MONICHAN KALAPURACKAL
MONICHAN KALAPURACKAL
  • 44
  • 103 884
കാലാതീതനായ കലാം - A tribute to Dr. APJ ABDUL KALAM
സ്വപ്നം കാണാന്‍ പഠിപ്പിച്ച കലാം...
കുരുന്നുകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ശാസ്ത്രജ്ഞന്‍. ഇന്ത്യ കണ്ട എക്കാലത്തെയും എളിമയുള്ള ദീര്‍ഘവീക്ഷണമുള്ള രാഷ്ട്രപതി. അങ്ങനെ വിശേഷണങ്ങള്‍ അനവധിയാണ് എ.പി.ജെ. അബ്ദുൽ കലാം എന്ന പ്രതിഭാ സമ്പന്നന്.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007) 'അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം' എന്ന 'ഡോ. എ.പി.ജെ. അബ്ദുൽ കലാം' (1931 ഒക്ടോബർ 15 - 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ ങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു.
ഇദ്ദേഹം.
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
“ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും വേണം. എങ്കില്‍ മാത്രമേ വിജയം നേടുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ” ലോകമെമ്പാടുമുള്ള കോടികണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ച, ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്ന നമ്മുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വാക്കുകളാണിത്. ഒരു ജനതയുടെ വികാരമായിരുന്നു ആ മനുഷ്യൻ. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം.
കാലവും തലമുറകളും മാറികൊണ്ടിരിക്കും പക്ഷേ, കലാം അഗ്നി ചിറകുകളുള്ള പക്ഷിയായി പറന്നു കൊണ്ടേയിരിക്കും. രാഷ്ട്രത്തിന്റെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ആ പോരാളിയെ കുഞ്ഞുങ്ങൾ അറിയണം. ഇന്ത്യയുടെ കരുത്ത് എന്താണെന്നു ചോദിച്ചാൽ അത് നിങ്ങളാണെന്ന് കുട്ടികളോടും യുവാക്കളോടും പറഞ്ഞ, രാമേശ്വരത്തുനിന്ന് രാഷ്ട്രപതിഭവനിലേക്ക് യാത്രനടത്തിയ അബ്ദുൾ കലാമിന്റെ ജീവിതം അറിയണം.
രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദ്ദേഹത്തിന്. 2020 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും തന്റെ പുസ്തകങ്ങളിലൂടെ അവതരിപ്പിച്ചു. രാജ്യത്തിന്റെ കരുത്തിനെക്കുറിച്ച് ഓർമപ്പെടുത്തി കൊണ്ടേയിരുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർഥികളുമായി സംവദിക്കുക എന്നത് കലാം ഏറെ ഇഷ്ടപ്പെട്ടിരുന്നു. 2015 ജൂലൈ 27 ന് ഷില്ലോങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രസംഗിക്കുന്നതിനടെ കുഴഞ്ഞു വീണ കലാം പിന്നീട് കണ്ണ് തുറന്നില്ല. രാജ്യം കണ്ട ഏറ്റവും വലിയ ധൈഷണികശാലികളിലൊരാൾ തന്റെ അഗ്നിചിറകുകൾ വിടർത്തി പറന്നു പോയി.
“ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം; ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം” എന്ന കലാമിന്റെ വാക്കുകൾ മക്കളോടു പറയണം. പത്രം വിറ്റും കക്ക പെറുക്കിയും പഠിക്കാൻ പണം കണ്ടെത്തി ലോകത്തിന്റെ ആദരം നേടിയ ആ മനുഷ്യന്റെ ജീവിതം മക്കളെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം.
Переглядів: 374

Відео

പ്രകാശം അങ്ങകലെയല്ല
Переглядів 37414 годин тому
Monichan Kalapurackal. Vienna & Anson Kurumbathuruth
കരുത്തു പകരുന്ന കാർഗിൽ
Переглядів 52716 годин тому
Monichan Kalapurackal & Anson Kurumbathuruth
സഫലമീ യാത്ര
Переглядів 572День тому
Monichan Kalapurackal & Anson Kurumbathuruth
കരയല്ലേ കുഞ്ഞേ....നീ
Переглядів 69314 днів тому
കരയല്ലേ കുഞ്ഞേ....നീ
മാറ്റങ്ങൾക്കായ്
Переглядів 43621 день тому
മാറ്റങ്ങൾക്കായ്
വിയന്ന മലയാളികളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ അന്തോനീസിൻറെ ഊട്ടുതിരുനാൾ
Переглядів 788Місяць тому
വിയന്ന മലയാളികളുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ അന്തോനീസിൻറെ ഊട്ടുതിരുനാൾ
വിയന്നയിലെ St. Thomas Syro Malabar Community ഇന്നു കൊണ്ടാടിയ പെരുന്നാളിലെ പ്രദക്ഷിണത്തിൽ നിന്നും
Переглядів 1,2 тис.Місяць тому
Procession from the Parish Festival by St. Thomas Syro Malabar Community at Maria Lourdes Chuch, Meidling, Vienna
ചലിക്കാം ......ലക്ഷ്യത്തിലേയ്ക്ക്
Переглядів 465Місяць тому
Monichan Kalapurackal, Vienna & Anson Kurumbathuruth
വായിയ്ക്കാമെന്നേ....!!
