan and vayalar. Pranamam to both of you.

  • @theindian2226
    @theindian2226 2 роки тому +8

    Sathyan is the Abhinaya Chakravarti of Malayalam cinema forever.

  • @ranjithpkd7386
    @ranjithpkd7386 Рік тому +3

    ആ expression ആരും പകരമില്ല