Rajeev Mannayam Photography
Rajeev Mannayam Photography
  • 11
  • 7 573
അഗസ്ത്യ ഹൃദയത്തിൽ | Ahasthya hrudayathil | Photography series | Travel | Agasthyarkoodam
ബാബു മണ്ടൂർ മാഷിന്റെ ചാനൽ: www.youtube.com/@UCVslYY4LTuzBwDbZ8uncE1w
അഗസ്ത്യാർകൂടം യാത്രയുടെ അനുഭവങ്ങളും ചിത്രങ്ങളും അഗസ്ത്യഹൃദയമെന്ന കവിതയും ചേർന്ന ഒരു യാത്രാനുഭവം
-----------------------------------
ഓരോ അഗസ്ത്യാർകൂടം യാത്രയും തികച്ചും വ്യത്യസ്തമായ ഓരോ അനുഭവമാണ്.കാടനുഭവങ്ങളുടെ പൂർണ്ണതയിലേയ്ക്കും സൗഹൃദങ്ങളുടെ ആഴങ്ങളിലേയ്ക്കും അവനവൻ്റെതന്നെ ഉള്ളൊഴുക്കുകളിലേയ്ക്കും ഒരേസമയമുള്ള യാത്രയായാണ് അത് അനുഭവപ്പെടുക.
വ്യക്തിപരമായി യാത്രയുടെ പൂർത്തീകരണ നിമിഷത്തിൽ ഉന്മാദം തരുന്ന യാത്രകൾ വളരെക്കുറവാണ്. താഴ്ന്നസ്ഥായിയിലാരംഭിച്ച് പലതരം പ്രവാഹങ്ങളിലൂടെ മൂർത്താനുഭവമായിതീരുന്ന അഗസ്ത്യാർകൂടം അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ്.
പശ്ചിമഘട്ട മലനിരകളുടെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന, സമുദ്രനിരപ്പിൽനിന്നും 6129 അടി ഉയരത്തിലുള്ള അഗസ്ത്യാർകൂടം കേരളത്തിലെ മലനിരകളിൽ ഉയരത്തിൽ മൂന്നാമതാണ്. തെക്കേയിന്ത്യയിലെ ഏറ്റവും ദീർഘവും കഠിനവുമായ ട്രക്കിംഗ് പാതകളിൽ പ്രധാനപ്പെട്ടതാണ് ഇത്. ചെന്തുരുണി, പേപ്പാറ, നെയ്യാർ വന്യജീവി സങ്കേതങ്ങളുടേയും കളക്കാട് മുണ്ടൻതുറ ടൈഗർ റിസർവിൻ്റേയും ഭാഗമായ ജൈവ സമൃദ്ധമായ പ്രദേശം. 2001ൽ യുനസ്കോയുടെ ലോകജൈവോദ്യാനപ്പട്ടികയിൽ ഉൾപ്പെട്ട് ബയോസ്ഫിയർ റിസർവ്വായി സംരക്ഷിക്കുന്ന ഇടം.
പത്തുകോടി വർഷത്തെ പഴക്കമുള്ള പരിണാമചരിത്രം പറയാനുണ്ട് അഗസ്ത്യാർകൂടത്തിൻ്റെ ജൈവവൈവിദ്ധ്യ സമൃദ്ധിയ്ക്ക്. ഹിമാലയത്തിന് അതിൻ്റെ പകുതിയോളം പഴക്കമേയുള്ളൂവെന്ന് ഓർക്കണം.
ആനയും കടുവയും കരടിയും ഉൾപ്പെടുന്ന 49ഇനം സസ്തനികൾ, 59 ഇനം ഉരഗജീവികൾ, അമുർ ഫാർക്കൺ പോലെയുള്ള ദേശാടകരുൾപ്പെടെ 250ഓളം പക്ഷിയിനങ്ങൾ, 311 ഇനം ശലഭങ്ങൾ, 2500ൽ ഏറെ സപുഷ്പികളായ സസ്യജാലങ്ങൾ അഗസ്ത്യാർകൂടത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുള്ള ജൈവസമ്പത്തിൻ്റെ കണക്കാണിത്. തിരിച്ചറിയപ്പെടാൻ ഗവേഷകരുടെ സാമിപ്യം കാത്ത് ഇനിയുമെത്രയോ ഇനങ്ങൾ. 2000ത്തോളം ഔഷധസസ്യയിനങ്ങളിൽ അൻപതോളം എണ്ണം അപൂർവ്വവും വംശനാശഭീഷണി നേരിടുന്നവയുമാണ്.
നീലക്കുറിഞ്ഞിപൂക്കുന്ന അപൂർവ്വമിടങ്ങളിൽ ഒന്നുകൂടിയാണ് ഇവിടം.
