Lakshmis World
Lakshmis World
  • 163
  • 113 464
#അക്ഷരകുലപതിക്കു പ്രണാമം #
അക്ഷരകുലപതിക്ക് പ്രണാമം
-----------------------------
എം ടി എന്ന അക്ഷരകുലപതി,ജ്ഞാ നപീഠമേറിയ മഹാപ്രതിഭ, യാത്രയാകുമ്പോൾ ആ പൊൻതൂലികയിൽ വിരിഞ്ഞ ഏതാനും കഥകളെയും നോവലുകളെയും ചലച്ചിത്ര ചാരുതുകളെയും സ്പർശിച്ചുകൊണ്ട്, ഹൃദയപൂർവ്വം,വിനയപൂർവ്വം,ഒരു സ്നേഹാഞ്ജലി.
രചന.. കെ ബി രമ
------------------------------------------
സ്വസ്ഥം സുഷുപ്തിയായ് അക്ഷരകുലപതി
"സ്വർഗ്ഗം തുറക്കുന്ന സമയമായീ"...
നിസ്തുലജ്ഞാനപ്രദീപ്തമാ തൂലിക
നിശ്ചലം നിത്യ സമാധിയായി.
എം ടി എന്നുള്ളൊരാ രണ്ടക്ഷരം വിരൽ
തൊട്ടതെല്ലാം പൂത്ത പൂങ്കാവനം...
വശ്യമാം
ഭാവനാസാഗരം, മുത്തണി മുഗ്ദ്ധമാം നിളപോലെ വാക്പ്ര വാഹം.
തീവ്ര ദുഃഖത്തിന്റെ ചൂളയിൽ ചിന്തകൾ,
"രക്തം പുരണ്ട മൺതരികളാ"യി
മുക്തി തൻ "വാരണാസി" യ്ക്കകം ചേരുവാൻ
എത്ര "കടവു"കൾ സാക്ഷിയായി.
"കാല"മാം വിസ്മയം, "നിർമ്മാല്യ" നൊമ്പരം,
"നാലുകെട്ടിൻ" നേർത്തൊരാ ഗദ്ഗദം
"ഒരു ചെറുപുഞ്ചിരി ", "ഉത്തരം","സദ യ"വും,
ഒരുപോലെ മലയാള "സുകൃത"മായി.
ഓളവും തീരവും" "വെയിലും നിലാവു"മായ്,
ഓതിയ കോമള കൗതുകങ്ങൾ..
"ഒരു വടക്കൻ വീരഗാഥ"തൻ ചേലുകൾ,
"ഓപ്പോൾ" തുടയ്ക്കുന്ന നീർമിഴികൾ.
"മഞ്ഞി"ന്റെ മഞ്ജിമയ്ക്കൊപ്പം തിളങ്ങുന്ന
"പഞ്ചാഗ്നി" തൻ കെടാ
തീജ്വാലകൾ.
മോഹങ്ങളിൽ,മോഹഭംഗങ്ങളിൽ,വിധി
കോറുന്ന മായാ "നഖക്ഷതങ്ങൾ"
"ആരണ്യക"ത്തിന്റെ പൂങ്കുയിൽപ്പാ ട്ടുകൾ
വീര "പഴശ്ശി" തൻ നേർക്കാഴ്ചകൾ,
"പരിണയ" സ്മാർത്ത വിചാരങ്ങൾ,
ഒരു "പെരും തച്ചനാം" അച്ഛന്റെ കൈപ്പിഴകൾ.
കണ്ടൂ "വളർത്തുമൃഗങ്ങ"ളായ് ജന്മങ്ങൾ
തമ്പിൽ കുരുങ്ങുന്ന സങ്കടങ്ങൾ...
കണ്ടു "രണ്ടാമൂഴ" ഭീമനിൽ ആത്മാവു
വിണ്ടു കീറീടുന്ന രോദനങ്ങൾ.
"ബന്ധന"മൊക്കെയഴിഞ്ഞു നിസ്സംഗനായ്
നന്ദനൻ യാത്രയ്ക്കൊരുങ്ങിടുമ്പോൾ
അന്ത്യമാം ചുംബനം നൽകുന്ന കൈരളി
നെഞ്ചകം വിങ്ങിക്കരഞ്ഞിടുന്നു.
