കവിതക്കമ്പനി Kavitha company
കവിതക്കമ്പനി Kavitha company
  • 231
  • 141 147
അക്ഷരശ്ലോകപാഠം 129 Aksharasloka class
രാവോ ശീതള, മീറനാം നറുനിലാവെങ്ങും സുധാശീകരം-
തൂവുന്നൂ, കൊടുതാം ഹിമം കഠിനമായ് പെയ്യുന്നുമുണ്ടെങ്കിലും
ഹാ വല്ലാത്തൊരു ദാഹ ,മെന്റെ കരളിൽത്തീയാണു , ദാവാഗ്നിയെ-
ത്തൂവെണ്ണയ്ക്കു സമം വിഴുങ്ങിയവനേ നീയെങ്ങു മായാമയാ
കെ എൻ ദുർഗ്ഗാദത്തൻ ഭട്ടതിരി
വൃത്തം ശാർദ്ദൂലവിക്രീഡിതം
#aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
Переглядів: 206

Відео

അക്ഷരശ്ലോകപാഠം 128 Aksharasloka class
Переглядів 2192 години тому
യന്ത്രത്തോക്കുകൾ ഭൈരവാരവമുയർത്തീടട്ടെ യീടറ്റ ക - ല്പാന്താംഭസ്സഖിലം വിഴുങ്ങുകിൽ വിഴുങ്ങീടട്ടെയെന്നീശ്വരീ എന്തായാലുമചഞ്ചലം മമ മനം ബ്രഹ്മാണ്ഡമങ്ങേക്കര ചെന്താരിൽ ചെറുപന്തനന്തദയതൻ പാലാഴി നിന്നുൾക്കളം വി കെ ജി വൃത്തം:ശാർദ്ദൂലവിക്രീഡിതം #aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
അക്ഷരശ്ലോകക്ലാസ് 127 Aksharasloka class
Переглядів 2474 години тому
യോഷാരത്നത്തെ വേർപെട്ടതിലഥ ചില മാസം കഴിച്ചാ മുഴങ്കൈ ശോഷിച്ചൂരി ത്തെറിച്ചങ്ങനെ വളകൾ വെടിഞ്ഞീടുമാക്കാമി കണ്ടാൻ ആഷാഢത്തിന്റെയൊന്നാം ദിനമതിലൊരു മേഘം തടം പുക്കു മന്ദ്രാ- ഘോഷം കുത്തിക്കളിക്കും കരിയൊടു കിടയാം കാന്തി പൂണ്ടന്തികത്തിൽ ആശാൻ വൃത്തം സ്രഗ്ദ്ധര #aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #ശ്ലോകം #മലയാളംകവിത
അക്ഷരശ്ലോകപാഠം 126 Aksharasloka class
Переглядів 3307 годин тому
യോഗീന്ദ്രൻമാർക്കകത്തും വ്രജയുവതി ജനത്തിൻമനസ്സിന്നകത്തും ഭോഗീന്ദ്രാരിപ്പുറത്തും ജലധിനടുവിലാടും ഫണീന്ദ്രപ്പുറത്തും നാഗീജാരന്നടുത്തും കിടിപുരനിലയ ശ്രീലകത്തും പുകഴ്ത്തു - ന്നാഗീർവ്വാണീശനൊത്തും മരുവിടുമഖിലാ ധീശ! ഞാൻ നിന്നെ വാഴ്ത്തും. കുറുവല്ലൂർ മാധവൻ വൃത്തം : സ്രഗ്ദ്ധര #aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
ഗായകൻ ജയചന്ദ്രന് പ്രണാമം Tribute to Singer P Jayachandran
Переглядів 3969 годин тому
ഗായകൻ പി ജയചന്ദ്രന് പ്രണാമമർപ്പിച്ചു കൊണ്ട് ശ്ലോകക്കുട്ടികളായ ശ്രിഷ, വൈഷ്ണവി, ശ്രീദേവി, കാതറിൻ എന്നിവർ ചൊല്ലിയ ശ്ലോകങ്ങൾ രചന വയലാർ മോഹനൻ മൂലയിൽ, പ്രജേഷ് പണിക്കർ #aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
അക്ഷരശ്ലോകപാഠം 125 Aksharasloka class
Переглядів 32212 годин тому
യക്ഷാധീശ്വരപട്ടമോ മഹിതമാം സ്വാരാജ്യസാമ്രാജ്യമോ ത്ര്യക്ഷാദിത്രിദശാധികാരനിലയോ വേണ്ടാ നമുക്കെൻവിഭോ! ലക്ഷാദിത്യസമാനമായൊരനഘ- ജ്യോതിസ്സുചിന്നുന്ന നി- ന്നക്ഷാമാദ്ഭുതചിൽ സ്വരൂപമകമേ കാണായ്‌ വരേണം സദാ ! വള്ളത്തോൾ വൃത്തം: ശാർദ്ദൂലവിക്രീഡിതം #aksharaslokam #litraturemalayalam #malayalam #malayalamliterature #malayalampoetry #poetry #sloka #അക്ഷരശ്ലോകം #മലയാളംകവിത #ശ്ലോകം
