അണയുന്നീശോ | L'Nuhra | Anayunnisho | ܠܢܘܼܗܪܵܐ |Syro-Malabar Funeral Service Hymns| Rooha Media

Поділитися
Вставка
  • Опубліковано 21 жов 2024
  • ല് നുഹ്റാ ܠܢܘܼܗܪܵܐ (പ്രകാശത്തിലേക്ക് ) സിറോ മലബാർ സഭയുടെ അന്നീദാ ശുശ്രൂഷയിൽ (മൃതസംസ്കാര ശുശ്രൂഷ) നിന്നുള്ള ഗീതങ്ങൾ | ആറാമായ (സുറിയാനി)-മലയാളം Bilingual Hymns | Rooha Media
    മാർ തോമാശ്ലീഹായുടെ ശ്ലൈഹീക പാരമ്പര്യത്തിൽ ഉദയം കൊണ്ട പേർഷ്യൻ സഭയും കേരളത്തിലെ സിറോ മലബാർ സഭയും ആദ്യ നൂറ്റാണ്ടുകൾ മുതൽ പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് പാലിച്ചു വരുന്നത്. പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിൽ ഉള്ള മൃതസംസ്കാര ശുശ്രൂഷ ഉത്ഥാനത്തെപ്പറ്റിയും നമ്മുടെ കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തെപ്പറ്റിയും പറുദീസയിൽ ഉള്ള നിത്യ ജീവിതത്തെപ്പറ്റിയും ഉള്ള പ്രത്യാശയുടെ ചിന്തകൾ നൽകുന്നവയാണ്. മാർ അപ്രേം, മാർ ഇസഹാക്ക്, മാർ നർസായി എന്നിങ്ങനെ വിശുദ്ധരായ സുറിയാനി സഭാ പിതാക്കന്മാരാൽ വിരചിതമായ പ്രാത്ഥനകളും ഗീതങ്ങളും ആണ് ഈ ശുശ്രൂഷയിൽ ഉള്ളത്. ഇന്ന് ഉപയോഗത്തിൽ ഇരിക്കുന്ന അന്നീദാ ശുശ്രൂഷ പേർഷ്യയിലെ Upper Monstery (ദയറാ എല്ലായ്ത്താ) യുടെ ക്രമ പ്രകാരം ഉള്ളതാണ്.
    മലബാർ സഭയിൽ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് വന്ന ഈ അന്നീദാ ശുശ്രൂഷയുടെ (മൃതസംസ്കാര ശുശ്രൂഷ) കയ്യെഴുത്തു പ്രതികൾ വിശുദ്ധനായ മാർ കുറിയാക്കോസ് ചാവറ പിതാവിന്റെ മേൽനോട്ടത്തിൽ അച്ചടിക്കാൻ ഒരുങ്ങിയെങ്കിലും ആ ഉദ്യമം പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ പിൻഗാമിയായ കുറിക്കോസ് പോരൂക്കര മല്പാനച്ചനാണ്. അങ്ങനെ 1882 ൽ ആദ്യമായി സുറിയാനിയിലുള്ള അന്നീദാ ക്രമം മലബാറിൽ (കേരളത്തിൽ) അച്ചടിച്ചു. 1966 ൽ സിറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം CMI സഭാംഗമായ ബഹു. ലുദിവിക്കോസ് അച്ചൻ സുറിയാനിയിൽ നിന്നും അന്നീദാ ശുശ്രൂഷ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ മലയാള പരിഭാഷയിലെ ഗീതങ്ങൾ സുറിയാനി ഈണങ്ങൾ നിലനിർത്തി കാവ്യ രൂപത്തിൽ ആക്കിയത് ഭാഗ്യസ്മരണാർഹനും മലബാർ സഭയുടെ മഹാ കവിയുമായ ബഹു. ആബേൽ CMI അച്ചൻ ആണ്. ആ മലയാള പരിഭാഷ അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ തന്നെ ഓഡിയോ ആൽബമായി പുറത്തിറങ്ങുകയും നാളിതുവരെ പരേതരുടെ ഭവനങ്ങളിൽ ആശ്വാസം പകർന്നു കൊണ്ട് മുഴങ്ങി കേൾക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ റൂഹാ മീഡിയ പ്രസിദ്ധീകരിക്കുന്ന "ല് നുഹ്റാ | ܠܢܘܼܗܪܵܐ" എന്ന അന്നീദാ ശുശ്രൂഷയുടെ ഈ പുതിയ ആൽബം സുറിയാനി-മലയാള ഗീതങ്ങൾ ഇടകലർത്തിയുള്ളതാണ്. മലബാർ സഭയുടെ സുറിയാനി പാരമ്പര്യത്തെ സ്നേഹിക്കുന്ന ഒരു പറ്റം ആളുകളുടെ അധ്വാനത്തിന്റെയും സാമ്പത്തിക പിന്തുണയുടെയും ഫലമാണിത്. നമ്മുടെ മരണത്തിന്റെയും ജീവന്റെയും നാഥനായ മാറൻ ഈശോമിശിഹായ്ക്ക് ആരാധന അർപ്പിച്ചുകൊണ്ടും സുറിയാനി ആരാധനാ സംഗീതത്തിന്റെ വശ്യതയിൽ പ്രത്യാശ പകരുന്ന വരികൾ കോറി വച്ച സുറിയാനി പിതാക്കന്മാരുടെ സ്മരണയ്ക്ക് മുൻപിൽ ശിരസു നമിച്ചു കൊണ്ടും "ല് നുഹ്റാ | ܠܢܘܼܗܪܵܐ" എല്ലാവരുടെയും ഉപയോഗത്തിനായി ഞങ്ങൾ സമർപ്പിക്കുന്നു.
    Our Sincere Thanks:
    Syro-Malabar Synod
    Avun Mar Yausep Kallarangattu
    Avun Mar Yausep Srampikkal
    Malpan Malpane Koonammakkal Thoma Kathanar
    Our Benefactors
    Rev. Dr. Fr. Mathew Thekkedathu
    Celebrant: Nedumpurathu Sebastian Kashisha
    Vox (solo): Bro.Melbin Kazhunnukandathil & Maria Kolady
    Male Chorus: Nandukishore , Aibel Thomas & Joyal Paika
    Female Chorus: Sandra Gigi, Carolin Tom & Ann Merwin Jose
    Programming, Mix & Mastering: Tom Pala
    Flute: Josy Alappuzha
    Violin : Francis Xavier
    Program Co-ordinator: Kandathilkudilil Augustine Kashisha
    Download L'Nuhra Album MP3: drive.google.c...
    Download All Rooha Media Hymns: drive.google.c...
    Thank you for your support.

КОМЕНТАРІ • 10