അഗസ്ത്യാർകൂടത്തിലേയ്ക്ക് ഇനിയും പോയിട്ടില്ലാത്തവർക്ക് ഈ ചിത്രങ്ങൾ ഏതു തരത്തിലുള്ള അനുഭവമാണ് തന്നത് എനിക്കറിയില്ല. പേടിപ്പിക്കുന്ന അനുഭവമേയല്ല ഈ യാത്ര. ജീവിതംമുഴുവൻ കുളിരോടെ കൂടെ വരുന്ന, അവനവനോട് കൂടുതൽ ഇഷ്ടം തോന്നിക്കുന്ന, സ്വന്തം ശരീരത്തോട് ബഹുമാനം തോന്നിക്കുന്ന, യാത്രകഴിഞ്ഞ് വീട്ടിൽ വന്ന് അമ്പട ഞാനേ എന്നോർക്കാൻ സാധിക്കുന്ന ഒരനുഭവമാണ്. 2025ലെ ട്രക്കിംഗ് സീസൺ ജനുവരിയിൽ ആരംഭിക്കും. എല്ലാവരേയും കാടനുഭവത്തിന്റേയും കവിതാനുഭവത്തിന്റേയും തീഷ്ണതയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
.
.
.
#travel #travelvlog #travelphotography #traveldiaries #agasthyarkoodam #അഗസ്ത്യാർകൂടം #trekking #kerala_trekking #keralatourism #kerala #rajeevmannayam #photography #photographer #agasthya #agasthyamalai #pilgrimage #agasthyahrudayam #poem #babumandoor #rajeevmannayamphotography #sahyadrimountains #thiruvananthapuram #nedumangad #keralaforest #keralagram #keralanews #viralvideo #viralvideos #traveltips #creativephotography #landscape #landscapephotography #landscapephotographer #കേരളം #സഹ്യപർവ്വതം #അഗസ്ത്യമല #ഫോട്ടോഗ്രാഫി #യാത്ര #ട്രക്കിംഗ് #അഗസ്ത്യാർകൂടംയാത്ര #കവിത #അഗസ്ത്യഹൃദയം
Переглядів: 800

Відео

The remains... | Photo series | Rajeev Mannayam photography
Переглядів 545Місяць тому
എവിടെയും ശേഷിപ്പുകളുണ്ട്. മനുഷ്യൻ്റെ മുന്നോട്ടുള്ള യാത്രയിൽ ബോധപൂർവ്വം പിന്നിലുപേക്ഷിക്കുന്നവ. അരികിലാക്കപ്പെടുന്നവ. അറിഞ്ഞു കൊണ്ടുതന്നെ തമസ്കരിക്കുന്നവ. എല്ലാത്തിലും ശേഷിപ്പുകളുണ്ട്. സാമൂഹിക ചലനങ്ങളിൽ ശാസ്ത്ര സാങ്കേതികതകളിൽ കലയിൽ സംസ്കാരത്തിൽ നടപ്പിൽ ഉടുപ്പിൽ ഭാവിക്കലുകളിൽ. ചിലത് അലിഞ്ഞേ പോവും. ഒട്ടും ശേഷിക്കാതെ. ചിലത് ഉപ്പെന്നപോലെ അലിഞ്ഞാലും ഓർമ്മിപ്പിക്കും. ചിലത് അലിയാൻ തയ്യാറാവാതെ കരടുപോലെ ...
കാട് ജലച്ചായത്തിൽ |The Forest like a watercolor painting |Photo series |Rajeev Mannayam |Photography
Переглядів 1,9 тис.2 місяці тому
Link to Dr. Unnukrishnan Pulikal's website: unnipulikkal.art/ Photomuse: photomuse.in/ A different photo series depicting the forest like a watercolor painting. The landscape of Panna Tiger Reserve in summer was captured by ICM Photography. ഈ വർഷം മാർച്ച് അവസാനത്തിലാണ് ഞങ്ങൾ മധ്യപ്രദേശിലെ പന്ന വൈൽഡ് ലൈഫ് സാങ്ച്വറിയിലേക്ക് പോകുന്നത്. മുഖ്യമായും കടുവകളെ കാണുകയും പടമെടുക്കുകയും ചെയ്യുകയാണ് ലക്ഷ്യം...