അക്ഷരശ്ലോകപാഠം 125 Aksharasloka class
Переглядів 28414 годин тому
യാഗത്തിന്നു വധിച്ചിടാം പശുവിനെ, പ്പയ്യാറ്റുവാൻ കൊൽവതാ- ണാഗസ്സെന്നു വിധിപ്പതും, ലഹരി പാനീയത്തെ വർജ്ജിക്കുവോർ ഭോഗത്താൽ ക്രതു വേദി തന്നിലതിനെസ്സാധൂകരിക്കുന്നതും യോഗക്ഷേമ വിധിജ്‌ഞരേ, വര മുനി പ്രോക്തങ്ങളെന്നോ മതം യൂസഫലി കേച്ചേരി വൃത്തം ശാർദ്ദൂലവിക്രീഡിതം
അക്ഷരശ്ലോകപാഠം 123 Aksharasloka class
Переглядів 554День тому
മുക്കൂട്ടപ്പാതവക്കത്തൊരു തവി കളഭം കാഴ്ചയായ് വച്ചതിന്നാ- മുക്കൂനിപ്പെണ്ണിനേയും മുരഹര ,മുതു നീ നീർത്തി മുഗ്ദ്ധാംഗിയാക്കി ഉൾക്കൂറത്രയ്ക്കു സേവിപ്പവരിലനുപമം തോന്നുമാറുള്ളൊരങ്ങ - യ്ക്കൊക്കൂലെന്നായ് വരില്ലിങ്ങടി തൊഴുമടിയന്നോലുമിക്കാലു നീർക്കാൻ പ്രേംജി #aksharaslokam #litraturemalayalam #malayalamliterature #malayalampoetry #poetry #sloka #മലയാളംകവിത #malayalam #അക്ഷരശ്ലോകം #ശ്ലോകം
അക്ഷരശ്ലോകപാഠം 122 Aksharasloka class
Переглядів 315День тому
മേലേ മാലാഖമാരേ !വരിക മരതക ശ്യാമ വൃന്ദാവനത്തിൻ പാലേകാനുണ്ണി വായ്ക്കാക്കനകകലശവും കൊച്ചു കൈലേസുമേന്തി ഏലേലം പൂത്ത പാലത്തളിരൊടു വിശദം കേട്ടുവാ, തൊട്ടിലാട്ടാൻ പ്രാലേയ സ്നിഗ്ദ്ധ ലീലാനില, പരമ പിതാവിന്റെ പുത്രോത്സവത്തിൽ ഉണ്ണിക്കൃഷ്ണൻ ചെറുതുരുത്തി കലശം... പാത്രം പ്രാലേയം... മഞ്ഞ് സ്നിഗ്ദ്ധം... മൃദുവായത് അനിലൻ... കാറ്റ് ഉണ്ണിയേശുവിനെ ലാളിക്കാൻ വിളിക്കുകയാണ്... മരതക ശ്യാമമായ ഏദൻ തോട്ടത്തിൽ നിന്നുമുള്ള പാൽ...
അക്ഷരശ്ലോകപാഠം 121 Aksharasloka class
Переглядів 357День тому
മാലോകർക്കു മതി പ്രമോദമരുളും ശ്രീമന്മഹാഭാരതം ചേലോലും തദുപജ്ഞമായി വിലസും ശാകുന്തളം നാടകം ഈ ലോകോത്തര സൃഷ്ടി രണ്ടുമതുലം ചേലൊത്ത വാലത്തി ത - ന്നാലോലാമല നീലനീരജ മിഴിത്തുമ്പിൻ്റെ വമ്പല്ലയോ പണ്ഡിറ്റ് കെ പി കറുപ്പൻ വൃത്തം ശാർദ്ദൂലവിക്രീഡിതം #aksharaslokam #malayalamliterature #malayalampoetry #poetry #sloka #മലയാളംകവിത #litraturemalayalam #malayalam #അക്ഷരശ്ലോകം #ശ്ലോകം
അക്ഷരശ്ലോകപാഠം 120 Aksharasloka class
Переглядів 25614 днів тому
മാനം ചേർന്ന ഭടൻ്റെ മിന്നൽ ചിതറും കൈവാളിളക്കത്തിലും മാനഞ്ചും മിഴിതൻ മനോരമണനിൽ ചായുന്ന കണ്‍കോണിലും സാനന്ദം കളിയാടിടുന്ന ശിശുവിൻ തൂവേർപ്പണി പൂങ്കവിൾ സ്ഥാനത്തും നിഴലിച്ചു കാണ്മു കവിതേ നിൻ മഞ്ജുരൂപത്തെ ഞാൻ വള്ളത്തോൾ വൃത്തം: ശാർദ്ദൂലവിക്രീഡിതം
അക്ഷരശ്ലോകപാഠം 119 Aksharasloka class
Переглядів 41214 днів тому
മയ്യഞ്ചും തിരുമെയ്യു ചെന്നു തടവും, നക്കും പദാബ്ജങ്ങൾ ഞാൻ, പയ്യാററും മമ യാമുനോദകവുമാ വൃന്ദാവനപ്പുൽകളും, നിയ്യൂതും മുരളീസ്വരം നുകരു,മെ- ന്നായർക്കിടാവേ, വെറും പയ്യായാൽ മതിയായിരുന്നു തിരുവ- മ്പാടിക്കകത്തങ്ങു ഞാൻ. വി കെ ജി