നീങ്ങും "വിലാപയാത്ര"യ്ക്കൊപ്പമാർദ്രമായ്,
തേങ്ങും മനസ്സുകൾ മന്ത്രിയ്ക്കയായ്,
ഏതി "രുട്ടിന്റെ ആത്മാവി"ലും , "അഭയ"മായ് "
വരിക വീണ്ടും ഭവാൻ..വരിക വീണ്ടും.
Переглядів: 208

Відео

#മാമിയംചലിതാ വിലോക്യ # അഷ്ടപദി...പദം 7
Переглядів 43128 днів тому
ശ്രീ ജയദേവകവിയുടെ വിശിഷ്ഠമായ ഒരു കൃതിയാണ് 'അഷ്ടപദി 'അഥവാ 'ഗീതാഗോവിന്ദം'.പുരി ജഗന്നാഥൻറെ ഭക്തനായ കവി രാധാകൃഷ്ണന്മാരെ നായികാ നായകന്മാർ ആക്കിക്കൊണ്ട് രചിച്ച ഈ കൃതി ഗീതാഗോവിന്ദം എന്ന പേരിലും അറിയപ്പെടുന്നു. ഇതിലെ ഏഴാമത്തെ പദത്തിലെ കുറച്ച് വരികളാണ് ഇവിടെ ചൊല്ലിയിരിക്കുന്നത്.
10 December 2024
Переглядів 184Місяць тому
#ഒരു കുചേലചിന്ത# രചന.. കെ. ബി. രമ
#ഗുരുവായൂരപ്പ ഗീതം #
Переглядів 321Місяць тому
ഗുരുവായൂരപ്പ ഗീതം.. രചന... കെ. ബി. രമ
#പാടം # കവിത
Переглядів 435Місяць тому
പാടം.. കവിത.. രചന.. എഡിറ്റിംഗ് കെ. ബി. രമ
#Unnikkanna#Gurunadhan.. sri kottaram sangeeth Marar.. Edakka Manoj
Переглядів 132Місяць тому
#Unnikkanna#Gurunadhan.. sri kottaram sangeeth Marar.. Edakka Manoj
#ശിവകീർത്തനം #രചന, സംഗീതം..ശ്രീ. കൊട്ടാരം സംഗീതമാരാർ
Переглядів 119Місяць тому
#ശിവകീർത്തനം #രചന, സംഗീതം..ശ്രീ. കൊട്ടാരം സംഗീതമാരാർ
#തിരുവയ്ക്കത്തപ്പൻ ക്ഷേത്രത്തിൽ #
Переглядів 73Місяць тому
#തിരുവയ്ക്കത്തപ്പൻ ക്ഷേത്രത്തിൽ #
#അയ്യപ്പഗീതം # രചന കെ ബി രമ
Переглядів 158Місяць тому
#അയ്യപ്പഗീതം # രചന കെ ബി രമ
#ശ്രീരാമകൃഷ്ണ വചനാമൃത ത്തിൽ നിന്ന് #
Переглядів 912 місяці тому
#ശ്രീരാമകൃഷ്ണ വചനാമൃത ത്തിൽ നിന്ന് #
#ദേവീസോപാനം#ശ്രീ കുരുംബേ പാഹി... ഗുരു.. സർവ്വശ്രീ കൊട്ടാരം സംഗീത് മാരാർ
Переглядів 5532 місяці тому
#ദേവീസോപാനം#ശ്രീ കുരുംബേ പാഹി... ഗുരു.. സർവ്വശ്രീ കൊട്ടാരം സംഗീത് മാരാർ
#ഗണപതി സോപാനകീർത്തനം #നർത്തനഗണപതെ #ഗുരുനാഥൻ ശ്രീ കൊട്ടാരം സംഗീത് മാരാർ
Переглядів 7422 місяці тому
#ഗണപതി സോപാനകീർത്തനം #നർത്തനഗണപതെ #ഗുരുനാഥൻ ശ്രീ കൊട്ടാരം സംഗീത് മാരാർ
#Ramada resort#kochi
Переглядів 532 місяці тому
#Ramada resort#kochi
#മാരിവില്ലിൻ തേൻ മലരേ...#നാടകഗാനം..പാടിയത് ശ്രീ ആന്റണി ഡിക്കോട്ടോ..
Переглядів 9102 місяці тому
#മാരിവില്ലിൻ തേൻ മലരേ...#നാടകഗാനം..പാടിയത് ശ്രീ ആന്റണി ഡിക്കോട്ടോ..