റാനെയിലെ ദുർമന്ത്രവാദികൾ | Sorcerers of Raneh | Photo series | Rajeev Mannayam #photography #raneh
Переглядів 5212 місяці тому
ഇന്ത്യയുടെ ഗ്രാൻഡ് കന്യൻ എന്ന് വിളിപ്പേരുള്ള റാനെ മധ്യപ്രദേശിലെ കെൻ - ശരിയാൽ സാങ്ച്വറിയ്ക്ക് സമീപത്താണ്. യമുനയുടെ പോഷകനദിയായ കർണാവതി എന്ന് വിളിക്കുന്ന കെൻ നദിയിലാണ്. രണ്ടു മുഖങ്ങളാണ് ഇവിടെ നദിക്ക്. മൺസൂണിൽ സംഹാര രൂപയായി നിരന്തരം നിരവധി വെള്ളച്ചാട്ടങ്ങളുമായി നിറഞ്ഞു പതഞ്ഞു പരന്ന്. വർഷത്തിലെ മറ്റു മാസങ്ങളിൽ പേരിനൊരു നീരൊഴുക്ക് മാത്രമായിട്ട്. അപ്പോഴാണ് അവിടത്തെ ആഗ്നേയശിലകളുടെ വർണാഭമായ ലോകം കാണാനാവ...
KULASAI DASARA 2024 | കുലസൈ ദസറ 2024 | Photostory | Rajeev Mannayam #kulassai #photography#dassara
Переглядів 9552 місяці тому
തമിഴ്നാട്ടിൽ തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിനടുത്ത കടലോര ഗ്രാമമാണ് കുലശേഖര പട്ടണം എന്ന കുലസൈ. കുലസൈയിലെ അരുൾമിഗു മുത്താരമ്മൻ കോവിലിലെ നവരാത്രിയാരംഭം മുതൽ പത്തു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് കുലസൈ ദസ്സറ. പത്തു ദിവസം കൊണ്ട് 10 മുതൽ 15 ലക്ഷം വരെ വിശ്വാസികൾ വിവിധ വേഷങ്ങളിൽ, വിവിധ രൂപങ്ങളിൽ, വിവിധ ഭാവങ്ങളിൽ വന്നു നിറയുന്ന, ഇതുപോലൊരു ആഘോഷം വേറൊന്നുണ്ടായേക്കില്ല. നീണ്ടനാൾ വ്രതമെടുത്ത് വിവിധ വ...
ഫോട്ടോസീരീസ് | പാർപ്പടയാളങ്ങൾ | Signs of residence
Переглядів 7142 місяці тому
ഏത് വൻകിട നിർമ്മിതികളുടേയും പാർശ്വഫലങ്ങളിലൊന്നാണ് കൂടിയൊഴിക്കലുകൾ. നമ്മുടെ ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായി ഒഴിഞ്ഞ വീടുകളിലെ ജനവാസത്തിൻ്റെ അടയാളങ്ങളാണ് ഈ ഫോട്ടോസീരീസിൽ. തൃപ്തികരമായ നഷ്ടപരിഹാരം നേടി വീടൊഴിഞ്ഞവർ തന്നെയാണ് ബഹുഭൂരിപക്ഷവും. എന്നാൽ വീട് നമുക്കൊരു വൈകാരികാനുഭവം കൂടിയാണ്. ഓരോ വീടും കണകില്ലാത്തത്ര ഓർമ്മകളിലാണ് പടുക്കപ്പെട്ടിരിക്കുന്നതും. സ്വന്തം ഓർമ്മകളെ പ്രകോപിപ്പിക്കുന്ന ചില പാർപ്പട...
ഖജുരാഹോ - മണൽക്കല്ലിൽ തീർത്ത കവിത |Khajuraho - A poem written in sandstone #khajuraho
Переглядів 7923 місяці тому
പലകാലങ്ങൾ അടരടരായി കിടക്കുന്ന, സംഭവങ്ങൾക്കുമേൽ സംഭവങ്ങൾ അട്ടിയട്ടിയായി നിറഞ്ഞിരിക്കുന്ന ചരിത്രസ്ഥലികളിൽ തനിച്ചിരിക്കുമ്പോൾ ഓർമ്മകളുടെ നൂറുനൂറലകൾ നമ്മെ വന്നു നനയ്ക്കും. മധ്യപ്രദേശിലെ ഖജുരാഹോ അങ്ങനെ ഒരിടമാണ്. രാജവംശങ്ങൾ ജനപദങ്ങൾ, പോരാട്ടങ്ങൾ, പലായനങ്ങൾ, നായാട്ടുകൾ. ഘോഷയാത്രകൾ, മാടുകളെപ്പോലെ എത്രയുഴുതിട്ടും മെനയാകാത്ത കർഷകജീവിതങ്ങൾ, ചാട്ടവാറൊച്ചകൾ, നോവിലെരിഞ്ഞു തീരാത്ത ജീവിതത്തിന്റെ ഇത്തിരി സന്തോഷ...

КОМЕНТАРІ