അക്ഷരശ്ലോകപാഠം 118 Aksharasloka class
Переглядів 29314 днів тому
മല്ലാർപൂങ്കാവിലയ്യാ മൃദുല പവന മേറ്റൂയലാടിക്കളിക്കും മല്ലാക്ഷീണാം മദോദഞ്ചിതസുലളിത സംഗീതഭംഗീ മനോജ്ഞാ ഉല്ലാസം പൂണ്ടു പൊന്നിൻ കൊടിമര മുകളിൽ കാറ്റലച്ചംബുദാളീം മെല്ലേ മെല്ലേ മുകയ്ക്കും കനകമയപതാകാവലീ ലാളനീയാ പുനം (ഭാഷാരാമായണം ചമ്പു)
അക്ഷരശ്ലോകപാഠം 117 Aksharasloka class
Переглядів 47514 днів тому
മഞ്ഞല പുൽകിയ മാമലയിൽ, കുളിരമ്പിളി നീങ്ങി മറഞ്ഞളവിൽ മഞ്ജിമതിങ്ങിയ ചാമരമായിടതിങ്ങി വിളങ്ങിയ കാടുകളിൽ നീരദപാളികളംബര മേട്ടിലുയർത്തി മനോഹരപൂക്കുടകൾ ദൂരെവിദൂരയലംകൃത ഭംഗിയിൽ വന്നു കിഴക്കൊരു തങ്കരഥം ഉണ്ണിക്കൃഷ്ണൻ നമ്പീശൻ വൃത്തം മദിര
കലോത്സവ വിധി നിർണ്ണയം kalolsavam judgement
Переглядів 53028 днів тому
കലോത്സവ വിധി നിർണ്ണയം kalolsavam judgement
അക്ഷരശ്ലോകപാഠം 116 Aksharasloka class
Переглядів 52628 днів тому
അക്ഷരശ്ലോകപാഠം 116 Aksharasloka class
കവിതാ ദിനം kavitha dinam
Переглядів 380Місяць тому
കവിതാ ദിനം kavitha dinam
അക്ഷരശ്ലോകപാഠം 115 Aksharasloka class
Переглядів 470Місяць тому
അക്ഷരശ്ലോകപാഠം 115 Aksharasloka class
അക്ഷരശ്ലോകപാഠം 114 Aksharasloka class
Переглядів 706Місяць тому
അക്ഷരശ്ലോകപാഠം 114 Aksharasloka class
അക്ഷരശ്ലോകപാഠം 113 Aksharasloka class
Переглядів 513Місяць тому
അക്ഷരശ്ലോകപാഠം 113 Aksharasloka class
അക്ഷരശ്ലോകപാഠം 112 Aksharasloka class
Переглядів 496Місяць тому
അക്ഷരശ്ലോകപാഠം 112 Aksharasloka class
അക്ഷരശ്ലോകപാഠം 111 Aksharasloka class
Переглядів 390Місяць тому
അക്ഷരശ്ലോകപാഠം 111 Aksharasloka class
ഏകാക്ഷര സദസ്സ് Ekakshara sadassu
Переглядів 589Місяць тому
ഏകാക്ഷര സദസ്സ് Ekakshara sadassu
അക്ഷരശ്ലോകപാഠം 110 Ajsharasloka class
Переглядів 860Місяць тому
അക്ഷരശ്ലോകപാഠം 110 Ajsharasloka class
അക്ഷരശ്ലോകപാഠം 109 Aksharasloka class
Переглядів 396Місяць тому
അക്ഷരശ്ലോകപാഠം 109 Aksharasloka class
അക്ഷരശ്ലോകപാഠം 108 Aksharasloka class
Переглядів 888Місяць тому
അക്ഷരശ്ലോകപാഠം 108 Aksharasloka class
അക്ഷരശ്ലോകപാഠം 107 Aksharasloka class
Переглядів 534Місяць тому
അക്ഷരശ്ലോകപാഠം 107 Aksharasloka class
അക്ഷരശ്ലോകപാഠം 106 Aksharasloka class
Переглядів 629Місяць тому
അക്ഷരശ്ലോകപാഠം 106 Aksharasloka class
അക്ഷരശ്ലോക മത്സര വിജയികൾ ഗായത്രി രേവതി Aksharaslokam school kalolsavam winners
Переглядів 672Місяць тому
അക്ഷരശ്ലോക മത്സര വിജയികൾ ഗായത്രി രേവതി Aksharaslokam school kalolsavam winners
കെ എൻ ഡി യുടെ ശ്ലോകം
Переглядів 2402 місяці тому
കെ എൻ ഡി യുടെ ശ്ലോകം

КОМЕНТАРІ