#. ദേവീ സോപാനസംഗീതം.. സാരസദള നയനെ.. ഗുരു.. സർവ്വശ്രീ കൊട്ടാരം സംഗീത് മാരാർ
Переглядів 1833 місяці тому
#. ദേവീ സോപാനസംഗീതം.. സാരസദള നയനെ.. ഗുരു.. സർവ്വശ്രീ കൊട്ടാരം സംഗീത് മാരാർ
#ശ്രീ മൂകാംബികാ പഞ്ചരത്നസ്തോത്രം #
Переглядів 2633 місяці тому
#ശ്രീ മൂകാംബികാ പഞ്ചരത്നസ്തോത്രം #
#പഞ്ചാശത്പീഠരൂപിണി മാം പാഹി ശ്രീ #ദേവി കീർത്തനം
Переглядів 7063 місяці тому
#പഞ്ചാശത്പീഠരൂപിണി മാം പാഹി ശ്രീ #ദേവി കീർത്തനം
#കരുണശീലെ കാർത്യായനീ #സോപാനസംഗീതം #ഗുരുനാഥൻ സർവ്വശ്രീ കൊട്ടാരം സംഗീത് മാരാർ
Переглядів 1213 місяці тому
#കരുണശീലെ കാർത്യായനീ #സോപാനസംഗീതം #ഗുരുനാഥൻ സർവ്വശ്രീ കൊട്ടാരം സംഗീത് മാരാർ
#സരസ്വതീ ഗീതം #രചന.. രമ കെ ബി
Переглядів 1,4 тис.3 місяці тому
#സരസ്വതീ ഗീതം #രചന.. രമ കെ ബി
ശിവസ്തുതി
Переглядів 6743 місяці тому
ശിവസ്തുതി
#ജഹ് നാര #കവിത... ശ്രീ എ. എസ് നാരായണൻ #
Переглядів 2863 місяці тому
#ജഹ് നാര #കവിത... ശ്രീ എ. എസ് നാരായണൻ #
#ശിവസോപാനകീർത്തനം#രചന.. ഷഡ്കാല ഗോവിന്ദ മാരാർ.. ഗുരു.. ശ്രീ സംഗീത് മാരാർ
Переглядів 2753 місяці тому
#ശിവസോപാനകീർത്തനം#രചന.. ഷഡ്കാല ഗോവിന്ദ മാരാർ.. ഗുരു.. ശ്രീ സംഗീത് മാരാർ
#ശ്രീ രമണ വിഭോ... കീർത്തനം സ്വാതി തിരുനാൾ #ഗുരു.. കൊട്ടാരം സംഗീത് മാരാർ
Переглядів 2134 місяці тому
#ശ്രീ രമണ വിഭോ... കീർത്തനം സ്വാതി തിരുനാൾ #ഗുരു.. കൊട്ടാരം സംഗീത് മാരാർ
#ഗണപതി സോപാനം #
Переглядів 2114 місяці тому
#ഗണപതി സോപാനം #
#ശ്രീകൃഷ്ണ സോപാനം #മായ നീക്കും നിന്റെ പീലി #
Переглядів 2394 місяці тому
#ശ്രീകൃഷ്ണ സോപാനം #മായ നീക്കും നിന്റെ പീലി #
#തിരുവോണമായില്ലേ?# #ഒരോണചിന്ത് #
Переглядів 3074 місяці тому
#തിരുവോണമായില്ലേ?# #ഒരോണചിന്ത് #
#പാലയമാം പാർവതീശ... ശിവ സോപാനകീർത്തനം #... ഗുരുനാഥൻ... ശ്രീ കൊട്ടാരം സംഗീത് മാരാർ
Переглядів 1504 місяці тому
#പാലയമാം പാർവതീശ... ശിവ സോപാനകീർത്തനം #... ഗുരുനാഥൻ... ശ്രീ കൊട്ടാരം സംഗീത് മാരാർ
#ജയദേവ അഷ്ടപദി #രാധാവദന വിലോകന #
Переглядів 1374 місяці тому
#ജയദേവ അഷ്ടപദി #രാധാവദന വിലോകന #
#രാധാകൃഷ്ണ ഗീതം #
Переглядів 2,6 тис.5 місяців тому
#രാധാകൃഷ്ണ ഗീതം #
#സീതാ സന്ദർശനം #അദ്ധ്യാത്മ രാമായണം #
Переглядів 1265 місяців тому
#സീതാ സന്ദർശനം #അദ്ധ്യാത്മ രാമായണം #

КОМЕНТАРІ