Переглядів 612Місяць тому
വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക്, അതുകൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണ്. ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ല, ഓരോ കാലത്തെയും സാഹര്യങ്ങൾക്കനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം, തൊട്ടടുത്ത ലൈബ്രറിയായിരുന്നു പഴയ തലമുറയിലെ ആളുകളുടെ വായനാ വേദി. അവിടെയുള്ള...
ബലി കൊടുക്കണോ?
Переглядів 744Місяць тому
നല്ല ഒരു ഈദ് സന്ദേശം !!
നാം കരയുമ്പോൾ
Переглядів 487Місяць тому
മലയാളികളുടെ നെഞ്ചകം പൊളിച്ച കുവൈറ്റ് ദുരന്തത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ !!!
ജീവിയ്ക്കുവാൻ മറന്നു പോയവർ
Переглядів 627Місяць тому
Monichan Kalapurackal, Vienna & Anson Kurumbathuruth
ഇനിയൊന്നു തിരികെ നടക്കണം
Переглядів 362Місяць тому
World Envionment Day Message
മനുഷ്യസ്നേഹികൾ
Переглядів 421Місяць тому
മനുഷ്യസ്നേഹികൾ
നേർക്കാഴ്ചകൾ
Переглядів 3122 місяці тому
നേർക്കാഴ്ചകൾ
അമ്മയ്ക്കായ്.......
Переглядів 3722 місяці тому
അമ്മയ്ക്കായ്.......
ഭൂമിയിലെ മാലാഖമാർ - May 12 - അന്താരാഷ്‌ട്ര നഴ്‌സസ്‌ ദിനാശംസകൾ
Переглядів 7962 місяці тому
ഭൂമിയിലെ മാലാഖമാർ - May 12 - അന്താരാഷ്‌ട്ര നഴ്‌സസ്‌ ദിനാശംസകൾ
മെയ് ദിന സന്ദേശം !
Переглядів 3673 місяці тому
മെയ് ദിന സന്ദേശം !
ആസ്വദിക്കാം ഈ നിമിഷം
Переглядів 3663 місяці тому
ആസ്വദിക്കാം ഈ നിമിഷം
സമൃദ്ധി നിറഞ്ഞ വിഷുക്കൈകളുമായ്...!! VISHU GREETINGS - 2024
Переглядів 9113 місяці тому
സമൃദ്ധി നിറഞ്ഞ വിഷുക്കൈകളുമായ്...!! VISHU GREETINGS - 2024
ഈദ് സന്ദേശം - വിട്ടുകൊടുക്കേണ്ട വിശാലത....
Переглядів 5183 місяці тому
ഈദ് സന്ദേശം - വിട്ടുകൊടുക്കേണ്ട വിശാലത....
തിരികെയെത്തും ആ നല്ല നാളുകൾ...!!
Переглядів 5343 місяці тому
തിരികെയെത്തും ആ നല്ല നാളുകൾ...!!
വിഡ്ഢിയാകണോ..?? A Motivational video by Monichan Kalapurackal, Vienna & Anson Kurumbathuruth
Переглядів 5444 місяці тому
വിഡ്ഢിയാകണോ..?? A Motivational video by Monichan Kalapurackal, Vienna & Anson Kurumbathuruth
ഉയിർത്തെഴുന്നേൽപ്പ് അകലെയല്ല
Переглядів 3214 місяці тому
ഉയിർത്തെഴുന്നേൽപ്പ് അകലെയല്ല
ജീവിതത്തിലെ ദുഃഖവെള്ളികൾ
Переглядів 6374 місяці тому
ജീവിതത്തിലെ ദുഃഖവെള്ളികൾ
മുറിയ്ക്കപ്പെടുന്ന കുഞ്ഞാടുകൾ
Переглядів 5004 місяці тому
മുറിയ്ക്കപ്പെടുന്ന കുഞ്ഞാടുകൾ
പുഞ്ചിരി കൈവിടാതെ.... 26 March 2024 - A tribute on the first death anniversary of Innocent.
Переглядів 5024 місяці тому
പുഞ്ചിരി കൈവിടാതെ.... 26 March 2024 - A tribute on the first death anniversary of Innocent.
ഹോഷിയാന...(HOSANA)
Переглядів 6184 місяці тому
ഹോഷിയാന...(HOSANA)
ക്ഷമിക്കണമേ...നീ
Переглядів 8974 місяці тому
ക്ഷമിക്കണമേ...നീ