രൂക്ഷമായ വേലിയേറ്റം, പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികൾ
Вставка
- Опубліковано 9 лют 2025
- രൂക്ഷമായ വേലിയേറ്റം ഇടറോഡുകളും, വീടുകളും വെള്ളത്തിൽ മുങ്ങി....റോഡിൽ വഞ്ചിതുഴഞ്ഞ് ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധം..
ഞാറക്കൽലിലും പരിസരപ്രദേശത്തും വേലിയേറ്റം രൂക്ഷമായതിനെ തുടർന്ന് ദിവസങ്ങളായി പ്രളയ സമാനമായി ഇടറോഡുകളും വീടുകളും ഉപ്പ് വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
AIUWC ഞാറക്കൽ മണ്ഡലം ഓട്ടോ തൊഴിലാളികൾ വഞ്ചിയുമായി ആറാട്ട് വഴി ബീച്ച് റോഡ് ഉപരോധിച്ചു.ഓട്ടോറിക്ഷകൾ ഉപ്പ് വെള്ളത്തിലൂടെ ഓടിക്കുവാൻ നിർബന്ധിതരാകുന്ന ഓട്ടോ തൊഴിലാളികൾ തങ്ങളുടെ വാഹനത്തിന്റെ കാര്യത്തിൽ ഏറെ ആശങ്കയിലാണ്, ഓട്ടം പോകാതിരുന്നാൽ വരുമാനവും നിലയ്ക്കും,ഇതിനെ തുടർന്നാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങിയതെന്ന് തൊഴിലാളികൾ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ടി. ആർ. ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി സമരം ഉത്ഘാടനം ചെയ്തു.
മഞ്ഞനക്കാട് പുഴ, കിഴക്കേ വീരൻ പുഴ, ബന്തർ കനാൽ തുടങ്ങിയ പുഴകളെല്ലാം എക്കലും, ചെളിയും നിറഞ്ഞിരിക്കുകയാണെന്നും ഇവ കോരി ആഴം കൂട്ടണമെന്നും, തീരദേശ റോഡ് വരുന്നതിന്റെ ഭാഗമായി ചെറു തോടുകളും, നീർച്ചാലുകളും അനധികൃതമായി നികത്തുന്നത് തടയണമെന്നും, നേതാക്കന്മാർ ആവശ്യപ്പെട്ടു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. പി. ലാലു, AIUWC ജില്ല സെക്രട്ടറി സേവിയർ തുണ്ടിപ്പറമ്പിൽ, ഭാരവാഹികളായ
സിജോ പാറക്കൽ,
എ. കെ. വസുന്ദരൻ, അജിത്ത് പ്രസാദ്,
കെ. ജി. സുനിൽ,ദേവിലാൽ,
കെ. ജി. പീതാബരൻ, രാജേഷ് , യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നിതിൻ ബാബു, ശ്രീയേഷ് കെ. എസ് തുടങ്ങിയവർ സംബന്ധിച്ചു.
ഞങ്ങളുടെ അടുക്കളയിലും വെള്ളം കയറി... 😟😟😟